Friday, April 26, 2024
Novel

ആകാശഗംഗ : ഭാഗം 15

Spread the love

നോവൽ
എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

“ഗംഗ… വാതിൽ തുറന്നേ.. ഇത്ര നേരമായി ഇതിനകത്തു കയറി അടച്ചു പൂട്ടി ഇരിക്കുന്നേ.. ഞങ്ങളെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണോ.. ഞങ്ങൾക്ക് നിന്നെയും ആകാശ് സാറിനെയും നന്നായി അറിയാം.. കണ്ടതൊന്നും സത്യം അല്ല എന്നും അറിയാം..നീ വാതിൽ തുറക്ക്.. ഗംഗ ” ദീപ്തി വിളിച്ചു

കുറച്ചു കഴിഞ്ഞു ഗംഗ വാതിൽ തുറന്നു… കരഞ്ഞു കലങ്ങി ചുമന്ന കണ്ണുകളും പാറിപ്പറന്ന മുടികളും കണ്ടാൽ കണ്ടു നിൽക്കുന്നവർക്കും സങ്കടം തോന്നി..

“എന്ത് കോലമ പെണ്ണേ ഇത് ” മായ പറഞ്ഞു

“ആരോ എന്തോ വിവരക്കേട് കാട്ടി എന്നും പറഞ്ഞു.. നീ അതും ആലോചിച്ചു കിടന്നു കരയുവാനോ ” ദീപ്തി പറഞ്ഞു..

അപ്പോഴേക്കും അഞ്ചു ഗംഗയ്ക്ക് ഗ്ലാസിൽ വെള്ളം കൊണ്ട് കൊടുത്തു.. അവൾ അത് വാങ്ങി ഒരു ഇറക്ക് കുടിച്ചു…

“നീ ഇങ്ങനെ സങ്കടപ്പെട്ട് ഇരുന്നാൽ പറഞ്ഞത് ഇല്ലാതാകുമോ.. പറഞ്ഞത് പറഞ്ഞു.. ആകാശ് സാർ രക്ഷപെടാൻ വേണ്ടി ഉണ്ടാക്കിയ വാർത്ത ആണ്.. അത് നിനക്കും അതുപോലെ ഞങ്ങൾക്കും അറിയാം… ഇനി വാർത്തയായതാണ് നിന്റെ വിഷമം എങ്കിൽ… അതു കളഞ്ഞേക്ക്. . മീഡിയയ്ക്ക് പുതിയ വാർത്തകൾ കിട്ടുമ്പോൾ ഇത് വിട്ട് ആ വാർത്തയ്ക്കു പുറകെ പോയിക്കോളും.. പിന്നെ ഇതൊന്നും ഓർമിക്കാത്തതു പോലും ഇല്ല.. നീ അതെല്ലാം വിട്ടേക്ക്.. “മായ പറഞ്ഞു

“ഇത് അവന്റെ പണി ആയിരിക്കും… അവൻ തന്നെ ആയിരിക്കും ” ഗംഗ പറഞ്ഞു

“ആര്? ” അഞ്ചു ചോദിച്ചു

“അവൻ . വിഷ്ണു ”

“അവൻ എന്തിനാ ഈ പണി കാണിക്കുന്നേ.. അത്രയ്ക്ക് മണ്ടൻ ആണോ.. ” ദീപ്തി ചോദിച്ചു

“ഞാൻ പറഞ്ഞില്ലേ അവന് എന്തോ ഉദ്ദേശo ഉണ്ട്.. അതിനു വേണ്ടിയാ അവൻ ഈ പന്ന പണി കാണിച്ചത് ” ഗംഗ പറഞ്ഞു

“നീ ചുമ്മാ വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ചു കൂട്ടണ്ട.. അഥവാ അവനാണ് ഇത് ചെയ്തതെങ്കിൽ ആകാശ് സാറിന്റെ മറുപടി അവനു കിട്ടിയ ഷോക്ക് ആയിരിക്കും.. അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല അങ്ങനെ ഒരു മറുപടി ” അഞ്ചു പറഞ്ഞു.

“അതേ.. ” മായയും ദീപ്തിയും പറഞ്ഞു..

“എന്തോ എനിക്ക് ഉള്ളിൽ വല്ലാത്ത പേടി തോന്നുന്നു… ഇങ്ങനെ പറഞ്ഞതിന് ആകാശ് സാറിനു എന്തെങ്കിലും സംഭവിക്കുമോ.. ”

“നീ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത് ഗംഗ.. ആകാശ് സാറിനു എന്ത് സംഭവിക്കാൻ.. നീ ആവിശ്യം ഇല്ലാത്തതു ചിന്തിച്ചു ചുമ്മാ കാടു കയറാതെ.. വന്നു വല്ലതും കഴിക്കാൻ നോക്ക് ” മായ പറഞ്ഞു

അവർ ഗംഗയും കൊണ്ട് കഴിക്കാൻ പോയി.

°°°°•°•°•°•°•°•°°°°

ട്രീം ട്രിം ട്രിം

കാളിങ് ബെൽ കേട്ട് ദീപ്തി കതക് തുറക്കാൻ പോയി..
ഇന്നലത്തെ സംഭവങ്ങളുടെ ചർച്ചകൾ കഴിഞ്ഞു എല്ലാവരും അവിടെ തന്നെയായിരുന്നു ഉറക്കം..

“ഇതാരാ ഈ നേരം വെളുത്തപ്പോഴേ…. മനുഷന് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല… ” അഞ്ചു കട്ടിലിൽ നിന്ന് നീരസത്തോടെ എഴുന്നേറ്റു.. ബാക്കിയുള്ളവരും മുഷിവോടെ എഴുന്നേറ്റു ഇരുന്നു..

പെട്ടന്ന് ദീപ്തി ഓടിക്കിതച്ചു കട്ടിലിലേക്ക് ചാടി വീണു..

“ടി ഗംഗേ എഴുന്നേറ്റേ.. നിന്നെ കാണാൻ ആകാശ് സാറിന്റെ അച്ഛനും അമ്മയും വന്നിരിക്കുന്നു.. എഴുന്നേറ്റേ വേഗം.. ” ദീപ്തി ഗംഗേ വിളിച്ചു

ആകാശ് എന്ന പേര് കേട്ടതും ഗംഗ ചാടി പിടഞ്ഞു എഴുന്നേറ്റു..

“അയ്യോ… എന്തിനു ” ഗംഗ ചോദിച്ചു

“ആ എനിക്ക് എങ്ങനെ അറിയാന.. നിന്നെ കാണണം എന്ന് പറഞ്ഞു ”

“കണ്ണാ… എന്നും ഓരോ ഓരോ പ്രശ്നം വന്നുകൊണ്ടിരിക്കുവാണല്ലോ.. ഞാൻ ഇപ്പോൾ എന്തോ ചെയ്യും ” ഗംഗ ചോദിച്ചു

“നീ എപ്പോ വേഗം പോയി ഫ്രഷ് ആയിട്ട് വാ… അവർ നിന്നെ വെയിറ്റ് ചെയുവാ ” ദീപ്തി പറഞ്ഞു.ഗംഗയെ ബാത്റൂമിലേക്ക് പറഞ്ഞു വിട്ടു.. ബാക്കിയുള്ളവർ കിച്ചണിലേക്കും പോയി..

കുറച്ചു സമയം കഴിഞ്ഞു ഗംഗ കുളിച്ചു ഫ്രഷ് ആയി കുളിപ്പിന്നലും ചെയ്തു മാധവന്റെയും ഗൗരിയുടെയും അടുത്തേക്ക് പോയി..
ഇന്നലെ കരഞ്ഞു കരഞ്ഞു വീർത്ത ഗംഗയുടെ കണ്ണുകൾ കണ്ടപ്പോൾ ഗൗരിക്ക് സങ്കടം വന്നു.. അവർ ഗംഗയുടെ അടുത്തേക്ക് വന്നു..

“മോളെ ഗംഗേ… ഞങ്ങളുടെ മകൻ കാരണം മോളുടെ കണ്ണുകൾ നിറഞ്ഞു.. അതിനു പ്രായിശ്ചിത്തമായിട്ടാണ് ഞങ്ങൾ വന്നത്. ” ഗൗരി ഗംഗയുടെ തലയിൽ തലോടി..
ഗംഗ മനസിലായില്ല എന്ന അർത്ഥത്തിൽ ഗൗരിയെ നോക്കി.. ഉടനെ മാധവൻ പറഞ്ഞു..

“ഗംഗയും ആകാശും തമ്മിൽ ഉള്ള വിവാഹം നടത്താൻ ഞങൾ ആഗ്രഹിക്കുന്നു… ” മാധവന്റെ വാക്കുകൾ ഗംഗയുടെ ചെവിയിൽ അലയടിച്ചു… അതു കേട്ട് കിച്ചണിൽ നിന്നും വന്നവരും ഞെട്ടി..

“അതേ മോളെ…. നിങ്ങളുടെ വിവാഹകാര്യത്തെ പറ്റി പറയാൻ വേണ്ടിയാണു ഞങ്ങൾ ഇപ്പോൾ വന്നത്..അതിൽ മോളുടെ അഭിപ്രായം അറിയാൻ ആണ് വന്നത്.. ” ഗൗരി പറഞ്ഞു

“ഗംഗയുടെ മതം ജാതി ഫാമിലി ബാക്ക്ഗ്രൗണ്ട് ഇതൊന്നുo ഞങ്ങൾക്ക് വിഷയം അല്ല… എന്റെ നന്ദുവിന്റെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഗംഗയെ ക്ഷണിക്കാൻ ആണ് ഞങ്ങൾ വന്നത്.. ” മാധവൻ പറഞ്ഞു..
ഗംഗയുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു ഒഴുകി… അവൾ റൂമിലേക്ക് ഓടി പോയി.. ബാക്കിയുള്ളവരും പോകാൻ തുടങ്ങിയതും

“ദീപ്തി.. ” മാധവൻ വിളിച്ചു..

“ഇല്ല സർ.. പേടിക്കണ്ട.. അവൾ ഈ വിവാഹത്തിന് സമ്മതിക്കും.. ഞങ്ങൾ പറഞ്ഞു മനസിലാക്കാം.. “ദീപ്തി പറഞ്ഞു

,^^^^^^^^^;

ഇതേ സമയം ഗംഗ ജനാലയിലൂടെ പുറത്തേക്കു നോക്കികൊണ്ടിരിക്കുകയായിരുന്നു… മായ ഗംഗയുടെ തോളിൽ തട്ടി..
ഗംഗ ഒന്നും മിണ്ടാതെ പിന്നെയും പുറത്തേക്കു നോക്കി..

“എന്താ നിന്റെ തീരുമാനം.. ” ദീപ്തി ചോദിച്ചു

“ഇതൊന്നും ശരിയാകില്ല.. ആകാശ് സാറിനു ഇഷ്ട്ടം ആകില്ല ”

“അതെങ്ങനെ നിനക്ക് അറിയാം ” മായ ചോദിച്ചു…

ഗംഗ അന്ന് വീട്ടിൽ നടന്ന കാര്യം പറയാൻ തുടങ്ങിയതും എന്തോ ഓർത്തപോലെ അവൾ പറഞ്ഞു

“എന്നെ ഇഷ്ട്ടം ആണ് എന്ന് ഒരു സൂചന പോലും സാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.. പിന്നെ ഞാൻ.. ”

“അതൊക്കെ ശരി ആയിരിക്കും… നിന്റെ ഭാഗം നീ ഒന്ന് ചിന്തിച്ചു നോക്ക്..വിഷ്ണുവിനെ പേടിച്ചു നീ എത്രനാൾ ഇങ്ങനെ ജീവിക്കും.. വേറെ ഒന്നും നീ ഇപ്പോൾ ചിന്തിക്കേണ്ട.. ആകാശ് സാറിന്റെ വീട്ടിൽ നീ സേഫ് ആണ്.. ” അഞ്ചു പറഞ്ഞു

“അഞ്ചു.. നീ എന്തൊക്കെയാ ഈ പറയുന്നേ എന്ന് വല്ല ബോധവും ഉണ്ടോ.. ഞാൻ എന്റെ സേഫ്റ്റി നോക്കി കല്യാണം കഴിച്ചാൽ സാർ എന്നെ നോക്കും എന്ന് എന്താണ് ഉറപ്പ്.. ഓഫീസിൽ ഉള്ളപോലെ അല്ല.. ജീവിതത്തിൽ.. ഇഷ്ട്ടം ഇല്ലാത്ത ആളെ കല്യാണം കഴിച്ചു വെറുതെ എന്തിനാണ് ജീവിതം ഇല്ലാതാക്കുന്നത്.. എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല. നിങ്ങൾ പോയി പറഞ്ഞേക്ക് ” ഗംഗ പറഞ്ഞു..

“ഗംഗ ഇവിടെ ഫീലിംഗ്സ് അല്ല നോക്കേണ്ടത്.. സമൂഹത്തെ ആണ്..നിങ്ങളെ ഇന്ന് ലോകം അറിഞ്ഞു കഴിഞ്ഞു.. നമ്മുടെ സമൂഹം നിങ്ങളെ തെറ്റായ രീതിയിലെ കാണു.. ആകാശ് സാർ പറഞ്ഞത് ഒന്നും ആരുടെയും ചെവിയിൽ കയറില്ല.. ഇപ്പോൾ നിങ്ങളുടെ വിവാഹം നടന്നില്ലെങ്കിൽ ജനങ്ങൾ അതിനെ തെറ്റായ രീതിയിൽ വാഖ്യനിക്കാൻ ശ്രമിക്കും.. അത് ഒരു പക്ഷേ ആകാശ് സാറിനെക്കാൾ നിന്നെ ആയിരിക്കും കൂടുതൽ ബാധിക്കുന്നത്.. ആ ഒരു കാരണം മാത്രം മതി വിഷ്ണുവിന്റെ ഉദ്ദേശം നടക്കാൻ.. ” മായ പറഞ്ഞു

“ചേച്ചി… അതെല്ലാം ശരി ആണ്.. എന്നെ ഭാര്യയായി അംഗീകരിക്കാൻ ആകാശ് സാർ തയ്യാർ അല്ലെങ്കിൽ പിന്നെ ഞാൻ അവിടെ ഒരു അധികപ്പറ്റാകും..” ഗംഗ പറഞ്ഞു

“നീ അല്ല വിവാഹം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞത്.. ആകാശ് സാർ ആണ്.. തെറ്റ് സാറിന്റെ ഭാഗത്താണ്.. അതുകൊണ്ട് സാർ ആ തെറ്റ് തിരുത്താൻ ബാധ്യസ്ഥൻ ആണ്.. “അഞ്ചു പറഞ്ഞു.

“ഇല്ല ….. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കാൻ പാടില്ല. ” ഗംഗ പറഞ്ഞു

“മോളെ ഗംഗേ ” ഗൗരി വിളിച്ചു
എല്ലാവരും തിരിഞ്ഞു നോക്കി.. ഗൗരി അവരുടെ അടുത്തേക്ക് നടന്നു വന്നു.. ഗൗരി കണ്ണ് കാണിച്ചപ്പോൾ ഗംഗ ഒഴിച്ച് ബാക്കിയുള്ളവർ പുറത്തേക്കു പോയി.

“ഗംഗ എനിക്ക് മോളുടെ വിഷമം മനസ്സിൽ ആക്കാൻ സാധിക്കും… വിവാഹം അല്ലാതെ മറ്റൊന്നും നമ്മുടെ മുൻപിൽ ഇല്ല… ”

“അമ്മേ.. ആകാശ് സാറിന് എന്നെ ഇഷ്ട്ടം ആകുമോ… സാറിനു മറ്റൊരു പെൺകുട്ടിയും ആയി ഇഷ്ട്ടത്തിൽ അല്ലേ.. അപ്പോൾ ഞാൻ.., ” ഗംഗ പറഞ്ഞു

ഗംഗ പറഞ്ഞത് കേട്ട് ഗൗരി ആദ്യo ഒന്ന് പകച്ചെങ്കിലും ഉത്തരം പറഞ്ഞു

“ശരിയാണ് അവനു ഒരു പെൺ കുട്ടിയെ ഇഷ്ട്ടം ആയിരുന്നു.. അവന്റെ കൂടെ കോളേജിൽ ജൂനിയർ ആയി പഠിച്ച മഹിമ എന്ന പെണ്കുട്ടിയും ആയി.. പക്ഷേ അവസാനം അവൾ മറ്റൊരു വിവാഹം കഴിച്ചു. അതിൽ പിന്നെ നന്ദു ആളാകെ മാറി പോയി.. ആരോടും മിണ്ടില്ല.. എല്ലാത്തിനോടും ദേഷ്യം.. കുറേ നാളുകൾ എടുത്തു അവൻ പഴയ പോലെ ആകാൻ.. എന്നാൽ ഇപ്പോഴും അവൻ പൂർണ്ണമായും ഞങ്ങളുടെ പഴയ നന്ദു ആയിട്ടില്ല… ഞങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്… മോൾക് സാധിക്കും ഞങ്ങളുടെ പഴയ നന്ദുവിനെ തിരിച്ചു കൊണ്ട് വരാൻ.. ഒരമ്മയുടെ അപേക്ഷ ആയിട്ട് മോളു കാണണം.. ” ഗൗരി കരയാൻ തുടങ്ങി

“അയ്യോ അമ്മ കരയണ്ട… എനിക്ക് സമ്മതം ആണ് ” ഗംഗ പറഞ്ഞു..
അത് കേട്ടതും ഗൗരിയുടെ മുഖം തെളിഞ്ഞു..

“മോളെ ഞങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് സ്വന്തം മോളായിട്ടാണ്.. ” ഗൗരി ഗംഗയുടെ തലയിൽ തലോടി..

ഗംഗയിൽ നിന്ന് ജാതകം കുറിക്കാൻ ആവിശ്യം ഉള്ള ഡീറ്റെയിൽസ് വാങ്ങി മാധവനും ഗൗരിയും ഇറങ്ങി…

*—-**

“എന്താടാ വിഷ്ണു ഞാൻ ഈ കാണുന്നെ..ഇതിനു പിന്നിൽ നീയാണോ.. ” സതീശൻ ചോദിച്ചു..

“അത് അച്ഛാ.. ഞാൻ.. അവളെ.. ” വിഷ്ണു തപ്പി തടഞ്ഞു

“$###%&… നിന്നോട് ഞാൻ മലയാളത്തിൽ അല്ലേ പറഞ്ഞേ… എടുത്ത് ചാടി ഒന്നും ചെയ്യരുത് എന്ന്.. അത് നമ്മുക്ക് കോടാലി ആകുമെന്ന്.. ഇപ്പോൾ എന്തായി… ”

“അത് അച്ഛാ.. അവൻ അങ്ങനെ പറയും എന്ന് ഞാൻ കരുതിയില്ല … ”

“ഞാൻ എന്തായാലും ബോസ്സിനോട് സംസാരിക്കട്ടെ “സതീശൻ ഫോൺ വച്ചു.. എന്നിട്ടു ബോസിനെ വിളിച്ചു..

“ഹലോ ബോസ്സ് ഞാൻ സതീശൻ ”

“ഹമ്മ്.. എന്തായി ഞാൻ പറഞ്ഞത് ” ബോസ്സ് ചോദിച്ചു
സതീശൻ നടന്ന സംഭവങ്ങൾ പറഞ്ഞു..
മറുവശത്തു നിന്നും അട്ടഹാസം മുഴങ്ങി..

“അപ്പോൾ എന്റെ ജോലി എളുപ്പം ആയി. തന്റെ മോൻ എന്റെ ജോലി കുറച്ചു കൂടി സ്മൂത്ത്‌ ആക്കി.. ഗ്രേറ്റ്‌.. ”

“എനിക്ക് മനസിലായില്ല.. ” സതീശൻ പറഞ്ഞു

“അവർ തമ്മിൽ ഉള്ള വിവാഹം നടക്കട്ടെ.. ഇപ്പോൾ അവരെ ഒന്നും ചെയ്യണ്ട.. ഞാൻ ഇപ്പോൾ ലണ്ടനിൽ ആണ് ബിസ്നെസ്സ് ആവിശ്യം ആയി വന്നതാണ്..അവരെ എന്ത് വേണം എന്ന് ഞാൻ വന്നിട്ട് പറയാം ” call കട്ട്‌ ആയി..

“ങേ അയാൾ എന്താ അങ്ങനെ പറഞ്ഞേ.. എന്തായാലും എനിക് എന്റെ ക്യാഷ് കിട്ടണം.. നമുക്ക് അതേ ഉള്ളു “സതീശൻ വിചാരിച്ചു

———–

അങ്ങനെ മുഹൂർത്തം കുറിച്ചു. രണ്ടാഴ്ചക്കുള്ളിൽ വിവാഹം എന്ന് തീരുമാനിച്ചു.. ഗംഗയും ആകാശും വിവാഹത്തിന് മുൻപ് മോതിരം മാറി…എന്നാൽ ആകാശ് ഗംഗയോട് സംസാരിക്കുകയോ മുഖത്തു നോക്കുകയോ ചെയ്തില്ല.. എല്ലാം യാന്ത്രികമായി ചെയ്യുന്നപോലെ ഗംഗയ്ക്ക് തോന്നി..ഗംഗയുടെ ഉള്ളിൽ പല ആധികളും ഉടലെടുത്തു.. എങ്കിലും എല്ലാം നല്ലതിന് എന്ന് ഓർത്തു അവൾ സമാധാനിച്ചു.. വിവാഹ ദിനത്തിനായി ആധി നിറഞ്ഞ ആകാംഷയോടെ കാത്തിരുന്നു

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12

ആകാശഗംഗ : ഭാഗം 13

ആകാശഗംഗ : ഭാഗം 14