Novel

അഷ്ടപദി: ഭാഗം 19

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

ഉടുത്തിരിക്കുന്ന വേഷം ആണെങ്കിൽ ഒന്നു കുതിർന്നപ്പോൾ കാർത്തുവിന്റെ ശരീരത്തിലേക്ക് പറ്റി ചേർന്നു. അവളുടെ ആകാര വടിവ് എടുത്തു കാണിച്ചു. അവൾ ചുറ്റിലും നോക്കി.. ആരെങ്കിലും കാണുന്നുണ്ടോ എന്ന്. പെട്ടന്ന് ആരോ അവളുടെ കാലിൽ പിടിച്ചു അവളെ വെള്ളത്തിലേക്ക് താഴ്ത്തി വെള്ളത്തിലേക്ക് ഒന്ന് താണ് പോയ ശേഷം കാത്തുവിനെ അയാൾ തന്നെ എടുത്തു ഉയർത്തി. അവളുടെ പിന്നിൽ നിന്നുമവൻ അവളെ ഇറുക്കി പുണർന്നു. ഉറക്കെ നില വിളിക്കാൻ പോയതും അവൻ അവളുടെ വായ പൊത്തി. അതാരാണ് എന്ന് മനസിലാക്കുവാൻ കാർത്തു വിന് അധികം സമയം വേണ്ടി വന്നില്ല..

എന്റെ പെണ്ണേ നീ ഇങ്ങനെ ഒക്കെ നിന്നാൽ എന്റെ കണ്ട്രോൾ മുഴുവനും പോകും കേട്ടോ.. കാതിൽ ധരന്റെ ശബ്ദം.. ഒപ്പം അവളുടെ വായ മൂടിയ കൈകൾ അവൻ എടുത്തു മാറ്റി.. അവളുടെ അനാവൃതമായ അണിവയറിൽ മെല്ലെ തഴുകി കൊണ്ട് അവന്റെ വിരലുകൾ പൊക്കിൾചുഴിയിലേക്ക് നീണ്ടു.. ധരൻ….. മാറി പോകുന്നുണ്ടോ.. ശബ്ദം താഴ്ത്തി, കടുപ്പിച്ചു പറയുക ആണ് കാർത്തു. . “പിന്നേ… എങ്ങോട്ട് പോവാൻ…” “ധരൻ പ്ലീസ്… ഞാൻ ഒച്ച വെയ്ക്കും കേട്ടോ ” .. “എന്തിനു” “മാറി പോകുന്നുണ്ടോ….” അവന്റ കൈ തണ്ടയിൽ അമർത്തി നുള്ളി നോവിച്ചു കൊണ്ട് അവൾ വീണ്ടും പറഞ്ഞു.

“ആഹ്….എന്റെ അമ്മോ… .. അവൻ നിലവിളിക്കാൻ തുടങ്ങിയതും കാത്തു വെട്ടി തിരിഞ്ഞു കൊണ്ട് അവന്റെ വായ മൂടി. “സ്…… ദേവമ്മ കേൾക്കും ” ഒരു വേള ഇരു മിഴികളും തമ്മിൽ കോർത്തു. അത്രമേൽ അവനോട് ഒട്ടി ചേർന്നു കൊണ്ട് നിൽക്കുന്നവളെ ധരൻ കണ്ണിമയ്ക്കാതെ നോക്കി. അവന്റെ നെഞ്ചിലേക്ക് അമർന്നു നിൽക്കുന്നത് കൊണ്ട്, അവളുടെ മാറിലെ വിറയൽ പോലും ധരന് കൃത്യം ആയി മനസിലായി. . കാർത്തു… അവൻ കുറച്ചൂടെ അവളെ തന്നിലേക്ക് ചേർത്തതും കാർത്തു അവനെ തള്ളി മാറ്റി.. ധരൻ…. നിങ്ങൾ കളിച്ചു കളിച്ചു എന്റെ കുടുംബത്തിൽ കേറി കളിയ്ക്കുവാണോ…. ” “യ്യോ… എന്റെ കുട്ടി സിനിമ സ്റ്റൈലിൽ ആണല്ലോ പറയുന്നേ ” “നിങ്ങൾ വേഗന്നു പോവാൻ നോക്ക്.. ഇല്ലെങ്കിൽ ഇന്ന് ഇവിടെ പലതും നടക്കും ” “അതിനല്ലേ ഞാൻ ഇങ്ങട് വന്നത്.. പലതും നടത്താനായി…

നടത്തിക്കോട്ടേ….” അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു കൊണ്ട് ധരൻ അവളുടെ മിഴികളിൽ നോക്കി ” “ടോ…..” അവൾക്ക് ദേഷ്യം അതിന്റെ ഉച്ചസ്ഥായിൽ ആയി. പെട്ടന്ന് അവൻ അവളുടെ കഴുത്തിലൂടെ വിരൽ ഓടിച്ചു.. “എവിടെടി ഭാര്യേ… ഞാൻ കെട്ടി തന്ന താലി ” “മോളെ…. കുളി കഴിഞ്ഞോ….” പെട്ടന്ന് ആണ് ദേവമ്മേടെ ശബ്ദം.. ധരനെയും വലിച്ചു കൊണ്ട് അവൾ മറപ്പുരയിലേക്ക് ഓടി കയറി.. “ആഹ് കഴിഞ്ഞു ദേവമ്മേ… ഡ്രെസ് മാറിയാൽ മതി…” “നേരം പോയുള്ള ഈ കുളി അത്ര നല്ലതിന് അല്ല കേട്ടോ.. വല്ല ഗന്ധർവൻമാരും വന്നു പൊക്കി കൊണ്ട് പോയാലും അറിയില്ല.

“ദേവമ്മേ… ഞാൻ വന്നോളാം… പൊയ്ക്കോളൂ….” കാർത്തു വിളിച്ചു പറഞ്ഞു.. , “ഹ്മ്മ്… കയറി വരൂ കുട്ടി… നീ വന്നിട്ടേ ഞാൻ പോന്നോള്ളൂ… ഒറ്റയ്ക്ക് ഈ ശീലം…എത്ര പറഞ്ഞാലും മനസിലാവില്ല….” ദേവമ്മ ആണെങ്കിൽ വാർത്തിട്ടിരിക്കുന്ന,അര ഭിത്തിയിൽ ഇരിക്കുന്നതു, അവൾ വാതിലിന്റെ ചെറിയ വിടവിലൂടെ നോക്കി കണ്ടു. “നമ്മൾക്ക് ഈ കുളപ്പടവിൽ ആഘോഷിച്ചാലോ നമ്മുടെ ആദ്യ രാത്രി…” ധരൻ,അവളുടെ പിൻ കഴുത്തിൽ മെല്ലെ ഊതി കൊണ്ട് മന്ത്രിച്ചു. പെട്ടന്ന് ആണ് അവൻ തന്റെ ഒപ്പം ഉണ്ടെന്നുള്ളത് പോലും കാർത്തു ഓർത്തത്.. “എടി ഭാര്യേ…… നീ എന്താ ഒന്നും പറയാത്തത് ” “ആദ്യ രാത്രി….. ഇന്ന് തന്റെ അവസാന രാത്രി ആക്കും ഞാന്…” അവൾ പിറു പിറുത്തു.

“വേഗം ഡ്രസ്സ്‌ മാറിയിട്ട് ചെല്ല് പെണ്ണേ… ആ ദേവമ്മ നിൽക്കുന്നത് കണ്ടില്ലേ… നിന്റെ ഈ നിൽപ്പ് കാണുമ്പോൾ എന്റെ ഉള്ളിൽ മൃദുല വികാരങ്ങൾ പൊട്ടി മുളയ്ക്കുന്നു ” കാർത്തു അവനെ സൂക്ഷിച്ചു നോക്കി. “നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഇവിടേക്ക് കയറി വന്നത്…. ഇത്രയ്ക്ക് വൃത്തി കെട്ടവൻ ആണോ നിങ്ങള് ” “ഞാൻ ഇവിടേക്ക് കയറി വരും… ഇനിയും വരും… ആരുടെയും സമ്മതo എനിക്ക് വേണ്ട മോളെ….. പിന്നെ ഞാനൊരു വൃത്തി കെട്ടവൻ ആണോ എന്ന് അല്ലേ…. വേറെ ആരുടെയും അടുത്ത അല്ല….. എന്റെ സ്വന്തം ഭാര്യ യുടെ അടുത്ത് ആണ് ഞാൻ വന്നത്… അതിന് നീ ദെണ്ണ പ്പെടേണ്ട…’… “ഞാൻ ആരുടെയും ഭാര്യ അല്ലടോ… പക്ഷെ താമസിയാതെ ആവും… ദി ഗ്രേറ്റ് സിദ്ധാർഥ് വർമ എന്ന….. ”

അത്ര മാത്രമേ അവൾക്ക് പറയാൻ കഴിഞ്ഞുള്ളു… അപ്പോളേക്കും ധരന്റെ നഖം അവളുടെ കവിളത്തു പോറൽ വീഴ്ത്തി യിരുന്നു… “പറഞ്ഞത് പറഞ്ഞു… പക്ഷെ ഇനീ മേലിൽ ഇതു ആവർത്തിക്കരുത്… കേട്ടല്ലോ…” കാർത്തുവിന്റെ കണ്ണ് നിറഞ്ഞു പോയിരിന്നു.. വേദന കൊണ്ട് അവളുടെ നെറ്റി ചുളിഞ്ഞു. ടോ… തന്നെ ഞാൻ ഇന്ന്.. അവന്റെ ഇരു തോളിലും പിടിച്ചു അവൾ ശക്തി യായ് കുലുക്കി. പെട്ടന്ന് ധരൻ അവളെ തന്നിലേക്ക് പുണർന്നു. അതും ആഴത്തിൽ… ധരൻ… വിടുന്നുണ്ടോ… ദേവമ്മ… അവൾ പിറുപിറുത്തു. പക്ഷെ അവൻ തന്റെ ഇരു കൈകളുംകൊണ്ട് അവളെ പൊതിഞ്ഞിരിക്കുക ആണ് “കൊണ്ട് പൊയ്ക്കോട്ടേ ഈ ഗന്ധർവ്വൻ… എന്റെ പാരിജാതത്തെ ” അവൻ മെല്ലെ അവളോട് ചോദിച്ചു..

ഇന്നലെ വൈകുന്നേരം ഗിരി എന്നെ വിളിച്ചു… എന്നിട്ട് സിദ്ധാർഥ് നിന്നേ പെണ്ണുകാണാൻ വരുന്ന കാര്യാ അറിയിച്ചു…. അതുകൊണ്ട് ആണ് എനിക്ക് ഇന്ന് നിന്റെ കഴുത്തിൽ താലി ചാർത്തേണ്ടി വന്നത് പോലും….. അപ്പോളാണ് നിന്റെ കോപ്പിലെ ഒരു ഡയലോഗ്.. അവൻ കനപ്പിച്ചു പറഞ്ഞു. “കഴിഞ്ഞില്ലേ കുട്ടി….” “ദാ വരുന്നു…..” അവൾ വിളിച്ചു പറഞ്ഞു. എന്നിട്ട് ഈറനോട് കൂടി വാതിൽ തുറക്കുവാൻ തുടങ്ങി. “ടി… ഡ്രെസ് മാറിയിട്ട് പൊയ്ക്കോളൂ… ഞാൻ കണ്ണടച്ച് നിന്നോളം ” അവനെ തുറിച്ചു ഒരു നോട്ടം നോക്കിട്ട് അവൾ വാതിൽ തുറന്നു പടവുകൾ കയറി മുകളിലേക്ക്പോയ. നീ വേഷം മാറിയിലേ കുട്ടി…. ഇതു ഇന്ന് പനി പിടിപ്പിക്കും.. ഇനി വീട്ടിൽ ചെന്നിട്ട് ആവാം…..

ബ്ലൗസ് ഒട്ട് എടുക്കാനും മറന്നു. പിറു പിറുത്തു കൊണ്ട് പറയുന്നവളെ നോക്കി കൊണ്ട് ദേവമ്മ അവളുടെ പിന്നാലെ നടന്നു. റൂമിൽ എത്തി കഴിഞ്ഞിട്ടും കാർത്തുവിന് വിറയൽ മാറിയിരുന്നില്ല. വേഷം മാറിയിട്ട് അവൾ നീലകണ്ണാടിക്ക് മുന്നിൽ വന്നു നിന്നു. ഹോ… എന്തൊരു പിടിത്തം ആണ് അയാള് പിടിച്ചേ…. ശരീരം മുഴുവൻ ഒടിഞ്ഞു നുറുങ്ങുന്ന പോലെ അവൾക്ക് തോന്നി. അവൻ നുള്ളിയ കവിളിൽ രക്തം കിനിഞ്ഞു കിടക്കുന്നു. ഇയാൾ ആരാണ് ദൈവമേ… എന്താണ് ഇയാളുടെ ഉദ്ദേശം… കാർത്തു ആണെങ്കിൽ ജനാലയുടെ അടുത്തേയ്ക്ക് വന്നു നിന്നു. സിദ്ധാർഥന്റെ ഭാര്യ ആകും എന്ന് പറഞ്ഞപ്പോൾ ധരനിൽ ഉണ്ടായ മാറ്റം…. അത് അവളെ വല്ലാതെ ഭയപ്പെടുത്തി.

ഈശ്വരാ…. ഇനി എന്തൊക്കെ ആവും നടക്കാൻ പോകുന്നെ… ഓർത്തിട്ട് അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി. അത്താഴം കഴിച്ചിട്ട് അവൾ നേരത്തെ തന്നെ കയറി കിടന്നു. അച്ഛനും മുത്തശ്ശനും ഒക്കെ കല്യാണ കാര്യ ചർച്ച ചെയ്യുന്നുണ്ട്. എല്ലാവർക്കും ചെക്കനെയും കൂട്ടരെയും ഇഷ്ടം ആയിന്നു അവൾക്ക് മനസിലായി. ഈ വിവാഹo അതു നടക്കുമോ ദൈവമേ… ധരൻ അവളുടെ കഴുത്തിലേക്ക് താലി ചാർത്തിയതും, തന്നെ ആ നെഞ്ചിലേക്ക് ചേർത്തതും ഒക്കെ ഓർത്തപ്പോൾ അവൾക്ക് ദേഹം വിറച്ചു. അയാൾ ഇതു എന്ത് ഭാവിച്ചാണ്… ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ് കാർത്തു. ഒരേഒരു പ്രാർത്ഥന മാത്രം അവൾക്ക് ഉണ്ടായിരുന്നുള്ളു …

തനിക്കായി വിധിച്ചവൻ ആരായാലും ശരി, അയാൾ മതി എനിക്ക് എന്റെ പാതിയായ്… ** കാലത്തെ അവൾ എഴുന്നേറ്റ് വന്നപ്പോൾ അച്ഛൻ ആണെകിൽ വരാന്തയിൽ ഇരിക്കുന്നുണ്ട്.. ഒപ്പം ചെറിയച്ഛനും ഉണ്ട്. അവളെ കണ്ടതും അച്ഛൻ എഴുനേറ്റ് അവൾക്കരികിലേക്ക് വന്നു.. “മോളെ…. നീ എന്തെ ഇന്ന് വൈകിയേ… എന്നും 6മണിക്ക് മുന്നേ എഴുനേൽക്കുന്നത് അല്ലേ ” “ഉറക്കം വന്നില്ല അച്ഛാ…. ഒരുപാട് വൈകിയാ ഉറങ്ങിയെ ” “ഹ്മ്മ് ….. ആഹ് പിന്നേ… ഇന്നലെ വന്ന പയ്യനെ നിനക്ക് ഇഷ്ടം ആയോ കുട്ടി….. രാധ ഇപ്പൊൾ വിളിച്ചിരുന്നു ” ഈ ചോദ്യം താൻ പ്രതീക്ഷിച്ചത് ആണ്.. പക്ഷെ… എന്ത് മറുപടി നൽകും എന്റെ ഭഗവാനെ… ” കാർത്തു അച്ഛന്റെ മുഖത്തേക്ക് നോക്കി. “നീ എന്താ ഇങ്ങനെ നോക്കുന്നെ .. ഇഷ്ടം ആണോ അല്ലയോ എന്ന് പറയു..” അച്ഛന്റെ ശബ്ദം..

“അതോ… ഇനി മോൾക്ക് ആലോചിക്കാൻ സമയം വേണോ… എങ്കിൽ വൈകുന്നേരം പറഞ്ഞാലും മതി..” ചെറിയച്ഛൻ അവളുടെ നെറുകയിൽ തലോടി.. “മ്മ്… പറയാം ചെറിയച്ച…. ഞാൻ ഒന്ന് ആലോചിക്കട്ടെ ” “നീ എന്ത് ആലോചിക്കാനാ… ഇവിടെ ഉള്ളവർ തീരുമാനിക്കും.. നീ അങ്ങട് അനുസരിച്ചാൽ മതി…” ദേഷ്യത്തിൽ തന്റെ നേർക്ക് പാഞ്ഞു വരുന്ന അമ്മയെ അവൾ പേടിയോടെ നോക്കി. “ഹാ… ഏടത്തി ബഹളം കൂട്ടണ്ട…. അവൾക്ക് വിവരവും വിദ്യാഭ്യാസവും ഉള്ളത് അല്ലേ… ആലോചിച്ചു കാര്യം പറയാൻ ഉള്ള പ്രാപ്തി കുട്ടിക്ക് ഉണ്ട്…. തന്നെയുമല്ല ആ പയ്യന്റെ കൂടെ ഇനി ഉള്ള ജീവിതം ജീവിച്ചു തീർക്കേണ്ടതും നമ്മുടെ കുട്ടി ആണ് ”

ചെറിയച്ഛൻ അമ്മയുടെ നാവടപ്പിച്ചു കൊണ്ട് പറഞ്ഞപ്പോൾ തനിക്ക് ഒരുപാട് ആശ്വാസം ആയത് പോലെ അവൾക്ക് തോന്നി. കൂടുതൽ ഒന്നും പറയാതെ കൊണ്ട് അടുക്കളയിലേക്ക് പോയ്‌. ദേവമ്മ പതിവ് പോലെ ജോലികൾ തുടരുന്നു. അവൾ ആണെങ്കിൽ അവരുടെ അടുത്തായി നിന്നു.. എന്നിട്ട് അക്ഷമയോട് വെളിയിലേക്ക് നോക്കി. അപ്പോളേക്കും കണ്ടു ധരന്റെ വീട്ടിൽ പാല് കൊണ്ട് പോയ്‌ കൊടുത്തിട്ട് തൂക്കു മൊന്ത ആട്ടി ആട്ടി നടന്നു വരുന്ന നിച്ചു വിനെ.. “കുട്ടി…” ദേവമ്മ വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി. “എല്ലാം വിധി പോലെ നടക്കട്ടെ…. ഒന്നും ഓർത്തു കൊണ്ട് മനസ് വിഷമിക്കല്ലേ….” . അവളുടെ തോളിൽ തട്ടി അശ്വസിപ്പിച്ചിട്ട് അവർ പുറത്തേക്ക് ഇറങ്ങി പോയ്‌. **

ഓഫീസിൽ എത്തിയതും എല്ലാവരും അതിശയത്തോട് കൂടി തന്നെ നോക്കുന്നത് കാർത്തു കണ്ടു. ഗിരി പറഞ്ഞു അറിഞ്ഞു കാണും വിശേഷം.. അവൾ നേരെ ധരന്റെ റൂമിലേക്ക് ചെന്നു. അവൻ എത്തിയിട്ടിലായിരുന്നു. ഹോ.. ഭാഗ്യം…എഴുന്നള്ളി വന്നിട്ടില്ലല്ലോ ഗന്ധർവ്വൻ ഓർത്തു കൊണ്ട് കാർത്തു തന്റെ ജോലി ആരംഭിച്ചു.. അപ്പോളേക്കും ഗിരി അവിടേക്ക് കയറി വന്നു. “ടി… ട്രീറ്റ്‌ തരണം കേട്ടോ ” മുഖവുര ഇല്ലാതെ അവൻ കാര്യത്തിലേക്ക് കടന്നു. “എന്തിനു….” അവൾ സിസ്റ്റത്തിൽ നിന്നു കണ്ണെടുക്കാതെ കൊണ്ട് അല്പം കനത്തിൽ അവനോട്‌ ചോദിച്ചു.. “ദേ.. പെണ്ണേ… മനുഷ്യനെ പൊട്ടനാക്കല്ലേ….” “നീ കാര്യം പറ ഗിരിയേ… എനിക്ക് ഒന്നും മനസിലായില്ല ” “സിദ്ധാർഥ് വർമ യുടെ ഭാര്യ ആവാൻ പോകുന്നതിന്റെ ചിലവ് തരാൻ ആണ് പറഞ്ഞെ….”

“ഞാൻ തന്നാൽ മതിയോ ഗിരി…” പിൻ വാതിൽ തുറന്നു കൊണ്ട് ധരൻ അകത്തേക്ക് പ്രേവേശിച്ചപ്പോൾ കാർത്തു ചാടി എഴുനേറ്റു. “സാർ… അത് പിന്നേ…” “ഡ്യൂട്ടി ടൈമിൽ എല്ലാവരും അത് ചെയ്യുക… പേർസണൽ മറ്റേഴ്‌സ് ഒക്കെ ഫ്രീ ടൈമിൽ സംസാരിക്കൂ ഗിരി…” “സോറി സാർ ” “ഇട്സ് ഓക്കേ മാൻ…..” അവന്റെ തോളിൽ തട്ടിയിട്ട് ധരൻ തന്റെ സീറ്റിലേക്ക് പോയി ഇരുന്നു.….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.