Sunday, December 22, 2024
Novel

നീലാഞ്ജനം : ഭാഗം 9

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


ശ്രീകാന്ത് വിവാഹം വേണ്ടെന്ന് വെച്ചത്
ദേവകി അമ്മയെ തെല്ല് ഒന്ന് ചൊടിപ്പിച്ചു.
കയ്യിൽ വന്ന മഹാലക്ഷ്മിയെ ആണ്
അവൻ തട്ടി തെറിപ്പിച്ചത്…

പക്ഷേ ശ്രീക്കുട്ടി ഒഴികെ ബാക്കിയെല്ലാവരും ശ്രീകാന്തിന്റെ പക്ഷത്ത്‌ ആയതുകൊണ്ട്
ദേവകി അമ്മയ്ക്ക് കൂടുതൽ ഒന്നും
പറയാനായില്ല…

ഇതിനിടയിൽ ശാലിനിയെ ഒരു കൂട്ടർ
വന്നു കണ്ടു… പയ്യന് ഗൾഫിലാണ് ജോലി..

ശാലിനിയെകാൾ രണ്ടു മൂന്നു വയസ്സ്
വ്യത്യാസമേ ഉള്ളൂ..

രണ്ടു പെങ്ങമ്മാരെ
കെട്ടിച്ചു വീട് വച്ച് കഴിഞ്ഞപ്പോൾ
പ്രായം ഇത്രയും ആയി…

എല്ലാവർക്കും കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്
പോയത്…

ശ്രീകാന്ത് ഒരാഴ്ച കൂടി കഴിഞ്ഞിട്ടേ എത്തുകയുള്ളൂ അപ്പോൾ വിവരം അറിയിക്കാം എന്ന് പറഞ്ഞു….

ഇന്ന് അപ്പച്ചി ഒക്കെ എത്തുന്നത് കൊണ്ട്
ദേവിക ആകെ സന്തോഷത്തിലാണ്…
മേനോൻ ഡ്രൈവറെയും കൂട്ടി
എയർപോർട്ടിൽ പോയിട്ടുണ്ട്.

സിറ്റൗട്ടിൽ ഇരിക്കുന്ന ദേവികയുടെ
കണ്ണ് ഗേറ്റിന് വെളിയിലേക്ക് ആണ്…

രാധമ്മയുടെ കൂടെ രാവിലെ തന്നെ
അടുക്കളയിൽ കയറി.

എല്ലാവർക്കും
ഇഷ്ടപ്പെട്ടതൊക്കെ രാധമ്മയെ കൊണ്ട്
ഉണ്ടാക്കിച്ചു. അവൾക്ക് ആവുന്നതൊക്കെ സഹായിച്ചും കൊടുത്തു..

ഇപ്പോൾ അടുക്കളയിൽ നിന്നും
വെളിയിലേക്ക് വന്നതേയുള്ളൂ.

വിനുവേട്ടന് ഇഷ്ടപ്പെട്ട വെണ്ടയ്ക്ക തീയൽ വെയ്ക്കാൻ രാധമ്മേ സഹായിച്ചിട്ടാണ് വരുന്നത്…

അൽപ്പസമയം കൂടി കഴിഞ്ഞപ്പോൾ
ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറി.

സന്തോഷം കൊണ്ട് അവൾ പെട്ടെന്ന് വീൽചെയറിൽ നിന്നും എഴുന്നേൽക്കാൻ
ആഞ്ഞു.

പിന്നെ എന്തോ ഓർത്തുകൊണ്ട്
വീണ്ടും അതിലേക്ക് തന്നെ ഇരുന്നു…

കാറിൽ നിന്നും ഇറങ്ങിയ അംബിക
ഓടിവന്ന് മരുമകളെ കെട്ടിപ്പിടിച്ചു.

അവളുടെ കാലിലേക്ക് നോക്കിയ
അവർക്ക് സങ്കടം സഹിക്കാൻ
പറ്റുന്നുണ്ടായിരുന്നില്ല…

അമ്മയുടെ പിറകെ എത്തിയ മനു
അവളുടെ അടുത്തു നിന്നും അമ്മയെ
മാറ്റി നിർത്തി.

പിന്നെ അവളുടെ
അരികിലേക്ക് ഇരുന്നു..

എന്റെ ദേവുകുട്ടിയെ നീയും അമ്മയെ
പോലെ കണ്ണീർ പുഴ ഒഴുക്കാൻ
തുടങ്ങുകയാണോ. കുറച്ചു ബാക്കി
വെക്കണേ ആവശ്യം വരും. ഒന്നു പോ
മനുവേട്ടാ കളിയാക്കാതെ…

അവളുടെ കണ്ണുകൾ വെളിയിലേക്ക്
നീണ്ടു. ഡ്രൈവറിന്റെ ഒപ്പം നിന്ന്
ബാഗുകൾ എടുത്തു വെക്കുകയാണ് വിനു.

മുഖം ഗൗരവത്തിൽ തന്നെയാണ്.

വെളിയിൽ നിന്നും അകത്തേക്ക് കയറി
വന്ന ചിറ്റപ്പനും അവളോട്
കുശലാന്വേഷണങ്ങൾ നടത്തി…

ബാഗും എടുത്തു കൊണ്ട് വീട്ടിലേക്ക്
കയറിയ വിനു അവളുടെ മുഖത്തേക്ക്
ഒന്നു നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി..

അവരുടെ പിറകെ വീൽചെയർ ഉരുട്ടി
കൊണ്ട് അവൾ ചെന്നു… മനുവേട്ടാ
മുകളിലത്തെ മുറികളെല്ലാം ക്ലീൻ
ചെയ്തിട്ടിരിക്കുകയാണ്.

ഫ്രഷ് ആയിട്ട്
വന്നാൽ ആഹാരം കഴിക്കാം…

ഞങ്ങൾ താഴെ കിടന്നോളാം മോളെ.
എനിക്ക് സ്റ്റെപ്പ് കയറാൻ വയ്യ.
മുട്ടിനു വേദനയുള്ളതാ. അവന്മാർ
രണ്ടുപേരും മുകളിൽ കിടന്നോട്ടെ..

അപ്പോൾ ശരി ദേവുട്ടി ഞങ്ങൾ ഒന്ന്
ഫ്രഷ് ആയി വരാം.

പറഞ്ഞുകൊണ്ട്
മനു വിനുവിനെ വിളിച്ചുകൊണ്ട്
മുകളിലേക്ക് കയറി…

മുകളിലേക്ക് കയറിയ വിനു നേരെ
ദേവികയുടെ റൂമിലേക്ക് ആണ് പോയത്.
അല്ല ഏട്ടൻ ഇത് എങ്ങോട്ടാ.
എനിക്ക് ഈ റൂം മതി.

ഏട്ടാ അത്
ദേവികയുടെ റൂം അല്ലേ. അതിന്
അവൾക്ക് ഇപ്പോൾ മുകളിലോട്ട്
കയറാൻ പറ്റില്ലല്ലോ.

അതുകൊണ്ട്
ഞാൻ ഉപയോഗിച്ച് കൊള്ളാം…

അല്ലെങ്കിലും അവളുടെ എല്ലാം
എന്റെതും കൂടി അല്ലേ..

എന്തോ.. എങ്ങനെ..
ഉം.. നടക്കട്ടെ.. നടക്കട്ടെ. അവൻ
ചിരിയോടെ പറഞ്ഞു….

അവർ രണ്ടുപേരും ഫ്രഷായി താഴേക്ക് ചെല്ലുമ്പോൾ അവരെയും പ്രതീക്ഷിച്ചു
എല്ലാവരും ഡൈനിങ് റൂമിൽ ഉണ്ടായിരുന്നു…

എല്ലാവരുടെയും ഇഷ്ടത്തിന്
അനുസരിച്ചുള്ള ഭക്ഷണം ഡൈനിംഗ്
ടേബിളിൽ നിരന്നതുകണ്ട് അംബികയുടെ കണ്ണുനിറഞ്ഞു. സുജ ഉള്ളപ്പോഴും
ഇങ്ങനെ തന്നെയായിരുന്നു..

എന്റെ മോൾ എല്ലാം അതുപോലെ
ചെയ്തു വെച്ചിട്ടുണ്ടല്ലോ.

ഞാനല്ല അപ്പച്ചി ഇതൊന്നും ചെയ്തത് രാധമ്മയാ..
ഞാൻ കൂടെ നിന്ന് സഹായിച്ചു എന്ന്
മാത്രം…

ദേവികമോളാ കുഞ്ഞേ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ
പറഞ്ഞു തന്നത്. വേണ്ടാന്ന് പറഞ്ഞിട്ടും എല്ലാത്തിനും ഒരു കൈ സഹായവും ചെയ്തു. എല്ലാവരും ഭക്ഷണം ആസ്വദിച്ചു കഴിച്ചു..

വിനു പിന്നെയും പിന്നെയും ചോറിലേക്ക് വെണ്ടയ്ക്ക തീയൽ ഒഴിക്കുന്നത് കണ്ടു ദേവികയുടെ
ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിൽ
ഒത്തുകൂടി.

സംസാരത്തിനിടയിൽ
ദേവികയുടെ വിവാഹം ഉറപ്പിച്ചതും
പിന്നീട് അത് വേണ്ട എന്ന് വെച്ചതും
ഒക്കെ മേനോൻ പറഞ്ഞു…

അപ്പോഴാണ് പെട്ടെന്ന് മനു ചോദിച്ചത്.
എന്തിനാ ദേവുകുട്ടിക്ക് വേണ്ടി വെളിയിൽ
നിന്നും ഒരാളെ നോക്കുന്നത്.

വിനുവേട്ടൻ ഇവിടെ ഉള്ളപ്പോൾ….

മേനോൻ അമ്പരപ്പോടെ മനുവിന്റെ
മുഖത്തേക്ക് നോക്കി. പെട്ടെന്നാണ്
മനുവിന്റെ അമ്മ പറഞ്ഞത്.

ഏട്ടന്
വിരോധം ഒന്നുമില്ലെങ്കിൽ
ഞങ്ങൾക്കൊക്കെ ഇഷ്ടമാണ്…

ദേവികയും മേനോനും എല്ലാവരുടെയും
മുഖത്ത് മാറിമാറി നോക്കി.

വിനുവിന്റെ
മുഖത്ത് മാത്രം പ്രത്യേകിച്ച് ഭാവഭേദം
ഒന്നുമില്ല… ബാക്കി എല്ലാ മുഖങ്ങളിലും പുഞ്ചിരിയാണ് തെളിഞ്ഞു നിൽക്കുന്നത്…

ദേവികയ്ക്ക് ആകെ വെപ്രാളം തോന്നി.
അപ്പോഴാണ് മേനോൻ വിനുവിനോട്
ചോദിച്ചത്.. മോന്റെ അഭിപ്രായം എന്താ.

എന്റെ മകളുടെ കുറവുകൾ അറിഞ്ഞു
കൊണ്ട് അവളെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ…

വിനു മുഖമുയർത്തി മേനോന്റെ
മുഖത്തേക്ക് നോക്കി.

എല്ലാവരുടെയും
ഇഷ്ടമാണ് അങ്കിൾ എന്റെയും ഇഷ്ടം.
മേനോന്റെ നെഞ്ചിൽ ഒരു കുളിര് പടർന്നു..

ദേവിക വിനുവിന്റെ മുഖത്തേക്ക് പാളി നോക്കി. ഈശ്വരാ ഈ കംസന്റെ
കൂടെയോ…

അന്തം വിട്ടുള്ള അവളുടെ ഇരിപ്പു
കണ്ട് വിനു ചിരി കടിച്ചു പിടിച്ചു.

പിന്നീട് അവളെ നോക്കാൻ മനുവിനെ
കണ്ണു കാണിച്ചു…

മനു ഒരു ചിരിയോടെ അവളെ വിളിച്ചു.
ദേവു കുട്ടിയെ എന്താ ഇത്ര ആലോചന.

ഒന്നുമില്ല മനുവേട്ടാ ഞാൻ വെറുതെ.
അവൾ വിനുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചമ്മലോടെ പറഞ്ഞു…

ശ്രീകാന്ത് വന്നതിനുശേഷം ശാലിനിയെ കാണാൻ വന്ന പയ്യൻ രഞ്ജിത്തിന്റെ വീട്ടിലേക്ക് എല്ലാവരും കൂടി പോയി..

റോഡ് സൈഡിൽ തന്നെ ഒരു ഇരുനില
വീട് ആയിരുന്നു രഞ്ജിത്തിന്റേത്.

പെങ്ങൻമാരുടെ രണ്ടുപേരുടേം വിവാഹംകഴിഞ്ഞതാണ്. എല്ലാവരുടെയും ബാധ്യതകൾ തീർത്തതാണ്. അച്ഛനും അമ്മയും മാത്രമാണ് ഇപ്പോൾ വീട്ടിൽ
ഉള്ളത്.

അത്യാവശ്യം നല്ല ചുറ്റുപാട് ഒക്കെ ഉള്ളതാണ്. പോയവർക്കെല്ലാം ഇഷ്ടപെട്ടാണ് തിരിച്ചുവന്നത്..

രഞ്ജിത്തിന് ലീവ് അധികം ഇല്ലാത്തതുകൊണ്ട് വിവാഹം പെട്ടെന്ന് തന്നെ തീരുമാനിച്ചു.. തൽക്കാലം വീടും സ്ഥലവും പണയപ്പെടുത്താം.

അവർ
ഒന്നും ചോദിച്ചിട്ടില്ല. ഉള്ളത് സ്വർണമായി
ഇട്ടു കൊടുത്താൽ മതി…

രാത്രിയിൽ ദേവികയെ വിളിച്ച് വിശേഷങ്ങളൊക്കെ പറയുകയാണ് ഉണ്ണിമോൾ. അപ്പോഴാണ് മനു അവളുടെ അരികിലേക്ക് വന്നത്.

അവൻ ആരാണ് എന്ന അർത്ഥത്തിൽ പുരികം പൊക്കി.. ഫോൺ ചെവിയിൽ നിന്നും മാറ്റിയിട്ട് അവൾ പറഞ്ഞു ഉണ്ണി മോളാണ് മനുവേട്ടാ..

അവൻ കുസൃതിച്ചിരിയോടെ അവളുടെ അരികിലേക്ക് ഇരുന്നു.. പിന്നെ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ലൗഡ്സ്പീക്കർ ഓൺ ചെയ്തു.

ഏട്ടത്തി വെച്ചിട്ട് പോയോ. അനക്കമൊന്നും ഇല്ലല്ലോ.. ദേവിക എന്തെങ്കിലും പറയുന്നതിനു മുൻപ് മനു ചാടിക്കയറി പറഞ്ഞു. ഏട്ടത്തിയും മനുവേട്ടനും ഇവിടെത്തന്നെയുണ്ട് ഉണ്ണിമോളേ.

ഉണ്ണി മോൾ അമ്പരപ്പോടെ ഫോണിലേക്ക് നോക്കി. ഈശ്വരാ ഇതാരാ ഒരു ആൺ ശബ്ദം. അവൾ വീണ്ടും വിളിച്ചു… ഏട്ടത്തി..

വീണ്ടും അവളോട് സംസാരിക്കാൻ തുടങ്ങിയ മനുവിന്റെ കയ്യിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് ദേവിക പറഞ്ഞു
മോളെ ഇത് മനുവേട്ടനാ സംസാരിച്ചത്.

എന്റെ അപ്പച്ചിയുടെ മകനാണ്. എല്ലാവരും വന്നിട്ടുണ്ട് കാനഡയിൽ നിന്നും..

അയ്യോ ഏട്ടത്തി എന്നാൽ ഞാൻ
ഫോൺ വയ്ക്കട്ടെ. ദേവിക എന്തെങ്കിലും പറയുന്നതിനു മുൻപേ ഉണ്ണിമോൾ ഫോൺ കട്ട് ചെയ്തു.. മനുവിന്റെ മുഖത്തേക്ക്
കൂർപ്പിച്ച് നോക്കി ദേവിക.. മനു ദേവികയെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു..

ശാലിനിയുടെ വിവാഹത്തിനായി ഓടിനടക്കുകയാണ് ശ്രീകാന്ത്.. വീടും സ്ഥലവും പണയം വെച്ചത് കൊണ്ട്
ഒന്നിനും തികയില്ലായിരുന്നു..

പിന്നെ
വേണുമാമയാണ് കുറച്ചു പൈസ കൊടുത്ത് സഹായിച്ചത്…

വിവാഹത്തിന് ദേവികയേയും ക്ഷണിക്കണമെന്ന് ഉണ്ണി മോൾക്ക് നിർബന്ധമുണ്ടായിരുന്നു… ഉണ്ണി മോളും ശ്രീകാന്തും കൂടിയാണ് ദേവികയുടെ വീട്ടിലേക്ക് പോയത്..

ദേവികയെ കണ്ടപ്പോൾ ഉണ്ണിമോൾ സന്തോഷത്തോടെ ഓടിച്ചെന്ന്
കെട്ടിപിടിച്ചു… പിന്നെ കവിളിലമർത്തിചുംബിച്ചു…

പിന്നെയാണ് അവൾക്ക് പരിസര ബോധമുണ്ടായത് ചുറ്റും നിന്നുള്ള എല്ലാവരുടെയും നോട്ടം കണ്ട് അവൾ ജാള്യതയോടെ മുഖം കുനിച്ചു…

ശ്രീകാന്ത് ഹാളിൽ ഇരുന്ന് എല്ലാവരോടും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദേവിക അവളെയും കൂട്ടി അകത്തേക്ക് പോയി..

ദേവികയുടെ കൂടെ പോകുന്ന ഉണ്ണിമോളുടെ
പിറകെ ആയിരുന്നു മനുവിന്റെ കണ്ണുകൾ..

അല്പസമയം എല്ലാവരുടെയും കൂടെ ഇരുന്നു സംസാരിച്ചതിനുശേഷം ഫോണും എടുത്തുകൊണ്ട് മനു മെല്ലെ അവിടെ
നിന്നും എഴുന്നേറ്റു..

പിന്നെ ദേവികയുടെ മുറിയിലേക്ക് വച്ചുപിടിച്ചു… ചെല്ലുമ്പോൾ ദേവികയോട് വാ തോരാതെ സംസാരിക്കുകയാണ് ഉണ്ണിമോൾ…

ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി യിലേക്കും വിടർന്നു നീണ്ട കണ്ണുകളിലേക്കും
അവന്റെ മിഴികൾ നീണ്ടു..

കണ്ടിട്ടും
കണ്ടിട്ടും മതിവരാത്തപോലെ..ഉഫ്.. ഈ പെണ്ണ് എന്നേം കൊണ്ടേ പോകുള്ളൂ എന്നാ തോന്നുന്നത്…

അവൻ മെല്ലെ അകത്തേക്ക് കയറി.
ഉണ്ണിമോളുടെ അടുത്തേക്ക് നിന്നു.

ദേവിക ചോദ്യഭാവത്തിൽ അവനെ
നോക്കി. അവൻ അവളെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ചു.

തന്റെ ശരീരത്തോട് ചേർന്ന് നല്ല ഒരു സുഗന്ധം വന്നു പൊതിയുന്നത് അറിഞ്ഞ ഉണ്ണിമോൾ പിടഞ്ഞു എഴുന്നേറ്റു…

അവൾ കണ്ണ് മിഴിച്ച് മനുവിന്റെ മുഖത്തേക്ക് നോക്കി.. അപ്പോഴാണ് മേനോന്റെ വിളി വന്നത്. ദേവൂട്ടി ഉണ്ണിമോളെ കൂട്ടി വാ ശ്രീകാന്ത് പോകാൻ ഇറങ്ങുന്നു..

അതു കേൾക്കാത്ത താമസം ഉണ്ണിമോൾ പെട്ടെന്ന് പുറത്തേക്ക് നടന്നു..

ഇഞ്ചി കടിച്ച പോലെ ഉള്ള മനുവിന്റെ മുഖം കണ്ട് ദേവിക പൊട്ടിച്ചിരിച്ചു.. ഒന്നു പോടീ.. അവൻ ചുണ്ടുകൊണ്ട് അവളെ കോക്രി കാണിച്ചു…

ശ്രീകാന്ത് എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിട്ടാണ് ഇറങ്ങിയത് മനുവിനെയും വിനുവിനെയും പ്രത്യേകം ക്ഷണിക്കാനും അവൻ മറന്നില്ല…

എല്ലാവരോടും യാത്ര പറഞ്ഞ കൂട്ടത്തിൽ ഉണ്ണിമോളുടെ കണ്ണുകൾ മനുവിന് നേരെ നീണ്ടു. അപ്പോൾ അവൻ അവളെ നോക്കി ചുണ്ടു കടിച്ചു പിടിച്ചു കൊണ്ട് കുസൃതിച്ചിരിയോടെ ഒരു കണ്ണടച്ചു കാണിച്ചു…

ഉണ്ണിമോൾ ഞെട്ടലോടെ കണ്ണുകൾ പിൻവലിച്ചു.. പിന്നെ പതർച്ചയോടെ
ദേവികയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ശ്രീകാന്തിന് പിറകെ നടന്നു…

അകത്തേക്ക് പോകാൻ തുടങ്ങിയ മനുവിനെ കയ്യിൽ പിടിച്ചു നിർത്തി ദേവിക.
എന്താ മോനേ ഉദ്ദേശം.. ദുരുദ്ദേശം തന്നെ മോളെ.. നെഞ്ചു തടവിക്കൊണ്ട് അവൻ അവളെ രണ്ടു കണ്ണും ചിമ്മി കാണിച്ചു.

പിന്നെ ഒരു മൂളിപ്പാട്ടോടെ അകത്തേക്ക് നടന്നു…

ശാലിനിക്ക് ഉള്ള വിവാഹ ഡ്രസ്സും ആഭരണങ്ങളും ഒക്കെ എടുത്തതിനുശേഷം എല്ലാവരുംകൂടി ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു.

രാവിലെ പോയതാണ് എല്ലാവരും കൂടി. വേണു
മാമയും ഹരിതയും ഉണ്ടായിരുന്നു.

ഇനിയിപ്പോ ഇവിടുന്ന് കഴിച്ചിട്ട് പോകാം എന്ന് ദേവകിയമ്മ പറഞ്ഞതുകൊണ്ട് ഇരുന്നതാണ് രണ്ടാളും.

ഹരിതയുടെ കണ്ണുകൾ ഇടയ്ക്കിടെ ശ്രീകാന്തിന് നേരെ പാറി വീഴുന്നുണ്ട്. പക്ഷേ അവൻ അവളെ കണ്ട ഭാവം പോലും നടിക്കുന്നില്ല.

അപ്പോഴാണ് ദേവകി അമ്മ പറഞ്ഞത് ശാരിയുടെ കാര്യം കഴിഞ്ഞാൽ ഉടനെ തന്നെ നമുക്ക് ശ്രീകാന്തിന്റെ വിവാഹം കൂടി നടത്തണം.. ഹരിയുടെ നാളു വെച്ച് ഒരുപാട് നീട്ടിക്കൊണ്ടു പോകാൻ പറ്റില്ലല്ലോ…

അപ്പോഴാണ് ശ്രീകാന്ത് പറഞ്ഞത് അമ്മേ എനിക്ക് ജോലി ഉള്ള ഒരു കുട്ടിയെ മതി.
ഞാൻ തന്നെ ജോലിക്ക് പോയാൽ ഒരു കുടുംബം കൊണ്ടുപോകാൻ പറ്റില്ല. ഇപ്പോൾ രണ്ടാൾക്കും ജോലി ഉള്ളതാണ് നല്ലത്..

നീ എന്തൊക്കെയാ ശ്രീക്കുട്ടാ ഈ പറയുന്നത് നിങ്ങളുടെ വിവാഹം നേരത്തെ തീരുമാനിച്ചതല്ലേ.. ഇടയ്ക്ക് എന്റെ ബുദ്ധിമോശം കൊണ്ട് എന്തൊക്കെയോ കാണിച്ചു കൂട്ടി എന്നു കരുതി….

വേണ്ട അമ്മേ അത് ഇനി ശരിയാവില്ല.
പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് കയറി.

ഹരിത പുറത്തേക്ക് വന്ന തേങ്ങൽ കടിച്ചമർത്തി.. വേണുമാഷ് ഒന്നും മിണ്ടാതെ പോകാനായി എഴുന്നേറ്റു..

ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ ഓപ്പോളേ.. അവർ വേദനയോടെ തന്റെ അനുജന്റെ മുഖത്തേക്ക് നോക്കി…

വീട്ടിൽ ചെന്നുകയറിയ ഉടൻ തന്നെ ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ ഹരിത കട്ടിലിലേക്ക് വീണു.. മകളെ ഒന്ന് നോക്കിയിട്ട് വേണുമാഷ് ഒരു ദീർഘനിശ്വാസത്തോടെ തന്റെ മുറിയിലേക്ക് കയറി….

ഉമ്മറത്തെ ചാരുകസേരയിൽ എന്തോ ആലോചനയോടെ ഇരിക്കുകയായിരുന്ന വേണുമാഷ് മുറ്റത്ത് കാൽപെരുമാറ്റം കേട്ട് മുഖമുയർത്തി നോക്കി..

ഇരുട്ടത്ത് നിന്നും ഉമ്മറത്തേക്ക് കയറിയപ്പോഴാണ് അത് ശ്രീകാന്ത് ആണെന്ന് മാഷിന് മനസ്സിലായത്..

ആ എത്തിയോ എന്താ താമസിക്കുന്നതെന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ.
ഞാനും കൂടി ചേർന്നുള്ള കളിയാണ് ഇതെന്ന് അറിഞ്ഞാൽ അവളെന്നെ വെച്ചേക്കില്ല..
ശ്രീകാന്ത് ചിരിയോടെ അകത്തേക്ക് എത്തിനോക്കി..

മുറിയിലുണ്ട് വന്ന പാടെ കിടന്നതാ..
ഞാൻ ഒന്ന് നോക്കട്ടെ മാമേ..
അവൻ അകത്തേക്ക് ചെന്നപ്പോൾ കട്ടിലിൽ കിടന്നു മയങ്ങുന്ന ഹരിതയെ ആണ് കണ്ടത്…

അവളുടെ അടുത്തേക്ക് കിടന്നുകൊണ്ട് ഇടുപ്പിലൂടെ കയ്യിട്ടു ഇറുകെ പുണർന്നു അവൻ. മയക്കത്തിലായിരുന്ന ഹരിത
ഞെട്ടി ഉണർന്നു..

കുതറി കൊണ്ട്
പിടഞ്ഞു മാറാൻ തുടങ്ങിയ അവളെ
തന്റെ കാലുകൾ കൊണ്ടും കൈ കൊണ്ടും വരിഞ്ഞുമുറുക്കി. പിന്നെ അവന്റെ മുഖം അവളുടെ കവിളിൽ ചേർത്തുവച്ചു…

എന്റെ ഹരി കൊച്ചു പിണങ്ങിയോ.

അവൾ ഒന്നു തേങ്ങി. ഞാൻ എന്തോ ഒന്ന് പറഞ്ഞപ്പോൾ നിനക്ക് ഇത്ര സങ്കടം. അപ്പോൾ എന്നോട് വേറൊരു വിവാഹത്തിന് സമ്മതിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ എന്തുമാത്രം വേദനിച്ചിരിക്കണം….

നിനക്ക് തോന്നുന്നുണ്ടോ നിന്നെ മറന്ന് മറ്റൊരു ജീവിതം എനിക്ക് ആവുമെന്ന്..
അവൻ അവളെ പിടിച്ച് നേരെ കിടത്തി.

കണ്ണുനീർ ഉണങ്ങിപ്പിടിച്ച മുഖത്ത് തെരുതെരെ ചുംബിച്ചു.. പിന്നെ അവളെ വലിച്ച് തന്റെ നെഞ്ചോടു ചേർത്തു..

ഹരിതയുടെ കൈവിരലുകൾ അവന്റെ പുറത്താകാതെ ഒഴുകി നടന്നു. മുഖം അവന്റെ കഴുത്തിന് അടിയിലേക്ക് പൂഴ്ത്തിവെച്ചു.. അൽപസമയം അങ്ങനെ കിടന്നതിനു ശേഷം അവൾ മെല്ലെ വിളിച്ചു.

ശ്രീയേട്ടാ.. മ്മ്മ്.. മൂളിക്കൊണ്ട് അവൻ അവളുടെ കവിളിലേക്ക് മുഖം ചേർത്തു ചുംബിച്ചു. ഏട്ടന് എന്നോട് ശരിക്കും ദേഷ്യം ആയിരുന്നോ..

മ്മ്മ്.. അവൻ മൂളിക്കൊണ്ട് വീണ്ടും അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു..
പിന്നെ അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ച് വരിഞ്ഞുമുറുക്കി…

കുറച്ചുനേരം അങ്ങനെ കിടന്നതിനു
ശേഷം ശ്രീകാന്ത് എഴുന്നേറ്റു…

അതെ മാമ പുറത്തുണ്ട്.. എഴുന്നേറ്റ് വാ പെണ്ണെ ഇങ്ങോട്ട്… പുറത്തേക്കിറങ്ങാൻ തുടങ്ങിയ അവളുടെ കൈപിടിച്ച് വലിച്ച് തന്നോട് ചേർത്തു ശ്രീകാന്ത്.

അതെ കുറച്ചു ദിവസത്തെ ബാക്കിയുണ്ട് പലിശ സഹിതം തിരിച്ചു മേടിച്ചിട്ട് അങ്ങോട്ട് പോയാൽ മതി. അവളുടെ കവിൾ നാണം കൊണ്ട് ചുവന്നു…

(തുടരും )

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8