Wednesday, January 22, 2025
Novel

അസുരന്റെ മാത്രം: ഭാഗം 28

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


ഉണ്ണിയുടെ തലക്ക് ഭാരം അനുഭവ പെട്ടു മൂക്കിൽ നിന്നും ബ്ലഡ്‌ പുറത്തേക്കു വന്നു അവന്റെ കൈ തണ്ട കൊണ്ട് അവനതു തുടച്ചു മാറ്റി അവിടിരുന്നു ജെഗ്ഗിലെ വെള്ളം എടുത്തു കുടിച്ചു
!!എന്റെ ദേവി അവക്കൊരാപത്തും വരുത്തരുതേ!!അവൻ നെഞ്ചിൽ കൈ ചേർത്തു പറഞ്ഞു അവൻ ഒരു തരത്തിൽ റൂമിൽ എത്തി അലമാരയിൽ നിന്നും ഒരു ഗുളിക എടുത്തു കഴിച്ചു

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

“അനുശ്രീ രാജേന്ദ്രന്റെ കൂടെ ഉള്ളതാരാ”
ഒരു നേഴ്സ് പുറത്തേക്ക് വന്നു ചോദിച്ചു അഭി എഴുനേറ്റ് അവർക്കരികിലേക്കു ചെന്നു

“ഞങ്ങൾ ആണു”

“പേഷ്യന്റിന്റെ ബ്ലഡ്‌ കുറെ പോയിട്ടുണ്ട് o-ve ആണു എത്രയും പെട്ടെന്ന് കണ്ടെത്തണം”

“എന്റെ o-ve ആണു l”സിദ്ധു മുൻപോട്ട് വന്നു പറഞ്ഞു

“എങ്കിൽ വരു”നേഴ്സ് പറഞ്ഞതിനനുസരിച്ചു സിദ്ധു അവരുടെ ഒപ്പം പോയി

അപ്പോഴേക്കും ചന്ദ്രനും രാധയും എത്തിയിരുന്നു അവരെ കണ്ടതും ലക്ഷ്മിയുടെ കരച്ചിൽ ഇരട്ടിയായി

“നമ്മുടേ മോൾ നമ്മളെ എല്ലാവരെയും ചതിച്ചലോ രാധേടത്തി”ലക്ഷ്മി പൊട്ടി കരഞ്ഞകൊണ്ട് പറഞ്ഞു രാധയും കരഞ്ഞു പോയിരുന്നു അവരുടെ കരച്ചിൽ കണ്ട് ചന്ദ്രൻ രാധയുടെ അടുത്തേക്ക് വന്നു

“രാധേ കാറിൽ ഇരുന്ന് ഞാൻ പറഞ്ഞതൊക്കെ നീ മറന്നോ കണ്ണുതുടക്ക് ഇപ്പൊ ലക്ഷ്മിനേ ആശ്വസിപ്പിക്കേണ്ടത് നീയാ”ചന്ദ്രൻ പറഞ്ഞത് കേട്ട് രാധ കണ്ണുകൾ തുടച്ചു

കുറച്ചു സമയത്തിന് ശേഷം സിദ്ധു വന്നിരുന്നു

ഐസിയുവിൽ നിന്നും ഒരു ഡോക്ടർ ഇറങ്ങി വന്നു സിദ്ധുവും അഭിയും കൂടെ ഡോക്ടറുടെ അടുത്തേക്ക് നടന്നു ചെന്നു

“ഡോക്ടർ അനുശ്രീക്ക് എങ്ങിനുണ്ട്”

“നിങ്ങൾ ”

“ഞാൻ അവളുടെ ഏട്ടൻ ഇതു അവളുടെ ഫ്രണ്ട്”

“ഒക്കെ രണ്ടുപേരും ഒന്ന് എന്റെ ഒപ്പം വരൂ”

അവർ ഡോക്ടറുടെ പുറകെ നടന്നു ക്യാബിനിൽ എത്തിയ ശേഷം അവരോട് ഇരിക്കാൻ ആംഗ്യം കാട്ടി അവർ ഇരുന്നു

“എന്താ ഡോക്ടർ എന്ധെലും കുഴപ്പം ഉണ്ടോ”ഡോക്ടർ സിധുവിനെ നോക്കി

“ഇതെന്താ മുഖം ഓക്കെ കരിവാളിച്ചിരിക്കുന്നെ”

“ചെറിയൊരു അസിഡന്റ് പറ്റി”

“ഒക്കെ ഇനി ഞാൻ പറയുന്നത് കേട്ട് നിങ്ങൾ പാനിക് ആവേണ്ട”ഡോക്ടറുടെ പറച്ചിൽ കേട്ട് സിദ്ധുവിന്റേയും അഭിയുടെയും ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി

“ഡോക്ടർ എന്താണേലും പറഞ്ഞോളൂ”
അഭി ഒരു തളർച്ചയോടെ പറഞ്ഞു ഡോക്ടർ അല്പം നേരം മൗനം പാലിച്ച ശേഷം പറഞ്ഞു

“പേഷ്യന്റിന്റെ കാര്യം ഇത്തിരി സീരിയസ് ആണ് മരുന്നുകളോടൊന്നും പ്രീതികരിക്കുന്നില്ല ഏതു നിമിഷവും എന്ധും നേരിടാൻ നിങ്ങൾ തയ്യാറായിരിക്കണം 48മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല”ഡോക്ടറുടെ വാക്കുകൾ രണ്ടുപേരുടെയും ചെവിയിൽ തീമഴ പോലെ പെയിതു അവരുടെ ശ്വസം നിലക്കുന്നത് പോലെ തോന്നി അവർ രണ്ടു പേരും മരവിച്ച മനസും ശരീരവുമായി പുറത്തേക്കു നടന്നു

“എന്താ മോനെ ഡോക്ടർ പറഞ്ഞത്”രാജൻ അവരുടെ അടുക്കലേക്ക് ഓടിയെത്തി ചോദിച്ചു

“അതു പിന്നെ അച്ഛാ “അഭി വാക്കുകൾക്ക് വേണ്ടി പരതി

“മോനെ സിദ്ധു നിയെകിലും ഒന്ന് പറ എന്റെ കൊച്ചിനെന്ദേലും കുഴപ്പം”രാജൻ പാതർച്ചയോടെ ചോദിച്ചു സിദ്ധു അഭിയെ ഒന്ന് നോക്കി ശേഷം രാജനോട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു എല്ലാം കേട്ട് രാജന്റെ സംസാര ശേഷി പോലും നഷ്ട്ട പെട്ടിരുന്നു

“എന്റെ മോളേ”ഒച്ചകെട്ടിടത്തേക്ക് അവർ നോക്കി അവിടെ നിൽക്കുന്ന ലക്ഷ്മിയെ കണ്ട് അവർ ഞെട്ടി ലക്ഷ്മിയുടെ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി ലക്ഷ്മി തല കറങ്ങി വീണു അവർ ഓടി ലക്ഷ്മിയുടെ അടുത്തെത്തി

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

ഉണ്ണി തല വേദന കൊണ്ട് പുളഞ്ഞു അവൻ ഒരു ഗുളിക കൂടെ കഴിച്ച ശേഷം ഡോക്ടറേ കാണാനായി ഇറങ്ങി ചെക്കപ്പ് എല്ലാം കഴിഞ്ഞ ശേഷം ഉണ്ണിയെ ഡോക്ടർ വിളിപ്പിച്ചു

“എന്താ അശ്വിൻ തനിക്കെത്ര പറഞ്ഞാലും മനസിലാവില്ലേ എത്രയും പെട്ടെന്ന് ഓപ്പെറേക്ഷൻ നടത്തണം എന്നു ഞാൻ പറഞ്ഞതല്ലേ”

“അറിയാം ഡോക്ടർ ബട്ട്‌ ഓപ്പറേക്ഷൻ നടത്തിയാലും വല്ല്യ ഗ്യാരന്റി ഇല്ലാലോ”

“എന്നും പറഞ്ഞു നടത്തേണ്ട എന്നാണോ താൻ പറയുന്നേ ഓരോ ദിവസവും താൻ വല്ല്യ പ്രേശ്നങ്ങളിലേക്ക പോകുന്നെ ചെയ്യാൻ താമസിക്കും തോറും ഓപ്പറേക്ഷൻ സാധ്യതയും കുറഞ്ഞു വരുക ആട്ടെ ഇപ്പൊ ഇങ്ങനെ വേദന ഉണ്ടാവാൻ കാര്യം എന്താ”അവൻ ഡോക്ടറെ ഒന്ന് നോക്കിയശേഷം എല്ലാകാര്യങ്ങളും തുറന്നു പറഞ്ഞു

“ഡോ ആ കുട്ടിയോട് തന്റെ അവസ്ഥ പറഞ്ഞ പോരേ എന്തിനാ അയാളെ അകറ്റുന്നെ”

” അവൾക്ക് ഒരുപാട് സ്വപ്നം ഉള്ള കുട്ടിയ എന്റെ ലൈഫ് ഒരു ഗ്യാരന്റി ഇല്ലാ വെറുതെ അവളെ കൂടെ ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്റെ ഈൗ കാര്യം അവളോട് അടുക്കുന്നതിനു മുൻപു അറിഞ്ഞിരുന്നേൽ ഒരിക്കിലും എന്റെ ഈൗ ജീവിതത്തിലേക്ക് അവളെ വലിച്ചിഴക്കില്ലാരുന്നു അപ്പോ ശെരി പോട്ടെ “അത്രയും പറഞ്ഞു കണ്ണും തുടച്ചു ഉണ്ണി എണീറ്റു പുറത്തേക്ക് നടന്നു ഡോക്ടർ അവനെ നോക്കി നിന്നു

⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️⚛️

ലക്ഷ്മി കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ഒരു റൂമിൽ ആയിരുന്നു അടുത്ത് തന്നെ രാധയും ഇരുപ്പുണ്ട് ലക്ഷ്മി വേഗം ചാടി എണീറ്റു ഓടാൻ നോക്കി

“ലക്ഷ്മി അവിടെ കിടക്ക് ഈൗ ട്രിപ്പ്‌ ഒന്ന് തീരട്ടെ എന്നിട്ട് എണീറ്റ് പോവാം”രാധ ലക്ഷ്മിയെ പിടിച്ചു കിടത്തി

“ഇല്ലാ എനിക്കെന്റെ മോളേ ഇപ്പൊ കാണണം എന്നെ വിട്”ലക്ഷ്മിയുടെ അലമുറ കേട്ട് രാജനും ബാക്കിയുള്ളവരും അങ്ങോട്ടേക്ക് ഓടി എത്തി

“എന്താ ലക്ഷ്മി ഈൗ കാട്ടുന്നത് നമ്മുടേ മോൾ ആരോഗ്യത്തോടെ തിരിച്ചു വരുമ്പോ നീ കിടപ്പായാൽ എങ്ങിന”രാജൻ ലക്ഷ്മിയുടെ തലയിൽ പിടിച്ചു പറഞ്ഞു അതു കേട്ടപ്പോൾ ലക്ഷ്മി ഒന്നടങ്ങി

അനുവിന്റെ വിവരം അറിഞ്ഞു ഹണിമൂൺ ട്രിപ്പിന് പോയ അച്ചുവും ഗായുവും തിരിച്ചു വന്നിരുന്നു എല്ലാം കേട്ടപ്പോൾ അച്ചുവിനെ നിയന്ധ്രിക്കാൻ എല്ലാവരും പാട് പെട്ടു

അവളുടെ ഈൗ അവസ്ഥ എല്ലാവരെയും തളർത്തിയിരുന്നു പ്രിതെകിച്ചും സിദ്ധുവിനെ

48മണിക്കൂറിനു ശേഷം അനു കണ്ണു തുറന്നു ഡോക്ടർ പുറത്തേക്കു വന്നു

“പേഷ്യന്റ് കണ്ണു തുറന്നു അൾക്കിപ്പൊ ഒരു കുഴപ്പോമില്ല നാളെ റൂമിലേക്ക് മാറ്റും അപ്പൊ എല്ലാവർക്കും കാണാം”ഡോക്ടർ പറഞ്ഞത് കേട്ട് എല്ലാവരുടെയും മുഖത്തു ആശ്വാസം നിറഞ്ഞു

“എന്റെ ദേവി എന്റെ മോളേ കത്തലോ നിയ്” ലക്ഷ്മി നെഞ്ചിൽ തൊട്ട് പറഞ്ഞു

പിറ്റേന്ന് അനുവിനെ റൂമിലേക്ക് മാറ്റി അവൾ കണ്ണു തുറന്നപ്പോൾ ചുറ്റിനും എല്ലാവരും നിൽപ്പുണ്ട് അവൾ അവരെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു

“എന്താവിവേക മോളേ നീ കാണിച്ചത് ”
അച്ചു അവളുടെ തലയിൽ തലോടി ചോദിച്ചു എല്ലാവരോടും എന്താ പറയേണ്ടത് എന്നറിയാതെ മുകളിൽ കറങ്ങുന്ന ഫാനിനെയും നോക്കി കിടന്നു എല്ലാവരും നന്നായി കരഞ്ഞിട്ടുണ്ടെന്നു അവരുടെ എല്ലാം മുഖത്തു നിന്നും വ്യക്തമായിരുന്നു

“എന്താ മോളേ നീ ഞങ്ങളെ കുറിച്ചെങ്കിലും ഒന്നോർത്തോ നീ ഇല്ലാണ്ട് ഞങ്ങൾ എങ്ങിനെ ജീവിക്കും എന്നെങ്കിലും ഓർത്തോ
“ലക്ഷ്മി കരഞ്ഞു കൊണ്ട് ചോദിച്ചു

“അമ്മേ എന്തായിത് അവള് റസ്റ്റ്‌ എടുക്കട്ടെ വാ ഇവിടെ ഗായു ഏട്ടത്തി അച്ചുഏട്ടനും ഉണ്ടലോ നിങ്ങൾ വീട്ടിൽ പോയി ഫ്രഷ് ആയി ഒന്ന് ഉറങ്ങിട്ടു വാ”

“ഇല്ല ഞാൻ എങ്ങോട്ടും പോവില്ല ഞാൻ മോൾടെ ഒപ്പം നിന്നോളം”

“പറയുന്നത് കേൾക്ക് ലക്ഷ്മി”എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവർ വീട്ടിലേക്ക് പോയി സിദ്ധു അച്ചും ഗായു അനുവിനൊപ്പം നിന്നു

എല്ലാവരും പോയ ശേഷം അനു കണ്ണുകൾ അടച്ചു കിടന്നു ജിതിനും പ്രെവീണയും അങ്ങോട്ടേക്ക് വന്നു റൂമിൽ ആരും ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം അവർ അകത്തേക്ക് കയറി

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26

അസുരന്റെ മാത്രം: ഭാഗം 27