Monday, November 25, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 14- അവസാനിച്ചു

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


കോടതി മുറിയിൽ വാദം നടക്കുകയാണ്.
പ്രതിക്കെതിരിയുള്ള അവസാനത്തെ ആണിക്കല്ലും അടിച്ച നിർവൃതിയിൽ തന്റെ കറുത്ത ഗൗൺ ഒന്നുകൂടി ഒതുക്കിക്കൊണ്ട് അഡ്വക്കേറ്റ് സായൂജ്യ ദ്രുവാംശ് കസേരയിലേക്കിരുന്നു.

സമർപ്പിച്ചിട്ടുള്ള രേഖകളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന മിസ്റ്റർ വിജയ് മോഹൻ കുറ്റവാളിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

രണ്ടാം പ്രതി രാകേഷ് ഉണ്ണിത്താനും മൂന്നാം പ്രതി ജോസ് ഡേവിഡും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് തെളിയിക്കുവാനും കഴിഞ്ഞിരിക്കുന്നു.

ചെറിയ കുഞ്ഞുൾപ്പെടെ കുടുംബത്തിലെ നാല് പേരെയാണ് ആക്‌സിഡന്റ് എന്ന് വരുത്തിത്തീർത്താണ് പ്രതി ഇല്ലാതാക്കിയത്.

തന്റെ സഹോദരന്റെ റേപ്പ് കേസ് ഏറ്റെടുക്കുകയും അയാൾക്ക് ശിക്ഷ വാങ്ങി നൽകാനുള്ള തെളിവുകൾ കൈവശം വച്ചെന്ന് ആരോപിച്ചാണ് പ്രതി കൃത്യം നടപ്പിലാക്കിയത്.

തന്റെ കുടുംബത്തിലെ അംഗങ്ങൾ നഷ്ടപ്പെട്ട് മാനസികമായി തകർന്ന അവസ്ഥയിലും അഡ്വക്കേറ്റ് ദ്രുവാംശ് പ്രതിക്ക് അർഹമായ ശിക്ഷ നേടിക്കൊടുത്തിരുന്നു.

നിയമത്തെ പരിപാലിക്കുക എന്ന കർത്തവ്യം നടപ്പിലാക്കുകയും എത്തിക്സ് പാലിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കഴിവിനെ കോടതി ബഹുമാനിക്കുന്നു.

ഒരു അമ്മയെന്ന നിലയിലും അഡ്വക്കേറ്റ് എന്ന നിലയിലും പ്രതികൾക്കെതിരെ തെളിവുകൾ ശേഖരിച്ച് കുറ്റം തെളിയിച്ച അഡ്വക്കേറ്റ് സായൂജ്യ ദ്രുവാംശിനെ കോടതി അഭിനന്ദിക്കുന്നു.

ഒന്നാം പ്രതി വിജയ് മോഹനെ മരണoവരെ തൂക്കിലേറ്റുവാനും മറ്റ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിക്കുന്നു.

സായൂജ്യ ദീർഘമായി നിശ്വസിച്ചു.
കോടതി പിരിഞ്ഞിട്ടും അവളങ്ങനെ തന്നെ ഇരുന്നു.

സായൂ…
ദ്രുവിന്റെ ആർദ്രമായ സ്വരം.

നീതി കിട്ടി ദ്രുവ്. നമ്മുടെ മോൾക്ക്..
നമ്മുടെ അച്ഛനമ്മമാർക്ക് നീതി കിട്ടി..

ആനന്ദാശ്രുക്കൾ അവളുടെ മിഴികളിൽ നിന്നുമിറ്റു വീണു.
ദ്രുവ് അവളെ ചേർത്ത് പിടിച്ചു.

അവന്റെ മിഴിക്കോണിലും നീർത്തിളക്കമുണ്ടായിരുന്നു.

അമ്മേ…
സായു ദ്രുവിൽ നിന്നടർന്നു മാറി.
നാല് വയസ്സോളം പ്രായം തോന്നിക്കുന്ന സുന്ദരിയായ പെൺകുട്ടി സായുവിന്റെ നീട്ടിപ്പിടിച്ച കൈകളിലേക്ക് ഓടിക്കയറി.

അവളുടെ ബോബ് കട്ട്‌ ചെയ്ത സിൽക്ക് മുടിയിഴകൾ കവിളിൽ വീണുകിടപ്പുണ്ടായിരുന്നു.

അമ്മേടെ ദിവൂട്ടി ആരുടെ ഒപ്പമാ വന്നത്.. സായു അവളുടെ മൂക്കിൽ മൂക്കുരസിക്കൊണ്ട് ചോദിച്ചു.

അനുവാന്റീടെ കൂടെ..
അവളുടെ കുണുങ്ങിയുള്ള പറച്ചിൽ കേട്ട് ദ്രുവ് അവളെ വാരിയെടുത്തു.

അച്ഛേ.. അവൾ ദ്രുവിന്റെ കവിളിൽ വലിച്ചു.

നിന്നെ ബുദ്ധിമുട്ടിച്ചല്ലേ ഇവൾ.. ദ്രുവ് അനുവിനോട് തിരക്കി.

അവളവനെ പരിഭവത്തിൽ നോക്കി.

എന്റെ ഏട്ടന്റെ കുഞ്ഞാ. ഞാൻ വളർത്തിയതാ അവളെ.
അവളുടെ പരിഭവം മനസ്സിലായെന്നപോലെ ദ്രുവ് അവളെ ചേർത്തു പിടിച്ചു.

പോടീ നിന്റെ ഈ അവസ്ഥയിൽ.. അതാ ചോദിച്ചത്.

തന്റെ വീർത്ത വയറിൽ തലോടിയവൾ ചിരിച്ചു.

അളിയാ…
അനുവിന്റെ ഭർത്താവാണ്
മൃദുൽ.
ദ്രുവിന്റെ അടുത്ത സുഹൃത്ത്.

നീയുമുണ്ടോ..
ദ്രുവ് ചിരിച്ചു.

സായുവിന്റെ വാദം കേൾക്കണമെന്ന് പറഞ്ഞ് ചെവിതല കേൾപ്പിച്ചിട്ടില്ല നിന്റെ പെങ്ങൾ.. അവൻ ചിരിയോടെ പറഞ്ഞു.

സായു അവളെ ചേർത്തു പിടിച്ചു.

വൈകുന്നേരം എല്ലാവരും ദ്രുവിന്റെയും സായുവിന്റെയും ദിവൂട്ടി എന്ന ദ്രുവദയുടെയും കിളിക്കൂട്ടിൽ ഒത്തുകൂടി.

കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങൾ.

മോളുടെ കുറുമ്പും അനുവിന്റെ പരിഭവവും അവരുടെ പ്രണയവും അതിന് മാറ്റുകൂട്ടി.

രാത്രിയേറെയായി അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ. രണ്ട് വീടുകൾക്കപ്പുറമാണ് അനുവും മൃദുലും താമസിക്കുന്നത്.

ഉറങ്ങിയ മോളെ ബേബി ബെഡിൽ കിടത്തി നന്നായി പുതപ്പിച്ചശേഷം ഫാൻ ഇട്ടിട്ട് ദ്രുവ് സോപാനത്തിലേക്കിറങ്ങി.

ആകാശത്തിലേക്ക് മിഴികൾ നട്ട് മാറിൽ കൈകൾ പിണച്ചുകെട്ടി സായു നിൽപ്പുണ്ടായിരുന്നു.
ദ്രുവ് പിന്നിൽ നിന്നവളെ പുണർന്നു.

അത് പ്രതീക്ഷിച്ചെന്നപോലെ സായു അവനിലേക്ക് ചാരി.

ആകാശത്ത് വല്ലാത്ത തിളക്കത്തോടെ നിൽക്കുന്ന നാല് നക്ഷത്രങ്ങളെ അവർ നോക്കിനിന്നു.
സായുവിന്റെ മിഴിനീർ അവന്റെ കൈകളിൽ വീണുടഞ്ഞു.

കണ്ടില്ലേ സായൂ.. അവർ സന്തോഷിക്കുകയാണ്.
അവരുടെ ആത്മാവിന് നീതി കിട്ടിയ ദിനമാണിന്ന്.

മിണ്ടാപൂച്ചയെപ്പോലെ ഇരുന്ന അവരുടെ മകളാണ് ചീറ്റപ്പുലിയെപ്പോലെ കോടതിമുറിയിൽ ശബ്ദമുയർത്തിയത്.

അതിന്റെകൂടി കൂടി സന്തോഷമാണവർക്ക്.

അതെ ദ്രുവ്…
മിണ്ടാപൂച്ചയെപ്പോലിരുന്നവർ. ശരിയാണ്.

എല്ലാത്തിൽനിന്നും പിന്മാറിയിരുന്നവൾ.

ഭയം മാത്രം കൈമുതലായുണ്ടായിരുന്നവൾ. അവളിൽ നിന്നും ഇന്നത്തെ അഡ്വക്കേറ്റ് സായൂജ്യ ദ്രുവാംശിലേക്കുള്ള പരിണാമത്തിന് ഒരേയൊരു കാരണമേയുള്ളൂ.

നീ.. എന്റെ പ്രാണൻ.
ദ്രുവിന്റെ കൈകൾ അവളുടെ വയറിൽ മുറുകി.

പേടിച്ച് പിന്മാറേണ്ടവളല്ല.. ദുഃഖങ്ങളിൽ തളർന്ന് ഒളിച്ചോടേണ്ടവളല്ല പെണ്ണെന്ന് എനിക്ക് മനസ്സിലാക്കി തന്നത് നീയാണ്. പിന്നെ അവളും ചിയാര.

വിവാഹിതയായ ഒരു പെണ്ണിന്റെ വിജയത്തിന് അവളുടെ ഭർത്താവ് ഉണ്ടെന്ന് അഭിമാനത്തോടെ പറയാനെനിക്കാകും.

വിവാഹത്തോടെ പഠനമവസാനിപ്പിച്ച് നിനക്കെന്നെ ഈ വീട്ടിൽ തളച്ചിടാമായിരുന്നു.
എന്നാൽ ഓരോ നിമിഷവും നീയെന്നെ പഠിക്കാൻ പ്രേരിപ്പിച്ചു.

ഒടുവിൽ പഠിച്ചുനേടിയ അറിവിനെ ഉള്ളിലൊളിപ്പിച്ച് ഭയമെന്ന ആവരണം അണിഞ്ഞു നിന്നപ്പോൾ ആ മുഖാവരണത്തെ അഴിച്ചു മാറ്റുവാനും നീ വേണ്ടിവന്നു.

തന്റെ പെണ്ണിനെ ഇത്രയധികം സ്നേഹിക്കുന്ന പുരുഷൻ അവളുടെ കൂടെയുണ്ടെങ്കിൽ അവളൊരിക്കലും തളർന്നു വീഴില്ല.. വാടി തളരുകയുമില്ല.

ദ്രുവിന്റെ മുഖമവൾ ചുംബനങ്ങളാൽ മൂടി.

ഫോൺ റിങ് ചെയ്യുന്നത് കേട്ട് സായു ഫോൺ എടുത്തു.
ചീരുവാണ് ചിരിയോടവൾ പറഞ്ഞു.

ചേച്ചിക്കുട്ടീ… ചിയാരയുടെ സ്നേഹം നിറഞ്ഞ സ്വരം ഒഴുകിയെത്തി.
ഒടുവിൽ നീതിദേവത ജയിച്ചു അല്ലേ.. അവളുടെ സ്വരം ചിലമ്പിച്ചിരുന്നു.

അതെ മോളേ.. അർഹിക്കുന്ന ശിക്ഷ അവന്മാർക്ക് കിട്ടി.

അടുത്തയാഴ്ച വിവാഹമാണെന്ന് ഓർമ്മയുണ്ടല്ലോ. എന്റെ ഏട്ടനും ചേച്ചിയും ദിവൂട്ടിയും രണ്ടുനാൾ മുൻപേ ഇവിടെയെത്തിയേക്കണം കേട്ടല്ലോ..

സമ്മതിച്ചു മോളേ.
നിന്റെ ജോയലിനോട് അന്വേഷണം പറഞ്ഞേക്ക്. പുഞ്ചിയോടെ സായു കാൾ കട്ട്‌ ചെയ്തു.

എന്ത് പറഞ്ഞു ചീരു.. ദ്രുവ് ചോദിച്ചു.

ചീരുവിന്റെ വിവാഹത്തിന് രണ്ടുനാൾ മുൻപേ എത്തിയേക്കണമെന്ന്.

ശരിക്കും അവൾ ഭാഗ്യവതിയാണ് ദ്രുവ്.

മരണത്തിൽ നിന്നും കൈപിടിച്ചുയർത്താനും അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും രക്തബന്ധമില്ലാതെ തന്നെ സഹോദരനാകാനും നീ വേണ്ടിവന്നു.

എല്ലാമൊരു നിമിത്തമായിരുന്നു.

എല്ലാമറിഞ്ഞിട്ടും ഇപ്പോൾ അവളെ സ്നേഹിക്കാനും ജീവിതം പങ്കുവയ്ക്കാനും ജോയൽ കടന്നുവന്നു.

അതെ സായൂ.
ദൈവം ഓരോരുത്തർക്കും കൊടുത്തിട്ടുണ്ട് കർമ്മങ്ങൾ.

അതേയ് ഇങ്ങനെ നിന്നാൽ മതിയോ.കിടക്കണ്ടേ.. അവന്റെ കൈകൾ അവളുടെ സാരിയെ വകഞ്ഞുമാറ്റി ഇടുപ്പിൽ മുറുകി.
അത് മനസ്സിലായതുപോലെ അവൾ അവനിലേക്ക് പറ്റിച്ചേർന്നു.

ചെറുചുംബനങ്ങൾ അവളിൽ വർഷിച്ചുകൊണ്ട്‌ അവളിലെ പെണ്ണിനെ തൊട്ടുണർത്തിക്കൊണ്ട് അവന്റെ വിരലുകൾ അനുസരണയില്ലാതെ അവളിലേക്ക് അലഞ്ഞു നടന്നു.

തടസ്സമായി നിന്നവയെ അടർത്തിമാറ്റിയവൻ അവളിലേക്ക് ആഴ്ന്നിറങ്ങി.

ഒടുവിൽ വിയർപ്പുതുള്ളികൾ പൊഴിച്ചുകൊണ്ട് അവളുടെ മാറിലേക്ക് മുഖം അമർത്തിയപ്പോൾ അവളവനെ ഇറുകെ പുണർന്നു.

സുഖനിദ്രയ്ക്ക് ഭംഗം വരുത്തിയെന്നവണ്ണം സായുവിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു.

കണ്ണുകൾ വലിച്ച് തുറന്നവൾ വാൾ ക്ലോക്കിലേക്ക് കണ്ണുകൾ പായിച്ചു.
സമയം പുലർച്ചെ അഞ്ചരയാകുന്നതേയുള്ളൂ.

ഹലോ അഡ്വക്കേറ്റ് സായൂജ്യ മാഡം.

അതെ..

മാഡം ഞാൻ ലക്ഷ്മി ഹോസ്പിറ്റലിൽ നിന്നുമാണ്.
സൈക്ക്യാട്രിസ്റ്റ് ഇന്ദുലേഖ.

ഇന്നലെ വൈകുന്നേരം ബലാത്സംഘത്തിനിരയായ ഒരു പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്നു.
നൗ ഷീ ഈസ്‌ ഓക്കേ.

ഞാനവളോട് സംസാരിച്ചിരുന്നു.
അവൾക്ക് കേസുമായി പോകാനാണ് താല്പര്യം.

തന്നെ നശിപ്പിച്ചവന്മാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ അവൾ ആഗ്രഹിക്കുന്നു.
മാഡത്തിന്റെ പേര് സജസ്റ്റ് ചെയ്തത് അവളാണ്.

എനിക്കും എതിരഭിപ്രായമില്ല.

പ്രതികൾ രണ്ടുപേരാണ്. രണ്ടും സമൂഹത്തിൽ ഉന്നതസ്ഥാനം വഹിക്കുന്നവർ.
മാഡത്തിന് ഈ കേസ് ഏറ്റെടുക്കാൻ കഴിയുമോ.?

ഞാൻ ഒരു മണിക്കൂറിനകം അവിടെ എത്തിച്ചേരും.
ഞാൻ ഇന്ദുലേഖയെ വന്നുകാണാം.

ആ കുട്ടിയോട് പറഞ്ഞേക്കൂ അവൾക്ക് നീതി ഞാൻ വാങ്ങി നൽകുമെന്ന്…

ഫോൺ വയ്ക്കുമ്പോൾ അവളിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു.

അരികിൽ കിടക്കുന്ന ദ്രുവിന്റെ നെറ്റിയിലേക്ക് അമർത്തി മുത്തിയശേഷം
മോളെ തഴുകിയവൾ നെറ്റിയിൽ ചുംബിച്ചു.
ഡ്രസ്സ്‌ എടുത്തവൾ എഴുന്നേറ്റു.

അർഹിക്കുന്നവർക്ക് നീതി വാങ്ങി നൽകാൻ നീതിദേവതയുടെ കാവലാളായി.. കറുത്ത കോട്ടണിഞ്ഞ് പടപൊരുതാനായി..

*********

ദ്രുവസായൂജ്യം ഇവിടെ അവസാനിക്കുകയാണ്.
എപ്പോൾ റൊമാന്റിക് ത്രില്ലർ എഴുതണമെന്ന് വിചാരിച്ചാലും അതിലെനിക്ക് കഴിയുന്നില്ല. റൊമാന്റിക് വഴങ്ങുന്നില്ല. അടുത്ത കഥയുമായി ഉടനെയെത്താം. അതെന്തായാലും റൊമാന്റിക് തന്നെയായിരിക്കും.
സായു ബോൾഡ് ആയ കഥാപാത്രം അല്ലായിരുന്നു.
എല്ലാ ഗുണങ്ങളും തികഞ്ഞവരായി ആരും കാണില്ലല്ലോ. ചില തിരിച്ചറിവുകൾ അവരെ മാറ്റി മറിക്കും.
കോടതിയെപ്പറ്റിയൊന്നും അറിയില്ല കൂടുതലായി.
എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിച്ചേക്കണേ.
ഓരോ കഥാപാത്രങ്ങളെയും എന്നിലേക്ക് ആവാഹിച്ചാണ് ഓരോ വാക്കുകളും എഴുതിയിരുന്നത്. എല്ലാവരുടെയും പ്രോത്സാഹനങ്ങൾക്കും ലൈക്കുകൾക്കും ഒരായിരം നന്ദി.

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4

ദ്രുവസായൂജ്യം: ഭാഗം 5

ദ്രുവസായൂജ്യം: ഭാഗം 6

ദ്രുവസായൂജ്യം: ഭാഗം 7

ദ്രുവസായൂജ്യം: ഭാഗം 8

ദ്രുവസായൂജ്യം: ഭാഗം 9

ദ്രുവസായൂജ്യം: ഭാഗം 10

ദ്രുവസായൂജ്യം: ഭാഗം 11

ദ്രുവസായൂജ്യം: ഭാഗം 12

ദ്രുവസായൂജ്യം: ഭാഗം 13