Saturday, April 27, 2024
Novel

കവചം 🔥: ഭാഗം 32

Spread the love

രചന: നിഹ

Thank you for reading this post, don't forget to subscribe!

ജോലികളെല്ലാം തീർത്ത് ആതിരയും അനന്തനും പൂമുഖത്ത് പൂജയുടെ കാര്യങ്ങളും കേസിന്റെ കാര്യങ്ങളും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദൂരെ നിന്നും മൂന്നു ചെറുപ്പക്കാർ നടന്നു വരുന്നത് അവർ കണ്ടു. കാര്യം അറിയാത്തത് കൊണ്ട് അവർക്ക് ആകാംക്ഷ തോന്നി . കീഴാറ്റൂർ മനയിലേയ്ക്ക് കടന്നു വരാൻ ധൈര്യം കാണിച്ച ആ ചെറുപ്പക്കാർ ആരാണ് ? അവർ നടന്നടുത്തതും ആതിരയും അനന്തനും പരസ്പരം നോക്കി. “ആരാ അനന്തേട്ടാ.. ഇത്ര ധൈര്യത്തോടെ ഇങ്ങോട്ടേക്ക് വരുന്നത്…?” ആതിരയുടെ സംശയം തന്നെ അനന്തനും ഉണ്ടായിരുന്നു .

“എനിക്ക് തോന്നുന്നത് തിരുമേനി പറഞ്ഞയച്ച ആരെങ്കിലും ആയിരിക്കും ..,” നടന്നുവരുന്നവരെ ഒരിക്കൽ കൂടി നോക്കിക്കൊണ്ട് അവൻ പറഞ്ഞു. ”പൂജയും ഹോമവുമൊക്കെ ഇന്ന് തന്നെ തുടങ്ങുമോ..?” – ആതിര അപ്പോഴേക്കും അവർ മുറ്റത്ത് എത്തിയിരുന്നു. ആതിരയും അനന്തനും അവരെ നോക്കി പുഞ്ചിരിച്ചു. അവരും തിരികെ ഒരു പുഞ്ചിരി അവർക്കും നൽകി. “ഞങ്ങള് തിരുമേനി പറഞ്ഞിട്ട് വരുകയാണ്… ചില ഒരുക്കങ്ങൾ ചെയ്യാനുണ്ട്..” കൂട്ടത്തിൽ ഒരാൾ പറഞ്ഞു. വാ…അകത്തേക്ക് വാ … എന്ത് വേണമെങ്കിലും ചെയ്തോ…”

അനന്തൻ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ലിവിങ് റൂമിലെ സോഫയിലിരുന്ന് അവർ അനന്തനോട് സംസാരിച്ചു. ” കുടിക്കാൻ എന്താ വേണ്ടത് ..? ചായ എടുക്കട്ടെ…?” “എനിക്ക് വെള്ളം മതി..” അതിനെ പിന്താങ്ങിക്കൊണ്ട് ബാക്കി രണ്ടാളും അവർക്ക് വെള്ളം മതിയെന്ന് പറഞ്ഞു. ആതിര അവർക്ക് വെള്ളം എടുക്കാനായി അടുക്കലേക്ക് പോയി. ആ സമയം ദേവകി പുറംഭാഗത്തെ മുറ്റം അടിച്ചു വൃത്തിയാക്കുകയായിരുന്നു. രാമേട്ടൻ പറമ്പിലെ തെങ്ങിന്റെ കണക്കെടുപ്പിലായിരുന്നു. ആതീ …കാവിൽ വച്ച് തിറ നടത്തണമെന്നാണ് തിരുമേനി പറഞ്ഞതെന്ന് ഇന്ന് രാത്രി നടത്തും..”

വെള്ളവുമായി വന്ന ആതിരയോട് അനന്തൻ വിവരങ്ങൾ പറഞ്ഞു. അവരുടെ ഊഹം പോലെ തന്നെ തിരുമേനി കർമ്മങ്ങൾ ചെയ്യാനാണ് അവരെ പറഞ്ഞയച്ചത്. അവർക്ക് ആതിര ഒരു മുറി ഒരുക്കി കൊടുത്തു .അവിടെ ഇരുന്നവർ രാത്രിയിലേക്കുള്ള ഒരുക്കങ്ങളും കർമ്മങ്ങളും ചെയ്യുകയായിരുന്നു. പരമേശ്വൻ നമ്പൂതിരിയുടെ കാലത്ത് കാവിൽ ആഘോഷങ്ങളും ആരാധനകളും പൂജകളുമൊക്കെ മുറ പോലെ നടത്തിയിരുന്നു. ലക്ഷ്മി തമ്പുരാട്ടിയുടെയും കൊച്ചു തമ്പുരാട്ടിയുടെയും മരണത്തെത്തുടർന്ന് പൂജകളും വഴിപാടുകളുമെല്ലാം മുടങ്ങിപ്പോയി.

കാവ് നശിപ്പിക്കാൻ ശ്രമിച്ചു, നാഗങ്ങളെ ഉപദ്രവിച്ചതുകൊണ്ട് നാഗ ശാപവും നേടി. പ്രതിഷ്ഠയായ ഭദ്രകാളിയമ്മയ്ക്ക് പൂജകളും മുടങ്ങി അതോടെ കാവും വീടും നശിച്ചു. 🌿🌿🥀🥀🌿🌿🥀🥀🌿🌿🥀🥀🌿🌿 ” സത്യം പറയടാ …നീയല്ലേ അവർക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കി കൊടുത്തത്… അവരിപ്പോൾ എവിടെയാ ഉള്ളത്..?” ശ്രീരാഗ് ശബ്ദം കടിപ്പിച്ച് അവനോട് ചോദിച്ചു. ” ഇല്ല സാർ ..എനിക്ക് അവരെക്കുറിച്ച് വേറെ ഒന്നും അറിയില്ല . അറിയാവുന്നതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. അവരിപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല…” ശബ്ദത്തിൽ വിറയലോടെ അവൻ പറഞ്ഞു. അതിലേറെ പേടിയും അവന് ഉണ്ടായിരുന്നു. “സത്യം പറഞ്ഞില്ലെങ്കിൽ നിനക്കറിയാലോ …

.നിന്നെ ഇടിച്ചു ഞാൻ..” ശ്രീരാഗ് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് അലറി. ” സാർ ഒരു മിനിറ്റ്… ” അൻവർ അവനെ വിളിച്ചു. ” ഞാൻ വരുമ്പോഴേക്കും സത്യം പറഞ്ഞിരിക്കണം … കേട്ടല്ലോ നീ …,” ഒരിക്കൽ കൂടി ശ്രീരാഗ് താക്കീത് നൽകി. ” സാർ, അവന് ഇതിൽ കൂടുതൽ ഒന്നും അറിയാമെന്ന് എനിക്ക് തോന്നുന്നില്ല. പലവട്ടം ചോദിച്ചിട്ടും ഇവൻ ഇതല്ലാതെ പറയുന്നില്ല. അതുമാത്രം അല്ല ഇവന് അറിയാവുന്നത് എല്ലാം പറഞ്ഞിട്ടുമുണ്ട് ….” ശ്രീരാഗിനും അത് ബോധ്യപ്പെട്ടതാണ്. എങ്കിലും കൂടുതൽ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ് അവനെ വീണ്ടും ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത് .

” പറഞ്ഞു വിട്ടേക്ക്… എനിക്കും തോന്നി പിന്നെ പുതിയ എന്തേലും ഇൻഫോർമേഷൻ കിട്ടുമോന്ന് നോക്കിയതാ…” ശ്രീരാഗ് അത്രയും പറഞ്ഞിട്ട് പുറത്തേയ്ക്ക് പോയി . കൂടുതൽ വിവരങ്ങൾ കിട്ടാത്തതിന്റെ നിരാശ അവനുണ്ടായിരുന്നു. ജോലിയിൽ കയറിയിട്ട് അധികം വർഷങ്ങളാകാത്ത തുടക്കക്കാരനായ ഒരു പോലീസ് ഓഫീസറാണ് ശ്രീരാഗ്. അവന്റെ അച്ഛനും ഒരു പോലീസ് ഓഫീസറായിരുന്നു. അമ്മ രേവതി വക്കീലാണ്. അനുജത്തി ശ്രീരാധ നേഴ്സാണ്. ഒരുപ്പാട് ആഗ്രഹിച്ചാണ് അവൻ പോലീസ് ജോലി നേടിയെടുത്തത് . അനന്തന്റെയും ആതിരയുടെയും കേസിൽ ഫലമൊന്നും ഇല്ലാത്തത് കൊണ്ടാണ് അലക്സാണ്ടർ പഴയ ഉദ്യോഗസ്ഥനെ മാറ്റി ശ്രീരാഗിനെ നിയമിച്ചയത്. 🌿🥀🌿🥀🥀🌿🌿🥀🥀🌿🌿🥀🌿🌿🥀

” നീ എനിക്ക് ആതിരയെ വിളിച്ചു തന്നേ ..” ജോലിയെല്ലാം തീർന്ന് സംസാരിച്ചു കൊണ്ട് വെറുതെയിരിക്കുന്ന സമയത്ത് നാരായണി ആര്യയോട് ആവശ്യപ്പെട്ടു. നാരായണി അമ്മയ്ക്ക് ഫോണില്ല. അത് ഉപയോഗിക്കാൻ അവർക്ക് അറിയത്തില്ല. അതുകൊണ്ട് ആരോക്കെ നിർബന്ധിച്ചാലും സ്വന്തമായി ഫോൺ വാങ്ങിക്കാൻ അമ്മ സമ്മതിക്കില്ല. ആര്യ ഫോണേടുത്ത് ആതിരയെ വിളിച്ചു. ഫോണിൽ ബെല്ല് പോകുന്നത് പോലും വളരെ ശ്രദ്ധയോടെയാണ് കേട്ടാണ് നാരായണി അമ്മ അടുത്തിരിക്കുന്നത്. ” ഹലോ … ഏടത്തി … ” ” സുഖമാണോ ആതീ… ?” ” ഇവിടെ കുഴപ്പമൊന്നുമില്ല. കുഞ്ഞി എന്തിയേ … ? ” ” മോള് അമ്മുവിന്റെ കൂടെ കളിക്കുവാ … ” അപ്പോഴേക്കും നാരായണി അവളോട് സംസാരിക്കാൻ തിടുക്കം കാട്ടി തുടങ്ങി. ” ഹലോ മോളേ …” ദേവകി സംസാരിക്കാൻ തുടങ്ങിയതും ആതിരയുടെ നെഞ്ചിടിക്കാൻ തുടങ്ങി.… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…