Friday, January 17, 2025
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 24

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

പ്രിയപ്പെട്ട ഹരിയേട്ടന്, എഴുതിയിട്ടും പോസ്റ്റ് ചെയ്യാത്ത ഒരുപാട് കത്തുകളിൽ ഒന്ന് ആയി പോകുമോ ഇതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല… ഇനിയൊരു പക്ഷേ ഇത് പോലൊരു കത്ത് എഴുതാൻ എനിക്ക് അവകാശം കാണില്ലല്ലോ…. പക്ഷേ… പറഞ്ഞു മടുത്ത വാചകങ്ങൾ അവസാനമായി ഒരിക്കൽ കൂടി പറയാൻ ഉള്ള അവകാശം എങ്കിലും എനിക്ക് തന്നു കൂടെ … പ്രായത്തിന്റെ ചാപല്യം ആണെന്ന് പറഞ്ഞ് ഹരിയേട്ടൻ ഓരോ പ്രാവശ്യവും എന്നെ അകറ്റി നിർത്തുമ്പോഴും ഒരിക്കൽ എങ്കിലും എന്നെ ചേർത്ത് നിർത്താൻ ആ കൈകൾ ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചു… പക്ഷേ ..

ഇനി അത് ഉണ്ടാവാൻ പോകുന്നില്ല എന്ന് എനിക്ക് മനസിലായി…. ഒരു പൊട്ടി പെണ്ണിന്റെ പൊട്ടത്തരം മാത്രമായി മാത്രമേ എന്റെ സ്നേഹം ഹരിയേട്ടൻ കണ്ടിട്ടുള്ളൂ എന്ന് ഇപ്പൊ എനിക്ക് ബോധ്യം ഉണ്ടു.. പക്ഷേ രുദ്രയെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് നിങ്ങളാണ് ഏട്ടാ.. വരികളിലൂടെ…ചിന്തകളിലൂടെ… ഭ്രാന്തമായ പ്രണയം എന്നിൽ നിറച്ചത്… മറക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.. ഒരു പക്ഷെ ജീവിത കാലം മുഴുവൻ അതിങ്ങനെ തീ ആയി ഉള്ളിൽ കിടക്കുമായിരിക്കും .. എന്റെ നെഞ്ചോടു ഒട്ടി ചേർന്ന് കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ച താലിയും എന്റെ സീമന്ത രേഖയെ ചുവപ്പിക്കണം എന്ന് ആഗ്രഹിച്ച സിന്ദൂരവും…

അതിനു മറ്റൊരു അവകാശി വരാൻ പോകുന്നു എന്ന് അറിഞ്ഞു… വാശി പിടിച്ചു നേടാൻ പറ്റുന്നത് അല്ല സ്നേഹം എന്ന് അറിയാം…ഒരിക്കലും എന്നെ സ്നേഹിക്കാൻ ഹരിയേട്ടന് കഴിയില്ല എന്നും അറിയാം. .എങ്കിലും മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ എങ്കിലും ഞാൻ ഉണ്ടെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം… “ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്.” (കടപ്പാട്: എം.ടി) പക്ഷേ പെണ്ണിന് അവള് ആദ്യമായി മനസ്സ് അറിഞ്ഞു സ്നേഹിച്ച പുരുഷൻ എന്നും ഓർമയിൽ തന്നെ ഉണ്ടാവും…

അവളുടെ ഹൃദയത്തിന് അകത്തു പ്രതിഷ്ടിച്ച രൂപം ചിലപ്പോൾ ഒരിക്കലും മാഞ്ഞു പോകാത്ത വിധം ഹൃദയത്തിന്റെ അറകളിൽ എഴുതി ചേർത്തു വച്ചിട്ടുണ്ടാകും… പറ്റുന്നില്ല ഹരിയേട്ടാ… കരയരുത് എന്ന് പലയാവർത്തി മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..എന്നിട്ടും ചിലപ്പോ കരഞ്ഞു പോകുന്നു… രുദ്ര ഇങ്ങനെ ഒന്നും ആയിരുന്നില്ല…പക്ഷേ ഇപ്പൊ ഉള്ളത് … ഈ അവസ്ഥ എനിക്ക് പുതിയത് ആണ്.. ഏട്ടനെ ഞാൻ കുറ്റം പറയില്ല .. ഒരിക്കലും… പിന്നാലെ നടന്നതും സ്നേഹിച്ചതും ഒക്കെ ഞാൻ ആണല്ലോ… മറ്റൊരാളുടെ ആയിട്ട് ഹരിയേട്ടനെ കാണാൻ ഉള്ള മനക്കരുത്ത് ഇല്ല എനിക്ക്… മൂന്ന് വർഷത്തെ പ്രണയത്തിന്റെ കണക്ക് പറഞ്ഞല്ലോ ഹരിയേട്ടൻ…

അതേ തീവ്രത തന്നെയല്ലേ എന്റെ പ്രണയത്തിനും… ഹരിയേട്ടന് മറക്കാൻ കഴിയാത്ത പ്രണയം..ഞാനും അത് പോലെ അല്ലെ ഏട്ടാ… സ്നേഹിചിട്ടല്ലെ ഉള്ളൂ ഞാൻ… ബാഹ്യമായ ആകർഷണം അല്ലല്ലോ എന്റെ പ്രണയം .. വരികളിലൂടെ അല്ലെ ഞാൻ പ്രണയിച്ചത്… ആകർഷണം മാത്രമെന്ന് പറഞ്ഞു ഓരോ പ്രാവശ്യവും എന്നെ തള്ളി കളയുമ്പോഴും എന്റെ മനസ്സ് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാകും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…. കുറ്റപ്പെടുത്തുന്നത് അല്ല ഹരിയേട്ടാ.. ശപികുന്നതും അല്ല…പറയാതിരിക്കാൻ വയ്യ…പ്രണയം എന്നും ഒരുപോലെ ആണ് ഏട്ടാ..ഒരാളുടെ പ്രണയത്തിന് മാത്രം ആണ് ആഴം കൂടുതൽ എന്ന് കരുതരുത്…

വർഷങ്ങളായി കാത്തിരിക്കുന്ന ഒരാളെ കുറിച്ച് പറഞ്ഞല്ലോ…ഞാനും കാത്തിരിക്കുന്നുണ്ട് ഹരിയേട്ടാ… ഇനിയൊരു പക്ഷേ നേരിൽ കാണും എന്ന് കരുതുന്നില്ല..പക്ഷേ മറ്റൊരാൾ എന്റെ പ്രണയത്തിന്റെ അവകാശി ആവില്ല. .. ഹരിയേട്ടനോടുള്ള വാശി അല്ല… ശാപവും അല്ല.. മറിച്ച് എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ എങ്കിലും …. നേടുന്നത് മാത്രം അല്ലല്ലോ പ്രണയം… വിട്ടു കൊടുക്കുന്നതും കൂടി അല്ലെ… പക്ഷേ ഈ ഓർമകളിൽ ജീവിക്കാൻ ആണ് എനിക്കിഷ്ടം… മറ്റൊരാളെ മനസ്സിൽ കുടിയിരുത്തി ജീവിക്കാൻ എനിക്കിനി സാധിക്കില്ല.. പഴയ രുദ്ര ആവാനും… ഞാൻ എന്ന അധ്യായം ഇനി ഏട്ടന്റെ ജീവിതത്തിൽ കാണില്ല.. പേടിക്കണ്ട… ആത്മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല ഞാൻ…

പക്ഷേ മറ്റൊരാൾക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല.. ഹരിയെട്ടനാൽ സ്നേഹിക്കപ്പെടില്ല എന്നല്ലേ ഉള്ളൂ..എനിക്ക് സ്നേഹിക്കുന്നതിന് കുഴപ്പം ഇല്ലല്ലോ.. അതിനു ആരുടേയും സമ്മതവും എനിക്ക് വേണ്ട.. ഹരിയേട്ടനും. എന്നെ വിലക്കാൻ സാധിക്കില്ല… ഈ ജന്മം മാത്രമല്ല..ഇനിയുള്ള എല്ലാ ജന്മത്തിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്… ആ കുട്ടിയെ ഞാൻ ഒരിക്കലും ശപിക്കില്ല.. ഏട്ടനെയും…ഭാഗ്യം ചെയ്ത കുട്ടി ആണ് അത്… ഭാഗ്യം ഇല്ലാത്തത് ഞാനും… എന്നെങ്കിലും ഒരു കളി തമാശയായി ഈ പൊട്ടി പെണ്ണിനെ കുറിച്ച് ആ കുട്ടിയോട് പറയണം… ഹരിയേട്ടന് എല്ലാ വിധ നന്മയും ഉണ്ടാക്കണം എന്നെ ഞാൻ പ്രാർത്ഥിക്കു…

ആശംസകളോടെ… രുദ്ര….” വർഷ വായിച്ചു നിർത്തി… “എന്താ അനിയേട്ട ഇത്….” അവള് നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.. “എനിക്കും അറിയില്ല മോളെ… ഈ രുദ്രയെ എനിക്ക് അറിയില്ല… ഞങ്ങളോട് കൊഞ്ചി നടക്കുന്ന വായാടിയായ കുസൃതി ആയ രുദ്രയെ മാത്രമേ എനിക്ക് അറിയൂ…” അവന്റെ സ്വരം ഇടറി.. “എനിക്ക് അതിശയം തോന്നുന്നു ഏട്ടാ… ഇത്രയും നാളും കൂടെ നടന്നിട്ട് അവൾക്കുള്ളിൽ ഇങ്ങനെ ഒരു സങ്കടം ഉണ്ടെന്ന് എനിക്ക് മനസിലായില്ലല്ലോ..” .വർഷ സങ്കടത്തോടെ പറഞ്ഞു.. “നിനക്ക് മാത്രമല്ലല്ലോ… ആർക്കും.. ആർക്കും മനസ്സിലായില്ല അവളെ…” അനി കണ്ണീരു തുടച്ചു കൊണ്ടു പിറുപിറുത്തു . “പക്ഷേ ഏട്ടാ .ഇത്…

ഈ കത്ത് അവളു എഴുതിയത് ആണെങ്കിൽ എങ്ങനെ അവളുടെ കയ്യിൽ തന്നെ വന്നു… അതോ അവള് ഇത് പോസ്റ്റ് ചെയ്തിട്ടില്ല എന്നാണോ..” വർഷ ചിന്തയോടെ പറഞ്ഞു.. “അതിനുള്ള ഉത്തരം ഈ അഡ്രസ്സ് വായിച്ചാൽ നിനക്ക് മനസ്സിലാകും വർഷ ..” അവൻ കയ്യിൽ ഉള്ള കവർ അവൾക്ക് മുന്നിലായി പിടിച്ചു .. “അതിലെ അഡ്രസ്സ് വായിച്ചു നോക്ക്…” അനി നിസ്സംഗനായി പറഞ്ഞു.. വർഷ അത് വെപ്രാളത്തോടെ വാങ്ങി… “ടു ഹരിനാരായണൻ ഹൗസ് നമ്പർ 12/145….. …. … ബാംഗളൂർ” വർഷ ഒരിക്കൽ കൂടി ആ അഡ്രസ്സ് വായിച്ചു… “ആരാണ് ഈ ഹരിനാരായണൻ… ഒരെത്തും പിടിയും കിട്ടുന്നില്ല എനിക്ക്. .” അനി മുടിയിൽ ബലമായി പിടിച്ചു കൊണ്ട് പറഞ്ഞു… “ഹരിനാരായണൻ…”

വർഷ ഒരിക്കൽ കൂടി ആ പേര് പറഞ്ഞു… “നിനക്ക് അറിയോ അങ്ങനെ ഒരാളെ… അവള് എന്നെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ നീ .. എന്റെ അറിവിൽ അങ്ങനെ ആരും ഇല്ല..” അനി പ്രതീക്ഷയോടെ അവളെ നോക്കി.. “ഇല്ല അനിയേട്ടാ…അവളു അങ്ങനെ ഒന്നും പറഞ്ഞ് കേട്ടിട്ടില്ല… പിന്നെ ആകെ കൂടെ അറിയുന്ന ഒരാള് ഞങ്ങളുടെ സാർ ആണ്.. പുള്ളിയുമായി അവള് മുട്ടൻ വഴക്കും ആണ്…അല്ലാതെ ഈ പേരിൽ ആരെയും അറിയില്ല എനിക്ക്…” വർഷ നിരാശയോടെ അവനെ നോക്കി.. “എന്നാലും നീ ഓർത്ത് നോക്ക്…3 വർഷത്തിൽ കൂടുതൽ ആയില്ലേ നിങ്ങള് ഒരുമിച്ച്… എന്നെങ്കിലും…

അവള് അങ്ങനെ വല്ലതും സൂചിപ്പിച്ചിരുന്നോ…” അനി പ്രത്യാശയോടെ അവളെ നോക്കി.. “ഇല്ല അനിയേട്ടാ. അവളുടെ രീതി അറിയാലോ… വെട്ട് ഒന്ന് മുറി രണ്ടു… ആർക്കും പിടി കൊടുക്കില്ല.. എപ്പോഴും ഇങ്ങനെ പാറി പറന്നു നടക്കും.. ഇപ്പൊ ഒരു ഏഴ് എട്ട് മാസമായി അവൾക്ക് വല്ലാത്ത മൗനം…കാരണം അന്വേഷിച്ചപ്പോൾ ഒക്കെ അവളു ചിരിച്ചു കളിച്ചു ഒഴിഞ്ഞു മാറി.. പക്ഷേ അതിന് പിന്നിൽ ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു…” വർഷ കണ്ണ് നിറച്ച് കൊണ്ട് അവനെ നോക്കി.. “ഇത് വല്ലാത്ത ഒരു കുരുക്ക് ആണല്ലോ മോളെ… രുദ്രയ്ക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ….. ആരാവും അത് ..”

അനിയുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു… “പക്ഷേ .. ഈ അഡ്രസ്സ്… ബാംഗളൂർ.. അതെങ്ങനെ… രുദ്രയ്ക്ക് എങ്ങനെ അവിടെ ഉള്ള ആളെ പരിചയം… ഇനി വല്ല ഓൺലൈൻ ലവ്വും ആവുമോ…” വർഷയുടെ സ്വരത്തിൽ വേവലാതി നിറഞ്ഞു.. “ബാംഗളൂർ….അതാണ് ഞാനും ചിന്തിക്കുന്നത്…. അവര് കുറച്ച് നാള് ബാംഗളൂർ ഉണ്ടായിരുന്നു…. കുറച്ച് നാള് അല്ല….. മൂന്നാലു വർഷം ആയിട്ട് മിക്കവാറും എല്ലാ സമ്മർ വെകേഷനും അവള് അവിടെ ആയിരുന്നു….” അനി ചിന്തയിൽ ആയിരുന്നു… “ബാംഗളൂർ… ആഹ്‌..ഓർമ്മയുണ്ട്… പ്ലസ് ടൂ കഴിഞ്ഞത് മുതൽ അല്ലെ..” വർഷ എന്തോ ഓർത്ത് കൊണ്ട് പറഞ്ഞു.. “യെസ്… പ്ലസ് ടൂ എക്സാം കഴിഞ്ഞ സമയത്ത് ആണ് അവള് ആദ്യമായി അങ്ങോട്ട് പോയത്…

അവിടെ ഇളയമ്മയുടെ ചേട്ടനും ഫാമിലിയും ഉണ്ടു… ദക്ഷയ്ക്ക് അവിടേക്ക് പോകാൻ വല്യ താൽപര്യം ഇല്ലായിരുന്നു… പക്ഷേ അന്നൊക്കെ രുദ്ര അവിടേക്ക് പോകാൻ വാശി പിടിച്ചിരുന്നു…എനിക്ക് ഓർമ്മയുണ്ട്… ഒടുവിൽ അവളെ ഒറ്റയ്ക്ക് അവിടേക്ക് കൊണ്ട് ചെന്ന് ആക്കിട്ട് ഉണ്ടു ഇളയച്ഛൻ…” അനി അന്നത്തെ സംഭവങ്ങൾ ഓർത്ത് എടുത്തു… “അതിനു അർത്ഥം അവളുടെ ഹൃദയം കവർന്ന അവളുടെ പ്രണയം… അത്… അയാള് അവിടെ ഉണ്ടെന്ന് അല്ലെ അനിയേട്ടാ..” വർഷ ആവേശത്തോടെ ചോദിച്ചു.. “അധികം സന്തോഷിക്കാൻ ആയിട്ടില്ല മോളെ… നീ ആ കത്ത് കണ്ടില്ലേ… അതിനു അർത്ഥം അയാള് ഇത് വരെ അവളെ അംഗീകരിച്ചിട്ടില്ല… മാത്രവുമല്ല…

അവളുടെ വാക്കുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്…” അനി ഒന്ന് നിർത്തി… “അയാളുടെ കല്യാണം ആണോ ഏട്ടാ…” വർഷ വേദനയോടെ ചോദിച്ചു… “മം… അതിനു സാധ്യത കൂടുതൽ ആണ്…. പക്ഷേ… ഈ കത്ത്… അതെങ്ങനെ രുദ്രയുടെ കയ്യിൽ തന്നെ വന്നു.. കാരണം അവളു ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്… സീൽ കണ്ടില്ലേ…ഇനി അയാള് അത് തിരിച്ചു അയച്ചത് ആവുമോ…” അനി തലവേദന എടുത്ത് കൊണ്ട് പറഞ്ഞു.. “ഇതിനൊക്കെ ഉള്ള ഉത്തരം തരാൻ പറ്റുന്ന ഒരാളെ ഉള്ളൂ നമുക്ക് അരികിൽ.. രുദ്ര… പക്ഷേ അവളുടെ നാവില് നിന്നും അത് അറിയാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…” അനി പതിയെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. “ഒരു പക്ഷെ ബാംഗളൂർ അന്വേഷിച്ചാൽ വല്ല തുമ്പും കിട്ടിയാലോ ഏട്ടാ…”

വർഷയും പതിയെ എണീറ്റു.. “മം…നോക്കാം…എന്തായാലും ഇങ്ങനെ ഒരു കാര്യം അറിഞ്ഞതായി ഭാവിക്കണ്ട… ഞാൻ ഡ്രോപ്പ് ചെയ്യാം നിന്നെ..വാ…” അവളുടെ കയ്യിൽ നിന്നും കത്ത് തിരികെ വാങ്ങിക്കൊണ്ടു അവൻ പറഞ്ഞു… വർഷ അവന് പിന്നാലെ നടന്നു… **** കരുണാലയത്തിലെ അന്തരീക്ഷം അപ്പുവിന് ഏറെ ഇഷ്പ്പെട്ടിരുന്നു… സാജൻ തന്നെ അവളെ അവിടെ മൊത്തം കാണിച്ചു കൊടുത്തു… സാജന്റെ പെരുമാറ്റവും അവൾക്ക് ഇഷ്ടമായി.. സാം അടുത്ത് ഉള്ളത് പോലെയാണ് അവൾക്ക് തോന്നിയത്… അതിനിടയിൽ സാവിത്രി വന്നു അവളെ അകത്തേക്ക് കൊണ്ട് പോയി… “അപ്പോ നാളെ മുതൽ നമുക്ക് ട്രീറ്റ്മെന്റ് ആരംഭിക്കാം കേട്ടോ…” സാജൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു… “എന്താണ് മോനെ…

ഒരു പ്രണയം മണക്കുന്നുണ്ടോ ഇവിടെ…” അപ്പു കണ്ണിൽ നിന്നും മറഞ്ഞിട്ടും എന്തോ ചിന്തയിൽ ആയി നിന്ന സാജന്റെ പിറകിൽ കൂടി പിടിച്ചു കൊണ്ട് കുര്യൻ ഡോക്ടർ ചോദിച്ചു… “എന്റെ പപ്പ… പപ്പ അവളെ ശ്രദ്ധിച്ചോ… എവിടെ ഒക്കെയോ അവൾക്ക് മമ്മയുടെ ഛായ ഇല്ലെ…നമ്മുടെ ആനി മോള്. അവളെ പോലെയും തോന്നുന്നില്ലേ…”. അവന്റെ സ്വരം ഇടറിയിരുന്നു… “മോനെ…” കുര്യൻ ഡോക്ടർ തളർച്ചയോടെ അവനെ വിളിച്ചു… “ഇല്ല പപ്പാ… അവളെ കാണുമ്പോ ഒക്കെ എന്റെ മമ്മയും കുഞ്ഞു അനിയത്തി ആനി മോളും വന്നു നിൽക്കുന്നത് പോലെ തോന്നി എനിക്ക്…. അവള് എണീറ്റ് നടക്കണം പപ്പാ…അതിപ്പോ എനിക്ക് ഒരു വാശി ആണ്…എല്ലാം കണ്ട് മുകളിൽ ഇരുന്നു ചിരിക്കുന്ന സാക്ഷാൽ കർത്താവ് ഈശോയൊടുള്ള വാശി…

ഒരു കാര്യവുമില്ലാതെ എന്റെ പ്രിയപ്പെട്ടവരെ എന്നിൽ നിന്നും അകറ്റിയത് അങ്ങേരു അല്ലെ…” സാജന്റെ കണ്ണുകൾ നിറഞ്ഞ് വന്നു.. “പോട്ടെട മോനെ… നീ വന്നേ… അപ്പന് ഇന്ന് രണ്ടു എണ്ണം അടിക്കണം.. നിന്റെ സെന്റി അടി കാരണം മനുഷ്യന്റെ കൺട്രോൾ പോയി…” കുര്യൻ അവന്റെ തോളിൽ പിടിച്ചു കൊണ്ട് തിരിച്ച് നടന്നു… **** ദേവ് വരുമ്പോൾ പാറു മുറിയിൽ ഉണ്ടായിരുന്നില്ല… അവൻ അവിടെ ആകമാനം അവളെ നോക്കി… കാണാതെ ആയപ്പോൾ അവന്റെ വെപ്രാളം കൂടി… “പാറു… നീ എവിടെയാ…. പാറു…” അവൻ ഉച്ചത്തിൽ വിളിച്ചു കൊണ്ട് അവിടെ ആകമാനം നടന്നു… “എന്താ ദേവ.. എന്താ നിനക്ക്.. എന്തിനാ ബഹളം ഉണ്ടാക്കുന്നത്…” മഹേശ്വരി മുകളിലേക്ക് വന്ന് കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.. “പാറു എവിടെ അമ്മേ…കാണാനില്ല…”

അവന്റെ സ്വരം ക്രമാതീതമായി ഉയർന്നിരുന്നു… “അതിനു ആണോ ഈ ബഹളം… നിനക്ക് സമാധാനമായി ഒന്ന് നോക്കാൻ പാടില്ലേ….” മഹേശ്വരി പറഞ്ഞു… “അവള് എവിടെ എന്ന് പറയു അമ്മേ….” ദേവിന്റെ സ്വരത്തിൽ ദേഷ്യം കലർന്നു… “നിനക്ക് എന്താ ദേവാ…അവൾക്ക് ഇത്തിരി സമാധാനം കൊടുക്ക്… പകല് മൊത്തം അതിനെ വിളിച്ചു ഇരുന്നു..ഇപ്പൊ വീണ്ടും..” മഹേശ്വരി താഴേക്ക് നടന്നു… “അവള് എന്റേത് ആണ്…എന്നെക്കാൾ കൂടുതൽ അവകാശം വേറെ ആർക്കും ഇല്ല..പിന്നെ അവളെ കാണണം എന്ന് തോന്നുമ്പോൾ ഒക്കെ അവളു എന്റെ മുന്നിൽ വേണം… അവളുടെ ശബ്ദം കേൾക്കണം… പാറു ദേവിന്റെ ആണ്.. ദേവിന്റെ കുഞ്ഞുങ്ങളുടെ അമ്മ ആണ്…” ദേവ് കുഞ്ഞു കുട്ടിയെ പോലെ അവരെ നോക്കി…

മഹേശ്വരി ഒരു നിമിഷം തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി… 18 വർഷങ്ങൾക്കു മുന്നേ പാറു എന്റേത് ആണെന്ന് വിളിച്ചു പറഞ്ഞ ദേവിന്റെ മുഖമാണ് അവർക്ക് ഓർമ വന്നത്… “എന്റെ മോനെ…. അവള് നിന്റേതു തന്നെ ആണ്… നിന്റേതു മാത്രം.. അതിനു ഇത്രയും ദേഷ്യം വേണോ…” മഹേശ്വരി അവന്റെ അരികിലേക്ക് വന്ന് കൊണ്ട് അവന്റെ കവിളിൽ തലോടി… “പേടിയാണ് അമ്മ എനിക്ക്… ഇനി ഒരിക്കൽ കൂടി അവളെ നഷ്ടപ്പെടുത്താൻ വയ്യ എനിക്ക്.. ഭ്രാന്ത് പിടിക്കും എനിക്ക്… എന്നും എന്റെ കൺമുന്നിൽ വേണം അവളും എന്റെ മക്കളും… അല്ലെങ്കിൽ ദേവിന് വട്ട് പിടിക്കും…” അവൻ അവരുടെ തോളിലേക്ക് ചാഞ്ഞു… അവന്റെ കണ്ണീരു അവരുടെ തോളിനെ നനയിച്ച് കൊണ്ടിരുന്നു… “മോള് താഴെ ഉണ്ടു…എന്റെ റൂമിൽ… ഇന്ന് എണ്ണ ഒക്കെ തേച്ചു കുളി ഉണ്ടായിരുന്നു..

കഴിഞ്ഞപ്പോൾ കുറച്ച് നേരം അവിടെ തന്നെ കിടന്നു… ഉറങ്ങി പോയി പാവം… നീ കുളിച്ചിട്ട് അങ്ങോട്ട് ചെല്ല്….” മഹേശ്വരി പറഞ്ഞപ്പോൾ അവൻ മുഖം ഉയർത്തി… “ചെക്കന്റെ നാണം കണ്ടില്ലേ.. പോയി കുളിച്ചു പോകാൻ നോക്ക് ചെക്കാ …” അവര് പറഞ്ഞു… ദേവ് ചമ്മലോടെ മുറിയിലേക്ക് നടന്നു പെട്ടെന്ന് തന്നെ കുളിച്ച് താഴേക്ക് നടന്നു… മഹേശ്വരിയുടെ മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കടന്നപ്പോൾ തന്നെ ബെഡിൽ കിടക്കുന്ന പാറുവിനെ അവൻ കണ്ടു… വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ പാറു പതിയെ നെറ്റി ചുളിച്ചു… ദേവ് ശബ്ദം ഉണ്ടാക്കാതെ അവൾക്ക് അരികിലേക്ക് നടന്നു… പിന്നെ അവൾക്ക് അരികിൽ ആയി ബെഡിൽ കിടന്നു… കൈ കൊണ്ട് അവളുടെ വയറിൽ ചേർത്ത് പിടിച്ചു അവളോട് ചേർന്ന് കിടന്നു… “പ്രണയമാണ് പെണ്ണേ നിന്നോട്…

എന്റെ ജീവനേക്കാൾ …. “.. അവൻ അവളുടെ കാതിൽ മന്ത്രിച്ചു… സ്വപ്നം കണ്ടിട്ടു എന്ന പോലെ പാറു ഒന്ന് പുഞ്ചിരിച്ചു അവനോടു ഒന്നുടെ ചേർന്ന് കിടന്നു… **** അഭിക്ക്‌ ആകെ ഒരു വല്ലായ്മ തോന്നി… അവൻ ബാൽക്കണിയിലേക്ക് പതിയെ നടന്നു… ദേവിന്റെ മുറിയുടെ മുന്നിൽ.എത്തിയപ്പോൾ ആണ് അവന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്… അഭി പതിയെ വാതിൽ തുറന്നു അകത്തേക്ക് നടന്നു… ടേബിളിന്റെ മുകളിൽ ആയി വച്ചിരിക്കുന്ന ദേവിന്റെ ഫോൺ അവൻ കയ്യിൽ എടുത്തു… “സാം കോളിംഗ്…” “ഹലോ സാമിച്ചാ… ഞാൻ അഭിയാണ്… ഏട്ടൻ താഴെ ആണെന്ന് തോന്നുന്നു…” അഭി പറഞ്ഞു.. “അഭി…. ആഹ്‍…ഞാൻ കരുതി ദേവ് ആകും എന്ന്…..” സാമിന്റെ സ്വരത്തിൽ പതർച്ച ഉണ്ടായിരുന്നു.. “എന്താ ഇച്ച…

എന്തേലും പ്രശ്നം ഉണ്ടോ..” അഭി ചോദിച്ചു… “അത്… ഇട് സ് എ സാഡ് ന്യൂസ്… അജോ… ഹി ഇസ് നോ മോർ…” സാമിന്റെ സ്വരം വിറച്ചിരുന്നു. . അഭിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി… “ആ… ആരു…” അവൻ ശ്വാസം വലിച്ചു എടുത്ത് കൊണ്ട് ചോദിച്ചു .. “അജിൻ.. അജിന് മത്തായി… ഹി ഇസ് ഡെഡ്…” സാം ഒരിക്കൽ കൂടി പറഞ്ഞു.. അഭിയുടെ കയ്യിൽ നിന്നും ഫോൺ വഴുതി വീണു… (തുടരും) ©Minimol M ( അജോ എന്ന അജിൻ മത്തായി… മറന്നില്ല എന്ന് കരുതുന്നു… സാമിന്റെ കല്യാണ പരിപാടിക്ക് ഇടയിൽ അപ്പുവിനെ ഉപദ്രവിക്കാൻ വന്ന ഗാങ്ങ്.. അപകടം പറ്റി ആശുപത്രിയിൽ ആണെന്ന് പറഞ്ഞിരുന്നു.. പിന്നെ ഹരിയുടെ കഥ… രുദ്രയുടെ പ്രണയം…ഒക്കെ വരുന്നുണ്ട്… ഈ പാർട്ട് എഴുതാൻ കുറച്ച് അധികം കഷ്ടപ്പെട്ടു.. ലവ് ലെറ്റർ എഴുതി ശീലം ഇല്ല…🥺 റോമാൻസ് എഴുതി ഒട്ടും പരിചയം ഇല്ല..🥺 എന്താകുമോ എന്തോ.

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 13

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 14

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 15

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 16

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 17

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 18

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 19

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 20

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 21

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 22

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 23

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹