Wednesday, January 22, 2025
Novel

അസുരന്റെ മാത്രം: ഭാഗം 20

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


ചന്ദ്രൻ പറയുന്നത് കേട്ട് അനുവിന്റെ ഉള്ളിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി എങ്കിലും അതവൾ പുറത്തു കാട്ടിയില്ല എല്ലാവരെയും നോക്കി അവൾ ഒന്ന് ചിരിച്ചു

“അതൊരു നല്ല ആലോചന ആണലോ അതങ്ങ് ഉറപ്പിക്കാൻ പാടില്ലേ അളിയാ”

!!ഓ എന്റെ അപ്പന് ഒരു പണിമില്ലേ ഉണ്ണിയേട്ടനെ കെട്ടിക്കാൻ നടക്കുന്നു!!അനു രാജനെ നോക്കി ആരും കാണാതെ ചുണ്ട് കൊണ്ട് കോക്രി കാട്ടി

“ഓഹ് ഇവിടൊരുത്തൻ ഉണ്ട് കല്യാണമേ വേണ്ടാന്ന് പറഞ്ഞു ആഞ്ജനേയ ഭക്തൻ ആയി നടക്ക”

“ദേ അമ്മേ എനിക്ക് കല്യാണം കഴിക്കാൻ തോന്നുമ്പോ ഞാൻ പറഞ്ഞോളാം അപ്പൊ നടത്തി തന്ന മതി ഇപ്പൊ എന്നെ വെറുതെ വിട്ടേക്ക്”അഭി അല്പം ദേഷ്യത്തോടെ പറഞ്ഞു

“ഞാൻ ഒന്നും പറയുന്നില്ല നീ തോന്നും പോലെ ജീവിച്ചോ”

അനു അതൊന്നും ശ്രെദ്ധിക്കുന്നേ ഇല്ലാ അവളുടെ കണ്ണുകൾ ഉണ്ണിയെ തേടുന്ന തിരക്കിൽ ആണ്

“ഉണ്ണി ഇതറിഞ്ഞോ ചന്ദ്രട്ടാ”

“ഇതുവരെ സൂചിപ്പിച്ചിട്ടില്ല ലക്ഷ്മി.അവൻ സമ്മതിക്കുമോ ആവോ”

“ഏതായാലും ഉണ്ണിയോട് ചോദിക്കാതെ അവർക്ക് വാക്കൊന്നും കൊടുക്കണ്ടാട്ടോ”

“ഇല്ലാ അവനോടു ചോദിച്ചിട്ടേ എന്തും തീരുമാനിക്കു”

അനുവിന്റെ മുഖത്തു ആശ്വാസം വന്നു നിറഞ്ഞു അവൾ വീണ്ടും ഉണ്ണിയെ തിരിഞ്ഞു അതു സിദ്ധു കണ്ടു

“അതേ ഉണ്ണി ഏട്ടൻ ഇവിടെ ഉണ്ടായിരുന്നലോ പിന്നെവിടെ പോയി”സിദ്ധു ചോദിച്ചു

“അവനെ ഇപ്പൊ ഏതോ ഒരു കൂട്ടുകാരൻ വിളിച്ചു ഇപ്പൊ വരാം എന്നും പറഞ്ഞു ഇറങ്ങിതാ”

“അയ്യോ വിശേഷം പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല നിങ്ങൾ കോളേജിൽ നിന്നും വന്നിട്ട് ഒന്നും കഴിച്ചില്ലലോ വാ കാപ്പി കുടിക്കാം”അതും പറഞ്ഞു ലക്ഷ്മി അകത്തേക്ക് പോയി കൂടെ രാധയും ഗായുവും അകത്തേക്ക് പോയി

പ്രെവീ വളരെ വലിയ ആലോചനയിലും ആയിരുന്നു

പിന്നെയും ഒരുപാടു നേരം സംസാരിച്ചതിന് ശേഷം ആണു ചന്ദ്രൻ ഓക്കെ പോയത്

***********************
പിറ്റേന്ന് രാവിലെ അനുവും സിദ്ധുവും കോളേജിൽ പോവാൻ ഇറങ്ങിയപ്പോഴാണ് സിദ്ധുവീനു എന്ധോ വയ്യഴിക വന്നത് അതുകൊണ്ട് ലക്ഷ്മി അവനെ വിട്ടില്ല

“മോളേ സിദ്ധുവിനു വയ്യാലോ അതോണ്ട് അവനെ വിടുന്നില്ല”

“അയ്യോ അമ്മേ എന്നാ ഞാനും പോണില്ല ”

“അതേ പരീക്ഷയാ ഇങ്ങു വരാൻ പോകുന്നത് അതോണ്ട് എന്റെ മോളു അങ്ങ് പോവാൻ നോക്ക് അഭി നിന്നെ കൊണ്ട് വിടും”
ലക്ഷ്മി പറഞ്ഞത് കേട്ട് അനു മനസില്ലാ മനസോടെ കോളേജിൽ പോവാൻ ഇറങ്ങി അഭി അവളുടെ മുഖത്തെ ഭാവ മാറ്റങ്ങൾ ശ്രെദ്ധിക്കുന്നുണ്ടാരുന്നു അവളുടെ മനസ്സിൽ മുഴുവനും ജിതിന്റെ മുഖം തെളിഞ്ഞു നിന്നിരുന്നു അവളുടെ മുഖം പേടികൊണ്ട് നിറഞ്ഞു

“ഡി എന്തു നോക്കി നിക്കാ പോവാൻ നോക്ക്”ലക്ഷ്മി തട്ടി വിളിക്കുമ്പോഴാണ് അനുവിന് ബോധം വന്നത് അവൾ ചെന്നു അഭിയുടെ ബൈകിനു പിന്നിൽ കേറി അഭി വണ്ടി എടുത്തു

“അനുട്ടി എന്ധെലും പ്രശ്നം ഉണ്ടോ”അഭിയുടെ ചോദ്യം കേട്ട് അനു ഒന്ന് ഞെട്ടി

!!അഭിയേട്ടനോട് പറഞ്ഞാലോ അല്ലേ വേണ്ട അഭിയേട്ടൻ അറിഞ്ഞാൽ അച്ചു ഏട്ടനും ഉണ്ണിയേട്ടനും അറിയും പിന്നെ അവന്റെ വീട്ടുകാർക്ക് അവന്റെ എല്ലുപോലും കിട്ടില്ല!!(ആത്മ)

“അനു ചോദിച്ച കേട്ടില്ലേ”അഭിയുടെ ആ ചോദ്യത്തിൽ ഒരു സഹോദരന്റെ മുഴുവൻ അധികാരവും ഉണ്ടാരുന്നു

“ഏയ് അങ്ങനെ ഒന്നുല്ല അഭിയേട്ട തോന്നുന്നത”അനു ഒരുവിധം പറഞ്ഞൊപ്പിച്ചു

എങ്കിലും അവൾ കുറച്ചു നാൾ പിൻപോട്ട് പോയി ഒരു കോളേജ് റീഓപ്പണിങ് ഡേ നവാഗതർ ഓക്കെ വന്നു കൊണ്ടിരിന്നു അനുവും മറ്റു കുട്ടികളും നവാഗതരെ സ്വീകരിക്കുന്ന തിരക്കിൽ ആയിരുന്നു അനു

“ഡി അനു നീ ആ റോസ് ഓക്കെ എവിടെയാ വെച്ചേക്കുന്നേ”

“ടാ അതു ക്ലാസ്സിൽ കാണും ഞാൻ പോയി എടുത്തിട്ട് വരാം”അതും പറഞ്ഞു അനു ക്ലാസ്സിലേക്ക് നടന്നു ഒട്ടുമിക്ക ആളുകളും ഹാളിൽആയിരുന്നു ഒരു ഒഴിഞ്ഞ കോർണറിൽ എത്തിയപ്പോൾ അപ്പുറത്തെ ക്ലാസ്സിൽ നിന്നും ഒരു പെണ്ണിന്റെ കരച്ചിൽ കേക്കുന്നുണ്ടാരുന്നു അനു അവിടേക്ക് ചുവട് വെച്ചു അടഞ്ഞു കിടന്ന വാതിൽ തള്ളി തുറന്നു നോക്കുമ്പോൾ ഒരു പെൺകുട്ടിനെ ജിതിനും കൂട്ടരും തടഞ്ഞു വെച്ചിരിക്കുന്നു അവർ ആ കുട്ടീടെ ഷാൾ വലിച്ചൂരി കൊണ്ടിരിക്കുന്നു അനുവിന്റെ സർവ്വ നിയന്ത്രണങ്ങളും നഷ്ട്ടായി

“ജിതിൻ”അവൾ അലറി അവൻ ഞെട്ടി അവക്കിട്ടു നോക്കി

“ഓഹോ നിയാണോ എന്താടി നിനക്കു വേണ്ടത്”

“നീ എന്തു തോന്നിവാസാ കാട്ടുന്നെ”അവൾ ദേഷ്യം കൊണ്ട് വിറച്ചു ചോദിച്ചു

“നീ പോയി നിന്റെ പണി നോക്കെടി”

“മരീയാദക്കു ആ കുട്ടിനെ വിടുന്നതാ നല്ലത്”

“ഇല്ലെകിൽ നീ എന്തു ചെയ്യുടി”അതും പറഞ്ഞു ജിതിൻ ആ പെൺകുട്ടിയെ അവനിലേക്ക്‌ ചേർത്തു നിർത്തി ആ പെൺകുട്ടിയുടെ കഴുത്തിൽ മുഖം പൂഴ്ത്തി ആ കുട്ടി അവന്റെ കൈയിൽ കിടന്ന് പിടച്ചു അനു ഓടി ചെന്ന് ആ പെൺകുട്ടിയെ അവനിൽ നിന്നും വലിച്ചു മാറ്റി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു അവൻ മുഖം പൊത്തി

“ഡി പന്ന&#@$$+’-$=”$:#&@”

കേട്ടാൽ അറക്കുന്നാ ഒരു ചീത്തയും വിളിച്ചു കൊണ്ട് അവൻ അവക്ക് നേരെ ചീറി അടുത്തു പെട്ടെന്നു സ്വിച്ച് ഇട്ടപോലെ നിന്നു അവൾ അവനെ നോക്കി അവന്റെ മുഖത്തെ പേടിയും വെപ്രാളവും എല്ലാം കണ്ടു അനു തിരിഞ്ഞു നോക്കി അവിടുത്തെ കാഴ്ച കണ്ടു അനുവും ഒന്ന് പകച്ചു കോളേജ് മുഴുവനും ഉണ്ട് അവനു ആ സംഭവത്തിന്റെ പേരിൽ സസ്‌പെൻഷൻ കിട്ടി അന്ന് തുടങ്ങിതാണു അവർ തമ്മിൽ ഉള്ള പക

“ഡി അനുട്ടി”അഭിയുടെ വിളിയാണ് അവളെ ഓർമയിൽ നിന്നും ഉണർത്തിയത്

“എന്താലോചിച്ചിരിക്ക ദേ കോളേജ് എത്തി ഇറങ്ങു”അവൻ പറഞ്ഞപ്പോഴാണ് കോളേജ് എത്തിയത് അവളും അറിഞ്ഞത് അവൾ വണ്ടിയിൽ നിന്നും ഇറങ്ങി കോളജിലേക്കു നടന്നു

“ഡി കാന്താരി”അഭി വിളിച്ചത് കേട്ട് അനു തിരിഞ്ഞു നോക്കി

“എന്ധെലും ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ”അവന്റെ ആ പറച്ചിലിൽ ഒരു ആങ്ങളക്ക് തന്റെ അനിയത്തിയുടെ മുകളിൽ ഉള്ള സ്നേഹവും പേടിയും കരുതലും എല്ലാം ഉണ്ടായിരുന്നു അവൾ ശെരി എന്നുള്ള രീതിയിൽ തലയാട്ടി അവൾ കുറേക്കൂടെ മുൻപോട്ട് നടന്നു തിരിഞ്ഞു നോക്കി അപ്പോഴും അവളെ നോക്കികൊണ്ട് അഭി കോളേജ് ഗേറ്റിനു മുൻപിൽ നിൽപ്പുണ്ടാരുന്നു പൊക്കോളാൻ അവൾ കൈകൊണ്ട് ആഗ്യം കാട്ടി എന്നിട്ട് ക്ലാസ്സിനുള്ളിലേക്കു കയറി പോയി ക്ലാസ്സിൽ ചെന്നപ്പോൾ തന്നേ വാലുകൾ എല്ലാം തന്നേ ക്ലാസ്സിൽ ഉണ്ടാരുന്നു

“അതേ വേതാളം വിക്രമൻ എവിടെ”
ശരൺ അതു ചോദിച്ചതും അവൾ കലിപ്പിച്ചു ശരണിനെ നോക്കി ശരൺ നിശബ്ദം ആയി

“അല്ല അനു അവനെവിടെ”ഹരി തോളയിൽ തട്ടി ചോദിച്ചു

“ഞങ്ങൾ ഒന്നിച്ച ഇറങ്ങിയേ പെട്ടെന്നു അവനെന്ദോ വയ്യാഴിക അതോണ്ട് അമ്മ അവനെ വിട്ടില്ല”

“അപ്പൊ നീ എങ്ങിനെ വന്നു”

“അഭിയേട്ടൻ കൊണ്ട വീട്ടു ”

“അഭിയേട്ടനോ”കൃഷ്ണ നിറഞ്ഞ ചിരിയോടെ ചോദിച്ചു എല്ലാരും അന്ധം വീട്ടു കൃഷ്ണയെ നോക്കി

“ഡി അവളുടെ ഏട്ടനല്ലേ അതിനു നിനക്കെന്താ ഇത്ര എക്സൈറ്റ്മെന്റ്”
ഹരി അതു ചോദിച്ചതും കൃഷ്ണയുടെ മുഖത്തു ചമ്മൽ വ്യക്തമായിരുന്നു

“ആഹ് എടി മോളേ നിന്റെ ഏട്ടനെ ഒന്ന് സൂക്ഷിച്ചോ ഇവിടെ ചില കാളകൾ വാലുപൊക്കാൻ തുടങ്ങിട്ടുണ്ട്”പ്രിയയുടെ പറച്ചിൽ കേട്ട് എല്ലാരും ഒന്ന് ചിരിച്ചു അപ്പോഴേക്കും ബെൽ അടിച്ചു സിദ്ധു ഇല്ലാതിരുന്നതു കൊണ്ട് അനു വളരെ ശ്രെദ്ധിച്ചാണ് ക്ലാസ്സിൽ ഇരുന്നത് കാരണം ഇറക്കി വിട്ടാൽ കൂടെ ഇറങ്ങി വരാൻ സിദ്ധു ഇല്ലാന്ന് നല്ല ബോധം ഉണ്ടാരുന്നു

അങ്ങിനെ അന്നത്തെ ദിവസത്തെ ക്ലാസും കഴിഞ്ഞു പ്രൊജക്റ്റിന്റെ വർക്ക്‌ തീർക്കാനായി അനുവിന് എന്നും ഇറങ്ങുന്നത് പോലെ എല്ലാവരുടെയും ഒപ്പം ഇറങ്ങാൻ പറ്റിയില്ല എല്ലാം കഴിഞ്ഞിറങ്ങിയപ്പോൾ സമയം ആറു മണി ആയി കഴിഞ്ഞിരുന്നു അവൾ വേഗം കോളജിനു പുറത്തെത്തി വഴികൾ എല്ലാം വിജനം ആയിരുന്നു ആളുകൾ ആരും തന്നേ ഇല്ലാ അവൾ മുൻപോട്ടു നടന്നു പെട്ടെന്നു അനുവിന്റെ മുൻപിൽ വന്നു നിന്നു അവൾ പുറകോട്ടു ചാടി

“ഡോ തനിക്കെന്താ കണ്ണില്ലേ”അവൾ പറഞ്ഞതും കാറിൽ നിന്നും ഇറങ്ങിയ ആളെക്കണ്ടു അവൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19