Wednesday, December 18, 2024
Novel

അസുരന്റെ മാത്രം: ഭാഗം 23

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


“അയ്യോ ഏട്ടാ ആരോ വന്നിട്ടുണ്ട് എന്താ ചെയ്യാ”അനു പേടിയോടെ ചോദിച്ചു

“നീ പേടിക്കാതെ ചെന്നു വാതിൽ തുറക്ക് ചെല്ലെടി”

അവൾ ഉണ്ണിയെ നോക്കി വാതിലിനടുത്തേക്ക് ചുവടുകൾ വെച്ചു വാതിലിന്റെ കുറ്റിയിൽ കൈ വെച്ചു ഉണ്ണിയെ തിരിഞ്ഞു നോക്കി തുറന്നോളാൻ അവൾ കണ്ണുകൊണ്ട് ആംഗ്യം കാട്ടി അവൾ വാതിൽ തുറന്നു മുൻപിൽ നിൽക്കുന്ന ആളെ കണ്ടു അനു ഒന്ന് പതറി

“എന്താടി പെണ്ണേ ഇങ്ങനെ നോക്കുന്നെ എന്നെ ആദ്യായി കാണുകയാണോ”

“അമ്മ എന്താ ഇവിടെ”അനു പേടി പുറത്തു കാട്ടാതെ ചോദിച്ചു

“ടി എന്തുപറ്റി നീ എന്ധോക്കെയാ ചോദിക്കുന്നെ”ലക്ഷ്മി അതു പറഞ്ഞപ്പോഴാണ് അവളുടെ ചോദ്യത്തിലെ പിശക് മനസിലാക്കിയത്

“അതേ അങ്ങ് മാറിക്കെ എന്താ ഈൗ വാതിലിൽ പിടിച്ച് നിൽക്കുന്നെ”

“അമ്മ ഇപ്പൊ അകത്തു കയറെണ്ട”

“അച്ചോടി ഇതിനകത്തു കേറാൻ നിന്റെ അനുവാദം എനിക്ക് വേണ്ട എന്റെ കെട്ടിയോൻ ഉണ്ടാക്കി ഇട്ട വീടാ ഇതു”അതും പറഞ്ഞു അവളെ തള്ളി മാറ്റി അകത്തു കയറി അവൾ പേടികൊണ്ട് കണ്ണടച്ചിരുന്നു ഒന്നും സംഭവിക്കാതെ വന്നപ്പോൾ അവൾ കണ്ണു തുറന്നു ലക്ഷ്മിയെ നോക്കി ലക്ഷ്മി അവളെ ദേഷ്യത്തോടെ നോക്കി നിന്നു

“എന്താടി ഇതു”

“അമ്മേ അതു”അവൾ എന്ധെലും പറയുന്നതിന് മുൻപേ ലക്ഷ്മി അവളുടെ ദാവണിയിൽ വന്നു പിടിച്ചു

“ടി നിന്നോട് ഒരായിരം പ്രാവിശ്യം പറഞ്ഞിട്ടുണ്ട് ധാവണി മര്യാദക്ക് ഇട്ടോണ്ട് നടക്കണം എന്നു”അപ്പോഴാണ് അവൾ തന്റെ ദാവണിയിലേക്കു നോക്കിയത് ധാവണി ശരീരത്തിൽ നിന്നും മാറിയാണ് കിടന്നിരുന്നത് അവളുടെ മുഖത്തു ചെറിയൊരു ചമ്മൽ വിരിഞ്ഞു കൂടെ നാണവും

അവൾ റൂം മുഴുവൻ നോക്കി
“ഈൗ മനുഷ്യൻ ഇതെതു പാതാളത്തിലേക്കു പോയി”ആത്മ

“നീ ഇതാരെ നോക്കുവാ”ലക്ഷ്മി അതു ചോദിച്ചത് അവൾ ലക്ഷ്മിയെ നോക്കി ഒന്നുമില്ലെന്ന്‌ തോളു പൊക്കി പറഞ്ഞു

“ഞാൻ ദേ ഈൗ ഫയൽ എടുക്കാൻ വന്നതാ നിന്റെ അച്ഛൻ പറഞ്ഞിട്ട്”ലക്ഷ്മി ആ ഫയലുമായി പുറത്തേക്കു നടന്നു അവൾ ഓടി പോയി കതകടച്ചു കുറ്റി ഇട്ടു ശേഷം ഉണ്ണിയെ ആ റൂം മുഴുവനും തിരഞ്ഞു

“ശോ ഈൗ മനുഷ്യൻ എന്താ മാഞ്ഞു പോയോ”

“ശ്ശ്…..ശ്ശ്”

“എന്റെ ദേവ്യേ പാമ്പ് വല്ലോം കയറിയോ ഇതിന്റകത്തു”

“ശ്ശ്……… ടി പോത്തേ”അവൾ ഒച്ച കെട്ടിടത്തേക്കു നോക്കി ഉണ്ണി സൺഷെയ്ഡിന്റെ പുറത്തു നിന്നും തല ഉയർത്തി നോക്കി

“ആഹാ ഇവിടുണ്ടായിരുന്നോ”അവൻ പല്ലിളിച്ചു കാട്ടി

“ഒന്ന് കാണാൻ തോന്നി അതാ വന്നേ പോവാടി കാന്താരി”അതും പറഞ്ഞു ഉണ്ണി താഴേക്ക് ഊർന്നിറങ്ങി താഴെ നിന്നും കൈ പൊക്കി കാട്ടി അവളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു

💗💗💗💗💗💗💗💗💗💗💗💗💗💗💗

ഉണ്ണി വീട്ടിൽ എത്തി പതിയെ വാതിൽ തുറന്നു അകത്തു കയറി അകത്തു പ്രെവീണയെ കണ്ട് ഉണ്ണി നിന്നു

“ഈൗ പാതിരാത്രി ഉണ്ണി ഏട്ടൻ എവിടെ പോയതാ”

“അതു ഞാൻ പുറത്തേക്കിറങ്ങിയതാ”വാക്കുകൾക്ക് വേണ്ടി അവൾ പതറി

“വേണ്ട വിക്കണ്ട അനുനേ കാണാൻ പോയതല്ലേ”അവൾ കൃത്രിമ ചിരി മുഖത്തു വരുത്തി കൊണ്ട് പറഞ്ഞു

“നീ ഇതാരോടും പോയി എഴുന്നള്ളിക്കേണ്ട”ഉണ്ണി അതും പറഞ്ഞു അകത്തേക്ക് കയറി

“ഇല്ലാ ഉണ്ണിയേട്ടാ ആരോടും പറയില്ല എന്തു വേണന്നു എനിക്കറിയാം”അവൾ പതിയെ പറഞ്ഞു എന്ധോ മനസ്സിൽ ഉറപ്പിച്ചു ചിരിച്ചു ക്രൂരത നിറഞ്ഞ ചിരി

അവൻ റൂമിൽ കയറി തല തുവർത്തി ഡ്രസ്സ്‌ മാറികൊണ്ടിരിക്കുമ്പോൾ പ്രെവീ പുറകിൽ വന്നു അവന്റെ നഗ്നമായ പുറത്തു കൈ വെച്ചു അവൻ ഞെട്ടി തിരിഞ്ഞു

“എന്താടി എന്തു വേണം”

“ഉണ്ണിയേട്ടന് ദേ ഈൗ രാസ്നാദി തരാൻ വന്നതാ മഴ നനഞ്ഞതല്ലേ ജലദോഷം പിടിക്കേണ്ട എന്നു ഓർത്തു”

“നീ അതവിടെ വെച്ചിട്ട് എന്റെ റൂമിൽ നിന്നും ഇറങ്ങി പോവാൻ നോക്ക്”

“ഞാൻ ഇട്ടു തരാം ഏട്ടാ”അതും പറഞ്ഞു അവൾ ഒരു നുള്ള് കൈയിൽ എടുത്തു അവന്റെ നേർക്ക് കൊണ്ട് ചെന്നു അവൻ അവളുടെ കൈ തട്ടി മാറ്റി

“ദേ നീ ഗായു ഏട്ടത്തിടെ അനിയത്തിയാ നിന്റെ അധികാരവും എല്ലാം അച്ചു ഏട്ടന്റെ അടുത്തു കാട്ടിയ മതി എന്റെ അടുത്തു വേണ്ട ഇറങ്ങി പൊ എന്റെ റൂമിൽ നിന്നും”

“എന്തിനാ ഉണ്ണിയേട്ടാ ഇത്ര തിറുത്തി ഞാൻ കുറച്ചു നേരം ഇവിടരുന്നോട്ടെ”

“ഡി ഇപ്പൊ സമയം ഒരുപാട് വയ്യികി നീ പോയി കടക്കാൻ നോക്ക്”

“എന്താ ഉണ്ണിയേട്ടാ ഇങ്ങനെ”അതും പറഞ്ഞു ഉണ്ണിയുടെ അടുക്കലേക്കു അവൾ നടന്നു അവളുടെ വേഷം സാരി ആയിരുന്നു അവളുടെ സാരി വയറിൽ നിന്നും മാറി കിടന്നിരുന്നു അവൾ ഉണ്ണിയുടെ അടുക്കൽ ചെന്നു ഉണ്ണിയുടെ കഴുത്തിൽ കൂടെ കൈ ചുറ്റി പിടിച്ചു അവന്റെ മുഖത്തേക്ക് അവളുടെ മുഖം അടുപ്പിച്ചു അവൻ അവളെ ഉന്തി മാറ്റി കരണം നോക്കി ഒന്ന് പുകച്ചു അവൾ കറങ്ങി നിലത്തേക്ക് വീണു

“ഡി നീ കൊറേ ആൺകുട്ടികളെ കണ്ടിട്ടുണ്ടാകും അവരുടെ കൂട്ടത്തിൽ എന്നെ കൂട്ടേണ്ട”

അവൾ കൈ കവിളിൽ വെച്ചു കൊണ്ട് നിലത്തു നിന്നും എണീറ്റു

“ഡോ താൻ എന്നെ തല്ലി അല്ലേ ഇതിനു തന്നേ കൊണ്ട് ഞാൻ മറുപടി പറയിക്കും”

“ച്ചി ഇറങ്ങി പോടീ ഇനി എന്റെ മുൻപിൽ കണ്ടു പോകരുത് കേട്ടലോ”അവൻ ദേഷ്യം കൊണ്ട് വിറച്ചു പറഞ്ഞു

“എന്താടി നോക്കുന്നെ ഇറങ്ങി പോടീ”അവൻ അവളെ കഴുത്തിനു പിടിച്ച് വാതിലിനു വെളിയിലേക്കു തള്ളി കതക് അവളുടെ മുൻപിൽ കൊട്ടി അടച്ചു

“ഡോ താൻ എന്നെ തല്ലി അല്ലേ തന്നെയും തന്റെ അവളെയും മനസമാധാനത്തോടെ ജീവിക്കാൻ വിടില്ല ഇതിനു താൻ അനുഭവിക്കും ഓർത്തോ”

ഉണ്ണി പ്രെവീയുടെ പ്രേവര്തിയിൽ കലി പൂണ്ടിരിക്കുക ആയിരുന്നു

“അവക്ക് എത്ര ധൈര്യം ഉണ്ടെങ്കിലാ എന്റെ ദേഹത്ത് കയറി പിടിക്കും നാശം അവളുടെ പ്രേവർത്തിയിൽ എനിക്ക് നേരത്തെ സംശയം ഉണ്ടാരുന്നു ഇപ്പൊ അതു ഉറപ്പായി “അവൻ അങ്ങിനൊരൊന്നു പറഞ്ഞോണ്ടിരിക്കുമ്പോൾ ഫോൺ പെട്ടെന്ന് ബെൽ അടിച്ചു നാശം ആരാണോ ഇനി ഈൗ പാതിരാത്രിയിൽ അവൻ അരിശത്തോടെ ഫോൺ കൈയിൽ എടുത്തു അതിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ അരിശം മാറി

“അയ്യോ എന്റെ കൊച്ചാരുന്നോ”അവൻ ചിരിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്യ്തു

“ഹലോ ചക്കരെ”

“എന്താ മനുഷ്യ കാൾ എടുക്കാൻ ഇത്ര താമസം എത്ര തവണ വിളിച്ചു”

“ദേ ഇപ്പോഴാടി വീട്ടിൽ വന്നു കയറിയെ”എന്തുകൊണ്ടോ പ്രെവീണയുടെ കാര്യം അവളോട്‌ പറയാൻ തോന്നിയില്ല

“ആഹ് ദേ തല നന്നായി തുവർത്തണം കേട്ടോ ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ ഇയാളെ കേറ്റാൻ അവസരം ഉണ്ടാക്കരുത്”

“ഓ ഉത്തരവ്”ഉണ്ണിയുടെ പറച്ചിൽ കേട്ട് അനു ചിരിച്ചു

അവർ സംസാരിച്ചു എപ്പോഴോ രണ്ടു പേരും ഉറങ്ങി പോയി

💗💗💗💗💗💗💗💗💗💗💗💗💗💗💗

“ജിതിൻ തന്നേ കാണാൻ ഒരാൾ വന്നിട്ടുണ്ട്”ഒരു നേഴ്സ് ജിതിന്റെ അടുക്കലേക്കു വന്നു പറഞ്ഞു

“വരാൻ പറഞ്ഞോളൂ”

“ഇയാളോട് ചെല്ലാൻ പറഞ്ഞു കേട്ടോ”

അയാൾ റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി

“ആരാ മനസിലായില്ലലോ”

“ജിതിന് എന്നെ അറിയില്ല എനിക്ക് ജിതിനെ അറിയാം”

“എങ്ങനെ എന്റെ പേരെങ്ങനെ അറിയാം”

“എന്റെ പേര് പ്രെവീണ.പ്രെവീണ ബലരാമൻ”പ്രെവീ അവളെ പരിചയ പെടുത്തി

“ആട്ടെ ഇപ്പൊ എന്നെ എന്തിനാ കാണാൻ വന്നത് എന്നു പറഞ്ഞാൽ നന്നായിരുന്നു”

“ഇയാളെ ഈൗ അവസ്ഥയിൽ ആക്കിയില്ലേ ഒരുത്തി അനുശ്രീ അവളെ വേരോടെ പിഴുതെറിയാൻ കാത്തിരിക്കുന്നവളാ ഞാൻ അവളെതകർക്കാൻ ഞാൻ ഇയാക്ക് കൂട്ട് നിൽക്കാം പക്ഷേ ആരും അറിയാൻ പാടില്ല സമ്മതമെകിൽ കൈ തരാം”

ജിതിൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം കൈ കൊടുത്തു അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു വാതിൽ വരേ എത്തിയിട്ട് അവൾ ജിതിനെ തിരിഞ്ഞു നോക്കി

“അനുശ്രീയെ നശിപ്പിക്കാൻ ഇയക്കൊപ്പം ഞാൻ നിക്കണ മെങ്കിൽ ഇയാളുടെ പ്രീതിക്കാരത്തിൽ നിന്നും ഒരാളെ മാറ്റി നിർത്തണം”

“ആരെ”

“അശ്വിൻ അവനും വേണ്ടിയാ അവളെ നശിപ്പിക്കാൻ നിന്റെ ഒപ്പം നിക്കുന്നത് അവനെ നീ ഒഴിവാക്കിയാൽ മാത്രമേ ഞാൻ ഇതിനു സമ്മതിക്കു”പ്രെവീണ അതു പറഞ്ഞതും ജിതിൻ കുറച്ചു നേരം ചിന്തിച്ചു

“ശെരി ഞാൻ സമ്മതിച്ചു എനിക്ക് അവളെ മതി ആ പന്ന &&#*:@’*®€_[££ മോളേ”അവൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു പ്രെവീണ ഒന്ന് പുഞ്ചിരിച്ചു പുറത്തേക്കു നടന്നു

( തുടരും )

 

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22