Monday, November 11, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 10

എഴുത്തുകാരി: പാർവതി പാറു

മിത്രയുടെ കണ്ണുകൾ ആനിയിലേക്ക് നീണ്ടു…. അമറും തിരിഞ്ഞു നോക്കി… അവൻ കണ്ടു കലങ്ങിയ കണ്ണുകളും ആയി നിൽക്കുന്ന ആനിയെ…. അവൾ ഒരു നിമിഷം അവനെ നോക്കി…. വേദന പിടിച്ചു നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല.. ഒരു പൊട്ടിക്കരച്ചിലോടെ അവൾ പുറത്തേക്ക് ഓടി….അമർ ഒരു നിമിഷം നിശ്ചലം ആയി…. അമറു… ചെല്ല്… ഹൃദയം തകർന്ന് ആണവൾ പോയത്…. ചെല്ല് അവളെ ഒറ്റക്ക് പോവാൻ അയക്കല്ലേ… മിത്ര അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു… അമർ തലകുനിച്ചു… ചെല്ല് അമറു….

അവളുടെ വേദന കാണാൻ എനിക്ക് വയ്യ…. അവളെ പറഞ്ഞു സമാദാനം ആക്കി വാ…. ഞാൻ ഇപ്പോൾ അവളിലേക്ക് ചെന്നാൽ പിന്നീട് ഒരു മടക്കം എനിക്ക് ഉണ്ടാവില്ല മിത്തൂ… അവൻ തല കുനിച്ചു പറഞ്ഞു… മിത്ര അവന്റെ കൈകളിൽ ഉള്ള പിടി പൊടുന്നനെ വിട്ടു… പറ… ഞാൻ പോണോ.. അവളെ സമാദാനിപ്പിക്കണോ… അവൾക്ക് വീണ്ടും പ്രദീക്ഷ നൽകി അവളെ സന്തോഷിപ്പിക്കണോ… പറ വേണോ…. ആമിറിന്റെ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു… മിത്രക്ക് മറുപടി ഇല്ലായിരുന്നു… അവൾ തല കുനിച്ചു…അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

അമർ അവളെ കെട്ടിപിടിച്ചു…. വേണ്ട മിത്തൂ നമുക്ക് ആരും വേണ്ട…. നമുക്ക് നമ്മൾ മതി… നമുക്കിടയിലെ വേദനകൾ നമുക്കൊരുമിച്ചു കണ്ണീർ ഒഴുക്കി തീർക്കാം… ഒരു ചളിക്കുണ്ട് ആണ് നമ്മുടെ ജീവിതം… ഇതിലേക്ക് ആനിയെ കൂടി വലിച്ചിഴക്കണ്ട…അവൾ ഇപ്പോൾ വേദനിക്കട്ടെ… എനിക്കുറപ്പുണ്ട് നാളെ അവൾ സന്തോഷിക്കും… അവളെ സന്തോഷിപ്പിക്കാൻ ഒരാൾ വരും… അവളിലേക്ക് ഒരു മടങ്ങി പോക്ക് എനിക്കിനി ഇല്ല…. അവളിൽ ഞാൻ കോറിയിട്ട പ്രണയത്തിന്റെ മുറിവ് ഉണക്കാൻ കാലം ഒരാളെ അവൾക്ക് മുന്നിൽ എത്തിക്കും എനിക്കുറപ്പുണ്ട്….

എന്റെ ഈ ജന്മം നിനക്ക് വേണ്ടി ആണ്… നിനക്ക് വേണ്ടി മാത്രം… ആരോരും ഇല്ലാത്ത എനിക്ക് ആരും ഇല്ലാത്ത നീ മാത്രം മതി…. അവൻ അവളെ ഇറുകെ പുണർന്നു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ചങ്ക് പറിച്ചെടുക്കുന്ന വേദനയിൽ ആണ് അവൻ അത് പറയുന്നത് എന്ന് മിത്ര മാത്രം അറിഞ്ഞു… അവന്റെ മുടികളിൽ അവൾ തലോടി കൊണ്ടിരുന്നു…. ……. പിറ്റേന്ന് മിത്രക്കുള്ള ഭക്ഷണവും ആയി ഹോസ്പിറ്റലിൽ എത്തിയതാണ് അമർ…

അവൾക്ക് ഭക്ഷണം നൽകി വെറുതെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് കോറിഡോറിന്റെ അറ്റത്ത് പുറത്തേക്ക് നോക്കി നിൽക്കുന്ന ആനിയുടെ പപ്പയെ കാണുന്നത്.. അവൻ അയാൾക്ക് അരികിലേക്ക് ചെന്നു… പപ്പ… അവൻ വിളിച്ചു.. അയാൾ തിരിഞ്ഞു നോക്കി… പപ്പാ എന്താ ഇവിടെ…. എന്റെ മകൾ ഇവടെ അഡ്മിറ്റ്‌ ആണ്… അയാൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു… ആയോ.. എന്ത് പറ്റി ആനിക്ക്…. അവൻ പരിഭ്രമത്തോടെ ചോദിച്ചു…. അവൾക്ക് എന്ത് പറ്റിയാലും നിനക്കെന്താ…

ഒരിക്കൽ എങ്കിലും നീ അവളുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചിട്ടുണ്ടോ…. അവളുടെ വേദനയുടെ ആഴം ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ.. പപ്പയുടെ വാക്കുകളിൽ ദേഷ്യവും വേദനയും നിറഞ്ഞിരുന്നു… അമർ തലകുനിച്ചു…. അവൾക്കും മടുത്തു തുടങ്ങി കാണും അമർ… രണ്ടു വർഷം ആയില്ലേ കാത്തിരിക്കുന്നു… അവളിൽ എന്നും ഒരു നേരിയ പ്രദീക്ഷ ഉണ്ടായിരുന്നു… ഇപ്പോൾ അതും കൈവിട്ടു കാണും.. അതാവും ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത്… പപ്പാ… എന്താ പപ്പ പറഞ്ഞത്….

സൂയിസൈഡ് അറ്റംപ്റ്റ്…. ഞെരമ്പ് മുറിച്ചു… റൂം മേറ്റ്‌ കണ്ടു…. കറക്ട് ടൈമിൽ എത്തിച്ചത് കൊണ്ട് രക്ഷപെട്ടു… അമറിന് കാലുകൾ തളരുന്ന പോലെ തോന്നി… പപ്പ എനിക്ക് അവളെ കാണണം… പപ്പ റൂമിന്റെ അടുത്തേക്ക് നടന്നു… വാതിൽ തുറന്നു…. കട്ടിലിൽ ചാരി ഇരിക്കുകയാണ് ആനി… അമർ അവളുടെ അരികിലേക്ക് ചെന്നു… അവളുടെ കവിളുകളിൽ ആഞ്ഞടിച്ചു…. നിനക്ക് ഭ്രാന്ത്‌ ആണോ… ആനി… ജീവന്റെ വില എന്താണെന്ന് നിനക്ക് അറിയുമോ… ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്താ നിന്റെ പ്രശ്നം….

ഞാൻ നിന്നെ ഉപേക്ഷിച്ചു പോയതോ… അതിന് ഇങ്ങനെ ആണോ ചെയ്യണ്ടേ… അൽപ്പം കോമൺ സെൻസ് ഇല്ലേ നിനക്ക്… ഛെ… ഐ ഫീൽ പിറ്റി ഓൺ യൂ.. മിത്രയുടെ കണ്ണുകൾ നിറഞ്ഞു ചുവന്നിരുന്നു… അവൾ അവൻ അടിച്ച കവിളിൽ തലോടി… എനിക്ക് തെറ്റ് പറ്റി പോയി അമർ… നിന്റെ ഉള്ളിൽ ഞാൻ ഇല്ലെന്ന് തോന്നിയപ്പോൾ ഒരു നിമിഷം മനസ് കൈവിട്ടു പോയി… പക്ഷെ പക്ഷെ എനിക്ക് ഇപ്പോൾ മനസിലായി… യൂ സ്റ്റിൽ ലവ് മി… അത് കൊണ്ടാണ് നീ എന്നെ കാണാൻ വന്നത്.. എന്നെ തല്ലിയത്..

എന്നെ ചീത്ത പറഞ്ഞത്… അല്ലേ അമർ ആണെന്ന് പറ അമർ…. പ്ലീസ് പറ അമർ… എന്നെ ചുമ്മാ പറ്റിച്ചതാണ് ഇത്രയും നാൾ എന്ന് പറ അമർ… പ്ലീസ്… അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…. അമർ തിരിഞ്ഞു നിന്നു… അവളുടെ മുഖത്തേക്ക് നോക്കാൻ അവന് ശക്തി ഇല്ലെന്ന് തോന്നി…….. അമർ.. പറ അമർ.. നിന്റെ ഉള്ളിൽ ഇപ്പോഴും ഞാൻ ഉണ്ടെന്ന് പറ… No… ഇല്ല…. ഐ ക്യാൻറ്റ് ലവ് യു…. എന്റെ ഉള്ളിൽ നീ ഇല്ല… നിന്നോടുള്ള പ്രണയവും ഇല്ല…. മിത്ര അവൾ ആണ് എനിക്കിന്ന് എല്ലാം…. നീ എനിക്ക് വേണ്ടി കാത്തിരിക്കാൻ നിൽക്കണ്ട…

നിന്റെ പപ്പ പറയുന്നത് കേൾക്കാൻ നോക്ക്.. എന്നെ ഓർത്ത് ജീവിതം നശിപ്പിക്കാൻ നിൽക്കണ്ട… അവൻ അതും പറഞ്ഞു മുറിവിട്ട് ഇറങ്ങാൻ നിന്നു…. അമർ… അവൾ വിളിച്ചു.. അവൻ നിന്നു… എനിക്ക് ഒരു അബദ്ധം പറ്റി…. നിനക്ക് എന്നിൽ ഉള്ള പ്രണയം ഇല്ലെന്ന് അറിഞ്ഞപ്പോൾ സ്വയം മരിക്കാൻ തീരുമാനിച്ചു… പക്ഷെ ഇപ്പോൾ എനിക്ക് മനസിലായി… എന്റെ പ്രണയം മരിക്കാത്ത കാലത്തോളം എന്നെ മരിക്കാൻ വിധി അനുവദിക്കില്ല എന്ന്.. ഒരിക്കലും വേദനിക്കില്ല നിന്നെ ഓർത്ത്…

ഒരിക്കലും ഖേദിക്കില്ല ഒരിക്കൽ നിന്നെ പ്രണയിച്ചു എന്നോർത്ത്… ഒരിക്കലും മറക്കില്ല നിന്നെയും നമ്മുടെ പ്രണയത്തെയും… ഈ ജീവിതം ജീവിച്ചു തീർക്കാൻ ഈ കാലം വരെയുള്ള ഓർമ്മകൾ മതി… നീ തന്ന ഓർമ്മകൾ… ചെല്ല് മിത്ര വിഷമിക്കുന്നുണ്ടാവും കാണാതെ… ചെല്ല് ഇനി അന്വേഷിച്ചു വരണം എന്നില്ല …. നിങ്ങൾക്കിടയിലേക്ക് വരാതിരിക്കാൻ ഞാനും ശ്രമിക്കാം.. അവൾ മുഖം തിരിച്ചു…. അമർ അവളെ ഒന്ന് നോക്കി… അവന്റെ കണ്ണുകളിലെ നീർകണം അവൾ കണ്ടില്ല….

മുറിയിൽ എത്തി അവൻ ഓടിച്ചെന്ന് മിത്രയുടെ മടിയിലേക്ക് കിടന്നു… അവന്റെ വേദന മുഴുവൻ അവളുടെ മടിയിൽ കിടന്നു കരഞ്ഞു തീർത്തു…. മിത്ര ഒന്നും ചോദിച്ചില്ല…. അവന്റെ കരച്ചിൽ ഒന്ന് അടങ്ങി തുടങ്ങിയപ്പോൾ അവൾ ചോദിച്ചു.. ആനിയും എന്നെ പോലെ ബുദ്ധിമോശം കാണിച്ചു അല്ലേ…. അമർ അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റു… അവളെ അത്ഭുതത്തോടെ നോക്കി. എനിക്കെങ്ങനെ മനസിലായി എന്നല്ലേ ഈ നോട്ടത്തിന്റെ അർഥം… എനിക്ക് മനസിലാവും… ഒരിക്കൽ അത്പോലെ ഉള്ള ഒരു മനസ് എനിക്കും ഉണ്ടായിരുന്നില്ലേ…

ഒറ്റക്കായി പോവുന്ന വേദന എത്ര അസഹ്യം ആണെന്നോ… അവൾ അവളുടെ വലതു കൈയിൽ നോക്കി… ഞരമ്പുകൾക്ക് കുറുകെ ഉള്ള രണ്ടു വരകൾ…. അവൾ അവയെ നോക്കി ചിരിച്ചു…. എല്ലാം അവസാനിപ്പിക്കാൻ തിരുമാനിച്ചവരെ ദൈവം വീണ്ടും പരീക്ഷിക്കും.. വീണ്ടും അവസരങ്ങൾ നൽകും.. വീണ്ടും വേദനിപ്പിക്കും.. വീണ്ടും നോവിക്കും.. വീണ്ടും കരയിക്കും.. എന്തിനോ വേണ്ടി…. പക്ഷെ ഒടുവിൽ ഒരു സന്തോഷം തരും…. ചെയ്തത് തെറ്റായി എന്ന തിരിച്ചറിവ് ഉണ്ടാവാൻ… ചെയ്തത് ഓർത്ത് പശ്ചാത്തപിക്കാൻ …

എനിക്കും ആനിക്കും ദൈവം ആ അവസരം നൽകി… എനിക്ക് രണ്ട് തവണ…. പക്ഷെ സന്തോഷം…. അറിയില്ല അത് കിട്ടുമോ എന്ന്… എത്ര സന്തോഷിച്ചാലും ഉള്ളിലൊരു നീറ്റൽ അവശേഷിക്കും…. ഒരിക്കലും അവസാനിക്കാത്ത ഒരു നീറ്റൽ.. അമർ എണീറ്റ് ഇരുന്നു… അവളുടെ മുറിവിൽ തലോടി… അതിൽ ചുംബിച്ചു…. മിത്തൂ ഞാൻ വീട്ടിൽ പോവാ… എനിക്ക്.. എനിക്ക് കുറച്ചു നേരം ഒറ്റക്കിരിക്കണം… അവൻ അവളുടെ സമ്മതം കിട്ടാൻ എന്നപോലെ ചോദിച്ചു.. പോയി വാ… പിന്നെ നീ സുദർശൻ സാറിനോട് ഒന്ന് വരാൻ പറയുമോ….

എനിക്ക് അൽപ്പം സംസാരിക്കാൻ ഉണ്ട്… മ്മ്… അവൻ പുറത്തേക്ക് ഇറങ്ങി… കുറച്ചു കഴിഞ്ഞപ്പോൾ മിഥിലയും മിഥുനും അവളെ കാണാൻ വന്നു… മോന് പനി ആയിരുന്നു ചേച്ചി..ഇത്ര ദിവസം വരാൻ പറ്റിയില്ല.. മിഥുല മിത്രക്ക് അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു… മിഥുൻ അവരെ നോക്കി ചുമരിൽ ചാരി നിന്നു…. അത് സാരമില്ല… അമർ വന്നു.. ഇന്നലെ.. അത് വരെ തന്റെ ഏട്ടൻ ഉണ്ടായിരുന്നു… എല്ലാത്തിനും…. എന്നിട്ട് അമർ എവിടെ… മിഥുൻ ചോദിച്ചു… അവൻ വീട്ടിലേക്ക് പോയി…. കുറച്ചു കഴിഞ്ഞ് വരും…. മ്മ്… മിഥുൻ മൂളി….

ചേച്ചി ഞാനിപ്പോൾ വരാം… മോന് ഒരു ഇൻജെക്ഷൻ എടുക്കാൻ ഉണ്ട്…. ടോക്കൺ ആവാറായി കാണും… ഞാനും വരാം… മിഥുൻ പറഞ്ഞു… വേണ്ട.. മിത്ര ചേച്ചി ഒറ്റക്കല്ലേ.. ഞാൻ വേഗം വരാം…. അവൾ പുറത്തേക്ക് ഇറങ്ങി…. മിഥുൻ അവൾക്കരികിൽ ഇരുന്നു…. തന്നെ കാണാൻ വന്നിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നില്ലേ… ആ കുട്ടി സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു… ഇപ്പൊ ഇവിടെ അഡ്മിറ്റ് ആണ്…. മ്മ്… ഞാൻ അറിഞ്ഞു… അല്ല.. താൻ തന്റെ ഫ്രണ്ട്‌സ് എല്ലാരും ഇങ്ങനെ ആയാലോ….

എന്തേലും സംഭവിച്ചാൽ ജീവിതം അവസാനിപ്പിക്കുക… ജീവൻ എന്നൊക്ക പറഞ്ഞാൽ അത്രേ ഉള്ളോ…. മിത്ര അവനെ തന്നെ നോക്കി.. ഒരിക്കൽ സുദർശൻ പറഞ്ഞത് അവൾ ഓർത്തു… മിഥുന്റെയും മിഥിലയുടെയും സ്ഥാനത്ത് ഞാനോ താനോ ഒക്കെ ആയിരുന്നെങ്കിൽ ജീവിതം അവസാനിപ്പിച്ചിരുന്നേനെ…. പക്ഷെ അവർ അത് ചെയ്തില്ല…. താൻ എന്താ ആലോചിക്കുന്നത്… മിഥുൻ അവളുടെ നേരേ കൈവീശി ചോദിച്ചു… ഹേയ് ഒന്നും ഇല്ല…. അവൾ പറഞ്ഞു… ജീവിതം ഒരു പരീക്ഷണം ആണ് മിത്ര….

പലപ്പോഴും നമ്മൾ തളർന്നു പോവും… പക്ഷെ ആ തളർച്ച ഊർജം ആയി കാണണം…. ഒരിക്കൽ ആ പരീക്ഷണം വിജയിക്കും…. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക…. ഒരു പക്ഷെ തന്റെ ശെരി മറ്റൊരാൾക്ക് തെറ്റായി തോന്നാം… പക്ഷെ എപ്പോഴും നമ്മളിൽ ഉറച്ചു നിൽക്കുക…. നഷ്ടപ്പെടുത്താൻ എളുപ്പം ആണ് തിരിച്ചു പിടിക്കാൻ വല്ലാത്ത ബുദ്ധിമുട്ടും…. മിഥുൻ പലതും മനസിലാക്കി സംസാരിക്കുന്ന പോലെ മിത്രക്ക് തോന്നി… എനിക്ക് തന്നെ പറ്റി കൂടുതൽ ഒന്നും അറിയില്ല. പക്ഷെ ഈ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി തനിക്ക് കുറേ പ്രശ്നങ്ങൾ ഉണ്ടെന്ന്..

അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന്… അത് കൊണ്ട് പറഞ്ഞതാണ്…. നമുക്ക് തോന്നും ഈ ലോകത്ത് ഏറ്റവും വേദനിക്കുന്നത് നമ്മൾ ആണെന്ന്… പക്ഷെ മറ്റൊരാളുടെ വേദന കേൾക്കുമ്പോൾ ആണ് നമ്മൾ തിരിച്ചറിയുക നമ്മുടെ വേദന ഒന്നും ഒന്നും അല്ലെന്ന്…. പിന്നെ എപ്പോഴും സന്തോഷം മാത്രം അനുഭവിക്കാൻ ഇത് കഥയോ സിനിമയോ ഒന്നും അല്ലാലോ ജീവിതം അല്ലേ… മിഥുൻ പറഞ്ഞത് ശെരി ആണെന്ന് അവൾക്ക് തോന്നി… അവരും കുറേ വേദന അനുഭവിച്ചിട്ടുണ്ട് എന്നവൾക്ക് തോന്നി…

അവനോട് ചോദിക്കാൻ അവൾക്ക് തോന്നിയില്ല… ഒരു പക്ഷെ തിരിച്ചു ചോദിച്ചാൽ പറയാൻ അവൾക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടാവാം… താൻ പേടിക്കണ്ട തന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് ഞാൻ ഒരിക്കലും ചോദിക്കില്ല…. അവളുടെ മനസ് വായിച്ച പോലെ അവൻ പറഞ്ഞു…. മിത്രക്ക് അത്ഭുതം തോന്നി മിഥുനെ ഓർത്ത്.. അവൻ എത്ര കൃത്യമായി തന്നെ മനസിലാക്കി…. അവൾ ചിരിച്ചു…. അവൻ എഴുനേറ്റു… ഞാൻ എന്നാൽ ഇറങ്ങട്ടെ.. അവൻ പറഞ്ഞു.. അവൾ തലയാട്ടി….

വാതിലിൽ എത്തി തിരിഞ്ഞു നോക്കി… ഇന്നലെയിൽ നിന്ന് ഉള്ള ഒരു ഒളിച്ചോടിയ മിത്ര ആണ് താൻ…. ഒരു പുതിയ മിത്ര… രൂപത്തിൽ.. സംസാരത്തിൽ… സ്വഭാവത്തിൽ… പ്രവർത്തിയിൽ…. പക്ഷെ ആ പഴയ മിത്രയെ പാടെ ഉപേക്ഷിച്ചു കളയല്ലേ…. ഒരു തൊട്ടാവാടിയെ .. എന്ത് പറഞ്ഞാലും ചിരിക്കുന്ന… പെട്ടന്ന് പിണങ്ങി പോവുന്ന… ഒരു നാട്ടിൻപുറത്തുകാരി മിത്ര…ആ മിത്രയുടെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടെന്ന് പലരും പറഞ്ഞിരുന്നില്ലേ… ആ മിത്രയെ അല്ലേ എല്ലാവരും സ്നേഹിച്ചത്….

തന്റെ അമറു പോലും…. എവിടെ പോയി അവൾ…. താൻ അവളെ സ്വയം നശിപ്പിച്ചു അല്ലേ… ഈ മിത്രയെ ആർക്കും സ്നേഹിക്കാൻ കഴിയില്ല… തന്റെ അമറുവിന് അല്ലാതെ… ഈ മിത്ര ചിരിക്കാൻ പോലും മറന്നു തുടങ്ങി …. തന്റെ ചിരിക്ക് ഇപ്പോൾ ആ പഴയ ഭംഗി ഇല്ല… അവൻ അവളെ നോക്കി പറഞ്ഞു പുറത്തേക്ക് ഇറങ്ങി…. മിത്ര അവന്റെ വാക്കുകൾ കേട്ട് തരിച്ചു നിന്നു…. താൻ പോലും മറന്നു തുടങ്ങിയ തന്റെ ഭൂത കാലം…

അവളെ വീണ്ടും കുത്തി നോവിക്കാൻ തുടങ്ങിയത് അവൾ അറിഞ്ഞു… ചുവരിലെ കണ്ണാടിയിലേക്ക് അവൾ നോക്കി… ആ മങ്ങിയ പ്രതിബിബം അവളെ നോക്കി ചിരിച്ചു…. ഓർമയിൽ എവിടെയോ ഏതോ ബാല്യത്തിൽ ആരോ പറയുന്നത് അവൾ കേട്ടൂ… എന്ത് ഭംഗിയാ ഈ സുന്ദരികുട്ടീടെ ചിരി കാണാൻ….

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 9