Friday, April 19, 2024
Novel

അലീന : ഭാഗം 11

Spread the love

എഴുത്തുകാരി: സജി തൈപ്പറമ്പ്

Thank you for reading this post, don't forget to subscribe!

ആൻസിയുടെ ഭർത്താവ് വന്നിട്ടുണ്ടോ ? ഒരാഴ്ച മുമ്പ് ലേബർ റൂമിൽ നിന്നും ,വാർഡിലേക്ക് മാറ്റിയ ആൻസിയുടെ ബെഡ്ഡിനരികിൽ വന്ന്, ഡ്യൂട്ടി നഴ്സ് ചോദിച്ചു. ഉണ്ട് സിസ്റ്ററേ .. ഞാനാണ് പ്രിൻസ് അവരുടെയടുത്തേക്ക് നടന്ന് ചെന്നു. നിങ്ങളെ ഡോക്ടർ അന്വേഷിക്കുന്നുണ്ട് ,ദാ അവിടുന്ന് ഇടത്തേയ്ക്ക് തിരിയുമ്പോൾ, റൈറ്റ് സൈഡിൽ കാണുന്ന, ഫസ്റ്റ്റൂമിലേക്ക് ചെന്നാൽ മതി ഞങ്ങളും കൂടി വരാം, പ്രിൻസേ.. അവിടെയുണ്ടായിരുന്ന സിബിച്ചനും അലീനയും, പ്രിൻസിനെ അനുഗമിച്ചു. നിങ്ങളൊക്കെ ആരാ ? മൂന്ന് പേരും കൂടി റൂമിലേക്ക് കടന്ന് ചെന്നപ്പോൾ, ഡോക്ടർ അനിഷ്ടത്തോടെ ചോദിച്ചു. ഞാൻ ആൻസിയുടെ ഭർത്താവ് പ്രിൻസ് ,

ഇത് അവളുടെ ചേച്ചിയും ഹസ്ബൻ്റുമാ എല്ലാവരും കൂടി വരാൻ ഞാൻ പറഞ്ഞില്ലല്ലോ ,പേഷ്യൻ്റിൻ്റെ ഭർത്താവിൻ്റെയൊപ്പം, ചേച്ചി വേണമെങ്കിൽ നിന്നോട്ടെ ,നിങ്ങൾ പുറത്തിരിക്കു ഡോക്ടറത് പറഞ്ഞപ്പോൾ ,ജാള്യതയോടെ സിബിച്ചൻ പുറത്തേയ്ക്കിറങ്ങി. സീ മിസ്റ്റർ പ്രിൻസ്, നിങ്ങളോടെനിക്ക് വളരെ ഗൗരവമായൊരു കാര്യമാണ് പറയാനുള്ളത് ,ഒരു പക്ഷേ നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കുമത്, താങ്കളത് കേട്ട് അപ്സറ്റാവരുത്, എന്തും നേരിടാനുള്ള മനക്കരുത്ത് നിങ്ങൾക്കുണ്ടാവണം, കാരണം നിങ്ങൾ സംയമനം പാലിച്ചാലേ, ആൻസിയെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാനാവു ഡോക്ടറുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നിയ, പ്രിൻസിനും അലീനയ്ക്കും ആധികൂടി വന്നു.

എന്താ ഡോക്ടർ ,എന്താണെങ്കിലും പറയു ,ആൻസിക്കെന്തെങ്കിലും കുഴപ്പമുണ്ടോ? ഉം അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞ് വരുന്നത് , ആൻസിയുടെ ഇരട്ട കുട്ടികൾക്കൊപ്പം ,അവളുടെ ഗർഭാശയ ഭിത്തിയിൽ, ഒരു മുഴ കൂടി വളർന്ന് തുടങ്ങിയിരുന്നു , ഒരു പക്ഷേ ആദ്യസ്കാനിങ്ങിലത് ,കണ്ട് കാണുമെങ്കിലും , സാധാരണയായി കണ്ട് വരാറുള്ള, നിരുപദ്രവകാരിയായ ഫൈബ്റോയിഡാണെന്ന് കരുതി, അവരത് അവഗണിച്ചിട്ടുണ്ടാവാം , പക്ഷേ അൺഫോർച്ച്നേറ്റ്ലി, അതൊരു സാധാരണ മുഴയായിരുന്നില്ല, ഭ്രൂണം വളരുന്നതിനെക്കാൾ ഇരട്ടി വേഗതയിൽ വളർന്ന് കൊണ്ടിരുന്ന, ഒരു ട്യൂമറായിരുന്നത് ഡോക്ടർ എന്തൊക്കെയാണീ പറയുന്നത്,

എനിക്കൊന്നും മനസ്സിലാകുന്നില്ല പ്രിൻസ് ഞെട്ടലോടെ ചോദിച്ചു . നിങ്ങൾ ഡെസ്പാകല്ലേ? ഞാൻ മുഴുവൻ പറഞ്ഞോട്ടെ? ഒന്ന് വേഗം പറയു ഡോക്ടർ പറയാം ,അന്ന് ആൻസിയെ ഇവിടെ കൊണ്ട് വന്നപ്പോൾ, അവൾക്ക് അബോർഷനുണ്ടാകാനും മാത്രം ശരീരമിളകുകയോ, ഗർഭമലസാൻ സാധ്യതയുള്ള ഭക്ഷണമൊന്നും കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ,പിന്നെ എന്ത് കൊണ്ടാണ് അത് സംഭവിച്ചതെന്നറിയാൻ, ആൻസിയെ ഞങ്ങൾ, അൾട്രസ്കാനിങ്ങും, തുടർന്ന്MRI സ്കാനും ചെയ്തു ,അപ്പോഴാണ് മേൽപ്പറഞ്ഞ മുഴ കാണുത് , ആദ്യ സ്കാനിങ്ങിൽ അതിനെക്കുറിച്ചുള്ള പരാമർശമില്ലാതിരുന്നത് കൊണ്ട്, യൂട്രസ്സിൽ നിന്നും റിമൂവ് ചെയ്തെടുത്ത മുഴയുടെ ഭാഗം ,ഒരു സംശയത്തിൻ്റെ പേരിൽ,

ബയോപ്സിക്ക് അന്ന് തന്നെ അയച്ച് കൊടുത്തിരുന്നു, അതിൻ്റെ റിസൾട്ട് ഇന്ന് വന്നപ്പോഴാണ്, അതൊരു ട്യൂമറായിരുന്നെന്ന് ഞങ്ങളുമറിയുന്നത് ,ഒരു വിധത്തിൽ പറഞ്ഞാൽ ,ദൈവം നിങ്ങളെ പൂർണ്ണമായി കൈയ്യൊഴിഞ്ഞിട്ടില്ല ,കാരണം, ഇപ്പോഴെങ്കിലും ഇതറിഞ്ഞത് കൊണ്ട് ,ആൻസിയുടെ ജീവൻ നമുക്ക് രക്ഷിക്കാനാവും, പക്ഷേ.. എന്താ ഡോക്ടർ ?എന്താ അങ്ങനെ പറഞ്ഞത്? ജിജ്ഞാസ സഹിക്കാൻ കഴിയാതെ, പ്രിൻസും അലീനയും ഒരേ പോലെ ചോദിച്ചു. ആൻസിയുടെ ജീവൻ രക്ഷിക്കണമെങ്കിൽ ,അവളുടെ യൂട്രസ് പൂർണ്ണമായും റിമൂവ് ചെയ്യണം എൻ്റെ ഈശോയെ … അലീന മുകളിലേക്ക് നോക്കി കൈകൂപ്പിയപ്പോൾ, പ്രിൻസ് എല്ലാം തകർന്നവനെപ്പോലെ തല കുമ്പിട്ടിരുന്നു.

കൂൾ ഡൗൺ ,പ്രിൻസ്, നിങ്ങളുടെ നിരാശ എനിക്ക് മനസ്സിലാകുന്നുണ്ട്, പക്ഷേ നമുക്കിപ്പോൾ ആൻസിയുടെ ജീവൻ രക്ഷിക്കുക ,എന്നതാണ് പ്രധാനപ്പെട്ട കാര്യം അപ്പോൾ ഇനി ഞങ്ങൾക്ക് കുട്ടികളെ താലോലിക്കാനുള്ള ഭാഗ്യമില്ല, അല്ലേ ഡോക്ടർ? കടുത്ത നിരാശയോടെ ,പ്രിൻസ് ചോദിച്ചു. അസാധ്യമായി ഒന്നുമില്ലെന്നല്ലെ, പ്രിൻസ് നമ്മൾ പഠിച്ചിട്ടുള്ളത്, അത് പോലെ നിങ്ങൾക്കും, നിങ്ങടെ സ്വന്തം കുഞ്ഞിനെ വളർത്താനും, താലോലിക്കാനുമൊക്കെ കഴിയും ,നമ്മുടെ ശാസ്ത്രം അത്രത്തോളം വളർന്നു,പക്ഷേ അതിന് നിങ്ങൾ ഒരു വാടക ഗർഭപാത്രത്തെ ആശ്രയിക്കേണ്ടി വരുമെന്ന് മാത്രം, ഡോക്ടറുടെ ആശ്വാസവാക്കുകൾ കേട്ട് കൊണ്ട്, ആൻസിയുടെ സർജറിക്കുള്ള സമ്മതപത്രം പ്രിൻസ് ഒപ്പിട്ട് കൊടുത്തു.

ദിവസങ്ങൾ പിന്നെയും കടന്ന് പോയി ,മാസങ്ങളും പുറകെ പോയി . ഒരു ദിവസം, മുഷിഞ്ഞ തുണികൾ വാഷിങ്ങ് മെഷീനിലേക്ക് അലക്കാനിടുമ്പോഴാണ്, അലീനയോട് സൂസി ആ കാര്യം ചോദിക്കുന്നത്. നിങ്ങളെന്താ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചോ ? അല്ല, കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ട് കഴിഞ്ഞു, ഇത് വരെ നിങ്ങൾ തത്ക്കാലത്തേക്ക് വേണ്ടെന്ന് വച്ചിരിക്കുവാണെന്ന് കരുതിയാ, ഞങ്ങളാരും ഒന്നും ചോദിക്കാതിരുന്നത്, അതോ സിബിച്ചനോ നിനക്കോ, ഇനി വല്ല കുഴപ്പവുമുണ്ടോ? ഉണ്ടാവും ചേച്ചീ .. കുഴപ്പം സിബിച്ചന് തന്നെയായിരിക്കും കുറെ നാള് ആൾക്കഹോളിന് അഡിക്റ്റായി നടക്കുവല്ലാരുന്നോ ? അല്ല, സിബിച്ചനൊരു കുഴപ്പോമില്ല, എനിക്ക് ചെറിയ പ്രോബ്ളമുണ്ട്, അത് പക്ഷേ,

ട്രീറ്റ്മെൻ്റ് കൊണ്ട് മാറുമെന്ന് ഡോക്ടർ പറഞ്ഞിട്ടുമുണ്ട്, ഞാനതിന് മരുന്ന് കഴിക്കുന്നുണ്ട്, അധികം താമസിയാതെ ,ഗർഭിണിയായ എന്നെ നിങ്ങൾക്ക് കാണാൻ കഴിയും ചേട്ടത്തിമാർക്ക് അലീന വ്യക്തമായ മറുപടി കൊടുത്തു . ഉം അങ്ങനായാൽ നിനക്ക് കൊള്ളാം, ഇല്ലെങ്കിൽ ചിലപ്പോൾ, താമസിയാതെ നിൻ്റെ സ്ഥാനം, മാളിയേക്കൽ തറവാടിന് പുറത്താകും ,സിബിച്ചനിപ്പോൾ ഡീസൻറായത് കൊണ്ട് ,നല്ലൊരു കുടുംബത്തിൽ നിന്ന്, അവന് വേറെ പെണ്ണ് കിട്ടാൻ തടസ്സമൊന്നുമില്ല റെയ്ച്ചലിൻ്റെ മൂർച്ചയേറിയ വാക്കുകൾ, തൻ്റെ ഹൃദയം കീറി മുറിക്കുന്നതായി, അലീനയ്ക്ക് തോന്നി. ആൻറീ… ആൻ്റിയുടെ മൊബൈൽ കുറെ നേരമായി അവിടെ കിടന്ന് റിങ്ങ് ചെയ്യുന്നു സൂസി ചേച്ചിയുടെ മോള് വന്ന് പറയുമ്പോഴാ ,

സിബിച്ചൻ രാവിലെ പോയിട്ട് ഇത് വരെ വിളിച്ചില്ലല്ലോ എന്ന് ഓർമ്മ വന്നത് ഉള്ളിലുയർന്ന് പൊങ്ങിയ അശുഭ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട്, അലീന ഓടിച്ചെന്ന് ഫോണെടുത്തു. ആൻസിയുടെ കോളാണെന്നറിഞ്ഞപ്പോൾ സിബിച്ചൻ്റെ ശബ്ദം കേൾക്കാനായി, കൊതിയോടെ ഓടി വന്ന അലീനയ്ക്ക് ,നിരാശ തോന്നി. എന്താ ചേച്ചി.. ഉറക്കമായിരുന്നോ?ശബ്ദത്തിനൊരു തളർച്ച പോലെ ഹേയ്, ഒന്നുമില്ലടീ, ഞാൻ വാഷ് ചെയ്യാൻ തുടങ്ങുവായിരുന്നു, നീ പറ, എന്തൊക്കെയുണ്ട് നിൻ്റെ വിശേഷങ്ങൾ, എത്ര ദിവസമായി നീയൊന്ന് വിളിച്ചിട്ട് അവൾ അനുജത്തിയോട് പരിഭവിച്ചു.

ഓഹ്, എനിക്കിനി എന്ത് വിശേഷമാണ് ചേച്ചി ,അതൊക്കെ അടഞ്ഞ അദ്ധ്യായമല്ലേ? അത് കേട്ടപ്പോൾ, താനങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന്, അലീനയ്ക്ക് തോന്നി. സോറി മോളേ.. ചേച്ചി അങ്ങനെയൊന്നും ചിന്തിച്ചില്ല, നീയത് വിട്, പ്രിൻസ് ജോലിക്ക് പോയോ? ഇല്ല ചേച്ചീ.. ഇന്ന് ഞങ്ങള് ഡോക്ടറെ കാണാൻ പോയിരുന്നു ആണോ എന്നിട്ട് ? അന്ന് ഡോക്ടർ, പറഞ്ഞിരുന്നില്ലേ?വാടക ഗർഭപാത്രത്തെക്കുറിച്ച് ,അതിനെക്കുറിച്ച് ചോദിച്ചറിയാനാ, ഞങ്ങള് പോയത് എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞ് മോളേ..? അലീന ,ആകാംക്ഷയോടെ ചോദിച്ചു. ഡോക്ടർ പറഞ്ഞത് , നിങ്ങളുടെ അറിവിൽ, വാടകയ്ക്ക് ഗർഭപാത്രം നല്കാൻ താത്പര്യമുള്ളവരുണ്ടെങ്കിൽ, ആ വഴിക്ക് ആലോചിക്കുന്നതാണ് നല്ലതെന്നാണ്, കാരണമത്,

വലിയ സാമ്പത്തിക ചിലവില്ലാതെ കുഞ്ഞിനെ കിട്ടുമെന്നുള്ളത് കൊണ്ടും ,ഭാവിയിൽ നിയമ പ്രശ്നങ്ങളൊന്നുമുണ്ടാകാതെ നിങ്ങളുടെ ജീവിതം സുരക്ഷിതമായുകയും ചെയ്യുന്നത് കൊണ്ടുമാണെന്നാണ് അത് ശരിയാ, ഡോക്ടർ പറഞ്ഞത്, പക്ഷേ നമുക്കറിയാവുന്ന ആരാ അതിന് തയ്യാറാകുന്നത്? അലീന ആലോചനയോടെ ചോദിച്ചു. ഡോക്ടറുടെയടുത്ത് നിന്ന് തിരിച്ച് വരുമ്പോൾ ഇത് തന്നെ, ഞാൻ പ്രിൻസിനോടും ചോദിച്ചു ,അപ്പോൾ പ്രിൻസ് എന്നോട് പറയുവാ, പുറത്ത് കസ്തൂരി ചുമന്ന് നടന്നിട്ട് ,നമ്മളതിൻ്റെ ഗന്ധം അന്വേഷിച്ച് നടക്കുന്ന മാനിനെ പോലെയാണെന്ന് ങ്ഹേ? പ്രിൻസ് എന്താ അങ്ങനെ പറഞ്ഞത് ? അലീന ആകാംക്ഷയോടെ ചോദിച്ചു. അല്ല ഞാൻ പറയുമ്പോൾ ചേച്ചിക്കൊന്നും തോന്നരുത്,പ്രിൻസ് ഉദ്ദേശിച്ചത് ചേച്ചിയുടെ കാര്യമാ ,അതിനെക്കുറിച്ച് ചോദിക്കാനാ,

ഞാൻ ചേച്ചിയെ വിളിച്ചത് ,ചേച്ചിയുടെ യൂട്രസ്സിന് തകരാറൊന്നുമില്ലെങ്കിൽ, ഞങ്ങളുടെ കുഞ്ഞിനെ പത്ത് മാസം ചുമന്ന് പ്രസവിക്കാൻ, ചേച്ചി തയ്യാറാകുമോ എന്ന് ചോദിക്കാനാ അനുജത്തിയുടെ, അപ്രതീക്ഷിതമായ ചോദ്യം, അലീനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു. സന്തോഷമാണോ, സങ്കടമാണോ തന്നെ മഥിക്കുന്നതെന്നറിയാതെ, അലീന പ്രതിസന്ധിയിലായി. ഞാൻ തനിച്ചെങ്ങനാ മോളേ.. വ്യക്തമായി ഒരു മറുപടി പറയുന്നത് ,സിബിച്ചനൊന്ന് വരട്ടെ അദ്ദേഹത്തോട് ചോദിക്കാതെ എനിക്ക് തനിച്ചൊരു തീരുമാനമെടുക്കാനാവില്ല ശരി ചേച്ചീ … സിബിച്ചായൻ എതിരൊന്നും പറയില്ലെന്നാ ,ഞങ്ങടെ വിശ്വാസം അപ്പോൾ ചേച്ചിയുടെ വായിൽ നിന്നും അനുകൂലമായൊരു മറുപടിക്കായി ഞങ്ങൾ കാത്തിരിക്കും, എന്നാൽ വയ്ക്കട്ടെ ചേച്ചീ ..

ആൻസി ഫോൺ വച്ചെങ്കിലും, ഞെട്ടലിൽ നിന്നും അലീന മോചിതയായിരുന്നില്ല ,അവൾക്ക് തൻ്റെ തല കറങ്ങുന്നതായും കണ്ണിലിരുട്ട് കയറുന്നത് പോലെയും തോന്നി ,വീണ് പോകാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചെങ്കിലും, എങ്ങുംപിടുത്തം കിട്ടാതെ താൻ കുഴഞ്ഞ് വീണ്പോകുന്നതും, റെയ്ച്ചലും സൂസിയും തൻ്റെയടുത്തേക്ക് ഓടി വരുന്നതും കണ്ട് കൊണ്ട്, അലീനയുടെ ബോധം പോയി. സ്കറിയാ മാഷും, മറ്റുള്ളവരും ചേർന്ന് ,അവളെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു. വരുന്ന വഴി സിബിച്ചനെ വിവരമറിയിച്ചിരുന്നത് കൊണ്ട്, താമസിയാതെ അയാളും അവിടെയെത്തിയിരുന്നു, മിനി OT യിലേക്ക് പ്രവേശിപ്പിച്ച, അലീനയുടെ വിവരമറിയാനായി, ഏവരും ആകാംക്ഷയോടെ പുറത്ത് കാത്ത് നിന്നു, കുറച്ച് കഴിഞ്ഞപ്പോൾ, സ്റ്റെതസ്കോപ്പ് തോളിലിട്ട് കൊണ്ട്, ഒരു ലേഡി ഡോക്ടർ പുറത്തേയ്ക്ക് വന്നു. പേടിക്കാനൊന്നുമില്ല, അലീന, ഗർഭിണിയാണ്

തുടരും

അലീന : ഭാഗം 1

അലീന : ഭാഗം 2

അലീന : ഭാഗം 3

അലീന : ഭാഗം 4

അലീന : ഭാഗം 5

അലീന : ഭാഗം 6

അലീന : ഭാഗം 7

അലീന : ഭാഗം 8

അലീന : ഭാഗം 9

അലീന : ഭാഗം 10