Monday, November 18, 2024
Novel

കൗസ്തുഭം : ഭാഗം 33

എഴുത്തുകാരി: അഞ്ജു ശബരി

ആ വീടിന്റെ അകം നിറയെ കളിപ്പാട്ടങ്ങൾ ആയിരുന്നു… അതിന്റെ ഒത്ത നടുക്കായി നക്ഷത്ര മോളും അവളോടൊപ്പം ചന്ദ്രബാബു ഉണ്ടായിരുന്നു.. അവർ രണ്ടുപേരും കൂടി ഇരുന്ന് കളിക്കുന്ന സമയത്താണ് അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് ജ്യൂസുമായി ജീവൻ അവരുടെ അടുത്തേക്ക് നടന്നു വന്നത്… ജീവൻ ജ്യൂസ് മോളുടെ കയ്യിൽ കൊടുത്തു… നച്ചൂട്ടാ.. അച്ഛെടെ മുത്തിന് ജ്യൂസ്‌ റെഡി.. നച്ചു… ആമി വിളിക്കുന്നത് കേട്ടാണ് നച്ചു മോൾ തിരിഞ്ഞു നോക്കിയത്.. അമ്മെ… എന്നുവിളിച്ചു കൊണ്ട് മോള് ആമിയുടെ അടുത്തേക്ക് ഓടി വന്നു.. ആമി കുഞ്ഞിനെ വാരിയെടുത്ത് തെരുതെരെ ഉമ്മ കൊടുത്തു…

എവിടായിരുന്നു മുത്തേ നീ ഇത്രയും നേരം… എന്തിനാ അമ്മയെ ഇങ്ങനെ പേടിപ്പിച്ചത്.. ആമി കുഞ്ഞിനോട് ചോദിച്ചു… അതിന് മറുപടി പറഞ്ഞത് ചന്ദ്രബാബു ആണ്… മോളെ നീ തെറ്റിദ്ധരിക്കേണ്ട ഞങ്ങൾ കുഞ്ഞിനെ എടുത്തോണ്ട് വന്നതൊന്നുമല്ല.. കുഞ്ഞ് പുറത്തുനിന്ന് കളിക്കുന്നത് കണ്ടു.. കൂടാരേയും കണ്ടില്ല അതു കാരണം ഞാൻ ഇവിടെ നിന്ന് മോളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അപ്പോഴാണ് ഒരു ബോൾ തെറിച്ചു റോഡിലേക്ക് വീണത്.. ആ ബോള് എടുക്കാനായി അതിന്റെ പുറകെ മോള് റോഡിലേക്കിറങ്ങി വന്നത്… അവിടെ കിടന്ന ഒരു കല്ലിൽ തട്ടി കുഞ്ഞു താഴെ വീണു…

കാലിന്റെ മുട്ട് ചെറുതായിട്ട് പൊട്ടി കുറച്ചധികം രക്തം പോയി… അതു കണ്ടിട്ടാ ഞാൻ മോൾടെ അടുത്തേക്ക് ഓടി വന്നത്.. അവിടെ നോക്കിയപ്പോൾ വീട്ടിൽ ആരെയും കണ്ടില്ല… അപ്പോഴാണ് ഞാൻ മോളുടെ കാലിൽ കൂടി രക്തം ഒഴുകുന്നത് കണ്ടത്.. ഞാൻ വേഗം കുഞ്ഞിനെ എടുത്തു ഇങ്ങോട്ട് ഓടി വന്നു മുറിവ് വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടി.. ചന്ദ്രബാബു പറഞ്ഞു നിർത്തി.. അപ്പോഴാണ് ആമി കുഞ്ഞിന്റെ കാലിലേക്ക് നോക്കുന്നത്.. കാലിൽ ഒരു കെട്ട് ഉണ്ടായിരുന്നു… ” അയ്യോ ഇതുവല്യ മുറിവാണല്ലോ അപ്പാ നമുക്ക് കുഞ്ഞിനെ ആശുപത്രി കൊണ്ടുപോകാം .. ” ആമി അച്ഛനോട് പറഞ്ഞു.. “മോൾ പേടിക്കുകയൊന്നും വേണ്ട അത്ര വലിയ മുറിവ് ഒന്നുമല്ല തൊലി പോയതെയുള്ളൂ.. ” ചന്ദ്രബാബു പറഞ്ഞു…

അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ കണ്ടു വിശ്വാസം വരാതെ നിൽക്കുകയായിരുന്നു ബാക്കിയുള്ളവർ എല്ലാവരും… “അമ്മെ.. നോക്ക് ഇതൊക്കെ അച്ചാച്ചൻ വാങ്ങി തന്നതാ.. ” താഴെ കിടക്കുന്ന കളിപ്പാട്ടങ്ങൾ ചൂണ്ടി മോള് പറഞ്ഞു… “അച്ഛെയും അച്ഛാച്ചേയും മോൾക്ക് ഇപ്പൊ പേടിയില്ല.. ” ആമി വേഗം ആ കുഞ്ഞിനേ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് വീടിന് മുറ്റത്തു നിന്നും പുറത്തേക്കിറങ്ങി… കൂടെ ബാക്കിയുള്ളവരും.. ആമി കുഞ്ഞിനെ കൊണ്ട് പോയപ്പോൾ ജീവനും ചന്ദ്രബാബുവും ഒന്നും പറയാനാവാതെ വേദനയോടെ അത് നോക്കി നിന്നു..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അടുത്ത ദിവസം നവിയെ അന്വേഷിച്ചു അച്ഛനും അമ്മയും രാവിലെ നവി താമസിക്കുന്ന ഹോട്ടലിൽ എത്തി… റൂം ബോയ് വന്നു പറഞ്ഞതനുസരിച്ച് നവി താഴേക്ക് വന്നു… അച്ഛനെയും അമ്മയെയും കണ്ടിട്ട് നവി ഒന്നും മിണ്ടാതെ നിന്നു അവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല കുറച്ചുനേരം മൂന്ന് പേരും പരസ്പരം ഒന്നും മിണ്ടിയില്ല… അവസാനം അമ്മ തന്നെ സംസാരത്തിന് തുടക്കം ഇട്ടു.. “മോനേ… നിനക്കിപ്പോഴും ഞങ്ങളോട് വെറുപ്പാണോ.. ” “എനിക്കാരോടും വെറുപ്പില്ല… ” “എന്നിട്ടും നീ എന്താ ഇവിടെ താമസിക്കുന്നത് ഇവിടെ അടുത്ത് അല്ലേ നമ്മുടെ വീട് നിനക്ക് അവിടെ വന്നു താമസിച്ചു കൂടെ.. ” ഞാൻ ഇനി ആ വീട്ടിലേക്ക് കയറില്ല എന്ന് തീരുമാനിച്ചതാണ്..

നവി പറഞ്ഞു ചന്ദ്രബാബു നവിയുടെ അടുത്തേക്ക് വന്നു അവന്റെ കയ്യിൽ പിടിച്ചു … നിനക്കെന്നോട് ദേഷ്യമാണ് എന്നെനിക്കറിയാം… ഞാൻ ചെയ്തത് നിനക്ക് ഒരിക്കലും ക്ഷമിക്കാനും പൊറുക്കാനും പറ്റുന്ന തെറ്റല്ല.. കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നീ വരണം വീട്ടിലേക്ക്… പൈസയെക്കാളും അഭിമാനത്തെക്കാളും ഒക്കെ വലുത് മനുഷ്യത്വവും ബന്ധവും സ്വന്തവും ആണെന്ന് എനിക്കിപ്പൊ മനസ്സിലായി.. നവി അതിന് മറുപടി ഒന്നും പറഞ്ഞില്ല.. നിയെന്റെ മകനായിട്ട് കൂടി ചെയ്ത തെറ്റിന് നിന്നോട് ഞാൻ ക്ഷമ ചോദിച്ചില്ലേ ഇനിയും നിനക്ക് എന്നോട് ദേഷ്യമാണോ… ചന്ദ്രബാബു ചോദിച്ചു.. “എനിക്കിപ്പോ അച്ഛനോട് ദേഷ്യമൊന്നുമില്ല…

കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ… ഞാൻ വരാം… അച്ഛനും അമ്മയും വീട്ടിലേക്ക് പൊയ്ക്കോ..” നവി നിന്നോട് ഞങ്ങൾക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്… അമ്മ പറഞ്ഞു ” എന്താ അമ്മേ…” ജീവന്റെയും ആമിയുടെയും കല്യാണം കഴിഞ്ഞ സ്ഥിതിക്ക്… ആമിയെയും മോളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന് ഞങ്ങൾക്ക് നല്ല ആഗ്രഹമുണ്ട്… ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായ സ്ഥിതിക്ക് അവിടെ ചെന്ന് അവരോട് ഇതിനെക്കുറിച്ച് പറയാനുള്ള ധൈര്യം ഞങ്ങൾക്കില്ല… നിനക്ക് പറ്റുമോ അവരോട് ഇതിനെക്കുറിച്ചുള്ള സംസാരിക്കാൻ… അമ്മ പറഞ്ഞു നിർത്തി.. ഞാൻ എങ്ങനെയാണ് അവരൊട് ഇതിനെക്കുറിച്ച് പറയുന്നത്.. ജീവൻ അവളോട് ചെയ്തത് ചെറിയൊരു കാര്യമാണോ..അമ്മയ്ക്ക് ഒരു മോൾ ഉള്ളതല്ലേ…

ചൈത്ര ചേച്ചിയ്ക്കാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കിൽ അമ്മ ചേച്ചിയെ നിർബന്ധിച്ച് അവരുടെ കൂടെ പറഞ്ഞു വിടുമോ.. നവിയുടെ ചോദ്യത്തിന് അവർക്ക് ഒരു മറുപടി ഉണ്ടായിരുന്നില്ല.. ആമി ഈ ലോകത്ത് ആരെയെങ്കിലും വെറുക്കുന്നുണ്ടെങ്കിൽ അത് ജീവനെ ആയിരിക്കും കാരണം അവളുടെ ജീവിതം ഇല്ലാതാക്കിയത് അവനാണ്… ആ ജീവനോട് ക്ഷമിക്കണമെന്നും കൂടെ താമസിക്കണമെന്നും ഞാൻ എങ്ങനെയാ പറയേണ്ടത്.. മോനെ നീ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്… നീയും കൂടി വന്നാൽ നമുക്ക് ഒരുമിച്ച് അവരോട് ഇതിനെ കുറിച്ച് സംസാരിക്കാം..

ചന്ദ്രബാബു പറഞ്ഞു അച്ഛൻ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട് ഞാനാദ്യം അവരോട് ഒന്ന് സംസാരിക്കട്ടെ അത് കഴിഞ്ഞിട്ട് അച്ഛനും അമ്മയും കൂടി ഒരുമിച്ച് പോകാം… എന്നാ അങ്ങനാകട്ടെ… നീ ഇന്ന് തന്നെ റൂം വെക്കേറ്റ് ചെയ്തു വീട്ടിലേക്ക് വരണം.. നിന്റെ ഒരു കൂട്ടുകാരൻ കൂടെയില്ലേ അയാളെയും കൂടെ കൂട്ടിക്കോ.. ചന്ദ്രബാബു പറഞ്ഞു.. മ്മ്… എങ്കിൽ ഞങ്ങളിറങ്ങുവാ… കാര്യങ്ങൾ അധികം വൈകിക്കേണ്ട.. അതും പറഞ്ഞിട്ട് അവർ വീട്ടിലേക്ക് പോയി.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 എല്ലാം അറിയുന്ന നവിക്ക് എങ്ങനെ എന്നോട് വന്ന് പറയാൻ തോന്നി… എനിക്കയാളെ വെറുപ്പാണ് പേടിയാണ്…

ആമി നവിയുടെ നേരെ രോഷം കൊണ്ടു.. ആമി.. ഞാനൊരിക്കലും നിന്നെ നിർബന്ധിക്കില്ല… അച്ഛനും അമ്മയും എന്നോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടപ്പോൾ അത് നിന്നോട് പറയണം എന്ന് മാത്രമേ കരുതിയുള്ളൂ… ആമി… നീ നച്ചു മോളുടെ കാര്യം കൂടി ആലോചിക്കണം… അവൾക്കും ആഗ്രഹമുണ്ട് അച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കാൻ… ഇത്രയും നാളും പേടിയോടെ കൂടി നോക്കിയിരുന്നു അച്ഛനെ ഒരു ദിവസം അടുത്ത കിട്ടിയപ്പോൾ ആ കുഞ്ഞിന്റെ സന്തോഷം നീ കണ്ടതല്ലേ… ഇനി ഇതിനെ കുറിച്ച് ഒന്നും പറയാൻ ഞാൻ വരില്ല എന്താണെന്ന് വെച്ചാൽ നിങ്ങളെല്ലാവരും കൂടെ ആലോചിച്ച് തീരുമാനിക്കുക… അതും പറഞ്ഞ് നവി പോകാൻ ഇറങ്ങി നവനീതെ അവിടെ നിൽക്ക്… അയ്യർ പറഞ്ഞു.. അനുമോളെ അവൻ പറയുന്നതിലും കാര്യമുണ്ട്…

ഞങ്ങൾക്കൊക്കെ ഇനി എത്രകാലം ഉണ്ടെന്ന് ആർക്കറിയാം.. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ തനിച്ചെങ്ങനെ ജീവിക്കുമെന്ന് ആലോചിച്ച് എനിക്ക് ഒരു സമാധാനവുമില്ല.. അതുപോലെതന്നെ നവനീതിന് എത്ര കാലം നിന്നെ സംരക്ഷിക്കാൻ പറ്റും… ഇപ്പോൾ നവി തനിച്ചാണ്… അതുപോലെയല്ല നവിക്ക് ഒരു കുടുംബമായി കഴിഞ്ഞാൽ …. അയ്യർ പറഞ്ഞു നിർത്തി.. “അപ്പാ.. അപ്പയും… ഞാൻ പോകണം എന്നാണോ പറയുന്നത്…” “മോളെ… എത്രകാലം ആണെന്ന് വെച്ച് നീ ഇതൊക്കെ ആലോചിച്ച് വിഷമിച്ചിരിക്കുന്നത്…. നീയതൊക്കെ മറക്കാനും പൊറുക്കാനും ശ്രമിക്കണം നച്ചു മോൾക്ക് വേണ്ടി… ” ആമിയുടെ അമ്മ പറഞ്ഞു.. അവരൊക്കെ അത്രയൊക്കെ പറഞ്ഞിട്ടും ആമി ഒന്നും പറയാതെ മുറിയിലേക്ക് കയറി പോയി നവി പൊയ്ക്കോ… ആമി സമ്മതിക്കും ഞാനല്ലേ പറയുന്നത്..

അയ്യർ നവിയെ പറഞ്ഞു വിട്ടു.. നവി വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ അച്ഛനും അമ്മയും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.. മോനെ എന്തായി… അമ്മ ചോദിച്ചു.. കാര്യങ്ങളൊക്കെ ഞാൻ ആമിയോട് പറഞ്ഞിട്ടുണ്ട്… ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ അതുകേട്ട് ആമി പൊട്ടിത്തെറിച്ചു… എങ്ങനെയെങ്കിലും അവളെ പറഞ്ഞ് സമ്മതിക്കാം എന്ന് സമ്മതിപ്പിക്കാം എന്ന് അയ്യർ അങ്കിൾ ഉറപ്പു തന്നിട്ടുണ്ട്… ഇത്രയും നാളും ക്ഷമയോടെ കാത്തില്ലേ അമ്മേ കുറച്ചുനാൾ കൂടി കാത്തിരിക്കൂ അവളുടെ മനസ്സു മാറി അവൾ സ്വയം വരട്ടെ ഇഷ്ടമില്ലാതെ പിടിച്ചു കൊണ്ടുവന്നാലും ശരിയാവില്ലല്ലോ…

അത് നവി പറഞ്ഞതിലും കാര്യമുണ്ട് സുഭദ്രേ… എന്തായാലും ഇത്രയും കാത്തിരുന്നില്ലെ.. കുറച്ചുനാൾ കൂടി നമുക്ക് വെയിറ്റ് ചെയ്യാം… എന്നാലും ചന്ദ്രേട്ടാ.. നമുക്കും കൂടി പോയൊന്നു സംസാരിച്ചു നോക്കാം ആമിയോട്… അമ്മ സംസാരിച്ചു നോക്ക് അമ്മയ്ക് ആമിയെകൊണ്ട് സമ്മതിപ്പിക്കാൻ പറ്റുമെങ്കിലോ.. നവി പറഞ്ഞു.. 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 അവസാനം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങിയോ സ്വയം തോന്നിയോ ആമി ജീവന്റെ ഒപ്പം പോകാൻ സമ്മതം മൂളി… സുഭദ്രാമ്മ ജ്യോത്സ്യന്റെ അടുത്ത് പോയി നല്ലൊരു മുഹൂർത്തം നോക്കി ആമിയെയും കുഞ്ഞിനേയും കൂട്ടികൊണ്ട് പോയി.. എന്നിട്ട് ആരതിയുഴിഞ്ഞു സ്വീകരിച്ചു..

വലത് കാൽ വെച്ച് അകത്തേക്ക് കയറിയപ്പോഴും ആമിയുടെ മുഖത്ത് ഭയം ഉണ്ടായിരുന്നു.. സുഭദ്രാമ്മ അവളെ ചേർത്ത് പിടിച്ചു.. മോള് പേടിക്കേണ്ട.. മോൾടെ കൂടെ അമ്മയുണ്ട്.. നച്ചു മോള് പക്ഷെ ഭയങ്കര സന്തോഷത്തിലായിരുന്നു… മോൾടെ മുഖത്തേക്ക് നോക്കുമ്പോൾ ആമിക്ക് തന്റെ ഭയം പതിയെ അലിഞ്ഞില്ലാതാകുന്നത് പോലെ തോന്നി.. അന്ന് ചന്ദ്രോത്ത് ഒരു ആഘോഷമായിരുന്നു.. സ്ത്രീകളെല്ലാം കൂടി സദ്യ ഒരുങ്ങി വിവാഹത്തിന് കഴിയാഞ്ഞ ആഘോഷം അന്നവിടെ ഒരുക്കി… ഒരു പൂമ്പാറ്റയെ പോലെ പാറിപ്പറന്നു നക്ഷത്ര മോളും.. 🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒 അടുത്ത ദിവസം രാവിലെ.. നവി… നീ പോകുവാണെന്നു അമ്മ പറഞ്ഞു.. ചന്ദ്രബാബു ചോദിച്ചു… പോകണം അച്ഛാ…

ഇപ്പോൾ രണ്ട് മാസത്തിന് മേലെയായി ഞാൻ അവിടുന്ന് മാറിനിൽക്കുന്നു അവിടത്തെ കാര്യങ്ങളൊക്കെ തകരാറിലായി ഇരിക്കുകയാണ് ഞാൻ ഇല്ലെങ്കിൽ അവിടെയുള്ളവരെല്ലാം കൂടി മൊത്തത്തിൽ ഒരു തീരുമാനം ആക്കി തരും… നവി പറഞ്ഞു.. ഇന്ന് തന്നെ പോകണോ മോനെ.. ആമി ഇന്നലെ ഇങ്ങോട്ട് വന്നു കയറിയതേയുള്ളൂ നിനക്ക് ഒരാഴ്ച കൂടി ഇവിടെ നിന്നുകൂടെ… ഇത്രയും കാലം ഞാൻ നാട്ടിൽ നിന്നത് തന്നെ ഏട്ടത്തിയെ ഓർത്താണ്… ഇനിയും അവർക്ക് നേരെ ഉപദ്രവങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തണം ആയിരുന്നു… ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പുണ്ട അപ്പൊ പിന്നെ എനിക്ക് തിരിച്ചു പോകാമല്ലോ.. ഇത്രയും കാലം നീ മാറി നിന്നില്ലേ ഇനിയുള്ള കാലം ഞങ്ങളോടൊപ്പം ഇവിടെ ജീവിച്ചു കൂടെ..

നവി പറയുന്നത് കേട്ട് ഇറങ്ങി വന്ന ജീവൻ പറഞ്ഞു.. വേണ്ട ഏട്ടാ… അതൊന്നും ശരിയാവില്ല.. നിനക്കും വേണ്ടേ മോനെ ഒരു ജീവിതം.. അമ്മ ചോദിച്ചു.. ഞാനിപ്പോ സന്തോഷത്തോടെ ആണല്ലോ അമ്മെ ജീവിക്കുന്നത് പിന്നെന്താ.. അപ്പൊ അനു… അനുവോ.. അവളെന്റെ നല്ല ഫ്രണ്ട് ആണ്.. നിങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ് മാത്രേ ഉള്ളു.. അമ്മെ അമ്മ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട… ഞങ്ങൾ തമ്മിൽ അങ്ങനൊന്നുമില്ല… അപ്പോഴേക്കും ശ്രീനി റെഡിയായി വന്നു… നവി പോകാം പോകാം ശ്രീനി.. അച്ഛാ.. അമ്മെ.. ഞങ്ങളിറങ്ങുന്നു… എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവർ ഇറങ്ങി.. എന്നിട്ട് നേരെ അനുരാധയുടെ വീട്ടിലേക്ക് പോയി.. സുമിത്രാമ്മേ… അല്ല മോനോ.. ഇതെങ്ങോട്ടാ രാവിലെ.. പോകുവാ അമ്മെ.. കുമിളിക്ക്.. അയ്യോ അതെന്താ പെട്ടെന്ന്.. പെട്ടെന്നൊ രണ്ടുമാസമായി ഇവിടിങ്ങനെ..

ഇപ്പൊ പ്രശ്നങ്ങളൊക്കെ സോൾവ് ആയല്ലോ ഇനി പോകണമമ്മേ.. നവിയുടെ ശബ്ദം കേട്ട് അനു ഇറങ്ങി വന്നു.. അനു.. ദേ നവി തിരിച്ചു പോകുവാണെന്നു… തിരിച്ചു പോകുന്നോ.. എന്തേയ്.. എന്തേന്നോ.. എനിക്ക് പോകാതിരിക്കാൻ പറ്റുമോ അനു.. അവിടെ അല്ലെ എന്റെ സാമ്രാജ്യം.. നിങ്ങളോടൊക്കെ യാത്ര പറയാൻ വന്നതാ.. നവി പോകുന്നു എന്ന് പറഞ്ഞപ്പോൾ അനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. ആഹ് അനു തന്റെ ട്രാൻസ്ഫർ ഞാൻ നോക്കുന്നുണ്ട് എത്രയും വേഗം ശരിയാക്കാം.. അപ്പൊ ഇനി യാത്രയില്ല.. പോകുന്നതിന് തൊട്ട് മുൻപ് ഒരു വാക്ക് തന്നോട് സംസാരിക്കുമെന്ന് പ്രതീക്ഷിച്ച അനുവിനോട് ഒന്നും മിണ്ടാതെ നവി പോയി.. ശ്രീനി അനുവിനെ നോക്കി.. അവളുടെ നിസ്സഹായാവസ്ഥ അവനെ വേദനിപ്പിച്ചു.. അനു.. മ്മ്.. താൻ വിഷമിക്കല്ലേ..

എന്നെങ്കിലും അവൻ തന്റെ സ്നേഹം മനസ്സിലാക്കും.. അതിന് മറുപടിയായി വിളറിയ ഒരു ചിരി കൊടുത്തു അനു അകത്തേക്ക് ഓടിപോയി.. എന്നിട്ട് തന്റെ സങ്കടം മുഴുവനും തലയിണയിൽ മുഖമമർത്തി കരഞ്ഞു തീർത്തു.. ശ്രീനി ജീപ്പിൽ വന്നു കയറി.. എന്താടാ നിന്റെ മുഖം വീർത്തിരിക്കുന്നത്.. നവി ചോദിച്ചു… നിന്റെ മുൻപിൽ അനാമിക മാത്രമേയുള്ളൂ… അനുരാധ നിന്നോടെന്തു ചെയ്തിട്ടാ.. എന്ത് ചെയ്തു.. അനുവിന് എന്ത് പറ്റി.. നവി നീ പൊട്ടനാണോ.. അതോ അങ്ങനെ അഭിനയിക്കുവാനോ.. ആ കൊച്ച് എത്രകാലമായി നിന്നെയും മനസ്സിൽ കൊണ്ട് നടക്കുവാ… എന്നിട്ട് നീയോ നിന്റെയൊരു കൃഷിയും ഫാമും അതാണോടാ ജീവിതത്തിൽ വലുത്… പോരുന്നതിനു മുൻപ് ആ കൊച്ചിനോടൊന്നു സംസാരിക്കരുന്നില്ലേ.. അതിനു മറുപടിയൊന്നും പറയാതെ നവിയുടെ ജീപ്പ് കോതമംഗലത്തേക്കു തിരിഞ്ഞു…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 27

കൗസ്തുഭം : ഭാഗം 28

കൗസ്തുഭം : ഭാഗം 29

കൗസ്തുഭം : ഭാഗം 30

കൗസ്തുഭം : ഭാഗം 31

കൗസ്തുഭം : ഭാഗം 32