Tuesday, December 17, 2024
Novel

ഹരിബാല : ഭാഗം 22- അവസാനിച്ചു

എഴുത്തുകാരി: അഗ്നി

“അജിത്തേട്ടനെന്താ ഈ വഴി??” ബാല ചോദിച്ചു.. “എനിക്കിവിടെ ഒരാളെ കാണാൻ ഉണ്ടായിരുന്നു…കണ്ട് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് നിന്നെ ഇവിടെ കണ്ടേ..” “ആഹാ.. ഹാ..ഞാൻ എന്തായാലും ട്രീസമ്മേനെ ഒന്ന് വിളിക്കട്ടെ…” “എന്തിനാ ഇപ്പൊ വിളിച്ചിട്ട്..നമ്മൾ അങ്ങോട്ടേക്കല്ലേ ഇപ്പൊ പോകുന്നത്..പിന്നെ അവർ തിരികെയെത്തിയിട്ടില്ല…വെറുദി അവരെ വിളിച്ച് ശല്യം ചെയ്യണോ…” “ഹാ…അതും ശെരിയാ..എന്തായാലും വീട്ടിലേക്കല്ലേ പോകുന്നത്..” അവൾ അതും പറഞ്ഞുകൊണ്ട് ഫോൺ എടുത്തു ബാഗിലേക്ക് തിരികെ വച്ചു…” “ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വെള്ളം പോലും കുടിച്ചിട്ടില്ല എന്ന് തോന്നുന്നു കണ്ടിട്ട്…ആണോ….”

“ആ ചേട്ടാ…സമയം കിട്ടിയില്ല…ഒരു പ്രോജക്ട് ഉണ്ടായിരുന്നു…ട്രീസ്സമ്മയുടെയാ..പറഞ്ഞിട്ട് കാര്യമില്ല…പുള്ളിക്കാരി ക്ലാസ്സിനകത്ത് ഭീകരജീവിയാണ്…അവളുടെ പ്രോജക്ട് ചെയ്യാൻ വേണ്ടിയാണ് ഇരുന്നത്…” “ആഹാ…അടിപൊളി കൂട്ടുകാരി ആണല്ലോ…” അവൾ ഒന്ന് ചിരിച്ചു.. “ബാലെ…ദേ ആ കുപ്പിയിൽ വെള്ളം ഉണ്ട്…അതെങ്കിലും കുടിക്ക്… കുറെ നേരമായില്ലേ എന്തെങ്കിലും കുടിച്ചിട്ട്…അല്ലെങ്കിൽ ഏതെങ്കിലും ജ്യൂസ് കടയിൽ വണ്ടി നിർത്തണോ” “വേണ്ട അജിച്ചേട്ടാ…എനിക്ക് ഈ സാധാ വെള്ളം മതി….” എന്നും പറഞ്ഞുകൊണ്ട് അവൾ ആ വെള്ളം എടുത്ത് കുടിച്ചു..എന്നിട്ട് പതുക്കെ ഇയർ ഫോണും കണക്റ്റ് ചെയ്ത് പാട്ട് കെട്ടുകൊണ്ടിരുന്നു… ക്ഷീണം കാരണമാകാം അവൾ പെട്ടന്ന് ഉറങ്ങിപ്പോയിരുന്നു….

★★★★★★★★★★★★★★★★★★★★ എത്ര നേരം ഉറങ്ങിയെന്നറിയില്ല…ഞാൻ കണ്ണ് തുറക്കാൻ നോക്കിയിട്ട് കഴിയുന്നുണ്ടായിരുന്നില്ല.. തലയ്ക്ക് പൊട്ടിപൊളിയുന്ന മാതിരി വേദനയായിരുന്നു…വളരെ ആയാസപ്പെട്ടാണ് കണ്ണ് തുറന്നത്… കണ്ണ് തുറന്ന് നോക്കിയപ്പോൾ പരിചയമില്ലാത്തൊരു സ്ഥലത്തായിരുന്നു ഞാൻ..എന്റെ കൈ രണ്ടും കൂട്ടികെട്ടിയിരുന്നു….പെട്ടന്നാണ് എനിക്ക് കഴിഞ്ഞ സംഭവങ്ങളൊക്കെ ഓർമ്മ വന്നത്… ഞാൻ യാത്ര ചെയ്തിരുന്നത് ആജിയേട്ടന്റെ കൂടെയായിരുന്നുവെന്നും വണ്ടിയിൽ ഇരുന്ന് ഉറങ്ങിപ്പോയ കാര്യവും എല്ലാം… “അജിച്ചേട്ടാ…..” ഞാൻ ഉറക്കെ വിളിച്ചു…. എന്റെ വിളി കേട്ടിട്ടാണെന്ന് തോനുന്നു ഒരു തടിച്ച മനുഷ്യൻ എന്റെ അടുക്കൽ വന്നിട്ട് മിണ്ടതിരിക്കാൻ പറഞ്ഞു… ഞാൻ അത് വകവയ്ക്കാതെ വീണ്ടും വിളിച്ചു.. “അജിച്ചേട്ടാ……”

“ഛീ…നിന്നോടല്ലെടി പറഞ്ഞേ മിണ്ടാതിരിക്കാൻ…” എന്നും പറഞ്ഞുകൊണ്ട് അവൻ എന്റെ മുഖം നോക്കി അടിച്ചു… എന്റെ ചുണ്ട് പൊട്ടി ചോര ഒഴുകാൻ തുടങ്ങി….കവിളാണെങ്കിൽ നീറിപ്പുകയുന്നു… സത്യം പറഞ്ഞാൽ എനിക്ക് സങ്കടം തോന്നി..എന്താ കാര്യം എന്ന് പോലും അറിയാതെ എന്നെ ഇവിടെ പിടിച്ചുവച്ചിരിക്കുന്നതിനെ ഓർത്ത്… “ഡോ…എന്താടോ കാര്യം….ദേ എന്നെ തൊട്ടെന്നെങ്ങാനും എന്റെ ഭർത്താവ് അറിഞ്ഞാൽ അങ്ങേര് നിന്നെ വെറുതെ വച്ചേക്കില്ല കേട്ടോ…” പെട്ടന്നാണ് ഒരു കയ്യടി ശബ്ദം കേട്ടത്….ഇരുട്ടിൽ നിന്നും ഒരാൾ നടന്ന് വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…അദ്ദേഹം വെളിച്ചത്തിലേക്ക് നടന്നടുക്കുന്തോറും എന്റെ ഹൃദയം മിടിച്ചുകൊണ്ടിരുന്നു…

അയാളുടെ മുഖം വ്യക്തമായപ്പോഴേക്കും എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.. “അജിച്ചേട്ടൻ….” “അതേടി..ഞാൻ തന്നെ…അജിത്ത്…അജിത് ചേട്ടൻ അല്ലെങ്കിൽ അജിച്ചേട്ടൻ… ഞാൻ തന്നെ ആണ് നിന്റെ ഒക്കെ വില്ലൻ…അല്ല നിന്നെ സ്നേഹിക്കുന്നവരുടെ കാലൻ…..പിന്നെ നീ എന്താ പറഞ്ഞേ…നിന്റെ ഭർത്താവ് വരുമെന്നോ…ഏത് ഭർത്താവ്…ആദ്യത്തെ…ആ മറിച്ചുപോയവനോ അതോ ഇപ്പൊ ഓർമ്മയില്ലാതെ വീട്ടിൽ കുത്തിയിരിക്കുന്നവനോ..” “യൂ….” “കിടന്ന് തിളയ്ക്കാതെടി മോളെ..ഞാൻ പറയട്ടെ…ഇതിൽ ആരാടി നിന്നെ രക്ഷിക്കാൻ വരിക…” “ഛീ…നിർത്തഡോ…..എന്നെ രക്ഷിക്കാൻ എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ അവകാശി തന്നെ വരും…എന്റെ മനസ്സ് പറയുന്നു…ഞങ്ങളുടെ സ്നേഹം സത്യം ആയതുകൊണ്ടാണ് ഒരൽപ്പം വേദനയിലൂടെ കടന്ന് പോയെങ്കിലും അവസാനം ഞങ്ങൾ ഒന്നിച്ചത്‌…

അതുകൊണ്ട് തന്നെ നിന്നെപോലൊരു കാപാലികന് മുന്നിൽ എന്നെ എന്റെ കണ്ണേട്ടൻ ഉപേക്ഷിക്കില്ല……ഇനി കണ്ണേട്ടൻ വന്നില്ല എങ്കിൽ തനിക്ക് മുന്നിൽ ഞാൻ അടിയറവ് പറയില്ലെടോ..പക്ഷെ എന്റെ കണ്ണേട്ടൻ വരും…എന്നെ മറക്കാൻ അദ്ദേഹത്തിന് കഴിയില്ല….അതിന് മുന്നേ ട്ഹൻ എന്നെ ഉപദ്രവിക്കാനോ കീഴ്പ്പെടുത്താണോ ശ്രമിച്ചാൽ…താൻ എന്നെ ഒന്ന് സ്പര്ശിക്കുന്നതിന് മുന്നേ ഞാൻ ഈ ലോകം വിട്ട് പോകും.. എന്നാലും തന്നെപ്പോലെ ഒരു $&% മോനെ ആണല്ലോ ഞാൻ എന്റെ ഒരു ചേട്ടനെപ്പോലെ കണ്ടത്….ഛേ… നാണക്കേട് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു……”

“ഛീ..നിർത്തേടി നിന്റെ പ്രസംഗം..ഒരു നാണം…ഇല്ല..അതേനിക്കില്ല…കാരണം നിന്നെ ഞാൻ മനസിലിട്ട് നടക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറയെ ആയി…അത് വന്ന് എന്റെ സുഹൃത്തുക്കൾ എന്ന് പറയുന്നവന്മാർ കലക്കിയില്ലേ…” അവൾക്ക് ദേഷ്യവും സങ്കടവും തോന്നി…അവളുടെ കൈ കെട്ടിയിട്ടിരിക്കുന്നതിനാൽ രക്ഷപെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല… ആ ചുറ്റുപാട് അവളെ ഭീതിപ്പെടുത്താൻ തുടങ്ങി.. നീ ചുറ്റും നോക്കുവോന്നും വേണ്ട…നിന്നെ ഇവിടുന്ന് രക്ഷിക്കാൻ ആരും വരികേല… നാളെ വെളുപ്പിന് നമ്മൾ പറക്കും അങ് പഞ്ചാബിലേക്ക്…പിന്നെ നിനക്കൊരു തിരിച്ചു വരവുണ്ടാകില്ല മോളെ…അവിടെ എന്റെ ഭാര്യയായി എനിക്കാവശ്യമുള്ളതെല്ലാം ചെയ്ത് തന്ന് ജീവിക്കാം…മര്യാദക്കാണെങ്കിൽ മര്യാദയ്ക്ക്…ഇല്ലെങ്കിൽ എന്റെ അടിയും തൊഴിയും ഏറ്റുവാങ്ങാൻ തയ്യാറായിക്കോ…”

എന്നും പറഞ്ഞുകൊണ്ട് അവൻ പുറംകയ്യിൽ ഒരു തരം പൊടിയെടുത്ത് മൂക്കിലേക്ക് പതിയെ വലിച്ചു കയറ്റി…. അവൾ അത് കണ്ട് അറപ്പോടെ മുഖം തിരിച്ചു…അവൻ അവളുടെ അടുക്കൽ വന്ന് അവളുടെ മുടി കയ്യിൽ എടുത്ത് മണത്തു….അവൾ തല വലിക്കാൻ നോക്കിയെങ്കിലും.നടന്നില്ല….. “ഡീ… ഇങ്ങോട്ട് നോക്കേടി….” അവൾ നോക്കാതെ മുഖം തിരിച്ചുകളഞ്ഞു..അവൻ ബലമായി അവളുടെ മുഖം പിടിച്ചുയർത്തി… “ഡി… എനിക്ക് നിന്നെ ഉപദ്രവിക്കാൻ താൽപര്യമില്ല…പക്ഷെ ദേഷ്യം വന്നാൽ ഞാൻ എന്ത് ചെയ്യും എന്ന് പറയാൻ കഴിയില്ല..അതുകൊണ്ട് ഈ ചേട്ടൻ പറയുന്നത് മുഴുവൻ നീ കേൾക്കണം…എനിക്കെല്ലാം …എല്ലാം നിന്റെ മുഖത്ത് നോക്കി പറയണം…

എന്നിട്ടേ നിന്നേംകൊണ്ട് ഞാൻ പറക്കുകയുള്ളൂ… പക്ഷെ ഇതെല്ലാം പറഞ്ഞതിന് ശേഷം നീ എന്നെ കൊല്ലാൻ ശ്രമിച്ചാലോ…ഇനി ഞാനെങ്ങാനും അബദ്ധവശാൽ കൊല്ലപ്പെട്ടാൽ എനിക്ക് നിന്റെ കൂടെ ജീവിക്കാൻ പറ്റുമോ… ഈ മരുന്ന് കണ്ടോ..ഇത് ബെൻസോഡയാസീപിൻസ് വിഭാഗത്തിലെ ഏറ്റവും മാരകമായ മരുന്ന്…ഇതെങ്ങാനും നിൻറെ അകത്തെത്തിയാൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ നീ പഴയതൊക്കെ മറക്കും…പിന്നെ നീയും ഞാനും മാത്രം…..കുറച്ച് കഴിഞ്ഞ് ഇത് നിന്റെ അകത്തെത്തും…പിന്നെ…….അവൻ ഒരു ഭ്രാന്തനെപ്പോലെ ചിരിച്ചു….” തന്നെ രക്ഷിക്കാൻ ആരും വരില്ലേ എന്നുള്ള ഭയം അവളിൽ നിറഞ്ഞു…അവന്റെ കൂടെ ആ കാറിൽ കയറാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു..

എന്ത് ചെയ്യണം എന്നൊരു ഊഹവും ഇല്ലായിരുന്നെങ്കിലും അന്ന് എന്നോട് ചേട്ടായി പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു.. “പിന്നെ മോളെ..നീ ഹരിയെ വിഷമിപ്പിക്കരുത്..പിന്നെ നിനക്കിനിയും സങ്കടങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങൾ മുന്നിൽ വരാൻ സാധ്യതയുണ്ട്…എന്ത് വന്നാലും പതറരുത്..ധൈര്യമായി നേരിടണം…മുന്നിൽ എന്ത് അവസ്ഥ വരുമ്പോഴും നമ്മൾ കരയുകയാണെങ്കിൽ അത് നമ്മെ കീഴടക്കും..മറിച്ച് നമ്മൾ ധൈര്യമായി അതിനെ നേരിടുകയാണെങ്കിൽ നമ്മൾ അതിനെ കീഴടക്കും…” “മുന്നിൽ എന്ത് അവസ്ഥ വരുമ്പോഴും നമ്മൾ കരയുകയാണെങ്കിൽ അത് നമ്മെ കീഴടക്കും..മറിച്ച് നമ്മൾ ധൈര്യമായി അതിനെ നേരിടുകയാണെങ്കിൽ നമ്മൾ അതിനെ കീഴടക്കും…”.. ഈ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു…ഒരു സംഗീതം പോലെ…

അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചു..നീ അധികം പുച്ഛിക്കല്ലേ മോളെ…ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച് കേൾക്കണം…അല്ല നീ കേൾക്കും കാരണം അത് നിന്റെ വിച്ചുവിനെക്കുറിച്ചും കണ്ണനെക്കുറിച്ചും ഉള്ളതാകുമ്പോൾ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ… അപ്പൊ ഇനി എനിക്ക് ചില സത്യങ്ങൾ പറയാനുണ്ട്….അപ്പോൾ നിന്റെ ഈ പുച്ഛം ഒക്കെ മാറി നിന്റെ കണ്ണുകൾ ഉണ്ടല്ലോ തിളങ്ങും..അതിൽ കണ്ണുനീർ നിറയും…” അവളുടെ ഹൃദയം മിടിക്കാൻ തുടങ്ങി.. അവൻ പറഞ്ഞുതുടങ്ങി… “കുട്ടനും കുഞ്ചുവും…ഇണപിരിയാത്ത കൂട്ടുകാർ…ഞാൻ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഞാൻ അവരുടെ കൂടെ കൂടുന്നത്… എനിക്ക് തിരിച്ചറിവ് വച്ച പ്രായം മുതലേ പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ ഒരു ഹരമായിരുന്നു…

ഇവരുടെ കൂടെ ഞാൻ കൂടിയതിനും കാരണം ഹരിയുടെ ആദ്യഭാര്യ ശാരിയായിരുന്നു…അതി സുന്ദരിയായിരുന്നു അവൾ… എന്നാൽ അതിനുശേഷം ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നിന്നെ ആദ്യമായി കാണുന്നത്..നിന്നെ കണ്ടപ്പോൾ തന്നെ എനിക്കുണ്ടല്ലോ…വല്ലാത്തൊരു അനുഭൂതിയായിരുന്നു…നീ എന്നാൽ എനിക്ക് ഭ്രാന്തായിരുന്നു… നീ പോകുന്ന പല സ്ഥലങ്ങളിലും ഞാനും ഉണ്ടായിരുന്നു…ഡിഗ്രിക്ക് ഞങ്ങൾ ഒന്നിച്ചായിരുന്നു…പ്രത്യക്ഷത്തിൽ ഞങ്ങൾ മൂന്നുപേരും കൂട്ടുകാർ ആയിരുന്നുവെങ്കിലും വൈകുന്നേരം ആയാൽ എന്റെ കൂട്ട് വേറെ പല സ്ഥലങ്ങളിലുമായിരുന്നു..പല പെണ്ണുങ്ങളെയും നീ ആണത് എന്ന് മനസ്സിൽ ധ്യാനിച്ചു ഉപയോഗിച്ചിട്ടുണ്ട് ഈ ഞാൻ…

എന്നാലും നിന്റെ ഈ മുഡയുടെ മണം തന്ന ഉന്മാദം ഒന്നും ഒറ്റയൊരുത്തിക്കും നൽകാൻ കഴിഞ്ഞിട്ടില്ല…” അവൾ ഇതൊക്കെ കേട്ടിട്ട് അറപ്പോടെ കണ്ണും അടച്ചിരുന്നു.. “അങ്ങനെ എന്നെ ത്രസിപ്പിച്ച ഒരു യുവ സുന്ദരി വഴിയാണ് എനിക് എന്റെ ഭായിയെ…മുംബൈ നഗരത്തിലെ ഒരു ബഡാ രാജാവായ ഭായിയെ പരിചെയ്യപ്പെടാൻ കഴിഞ്ഞത്…പിന്നെ എനിക്കുള്ള എല്ലാം..മയക്ക് മരുന്നും സകലതും ..ദേ ഈ നിൽക്കുന്ന ഇവന്മാർ പോലും ഭായിയുടെയാണ്.. ഞാൻ ദേ വിഷയത്തിൽ നിന്നും തെന്നിമാറി.. ആ അങ്ങനെ നിനക്കായ്‌ നല്ലപിള്ള ചമഞ്ഞ് കാത്തിരിക്കുമ്പോഴാണ് നീ കോളേജിൽ വരുന്നതും ഹരിക്ക് നിന്നെ ഇഷ്ടമാകുന്നതും..എനിക്കും അവനും ശ്രീജിയേട്ടനും ഏടത്തിയ്ക്കും ഒഴികെ വേറാർക്കും അവന്റെ പ്രണയത്തെപ്പറ്റി അറിയില്ലായിരുന്നു…അവൻ അവന്റെ ജീവിതത്തിൽ കുഞ്ചുവിനോട് മറച്ചുവെച്ച ഒരേ ഒരു കാര്യം ഇതാണ്..അതിന് ചുക്കാൻ പിടിച്ചത് ഞാനും… ….

അന്നൊക്കെ ഞാൻ നീയുമായിട്ടുള്ള അവന്റെ പ്രണയത്തിന് സപ്പോർട്ട് എന്ന നിലയിൽ കൂടെ നിന്നു.. ആദ്യമൊക്കെ അവൻ കത്ത് എന്റെ കയ്യിലാണ് തന്നുവിട്ടുകൊണ്ടിരുന്നത്..പിന്നീടത് പതിയെ ജോയൽ സാറിന് കൈമാറി…വാസ്തവത്തിൽ ആദ്യത്തെ തവണ തന്ന കത്ത് മാത്രമേ ഞാൻ നിനക്ക് തന്നിട്ടുള്ളൂ..ബാക്കിയെല്ലാം ഞാൻ നശിപ്പിച്ചു… എന്നിട്ട് പോലും ആൾക്കൂട്ടത്തിൽ നീ അവനെ തിരയുന്നത് കാണുമ്പോൾ നിന്റെ കണ്ണിലുണ്ടാകുന്ന ആ പിടച്ചിലും തിളക്കവും വ്യഗ്രതയും കണ്ടപ്പോൾ വേദനയോടെ ഞാൻ മനസ്സിലാക്കി നീ അവനെ ഇഷ്ടപ്പെടുന്നുണ്ട് എന്നുള്ള സത്യം… അപ്പോൾ മുതൽ എനിക്കവനോട് തീർത്താൽ തീരാത്ത ദേഷ്യം ആയിരുന്നു..അവൻ ഓരോ കാര്യങ്ങളും പറയുമ്പോൾ എന്റെ ഇന്ദൂട്ടി എന്ന് ഊന്നുമായിരുന്നു…അത് കേൾക്കുമ്പോഴേക്കും…..എനിക്കുണ്ടല്ലോ…

എന്നാലും ഞാൻ സംയമനം പാലിച്ചു..ഓരോ ചുവടുകളും സൂക്ഷ്മതയോടെ വച്ചു… എനിക്ക് ഭായിയും ആയി ഉണ്ടായിരുന്ന പരിചയം അവരെ അറിയിക്കാതെ ഞാൻ സൂക്ഷിച്ചു…അവരുടെ മുന്നിൽ ബുദ്ധിമുട്ടുള്ള ഒരാളായി ഞാൻ അഭിനയിച്ചു അതിനാൽ തന്നെ കോളേജ് കഴിഞ്ഞുള്ള സമയങ്ങളിൽ ഞാൻ എന്തെങ്കിലും ജോലിയിലായിരിക്കും എന്ന് കരുതി ആരും എന്നെ ശല്യം ചെയ്തിരുന്നില്ല… അങ്ങനെ ഞങ്ങളുടെ പഠനം കഴിഞ്ഞ് ജോലിക്കായി ഞങ്ങൾ ഓരോ സ്ഥലത്തേക്ക് പോയി…അപ്പോഴേക്കും ഹരിക്ക് അമ്മാവന്റെ മകളായ ശാരിയെ വിവാഹം കഴിക്കേണ്ടുന്ന ഒരു അവസ്ഥ വന്നു….അതിൽ ഞാൻ ആഹ്ലാദിച്ചുകൊണ്ടിരുന്നപ്പോഴാണ് അവ നിന്നെ പെണ്ണ് ചോദിക്കാൻ വീട്ടിൽ പോകുകയാണെന്ന് അറിഞ്ഞത്…

ഉടനെ തന്നെ ഞാൻ അവന്റെ അമ്മയർ വിളിച്ച് അവന്റെ വിവാഹം ശാരിയുടെ നടത്തണമെന്നും അല്ലെങ്കിൽ ശെരിയവില്ല എന്നൊക്കെ പറഞ്ഞു…അമ്മാവന്റെ ജീവനോർത്ത ആന്റി അവനെ ശാരിയുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചു…അന്നവൻ അനുഭവിച്ച വിഷമം കണ്ടിട്ട് എനിക്ക് സന്തോഷം ആയിരുന്നു തോന്നിയത്… ഹരിയുടെ വിവാഹം ഉറച്ചതിന് ശേഷം ഞാൻ പതിജ്‌ നിന്റെ വിച്ചുവേട്ടനെ വിളിച്ചു..അന്നവൻ ശാരിയുമായുള്ള പ്രണയവും , അവൾ ഹരിയെ വിവാഹം ചെയ്യാൻ പോകുകയാണെന്നും പറഞ്ഞോത്തിരി കരഞ്ഞു.. ഞാൻ അപ്പോൾ തന്നെ അവനെ സമാധാനിപ്പിക്കാണെന്നോണം നിന്റെ പ്രൊപ്പോസൽ വച്ചു..ആദ്യം സമ്മതിച്ചില്ലെങ്കിൽ പോലും അവസാനം ഞാൻ അവനെ സമ്മതിപ്പിച്ചെടുത്തു.. ..കൂടാതെ ഞാനാണിത് കൊണ്ടുവന്നതെന്ന് മറ്റാരോടും പറയരുത് എന്നും പറഞ്ഞു…

അന്ന് നിന്നെ അവൻ കാണാൻ വന്നപ്പോൾ ഞാൻ പറഞ്ഞിട്ടാണ് അവൻ ഇന്ദൂട്ടി എന്ന് വിളിച്ചത്…നിനക്ക് ആ പേര് ഇഷ്ടമാണെന്ന് ഞാൻ അങ് വച്ച് കാച്ചി…അവനും ശാരിയെ മറക്കണമെങ്കിൽ ഒരു വിവാഹം ആവശ്യമെന്ന് തോന്നിയതിനാലാവണം അവൻ നിന്നെ ഇന്ദൂട്ടി എന്ന് തന്നെ വിളിച്ചു..അതിൽ നീ വീണു… എന്നാൽ അവിടം മുതലാണ് എന്റെ കണക്കുകൂട്ടലുകൾ തെറ്റിയത്…അവൻ വിവാഹം ഉടൻ വേണമെന്ന് പറയുമെന്ന് ഞാൻ കരുതിയിരുന്നില്ല…അതിനാൽ തന്നെ എനിക്കെന്തെങ്കിലും ചെയ്യുവാൻ കഴിയുന്നതിനു മുന്നേ തന്നെ നിങ്ങളുടെ വിവാഹം നടന്നിരുന്നു… പിന്നീട് നിങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള വഴി തേടുകയായിരുന്നു ഞാൻ..അതിന്റെ ആദ്യപടിയായി ഞാൻ ഹരിയെക്കുറിച്ചും നിന്നെക്കുറിച്ചും കത്തുളെക്കുറിച്ചും എല്ലാം തെളിവ് സഹിതം അവന് മുന്നിൽ വച്ചു..

പക്ഷെ അവന് നിന്നിൽ ഭയങ്കര വിശ്വാസമായിരുന്നു…പിന്നെയും പല വഴികൾ ഞാൻ നോക്കി.. ഒന്നും ഏറ്റില്ല… നിങ്ങളെ തമ്മിൽ പിരിച്ച്‌ അവസാനം അതിൽ നിന്നും ഉടലെടുക്കുന്ന വാഷിയിലും സഹാനുഭൂതിയിലും നിന്നെ വിവാഹം ചെയ്യാം എന്ന് വിചാരിച്ചു…പക്ഷെ ഒന്നും നടന്നില്ല… അങ്ങനെ അവസാനം ഒന്നും നടക്കില്ല എന്നായപ്പോൾ ……ഞാൻ അവനെയങ് കൊന്നു….. “ഇല്ലാ……” ബാല ഉച്ചത്തിൽ അലറി വിളിച്ചു…അവളുടെ കണ്ണുകളിൽ പകയാളി… “ഹാ…കിടന്ന് നിലവിളിക്കല്ലേ…ഞാൻ പറഞ്ഞ് തീർക്കട്ടെ….” അതും പറഞ്ഞുകൊണ്ട് അവൻ വീണ്ടും എന്തോ എടുത്ത് മൂക്കിൽ വലിച്ചു കയറ്റി.. “വേണ്ടാ..എനിക്കൊന്നും കേൾക്കേണ്ട…പറയരുത്..ഒന്നും എനിക്ക് കേൾക്കേണ്ട. പ്ലീസ്….” കരയരുത് എന്ന് കരുതിയെങ്കിലും ഇത്തവണ അവൾക്ക് തന്റെ കണ്ണുനീരിനെ പിടിച്ചുനിർത്താനായില്ല…

“ഹയ്യോ…ഇത്രയും നേരം പുലിക്കുട്ടിയുടെ ശൗര്യം കണ്ടിരുന്ന കണ്ണുകളിൽ ഇപ്പോൾ എന്തോ ഭാവമാണെന്ന് നോക്കിക്കേ…” അവൻ പൊട്ടിചിരിച്ചുകൊണ്ട് തുടർന്നു… “അവനെ ഞാൻ എങ്ങനെയാണെന്നറിയോ കൊന്നത്…ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അവനെ ആൻ തുടങ്ങാനിരുന്ന എക്സ്പോർട്ടിങ് കമ്പനിയിലേക്ക് വിളിച്ചുവരുത്തി.. എന്നിട്ട് അവനുമായി ഏറ്റവും മുകളിലെ നിലയിലേക്ക് ചെന്നു… അവിടെവച്ച് ഞാൻ നിന്നെ പ്രണയിച്ചതും..പിന്നെ ഹരിയ്ക്ക് നിന്നെ ഇഷ്ടമായിരുന്ന കാര്യവും കൂടാതെ നിന്നെ എനിക്ക് വിട്ട് തരണമെന്നും പറഞ്ഞു… അവന് എന്റെ അപ്പോഴത്തെ ഭാവം അപരിചിതമായിരുന്നു…എങ്കിൽ പോലും അവൻ പറ്റില്ല എന്ന് പറഞ്ഞ് പോകാൻ തുടങ്ങിയതാ… പാവം…ഒരൊറ്റ ചവിട്ട്…

അതും നെഞ്ചിൻകൂട് നോക്കി… ഹാ…ഹാ…ഹാ…. അവൻ അലറിവിളിച്ചുംകൊണ്ട് താഴേക്ക് വീണു….” അവളുടെ കണ്ണില്നിന്നും കണ്ണുനീർ ധാരയായ് ഒഴുകി..എങ്കിലും ആ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന പകയുടെ അംശം അവനെ ആളിക്കത്തിക്കാൻ തക്കവണ്ണമുള്ളതായിരുന്നു… “നീ നോക്കിക്കോ..ഇതിനുള്ളതെല്ലാം നീ അനുഭവിക്കും…ഉറപ്പാ…എന്റെ കണ്ണുനീരിന്റെ വില ഈശ്വരൻ നിന്നോട് ചോദിക്കും….” അവൾ പൊട്ടി പൊട്ടി കരഞ്ഞു.. ഇതൊക്കെ ആയിരിക്കും ഞാൻ അറിയേണ്ടിയിരുന്ന സത്യങ്ങൾ എന്ന് അന്ന് വിച്ചുവേട്ടനും ചേട്ടായിയും പറഞ്ഞതെന്ന് അവൾ ഓർത്തു… അവൾ ചിന്തയിൽ നിന്നുണർന്നപ്പോൾ തന്നെ സാകൂതം വീക്ഷിക്കുന്ന അവന്റെ കണ്ണുകളെ കണ്ടത്…

അവൾ അവനെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്ന് നോക്കി..ഒരുവേള അവനും ആ നോട്ടത്തിൽ പതറിപ്പോയി…പക്ഷേ അതൊക്കെ ക്ഷണ നേരം കൊണ്ടോളിപ്പിച് അവൻ തുടർന്നു…. “അന്നവനെ കൊന്നാൽ വീണ്ടും ഒരു സഹതാപതരംഗം വഴി നിന്നെ സ്വന്തമാക്കാനുള്ള കരുക്കൾ നീക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് അവൻ മരിച്ചതിന്റെ ആഘാതത്തിൽ നിനക്ക് ആദ്യം ബുദ്ധിക്ക് സ്ഥിരതയില്ലായ്മ വരികയും പിന്നീട് നിന്റെ വയറ്റിൽ വർന്നുകൊണ്ടിരുന്ന അവന്റെ കൊച്ച്‌ മരിച്ചപ്പോൾ വിഷാദത്തിനടിമയാകുകയും ചെയ്തത്… എന്നാൽ പോലും നിന്നെ വിവാഹം ചെയ്യാൻ ഒരുക്കത്തോടിരുന്ന എനിക്ക് പിന്നെ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം നിന്റെ ഏട്ടൻ നിന്നെ കേരളത്തിന് പുറത്ത് കൊണ്ടുപോയി ചികിൽസിക്കുകയാണെന്നാണ്…

എന്നിട്ടും ഞാൻ കാത്തിരുന്നു… കാത്തിരിപ്പിന് അവസാനമായപ്പോഴേക്കും ഭായ് എന്നെ മുംബൈയിലോട്ട് വിളിച്ചു…അങ്ങോട്ട് ചെന്നാൽ ഞാൻ ഫോൺ ഉപയോഗിക്കത്തൊണ്ട നിന്റെയും ഹരിയുടെയും വിവാഹം നടന്നത് അറിഞ്ഞില്ല…. ഇവിടെ തിരികെ വന്നപ്പോഴേക്കും നിങ്ങൾ ഒന്നായിരുന്നു…അന്ന് വീണ്ടും എന്റെ കണക്കുകൂട്ടലുകൾ പിഴച്ചെങ്കിലും ഹരിയുടെ നല്ലൊരു സുഹൃത്തായി ഞാൻ പിന്നീട് കൂടെ നിന്നു…ഇല്ലെങ്കിൽ അങ്ങനെ അഭിനയിച്ചു എന്ന് വേണം പറയാൻ… എന്നാൽ അവൻ കൂർമ്മ ബുദ്ധിശാലിയാണ്… അതെനിക്ക് മനസ്സിലാക്കുകയും ചെയ്തു..അതുകൊണ്ടാണ്…അതുകൊണ്ട് മാത്രമാണ് അന്ന് മുംബൈയിൽ വച്ച് അവനെതിരെ ഞാൻ ഭായ്ക്ക് കൊട്ടേഷൻ കൊടുത്തത്… അവനെ തീർക്കാനാണ് പറഞ്ഞത്…പക്ഷെ അതിന് അവന്മാർക്ക് കഴിഞ്ഞില്ല..പകരം അവന്റെ ഓർമ്മകൾ പോയി…

ഇനി അവ തിരോകെ കിട്ടുന്നതിന് മുന്നേ നമുക്കിവിടുന്ന് പോകണം… അവൻ വീണ്ടും തനിയെ… അവനിതുപോലൊരു അവസ്ഥ വരാൻ കാരണം ആരാ…അവൻ തന്നെയാ…” അജിത് പതിയെ ഇന്ദുവിന്റെ അടുക്കലേക്ക് നടന്നടുത്തു… “എന്തിനാ. .എന്തിനാ…അവൻ നിന്നെ സ്നേഹിച്ചേ..പറ മോളെ..” അവന്റെ മുഖത്ത് ആ സമയം ഒരു പ്രത്യേക ഭാവമായിരുന്നു..അവൻ പതിയെ ബാലയുടെ.മുഖം തന്റെ കയ്യാൽ തഴുകാൻ തുടങ്ങി…അവൾ വെറുപ്പോടെ മുഖം വെട്ടിച്ചുകൊണ്ടിരുന്നു.. “എന്തിനാ അവൻ നിനക്ക് കത്തെഴുതിയെ…. നീ എന്തിനാ അവനെ സ്നേഹിച്ചേ…. പറ..” പെട്ടന്ന് അവൻറെ ഭാവം മാറി…ആ മുഖത്ത് ദേഷ്യം നിറഞ്ഞു… “അവരെ സ്നേഹിക്കാമെങ്കിൽ നിനക്ക് എന്നെയും സ്നേഹിച്ചൂടെ… പറയെടി..നിനക്കെന്നെയും സ്നേഹിച്ചുകൂടെയെന്ന്”… അവൾ ആകെ ഭയന്നിരിക്കുകയായിരുന്നു..

അവന്റെ ഭാവമാറ്റങ്ങൾ കണ്ടിട്ട്… എന്നാൽ പൊടുന്നനെ അവളുടെ ഭാവം മാറി…മയക്കുമരുന്നുകളാൽ ബന്ധിതമായ ലോകത്തിൽ അവൻ വിഹരിച്ചപ്പോൾ അവളെ രക്ഷിക്കാൻ അവളുടെ രക്ഷകൻ കടന്നുവന്നിരുന്നു…. അവളുടെ കണ്ണേട്ടൻ… “കണ്ണേട്ടാ…” അവൾ അറിയാതെ ഉറക്കെവിളിച്ചു… ആ വിളി അജിത്തിനെയും ഉണർത്തി..ആ ഒറ്റവിളിയിൽ തന്നെ അവൻ ഇത്രയും നേരം സംഭരിച്ചുവച്ച ഊർജം നഷ്ട്മാകുന്നത് ആവാൻ അറിഞ്ഞു… അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്റെ ഹരിയും ഇന്ദ്രനും ശ്രീജിത്തും ജിത്തുവും ജോയലും ശബരിയും കയ്യും കെട്ടി നോക്കി നിൽക്കുന്നത്… “നിങ്ങൾ..നിങ്ങൾ എങ്ങനെ ഇവിടെ വന്നു…” “ഹാ..ഭാര്യ ഉള്ളെടുത്തല്ലേ ഭർത്താവ് ഉണ്ടാവുള്ളു…അല്ലെടാ ഹരി”

ജോയൽ ചോദിച്ചു…. “പിന്നല്ലാതെ….” ബാക്കിയുള്ളവർ ചേർന്ന് ഏറ്റുപാടി… തന്റെ കണ്ണേട്ടന് ഓർമ്മകൾ തിരിച്ചുകിട്ടിയെന്നവൾക്ക് മനസ്സിലായി..അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു… തനിക്ക് ഒറ്റയ്ക്ക് അവരെ നേരിടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അജിത്ത് ബാക്കിയുള്ളവരെ വിളിക്കാനായി നോക്കി.. “ഡാ.. നിന്റെ ശിങ്കിടികളെ നോക്കണ്ടാ…അവനെയൊക്കെ എത്തിക്കേണ്ടിടേത് എത്തിച്ചിട്ടുണ്ട്” ജിത്തുവാണ് “ഞങ്ങൾ വന്നിട്ട് നേരം കുറയെ ആയി..പിൻമേ നിന്റെ വർത്തമാനം കെട്ടുകൊണ്ടിരിക്കുകയായിരുന്നു… എന്നെയും കുഞ്ചുവിനെയും നീ കൂടെ നിന്ന് ചതിക്കുകയായിരുന്നല്ലേ $%#@! മോനെ…” ഹരി ഊക്കോടെ അവന്റെ നെഞ്ചിലേക്ക് ചവിട്ടിക്കൊണ്ട് പറഞ്ഞു… അവൻ ഒന്ന് മലർന്നവീണു …ആ സമയം മതിയായിരുന്നു..ബാക്കിയുള്ളവർ എല്ലാം കൂടെ അവനെ നല്ലതുപോലെ പെരുമാറി… ആ സമയം കൊണ്ട് ഹരി ബാലയെ മോചിപ്പിച്ചു അവൾ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു…

“കണ്ണേട്ടാ…എന്റെ വിച്ചുവേട്ടനെ അയാൾ..കൂടാതെ കണ്ണേട്ടനെയും…സഹിക്കാൻ കഴിയണില്ലേട്ടാ… കൂടപ്പിറപ്പിനെപോലെ സ്നേഹിച്ചിട്ട അവൻ…” അവൾ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു…പെട്ടന്നാണ് അവൾക്കൊരു കാര്യം ഓർമ്മ വന്നത്.. “ഏട്ടാ…അപ്പൊ ഏട്ടന്റെ ഓർമ്മശക്തി തിരിച്ചു കിട്ടിയോ…” “അതിന് അത് പോയലല്ലേ തിരിച്ചുകിട്ടേണ്ട ആവശ്യമുള്ളൂ…” “ഏഹ്..ഏട്ടൻ എന്താ പറഞ്ഞേ…” “ഓർമ്മ പോയാൽ മാത്രം തിർച്ചുകിട്ടിയാൽ പോരെ എന്റെ ഇന്ദൂട്ടി എന്ന്…” അവൾ കണ്ണുമിഴിച് അവനെ ഒന്ന് നോക്കി..പിന്നെ അവനെ അടിക്കാൻ തുടങ്ങി… “എന്തിനാ…എന്തിനാ എന്നെ പറ്റിച്ചേ..ഞാൻ..ഞാനൊരു പൊട്ടിയാണെന്ന് നിങ്ങൾക്ക് തോന്നിയോ..” അവൾ പിന്നെയും അവനെ കെട്ടിപിടിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു..

“ഡാ… നിങ്ങൾ അവിടെ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ എങ്ങനാ… അവന് മറുമരുന്ന് കൊടുത്തിട്ടുണ്ട്…ഇപ്പോൾ തന്നെ കെട്ടിറങ്ങും…എല്ലാം ബോധിപ്പികണ്ടേ ഇവനെ”..ശ്രീജിത്ത് ചോദിച്ചു.. “പിന്നല്ലാതെ ശ്രീജിയെട്ടാ…നമുക്ക് കാത്തിരിക്കാം”…ഹരി പറഞ്ഞു അവൻ ഇന്ദുവിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അജിത് ഉണരുന്നതും നോക്കിയിരുന്നു… കുറച്ച് നേരം കഴിഞ്ഞപ്പോൾ അവനുണർന്നു….തന്റെ കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് അവൻ മനസ്സിലാക്കി…തന്റെ വായിലും ഒരു ടേപ്പ് ഒട്ടിച്ചിട്ടുണ്ട്…തനിക്ക് അനങ്ങാൻ കഴിയുന്നില്ല എന്ന് മനസ്സിലായ അവൻ ചുറ്റും നോക്കി..എല്ലാവരെയും കണ്ട് പരിഭ്രാന്തിയിലായി..എല്ലാവരുടെയും കൂട്ടത്തിൽ അവൻ കണ്ടു ബാലയെ ചുറ്റിപ്പിടിച്ചിരിക്കുന്ന ഹരിയുടെ കൈകളെ…

അവൻ അവരെ ക്രുദ്ധമായൊന്ന് നോക്കി…. അപ്പോഴേക്കും അവർ അടുത്തെക് വന്നിരുന്നു..അവർ പതിയെ അവന്റെ വായിലെ ടേപ്പ് അഴിച്ചുകളഞ്ഞു… “ഡാ.. നിനക്കൊക്കെ ധൈര്യമുണ്ടെങ്കിൽ എന്നെ ഒന്ന് അഴിച്ചുവിട്ടിട്ട് നേർക്ക് നേരെ വാടാ..” “വോ..വേണ്ട…ഇനിയും നിന്നെ ഇടിച്ചാൽ പിന്നെ പൊലീസുകാർ എന്ത് ചെയ്യും…അതുകൊണ്ട് അഴിച്ചു വിടാതെ ഞങ്ങൾക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോലീസ് ഏമാന്മാര് നിന്നെക്കൊണ്ട് പൊക്കോളും…” ശബരി പറഞ്ഞു ദേഷ്യം കൊണ്ട് അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി..ആ കയറുകൾ തന്റെ കയ്യിൽ നിന്നും കാലിൽ നിന്നും നീക്കുവാൻ അവൻ ആവതും ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല… ഛീ…അടങ്ങിയിരിയെടാ..യഥാർഥത്തിലുള്ള .പോലീസ് മുറയെങ്ങാനും നിന്റെ മേലെയെടുത്താൽ പൊന്ന് മോനേ..നിനക്ക് ഇങ്ങനെകൂടെ ഒന്നിരിക്കാൻ കഴികേല.

അതുകൊണ്ട് ഞങ്ങൾ പറയുന്നത് മുഴുവൻ കേട്ടിട്ടെ നിന്നെ ജയിലിലേക്ക് സുഖവാസത്തിന് വിടുന്നുള്ളൂ .കേട്ടോടാ…” ജിത്തു അവനോട് പറഞ്ഞു “ഇന്ദ്രേട്ട…” ഹരി ഇന്ദ്രനെ വിളിച്ചു…ബാലയെ അവന്റെ അടുക്കലേക്ക് അയച്ചു. .. എന്നിട്ട് അവൻ അജിത്തിന്റെ മുന്നിൽ ഒരു കസേരയിട്ട് കാലിന്മേൽ കാലു വച്ചിരുന്ന് പറഞ്ഞുതുടങ്ങി.. ഇന്ദ്രേട്ട…” ഹരി ഇന്ദ്രനെ വിളിച്ചു…ബാലയെ അവന്റെ അടുക്കലേക്ക് അയച്ചു. .. എന്നിട്ട് അവൻ അജിത്തിന്റെ മുന്നിൽ ഒരു കസേരയിട്ട് കാലിന്മേൽ കാലു വച്ചിരുന്ന് പറഞ്ഞുതുടങ്ങി.. “നീ എന്നതാ മോനെ അജിതേ വിചാരിച്ചേ..എനിക്കൊന്നും അറിയൻമേല എന്നോ..എന്നാലേ എല്ലാം അറിഞ്ഞിട്ട് തന്നെയാ… അന്ന് എന്റെ കുഞ്ചു അവസാന നിമിഷം അച്ഛയിയെ വിളിച്ച് രണ്ടേ രണ്ട് കാര്യമേ പറഞ്ഞുള്ളു…

തന്റെ ജീവൻ നഷ്ടമാകുകയാണെങ്കിൽ ബാലയെ ഹരിക്ക് കൊടുക്കണമെന്നും മുംബയിൽ തനിക്കുള്ളൊരു ലൊക്കേറിന്റെ താക്കോലും ഈ എനിക്ക് തന്നെ തരണമെന്നും.. അത് പറഞ്ഞുടൻ തന്നെ അവൻ മരിച്ചു..എന്നാൽ അവന്റെ മരണം ഒരിക്കലും എനിക്കൊരു അപകടമായി തോന്നിയില്ല കാരണം എന്റെ കുഞ്ഞുവിനെ എനിക്കറിയാം… എല്ലാം വളരെ ശ്രദ്ധിച്ചു മാത്രം ചെയ്യുന്ന ഒരാളായിരുന്നു കുഞ്ചു… നടക്കുമ്പോഴായാലും വണ്ടിയോടിക്കുമ്പോൾ ആയാലും ഓരോ നിമിഷവും ശ്രദ്ധിച് മാത്രം നടക്കുന്ന അവൻ എങ്ങനെ അപകടത്തിൽ പെട്ടു എന്നുള്ളത് എന്റെ മനസ്സിൽ ഒരു കരടായി നിലനിന്നിരുന്നു… എന്നാൽ അന്ന് അതൊന്നും അന്വേഷിക്കാനുള്ള മനസ്ഥിതി എനിക്കുണ്ടായിരുന്നില്ല കാരണം കുഞ്ചുവിന്റെ മരണം എന്നെ മാനസ്സീകമായി തളർത്തിയിരുന്നു…

അവൻ മരിച്ചുകഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് അച്ചായി എന്റെ അടുക്കൽ വന്ന് ആ താക്കോൽ തന്നത്…എന്നാൽ അന്നൊന്നും അതിനെപ്പറ്റി അന്വേഷിക്കാൻ എനിക്ക് കഴിഞ്ഞില്ല..കാരണം അവന്റെ മരണം എന്നെയും അത്രമാത്രം തളർത്തിയിരുന്നു.. പിന്നീടുള്ള കുറച്ച് കാലം ഞാൻ എന്നെത്തന്നെ തിരക്കിൽ പെടുത്തി .അപ്പോഴെല്ലാം എന്റെ മനസ്സിൽ ഇക്കാര്യം ഉണ്ടായിരുന്നു… നിന്നെ എനിക്ക് നേരത്തെമുതലെ സംശയം ഉണ്ടായിരുന്നുവെങ്കിലും അതിനെ സാധൂകരിക്കത്തക്ക തെളിവുകൾ ഒന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല…എന്നാലും അവന്റെ മരണശേഷം ഞാൻ ഒരു അകലം നീയുമായി പാലിച്ചിരുന്നു….

അങ്ങനെ ആലോക്കറിൽ എന്താണെന്ന് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ബാലയുമായുള്ള വിവാഹം…അതും വിച്ചുവിന്റെ ആഗ്രഹമായിരുന്നുവെന്ന് അന്നാണ് ഞാൻ അറിഞ്ഞത്.. വിവാഹത്തിന് ശേഷം ക്ലയന്റ് മീറ്റിംഗിന് പോയ ഞാൻ അവയുടെ താമസിച്ച് ആ ലോക്കർ തുറന്നു..അതിൽ ഒരു ഡയറി ഉണ്ടായിരുന്നു… അതിൽ ഒരൊറ്റക്കാര്യം മാത്രമേ എഴുതിയിരുന്നുള്ളൂ…കുഞ്ചുവിന്റെ പുതിയ പണി നടന്നുകൊണ്ടിരിക്കുന്ന ആ ഓഫീസിൽ കുറച്ച് ക്യാമറകൾ വച്ചിട്ടുണ്ടെന്ന്.. അത് വലിയൊരു തെളിവായിരുന്നു…അങ്ങനെ ആരും അറിയാതെ ഞാനും ജിത്തുവും ശബരിയും കൂടിച്ചേർന്ന് ആ ക്യാമറകൾ അവിടുന്നെടുത്ത് മാറ്റി..സഹായത്തിന് ജോചേട്ടായിയും ഇന്ദ്രേട്ടനും ഉണ്ടായിരുന്നു…

ശ്രീജിയേട്ടൻ നിന്റെ പുറകെ ആയിരുന്നു… അങ്ങനെ അവയുമായി ഞാൻ തിരിച്ചു മുംബൈയിലേക്ക് കയറി…ആ സമയത്ത് തന്നെയാണ് ഇന്ദൂറ്റിയെ ഞാനും നീയും കുഞ്ചുവും ശാരിയും ഒക്കെ തമ്മിലുള്ള ബന്ധം അറിയിക്കുന്നത്.. ആ ക്യാമറകളിൽ ജർമ്മൻ ചിപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്….അതിന്റെ മെമ്മറി പവർ അപാരമായിരുന്നു…എന്നാൽ അത് എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ഇവിടെയുള്ളവർക്ക് അറിയാത്തത് കൊണ്ട് ജിത്തേട്ടന്റെ സഹായത്തോടെ ഈ ക്യാമറയുടെ ആൾക്കാരെ എമർജൻസി ആയി മുമ്പയിലോട്ട് വരുത്തി എല്ലാ വിഷ്വൽസും ഞങ്ങൾ എടുത്തു… അതിൽ നിന്ന് തന്നെ എല്ലാം മനസ്സിലായിരുന്നു..എല്ലാം അറിഞ്ഞിട്ട് തന്നെയാണ് നിന്റെ നീക്കങ്ങൾ അറിയാനായി ഞാൻ നിന്നെ വിളിച്ച് കുറച്ച് സൂചനകൾ തന്നതും അതിൻപ്രകാരം നിന്റെ ഭായിയുടെ ആളുകൾ എന്നെ ആക്രമിക്കുവാൻ വന്നതും…

എന്നാൽ അവരെ ഞങ്ങൾ അവിടുത്തെ പോലീസിന്റെ സഹായത്തോടെ കീഴ്‌പ്പെടുത്തി..കൂടെ നിന്റെ ഭായ്‌യേയും കൂട്ടരെയും…അവർ ഇപ്പോൾ അവിടുത്തെ ജയിലിൽ സുഖമായി കഴിയുന്നു.. പിന്നെ ഇവിടെ അരങ്ങേറിയത് മുഴുവൻ എന്റെ സംവിധാനത്തിൽ നടന്ന നാടകം ആയിരുന്നു…സത്യാവസ്തകൾ നീയും ഇന്ദൂട്ടിയുമൊഴികെ എല്ലാവരെയും അറിയിച്ചിരുന്നു… എല്ലാവരും അവരവരുടെ കടമകൾ ഭംഗിയായി പൂർത്തിയാക്കി..ഇന്ന് ഇന്ദൂട്ടിയെ ഞങ്ങൾ നിന്റെ മുന്നിലേക്ക് ഇട്ടുതന്നതാണ്…ട്രീസയെക്കൊണ്ട് മനപൂർവം അവൾക്ക് ജോലി കൊടുപ്പിച്ചു..ശ്രീജിയേട്ടൻ നിന്നോട് ഇന്ദുവിനെ കൂട്ടണം എന്ന് വിളിച്ചും പറഞ്ഞു… ആ കോളജ് സ്റ്റോപ് മുതൽ ഞങ്ങൾ നിന്റെ പിന്നാലെ ഉണ്ടായിരുന്നു…ഇന്ദു. നിന്റെ വായിൽ നിന്ന് തന്നെ സത്യങ്ങൾ കേട്ടോട്ടെ എന്നോർത്തിട്ടാണ് ഞങ്ങൾ മിണ്ടാതിരുന്നത് തന്നെ..അതെല്ലാം ഞങ്ങൾ ക്യാമറയിൽ പകർത്തി വച്ചിട്ടുമുണ്ട്…

അപ്പൊ നിനക്ക് എല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു….” അതും പറഞ്ഞുകൊണ്ട് ഹരി ഒന്ന് നിർത്തി… “ഇനി ഇവനെ കൊണ്ടുപോയലോ..”.. ജിത്തു ചോദിച്ചു… “ഒരു മിനിറ്റ് ജിത്തേട്ടാ. .” ബാല ജിത്തുവിനോട് പറഞ്ഞു.. അവൾ ഓടിവന്ന് തന്റെ കാലിലെ ചേരുപ്പൂരി അവന്റെ മുഖത്ത് തലങ്ങും വിലങ്ങും തന്റെ ദേഷ്യം തീരുവോളം തല്ലി… അവസാനം അവൾ തളര്ന്ന് ഹരിയുടെ കൈകളിലേക്ക് വീണു… അജിത്തിന്റെ മുഖം പൊട്ടി ചോരയൊഴുകാൻ തുടങ്ങി..എന്നാൽ അവന്റെ മുഖത്തൊരു പുച്ഛച്ചിരി ഉണ്ടായിരുന്നു..അതിനർത്ഥം തന്നെ ഇപ്പോൾ പോലീസ് പിടിച്ചാലും താൻ തിരികെ വരും എന്നുള്ളതാനെന്ന് അവർക്ക് മനസ്സിലായി.. എന്നാലും എല്ലാം നിയമത്തിന് വിട്ടുകൊടുക്കാൻ അവർ തീരുമാനിച്ചു… പെട്ടന്ന് ഒരു കാറ്റടിച്ചു…ആ മുറിയിൽ മുഴുവൻ ചെമ്പകത്തിന്റെ സുഗന്ധം പരന്നു..

ആ മുറിയുടെ മൂലയിൽ ഒരു പുകചുരുൾ രൂപാന്തരപ്പെടാൻ തുടങ്ങി..അവർ നോക്കിനിൽക്കെ വിച്ചു അവിടെ പ്രത്യക്ഷനായി…അവനെ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു…ഇന്ദുവിന്റെ കണ്ണുകളിൽ സ്നേഹം നിറഞ്ഞു നിന്നു…അജിത്തിന്റെ കണ്ണുകളിൽ ഭയവും.. വിച്ചു പതിയെ അജിത്തിന്റെ നേരെ നടന്നടുത്തു… “നീ ചെയ്തത് ഒരു വലിയ തെറ്റാണ് അജിത്…നിന്റെ മനസ്സ് വായിക്കാനും എനിക്ക് കഴിയും..ഇന്നത്തെ നീതിന്യായ വ്യവസ്ഥകളുടെ ചട്ടക്കൂടിനുള്ളിലേക്ക് നീ പോയാൽ നീ വീണ്ടും ശക്തമായി തിരികെ വരും. .അതിനാൽ നിന്റെ ശരീരത്തിന്റെ സ്വാധീനം ഞാൻ എടുക്കുന്നു…ചെയ്ത പാപങ്ങൾക്ക് ഈ ഭൂമിയിൽ കിടന്ന കിടപ്പ് കിടന്ന് നീ പശ്ചാതാപിക്ക്….” അവന്റെ കണ്ണില്നിന്നും പ്രകാശരശ്മികൾ അജിത്തിന് മേലേക്ക് പതിച്ചു… അജിത്തിന് തന്റെ ശരീരത്തിന്റെ ഭാരം നഷ്ടമാകുന്നതായി തോന്നി..

അവന്റെ തല ഒരു വശത്തേക്ക് ചെരിഞ്ഞു വീണു..കൈകളും കാലുകളും മലർന്നുപോയി… ഉടനെ തന്നെ ഒരു ഓട്ടം പൊലീസുകാർ ഓടി വന്നു. അജിത്തിനെ കൊണ്ടുപോകാൻ ജിത്തു ഉത്തരവിട്ടു..കൂടെ അമിതമായ മയക്ക് മരുന്നിന്റെ ഉപയോഗം നിമിത്തം പ്രതി തളർന്നു പോയതായി എഫ്.ഐ. ആറിൽ എഴുതാനും നിർദേശിച്ചു…. അവർ വന്ന് അവനെ കൊണ്ടുപോയി…വിച്ചു വന്ന് ഹരിയെ പുണർന്നു… “കുട്ടാ…ഒരാഗ്രഹം കൂടെ എനിക്ക് ബാക്കിയുണ്ട്…എന്റെ ബാലയുടെ കഴുത്തിൽ കിടക്കുന്ന ആ താലി നീ അതൊന്ന് എന്റെ മുന്നിൽ വച്ച് ഒന്നുകൂടെ കേട്ടാമോ…” അവൻ നിറകണ്ണുകളോടെ സമ്മതം മൂളി ഒരിക്കൽ കൂടെ അവളുടെ കഴുത്തിൽ താലി ചാർത്തി.. വിച്ചു അവരുടെ കൈകളെ തമ്മിൽ യോജിപ്പിച്ചു…ഹരിയുടെയും ബാലയുടെയും കണ്ണുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകി..വിച്ചു ഇരുവരുടെയും നിറുകയിൽ ചുംബിച്ചു….എന്നിട്ട് മറ്റുള്ളവരോട് യാത്ര പറഞ്ഞ് അവൻ പുകചുരുളായി ആകാശത്തേക്ക് പറന്നു..

★★★★★★★★★★★★★★★★★★★★ അവർ ഉടനെ തന്നെ വീട്ടിലേക്ക് തിരിച്ചു..അവിടെ എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു.. അവളെ എല്ലാവരും പറ്റിച്ചതുകൊണ്ട് അവൾ ആദ്യം ആരോടും മിണ്ടിയില്ല..പിന്നീട് പരിഭാവങ്ങളെല്ലാം തീർത്ത് അവൾ പഴയ ബാലയാകുകയായിരുന്നു….. ★★★★★★★★★★★★★★★★★★★ പിന്നീടുള്ള ദിവസങ്ങളെല്ലാം ഹരിയുടെയും ബാലയുടെയും പ്രണയകാലമായിരുന്നു…തമ്മിൽ കളിച്ചും ചിരിച്ചും പരിഭവങ്ങൾ തീർത്തും മാസങ്ങൾ കടന്നുപൊയ്ക്കൊണ്ടേയിരുന്നു… ★★★★★★★★★★★★★★★★★★★★ ബാല കുറയെ നേരമായി ഹരിക്ക് വേണ്ടി കാത്തുനിൽക്കുന്നു…ഇന്ന് വൈകുന്നേരം അവർ തിരുവനന്തപുരം വരെ പോകുകയാണ്…ശബരിയുടെ വിവാഹമാണ്…അവൻ പ്രണയിച്ചിരുന്ന കുട്ടി തന്നെയായിരുന്നു വധു…

ബാല ഇപ്പൊ ആറു മാസം ഗർഭിണിയാണ്..കുഞ്ഞിന്റെ അനക്കം ശ്രവിക്കലാണ് ഓഫീസിൽ നിന്നും വന്ന് കഴിഞ്ഞാൽ ഹരിയുടെ പ്രധാന ജോലി..അവളുടെ മടിയിൽ തലവച്ചു അവളോടും കുഞ്ഞിനോടും വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും… കുറച്ചുനേരത്തിന് ശേഷം ഹരി വന്നു..പറഞ്ഞ സമയത്തിന് വരാത്തതുകൊണ്ട് പിണങ്ങി നിന്ന ബാലയെ അവൻ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു…അവൾ അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവൻ അവളെ ഇന്ദൂട്ടി എന്ന് പതിയെ വിളിച്ച് അവളുടെ കാതിൽ പാതയെ കടിച്ചു..എന്നിട്ട് അവളുടെ മുന്നിലേക്ക് നല്ല ചൂട് മസാല ദോശ വച്ചുകൊടുത്തു… “എടാ..വന്ന വഴിക്ക് ആര്യാസിൽ കയറി ഇത് വാങ്ങാൻ നിന്നപ്പോൾ സമയം പോയിടാ…” ബാക്കി പറയുന്നതിന് മുന്നേ ഇന്ദു അവളുടെ ആധരങ്ങളാൽ അവന്റെ അധരത്തെ ബന്ധിച്ചു… ★★★★★★★★★★★★★★★★★★★★

അവർ തിരുവനന്തപുരത്തെത്തി കല്യാണവും കൂടി..തിരിച്ചു വരുന്ന വഴി ബാലയ്ക്ക് ഡ്രസ് എടുക്കാൻ ഒരു തുണിക്കടയിൽ കയറി … എല്ലാം നോക്കികൊണ്ടിരുന്നപ്പോഴാണ് ആരോ അവരെ ശ്രദ്ധിക്കുന്നതായി തോന്നിയത്…നോക്കിയപ്പോൾ അത് ശാരിയായിരുന്നു… അവളുടെ ശ്രദ്ധ തന്നിലേക്കും ബാലയിലേക്കും അവളുടെ വീർത്ത വയറിലേക്കും ആണെന്ന് കണ്ട ഹരി അവളെ ഒന്നുകൂടെ ചേർത്തു പിടിച്ചു… ഇത് കണ്ട ശാരിയുടെ കണ്ണിൽ ഒരു നഷ്ട്ടബോധം നിഴലിട്ടു… ഹരി അവളെ നോക്കാതെ ഇന്ദുവിനെ ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി… ★★★★★★★★★★★★★★★★★★★★ രണ്ട് വർഷങ്ങൾക്ക് ശേഷം… ഇന്ന് ബാലയുടെ അനിയതിമാരുടെ വിവാഹമാണ്..അവരെപ്പോലെ തന്നെ വരന്മാരും ഇരട്ടകളാണ്… രാവിലെ തന്നെ ബാല എല്ലാത്തിനും ഓടി നടക്കുകയാണ്…എല്ലാം ചെയ്ത് കഴിഞ്ഞ് വന്നിട്ടും അപ്പനും മക്കളും എഴുന്നേറ്റിട്ടില്ല… ബാല വന്ന് അവരുടെ കിടപ്പ് കണ്ട് ചിരിക്കുകയായിരുന്നു… ആദ്യ പ്രസവത്തിൽ തന്നെ മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു..മൂന്ന് ചുന്ദരി പെണ്കുട്ടികൾ…

ചിന്മയ എന്ന ചിന്നു ആത്മയ എന്ന അനു പിന്നെ തന്മയ എന്ന തനു…ഇപ്പോ അവർക്ക് ഒന്നര വയസ്സ് ഇതിൽ തനു കണ്ണന്റെ നെഞ്ചിലും അനുവും ചിന്നുവും കണ്ണന്റെ രണ്ട് കൈകളിലുമായാണ് കിടക്കുന്നത്.. അവൾ ശബ്ദമുണ്ടാക്കാതെ മൂവരെയും സൂക്ഷിച്ചു മാറ്റിക്കിടത്തി…ഉണർന്നാൽ അവൾക്ക് പണിയാകും എന്നറിയാം.. അവൾ പതിയെ ഹരിയെ വിളിച്ചുണർത്താൻ നോക്കി..അവസാനം അവൾ അവനെ കുലുക്കി എഴുന്നേല്പിക്കാൻ തുടങ്ങി….അവൻ വേഗം അവളുടെ കൈ പിടിച്ച് വലിച്ച് അവളെ നേരെ ബെഡിലേക്കിട്ടു…കൈകൾക്കൊമ്ദാവളെ ചുറ്റിവരിഞ്ഞു..

“ഛേ.. കണ്ണേട്ടാ..വിട്ടെ..എന്നിട്ട് എഴുന്നേൽക്കാൻ… അവിടെ എല്ലാവരും അന്വേഷിക്കും..” “ഓ പിന്നെ..ആരും അന്വേഷിക്കില്ലെടി…നമുക്ക് ഇങ്ങനെ കിടക്കാം…വേണേൽ നമുക്ക് നമ്മുടെ പിള്ളേർക്ക് ഓരോ കൂട്ടിനായും പരിശ്രമിക്കാം…” “ഓ..ഇനി അതിന് പരിശ്രമിക്കാൻ ഒന്നുമില്ല..” അതും പറഞ്ഞ് അവൾ അവന്റെ കൈ അവളുടെ വയറിലേക്ക് വച്ചു.. സന്തോഷം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞു…. അവൻ അവളെ കെട്ടിപ്പിടിച്ചു…മുത്തങ്ങൾ കൊണ്ട് മൂടി… അപ്പോഴേക്കും അവരുടെ മൂവർസംഘവും ഉണർന്നെഴുന്നേറ്റ് അവരോടൊപ്പം ചേർന്നു…അവർ രണ്ടുപേരും കൂടെ തങ്ങളുടെ മാലാഖകുഞ്ഞുങ്ങളെയും കെട്ടിപിടിച്ചു ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച് സ്വപ്നങ്ങൾ നെയ്തു തുടങ്ങി…

അവസാനിച്ചു എന്ന് പറയുന്നില്ല..അവർ ഇനിയും ജീവിക്കട്ടെ…

ഇത്രയും നാൾ എന്റെ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എന്റെ നന്ദി പറയുന്നു.. ചില ദിവസങ്ങളിൽ പോസ്റ്റാൻ കഴിഞ്ഞിട്ടില്ല..പിന്നെ ലെങ്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു..
എങ്കിൽ പോലും എന്റെ കഥയ്ക്കായി കാത്തിരുന്ന എല്ലാവർക്കും എന്റെ നന്ദി പറയുന്നു…

കഥ ഇവിടെ അവസാനിച്ച ഈ വേളയിൽ വായിച്ച എല്ലാവരും അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും പറഞ്ഞിട്ട് പോകണം എന്ന് അപേക്ഷിക്കുന്നു…ഇതൊരു അഭ്യർത്ഥനയാണ്..

പിന്നെ..ഞാൻ ഒരു കഥ കൂടെ എഴുതി തുടങ്ങിയിട്ടുണ്ട്…അതിന്റെ അടുത്ത ഭാഗം മറ്റന്നാൾ പോസ്റ്റുന്നതായിരിക്കും…

എന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരിക്കൽ കൂടെ നന്ദി പറഞ്ഞുകൊണ്ട്…

നിങ്ങളുടെ സ്വന്തം,
അഗ്നി🔥

ശുഭനിദ്ര🦋

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13

ഹരിബാല : ഭാഗം 14

ഹരിബാല : ഭാഗം 15

ഹരിബാല : ഭാഗം 16

ഹരിബാല : ഭാഗം 17

ഹരിബാല : ഭാഗം 18

ഹരിബാല : ഭാഗം 19

ഹരിബാല : ഭാഗം 20

ഹരിബാല : ഭാഗം 21