Friday, January 17, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 28

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അനന്ത് പദ്മനാഭ്… പൂരം നക്ഷത്രം.. മൃത്യുംജയ പുഷ്‌പാഞ്‌ജലി.. തിരുമേനിയുടെ മുന്നിൽ പ്രസാദത്തിനായി കൈനീട്ടി നിൽക്കുന്ന വസുവിനെ കണ്ടതും കണ്ണൻ തിരിഞ്ഞു നടക്കാനൊരുങ്ങി.. എന്നാൽ വസു അവന്റെ കയ്യിൽ പിടിച്ചു നിർത്തി.. ഹരിനന്ദ് ദേവ് രോഹിണി നക്ഷത്രം ഭാഗ്യസൂക്തം.. തിരുമേനി പേരു ചൊല്ലി വിളിച്ചതും കണ്ണൻ വസുവിനെ നോക്കി .. പിന്നെ കൈനീട്ടി പ്രസാദം വാങ്ങിച്ചു. വിഷാദത്തിന്റെ അകമ്പടിയോടെ തന്നെ കണ്ണനിലും ഒരു പുഞ്ചിരി തെളിഞ്ഞു.. എന്നാൽ വസുവിന്റെ മുഖത്തു കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല.

ആവലാതികൾ എല്ലാം ഇറക്കി വെക്കുക എന്നതിൽ കവിഞ്ഞവൾ മറ്റൊന്നിനും സ്ഥാനം കൊടുത്തിരുന്നില്ല… തന്റെ പക്കലിരിക്കുന്ന ഇലച്ചീന്തിലേക്ക് പ്രതീക്ഷയോടെ കണ്ണയച്ചപ്പോഴും തിരഞ്ഞതത്രയും വെള്ള ചെമ്പകങ്ങൾ തന്നെയായിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിലെത്തിയപ്പോഴും ഭക്ഷണം കഴിച്ചപ്പോഴൊന്നും കണ്ണനും വസുവും പരസ്പരം ശ്രദ്ധിച്ചതേയില്ല… എന്നാൽ ഭക്ഷണമെല്ലാം കഴിച്ചതിനു ശേഷം എല്ലവരും ടെറസിൽ ഒത്തുകൂടി.. കുറെ സംസാരിച്ചിരുന്നു… ട്രൂത് ഓർ ഡയർ കളിക്കാമെന്ന ധാരണയിൽ മഹി പോയി ഒരു കുപ്പിയും സംഘടിപ്പിച്ചു വന്നു..

ആദ്യത്തെ നറുക്ക് വീണത് വസുവിനായത് കൊണ്ട് അവൾ ട്രൂത് ആണ് തിരഞ്ഞെടുത്തത്.. ചോദ്യമെറിഞ്ഞത് മഹിയായത് കൊണ്ടും അവളൊന്ന് ഓക്കേ ആകട്ടെ എന്ന രീതിയിൽ അവളോട് ചോദിച്ചത് പ്രിയപ്പെട്ട പൂവിനെ കുറിച്ചു തന്നെയായിരുന്നു.. ചെമ്പകപ്പൂക്കളെ കുറിച്ചു വാ തോരാതെ വസു സംസാരിച്ചു കൊണ്ടിരുന്നു… കുട്ടിക്കാലവും ചെമ്പകം തേടി നടന്നതുമെല്ലാം അവൾ ചിരിയോടെ തന്നെ പങ്കുവെച്ചു.. അടുത്തതായി ഓരോരുത്തർക്കും നറുക്കു വീണു.. ഹരിയോടെ പ്രണയത്തെ കുറിച്ചാണ് ചോദിച്ചത്.. നിശബ്‌ദമായിരുന്ന സുദേവിനോടുള്ള തന്റെ പ്രണയം അവൾ വെളിപ്പെടുത്തി..

എത്രയോ നാൾ മുൻപ് സ്വന്തം കൂട്ടുകാരിയുടെ ഏട്ടനോട് തോന്നിയിരുന്ന കൗതുകം അതിലും അപ്പുറം തന്റെ ഏട്ടന്റെ സുഹൃത്തിനോട് തോന്നിയ പ്രണയം.. സുദേവിനും അത് ആദ്യത്തെ അറിവായിരുന്നു… ഹരി തന്നെ പ്രണയിച്ചിരുന്നു എന്നത്… കാരണം അവളുടെ ഭാഗത്തു നിന്നും യാതൊരുവിധ പെരുമാറ്റവും ആ രീതിയിൽ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് കാരണം.. അവസാന ഊഴം കണ്ണനായിരുന്നു.. കുറെ ഒഴിഞ്ഞു മാറിയെങ്കിലും അവസാനം അവനും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി.. ഇഷ്ടപെട്ട പൂവ് ഏതാണെന്ന ചോദ്യത്തിന് അവൻ മെല്ലെ പുഞ്ചിരിച്ചു..

അതിന് ശേഷം പറഞ്ഞു… പാരിജാതം… പാരിജാതത്തെയാണ് എനിക്കിഷ്ടം… ആഹാ കൊള്ളാലോ… ഭാര്യ ചെമ്പക ഭ്രാന്തിയും ഭർത്താവ് പാരിജാത പ്രേമിയും… അടിപൊളി ആയിട്ടുണ്ട്.. തമാശ രൂപേണ മഹി പറഞ്ഞതും എല്ലാവരും ചിരിച്ചു.. എന്നാൽ വസു ഓർക്കുകയായിരുന്നു പാരിജാത പൂവേ… എന്ന് അവളെ അഭിസംബോധന ചെയ്ത കുറിപ്പിനെ കുറിച്ചു.. അല്ലാ.. എന്താണ് പാരിജാതത്തെ അത്രമേൽ ഇഷ്ടപ്പെടാൻ കാരണം? പാറു ചോദിച്ചതും കണ്ണൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു ചന്ദ്രനെ നോക്കി.. പിന്നെ പറഞ്ഞു തുടങ്ങി..

പുരാണങ്ങളിൽ എല്ലാം പലവിധത്തിലാണ് പാരിജാതത്തെ കുറിച്ചു പ്രതിപാദിച്ചിട്ടുള്ളത്.. പാരിജാത രാജകുമാരി സൂര്യന്റെ പ്രണയതിരസ്കാരത്തിൽ വിഷാദം പൂണ്ടു സ്വയം ജീവനൊടുക്കി.. പിന്നീട് പുനർജ്ജന്മം എടുത്തത് പാരിജാത മരമായിട്ടായിരുന്നു… സൂര്യ പ്രകാശം ഭൂമിയിൽ പതിക്കുമ്പോൾ ഞെട്ടറ്റു വീഴുന്ന പാരിജാതമായിട്ട്.. ചെടിയിൽ നിൽക്കുമ്പോൾ ഒരു മണവും മണ്ണോട് ചേരുമ്പോൾ വേറൊരു മണവുമാണ് അതിന്.. ഒരു പ്രത്യേക തരം മണം.. ഇപ്പോൾ ഓരോരുത്തരോടും നമ്മൾ പലവിധമാകില്ലേ അതുപോലെ…

എന്നാൽ ഞാൻ മനസിലാക്കിയ പാരിജാതം എന്നും കണ്ണിൽ സൂര്യനെ മാത്രമേ കണ്ടിട്ടുള്ളു… അത്രമേൽ പ്രണയിച്ച ചന്ദ്രനെ കാണാൻ അറിയാൻ ഒരിക്കലും പാരിജാതം കൂട്ടാക്കിയിട്ടില്ല.. സ്വ ജീവൻ വെടിഞ്ഞു കൊണ്ട് സൂര്യനോടുള്ള പ്രതിഷേധം അറിയിച്ചവൾ.. പുനർജന്മത്തിലും സൂര്യനെ അറിയാൻ ശ്രമിക്കാതെ കൊഴിഞ്ഞു വീഴാൻ ശ്രമിച്ചവൾ… തന്നെ മൗനമായി പ്രണയിച്ച ചന്ദ്രനെ അറിയാതെ പോയവൾ.. അവൾക്ക് പൂക്കാൻ സ്വന്തം വെളിച്ചം നൽകിയ ചന്ദ്രൻ എന്നും അവൾക്ക് അന്യനാണ്… ചന്ദ്രന്റെ പ്രകാശം കൊണ്ട് പൂക്കുമ്പോഴും…

ഇടക്ക് ചന്ദ്രനോട് ഇഷ്ടം തോന്നിയപ്പോഴും ഏതോ ഒരു കോണിൽ സൂര്യനെ ഒളിപ്പിച്ചു വെച്ചിരുന്നു.. ആദ്യ പ്രണയത്തിന്റെ ഓർമക്കെന്നവണ്ണം.. പക്ഷേ ഒരിക്കലും തന്റെ തെറ്റ് ഏറ്റുപറഞ്ഞ സൂര്യനോട് ക്ഷമിക്കാൻ അവൾക്കായിട്ടില്ല.. പ്രണയത്തിനായി ജീവൻ ബലിയർപ്പിച്ചവൾ… ഇതൊക്കെ കൊണ്ടാണ് എനിക്ക് പാരിജാതത്തെ ഇഷ്ടം… കണ്ണൻ പറഞ്ഞു നിർത്തി.. അവൻ പറഞ്ഞതിന്റെ പൊരുൾ എല്ലാവർക്കും മനസിലായെങ്കിലും വസു മാത്രം സൂര്യതിരസ്കാരം നേരിട്ടവൾ എന്ന പ്രസ്താവനയിൽ മാത്രം കുരുങ്ങി കിടന്നു..

ഭാര്യക്കിഷ്ടമുള്ള പൂവിന്റെ പേരിൽ ഏതെങ്കിലും ഒരു സിനിമ ഗാനം ആലപിക്കുക എന്ന നിക്കിയുടെ ഡയറിന്റെ ഭാഗമായി കണ്ണൻ പാടി തുടങ്ങി… എഴുനേറ്റ് പോകാനാഞ്ഞ വസു കണ്ണന്റെ ശബ്‍ദം കേട്ടതും അതിനായി കാതോർത്തു.. ചെമ്പക തൈകൾ പൂത്ത മാനത്തു പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി…. അമ്പിളി.. അമ്പിളി.. പൊന്നമ്പിളി… ചുംബനം കൊള്ളാനൊരുങ്ങി.. പാടിനിർത്തിയതും മഹി പറഞ്ഞു.. കണ്ണേട്ടൻ ഇത്ര നന്നായി പാടുമായിരുന്നോ? ഞാൻ വിചാരിച്ചത് വസുവിന്റെ പ്രിയപ്പെട്ട പാട്ടാകും പാടുന്നത് എന്നാണ്..

എന്താണ് മഹി ചെമ്പകം വന്നില്ലേ അത് തന്നെ ധാരാളം.. വസു വിന്റെ മുഖം കണ്ടതും നിക്കി മഹിയോടായി പറഞ്ഞു.. മുറിയിലെത്തി കിടക്കാനൊരുങ്ങിയപ്പോഴാണ് തനിക്ക് കിട്ടിയ ഗിഫ്റ്റുകൾ ഒന്നും നോക്കിയില്ലല്ലോ എന്ന ചിന്ത വസുവിനു വന്നത്.. കുറച്ചെണ്ണം വീട്ടിലാണ്.. ഹരിക്കും തനിക്കും ഒട്ടുമിക്ക ആളുകളും ഒന്നിച്ചാണ് ഗിഫ്റ് കൊണ്ടുവന്നിരുന്നത്.. അതുകൊണ്ടു തന്നെ കുറെ എണ്ണം അവളുടെ പക്കലാണ്.. ബാക്കിയുള്ളത് മാത്രമാണ് വസുവിന്റെ കൈയിലുള്ളത്..

ഓരോ പൊതികളായി അഴിച്ചു നോക്കി കൊണ്ട് വസു ഇരുന്നു.. പിങ്ക് പേപ്പറിൽ നീല ഷെയ്ഡ് ഉള്ള ഗിഫ്റ് കണ്ടതും അവളത് കയ്യെത്തിച്ചെടുത്തു..  മനോഹരമായ ഒരു പെയിന്റിംഗ് ആയിരുന്നു അത്… ഇടതൂർന്ന കാടിന്റെ മുന്നിലെ ചാരുബെഞ്ചിലിരുന്നു അസ്തമനം കാണുന്ന ഒരു പെൺകുട്ടിയും അവളുടെ പിന്നിലായി അവളെ നോക്കി നിൽക്കുന്ന ഒരു പയ്യനും.. ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസിലായി പറഞ്ഞു വരപ്പിച്ചതാണെന്ന്.. മാത്രമല്ല പുറത്തുള്ള പേരു കണ്ടതും അനന്തന്റെ ഗിഫ്റ് ആണെന്ന് ഒന്നൂടെ ഉറപ്പായി.. കുറച്ചു നേരം അതിലേക്ക് തന്നെ നോക്കിയിരുന്നു..

ഫ്രഷായി ഇറങ്ങി വന്ന കണ്ണൻ കാണുന്നത് പൈന്റിങ്ങിലേക്ക് നോക്കിയിരിക്കുന്നു വസുവിനെയാണ്… ഇടക്കിടക്ക് അതിൽ തലോടുന്നതും കാണാം… കണ്ണൻ അവളെ നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി.. ഭദ്രമായി തന്നെ ആ പെയിന്റിംഗ് ഷെൽഫിൽ എടുത്തു വെച്ചു വസു.. കട്ടിലിനോരം ചെന്ന് കിടന്നു.. നിദ്രയെ പുൽകി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് തന്നെ കൂട്ടുകാരൊക്കെ പിരിഞ്ഞു പോയി… വസുവും കണ്ണനും ഹരിയും സുദേവും വിരുന്നും മറ്റുമായി തന്നെ ദിവസങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു.. വസു പുറത്തെല്ലാവരോടും നല്ല രീതിയിൽ പെരുമാറി പോന്നു.. എന്നാൽ കണ്ണന്റെയും വസുവിന്റെയും ഇടയിൽ എപ്പോഴും മൗനം തന്നെയായിരുന്നു..

ആ മൗനത്തെ അത്രയും തന്നെ കണ്ണൻ ആസ്വദിച്ചു പോന്നു.. അനന്തന്റെ സമ്മാനം അവൾ ഭദ്രമായി അവളുടെ മുറിയിൽ തൂക്കിയിട്ടിരുന്നു… ഇടക്ക് ഒട്ടും സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ അവൾ അതിലേക്ക് കൈകൾ ചേർത്തു മൗനമായി സംവദിക്കും എഴുത്തുകളിൽ ജീവൻ കണ്ടെത്തുകയും ചെയ്യും.. തിരക്കുകൾക്കിടയിൽപെട്ട് തന്നെയായിരുന്നു കണ്ണനും.. എങ്കിലും വസുവിന്റെ പഠനകാര്യങ്ങളിൽ എല്ലാം പ്രത്യേക ശ്രദ്ധയവൻ കൊടുത്തിരുന്നു… അതെല്ലാം ഭർത്താവിന്റെ അധികാരമായിട്ടല്ല കണ്ണൻ കണ്ടിരുന്നത് പകരം അവളെ തന്നെ വിശ്വസിച്ചേൽപ്പിച്ച ഒരു മനുഷ്യനോടുള്ള കടമ മാത്രമായിരുന്നു അവനത്..

വസുവും കാര്യമായി കണ്ണനോട് അടുക്കാൻ നിന്നില്ല… പരീക്ഷകളുടെ തിരക്കും മറ്റുമായി തന്നെ ആ അധ്യയന വർഷവും കടന്നു പോയികൊണ്ടിരുന്നു.. ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ടു സെമസ്റ്റർ പരീക്ഷകളും മറ്റുമായി അവരും അതെല്ലാം ആസ്വദിച്ചു പോന്നു.. കണ്ണൻ ഇടക്കൊക്കെ പുറത്തു അത്യാവശ്യമായി സർജറിക്കും മറ്റും പോകുമായിരുന്നു.. ഹരിക്ക് ഒരു ഗർഭിണിയുടേതായ മാറ്റമൊന്നും ഈ മൂന്നു മാസങ്ങളിലും കാണാഞ്ഞത് വസുവിൽ അമ്പരപ്പ് ജനിപ്പിച്ചെങ്കിലും പഠിത്തത്തിനിടയിൽ അവൾ അത് കാര്യമാക്കിയതില്ല.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 കുറച്ചു നാളുകൾകൾക്ക് ശേഷം കണ്ണൻ തിരിച്ചു വീട്ടിലെത്തിയത് അന്നായിരുന്നു..

വാതിൽ തുറന്ന കണ്ണൻ കാണുന്നത് നെറുകയിലേക്ക് കുങ്കുമം ചാർത്താനൊരുങ്ങി നിൽക്കുന്ന വസുവിനെയാണ് … അത് കണ്ടതും കണ്ണനിൽ തെളിഞ്ഞു നിന്നത് അത്രയും ഒരുതരം നിർവികാരതയാണ്.. ആരെ കാണിക്കാനാണ് മിസ്സിസ് വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് ഈ വക പ്രഹസനങ്ങൾ… ഇതിന്റെ ഒന്നും യാതൊരു വിധ ആവശ്യവും ഇല്ല.. അത്രയും പറഞ്ഞവൻ തന്റെ ബാഗ് ബെഡിലേക്ക് വച്ചു ഫ്രഷവാനായി ബാത്റൂമിലേക്ക് പോയി.. വസു കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നു.. ശരിയാണ് ആരെ കാണിക്കാനാണ്… മറ്റാരെ ബോധിപ്പിക്കാനാണ്…

തന്റെ ടോപ്പിന്റെ അടിയിലായി കിടന്നിരുന്ന താലിയിലേക്ക് നോക്കി.. ശരിയാണ്… ഈ മൂന്നു നാലു മാസ കാലമത്രയും തനിക്ക് അനന്തനെ മറന്നെന്ന് ഭാവിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.. എന്നാൽ മൗനം കൊണ്ട് താൻ മറ്റാരെയും കുത്തി നോവിച്ചിട്ടില്ല ഇന്ന് വരെ… നന്തൂട്ടൻ എന്നും തന്റെ മൗനത്താൽ മുറിവേറ്റിട്ടുണ്ട്.. തിരിച്ചൊന്നും പറയാതെ തന്നെ തന്റെ മൗനത്തെ ഏറ്റുവാങ്ങുന്നവൻ.. തിരികെ കുങ്കുമചെപ്പ് താഴെവെച്ചവൾ മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ചു.. കണ്ണാടിയിലേക്ക് നോക്കിയവൾ സ്വയം പുച്ഛിച്ചു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 രാത്രി ഏറെ വൈകിയാണ് കണ്ണൻ വീട്ടിലേക്ക് വന്നത്.. കണ്ണൻ വന്നതും വസു മുറിയിലേക്ക് കയറി വന്നു… സിഷ്ഠാ… എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്… കണ്ണൻ പറഞ്ഞു.. എന്താ നന്ദൂട്ടാ…

എന്താണെങ്കിലും പറഞ്ഞോളൂ… വസുവും പറഞ്ഞു… ഏകദേശം നാലു മാസമായി നമ്മൾ കൂടെ കഴിയാൻ തുടങ്ങിയിട്ട്.. നിന്റെ പഠന കാര്യത്തിൽ ഒഴികെ മറ്റൊന്നിലും ഞാൻ ഇതുവരെ കൈകടത്തിയിട്ടില്ല… പഴയതെല്ലാം മറക്കാൻ ഞാൻ പറയില്ല.. പക്ഷേ… ഒന്ന്… ഒന്നെനിക്ക് അറിയണം… നിന്റെ മനസിന്റെ ഏതെങ്കിലും ഒരു കോണിൽ ഞാനുണ്ടോ…? ഒന്നും മിണ്ടാതെ വസു തരിച്ചു നിന്നു.. ഉത്തരം പറയാൻ നാവ് അനങ്ങുന്നില്ല.. ശബ്‍ദം തൊണ്ടകുഴിയിൽ കുരുങ്ങിയിരിക്കുന്നു.. ഇല്ല അല്ലേ…?? നിന്റെ നന്ദനെ മറക്കാൻ കഴിയുന്നില്ല അല്ലേ? നിന്റെ ഹൃദയത്തിൽ ഒരു കുഞ്ഞു സ്ഥാനം പോലും എനിക്കില്ല അല്ലേ…

വസിഷ്ഠ ലക്ഷ്മി ഹരിനന്ദിനെ ഞാൻ വസിഷ്ഠ ലക്ഷ്മി മാത്രമാക്കി മാറ്റാൻ തയ്യാറാണ്… കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് പോലെ വസു തറഞ്ഞു നിന്നു.. രണ്ടു കോപ്പി ഉണ്ട്.. ഒന്നിൽ ഞാൻ ഒപ്പു വെച്ചിട്ടുണ്ട്.. മറ്റൊന്നിൽ ഒപ്പു വെക്കാൻ എനിക്ക് കഴിഞ്ഞില്ല… എപ്പോഴൊക്കെയോ നിന്നെ ഞാനും ആഗ്രഹിച്ചിരുന്നു… നിന്റെ നന്ദനോളം ഇല്ലെങ്കിലും.. കരഞ്ഞു തളർന്നിരിക്കുന്ന വസുവിന് നേരെ പേപ്പേഴ്സ് നീട്ടി.. വിറയ്ക്കുന്ന കൈകളോടെ തന്റെ താലിയിൽ പിടിമുറുക്കി.. മറു കയ്യിൽ പേപ്പേഴ്സ് വാങ്ങി.. എന്തിനെന്നറിയാതെ അവളിൽ നിന്നും അതിലേക്ക് നീർമുത്തുകൾ പൊഴിഞ്ഞു വീണു… ചെമ്പകം പൂക്കും…. കാത്തിരിക്കാം… ❤️❤️ അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 20

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 22

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 23

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 24

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 25

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 26

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 27