Friday, November 15, 2024
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 18

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം


രുദ്രയുടെ സ്വരം ഹരിയെ സ്തബ്ദനാക്കി . .

“ഹലോ… രുദ്ര”
ഹരി പതിയെ പറഞ്ഞു..

“അപ്പോ എന്റെ ശബ്ദം മറന്നിട്ടില്ല അല്ലെ..”

രുദ്രയുടെ സ്വരത്തിൽ വേദന കലർന്നു..

“ഹം…”

ഹരി മൂളി..

“ഞാൻ കരുതി എല്ലാം മറന്നിട്ട് ആവും ഈ പുതിയ ഭാവം എന്ന്… മനഃപൂർവം മറന്നതായി ഭാവിക്കുന്നത് ആണെന്ന് ഇപ്പൊ മനസ്സിലായി..”

രുദ്ര സ്വരം താഴ്ത്തി പറഞ്ഞു..

“രുദ്ര.. പ്ലീസ്..എല്ലാം അറിയുന്നത് അല്ലെ നിനക്ക്.. പിന്നെന്തിനാ കുട്ടി…”

ഹരി ദൈന്യതയോടെ വിളിച്ചു..

“അതെ.. എനിക്ക് എല്ലാം..അറിയാം.. ഒന്നും ഓർമിപ്പിക്കാൻ വേണ്ടി വിളിച്ചത് അല്ല..അല്ലെങ്കിലും നമുക്കിടയിൽ ഓർക്കാൻ നല്ലത് ഒന്നും ചേർത്ത് വെക്കാൻ ഹരി സാറിന് കഴിഞ്ഞിട്ടില്ലല്ലോ…”

അവളുടെ സ്വരത്തിൽ ആത്മനിന്ദ തെളിഞ്ഞു…

“രുദ്ര പ്ലീസ്…പഴയത് ഒന്നും മറന്നിട്ടു അല്ല.. അത് നല്ലതല്ല… ഞാനിപ്പോഴും പറയുന്നു..”

ഹരിയുടെ സ്വരത്തിൽ കുറ്റബോധം നിഴലിച്ചു..

“അറിയാം.. അന്നും ഇന്നും എന്നും സ്നേഹിച്ചത് ഞാൻ മാത്രം ആണല്ലോ.. ഒരു വിഡ്ഢിയേ പോലെ.. പഴയത് പൊടി തട്ടി എടുക്കാൻ വിളിച്ചത് അല്ല.. എനിക്ക് വേണ്ടി മുറിവ് പറ്റിയ ആളല്ലേ.. അപ്പോ അയാളുടെ സുഖ വിവരം അന്വേഷിക്കണം എന്ന് തോന്നി..അത്രയേ ഉള്ളു..”

അവളുടെ സ്വരത്തിൽ അവനോടുള്ള പ്രതിഷേധം പ്രകടമായിരുന്നു…

ഹരിക്ക് അത് മനസ്സിലായി..

“ആരോടാണ് കുട്ടി നിന്റെ ഈ വാശി…”

ഹരി വേദനയോടെ ചോദിച്ചു..

“എന്നോട് തന്നെ.. വാശി അല്ല… പുച്ഛം… എന്നോട് തന്നെ.. ഞാനൊരിക്കലും പ്രശ്നം ആയി വരാറില്ലല്ലോ..പിന്നെന്താ..”

രുദ്ര കുഞ്ഞു കുട്ടികളെ പോലെ ചോദിച്ചു..

“ഇപ്പഴും…താൻ ഒരു കൊച്ചു കുട്ടി തന്നെയാണ് രുദ്ര… ചുറ്റും നടക്കുന്നത് ഒന്നും അറിയാത്ത ഒരു കൊച്ചു കുട്ടി..”

ഹരിയുടെ വാക്കുകളിൽ അവളോടുള്ള അനുകമ്പ നിറഞ്ഞു..

“മതി…എന്നും പറയാൻ ഉണ്ടായിരുന്നത് ഇത് തന്നെ ആണല്ലോ..കൊച്ചു കുഞ്ഞ് പോലും…കേട്ട് മടുത്തു…”

രുദ്ര അസഹിഷ്ണുതയോടെ പറഞ്ഞു…

“നീ അന്നും ഇന്നും ഇനി എന്നും കൊച്ചു കുഞ്ഞു തന്നെ ആയിരിക്കും രുദ്ര..മംഗലത്ത് വീട്ടിലെ പെണ്ണാണ് നീ.. അത് മറക്കരുത് ..”

ഹരി താക്കീത് നൽകി..

“മതി.. മുറിവ് പറ്റിയത് അല്ലെ എന്ന് കരുതി വിശേഷം അന്വേഷിക്കാൻ വന്ന എനിക്ക് ഇത് കിട്ടണം.. എന്നും ഉപദേശത്തിന് ഒരു കുറവും ഇല്ല..”

രുദ്ര പിറുപിറുത്തു..

“ഹം…അല്ല കുട്ടിയുടെ തലയ്ക്ക് എങ്ങനെ ഉണ്ടു..ബോധം വരുമോ..”

ഹരി കുസൃതിയോടെ ചോദിച്ചു..

“എന്റെ ബോധം പണ്ടെ പോയത് ആണ്… ”

രുദ്ര പിറുപിറുത്തു..

“എന്തേലും പറഞ്ഞോ..”

ഹരി തമാശയ്ക്ക് ചോദിച്ചു..

“ഒന്നുമില്ല… ചോദിക്കാൻ വന്ന എന്നെ തല്ലണം.. ഞാൻ പോകുന്നു…”

രുദ്ര ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി..

മറുവശത്ത് നിന്നും ഫോൺ കട്ട് ആയി എന്ന് കണ്ടപ്പോൾ ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..പതിയെ അത് വേദന കലർന്ന ചിരിയായി മാറി..

“പാടില്ല കുട്ടി… ഞാൻ നിന്നെ അർഹിക്കുന്നില്ല…”

ഹരി വേദനയോടെ കണ്ണുകൾ ഇറുക്കി അടച്ചു…

****

ലഞ്ച് ബ്രേക്ക് കഴിഞ്ഞ് കോൺഫറൻസ് ഹാളിൽ എത്തിയപ്പോഴും അഭിയുടെ മുഖത്ത് യാതൊരു വിധ ടെൻഷനും ഉണ്ടായിരുന്നില്ല.

അനി ഇടയ്ക്ക് ഇടയ്ക്ക് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ..

ഇതിനിടയിൽ ചന്ദ്രശേഖരൻ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു…

കോൺഫറൻസ് ഹാളിൽ ഇരുന്നപ്പോൾ സ്വാതി പുച്ഛത്തോടെ അവരെ രണ്ടു പേരെയും നോക്കി..

“ഡീൽ നമുക്ക് തന്നെ കിട്ടും അല്ലെ ഏട്ടാ..”

സ്വാതി ആത്മവിശ്വാസത്തോടെ വിവേകിനോട് ചോദിച്ചു..

“നോക്കാം വാവേ…നിന്റെ ഐഡിയ ഒക്കെ സൂപ്പർ അല്ലെ..എന്നാലും മുന്നിൽ ഉള്ള ആളുടെ ശക്തി കുറച്ച് കാണരുത്.. ഐ തിങ്ക്‌ അഭയ്.. ആ കക്ഷിയുടെ ഐഡിയയും സൂപ്പർ ആണ്..സോ നമുക്ക് അത്ര എളുപ്പത്തിൽ ഇത് കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല വാവേ… കിട്ടിയാൽ നല്ലത്…അത്രയേ ഉള്ളൂ.. ഇല്ലെങ്കിൽ നമ്മള് അടുത്ത പ്രോജക്ട് നോക്കും..”

വിവേക് സൗമ്യതയോടെ പറഞ്ഞു..

“എന്റെ ഏട്ടാ… ഇത് കോർപറേറ്റ് വേൾഡ് ആണ്..ഇവിടെ ഇത്രയും സത്യസന്ധതയും സൗമ്യതയും ഒന്നും അല്ല വേണ്ടത്.. ബുദ്ധി ആണ്..വക്ര ബുദ്ധി..”

സ്വാതി പറഞ്ഞു..

“എന്റെ വാവേ.. നമ്മുടെ അമ്മ പറഞ്ഞത് ഓർമയില്ലേ… നമുക്ക് ഉള്ളത് ആണെങ്കിൽ അത് നമ്മളെ തേടി വരും..അല്ലെങ്കിൽ അത് നമ്മുടേത് അല്ല.. അമ്മ എപ്പോഴും നേരായ വഴിയിലൂടെ നടക്കാൻ അല്ലെ നമ്മളെ പഠിപ്പിച്ചിട്ടുള്ളു ..”

വിവേക് അവളെ നോക്കി പുഞ്ചിരിച്ചു..

“ഏട്ടൻ ശരിക്കും അമ്മയെ പോലെയാണ്… ഒരു പാവം..”

സ്വാതി പുഞ്ചിരിയോടെ പറഞ്ഞു..

“നീയും അങ്ങനെ ആണല്ലോ.. ഇടയ്ക്ക് അച്ഛനെ പോലെ ആവും എന്ന് മാത്രം..”

വിവേക് അവളുടെ തലയ്ക്ക് കൊട്ടി കൊണ്ട് പറഞ്ഞു..

“ദേ ഏട്ടാ… അങ്ങോട്ട് നോക്ക്.. അവര് അന്നൗൺസ് ചെയ്യാൻ പോകുകയാണെന്ന് തോന്നുന്നു..”

സ്വാതി പതിയെ പറഞ്ഞു..

വിവേക് മുന്നിലേക്ക് ശ്രദ്ധ തിരിച്ചു..

“ഏട്ടാ.. ആ പെണ്ണിന്റെ നോട്ടം കണ്ടോ..”

അനി അഭിയുടെ അരികിലേക്ക് നീങ്ങി ഇരുന്നു കൊണ്ടു പറഞ്ഞു..

“എന്റെ അനി.. രുദ്ര നിന്നെ കോഴി എന്ന് വിളിക്കുന്നത് വെറുതെ അല്ല അല്ലെ..”

അഭി അവനെ കൂർപ്പിച്ചു നോക്കി..

“എന്റെ ഏട്ടാ..അതല്ല..ദേ ആ പെണ്ണ്.. അരുന്ധതി ബിൽഡേഴ്സിന്റെ ..

അവളുടെ മുഖത്ത് ഒരു ഓവർ കോൺഫിഡൻസ് ഇല്ലെ..”

അനി സ്വാതിയെ നോക്കി കൊണ്ട് പറഞ്ഞു..

“അത് എന്തേലും ആവട്ടെ.. നമുക്ക് എന്താ..നമുക്ക് കിട്ടാൻ ഉള്ളത് നമ്മൾക്ക് തന്നെ കിട്ടും. .സ്വന്തം കഴിവിൽ വിശ്വസിക്ക് അനി..”

അഭി മുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

“ഏട്ടാ.. ഞാൻ..”

അനി പറയാൻ തുടങ്ങിയതും സാന്ദ്ര ഗ്രൂപ്പിന്റെ മാനേജർ സംസാരിക്കാൻ തുടങ്ങിയിരുന്നു..

“സോ.. ഗുഡ് ആഫ്റ്റർ നൂൺ ആൾ… ……. ഞങ്ങളുടെ ബോർഡിന്റെ ഡിസിഷൻ അല്പം കോംപ്ലിക്കറ്റഡ് ആണ്..”

എല്ലാവരും അയാളുടെ മറുപടിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ്…

“പ്രസെന്റ് ചെയ്ത ഐഡിയയില് ഏറ്റവും ഇമ്പ്രസിവ് ആയി തോന്നിയത് രണ്ടു ഗ്രൂപ്പിന്റെ ആണ്..ആൻഡ് വീ ആര്‍ കൺഫ്യൂസ്ട്‌….”

അയാള് ഒന്ന് നിർത്തി..

“ഇങ്ങേർക് അതൊന്ന് പെട്ടെന്ന് പറഞ്ഞു കൂടെ ഏട്ടാ.. ഇതൊരു മാതിരി റിയാലിറ്റി ഷോയിലെ എലിമിനേഷൻ പോലെ..”

അനി ദേഷ്യത്തോടെ ചോദിച്ചു..

“ആൻഡ് വീ ടുക് എ ഫൈനൽ ഡിസിഷൻ..
ഈ പ്രോജക്ടിൽ രണ്ടു ഗ്രൂപ്പിന്റെയും ഐഡിയ ഞങ്ങൾക്ക് വേണം.. ആൻഡ് ദി സെലക്ടഡ്‌ ഗ്രൂപ്പ്സ് ആർ ….”

“ഇങ്ങേരു അറ്റാക്ക് വരുത്തി കൊല്ലും ഏട്ടാ..”

സ്വാതി മുറുകിയ സ്വരത്തിൽ പറഞ്ഞു..

“വാവേ..പതിയെ..നമുക്ക് നോക്കാം..”

വിവേക് പതിയെ പറഞ്ഞു..
“ആൻഡ് ഞങ്ങളെ ഇതിൽ ഹെൽപ് ചെയ്യാൻ പോകുന്ന ടീംസ് ആണ്.. മംഗലത്ത് ബിൽഡേഴ്സ് ആൻഡ് അരുന്ധതി ബിൽഡേഴ്സ്… കൺഗ്രാറ്റ്സ്…”

മാനേജർ പറഞ്ഞു നിർത്തിയപ്പോൾ അനി അന്തം വിട്ടു അഭിയേ നോക്കി..

“എടാ..നമുക്ക് കോൺട്രാക്ട് കിട്ടി..”

അഭി അവന്റെ കയ്യിൽ തൊട്ടു കൊണ്ട് പറഞ്ഞു..

“ബട്ട് ഒറ്റയ്ക്ക് അല്ലല്ലോ ഏട്ടാ.. അരുന്ധതി ബിൽഡേഴ്സും ഉണ്ടു..”

അനി നിരാശയോടെ പറഞ്ഞു..

“സോ വാട്ട് അനി… അതൊരു നെഗറ്റീവ് തിംഗ് ആണെന്ന് എനിക്ക് തോന്നുന്നില്ല.. അവരുടെയും ഐഡിയ നല്ലത് ആയിരുന്നു.. ദേയ് ഡിസർവ് ഇറ്റ്..”

അഭി പുഞ്ചിരിയോടെ പറഞ്ഞു..

“ചെ.. കോൺട്രാക്ട് നമുക്ക് മാത്രമായി കിട്ടിയില്ലലോ ഏട്ടാ..”

സ്വാതി നിരാശയോടെ പറഞ്ഞു..

“വാവേ.. സീ..ഇത് കോർപറേറ്റ് വേൾഡ് ആണ്.. ഇവിടെ ഐഡിയ ആണ് മെയിൻ… അവരുടെ ഐഡിയ നല്ലത് ആയിരുന്നു..സോ അവര് അത് അർഹിക്കുന്നു…”

വിവേക് അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

ഒഫീഷ്യൽ ആയ അറിയിപ്പിന് ശേഷം ബാക്കി ഉള്ളവര് പിരിഞ്ഞു പോയി..

“സോ യങ് പീപ്പിൾ… സാന്ദ്ര ഗ്രൂപ്പിന്റെ എംഡി മിസ്സിസ് സാന്ദ്ര വർഗീസ് ഔട്ട് ഓഫ് സ്റ്റേറ്റ് ആണ്.. രണ്ടു ദിവസത്തിന് ഉള്ളിൽ മാഡം വരും.. അന്ന് നിങ്ങൾക്ക് ഒഫീഷ്യൽ ആയി മീറ്റ് ചെയ്തു ബാക്കി ഐഡിയ ഡിസ്കസ് ചെയ്യാം.. നിങ്ങൾക്ക് രണ്ടു പേർക്കും ഒരുമിച്ച് വർക് ചെയ്യുന്നതിൽ ബുദ്ധിമുട്ടു ഇല്ലെന്ന് കരുതുന്നു..”

മാനേജർ പറഞ്ഞു..

“വാവേ നിനക്ക് പറ്റില്ലെങ്കിൽ നമുക്ക് ഇത് ഇവിടെ വിടാം…നിനക്ക് ഇഷ്ടം അല്ലാത്തത് ഏട്ടൻ ചെയ്യില്ല എന്ന് അറിയാലോ..”

വിവേക് ശബ്ദം താഴ്ത്തി പറഞ്ഞു..

“നോ ഏട്ടാ..നമുക്ക് ഇത് ചെയ്യാം..നോ പ്രോബ്ലം..”

സ്വാതി അഭിയേ നോക്കി കൊണ്ട് പറഞ്ഞു..

“അതാണെന്റെ അനിയത്തി.. താങ്ക് യു വാവേ..”

വിവേക് പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..

“ഏട്ടാ.. ആ പെണ്ണിന്റെ നോട്ടം ശരിയല്ലട്ടോ..”

അനി പിറുപിറുത്തു..

“എന്റെ അനി .. നീ അവളെ നോക്കണ്ട.. അപ്പോ പ്രശ്നം തീർന്നില്ലേ..”

അഭി ചിരിയോടെ പറഞ്ഞു..

“സോ നൈസ് ടു മീറ്റ് യു മിസ്റ്റർ അഭയ്.. വീ വിൽ സീ ലേറ്റർ.”

വിവേക് അവന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു..

“നൈസ് ടൂ മീറ്റ് യു ആൽസോ..വിവേക്.. ഞങ്ങള് ഇറങ്ങുകയാണ്‌.. ബാക്കി കാര്യങ്ങൾ രണ്ടു ദിവസം കഴിഞ്ഞ് ഡിസ്കസ് ചെയ്യാലോ… ബൈ…”

അഭി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കാറിലേക്ക് കയറി..

അഭിയാണ് ഡ്രൈവ് ചെയ്തത്…

“എനിക്ക് എന്തോ അവരെ അത്രയ്ക്ക് അങ്ങ് പിടിച്ചില്ല ഏട്ടാ..”

അനി പറഞ്ഞു..

“എന്തേലും ആവട്ടെ അനി..നമുക്ക് എന്താ..ഇതൊരു ബിസിനസ് കോൺട്രാക്ട് മാത്രം അല്ലെ..”

അഭി ചിന്തയോടെ പറഞ്ഞു..

“എനിക്ക് എന്തോ ഒരു നെഗറ്റീവ് ഫീലിങ്..”

അനി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..

“ഹം..”

അഭി ഇരുത്തി മൂളി .

കാറിൽ കയറുമ്പോൾ ഒക്കെയും അഭിയുടെ നേർക്ക് വന്ന സ്വാതിയുടെ നോട്ടം ആയിരുന്നു അനിയുടെ മനസ്സിൽ…

“നമുക്കും പോകാം അല്ലെ വാവേ…”

വിവേക് സ്വാതിയുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു..
അഭിയുടെ കാർ പോയ വഴി ആയിരുന്നു സ്വാതിയുടെ നോട്ടം..

അവള് പോകാം എന്ന അർത്ഥത്തിൽ തലയാട്ടി…

***

കോൺട്രാക്ട് കിട്ടിയ കാര്യം അനി തന്നെയാണ് ചന്ദ്രശേഖരനെ വിളിച്ചു പറഞ്ഞത്…

ദേവിന്റെ ബർത്ത്ഡേ ആഘോഷവും കോൺട്രാക്ട് കിട്ടിയ സന്തോഷവും ഒരുമിച്ച് ആഘോഷിക്കാൻ ആയിരുന്നു എല്ലാവരുടെയും പ്ലാൻ..

പാറുവിനേ നിലത്ത് ഇറങ്ങാൻ സമ്മതിച്ചില്ല ആരും..

അവള് ആകട്ടെ മുഖം വീർപ്പിച്ചു മാറി ഇരുന്നു..

“പോട്ടെ പെണ്ണേ…അടുത്ത പിറന്നാളിന് എല്ലാം നിനക്ക് തന്നെ ചെയ്യാലോ . അപ്പോഴേക്കും നമ്മുടെ മക്കളും കാണും നിന്റെ കൂടെ… ”

ദേവ് അവളുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു..

“എന്നാലും ദേവേട്ടാ…”

പാറു നിസ്സഹായതയോടെ അവനെ വിളിച്ചു..

“ദേ പെണ്ണേ..നല്ല ദിവസമായിട്ട് കരയല്ലേ…”

ദേവ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

എല്ലാവരെയും വിളിച്ചു ബർത്ത്ഡേ ആഘോഷിക്കാൻ ആയിരുന്നു പ്ലാൻ.. പക്ഷേ ദേവിന്റെ വാശി കൊണ്ട് പുറത്ത് നിന്ന് ആരെയും വിളിക്കണ്ട എന്ന് തീരുമാനിച്ചു… പാറുവിന്റെയും രുദ്രയുടെയും അപ്പുവിന്റെയും ആരോഗ്യനില കണക്കിൽ എടുത്തു ആണ് അവൻ അങ്ങനെ ഒരു തീരുമാനം എടുത്തത്…

ഭദ്രനും കൈലാസും അതിനെ പിന്താങ്ങി..

അന്നത്തെ അജ്ഞാത സന്ദേശത്തിന്റെ കാര്യം ആരോടും പറയരുത് എന്ന് കൈലാസ് ഗംഗയോടു പറഞ്ഞിരുന്നു…

അപ്പുവിന്റെ അച്ഛനും അമ്മയും ഒക്കെ രാവിലെ തന്നെ വീഡിയോ കോൾ ചെയ്തു അവനെ ആശംസ അറിയിച്ചിരുന്നു..

എല്ലാ സന്തോഷത്തിന്റെയും ഇടയിലും ദേവ് അസ്വസ്ഥനായിരുന്നു ..

അത് മനസിലാക്കി എന്നോണം ഭദ്രൻ അവനെ ആശ്വസിപ്പിച്ചു..

****

സാവിത്രി വിളിച്ചപ്പോൾ അപ്പു അവരുടെ മുറിയിലേക്ക് ചെന്നു…

“എന്താ ആന്റീ…”

അപ്പു മടിയോടെ ചോദിച്ചു ..

ഷെൽഫിൽ നിന്നും ഒരു കവർ എടുത്തു കൊണ്ട് സാവിത്രി അവൾക്ക് നേരെ തിരിഞ്ഞ്…

“മോള് എന്താ വിളിച്ചത്… ആന്റി എന്നോ.. എനിക്ക് ആ വിളി ശീലമില്ല കുട്ട്യേ… മോള് എന്നെ അമ്മയെന് വിളിച്ചോളൂ.. വിരോധം ഇല്ലെങ്കിൽ..”

സാവിത്രി അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു..

“അത്..അത് പിന്നെ..”

അപ്പു എന്ത് പറയണം എന്ന് അറിയാതെ വിക്കി..”

“മോൾക്ക് അറിയോ… അഭിക് ശേഷം ഒരു പെൺകുഞ്ഞ് വേണം എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം… പക്ഷേ കിട്ടിയത് അനിയെയും… എന്ന് വച്ച് അവനോടു ഇഷ്ടകുറവു അല്ലട്ടോ…പക്ഷേ പെൺകുഞ്ഞ് വേണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു..

ഇടയ്ക്ക് പാറു വന്നപ്പോൾ ആണ് വീട് ഉണർന്നത്..

രുദ്രയും ദക്ഷയും ഉണ്ടായതിനു ശേഷം ആണ് ശരിക്കും ഞാൻ സന്തോഷിച്ചത്..എന്നാലും സ്വന്തമായി ഒരു മോള്..അതൊരു ആഗ്രഹം ആയിരുന്നു..കാണുന്നത് ഒക്കെ വാങ്ങി കൂട്ടും… രുദ്രയ്ക്കും ദക്ഷയ്ക്കും വേണ്ടി…

അങ്ങനെ ഒരു പ്രാവശ്യം വാങ്ങിയത് ആണ് ഇത്.. ഒറ്റ ഒരു പീസ് ഉണ്ടായിരുന്നുള്ളൂ… അത് കൊണ്ട് അവർക്ക് കൊടുക്കാൻ പറ്റിയില്ല .മോളെ കണ്ടപ്പോൾ ഇത് ചേരും എന്ന് തോന്നി…”

കയ്യിൽ ഉള്ള കവർ അവളുടെ കയ്യിലേക്ക് കൊടുത്തു കൊണ്ടു അവര് പറഞ്ഞു..

സാവിത്രിയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു…

അപ്പു കയ്യിൽ ഉള്ള കവറിൽ നോക്കി…

“മോൾക്ക് ഇഷ്ടം ആകുമോ എന്ന് അറിയില്ല..എന്നാലും.. ഇട്ട് നോക്ക്..”

സാവിത്രി വാത്സല്യത്തോടെ പറഞ്ഞു..

“താങ്ക് യു അമ്മേ..”

അപ്പു അവരെ നന്ദിയോടെ നോക്കി..

“അത് ശരി.. അമ്മ ഇവളെ അങ്ങ് ദത്ത് എടുത്തോ… അപ്പോ എന്നെ പുറത്ത് ആക്കിയോ അമ്മേ..”

അനി മുറിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു..

“ആഹ്.. ഇക്കണക്കിനു അമ്മ ഞങ്ങളെ വേണ്ടന്നു വച്ച് ഇവളെ ദത്ത് എടുക്കും അനി..”

പിന്നാലെ വന്ന അഭി കുശുമ്പോടെ പറഞ്ഞു..

“പോടാ രണ്ടും..ഞാൻ മോൾക്ക് ഇത് കൊടുക്കാൻ കൂട്ടിയത് ആണ്..”

സാവിത്രി രണ്ടു പേരുടെയും ചെവി പിടിച്ചു കൊണ്ട് പറഞ്ഞു..

“അയ്യോ സാവിത്രി ചന്ദ്രശേഖര…. ചെവി വിട്.. വേദന.”

അഭി കളിയായി പറഞ്ഞു..

അപ്പുവിന് അത് കണ്ട് ചിരി വന്നു..

“ആഹാ.ഇവൾക്ക് ഡാം തുറക്കാൻ മാത്രം അല്ല…ചിരിക്കാനും അറിയാം. അല്ലെ അമ്മേ..”

അഭി പുഞ്ചിരിയോടെ പറഞ്ഞു..

അപ്പു ചമ്മലോടെ അവരെ നോക്കി..

“അമ്മേ.. ഞാൻ അങ്ങോട്ട് ചെല്ലട്ടേ.. അവരെ സഹായിക്കാൻ…”

അപ്പു ജാള്യതയോടെ പറഞ്ഞു…

“അഭി നീ മോളെ ഒന്നും മുറിയിൽ ആക്കിയേക്ക്… നീയും മുകളിലേക്ക് അല്ലെ… അനി മോനെ..നിന്നെ അച്ഛൻ അന്വേഷിച്ചു..ഉമ്മറത്ത് ഉണ്ടു..”

അതും പറഞ്ഞു സാവിത്രി അടുക്കളയിലേക്ക് നടന്നു…

“എന്താ ഏട്ടത്തി…ആകെ ഒരു സന്തോഷം..”

അടുക്കളയിൽ ആയിരുന്ന ഗൗരി ചോദിച്ചു..

സാവിത്രി അപ്പുവിന് ഡ്രസ്സ് കൊടുത്ത കാര്യം ഒക്കെ പറഞ്ഞു..

“പാവം കുട്ടി…അതിന്റെ കാല് പെട്ടെന്ന് ശരിയായാൽ മതിയായിരുന്നു ഗൗരി..നമ്മുടെ പാറുവിന്റെ പ്രായം അല്ലെ അതും.. അതിനും വേണ്ടേ ഒരു ജീവിതം.. എന്റെ അഭി സമ്മതിച്ചിരുന്നു എങ്കിൽ അതിനെ ഞാൻ എന്റെ മോള് ആക്കിയെനെ…”

സാവിത്രി നിരാശയോടെ പറഞ്ഞു..

“എല്ലാം ശരിയാകും ഏട്ടത്തി… മോളെ കരുണാലയത്തിൽ ട്രീറ്റ്മെന്റിന് കൊണ്ടുപോകണം എന്ന് ഭദ്രൻ പറഞ്ഞു… അവള് സുഖം പ്രാപിച്ചു വരും ഏട്ടത്തി..അന്നേരം നമുക്ക് ഇത് ആലോചിക്കാം..അത് വരെ ആരോടും പറയണ്ട..”
ഗൗരി പറഞ്ഞു..

സാവിത്രി ആലോചനയോടെ തലയാട്ടി..
***

“എടീ ഉണ്ട കണ്ണി..പതിയേപോ… ഞാനും വരുന്നു..”

അഭി അവളെ ദേഷ്യം പിടിപ്പിക്കാൻ മനഃപൂർവം വിളിച്ചു..

അപ്പു വീൽചെയർ നിർത്തി..

“എനിക്ക് ഉണ്ട കണ്ണ് ഇല്ല.. മുഖത്ത് ഉള്ള ഉണ്ട കണ്ണ് തുറന്നു നോക്ക്…”

അവള് മുറിക്ക് അകത്തേക്ക് കയറി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു..

“ആണോ.. എനിക്ക് ഇനി തോന്നിയത് ആണോ.. ”

അഭി തല താഴ്ത്തി കൊണ്ട് പറഞ്ഞു…

അവന്റെ നിശ്വാസം അവളുടെ മുഖത്ത് അടിച്ചു .

“ആഹ്.. ആഹ്.. തോന്നിയത് ആണ്…”

അപ്പു എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു..

“എങ്കിലേ ആദ്യം നീ പോയി കണ്ണാടി നോക്കെടി ഉണ്ട കണ്ണി…”

അഭി അവളുടെ അടുത്തേക്ക് മുഖം ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു…

അവന്റെ നീല കണ്ണുകളിൽ നോക്കി നിൽക്കവേ തനിക്ക് തന്നെ നഷ്ടപ്പെടുന്നത് അവള് അറിഞ്ഞു..

അപ്പു കണ്ണുകൾ മുറുകെ അടച്ചു..

“വൈകിട്ട് ഇത് ഉടുത്ത് വന്നാൽ മതി…”

അഭി പതിയെ അവളുടെ കാതിൽ മന്ത്രിച്ചു…

അൽപ നേരം കഴിഞ്ഞു ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ അപ്പു പതിയേകണ്ണ് തുറന്നു…

മുന്നിൽ ആരും ഉണ്ടായിരുന്നില്ല…

അലപം മുൻപ് നടന്നത് സ്വപ്നം ആണോ എന്ന് അവൾക്ക് തോന്നി..

മടിയിൽ ഇരുന്ന് ദാവണിയില് കൂടി അവള് വിരലോടിച്ചു..

വാതിലിന് പുറത്ത് നിന്ന അഭിയുടെ കണ്ണുകൾ തിളങ്ങി..അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

(തുടരും)
© Minimol M

(ഒരുപാട് ട്വിസ്റ്റ് ഇല്ലട്ടോ.. പിന്നെ ഹരിയുടെയും രുദ്രയുടെയും പാസ്റ്റ് കുറച്ച് പറയാൻ ഉണ്ടു.. എല്ലാവരെയും പരിഗണിച്ച് വേണമല്ലോ എഴുതാൻ… ഇടയ്ക്ക് കണ്ണിനു വയ്യായിരുന്നു. ഒരു കുഞ്ഞു പൊടി വീണു.. അത് കൊണ്ട് നന്നായി കഷ്ടപ്പെട്ടു… കുറേ പേര് ഇൻബോക്സ് ചെയ്തു ചോദിച്ചു..കണ്ണിനു പണി കിട്ടിയത് കൊണ്ട് എല്ലാം നോക്കിയില്ല.. 😊😊 സ്നേഹപൂർവം❤️)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 13

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 14

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 15

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 16

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹