Wednesday, April 24, 2024
Novel

ഹരിബാല : ഭാഗം 19

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

അമ്മാവന് അതായത് ശാരിയുടെ അച്ഛന് ആയിടക്കാണ് ഹൃദയാഘാതം വരുന്നതും അതോടു കൂടെയാണ് എല്ലാവരുടെയും സ്വപ്നങ്ങൾ തകരുന്നതും…

അന്ന് അവിടെവച്ച് താൻ ശാരിയെ വിവാഹം ചെയ്തുകൊള്ളാം എന്ന് കുട്ടന് അമ്മാവന് വാക്ക് കൊടുക്കേണ്ടി വന്നു…അന്ന് അവൻ അത് പൂർത്തിയാക്കാൻ ഉദ്ദേശിച്ചിട്ടല്ലായിരുന്നു കാരണം അവന്റെ പ്രണയത്തിന്റെ തീവ്രത നേരിൽ കണ്ടറിഞ്ഞവരാണ് ഞങ്ങൾ…അവസാന നിമിഷം എന്തെങ്കിലും വഴി കണ്ടുപിടിക്കാം എന്ന് ഞങ്ങൾ ഉദ്ദേശിച്ചു…ആ ഉദ്ദേശത്തോടെയാണ് അവൻ തിരികെ പോയത്…

എന്നാൽ ശാരിയുടെ മാറ്റം ആയിരുന്നു അത്ഭുതവാഹമായത്….സ്വത്തിന് വേണ്ടി ആത്മാർത്ഥമായി സ്നേഹിച്ചവനെ സ്നേഹിച്ച്‌ വഞ്ചിച്ച് വേറൊരാളെ വിവാഹം ചെയ്ത് എന്നിട്ടവൾ മറ്റൊരാളുടെ കൂടെ പോയി…

ഇതിനിടയിൽ ഒരു നിയോഗം പോലെ കുട്ടൻ സ്നേഹിച്ചിരുന്ന നിന്നെ വിച്ചു വിവാഹം ചെയ്തു…അങ്ങനെ വന്നപ്പോൾ കുട്ടന് കുഞ്ചുവിനെ അഭിമുഖീകരിക്കാൻ മടി ആയി ..

എന്നാൽ കുഞ്ചുവിന് കുട്ടന് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് മാത്രമേ അറിയുവാർന്നുള്ളൂ..എന്നാൽ അത് ബാലയാണെന്നുള്ള കാര്യം അവനറിയില്ലായിരുന്നു……..കൂടാതെ കുഞ്ചുവിന് കുട്ടനെയും അഭിമുഖീകരിക്കാൻ ബഫ്ഹീമുട്ടായിരുന്നു…കാരണം ശാരി അവനെ ആത്മാർത്ഥമായാണ് സ്നേഹിച്ചിരുന്നത് എന്നാണല്ലോ അവനും വിശ്വസിച്ചിരുന്നത്..

അങ്ങനെയാണ് അവർ തമ്മിലുള്ള ബന്ധം മുറിഞ്ഞത്..എന്നാലും രണ്ടുപേർക്കും തമ്മിൽ തമ്മിൽ ജീവനായിരുന്നു…നിങ്ങളുടെ വിവാഹത്തിന് കുഞ്ചു ബാലേടെ കഴുത്തിൽ താലി കെട്ടുമ്പോൾ ഊറിവന്ന കണ്ണുനീരിനെ ഒരു പുഞ്ചിരിയിൽ ഒതുക്കി മണ്ഡപത്തിന് പുറത്ത് വന്ന കുട്ടന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്…

പെട്ടന്ന് അവളെ ആരോ പുറകിൽ നിന്ന് വന്ന് കെട്ടിപ്പിടിച്ചു….ആ സ്പര്ശനത്തിലൂടെ താൻ മനസ്സിലാക്കി അത് തന്റെ ട്രീസമ്മ ആണെന്ന്…അവളുടെ മുഖം കണ്ടാൽ അറിയാം ചേട്ടായി എല്ലാം അവളോട് പറഞ്ഞിട്ടുണ്ടെന്ന്….അവൾ പതിയെ അവളുടെ നെഞ്ചിലേക്ക് ചാരിയിരുന്നു…ചേട്ടായി അജിതേട്ടന്റെ അടുക്കലേക്ക് നീങ്ങിയിരുന്നു….എല്ലാം വീണ്ടും കേൾക്കുമ്പോൾ അജിത്തേട്ടന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു..

ശ്രീജിയേട്ടൻ തുടർന്നു……
പക്ഷെ അവന് ആരോടും ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല…ഒന്നുകിൽ നിനക്ക് ആള് മാറിപ്പോയതാകാം കാരണം വീട്ടിലേക്ക് ഒരു പ്രൊപോസലായി വരും എന്നവൻ പറഞ്ഞിരുന്നല്ലോ…അല്ലെങ്കിൽ നിനക്ക് അവനെ ഇഷ്ട്ടം ആയിരുന്നില്ല…പക്ഷെ ആദ്യത്തെ കാരണത്തിനാണ് അവൻ കൂടുതൽ മുൻതൂക്കം കൊടുത്തത്..കാരണം അവനോടുള്ള നിന്റെ ഇഷ്ട്ടം അവൻ പലപ്പോഴും നിന്റെ കണ്ണുകളിൽ കണ്ടിരുന്നു….

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി…അതിനിടയിൽ ശാരി പോയതിന്റെ കാരണം അറിയാനാണ് കുഞ്ചു പിന്നീട് ഇങ്ങോട്ടേക്ക് വന്നത്..അന്ന് അവന് ഒത്തിരി ദേഷ്യവും സങ്കടവും എല്ലാം കൂടിക്കലർന്നൊരു ഭാവമായിരുന്നു…

അന്നവൻ എന്റെ തോളിൽ കിടന്നാണ് പൊട്ടി പൊട്ടി കരഞ്ഞത്…അവളെ ഓർത്ത്…അവളുടെ സ്നേഹം ആത്മാർത്ഥമാണെന്ന് വിശ്വസിച്ച് അവളെ മറക്കാൻ കഴിയാതെ നല്ലൊരു ജീവിതവും പ്രതീക്ഷിച്ചു വന്ന അവന്റെ പെണ്ണിനെ ഒന്നു നേരാവണ്ണം ശ്രദ്ധിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് പദം പറഞ്ഞവൻ കരഞ്ഞു…

ഇത് കെട്ടിട്ടാണ് കുട്ടൻ ഇറങ്ങിവന്നത്….അവന് അത് കേട്ടപ്പോൾ ദേഷ്യം തോന്നി…..തന്നെ പ്രണയിച്ചവൾ മറ്റൊരാളെ വിവാഹം ചെയ്തതിന്റെ പേരിൽ സ്വന്തം ഭാര്യയോട് സംസാരിക്കാതെ ഇരിക്കുകയാണെന്ന് അറിഞ്ഞ അവൻ ഉടനെ തന്നെ അവനെ തല്ലി ഒത്തിരി വഴക്കു പറഞ്ഞു..

അന്ന് അവൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കുട്ടൻ എങ്ങനെയാണ് ആ സാഹചര്യത്തിലും പിടിച്ചു നിന്നത് എന്നെനിക്കറിയില്ല…പെങ്ങളായികണ്ടവളെ ഭാര്യയായ്‌ കണ്ട്‌ ആ ജീവിതത്തോട് ഒന്ന് പൊരുത്തപ്പെട്ട് വന്നപ്പോഴേക്കും അവൾ അവനെ ഇട്ടേറിഞ്ഞിട്ട് പോയി..അതിന്റെ കൂടെ താൻ സ്നേഹിച്ചിരുന്നവളുടെ ഭർത്താവ് വന്ന് അവൾക്ക് ഒരു ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നുവെന്നും താൻ അവളെ അഭിസംബോധന ചെയ്ത ഒരു പേര് നിമിത്തമുണ്ടായ തെറ്റിദ്ധാരണ മൂലം ആണ് അവൾ അവന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നും ഒക്കെ പറഞ്ഞുകൊണ്ട് അവൻ കരയുകയായിരുന്നു..

തന്നെ കാത്താണ് തന്റെ ഇന്ദൂട്ടി നിന്നതെന്നും ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് കുഞ്ചുവുമായിട്ടുള്ള വിവാഹം കഴിഞ്ഞതെന്നും പറഞ്ഞപ്പോൾ കുട്ടൻ തകർന്നുപോയിരുന്നു…

എന്നാലും ആവൻ കുഞ്ചുവിനെ ആശ്വസിപ്പിച്ചു…എല്ലാ രീതിയിലും ഉള്ള് നുറുങ്ങുന്ന വേദന അവൻ അനുഭവിക്കുന്നുണ്ടെങ്കിൽ പോലും അവൻ ആ സമയം തന്റെ കുഞ്ചുവിന് ആശ്വാസം പകർന്ന് കൂടെ നിന്നു..

പിന്നീട് നിങ്ങളുടെ നല്ല നിമിഷങ്ങളായിരുന്നു…എന്നാലും കുട്ടന് നിങ്ങളെ ഒന്നിച്ച് അഭിമുഖീകരിക്കാൻ പ്രയാസമായിരുന്നു..അതുകൊണ്ട് അവൻ കുറച്ച് നാളത്തേക്ക് ഇവിടെനിന്ന് മാറി വീണ്ടും മുംബൈയിലേക്ക് പോയി..ഒരു അസിസ്റ്റൻസ് കോഴ്സ് പഠിക്കാനായി…

പിന്നീട് ബാലമോള് ഗർഭിണിയായ കാര്യം ഒക്കെ അറിഞ്ഞപ്പോൾ അവന് സന്തോഷമായിരുന്നു…തന്നെയും ഓർത്തിരിക്കാതെ നിങ്ങൾ നല്ലൊരു ജീവിതം ജീവിച്ചു തുടങ്ങിയല്ലോ എന്നോർത്തിട്ട്…

പിന്നീട് അവൻ നാട്ടിലേക്ക് വന്നത് വിച്ചുവിന്റെ മരണവാർത്ത അറിഞ്ഞാണ്…

ഇത് പറഞ്ഞപ്പോഴേക്കും ബാലയുടെ കണ്ണുകൾ നിറഞ്ഞു…പക്ഷെ അത് അവൾ ആരും കാണാതെ ഒളിപ്പിച്ചു…ആ സമയം ചെമ്പകത്തിന്റെ നറുമണം അവിടെയാകെ പൊതിഞ്ഞു…താൻ കരയാതിരുന്നതിൽ തന്റെ വിച്ചുവേട്ടൻ സന്തോഷിക്കുന്നതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു.

അന്ന് അവൻ വീണ്ടും തകർന്നുപോയി കാരണം അവരുടെ ബന്ധം അത്രത്തോളം ദൃഢമായിരുന്നു…എല്ലാ കാര്യങ്ങൾക്കും കുട്ടൻ തന്നെ ആയിരുന്നു മുൻപന്തിയിൽ…അവിടെ ഒന്നും അറിയാതെ മാനസ്സീക നില തെറ്റിയിരിക്കുന്ന നിന്നെയും നിന്റെ ഉദരത്തിൽ തുടിപ്പിനെയും കണ്ട് അവന്റെ കണ്ണ് നിറഞ്ഞു…

പിറ്റേന്ന് അതിലും ഭീകരമായ വാർത്ത ആയിരുന്നു…നിങ്ങളുടെ കുഞ്ഞിന്റെ അബോർഷൻ…അവൻ ശെരിക്കും തകർന്നുപോയി…വീണ്ടും മുംബൈയിലേക്ക് അവൻ തിരികെ പോയി..

പിന്നെ വരുന്നത് രണ്ട് വർഷങ്ങൾക്ക് ശേഷമാണ്…ഈ രണ്ട് വർഷക്കാലവും അവൻ വിളിക്കുമ്പോഴെല്ലാം ബാലയുടെ കാര്യമാണ് ആദ്യം ചോദിച്ചിരുന്നെ…അങ്ങനെ എല്ലാ കാര്യങ്ങളും ഞങ്ങൾ പറഞ്ഞറിയിച്ചുകൊണ്ടിരുന്നു…

രണ്ട് വർഷത്തിന് ശേഷം നാട്ടിൽ വന്നവൻ ബിസിനസ്സ് ഏറ്റെടുത്തു..അതിന് മുന്നേ തന്നെ അവനറിയാതെ ഞാൻ ഇന്ദ്രനെ ചെന്ന് കണ്ടിരുന്നു…
ബാലമോൾക്ക് ഇനി ഒരു വിവാഹം ആലോചിച്ചാൽ ഹരിയെ മറക്കരുത് എന്നും പറഞ്ഞു….അവർ അതിന് സമ്മതം മൂളി..

അങ്ങനെയാണ് ഹരി വീണ്ടും നിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്….പെണ്ണ് കാണാൻ വന്നപ്പോൾ മാത്രമാണ് നീയാണ് പെണ്കുട്ടി എന്നവന് മനസ്സിലായത്.

അവന് ശാരി അവനെ ഇട്ടിട്ട് പോയെപ്പിന്നെ വിവാഹമേ വേണ്ടന്ന് വച്ചിരിക്കുകയായിരുന്നു….ഒരു കള്ളം പറഞ്ഞാണ് അന്നവൻ വീട്ടിലേക്ക് കൊണ്ടുവന്നത്…പിന്നെ വിച്ചുവിന്റെ അച്ചായിയും കൂടെ നിർബന്ധിച്ചപ്പോൾ അവന് സമ്മതിക്കേണ്ടി വന്നു…

എന്നിരുന്നാലും അവന് നിന്നെ ഇഷ്ട്ടമാണ്…ഒത്തിരി..ഒത്തിരി…കാരണം എല്ല ദിവസവും നിന്നെപ്പറ്റി മാത്രമാണ് അവൻ അന്വേഷിച്ചിരുന്നത്…അവൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു….അത് ഞങ്ങൾക്ക് മറ്റാരേക്കാളും അറിയുന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഈ വിവാഹത്തിന് അവനെ നിർബന്ധിച്ചത്..
അവൻ പറഞ്ഞ് നിർത്തി…

ബാല ആകെ തരിച്ചിരിക്കുകയായിരുന്നു..അവൾ ഒരാശ്രയത്തിനെന്നോണം ട്രീസമ്മയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി…വേദിക വന്നവളുടെ പുറത്തു തട്ടി..പുരുഷപ്രജകളെല്ലാം മുറിയുടെ പുറത്തേക്ക് പോയി…

ബാലയ്ക്ക് സങ്കടം സഹിക്കാൻ വയ്യായിരുന്നു..പെട്ടന്ന് എല്ലാം കേട്ടറിഞ്ഞതിലുള്ള ഷോക്ക് ആയിരുന്നു അതെന്ന് വേദികയ്ക്കും ട്രീസയ്ക്കും മനസ്സിലായി…അവൾ അവസാനം ട്രീസമ്മയുടെ മാറോട് ചേർന്ന് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങി…

ശ്രീജിയേട്ടനും ചേട്ടായിയും കൂടെ അവളെ എടുത്ത് കട്ടിലിൽ കിടത്തി…ട്രീസ അന്നവളുടെ കൂടെ നിൽക്കാം എന്ന് തീരുമാനിച്ചു…എല്ലാവരും പിരിഞ്ഞുപോയി…ട്രീസ അവളെയും കെട്ടിപ്പിടിച്ച് ഉറക്കത്തിലേക്ക് ചേക്കേറി..

പിറ്റേദിവസം ഉണർന്നപ്പോൾ എന്റെ തലയ്ക്ക് വല്ലാത്തൊരു ഭാരമായിരുന്നു…ഇന്നലെ ഒത്തിരി കരഞ്ഞതുകൊണ്ടാകാം.. പക്ഷെ ആരും ഒന്നും അറിഞ്ഞുകൊണ്ടല്ലല്ലോ…സാഹചര്യങ്ങൾ എല്ലാം ഞങ്ങൾക്കെല്ലാവർക്കും പ്രതികൂലവും ആയിരുന്നു….

അവൾ വേഗം തന്നെ അടുക്കളയിലേക്ക് ചെന്നു..ട്രീസ അടുക്കളയിൽ ഉണ്ടായിരുന്നു…ട്രീസ അവൾക്ക് കാപ്പി കൊടുത്ത ശേഷം ഫ്രഷ് ആകാനായി മുകളിലേക്ക് പറഞ്ഞുവിട്ടു…

അവൾ ഷവറിനടിയിൽ കുറച്ചു നേരം നിർവികാരയായി നിന്നു..പിന്നെ അറിയാതെ തന്നെ എങ്ങലടികൾ അവളുടെ അകത്തു നിന്ന് പുറത്തേക്ക് വരാൻ വെമ്പി..എന്നാലും അവൾ അതിനെയെല്ലാം അടക്കി നിർത്തി…
ഇനി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമായിരിക്കും എന്നവൾ ഉറച്ച തീരുമാനം കൈക്കൊണ്ടു…

അവൾ ഒരു പുഞ്ചിരിയോടെ പുറത്തിറങ്ങി…ട്രീസയ്ക്ക് അവളുടെ മാറ്റം മനസ്സിലായി…അവൾ എല്ലാം ഉൾക്കൊണ്ട് കഴിഞ്ഞു എന്ന് ട്രീസയ്ക്ക് പിടികിട്ടി…അവൾ ഇന്ദുവിനെ വാരിപ്പുണർന്നു…അവളുടെ ഇരുകവിളുകളിലും മുത്തം നൽകി…

“നീ ജീവിച്ചുതീർക്കേണ്ട ജീവിതം ഇതാണ്. വേഗം പൊരുത്തപ്പെടുക.. നിനക്കതിന് കഴിയും ടാ… നിന്നെ ജീവനേക്കാളേറെ സ്നേഹിക്കുന്ന വീട്ടുകാരും പിന്നെ നിന്റെ കണ്ണേട്ടനും മാത്രം മതി നിന്നെ മാറ്റിയെടുക്കാൻ….
ഇനി കണ്ണേട്ടൻ വരുമ്പോൾ നീ കണ്ണേട്ടന്റെ ഇന്ദൂട്ടിയായി മാറണം മോളെ..നിനക്കതിന് കഴിയും മോളെ…”
എന്നും പറഞ്ഞവൾ വീണ്ടും ഒരു മുത്തം കൂടെ ഇന്ദുവിന് നൽകിയ ശേഷം താഴേക്ക് ചെന്നു…

ഇന്ദുവിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു…തനിക്ക് മാറിയെ പറ്റു..ഓർമ്മകളെ തുടച്ചുകളഞ്ഞാലും വിച്ചുവേട്ടൻ തന്റെ ഹൃദയത്തിന്റെ കോണിൽ ഇപ്പോഴും ഉണ്ടെന്നുള്ളത് അവൾക്കുറപ്പായിരുന്നു…അവളുടെ ഈ തീരുമാനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും എട്ടനായിരിക്കും എന്നവൾക്ക് തോന്നി…

അവൾ ചിരിയോടെ താഴേക്ക് ചെന്നു…അവളുടെ മാറ്റം എല്ലാവർക്കും അത്ഭുതമായിരുന്നു…എല്ലാവരോടും അവൾ ചിരിച്ചുകൊണ്ട് വർത്തമാനം പറഞ്ഞു…അവളുടെ മാറ്റം കണ്ട എല്ലാവർക്കും സംശയം തോന്നി..എന്നാൽ ട്രീസ എല്ലാവർക്കും ഒരു കണ്ണിറുക്കലിൽ അവളുടെ മാറ്റം സത്യമാണെന്ന് മനസ്സിലാക്കിക്കൊടുത്തു….

എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റു…അപ്പോഴേക്കും ബാലയുടെ ഫോൺ ബെല്ലടിച്ചു…..

(തുടരും..)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13

ഹരിബാല : ഭാഗം 14

ഹരിബാല : ഭാഗം 15

ഹരിബാല : ഭാഗം 16

ഹരിബാല : ഭാഗം 17

ഹരിബാല : ഭാഗം 18