മഴപോൽ : ഭാഗം 22
നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ
ചെല്ല് കിച്ചുവേട്ടാ വേഗം ചെന്ന് കുളിച്ചുവാ…
ഗൗരിയതും പറഞ്ഞുകൊണ്ട് അമ്മൂട്ടിടെ അരികിലേക്ക് നടന്നു….
കിച്ചു ഒന്ന് ശ്വാസം വലിച്ചുവിട്ട് ഉറക്കച്ചടവോടെ ബാത്റൂമിലേക്ക് കയറി….
കുളി കഴിഞ്ഞിറങ്ങുമ്പോൾ ഗൗരി അമ്മൂട്ടിക്ക് രണ്ട് സൈഡും മുടിക്കെട്ടി കൊടുക്കുന്നതാണ് കണ്ടത്…
കിച്ചു അവർക്കരികിൽ ചെന്ന് മുട്ടുകുത്തിയിരുന്നു….
ഹായ് അച്ഛെടെ മോളിന്ന് ചുന്ദരിയായല്ലോ…
വലിയ കറുത്ത വട്ടപ്പൊട്ട് തൊട്ട് നീട്ടി വാലിട്ടെഴുതിയ കണ്ണുകളും കരിനീല പാവാടയും അമ്മൂട്ടി ശെരിക്കും ഒരു ചുന്ദരിയായിരുന്നു…..
ഗൗരി അവർക്കരികിൽനിന്നും എഴുന്നേറ്റ് അലമാര തുറന്ന് ഒരു കവറുമായി തിരികെ വന്നിരുന്നു….
ഹാപ്പി ബർത്ഡേയ് കിച്ചുവേട്ടാ…. അവനൊരു ചിരിയോടെ അത് കൈനീട്ടി വാങ്ങിച്ചു…
എന്റെ മോൾക്കില്ലെടോ…???
ഞാൻ മേടിച്ചതാ അവളിട്ടേക്കണേ….
ആഹാ… പുതീതാണോ…??? അവൻ അമ്മൂട്ടിയെ ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു….
അവള് കുഞ്ഞുകൈകൾ കൊണ്ട് പാവാട വിടർത്തി തുള്ളിച്ചാടി….
അവരെത്തന്നെ നോക്കി അവർക്കരികിൽ ഇരിക്കുന്ന ഗൗരിയോട് കിച്ചു പിരികക്കൊടികൾ ഉയർത്തി എന്തെയെന്ന് ചോദിച്ചു…..
അവള് അമ്മൂട്ടിയെ പിടിച്ച് അവനരികിലേക്ക് ചേർത്തുവച്ചു….
ചേർന്ന് നിന്ന് അവളുടെ കുഞ്ഞുനെറ്റിയിൽ ഒന്ന് മുത്തി….
എഴുന്നേറ്റിരുന്ന് കിച്ചുവിനെ കുറച്ച് നേരം നോക്കി മുഖത്തു ചളിപ്പിന്റെ ഭാവങ്ങൾ വിരിയുന്നുണ്ട്.. ചെയ്യാൻ പോകുന്നത് വേണോ വേണ്ടയോ എന്ന സംശയത്തിലാണവൾ…..
പിന്നെ കണ്ണടച്ച് പിടിച്ച് അവന്റെ മുഖം കൈകുമ്പിളിലാക്കി അവന്റെ നെറ്റിയിലും മൃദുലമായി ചുംബിച്ചു….
അവള് അമ്മൂട്ടിയെയും എടുത്ത് പെട്ടെന്നെഴുന്നേറ്റു റൂമിൽനിന്നും ഇറങ്ങി……
കിച്ചു ചിരിച്ചോണ്ട് ആ പോക്കും നോക്കിയിരുന്നു…
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
ഇറങ്ങാം…..
ഒരുങ്ങിയിറങ്ങി വന്ന കിച്ചുവിനെ ഉഷയും ഗൗരിയും അത്ഭുതത്തോടെ നോക്കി….
ഗൗരി കൊടുത്ത കരിനീല ഷർട്ടും കസവുകരയുള്ള മുണ്ടും മുണ്ടിന്റെ ഒരു തുമ്പ് കൈകൊണ്ടുയർത്തി പിടിച്ചുള്ള അവന്റെ വരവും കണ്ട് രണ്ടാളും അന്ധാളിച്ചു….
നിനക്ക് ഇത്രേം ചന്തം ഉണ്ടായിരുന്നോടാ മോനെ…..??
ഒരുപാടങ്ങ് ആക്കല്ലേ അമ്മേ…. വേഗം നടക്കാൻ നോക്ക്….
അതിനുമുൻപ് ഞങ്ങൾക്കുള്ളത് ഇങ്ങ് തന്നേക്ക് അല്ലേടി കുറുമ്പീ… അമ്മൂട്ടിയെ എടുത്തുയർത്തികൊണ്ട് കിച്ചു ഉഷയോടായി പറഞ്ഞു…
അവര് കിച്ചുവിനും അമ്മൂട്ടിക്കും ഓരോ മുത്തം വീതം നൽകി…..
അവരെ നോക്കി ചിരിയോടെ നിൽക്കുന്ന ഗൗരിക്കും കവിളിലായി ഒരു കുഞ്ഞുമ്മ കൊടുത്തു….
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ഗൗരിയെ കിച്ചു മിററിലൂടെ നോക്കികൊണ്ടിരുന്നു….
അമ്മൂട്ടി പുറത്തുള്ള ഓരോന്നും അവളെ വിളിച്ച് കാണിച്ചുകൊടുക്കുന്ന തിരക്കിലായിരുന്നു….
ഇടയ്ക്കൊന്ന് ഇടംകണ്ണിട്ട് ആ കണ്ണാടിയിലൂടെ തന്റെമേൽ പതിയുന്ന കണ്ണുകളെ നിരാശപെടുത്താതിരിക്കാനും അവൾ ശ്രദ്ധിച്ചു …
അമ്പലത്തിൽ നിന്നും തൊഴുതിറങ്ങിയപ്പോൾ ഇലച്ചീന്തിലെ മഞ്ഞളും കുങ്കുമവും കിച്ചുവിന്റെ കൈകളിൽ ഇരിക്കുന്ന അമ്മൂട്ടിടെ നെറ്റിയിൽ ചാർത്തി കൊടുത്തു….
അച്ഛയ്ക്കും…
അമ്മൂട്ടി പറഞ്ഞപ്പോൾ ഗൗരി ഒരുനിമിഷം ദയയെ കണ്ടദിവസം ഓർത്തു…
ഇലച്ചീന്തിലെ മോതിരവിരൽ പിൻവലിച്ച് അവള് കിച്ചുവിനുനേരെ അത് നീട്ടി….
അവൻ അതിൽനിന്നും കുങ്കുമം ഒരുനുള്ളെടുത്ത് അവളുടെ സീമന്തരേഖയിൽ തൊട്ടുകൊടുത്തു…
ഗൗരി ആശ്ചര്യത്തോടെ തലയുയർത്തി കിച്ചുവിനെ നോക്കി…. കണ്ണ് കലങ്ങി തുടങ്ങി….
മുഖത്തു അന്നുവരെ കാണാത്ത സന്തോഷം അലതല്ലി…….
ഇലച്ചീന്തിലെ മഞ്ഞളെടുത്ത് അവളവന്റെ നെറ്റിയിൽ നീട്ടി വരച്ചു…..
ഇന്നും മഴയാ…?? അവൻ കുറുമ്പോടെ ചോദിച്ചപ്പോൾ അവള് നെറ്റിയവന്റെ നെഞ്ചിലേക്ക് ചേർത്തുവച്ചു……
വാ… അമ്മയിപ്പോ വരും നമ്മുക്ക് കാറിലിരിക്കാം….
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
ഇന്ന് വൈകീട്ട് ഒരു പാർട്ടി ഉണ്ട്…..
മ്മ്ഹ് ഉഷാമ്മ പറഞ്ഞായിരുന്നു….
ഇന്ന് പിന്നെ അവിടെയായിരിക്കും….
മ്മ്ഹ്…
അമ്മൂട്ടി കിച്ചുവിന്റെ മടിയിലിരുന്ന് വണ്ടിയുടെ ഹോൺ അടിച്ചുകളിച്ചോണ്ടിരുന്നു….
ഈ അമ്മയ്‌ക്കെന്താടോ ഇത്രകണ്ട് പ്രാർത്ഥിക്കാൻ…..
അതിന് മറുപടിയായി ഗൗരിയെന്ന് ചിരിച്ചു….
അച്ഛമ്മാ…. നടന്നുവരുന്ന ഉഷയെ ചൂണ്ടി അമ്മൂട്ടി പറഞ്ഞു
ഉഷ വന്ന് അവര് വീട്ടിലേക്ക് തിരിച്ചു…
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
അടുക്കളയിൽ കുഞ്ഞൊരു സദ്യവട്ടങ്ങൾ ഒരുക്കുന്ന തിരക്കായിരുന്നു….
അടുക്കള തിണ്ണയിലായി അമ്മൂട്ടിയും കിച്ചുവും ഇരിപ്പുണ്ട്….
അമ്മൂട്ടിടെ കയ്യിൽ ഒരു തേങ്ങാമുറി കൊടുത്തിട്ടുണ്ട് അവളത് കരണ്ട് തിന്നോണ്ടിരിക്കുന്നതിൽ കോൺസെൻട്രേറ്റ് ചെയ്യുന്നത്കൊണ്ട് അടങ്ങിയിരിപ്പാണ്….
കിച്ചു അല്ലറചില്ലറ പച്ചക്കറിയൊക്കെ അരിഞ്ഞുകൊടുക്കുന്നുണ്ട്….
ഇടയ്ക്കിടയ്ക്ക് രണ്ടുപേരുടെയും കണ്ണുകൾ കോർത്തു…
ഉഷ കിച്ചുവിന്റെയും അമ്മൂട്ടീടെയും കുസൃതികളൊക്കെ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…..
കളിയും ചിരിയുമായി അവരൊരു സദ്യ ഒരുക്കി തീർത്തു….
ഇലയിട്ട് ഉപ്പിൽ തുടങ്ങി എല്ലാം രണ്ടിലകളിൽ വിളമ്പി… ര
ണ്ടുപേരെയും ഒന്നിച്ചടുത്തടുത്തിരുത്തി…..
ഉഷ രണ്ടുപേർക്കും ആദ്യം തന്നെ ഓരോ ഉരുള ചോറുകൊടുത്തു…..
ഗൗരിയും കൊതിയോടെ നോക്കി നിന്ന് ഉഷ മാറിയപ്പോൾ അമ്മൂട്ടിക്ക് ഒരുപിടിചോറ് വാരി വായയിൽ വച്ചുകൊടുത്തു…..
തിരിഞ്ഞ് നിന്ന് ഉഷയെ ഒന്ന് നോക്കി….
ഉഷ മനസിലായതുപോലെ പതിയെ അടുക്കളയിലേക്ക് നടന്നു….
ഗൗരി കിച്ചുവിന്റെ അരികിലേക്ക് നീങ്ങി ഒരു ചോറുരുള അവനു നേരെ നീട്ടി….
അവൻ അവളെപ്പിടിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തി….
നീട്ടിപ്പിടിച്ച ഒരുരുള ചോറവൻ ചിരിയോടെ കഴിച്ചു…..
ടപ്പേ…
ഒച്ചകേട്ടവര് രണ്ടുപേരും തലയുയർത്തി അമ്മൂട്ടിയെ നോക്കി…
ആരും പേടിക്കണ്ട അവള് പപ്പടം അടിച്ച് പൊട്ടിച്ചതാണ്….
കിച്ചുവും ഗൗരിയും കൂടി ചിരിക്കാൻ തുടങ്ങി..
കൊടുത്തതിൽ പകുതി ചോറും ഡ്രെസ്സിലും നിലത്തുമായി പരന്ന് കിടപ്പുണ്ട്….
ഗൗരി അമ്മൂട്ടിക്കരുകിലേക്ക് ചെന്ന് അവളെ മേശപ്പുറത്തേക്ക് എടത്തിരുത്തി…
ബാക്കി ചോറ് ഗൗരി തന്നെ വാരിക്കൊടുത്തു….
അമ്മേ….
ന്തോ…
മതി…
അയ്യടാ… ഇന്ന് മതിയാക്കാൻ പറ്റൂല ഇന്ന് മുഴുവനും കഴിക്കണം…
ഇന്ന് അമ്മേടെ മോള് ജനിച്ചൂസം അല്ലേ….
എവിടന്നാമ്മേ മോള് വന്നേ??? അമ്മൂട്ടി വിടർന്ന കണ്ണുകളുമായി ചോദിച്ചു…
ഒരു നിമിഷം ഗൗരിക്കെന്ത് പറയണമെന്നായി…..
കിച്ചുവിനെ നോക്കിയപ്പോഴും അവൻ കൈകളനക്കാതെ അമ്മൂട്ടിയെ തന്നെ നോക്കുകയായിരുന്നു…….
ദാ പപ്പടം കഴിക്ക്…
വേഗം ഇത് മുഴുവനും കഴിച്ചാൽ അമ്മ പായസം തരാം….
അമ്മൂട്ടിടെ ശ്രദ്ധമാറ്റാനായി ഗൗരിയോരോന്ന് പറഞ്ഞോണ്ടിരുന്നു…
മോൾച്ച് പായചം….
അമ്മേ മോൾച്ച് പായച്ചം വേണം…
തരാലോ…..
ആദ്യം അമ്മൂട്ടി മാമുണ്ണ് ..
തിന്ന് കഴിഞ്ഞാൽ അമ്മ 2 ഗ്ലാസ് നിറയെ തരും…
എനിച്ച് പായച്ചം…
അമ്മൂട്ടി കരയാൻ തുടങ്ങി….
കിച്ചുവിനാണേൽ ചിരിച്ചിട്ട് നിൽക്കാനും വയ്യ….
അവളവനെയൊന്ന് നോക്കി പേടിപ്പിച്ചു…
പിന്നെ ചാടിത്തുള്ളി അടുക്കളേൽ പോയി രണ്ട് ഗ്ലാസ് പായസവുമായി വന്നു ഒന്ന് കിച്ചുനും കൊടുത്തു……
“അതെങ്ങനെയാ അച്ഛന്റെ അല്ലേ മോള്…
വിചാരിച്ച കാര്യം അപ്പം നടക്കണം…
അതിന് എന്ത് വഴിയും നോക്കും ഹും….”
ഗൗരി എന്തൊക്കെയോ ശബ്ദം കുറച്ച് മന്ത്രിച്ചോണ്ടിരുന്നു….
നീയെന്തേലും പറഞ്ഞായിരുന്നോ…??
ഏയ്… പായസം നല്ല ചൂടാന്ന് പറയുവായിരുന്നു….
മ്മ്… മ്മ്…. കിച്ചു ചിരിച്ചോണ്ട് എഴുന്നേറ്റു….
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
നമ്മക്ക് കേക്ക് തിന്നാൻ പോണ്ടേ അമ്മൂട്ടി…. അച്ഛനും മോളും കൂടെ പോകും കേക്ക് മുറിക്കും, തിന്നും, പാട്ട് പാടും…
അലമാരയിൽ നിന്നും തനിക്കിടാനായി വാങ്ങിത്തന്ന സാരീ എടുക്കുമ്പോഴായിരുന്നു ഗൗരി അവരുടെ സംസാരം ശ്രദ്ധിച്ചത്…
തിരിഞ്ഞൊന്ന് നോക്കിയപ്പോൾ അമ്മൂട്ടിയും കിച്ചുവേട്ടനും മാറ്റി ഒരുങ്ങി നിൽക്കുന്നുണ്ട്…
നമ്മക് റ്റാറ്റാറ്റാ… പോകാം കിച്ചു അവളെ പൊക്കിയെടുത്ത് റൂമിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ പറഞ്ഞു…. ഗൗരി ഓടിച്ചെന്ന് വാതില്പടിയിൽനിന്നും അവരെ നോക്കി….
എന്തെ എന്നെ വിളിക്കാഞ്ഞേ…??
അല്ലെങ്കിലും ഒരു സാരീ തന്നെന്നു കരുതി അവരെന്നെ കൂടെ കൂട്ടാമെന്നൊന്നും പറഞ്ഞില്ലാലോ…
അവളെന്തൊക്കെയോ പതം പറഞ്ഞുകൊണ്ടിരുന്നു….
നിരാശ ദുഃഖത്തിനു വഴിമാറാൻ തുടങ്ങിയിരുന്നു…
പതിയെ കതകടച്ച് നിലത്തേക്ക് ഊർന്നിറങ്ങി…
കാൽമുട്ടിനുമേൽ മുഖം ഒളിപ്പിച്ചുവച്ചു … കണ്ണുനീർത്തുള്ളി ഉടുത്ത സാരിയെ നനച്ച് തുടങ്ങിയിരുന്നു….
അമ്മേ… അമ്മേ….
അമ്മൂട്ടിടെ വിളികേട്ടപ്പോൾ ഗൗരി ചാടിയെഴുന്നേറ്റു കതക് തുറന്നു….
പോയില്ലേ അമ്മേടെ കുട്ടീ….???
വാ… പൂകാം അവള് കൊഞ്ചിക്കൊണ്ട് ചോയ്ച്ചു…
ഗൗരി താനിതുവരെ മാറ്റിയില്ലെടോ….??
ഞാൻ ഞാൻ മാറ്റാൻ തുടങ്ങുവായിരുന്നു കിച്ചുവേട്ടാ…
വേഗം ആയിക്കോട്ടെ അവിടെ എല്ലാരും വന്നു തുടങ്ങി….
ഗൗരി അമ്മൂട്ടിയെ എടുത്ത് കിടക്കയിലിരുത്തി വേഗം തന്നെ കതകടച്ചു….
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
സ്റ്റാർ മലബാർ ഹോട്ടലിൽ ചെന്നിറങ്ങിയപ്പോൾ എല്ലാവരും എത്തിയിരുന്നു…. ഇറങ്ങിയപാടെ ശരൺ ഓടിവന്നു കിച്ചുവിനെ കെട്ടിപിടിച്ച് വലിയൊരു പൊതി സമ്മാനമായി നൽകി…
ഹാപ്പി ബെർത്ഡേയ് കിച്ചുവേട്ടാ….
ഏഹ് ദയെ നീയോ…
ഹാ ഞാൻ തന്നെ…
എന്നെ ദേ ഇങ്ങേരു വിളിച്ചു… ഇവിടെന്തോ ഭീകരമായ പരുപാടിയാണെന്നൊക്കെ പറഞ്ഞു സൊ ഞാനും ഇങ്ങ് പോന്നു….
ദയ ശരണെ ചൂണ്ടി കാണിച്ചു പറഞ്ഞു….
ഗൗരി വല്ലാത്തൊരു ഭാവത്തിൽ ദയയെയും ശരണേയും മാറി മാറി നോക്കി….
വാ… വാ.. അകത്തേക്ക് വാ എല്ലാരും അവിടെ കാത്തുനിൽക്കുവാ….
“ഒന്നവിടെ നിന്നേ”
ശരൺ മുന്നിൽ വേഗത്തിൽ നടന്നപ്പോ കിച്ചുവും ഗൗരിയും ഒരുപോലെ പറഞ്ഞു…
ന്താടാ…???….
ഇതെപ്പം തുടങ്ങി…??…
എന്ത്….
ശരൺ മനസിലാവാത്തതുപോലെ തിരികെ ചോദിച്ചു…
അന്നേ എനിക്കൊരു ഡൌട്ട് അടിച്ചതാ ഇവന്റെ അടുത്ത ഫ്ലാറ്റിൽ താമസവും, ഇവൻ മാങ്ങാ പറിക്കാൻ വരുമ്പോ ഇവൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതും, ബീച്ചിൽ പോയന്ന് തിരികെ ഒന്നിച്ചു പോയതും.. എന്ന് തുടങ്ങി ഈ അണ്ടർഗ്രൗണ്ടിലൂടെയുള്ള ഈ പരുപാടി….
അളിയാ കിച്ചൂ… നീയിങ്ങ് വന്നേ…
പെങ്ങള് നിൽക്കുന്നു നാറ്റിക്കല്ലേ…
ശരൺ കിച്ചുവിനെ മാറ്റി നിർത്തി…
കുറെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വളച്ചതാ അളിയാ..
ഞങ്ങൾ പറയാൻ ഇരിക്കുവായിരുന്നു
ഓഹോ… അപ്പം ടു വേ തന്നെയാണ് ലെ…
കിച്ചു പറഞ്ഞതിനൊപ്പം ദയയെ ഒന്ന് തിരിഞ്ഞുനോക്കി…
ദയ ഗൗരിടെ കാലിന്മേൽ വീണ് പരിഭവം മാറ്റാനുള്ള കഠിന ശ്രമത്തിലാണ്… അത് കണ്ടപ്പോൾ കിച്ചുവിന് ചിരിവന്നു…
നീ വാ… ന്തായാലും നിനക്കുള്ളത് ഞാൻ പിന്നെ തരാം… ആദ്യം നീയെനിക്ക് ഇതിനുള്ള ചിലവ്താ… തിരിഞ്ഞ് നടക്കുമ്പോളേക്കും ദയ പറഞ്ഞു ഒത്തുതീർപ്പാക്കി ഗൗരിയെ കെട്ടിപിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു…
പെങ്ങളേ… വാ… കയറാം…. ശരൺ വിളിച്ചപ്പോ എല്ലാവരും ഒന്നിച്ചകത്തേക്ക് കയറി…
ഉച്ചത്തിൽ എല്ലാവരുംകൂടെ ബെർത്ഡേയ് സോങ് പാടി… നിറയെ ബലൂണുകളും ക്യാൻഡിൽസും വച്ച് മനോഹരമാക്കിയിരിക്കുന്നു… അമ്മൂട്ടി കൈകൾ വിട്ട് ഓരോ ബലൂണും മാറി മാറി എടുത്ത് കളിച്ചു…
അമ്മേ…. ബലൂൺ അവള് സന്തോഷത്തിൽ തുള്ളിച്ചാടി… ഗൗരി അവള് വീഴാതിരിക്കാനായി പ്രത്യേകം ശ്രദ്ധിച്ചു….
മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേയ് സർ….
ഒത്തിരികാലം ആയുസ്സോടെയും
ആരോഗ്യത്തോടെയും ഇരിക്കട്ടെ…
ആമ്പൽ മോളു… ഹാപ്പി ബെർത്ഡേയ്…
അർച്ചന കുനിഞ്ഞിരുന്ന് അമ്മൂട്ടിയെ എടുത്തു…
അവള് ആർത്ത് കരയാൻ തുടങ്ങി… ഗൗരി മോളെ അവളുടെ കയ്യിൽനിന്നും വാങ്ങി….
അർച്ചനയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവള് മനസ്സിലെന്തോ കണക്ക് കൂട്ടി തിരിഞ്ഞുനടന്നു…..
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
മോളെ കൈകളിൽ എടുത്ത് കിച്ചു അമ്മൂട്ടിടെ കൈകൾ പിടിച്ചുകൊണ്ട് കേക്ക് മുറിച്ചു… കയ്യടികൾ ഉയർന്നുകേട്ടു….
ആദ്യത്തെ കഷ്ണം അമ്മൂട്ടിക്ക് കൊടുത്തശേഷം അവൻ ഗൗരിക്ക് നേരെ തിരിഞ്ഞു …..
അവള് സന്തോഷപൂർവം അതില്നിന്നൊരു കഷ്ണം മുറിച്ചെടുത്ത് അമ്മൂട്ടിക്കും കിച്ചുവിനും കൊടുത്തു…
പിന്നെ അവിടെ സമ്മാനപൊതികളുടെ ബഹളമായിരുന്നു…
എല്ലാം കഴിഞ്ഞൊന്ന് ശാന്തമായപ്പോൾ ശരൺ ഗൗരിയെ സ്റ്റേജിലേക്ക് പാടാനായി വിളിച്ചു….
ഒന്ന് മടിച്ചുമടിച്ചവസാനം ഗൗരി പുഞ്ചിരിയോടെ എഴുന്നേറ്റു ചെന്നു…
“എല്ലാം സ്വപ്നങ്ങളോ
ഏതോ വർണങ്ങളോ
എന്റെ രാഗാർദ്രമാം
ജന്മ സാഫല്യമോ
കാണാതെ കാണും
മോഹ കുയിൽ കുരുന്നേ
മഞ്ഞിൽ മുങ്ങുമീ
മഴവില്ലിൻ ചില്ലയിൽ
മലർ തിങ്കളായി
നീ തെളിഞ്ഞുവെങ്കിൽ
ഈ രാത്രിയിൽ നിൻ വേണുവിൽ
ഹിന്ദോളമായ് ഞാൻ മാറിടാം
ദൂരെ ഒരു താരം
താഴെയൊരു തീരം
ദൂതിനൊരു കാണാ
കാറ്റ് കളഹംസം
ചില്ലു വെയിലായാലും
രാത്രി മഴയായാലും
നിന്റെ കിളി വാതിൽക്കൽ
വന്നു വിളിക്കാമെന്റെ മുത്തേ …
ഏകാന്തമാം ഈ സന്ധ്യയിൽ
പ്രേമാർദ്രമാം ഈ വേളയിൽ…. ”
കരോക്കയ്‌ക്കൊപ്പം ഗൗരി നിറഞ്ഞ സന്തോഷത്തിൽ പാടി നിർത്തി…
കിച്ചു എഴുന്നേറ്റ് നിന്ന് കൈമുട്ടി…. അമ്മൂട്ടി ഇരുന്നിരുന്ന കസേരയിൽ നിന്നും തുള്ളിച്ചാടി….
എല്ലാവരും അവരെത്തന്നെ കുറച്ച് നിമിഷം നോക്കിനിന്നു….
അത് കഴിഞ്ഞ് ഒപ്പംചേർന്ന് എല്ലാവരും പ്രോത്സാഹിപ്പിച്ചു……
ഇനി കിച്ചു പാടും അവന്റെ ഗൗരിക്ക് വേണ്ടി അല്ലേടാ…
മൈക്കിലൂടെയുള്ള അന്നൗൺസ്‌മെന്റ് കേട്ട് ഗൗരി അത്ഭുതത്തോടെ കിച്ചുവിനെ നോക്കി….
എല്ലാവരും ചേർന്ന് പറഞ്ഞപ്പോൾ കിച്ചു സ്റ്റേജിലേക്ക് നടന്നു…
അമ്മൂട്ടി അവനെക്കാൾ മുൻപിൽ ചാടിത്തുള്ളി പോയി ഗൗരിടെ കൈകളിൽ കയറി….
സ്റ്റേജ് ലേക്ക് കയറി വരുന്ന കിച്ചുവിനെ അവള് ആശ്ചര്യത്തോടെ നോക്കി….
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ സോങ്ങിന്റെ മ്യൂസിക് പ്ലേ ആയപ്പോൾ സ്റ്റേജിൽ അവര് മൂന്ന് പേരും മാത്രമായി…. കിച്ചു പാടുന്നത് കാണാനായി ഗൗരിടെ കണ്ണിലെ തിളക്കം വർധിച്ചു…..
” കിച്ചാ…. വേണ്ടാട്ടോ താഴെയിറക്ക്…. ആൾക്കാര് നോക്കുന്നു കിച്ചാ ശ്ശോ…. ഇച്ചായ്യാാാ….”
ശബ്ദം കേട്ടവർ ഒന്നിച്ചു ബാക്കിലെ സ്‌ക്രീനിലേക്ക് നോക്കി….
നീളമുള്ള ചുരുണ്ട മുടി പോണിടെയ്ൽ കെട്ടിവച്ച് ബ്ലാക്ക് കോട്ടും സ്യൂട്ടും ഷൂസും ഒക്കെ ഇട്ട ഒരു പെണ്ണിനെ കിച്ചു എടുത്തുയർത്തുന്ന രംഗം സ്‌ക്രീനിൽ തെളിഞ്ഞുവന്നു….
“കിച്ചാ…. വേണ്ടാ… ഞാൻ കൂക്കുവേ… ഞാൻ കൂക്കുംന്ന് പറഞ്ഞാൽ കൂക്കും…
നീ കൂകി കൊതി തീർക്കെന്റെ ഫാര്യേ…. ചേട്ടൻ പാടീട്ട് വരാം….
കൂ…. ക്കൂൂ….. ക്കൂൂൂയ്….. ”
“കൺഗ്രാറ്സ് ഇച്ചായ…
വിഷ് മാത്രേയുള്ളുവോ വല്ലതും കൊടുക്കെന്റെ പ്രിയേ…
ദേ ശരണെ ഞാൻ കൊടുത്തോളാം നീ ആ ഫ്ലോ കളയല്ലേ…
ഇന്നാ പിടിച്ചോ…. ഒരു കടലാസവൾ അവനു നേരെ നീട്ടി….
ആർ യു സീരിയസ് പ്രിയ….???
അതേ ഇച്ചായാ… യു വിൽ ബി എ ഫാദർ സൂൺ……
അയ്യോ താഴെയിറക്കിച്ചായാ….. താഴെയിറക്ക്… അവള് പൊട്ടിച്ചിരിച്ചു…
ഇനി പ്രോമിസ് ചെയ്ത് താ….
ഇനി കള്ള് കുടിക്കില്ല, വെറുതെ കറങ്ങി നടക്കില്ല, ദേ ആ തലതെറിച്ചവന്റെ കൂടെ പോകില്ലാ, പിന്നെ മേലിൽ വായിനോക്കാൻ പോലും ഒരു പെണ്ണിനെ നോക്കില്ലാന്ന്…
കിച്ചു ചേർത്ത് പിടിച്ചവളുടെ നെറ്റിയിൽ അമർത്തി മുത്തി……
ഐ ലൗ യു ടി… ഐ ലൗ യൂ.. അവൻ അലറിവിളിച്ചു ”
സ്ക്രീൻ ഓഫായി… പ്രിയാ… കിച്ചു നേർത്ത തേങ്ങലോടെ ഉരുവിട്ടു….
ഗൗരി മോളെയുമെടുത്ത് തറഞ്ഞു നിന്നുപോയി…. കിച്ചുവിന്റെ മുഖത്തെ ഭാവമപ്പോൾ ആർക്കും മനസിലാക്കാനായില്ല..
തുടരും…
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹