ഹരിബാല : ഭാഗം 16

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി


അത് ട്രീസ ആയിരുന്നു…സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു..അവൾ ലക്ചറർ ആണ്..ബിസിനെസ്സ് മാനേജ്‌മെന്റിൽ..പക്ഷെ ഇവിടെയാണോ… അങ്ങനെയുള്ള സംശയങ്ങൾ എന്നിൽ തലപൊക്കി…അവളും എന്നെ കണ്ടിങ്ങനെ അന്തിച്ചു നിൽപ്പുണ്ട്…

“എന്താ മോളെ…” അമ്മയാണ്..

“അല്ല..അമ്മാ..എന്റെ ആത്മാർത്ഥ കൂട്ടുകാരിയാണിത്…ട്രീസ…എന്റെ ട്രീസമ്മ…”

അപ്പോഴേക്കും അവൾ ഓടിവന്നെന്നെ കെട്ടിപിടിച്ചിരുന്നു…

“അമ്മേ.. അച്ഛാ..ഇത് എന്റെ ട്രീസമ്മ…”

ട്രീസ അവരെ നോക്കി കൈ കൂപ്പി…
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..

“ആഹാ..ഇന്ദുമോൾടെ കൂട്ടുകാരി ആണോ…മോളെന്താ ഇവിടെ..”

“അച്ഛാ..ഞാൻ ഇവിടെയാണ് പഠിപ്പിക്കുന്നെ..ഞങ്ങൾ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്…..”

“ആഹാ…അപ്പൊ ഇന്ദുമോൾടെ ടീച്ചർ ആണല്ലേ മോള്…നന്നായല്ലോ…”
അച്ഛനാണ്..

“മോൾടെ കുടുംബം”…’അമ്മ അവളോട് ചോദിച്ചു..

എന്റെ ഭർത്താവ് ജോയൽ , ഇവിടെ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പ്രൊഫസർ ആണ്..പിന്നെ രണ്ട് മക്കൾ..ഒരാണ്കുട്ടിയും പെണ്കുട്ടിയും..ഇരട്ടകൾ ആണ്..”

ട്രീസ ഒന്ന് ചിരിച്ചു…എന്നിട്ട് അവരോടായി തുടർന്നു..
“അച്ഛാ..അച്ഛനും അമ്മയ്ക്കും വിരോധമില്ലെങ്കിൽ ഇന്നൊരു ദിവസത്തേക്ക് ഞാനിവളെ എടുത്തോട്ടെ..വൈകിട്ട് എത്തിച്ചേക്കാം..”

“ഇന്ദുമോൾക്ക് കുഴപ്പമില്ലേൽ ഞങ്ങൾക്കും ഇല്ല…എന്താ മോളെ?”

ഇന്ദുവിന്റെ മുഖത്തെ ചിരി കണ്ടപ്പോഴേ അവളുടെ സമ്മതം അവർക്ക് പിടികിട്ടി…

“അപ്പൊ ടീച്ചർ മോളെ ഞങ്ങൾ പോകുകയാണ്..വൈകുന്നേരം ഇന്ദുമോളെ അവിടെ എത്തിച്ചാൽ മതി…
അപ്പൊൾ ഞങ്ങൾ ഇറങ്ങട്ടെ ഇന്ദുമോളെ..നിങ്ങൾ കൂട്ടുകാരികൾ ഒന്നിച്ചിരിക്ക്…”

അവർ പോയതിനുശേഷം ട്രീസ അവളെ വാരിപ്പുണർന്നു…അവൾ തിരിച്ചും..

“ട്രീസമ്മേ..നീ ഇവിടെയാണ് പഠിപ്പിക്കുന്നതെന്ന് എന്നോട് പറഞ്ഞില്ലായിരുന്നല്ലോ….”

“സോറിടാ…അത് ഞാൻ മറന്നുപോയി.പക്ഷേ അതെന്തായാലും നന്നായി…അതുകൊണ്ടാണല്ലോ ഇപ്പോഴത്തെ ഈ കൂടിക്കാഴ്ച ഇത്രയും മനോഹരമായത്…”
രണ്ടു പേരും ചിരിച്ചു..

ട്രീസ തുടർന്നു..
“അപ്പൊൾ നീ വീണ്ടും പഠിക്കാൻ പോകുവാണല്ലേ..
ഞാൻ നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു…”

ഇന്ദു ഒന്ന് ചിരിച്ചു…
“അതൊക്കെ വിട്ടെ ട്രീസമ്മോ…നമ്മുടെ ജോക്കുട്ടനും ജോവനക്കുട്ടിയും എന്നാ പറയുന്നു….പിന്നെ നിന്റെ ഇച്ഛായനോ..”

“പിള്ളേരുടെ കാര്യം പറയാതിരിക്കുവാ ഭേദം.. ഭയങ്കര വികൃതിയാ രണ്ടും കൂടെ…അപ്പച്ചനേം അമ്മച്ചിയേം രണ്ടും കൂടെ വട്ടം കറക്കുവാ..പിന്നെ ഇച്ഛായൻ..പിള്ളേരുടെ കൂടെ കൂടിയാൽ പുള്ളിക്ക് അവരെക്കാളും പ്രായം കുറവായതുപോലാ..എല്ലാം കണക്കാ..”

രണ്ടുപേരും നിന്ന് ചിരിച്ചു…

“എടീ..വാ..നമുക്ക് ഇച്ഛായനെ കണ്ടെച്ചും ഇവിടെ അടുത്തുള്ള പാർക്കിലേക്ക് പോകാം..എനിക്കോത്തിരി ചോദിക്കാനുണ്ട്…”

അവർ ജോയലിനടുത്തെത്തി…പണ്ടത്തെപ്പോലെ തന്നെയുണ്ട്…ഒരു മാറ്റവുമില്ലല്ലോ എന്നവൾ ഓർത്തു…

“ഇഛായാ…ദേ..ഇതാരാണെന്ന് നോക്കിയേ…”

“ഹാ..ഇന്ദുവോ…ഇതെന്നതാ ഇവിടെ…ഇവൾക്ക് ഇന്ദുനേപ്പറ്റി പറയാനെ നേരമുള്ളു…ഇന്ദു വിളിച്ചു കഴിഞ്ഞാൽ പിന്നെ മുഴുവനും ഇന്ദു അങ്ങനെയാണ്..ഇങ്ങനെയാണ് എന്നൊക്കെ പറച്ചിലാണ് ആളുടെ പ്രധാന പണി…”

ട്രീസ ഇന്ദുവിനെ നോക്കി കണ്ണിറുക്കി…

“സാറിനെപ്പറ്റി പറയാനും ഇവൾക്ക് നൂറ് നാവാ..”

“ഇന്ദു…ഞാൻ ഇയാളെ പഠിപ്പിച്ചിട്ടുണ്ടോ…”

“ഇ..ഇല്ല സർ..എന്താ”…അവൾ നിഷ്ക്കളങ്കമായി ചോദിച്ചു..

“അല്ലാ… ഈ സർ വിളി കേട്ട് ചോദിച്ചതാ..”

“അത്…പണ്ട് കോളേജിൽ വച്ച് പറഞ്ഞു ശീലിച്ചതല്ലേ.. അതുകൊണ്ടാ…”

“എന്നാ ഇനി വേണ്ട..എന്നെ നീ ചേട്ടായി എന്ന് വിളിച്ചാൽ മതി…നീ എനിക്കെന്റെ കുഞ്ഞനിയത്തിയാ… എന്റെ ഹരിടെ ഭാര്യ….അവൻ എന്റെ നല്ലൊരു വിദ്യാർഥിയായിരുന്നു..ഞങ്ങൾ തമ്മിൽ.അധികം പ്രായ വത്യാസമില്ലാത്തതുകൊണ്ടാണോ എന്തോ..എനിക്കവൻ അനിയനും ഞാൻ അവന് ചേട്ടനും ആയിരുന്നു…വിവാഹത്തിന് നിങ്ങളുടെ രണ്ട് പേരുടെയും അരികിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും രണ്ട് ദിവസം മുന്നേയാണ് ഞങ്ങൾക്കുള്ള ട്രെയിനിങ് പ്രോഗ്രാം കഴിഞ്ഞത്…അതുകൊണ്ടാണ് വരാൻ കഴിയാഞ്ഞത്…പിന്നെ ഇന്ദുനേ ഇവിടെ ചേർക്കാനുള്ള വഴി പറഞ്ഞുകൊടുത്തതും ഇവിടുത്തെ ഫോർമാലിറ്റിസും ഒക്കെ ശെരിയാക്കിയതും ഈ ഞാൻ തന്നെയാ..”

“കർത്താവേ…ഇതൊക്കെ എപ്പോ..ഹരിയേട്ടനും ഇച്ഛായനും കൂട്ടുകാരനെന്നോ..ഇച്ഛായൻ പറഞ്ഞിട്ടാണ് ഇവളെ ഇവിടെ ചേർത്തതെന്നോ..ഇതൊന്നും എന്റെയടുത്ത് പറഞ്ഞിട്ടില്ലല്ലോ..സുഹൃത്തിന്റെ വിവാഹം ആണെന്ന് മാത്രമല്ലേ പറഞ്ഞിരുന്നുള്ളു…അടിപൊളി..”..

“ഉവ്വുവ്വേ..നിന്റെയടുത്ത് പറയാഞ്ഞത് നിങ്ങൾക്ക് രണ്ടിനും ഒന്നിച്ചൊരു സർപ്രൈസ് തരണമെന്ന് അവൻ പറഞ്ഞതുകൊണ്ടാ…എന്നെ വെറുതെ വിട്ടേരേഡി…ഒന്നുലേലും നിന്റെ പിള്ളേരുടെ അപ്പനല്ല്യോ…”

“ഹും… ചേട്ടനും കൊള്ളാം അനിയനും കൊള്ളാം….അതേ പിന്നെ.. ഇഛായാ..ഞാൻ ഇവളേം കൊണ്ട് ആ പാർക്ക് വരെ പോകുവാ..ഞങ്ങൾക്ക് ഒത്തിരി സംസാരിക്കാനുണ്ട്…വൈകിട്ട് വന്ന് വിളിക്കണേ.. എന്നിട്ട് നമുക്ക് ഇച്ഛായന്റെ പെങ്ങളെ അനിയന്റെ വീട്ടിൽ ഏല്പിച്ചെച്ചു വേണം പോകാൻ…”

“എങ്കിൽ നിങ്ങൾ വിട്ടോ..”

ഹരിയേട്ടനും ചേട്ടായിയും തമ്മിലുള്ള ബന്ധം ഓർത്തിട്ട് ഞാൻ ഇങ്ങനെ നിക്കുവാർന്നു…അപ്പോഴാണ് ചേട്ടായിയുടെ വക ഒരു കിഴുക്ക് കിട്ടിയത്…

“ഹേ..എന്താ ചേട്ടായി..ഞാൻ ഒന്നും കേട്ടില്ല…”

“അടിപൊളി…ഒന്നുമില്ല മോളെ..നിങ്ങൾ ഇപ്പൊ പാർക്കിലേക്ക് ചെല്ല്..കുറച്ചു നേരം സംസാരിച്ചിരിക്ക്.. വൈകുന്നേരം ഞാൻ നിങ്ങളെ കൂട്ടാൻ വരാം…അപ്പൊ ചെല്ല്..
പിന്നെ മോളെ..നീ ഹരിയെ വിഷമിപ്പിക്കരുത്..പിന്നെ നിനക്കിനിയും സങ്കടങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങൾ മുന്നിൽ വരാൻ സാധ്യതയുണ്ട്…എന്ത് വന്നാലും പതറരുത്..ധൈര്യമായി നേരിടണം…മുന്നിൽ എന്ത് അവസ്ഥ വരുമ്പോഴും നമ്മൾ കരയുകയാണെങ്കിൽ അത് നമ്മെ കീഴടക്കും..മറിച്ച് നമ്മൾ ധൈര്യമായി അതിനെ നേരിടുകയാണെങ്കിൽ നമ്മൾ അതിനെ കീഴടക്കും…”

അവൻ പറഞ്ഞതിന്റെ പൊരുളുകൾ പൂർണ്ണമായും മനസ്സിലായില്ലെങ്കിൽ പോലും അവൾ പതിയെ തലയാട്ടി…

യാത്ര പറഞ്ഞ് ഒരു ഊബർ വിളിച്ച് അവർ രണ്ടുപേരും പാർക്കിലേക്ക് പോയി..

പാർക്കിൽ ഒരു അറ്റത്തായുള്ള ബെഞ്ചിൽ അവർ ഇരുന്നു….

“അപ്പോ പറയെടാ…എങ്ങനെയുണ്ട് ഹരിയേട്ടൻ…”

“എന്താടാ പറയുക…എന്നെ ഒത്തിരി ഇഷ്ട്ടമാണ്…അത് നമുക്ക് ഓരോ നോക്കിലും വാക്കിലും അറിയാം..എന്നാലും ഇടയ്ക്ക് വിച്ചുവെട്ടന്റെ ഓർമ്മകൾ എന്നെ തളർത്തുന്നപോലെയൊരു തോന്നൽ..പക്ഷെ ഒന്ന് ഞാൻ തീരുമാനിച്ചു…ഹരിയേട്ടൻ തിരികെ വരുന്നതിനു മുന്നേ തന്നെ ഞാൻ മാറിയിരിക്കും…അതിനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ…ഏട്ടന്റെ ഇഷ്ട്ടങ്ങളും അനിഷ്ട്ടങ്ങളും എല്ലാം എനിക്ക് മനസ്സിലാക്കണം…എനിക്ക് ഏട്ടന്റെ നല്ലൊരു ഭാര്യ ആകണം…”

“നന്നായെടാ.. ഞാൻ എങ്ങനെ ഈ കാര്യങ്ങളൊക്കെ നിന്നോട് പറയും എന്നോർത്തുകൊണ്ടിരിക്കുകയായിരുന്നു…”

മ്മ്..തനിക്ക് വിച്ചുവേട്ടന്റെ വീട്ടിൽ വച്ച് ഉണ്ടായ അനുഭവം ട്രീസയോട് പറയണം എന്ന് തോന്നിയെങ്കിലും അവൾ അത് വേണ്ടെന്ന് വച്ചു….

എന്നാലും ബാല തന്റെ സംശയം ട്രീസയോട് തുറന്ന് പറഞ്ഞു…അതായത് തന്നെ ഹരിയേട്ടൻ ഇന്ദൂട്ടി എന്ന് വിളിച്ചെന്നും പിന്നീട് അക്കാര്യം.ചോദിച്ചപ്പോൾ വേറെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സംസാരത്തെ വഴി തിരിച്ചു വിട്ടതും പറഞ്ഞു…

“ഹ്മ്മ…അപ്പൊ അങ്ങനൊക്കെയാണ് കാര്യങ്ങൾ…ഇതിനു മുന്നേ എപ്പോഴെങ്കിലും നിനക്കങ്ങനെ തോന്നിയിട്ടുണ്ടോ..”

“ഛേ.. നീ എന്താ ഈ പറയണേ..കല്യാണത്തിനു മുന്നേ ഞങ്ങൾ സംസാരിച്ചിട്ട് കൂടിയില്ല…കല്യാണത്തിന് ശേഷം 3 ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ആള് മുംബൈക്ക് പോയി..
എന്നിരുന്നാലും എന്തോ എന്നെ ഹരിയേട്ടനിലേക്ക് അടുപ്പിക്കുന്നു..എന്താണെന്നറിയില്ല..ഒപ്പം നോവായി മനസ്സിൽ വിച്ചുവെട്ടന്റെ ഓർമ്മകളും..”

“അതായത് നിങ്ങൾക്കെങ്ങനെ സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ലെന്ന് സാരം…പക്ഷെ നീ പറയുന്ന അടുപ്പം..അത് നീ മനസ്സറിഞ്ഞ് സ്നേഹിച്ച നിന്റെ കണ്ണേട്ടനും ഹരിയേട്ടനും ഒരാളായത് കൊണ്ടാണോ…അതുകൊണ്ടാവില്ലേ ഹരിച്ചേട്ടന്റെ വായിൽ നിന്നും ഇന്ദൂട്ടി എന്നൊരു പേര് വന്നത്..”

“എടാ..അതിന് ഒരു വഴിയുമില്ല…കാരണം വിച്ചുവേട്ടൻ എന്നെ ആദ്യമായി കാണാൻ വന്നപ്പോൾ എന്നെ ഇന്ദൂട്ടി എന്നാണ് വിളിച്ചത്…അങ്ങനെയാണ് ഞാനും ഏട്ടനും വിവാഹിതരായത്..അവസാനം ഞാൻ കാത്തിരുന്ന ആൾ അല്ലാഞ്ഞിട്ടു പോലും സ്നേഹം വാരിക്കോരി നൽകി അവസാനം എന്നെ..ഇട്ടിട്ട് തനിയെ……..”
എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ നിറഞ്ഞു…വാക്കുകൾ ഇടറി..പതിയെ അതൊരു പൊട്ടിക്കരച്ചിലായി മാറി…

ട്രീസ അവളെ നെഞ്ചോട് ചേർത്തു..പുറത്തു തട്ടിയും മുടിയിഴകളിലൂടെ തലോടിയും ഒക്കെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…

പെട്ടന്ന് അതിലെ ശക്തമായ ഒരു കാറ്റ് കടന്നുപോയി..അവളുടെ മുടിയിഴകൾ പാറിപ്പറന്നു…ആ കാറ്റിന് ചെമ്പകത്തിന്റെ സുഗന്ധമുണ്ടായിരുന്നു…ആ കാറ്റിൽ തന്നെ ഒരിക്കൽ ഏകാകിനിയാക്കിയ തന്റെ വിച്ചുവേട്ടന്റെ സാന്നിധ്യം അവൾ തിരിച്ചറിഞ്ഞു…വിച്ചു താൻ അവനെയോർത്ത്‌ കരയുന്നതിൽ ഉള്ള ദേഷ്യം പ്രകടമാക്കിയതാണെന്ന് അവൾക്ക് മനസ്സിലായി..അവൾ അവന് കൊടുത്ത വാക്ക് ഓർമ്മിച്ചു…അവൾ പതിയെ ശാന്തയായി….

അവളുടെ മൂഡ് മാറ്റുന്നതിനായി ട്രീസ പതിയെ ബാലയുടെ കൈകളിൽ പിടിച്ച് നടക്കാൻ ആരംഭിച്ചു…പാർക്കിൽ വന്നിരിക്കുന്ന കുഞ്ഞുങ്ങളുടെ കളിച്ചിരിയും അവിടെയുള്ള പൂക്കളുമെല്ലാം ബാലയുടെ മനസ്സിനെ സ്വസ്ഥമാക്കി…ഒരു സമാധാനം തന്നിൽ വന്ന് നിറയുന്നത് അവൾ അറിഞ്ഞു…

അവർ ഓരോ ഐസ്ക്രീം വാങ്ങി പതിയെ നടക്കാൻ ആരംഭിച്ചു..

“എടാ..പിന്നെ നീ പറഞ്ഞതുപോലെ കണ്ണേട്ടൻ ഹരിയേട്ടനാകാൻ ഒരു വഴിയുമില്ല..കാരണം ഏട്ടന് വേറൊരു കുട്ടിയെ ഇഷ്ട്ടം ആയിരുന്നു….”

“ഇതാര പറഞ്ഞത്?”

“ഏട്ടൻ തന്നെയാ..പക്ഷെ ഏട്ടനത് നേരിട്ട് ഭംഗിയായി പറയാനുള്ള അവസരം കിട്ടിയില്ല…അവസാനം.ഏട്ടന്റെ അമ്മാവന്റെ നിർബന്ധം മൂലം സഹോദരിയായി കണ്ട പെണ്കുട്ടിയുടെ കഴുത്തിൽ താലി ചാർത്തേണ്ടി വന്നു..അവസാനം അവൾ ഇട്ടിട്ടും പോയി..”

“എടാ..നീ പറഞ്ഞതൊക്കെ ശെരിയാ..പക്ഷെ ഒന്ന് ചിന്തിച്ചേ..ആ പെണ്കുട്ടിയോട് ചേട്ടന് നേരിട്ട് ഇഷ്ട്ടം തുറന്ന് പറയാൻ കഴിഞ്ഞിട്ടില്ല…..നിന്റെ കാര്യത്തിലും അങ്ങനെ തന്നെ..കണ്ണേട്ടന് നിന്നോട് കത്തുകളിലൂടെ അല്ലാതെ നേരിട്ട് ഇഷ്ടം പറയാൻ കഴിഞ്ഞിട്ടില്ല..പിന്നെ ചേട്ടൻ ആ പെണ്കുട്ടിയെ ആദ്യമായി കാണുന്നത് കോളേജിൽ വച്ച്.. നമ്മളും അതേ കോളേജിൽ…കൂടെ ഇന്ദൂട്ടി എന്നുള്ള വിളി…
എനിക്കെന്തൊക്കെയോ സംശയം തോന്നുന്നു…ഹും…
നീ ഒരു കാര്യം ചെയ്യ്..വീട്ടിൽ ചെന്നിട്ട് അവിടെ ഏതെങ്കിലും പഴയ ഡയറിയോ ആൽബമോ അങ്ങനെ എന്തെങ്കിലും പുരാവസ്തുക്കൾ ഉണ്ടോ എന്ന് നോക്ക്..ചിലപ്പോൾ എന്തെങ്കിലും തുമ്പ് കിട്ടിയാലോ…ഞാൻ ഇച്ഛായനേം പതുക്കെ ഒന്ന് സോപ്പിട്ട് നോക്കാം…നീ അക്കൂട്ടത്തിൽ ഏടത്തിയോടും അമ്മയോടും കൂടെ ഒന്ന് ചോദിച്ചെക്ക്…”

“ഹ്മ്മ…”..അവൾ പതുക്കെ ഒന്ന് മൂളി..

അപ്പോഴേക്കും ട്രീസയുടെ ഫോൺ അടിച്ചു..

“ആ ഇഛായാ..ഞങ്ങൾ പുറത്ത് നിൽക്കാം..” എന്നും പറഞ്ഞുകൊണ്ട് കട്ട് ചെയ്തു..
എന്നിട്ടവൾ ബാലയെയും കൂട്ടി പാർക്കിന് വെളിയിലിറങ്ങി ഇച്ഛായനായി കാത്തുനിന്നു..
ഈ സമായമൊക്കെയും ബാലയുടെ ചിന്തകളിൽക്കൂടെ ഹരിയേട്ടനും കണ്ണേട്ടനും ഉള്ള സാമ്യതകളും വത്യാസങ്ങളും തമ്മിൽ പിടിവലി നടത്തുകയായിരുന്നു…

(തുടരും..)

 

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13

ഹരിബാല : ഭാഗം 14

ഹരിബാല : ഭാഗം 15

-

-

-

-