Tuesday, April 23, 2024
Novel

കൗസ്തുഭം : ഭാഗം 18

Spread the love

എഴുത്തുകാരി: അഞ്ജു ശബരി

Thank you for reading this post, don't forget to subscribe!

ഞാനും അമ്മയും തിരികെ ഞങ്ങളുടെ ചെറിയ വീട്ടിലേക്ക് വന്നു…

ഞാനും അമ്മയും അടങ്ങിയ ചെറിയ കുടുംബത്തിൽ അങ്ങനെ സന്തോഷവും സമാധാനവും കൈവന്നു…

എന്താവശ്യത്തിനും ഉപ്പയും ഉമ്മയും നൗഫലിക്കയും നാദിയയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു..

ഏട്ടൻ ഇടയ്ക്കിടെ വന്നു പോയിക്കൊണ്ടിരുന്നു…

പെട്ടെന്നൊരു ദിവസം ഉപ്പയും ഞങ്ങളെ വിട്ടു പോയി.. അറ്റാക്ക് ആയിരുന്നു..

ഉപ്പയുടെ മരണശേഷം നൗഫൽ ഇക്കയുടെ വിദ്യാഭ്യാസം നിന്നു പോയിരുന്നു… അമ്മ ഇക്കയെ ഒരുപാട് നിർബന്ധിച്ചു ഞങ്ങളോടൊപ്പം പഠിക്കാനായി…

ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉള്ള മടി കൊണ്ടായിരിക്കും ഇക്ക അത് വിസമ്മതിച്ചു പകരം ഉപ്പയുടെ വണ്ടി ഓടിക്കാൻ തുടങ്ങി….

അതുകൊണ്ടുതന്നെ നാദിയയെ അമ്മ നിർബന്ധിച്ചു കോളജിൽ വിട്ട് പഠിപ്പിച്ചു… അവൾക്കേറ്റവും ഇഷ്ടമുള്ള നഴ്സിങ് സ്റ്റുഡന്റ് ആണ് അവൾ ഇപ്പോൾ..

അങ്ങനെ ഞങ്ങളുടെ പ്രശ്നങ്ങളൊക്കെ ഒരുവിധം തീർന്നപ്പോൾ ഞാനും ചേട്ടനും കൂടി അച്ഛൻ കൊടുത്ത കേസ് വീണ്ടും കുത്തിപ്പൊക്കി…

എന്റെ അടുത്ത കൂട്ടുകാരിയായ നയനയുടെ ചേട്ടൻ അരുൺ ആയിരുന്നു ഞങ്ങൾക്ക് വേണ്ടി കോടതിയിൽ അപ്പീൽ ചെയ്തത്..

പ്രായത്തിൽ കവിഞ്ഞ ബുദ്ധിയും അറിവും കഴിവും ഉള്ള ആളായിരുന്നു അഡ്വക്കേറ്റ് അരുൺ.

വലിയ കൊമ്പത്തെ വക്കീലിനെ ഇറക്കിയിട്ടും കേസ് ഞങ്ങൾക്ക് അനുകൂലമായി വിധി വരും എന്ന് അവർക്ക് മനസ്സിലായി തുടങ്ങി..

അതിനെതിരെ അവർ കളിച്ചത് മറ്റൊരു രീതിയിലാണ്…

രണ്ടാഴ്ച കൂടുമ്പോൾ എങ്കിലും വീട്ടിലേക്ക് വന്നു കൊണ്ടിരുന്ന ഏട്ടന്റെ
വരവ് പതിയെ പതിയെ കുറഞ്ഞു വന്നു…

പഠിക്കാൻ ഒരുപാട് ഉള്ളതുകൊണ്ട് ആയിരിക്കും എന്ന് ഞങ്ങൾ കരുതി.. പക്ഷേ അതല്ല അതിന് കാരണമെന്ന് അറിയാൻ വളരെ വൈകിപ്പോയി..

പെട്ടെന്നൊരു സുപ്രഭാതത്തിൽ ഏട്ടൻ ഒരു പെൺകുട്ടിയുടെ കൈയും പിടിച്ച് വീട്ടിലേക്ക് കയറിവന്നു….

ആരോ വന്നത് കേട്ട് വാതിൽ തുറന്ന പുറത്തിറങ്ങിയ ഞാൻ ഏട്ടന്റെ കൂടെ നിൽക്കുന്ന ആളെ കണ്ട് ശരിക്കും സ്തബ്തയായി നിന്നു…

“സന ബെന്നി… ” ബെന്നി മാത്യുവിന്റെ ഒരേയൊരു തലതെറിച്ച സന്തതി..

പെട്ടെന്ന് എന്ത് ചെയ്യുമെന്നറിയാതെ ഞാൻ വിരണ്ടു നിന്നു… എന്നിട്ട് വേഗം അമ്മയെ വിളിച്ച് അകത്തേക്കോടി…

” അമ്മേ.. ”

“എന്താ അനു രാവിലെ കിടന്നു ബഹളം വയ്ക്കുന്നത്.. ”

“അമ്മേ… അത് പുറത്ത്.. പുറത്ത് ഏട്ടൻ… ”

“അവൻ വന്നോ… എന്നിട്ട് വരുന്ന കാര്യം പറഞ്ഞു ഒന്നു വിളിക്കൂക കൂടെ ചെയ്തില്ലല്ലോ അവൻ .. ”

“അമ്മേ !! ഒന്നു നിൽക്ക്… അമ്മ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ”

“നീ എന്താ കൊച്ചേ ഈ പറയുന്നത്.. ”

“അമ്മേ ഏട്ടൻ തനിച്ചല്ല വന്നത്… ”

“പിന്നെ… ”

” ഏട്ടൻ ഒപ്പം ഒരു പെണ്ണും ഉണ്ട്… ”

” പെണ്ണോ !!… ഏത് പെണ്ണ്… ”

“അമ്മ വാ കാണിച്ചുതരാം.. ”

ഞാൻ അമ്മയെയും പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വന്നു..

അവർ രണ്ടാളും അവിടെ തന്നെ നിൽക്കുകയായിരുന്നു..

അവരെ രണ്ടിനും ഒന്നിച്ച് കണ്ടപ്പോൾ അമ്മയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു..

“മോനേ എന്താ സംഭവിച്ചത്.. ഇവൾ എന്താ നിന്റെ കൂടെ… ”

” അമ്മേ അത്.. ”

അപ്പോഴാണ് സനയുടെ കഴുത്തിൽ കിടന്ന തിളങ്ങുന്ന താലി ഞങ്ങളുടെ കണ്ണിൽ പെട്ടത്…

“അമ്മേ സന എന്റെ ഭാര്യയാണ്… ഇന്നലെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു… ”

ഏട്ടന്റെ പെട്ടെന്നുള്ള വാക്കുകൾ അമ്മയ്ക്ക് ഒരു ഷോക്കായിരുന്നു…

ശരീരത്തിന് ബാലൻസ് പോകുന്ന പോലെ തോന്നിയപ്പോൾ അമ്മ വേഗം വാതിൽപ്പടിയിലേയ്ക്ക് ചാരി നിന്നു..

” എന്താമ്മേ എന്തുപറ്റി… ”

ഞാൻ വേഗം അമ്മയെ പിടിച്ചു ചാരുപടിയിൽ ഇരുത്തി…

“അക്ഷയ്.. നിന്നെ വളർത്തി ഇത്രയും ആക്കുമ്പോൾ നിന്റെ അച്ഛനും എനിക്കും നിന്നിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. ”

“അതുകൊണ്ട് നിനക്ക് ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ”

” നിന്റെ ഇഷ്ടം ഞാൻ നടത്തി തന്നേനെ.. ”

അപ്പോഴേക്കും സന ഓടിവന്ന് അമ്മയുടെ കാലിൽ പിടിച്ചു…

“അമ്മ എന്നോട് ക്ഷമിക്കണം… അക്ഷയ് ഒരുപാട് ഒഴിഞ്ഞു മാറിയതാണ്.. പണ്ടു മുതലേ എനിക്ക് അക്ഷയെ ഇഷ്ടമായിരുന്നു… ഞാനാണ് അക്ഷയുടെ പുറകെ നടന്ന് എന്നെ വിവാഹം കഴിക്കണം എന്ന് വാശി പിടിച്ചത്.. ”

“ഞങ്ങളുടെ വിവാഹം കഴിഞ്ഞത് ഇപ്പോഴും എന്റെ പപ്പയ്ക്ക് അറിയില്ല… അമ്മ ഞങ്ങളെ കൈവിടരുത്.. അമ്മ കൂടി കൈവിട്ടാൽ.. ഞങ്ങൾക്കു പോകാൻ ഒരിടം ഇല്ലാതെയാകും… ”

“അമ്മയ്ക്ക് അറിയാമല്ലോ എന്റെ പപ്പയുടെ സ്വഭാവം… ഇഷ്ടമില്ലാത്തത് എന്തെങ്കിലും ചെയ്താൽ അതിപ്പോ സ്വന്തം മകൾ ആണെങ്കിൽ തന്നെയും കൊല്ലാൻ പോലും മടിക്കില്ല.. ”

സനയുടെ വാക്കുകൾ ആത്മാർത്ഥമാണ് എന്ന് കരുതിയ എന്റെ അമ്മ അവരെ അകത്തേക്ക് വിളിച്ചു…

പക്ഷെ അതോടു കൂടി ഞങ്ങളുടെ സമാധാനം ഇല്ലാതാവുകയായിരുന്നു ചെയ്തത്…

ഏട്ടൻ പാടെ മാറിപ്പോയി..

ഏടത്തിയുടെ വാക്ക് കേട്ട് ജീവിക്കുന്ന ഒരാളായി മാറിയിരുന്നു..

പിന്നീടാണ് ഞങ്ങൾക്ക് എല്ലാം മനസ്സിലായത്…

അവർക്കെതിരെ കേസ് കൊടുത്തപ്പോൾ ഏട്ടനെ ഞങ്ങളിൽ നിന്നും അകറ്റാൻ വേണ്ടിയാണ് സനയെ വിട്ട് ഇങ്ങനെ ഒരു മാർഗം അവർ പ്രയോഗിച്ചത്…

അതിൽ അവർ വിജയിക്കുകയും ചെയ്ത..

സനയുടെ വാക്കുകേട്ട് ഏട്ടൻ കേസ് പിൻവലിച്ചു…

അതിന്റെ പേരിൽ അരുൺ എന്നെ വിളിച്ച് ദേഷ്യപ്പെട്ടപ്പോഴാണ് കാര്യങ്ങളൊക്കെ ഞാൻ അറിയുന്നത്..

ഞങ്ങളുടെ വീട്ടിൽ താമസിച്ചുകൊണ്ട് അവർ ഞങ്ങൾക്കെതിരെ നീങ്ങുകയാണെന്ന് ആ നിമിഷം വളരെ വേദനയോടെയാണ് ഞാൻ മനസ്സിലാക്കിയത്..

പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല..

എന്റെ അച്ഛൻ മരിക്കാൻ കാരണം നിള ഗ്രൂപ്പ് ആയിരുന്നു..

ഒന്നും തിരിച്ചു കിട്ടാൻ വേണ്ടിയല്ല ഞാൻ കേസുകൊടുത്തത് സ്വത്തിനോടുള്ള ആർത്തി കൊണ്ടും അല്ല.. പക്ഷേ എന്റെ അച്ഛൻ മരിക്കാൻ കാരണക്കാരായ അവർ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല..

എന്റെ അച്ഛൻ മരിക്കുന്നതിനു മുമ്പ് ആഗ്രഹിച്ചത് ഈ കേസ് ജയിക്കണം എന്നായിരുന്നു… എന്റെ അച്ഛന്റെ ആത്മാവിന് ശാന്തിയും സന്തോഷവും കിട്ടണമെങ്കിൽ എന്ത് ചെയ്തിട്ടാണെങ്കിലും ഈ കേസ് എനിക്ക് ജയിച്ചേ പറ്റൂ…

അങ്ങനെ അരുണിന്റെ സഹായത്തോടെ ഞാൻ വീണ്ടും കേസ് ഫയൽ ചെയ്തു…

അതോടൊപ്പം മറ്റൊരു കാര്യം കൂടി ഞാൻ മനസ്സിലാക്കി…

അച്ഛമ്മ എനിക്കും ഏട്ടനും വേണ്ടി അമ്മയുടെ പേരിൽ എഴുതി കൊടുത്ത സ്വത്തുക്കളിലാണ് സനയുടെ കണ്ണ്..

പലതവണ ഏട്ടനെ കൊണ്ട് അവൾ അത് ഏട്ടന്റെ പേരിലാക്കാൻ ആയി നിർബന്ധിച്ചുകൊണ്ടിരുന്നു…

സഹികെട്ട് അമ്മ അവർ രണ്ടുപേരും അറിയാതെ അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ മുഴുവനും എന്റെ പേരിലേക്ക് മാറ്റി…

കാരണം അമ്മയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു ഏട്ടന്റെ പേരിൽ അത് എഴുതി കൊടുത്താൽ അച്ഛനെ ചതിച്ചത് പോലെ അവർ ചേട്ടനെയും ചതിക്കും എന്നുള്ള കാര്യത്തിൽ…

സ്വത്തുക്കൾ എല്ലാം എന്റെ പേരിലേക്ക് മാറ്റി എന്ന് അറിഞ്ഞപ്പോൾ സനയും ഏട്ടനും അന്ന് വീട്ടിൽ ഭയങ്കരമായ ബഹളംവെച്ചു..

അവസാനം അവൾ സ്വന്തം പെട്ടിയും കിടക്കയും എടുത്തു ഇറങ്ങിപ്പോയി…

പുറകെ ഏട്ടനും അവളോടൊപ്പം വീടുവിട്ടിറങ്ങി….

ഞാൻ വീണ്ടും കേസ് കൊടുത്തതും സ്വത്തുക്കളെല്ലാം എന്റെ പേരിൽ എഴുതിയതും അവർക്ക് ഒട്ടും പ്രതീക്ഷിക്കാത്ത വലിയൊരു തിരിച്ചടിയായിരുന്നു….

അതിനുശേഷം ഏട്ടന് എന്നോടും അമ്മയോടും ഭയങ്കര വൈരാഗ്യം ആയി..

ഇടയ്ക്കിടയ്ക്ക് വീട്ടിൽ വന്ന് ബഹളം വയ്ക്കും… തരം കിട്ടിയാൽ എന്നെ ഉപദ്രവിക്കും…

അപ്പോഴൊക്കെ അതിനിടയിൽ കയറി നിന്നത് നൗഫൽ ഇക്ക ആയിരുന്നു…

സ്വന്തം ചേട്ടൻ സംരക്ഷിക്കേണ്ട സ്ഥാനത്ത് നിന്ന് എന്റെയും അമ്മയും കാര്യങ്ങളെല്ലാം നോക്കിയിരുന്നത് നൗഫൽ ഇക്കയാണ്…

ഈ കേസ് കഴിയുന്നത് വരെ സ്വത്തുക്കൾ എന്റെ കൈവശം തന്നെ വേണം…. ഒരുപക്ഷേ ഏട്ടന്റെ കണ്മുൻപിൽ ചെന്ന് ഞാൻ പെട്ടാൽ ആ മനുഷ്യൻ എന്നെ കൊല്ലാൻ പോലും മടിക്കില്ല….

കേസ് കഴിയുന്നതുവരെ എനിക്ക് എവിടെയെങ്കിലും സേഫായ അവരുടെ ശല്യം ഇല്ലാത്ത ഒരു സ്ഥലത്ത് താമസിച്ചേ പറ്റുള്ളൂ… അതാണ് ഞാൻ ഇത്രയും ദൂരെ ഉള്ള ഒരു സ്ഥലത്തേക്ക് ട്രാൻസ്ഫർ വാങ്ങിച്ച് പോന്നത്…

പറഞ്ഞു നിർത്തയപ്പോഴേക്കും പലതവണ അനുവിന്റെ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വരുന്നുണ്ടായിരുന്നു…

അനുവിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ശ്രീനിയും നവിയും നിന്നു ..

“അനു… ” നവി വിളിച്ചു…

” എനിക്കൊന്നും അറിയില്ലായിരുന്നു… ”

” സാരമില്ല നവി… എനിക്ക് മനസ്സിലാവും… ”

” ശ്രീനിക്കറിയോ.. ഞാനും നവിയും തമ്മിൽ കണ്ടിട്ട് ഏകദേശം പതിനാലു വർഷത്തോളമായി.. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പഠിക്കാനായി നവി പല സ്ഥലങ്ങളിലേക്ക് പോയപ്പോഴാണ് ഞങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായത്.. ”

” അതിനു ശേഷം നവിയുടെ കുടുംബത്തിൽ പലരെയും കണ്ടിരുന്നുവെങ്കിലും നവനീതിനെ മാത്രം എനിക്ക് കാണാൻ കഴിഞ്ഞില്ല…. ”

അതുകൊണ്ടാ ഇത്രയും നാൾ ഒന്നിച്ചു ഒരു വീട്ടിൽ ഉണ്ടായിരുന്നിട്ടും ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയാഞ്ഞത്…

“അനു അന്ന് നിന്റെ കൂടെ മുന്നിൽ വെച്ചല്ലേ ഞാൻ എന്റെ ജീവിതം തുറന്നു കാണിച്ചത് അപ്പോഴെങ്കിലും നിനക്ക് എല്ലാം തുറന്നുപറയായിരുന്നു.. ”

നവി ദേഷ്യത്തിൽ ചോദിച്ചു..

“പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു… പക്ഷേ നവി ഞാൻ പറഞ്ഞാൽ നീ അത് എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു.. ”

” അതുപോട്ടെ നീ ഇപ്പം എന്തിനാ നാട്ടിലേക്ക് പോവാൻ തയ്യാറായത്… ഇന്നലെ അക്ഷയ് ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയതിന്റെ പേരിലാണോ?? … ”

“അതുകൊണ്ട് തന്നെയാണ് ഞാൻ പോകാൻ ഇറങ്ങിയത്… പക്ഷേ ബസ് സ്റ്റോപ്പിൽ വെച്ച് അരുണിന്റെ
ഫോൺ വന്നു.. അടുത്താഴ്ച ഹിയറിങ് ഉണ്ട്… എനിക്ക് കോർട്ടിൽ പോകണം… ”

അതുകൊണ്ട് നിങ്ങൾ എന്നെ തടയരുത് എനിക്ക് നാട്ടിലേക്ക് പോയ പറ്റുള്ളൂ.. അത് കഴിഞ്ഞ് ഞാൻ തിരിച്ചു വരാം..

“അനു ഒറ്റയ്ക്കല്ല പോകുന്നത് കൂടെ ഞാനും ഉണ്ട്… ” നവനീത് പറഞ്ഞു..

“നവീ നീയോ..” ശ്രീനി ചോദിച്ചു

“വേണ്ട നവി ഞാൻ തനിയെ പൊയ്ക്കോളാം.. ആരെങ്കിലും സഹായത്തിന് ഉണ്ടാവണം എന്ന് ആഗ്രഹിച്ച സമയത്തോളം ഞാൻ തനിച്ചായിരുന്നു ഇനിയും അങ്ങനെ തന്നെ മതി എനിക്ക് ആരുടെയും സഹായം വേണ്ട.. ”

“അത് നീയാണോ തീരുമാനിക്കുന്നത് അനു. ”

“എന്റെ കാര്യങ്ങളൊക്കെ വേറെ ആരാ തീരുമാനിക്കേണ്ടത് നവി .. ”

“ഇത്രയും നാളും നീയെല്ലാം ഒറ്റയ്ക്ക് അനുഭവിച്ച് തീർത്തില്ലേ… ഇനിമുതൽ ഞങ്ങളുമുണ്ട് നിന്നോടൊപ്പം അല്ലെ ശ്രീനി” നവി പറഞ്ഞു..

“അതേ അനു ഇനിമുതൽ നീ തനിച്ചല്ല ഞങ്ങളുമുണ്ട് നിന്റെ സഹായത്തിനു…”

“ശ്രീനി… അനൂവിനൊപ്പം എനിക്കും നാട്ടിലേക്ക് പോകേണ്ട ആവശ്യം ഉണ്ട്.. ”

“എന്താ നവി പെട്ടെന്ന്.. ”

ഇടുക്കിയിൽ നിന്ന് നവി വാങ്ങിയ ഒരു പത്രത്തിന്റെ കട്ടിങ് പോക്കറ്റിൽ നിന്നും എടുത്ത് നവി അവർക്ക് നേരെ നീട്ടി..

ശ്രീനി അത് വാങ്ങിച്ചു…

അതൊരു വിവാഹപരസ്യം ആയിരുന്നു…

ചന്ദ്രോത്ത് ചന്ദ്രബാബുവിന്റെ മകൻ ജീവന്റെ വിവാഹക്ഷണക്കത്ത് ആയിരുന്നു…

നവി ഇത്… ശ്രീനി സംശയം തീരാതെ നിന്നു..

“സംശയിക്കണ്ട ശ്രീനി അത് എന്റെ ചേട്ടൻ തന്നെയാണ്… ”

“സ്വന്തം ചേട്ടന്റെ വിവാഹം പത്രത്തിൽ കൂടെ അറിയേണ്ട വന്ന ഭാഗ്യവാനാണ് ഞാൻ.. ”

എന്തൊക്കെ വന്നാലും സ്വന്തം കൂടപ്പിറപ്പ് അല്ലേ… കുറച്ചകലെ നിന്നാണെങ്കിലും എനിക്ക് വിവാഹം കാണണം… ”

അതുകൊണ്ട് അനുവിനൊപ്പം ഞാനും നാട്ടിലേക്ക് പോകുകയാണ്… ശ്രീനി ഇവിടെ വേണം ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാൻ… ആരെങ്കിലും ഇവിടെനിന്നെ പറ്റുള്ളൂ..

പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കും അടുത്ത നിമിഷം അവിടെ പാഞ്ഞെത്തിക്കോണം..

അതു നീ പറയേണ്ട ആവശ്യം ഉണ്ടോ നവീ.. നിന്റെ ഒരു മിസ്സ് കാൾ മതി ആ നിമിഷം ഞാൻ അവിടെ എത്തിയിരിക്കും…

അപ്പോ മിസ്സ് അനുരാധ… ഇന്ന് വൈകിട്ട് നമ്മൾ ഇവിടുന്ന് പുറപ്പെടുന്നു…

അഞ്ചു മണി ആകുമ്പോഴേക്കും തയ്യാറായി നിന്നോളൂ… അതിനുമുമ്പ് എനിക്ക് ഇവിടെ തീർക്കാൻ ചില കാര്യങ്ങൾ ബാക്കിയുണ്ട്…

അത് പറഞ്ഞിട്ട് നവനീത് അകത്തേക്ക് പോയി…

അനു ധൈര്യമായിട്ട് പോയിട്ട് വാ… ഞങ്ങളുണ്ട്ടോ കൂടെ… ഇനി ആവശ്യമില്ലാതെ തന്റെ ഈ കണ്ണ് നിറയരുത്…

ഇല്ല ശ്രീനി… ഞാൻ തനിച്ചല്ല എന്ന് ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു ധൈര്യം ഉണ്ട്…

അന്ന് വൈകിട്ട് 5 മണിക്ക് അവർ രണ്ടുപേരുംകൂടി നവിയുടെ ജീപ്പിൽ പാലക്കാട്ടേക്ക് യാത്രതിരിച്ചു

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17