Sunday, December 22, 2024
Novel

മഴപോൽ : ഭാഗം 25

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

മുന്നിലൂടെ കടന്നുപോയ ഒരു ഓട്ടോയ്ക്ക് കൈകാണിച്ചവൾ അമ്മൂട്ടിയെയുമെടുത്ത് ശ്രീനിലയത്തേക്ക് തിരിച്ചു……..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ശരൺ…..
ഓഫീസിൽ എത്തിയതും നേരെ ശരണിന്റെ അടുത്തേക്കാണ് പോയത്

എന്താണാവോ…..
ആരാ അന്നതവിടെ പ്ലേ ചെയ്തത്…???
ഏത്…?? എന്ന്…??

ദേ ശരൺ വെറുതെ നീയെന്നെ ദേഷ്യം പിടിപ്പിക്കണ്ട….

നിനക്ക് അതാരാണെന്ന് അറിയാം…
എനിക്കറിയാം… പക്ഷേ പറഞ്ഞു തരാൻ തത്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല സാരംഗ് ചന്ദ്രദാസ് തന്നെ അതങ്ങ് കണ്ടുപിടിച്ചാൽ മതി ….

“ആാാ ഗൗരിയോട് ഓരോന്ന് ചെയ്ത് കൂട്ടാൻ നിനക്ക് വല്യ മിടുക്കാണല്ലോ….

ആ മിടുക്ക് ഉപയോഗിച്ച് ചെന്ന് കണ്ട് പിടിക്ക്…”

കിച്ചു ചാടി തുള്ളി ദേഷ്യത്തിൽ പോകുമ്പോ ശരൺ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു….. ക്യാബിനിന്റെ ഡോർ വലിച്ചടച്ചവൻ അകത്തുകയറി…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പ്രിയ എനിക്ക് ഭ്രാന്തുപിടിക്കുന്നു… ഞാനെന്താ ചെയ്യേണ്ടത്…..

ഗൗരിടെ കണ്ണുനീർ കാണാതിരിക്കാൻ ആവുന്നില്ലെനിക്ക്…. നിന്നെ മറക്കാനും… ഞാനെന്താമോളെ ചെയ്യേണ്ടത്….

എനിക്കറിയാം അവളെന്നെ സ്നേഹിക്കുന്നുണ്ട്, നമ്മടെ മോളേ സ്നേഹിക്കുന്നുണ്ട്…… ഞാനറിയാതെത്തന്നെ അവളെന്റെ ഉള്ളിൽ കയറി കൂടിയിട്ടുമുണ്ട്……..

പക്ഷേ… നിന്റെ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടിരിക്കുകയാണ്…..

ഞാൻ സ്നേഹിച്ചോട്ടെ പ്രിയാ അവളെ…??? അവൻ തളർന്നുകൊണ്ട് മേശമേൽ ഇരിക്കുന്ന പ്രിയയുടെയും അമ്മൂട്ടിയുടെയും ഫോട്ടോയ്ക്കരുകിൽ തലകുനിച്ചിരുന്നു…

ഗൗരിയെ വിവാഹം ചെയ്തതുമുതലുള്ള ഓരോന്നും അവന്റെ ചിന്തകളിലൂടെ പൊയ്ക്കൊണ്ടിരുന്നു…. ഒടുക്കം ഇന്നവൾ അവസാനമായി പറഞ്ഞതും….

“അമ്മൂട്ടീടെ അച്ഛൻ…. അമ്മൂട്ടീടെ അച്ഛൻ… ”

അവനത് ഉരുവിട്ട് കൊണ്ടേയിരുന്നു… ടേബിളിൽ ഉള്ള എല്ലാം തട്ടിത്തെറിപ്പിച്ചിട്ടു…

കിച്ചൂ….

നീയെന്താ ഈ കാണിച്ച് കൂട്ടണേ….

പറയെടാ ആരാ അത് അവിടെ പ്ലേ ചെയ്തത്…. എനിക്കറിയണം… എന്റെ മനസമാധാനം കളഞ്ഞത് ആരാണെന്ന്…….

ബഹളം കേട്ട് അങ്ങോട്ട് വന്ന ശരണിന് നേരെ അവൻ ഭ്രാന്തനെപോലെ അലറി…

“അർച്ചന…. ”
ശരൺ പെട്ടന്ന് പറഞ്ഞവസാനിപ്പിച്ചു…

വാട്ട്‌… അർച്ചനയോ…??

അതേ അർച്ചന തന്നെ… ഹോട്ടലിന്റെ ക്യാമെറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്… ആൻഡ് അന്ന് പ്ലേ ചെയ്ത മുഴുവൻ വിഡിയോസും നമ്മടെ കമ്പനിയിൽ വച്ച് നടന്ന ഫങ്ക്ഷൻസിന്റെ ആണ്…

എന്ത് കാര്യത്തിനാണവൾ…???

നിന്നോടുള്ള പ്രേമം….

പ്രേമമോ….??? രണ്ട് കെട്ടിയ ഒരുകൊച്ചുള്ള എന്നോടോ….????

അറിയില്ല ഒന്നുകിൽ അസ്ഥിക്ക് പിടിച്ച പ്രേമം അല്ലെങ്കിൽ ഊഹിക്കാമല്ലോ ഈ ശ്രീനിലയം ഗ്രൂപ്പ് സ്വന്തമാക്കാനുള്ള ശ്രമം അതുമല്ലെങ്കിൽ നിന്നെ തകർത്ത് ഈൗ കമ്പനിയെത്തന്നെ ഇല്ലാതാക്കാനുള്ള പ്ലാൻ….

എന്താണെന്ന് അറിയണമെങ്കിൽ അത് അവളോട് തന്നെ ചോദിക്കണം…

നിന്റെ കയ്യിൽ ആ ഹോട്ടലിന്റെ ക്യാമറ റെക്കോർഡ്‌സ് ഉണ്ടോ…..???

ഇല്ലാ… നാളെ നമ്മക്ക് ഒപ്പിക്കാം…

ഇന്ന് ചോദിച്ചാലും അവർക്കത് എടുത്ത് നൽകാൻ റെസ്ട്രിക്ഷൻസ് കാണും നാളത്തേക്ക് ഞാനത് എടുത്ത് തരാം… തെളിവോടെ നമുക്കവളെ നേരിടാം…..

മ്മ്ഹ്… മൂളുമ്പോ കിച്ചുവിന്റെ മുഖം വലിഞ്ഞു മുറുകി

ഡാ… ഗൗരി…… അവള്…
ശരൺ ചോദിച്ചപ്പോൾ കിച്ചു ഒന്ന് ചിരിച്ചു….

അവളവിടെ ഉണ്ട് എന്നോട് പിണക്കത്തിലാ….

എങ്ങനെ പിണങ്ങാതിരിക്കും അമ്മാതിരി പണിയല്ലേ നീ കാണിച്ച് വച്ചത്….

കിച്ചു അതിനും മറുപടിയായി നന്നായൊന്ന് നിറഞ്ഞ് ചിരിച്ചു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പതിവുപോലെ വൈകീട്ട് വീട്ടിൽ എത്തുമ്പോ അമ്മൂട്ടി പ്രാർത്ഥനയിലാണ്…. ഉഷയും കൂടെത്തന്നെ ഉണ്ട്…. ഗൗരിയെ നോക്കിയപ്പോൾ കണ്ടില്ല….

അമ്മൂട്ടിയെ എടുത്ത് കുറച്ച് കൊഞ്ചിച്ച് പതിവുള്ള കിൻഡർ ജോയിയും കൊടുത്തവൻ മെല്ലെ റൂമിലേക്ക് നടന്നു….

റൂമിൽ കുളികഴിഞ്ഞിറങ്ങിയ ഗൗരി കണ്ണാടിയിൽ നോക്കി ഈറനായ മുടി തോർത്തുകയായിരുന്നു….

നോട്ടം കണ്ണാടിയിലാണെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്ന് കിച്ചുവിന് ആ നിൽപ് കണ്ടപ്പോൾ മനസിലായി….

അവളുടെ ശ്രദ്ധകിട്ടാനായി അവനൊന്നു ചുമച്ചു…

കണ്ണാടിയിലൂടെ വാതിലിനരികിൽ നിൽക്കുന്ന കിച്ചുവിനെ കണ്ടപ്പോ അവള് തോർത്ത്‌ തലയിൽ ചുറ്റി ഇറങ്ങാനായി തുടങ്ങി….

അവനെ കടന്നുപ്പോകാനായി തുടങ്ങിയപ്പോഴേക്കും ഇടുപ്പിൽ പിടിച്ചവൻ അവളെ ചേർത്തണച്ചു….

കണ്ണുകളുയർത്തി രൂക്ഷമായി അവളവനെ നോക്കി….

ഇങ്ങനെ നോക്കി പേടിപ്പിക്കെല്ലെന്റെ പെണ്ണേ….

ഞാനങ്ങ് ഉരുകിപോകുമല്ലോ….

കയ്യെടുക്ക്.. എനിക്ക് പോണം…

ഇല്ലെങ്കിൽ…???

എനിക്ക് പോണംന്ന് പറഞ്ഞില്ലേ….. അവളുറച്ച ശബ്ദത്തിൽ പറഞ്ഞു…
വിട്ടില്ലെങ്കിലോ….??

ദേ കിച്ചുവേ…. പകുതിയിൽവച്ചവള് നിർത്തി….

കിച്ചുവേ.. അല്ല കിച്ചുവേട്ടൻ… അവളുടെ നെറ്റിയോട് നെറ്റിമുട്ടിച്ചവൻ പറഞ്ഞു…

അവളവനെ തള്ളിമാറ്റാൻ നോക്കി…

ഒന്നുകൂടെ മുറുകിയതല്ലാതെ, ഒന്നുകൂടെ അവനിലേക്ക് ചേർന്നതല്ലാതെ ഒരുനുള്ളവൻ പിന്നിലേക്ക് നീങ്ങിയില്ല…

എന്തിനാ എന്നെയിങ്ങനെ ചേർത്ത് നിർത്തിയേക്കണേ…. ഇനിയും വെറുതെ മോഹം തരാനോ….. അത്കഴിഞ്ഞ് വേണ്ടാന്ന് തോന്നുമ്പോ കൈവിട്ട് കളയാനോ….???

ഇനിയും ഈ മനസിലേക്ക് പ്രിയ വരുമ്പോ അന്ന് വീണ്ടും ഈ ഗൗരി വേണ്ടാത്തവളാവും….
അപ്പഴേക്കും ഈ ആരുമില്ലാത്തവൾ നിങ്ങളെ അകമഴിഞ്ഞ് സ്നേഹിച്ചുപോകും…

ചേർത്തുപിടിച്ചിരുന്നെങ്കിൽ എന്ന് തോന്നുന്ന കൈകൾ അകറ്റിമാറ്റുമ്പോ ഉണ്ടാവുന്ന വേദന എന്താണെന്ന് നിങ്ങൾക്ക് അറിയുവോ..??? ചോദിക്കുമ്പോൾ വാക്കുകൾ ഇടറി….

ശെരിയാ… ഗൗരിക്ക് ആരും ഇല്ലാ… ഉണ്ടായിരുന്ന ഒരച്ഛൻ മരിച്ച് മണ്ണടിഞ്ഞു…

ഒരമ്മയുണ്ടായിരുന്നത് കണ്ടവനൊപ്പം ഇറങ്ങിയും പോയി….

പക്ഷേ കുറച്ച് ആത്മാഭിമാനം ഉണ്ട് ഈ ഗൗരിക്ക്…. പിന്നെ ഞാൻ ഇറങ്ങിപ്പോവാത്തത് എന്തോണ്ടാണെന്ന് അറിയുവോ….

എന്റെമോൾക്ക് ഞാനില്ലാതെ പറ്റില്ല… താൻ പറഞ്ഞതുപോലെ എന്റെമോളെല്ലാം അറിയുന്നത് വരെ അവൾക്കെന്നെ വേണം…..

താനോ…?? ആരാടി നിന്റെ താൻ…. കിച്ചു കുസൃതിയോടെ ചോദിച്ചു..
വിട്… വിടെന്നെ… അവളവനെ ശക്തിയിൽ തള്ളിമാറ്റി…

തീക്ഷ്ണമായി അവനെയൊന്ന് നോക്കി… തിരിഞ്ഞ് നടക്കാനൊരുങ്ങിയതും വലതുകൈയ്യിൽ പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടവൻ മുറുകെ കെട്ടിപിടിച്ചു….

ഒന്ന് പതറിപ്പോയെങ്കിലും അവള് മനശക്തി കൈവരിച്ചവനെ പിടിച്ച് തള്ളാനും ഉന്തിമാറ്റാനുമൊക്കെ ശ്രമിച്ചുകൊണ്ടിരുന്നു….

വിട് വിടെന്നെ…. അവന്റെ പുറത്ത് രണ്ട് കൈകൾകൊണ്ടും അടിച്ചവൾ പറഞ്ഞുകൊണ്ടിരുന്നു….

കിച്ചു ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിപ്പിച്ചു….

ഒന്ന് അടങ്ങെന്റെ ഗൗരിക്കൊച്ചേ… അവൻ ചെവിയിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…
ഗൗരി ഒരുനിമിഷം സ്തംഭിച്ചു… ഉള്ളിലേക്ക് വലിച്ചെടുത്ത ശ്വാസം പുറത്തേക്ക് വിടാനാവാതെ അനങ്ങാതെ നിന്നു….

ഗൗരീ……

മറുപടിയില്ല…

സോറി… പെട്ടന്ന് പറ്റിപോയതാടോ

കെട്ടിപ്പിടിച്ച കൈകളയച്ചവൻ അവളെ അടർത്തിമാറ്റി… മുഖം രണ്ട് കൈകൾകൊണ്ടും പിടിച്ചുയർത്തി….

കണ്ണുകളിൽ രൗദ്രഭാവം ആയിരുന്നെങ്കിലും അതിലൊരു നീർത്തിളക്കം അവൻ കണ്ടിരുന്നു….

ചെറു ചിരിയാലെ അവളുടെ മുഖം തന്നിലേക്കടുപ്പിച്ച് പുരികക്കൊടികൾക്ക് നടുവിൽ ഇത്തിരിമേലെയായി ചുണ്ടുകൾ ചേർത്തുവച്ചവൻ ചുംബിച്ചു…..

ആദ്യ ചുംബനം…

ഗൗരി അനങ്ങാനാവാതെ തറഞ്ഞുനിന്നു…. ചുണ്ടുകൾ എടുത്തുമാറ്റാതെ അവൻ കുറച്ച് നിമിഷം അതെനിൽപ്പ് തുടർന്നു…..

ഗൗരിടെ ചുണ്ടുകൾ പുഞ്ചിരിയിൽ വിടർന്നു….

അമ്മേ…

അമ്മൂട്ടിടെ വിളിയൊച്ചകേട്ടപ്പോൾ ഗൗരി അവനെ തള്ളിമാറ്റി നോക്കിപ്പേടിപ്പിച്ച് മുറിയിൽനിന്നും ഇറങ്ങി…. ഒപ്പം മായ്ച്ചുകളഞ്ഞ പുഞ്ചിരി ചുണ്ടിലേക്ക് തന്നെ തിരിച്ചുപിടിച്ചു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഒന്നേ… ദണ്ടേ.. മൂന്നേ… നാലെ… ഏയേ… എത്തേ…

നാല് കഴിഞ്ഞാൽ അഞ്ചാണേ… ഗൗരി തിരുത്തി പറഞ്ഞുകൊടുത്തു…
കിച്ചു ഹാളിലേക്ക് ചെല്ലുമ്പോ കണ്ടു ഉമ്മറത്തെ ചാരുപാടിയിൽ ഗൗരിടെ മടിയിൽ കിടക്കുന്ന അമ്മൂട്ടിയെ….

അവള് മാനത്തുള്ള നക്ഷത്രങ്ങൾ എണ്ണിക്കൊണ്ടിരിക്കുവാണ്…….

അടുത്ത് തന്നെയായി ഉഷയും ഇരിപ്പുണ്ട്..

കിച്ചു നടന്ന് ചെന്ന് ഉഷേടെ മടിയിലായി കിടന്നു…. അതുകണ്ടതും ഗൗരി മോൾക്കൊപ്പം മാനത്തേക്ക് നോക്കി…. കിച്ചുവിനത് കണ്ടപ്പോൾ ചിരി വന്നു….

ഉഷ രണ്ടുപേരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. അവര് കിച്ചുവിനെ തോണ്ടിവിളിച്ച് കണ്ണുകൾ കൊണ്ട് എന്തെയെന്ന് ചോദിച്ചു…. അവൻ ഉഷേടെ വയറിലേക്ക് ഒന്നുകൂടെ മുഖം ചേർത്ത് വച്ചു….

അച്ഛേ…. ഗൗരിടെ മടിയിൽ കിടന്ന് അമ്മൂട്ടി വിളിച്ചു…

പത്ത്… പത്ത്….

എന്ത് പത്താട ചക്കരക്കുട്ടീ ..???

നച്ചത്രം… അവള് മാനത്തേക്ക് ചൂടിക്കൊണ്ട് പറഞ്ഞു…. കിച്ചു എഴുന്നേറ്റിരുന്ന് അമ്മൂട്ടിയെ ഗൗരിയുടെ മടിയിൽനിന്നും എടുത്ത് അവന്റെ നെഞ്ചിലേക്ക് കിടത്തി….

അവൻ വീണ്ടും ഉഷയുടെ മടിയിൽ തലചായ്ച്ചു…. കുറുമ്പോടെ ഗൗരിയെ ഒന്ന് നോക്കി……

“പുറത്തിരുന്നത് കുറച്ച് ശുദ്ധവായു ശ്വസിച്ച്… നല്ല കാറ്റ് കൊള്ളാമെന്ന് കരുതിയാ…. ഇതിപ്പം ഭയങ്കര ചൂടാണല്ലോടാ കിച്ചു….. “ഉഷ ഒരു ന്യൂസ്‌പേപ്പർ എടുത്ത് വീശികൊണ്ട് പറഞ്ഞു…

അതമ്മ പറഞ്ഞത് നേരാ ഇത്രയും കാലം തോരാത്ത മഴയായിരുന്നു…

ഇപ്പഴാണേൽ ഒടുക്കത്തെ ചൂടും… ഗൗരിയെ ഇടംകണ്ണിട്ട് നോക്കികൊണ്ട് കിച്ചു പറഞ്ഞു…

ഇനി ഈ അടുത്തകാലത്തൊന്നും ഒരു മഴ കാണാൻ പറ്റുമെന്ന് തോന്നുന്നില്ലെന്റമ്മേ…

ഗൗരി പതിയെ എഴുന്നേറ്റ് അകത്തേക്ക് പോയി…

എന്തുപറ്റിയെടാ അവൾക്ക്…..??

ഒന്നുല്ലമ്മേ… ഞാനിപ്പം വരാം അമ്മ മോളെ ഒന്ന് നോക്കിക്കോട്ടോ…. അമ്മൂട്ടിയെ ഉഷയുടെ മടിയിൽ കിടത്തികൊടുത്ത് കിച്ചു മെല്ലെ അകത്തേക്ക് വലിഞ്ഞു…

അടുക്കളയിൽ എന്തൊക്കെയോ പണിയിലാണെന്ന് തിരക്കഭിനയിക്കുന്ന അവള് കിച്ചുവിന്റെ കാലൊച്ച ആദ്യമേ കേട്ടിരുന്നു………

മാറ് ഞാൻ കഴുകിത്തരാം… ഗൗരിയെ മാറ്റി നിർത്തി അവൻ പാത്രം കഴുകാനായി തുനിഞ്ഞു… ഗൗരിയവനെ ഉന്തിമാറ്റി….

ദേഷ്യത്തിൽ അവള് പ്ലേറ്റ് കഴുകുന്നതും കഴിക്കാനുള്ള ചോറും കറികളും പാത്രത്തിലേക്ക് ആക്കുന്നതും നോക്കി അവൻ സ്ലാബിൽ കയറി ഇരുന്നു…….

എല്ലാം എടുത്ത് ധൃതിയിൽ മേശമേലേക്ക് വയ്ക്കുന്ന അവളെക്കണ്ടപ്പോ അവനു ചിരിവന്നു….

അടുക്കളയിൽ നിന്ന് തന്നെ മോൾക്കൊരു പാത്രത്തിൽ ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത് ചോറെടുത്തവൾ തിരിഞ്ഞു നടന്നു….

ഗൗരീ….. തിരിഞ്ഞ് നടക്കുമ്പോഴേക്കും അവൻ ഇടംകയ്യിൽ കയറി പിടിച്ചു…. സന്തോഷം തോന്നിയെങ്കിലും.. ചോറിന്റെ പ്ലേറ്റ് സ്ലാബിലേക്ക് വച്ചവൾ അവന്റെ കൈകൾ അടർത്തിമാറ്റിയ ശേഷം പ്ലേറ്റും എടുത്ത് ഉമ്മറത്തേക്ക് നടന്നു…….

എന്തോ പെട്ടന്ന് കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

പിന്നില്ലേ അച്ഛമ്മേ…. ബാഗീന്ന് മാപ് വരും എന്നിട്ട് അരുവി കാണിച്ചൊടിക്കും ന്നിട്ടേ ഡോറ അരുവിലേക്ക് പോകും….

ഉഷാമ്മേ… ഞാൻ ചോറെടുത്ത് വച്ചിട്ടുണ്ട്..
അമ്മൂട്ടി ഓടി വായോ അമ്മ ചോറ് തരാം..

പിന്നില്ലേ അച്ഛമ്മേ….

ആഹ് അച്ഛമ്മ കേൾക്കാട്ടോ ആദ്യം അച്ചമ്മേടെ പൊന്നുണ്ണി ചെന്ന് മാമുണ്ട് വായോ….. ഉഷ അമ്മൂട്ടിയെ എടുത്ത് ഗൗരിക്കരുകിലേക്ക് നടന്നു…

അമ്മേ.. മോൾച്ച് ഇവടന്ന് മതി

പുറത്തൂന്നോ….???
മ്മ്ഹ്…

അതൊന്നും വേണ്ട വാ…

അമ്മേ… അമ്മൂട്ടി കൊഞ്ചി കൈകളിൽ തൂങ്ങിയപ്പോ അവള് ഉഷയെ തിരിഞ്ഞുനോക്കി ഞാനിവൾക്ക് പുറത്തൂന്ന് കൊടുത്തിട്ട് വരാ ഉഷാമ്മേ….

ഉഷ ചിരിയോടെ അകത്തേക്ക് പോയി….

അമ്മൂട്ടി രണ്ട് കൈകളും മേൽപ്പോട്ടുയർത്തി ഗൗരിയെത്തന്നെ നോക്കിനിന്നു…. അവള് കുനിഞ്ഞവളെ എടുത്തു…

എന്റമ്മോ വല്യ കുട്ടിയായി…. അമ്മയ്ക്ക് പൊന്തണില്ലാലോ….
അമ്മേ….
ന്തോ…
മുറ്റത്ത് പൂകാം…??
മ്മ്ഹ്….

ഗൗരി മുറ്റത്തേക്കിറങ്ങിക്കൊണ്ട് അവൾക്ക് ചോറ് വാരിക്കൊടുക്കാൻ തുടങ്ങി… നല്ല നിലാവുണ്ടായിരുന്നു…

നിലാവെളിച്ചത്ത് അമ്മയും മോളും എന്തൊക്കെയോ പറഞ്ഞു ചിരിച്ച് കളിച്ച് കഴിച്ചുകൊണ്ടിരുന്നു….

ഗൗരിയും മോളും എവിടെ അമ്മേ….???

അമ്മൂട്ടിക്ക് പുറത്തൂന്ന് കഴിച്ചാമതിയെന്നും പറഞ്ഞു ഒരേവാശി ഒടുക്കം അവള് മുറ്റത്തേക്കിറങ്ങി എടുത്തോണ്ട് ചോറ് കൊടുക്കുന്നുണ്ട്…..

കിച്ചു കുറച്ച് നേരം അതെയിരിപ്പിരുന്നു…

എന്തേ നീ കഴിക്കണില്ലേ….??

ഇല്ലാ അമ്മ കഴിച്ചോളൂ ഞാനും അവളും കൂടി ഒന്നിച്ചിരുന്നോളാം.. അവൻ ഇരുന്നിടത്ത്നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു…

പുറത്തേക്കിറങ്ങിയപ്പോൾ മോളെയും ഒക്കത്ത് വച്ചുകൊണ്ട് ആകാശത്തേക്ക് ചൂണ്ടിക്കാണിച്ച് ചോറുവാരിക്കൊടുക്കുന്ന ഗൗരിയെക്കണ്ടു….

അവര് രണ്ടുപേരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്….

കിച്ചു ആ കാഴ്ച ഉമ്മറത്തെ വാതില്പടിയിൽനിന്നും കൺകുളിർക്കെ കണ്ടു… സാവധാനം നടന്ന് അവർക്കരികിൽ പോയി….

അച്ഛേ…. അമ്മൂട്ടി അവനെ കണ്ടപ്പോ അവന്റെ മേലേക്ക് ചാഞ്ഞു….

ഗൗരി അവനെ ശ്രദ്ധിക്കാതെ മോൾക്ക് ചോറുവാരിക്കൊടുത്തു….

മോൾക്ക് ബാഗും വാട്ടർബോട്ടിലും ഒന്നും വാങ്ങീലാലോ നാളെ വാങ്ങിക്കാലേ…??

ഗൗരി മറുപടിയൊന്നും കൊടുത്തില്ല മോൾക്ക് ചോറുകൊടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു…
ഗൗരീ….

വിളിച്ചിട്ടും വിളികേൾക്കാഞ്ഞപ്പോ അവൻ കയ്യിൽ പിടിച്ച് വലിച്ച് അവനോടും മോളോടും ചേർത്തണച്ചു…

അമ്മൂട്ടി കൈകൊട്ടി ചിരിച്ചു….

ന്നെ വിട്…. നടുമുറ്റത്താ റോഡിലൂടെ ആൾക്കാരൊക്കെ പോകും.. അവളവനെ തള്ളിമാറ്റി പാത്രവും എടുത്ത് അകത്തേക്ക് കയറി….

അവള് പാത്രം കഴുകി വരുമ്പോഴേക്കും കിച്ചു അമ്മൂട്ടിയെ കയ്യും മുഖവും കഴുകിച്ചിരുന്നു….

കണ്ണുകളിൽ വയറു നിറഞ്ഞതിന്റെ ഉറക്കവും… ഗൗരി ചെന്നവളെ വാങ്ങി തോളത്തിട്ട് തട്ടിയുറക്കി… മോളുമായി റൂമിലേക്ക് പടികൾ കയറുമ്പോ… കിച്ചു പിന്നിൽ നിന്നും വിളിച്ചു….

ഗൗരീ…
തിരിഞ്ഞ് നോക്കാതെ പടിമേൽ അവള് നിന്നു….

കഴിച്ചില്ലാലോ… കഴിക്കണ്ടേ..???

എനിക്ക് വേണ്ട വിശപ്പില്ല…. അത്രയും ഒറ്റവാക്കിൽ പറഞ്ഞുകൊണ്ടവൾ മോളെയുമെടുത്ത് മുറിയിലേക്ക് പോയി… കിച്ചുവും പിന്നാലെ തന്നെ കയറി… മോളെ പുതപ്പിച്ച് കിടത്തി അവള് ലൈറ്റണച്ച് തിരിഞ്ഞുനടന്നു….

വാതിൽക്കലെത്തിയ ഗൗരിയെ അവൻ തടഞ്ഞു നിർത്തി…

നീയിതെങ്ങോട്ടാ…..???
മാറ് എനിക്ക് പോണം….

എങ്ങോട്ടാണെന്ന് ചോയ്ച്ചത് കേട്ടില്ലേ… കിച്ചു അല്പം സ്വരം കടുപ്പിച്ചു ചോദിച്ചു…

ബഹളം വയ്‌ക്കേണ്ട മോളുണരും… മാറി നിൽക്ക്… അവളവനെ മറികടന്നു റൂമിൽ നിന്നും ഇറങ്ങി … അവന്റെ കൈകൾ ഗൗരിയുടെ കൈകളിൽ പിടുത്തമിട്ടപ്പോൾ അവളതിനെ ബലമായി വിടുവിപ്പിച്ച് അടുത്തുള്ള റൂമിലേക്ക് നടന്നു……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അച്ഛെടെ പൊന്നുമോൾ വായോ… അവൻ
മോളെ ഉണർത്താതെ പതിയെ എടുത്തു നേരെ ഗൗരിയുടെ റൂമിലേക്ക് വച്ചുപിടിച്ചു…

വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു… അവൻ തള്ളി തുറന്ന് അകത്തേക്ക് കയറി….

എന്താ….??? കിടക്കയിലേക്ക് എഴുന്നേറ്റ് ഇരുന്ന്കൊണ്ട് ഗൗരി ചോദിച്ചു….

ഇവൾക്ക് നിന്റെ കൂടെ കിടക്കണമെന്ന്….

ഗൗരിയൊന്ന് അമ്മൂട്ടിയെ നോക്കി….

ഏത് ഈ വാ തുറന്ന് ഉറങ്ങണ കുഞ്ഞിനോ…???

അല്ല അത് പിന്നെ അവൾക്ക് രാത്രി നീയില്ലാതെ പറ്റില്ലാ…. കിച്ചു ഉരുണ്ടുകളിച്ചു
എന്നാ… മോളെ ഇങ്ങ് തന്നേക്ക്…

അവൻ അമ്മൂട്ടിയെ ഗൗരിടെ കിടക്കയിൽ കിടത്തി… തിരിഞ്ഞെഴുന്നേറ്റു പോയി…
ഗൗരി മോളെയൊന്ന് തലോടി നന്നായി പുതപ്പിച്ചു…

എന്തിനാ വാതിലടയ്ക്കണേ….???

പിന്നെ ഉറങ്ങണ്ടേ…??

ഉറങ്ങണമെങ്കിൽ സ്വന്തം റൂമിൽ കിടന്നാമതി….

അത്പറ്റില്ല എനിക്കെന്റെ മോള് അടുത്തില്ലാഞ്ഞാൽ ഉറക്കം വരില്ല അവൻ ലൈറ്റിന്റെ സ്വിച്ച്

അണച്ചുകൊണ്ട് പറഞ്ഞു……

ഗൗരിടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു….

കിച്ചു ചെന്ന് അമ്മൂട്ടിക്കരികിൽ കിടന്നു……
ഗൗരി കപട ദേഷ്യത്തിൽ കിച്ചുവിനെ നോക്കികൊണ്ടിരുന്നു…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24