Thursday, December 26, 2024
Novel

അസുരന്റെ മാത്രം: ഭാഗം 19

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അവൾ പതിയെ തിരിഞ്ഞു നോക്കി പുറകിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവളുടെ മനസ് ശാന്തമായി അവളിൽ എന്തന്നില്ലാത്ത സന്തോഷം തോന്നി അവൾ എണീറ്റു സിദ്ധുവിനെ കെട്ടി പിടിച്ചു

“അവൻ എന്നെ കൊല്ലും സിദ്ധു”അനു കരഞ്ഞു കൊണ്ട് പറഞ്ഞു

“എന്താടാ എന്തുണ്ടായി”സിദ്ധു പരിഭ്രാന്തിയോട് കൂടെ ചോദിച്ചു

അവൾ സിദ്ധുവിനോട് നടന്നതെല്ലാം പറഞ്ഞു സിദ്ധുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി അവൻ അവളെ അവനിൽ നിന്നും അടർത്തി മാറ്റി മുൻപോട്ടു നടക്കാൻ തുടങ്ങിയ സിദ്ധുവിന്റെ കൈയിൽ കയറി പിടിച്ചു

“വേണ്ട സിദ്ധു അവന്മാർ എന്തിനും പോകുന്നവൻ മാര എന്തു ചെയ്യും”

“ഇതെത്രാമത്തെ തവണ ആടി ഇനി ഇങ്ങനെ വിട്ടാൽ നിനക്കാ ആപത്തു”
അതും പറഞ്ഞു വീണ്ടും അവൻ മുൻപോട്ട് നടക്കാൻ തുടങ്ങി അവൾ അവന്റെ കൈയിൽ ഒന്നുടെ മുറുകെ പിടിച്ചു അവൾ നന്നായി പേടിച്ചിട്ടുണ്ടെന്നു അവനു മനസിലായി

“നീ പേടിക്കേണ്ട ഞാൻ തല്ലിനു പോവില്ല പോരേ”അവളുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു എങ്കിലും ജിതിനെ വകവരുത്താൻ അവന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇവരുടെ ഈൗ പ്രേവർത്തികൾ എല്ലാം ഒരു ക്യാമറയിൽ പകർത്തി മറ്റൊരാളും കൂടെ അവിടെ ഉള്ള കാര്യം അവർ അറിഞ്ഞില്ല

അങ്ങിനെ ക്ലാസ്സ്‌ എല്ലാം കഴിഞ്ഞു അവർ തിരികെ വീട്ടിൽ എത്തി. ഗേറ്റ് കടന്ന് മുറ്റത്തു വന്നതും അച്ചുവിന്റെ കാർ കണ്ടു അനുവിന്റെ മുഖം വിടർന്നു അവൾ ബൈക്കിൽ നിന്നും ചാടി ഇറങ്ങി അകത്തേക്ക് ഓടി

അനു ഓടി അകത്തേക്ക് വന്നതും അച്ചുവുമായി കൂട്ടിഇടിച്ചു പ്രേതിക്ഷിക്കാതെ ഉള്ള ഇടി ആയോണ്ട് അച്ചു നടുവും തല്ലി ദേ നിലത്തു

“ഹെന്റമ്മോ”
അച്ചുവിന്റെ കാറിച്ച കേട്ട് എല്ലാരും ഓടി വന്നു

“അയ്യോ മോനെ അച്ചു എന്താ ഉണ്ടായേ”രാജൻ ഓടി വന്നു അച്ചുവിനെ പിടിച്ചെണീപ്പിച്ചു അനു ഇതെല്ലാം കണ്ടു കൊണ്ട് ഞാൻ ഒന്നും ചെയ്തില്ലേ എന്നും പറഞ്ഞു താഴേക്കും നോക്കി നിൽപ്പാണ്

“എന്താ മോനെ എന്താ ഉണ്ടായേ”ലക്ഷ്മി ചോദിച്ചതും എല്ലാരും അച്ചുവിനെ നോക്കി

“ഒന്നുല്ലമ്മേ ഒരു സൂപ്പർഫാസ്റ്റ് വന്നു നെഞ്ചത്തോട്ടു കേറീതാ”അച്ചു അതു പറഞ്ഞതും എല്ലാരും അനുവിനെ നോക്കി

“അച്ചു ഏട്ടാ ആ സൂപ്പർഫാസ്റ്റിന്റെ പേര് അനുശ്രീ എന്നാണോ”അഭി അനുവിനെ നോക്കി കളിയാക്കി ചോദിച്ചു ലക്ഷ്മി വന്നു അനുവിന്റെ ചെവിയിൽ പിടിച്ചു

“അയ്യോ അമ്മേ വിട് വേദനിക്കണു”അനു നിന്നു ചിണുങ്ങാൻ തുടങ്ങി

“എന്റെ ലക്ഷ്മി മോൾടെ ചെവിന്നു വിടു അവൾ അറിയാതെ ചെയ്തതല്ലേ”രാധ ഓടി വന്നു പറഞ്ഞു

“പെണ്ണുങ്ങൾ അയാൽ നിലത്തു നോക്കി നടക്കണം അല്ലാണ്ടിങ്ങനെ മരം കേറി നടക്കല്ല വേണ്ടത്”അഭി എരുതീയിൽ എണ്ണ ഒഴിച്ച് കൊണ്ട് പറഞ്ഞു അഭി അതു പറഞ്ഞതും ലക്ഷ്മിടെ പിടുത്തം ഒന്ന് കൂടെ മുറുകി

“പെണ്ണിന് നല്ല തല്ലു കിട്ടാത്തെന്റെ കുറവാ എല്ലാരും കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കാ”

“എന്റെ അമ്മേ അവൾ അറിയാതെ ചെയ്യ്തതല്ലേ”അച്ചു ലക്ഷ്മിയെ അതും പറഞ്ഞു പിടിച്ചു മാറ്റി

“ആ നീയാ ഇവക്ക് വളം വെച്ചു കൊടുക്കുന്നെ”ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു അതിനു അച്ചു ഒന്ന് ചിരിച്ചു

അവൾ കാത് തിരുമി കൊണ്ട് അച്ചുവിനെ നന്ദി പൂർവ്വം നോക്കി

“നിനക്കു ഞാൻ വെച്ചിട്ടുണ്ടടാ ചക്കപോത്തേ”അനു പതിയെ അഭിയോട് പറഞ്ഞു

“ചക്ക പോത്ത് നിന്റെ ത……”അഭി പറഞ്ഞു മുഴുവിക്കും മുൻപേ രാജന്റെ പിടി അഭിയുടെ ചെവിയിൽ വീണു

“ആ അച്ഛാ അറിയാതെ പറഞ്ഞതാ”

“ടാ മോനെ നിന്റെ തന്തയും അവളുടെ തന്തയും ഒന്നല്ലേ “രാജൻ അതു പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി മുഴങ്ങി

“നിങ്ങള് കോളേജിൽ നിന്നും വന്നതല്ലേ ഉള്ളു പോയി ഈൗ വേഷം ഓക്കെ മാറ്റിട്ട് വാ”രാധ അതു പറഞ്ഞതും സിദ്ധു മുറിയിലേക്ക് പോയി അനു ഒന്ന് ചുറ്റും നോക്കി

“എന്താ മോളേ ഈൗ നോക്കുന്നെ പോയി മാറിട്ട് വാ”ഗായു അതു പറഞ്ഞതും അനു ഗായുവിനെ നോക്കി അപ്പോഴാണ് ഗായുവിന്റെ ഒപ്പം നിക്കുന്ന പ്രെവീണയെ കാണുന്നത്

“ആഹാ പ്രെവീ എപ്പോ വന്നു”

“ഞാൻ ഇന്ന് രാവിലെ എത്തി”

“ഞാൻ ഈൗ വേഷം ഓക്കെ മാറിട്ട് വരാട്ടോ”അതും പറഞ്ഞു അനുമുകളിലേക്ക് കയറി പോയി

അവൾ റൂമിൽ കയറിയതും പുറകിൽ ആരോ വന്നു വാതിൽ അടച്ചു അതിന്റെ ഉടമയെ തിരിഞ്ഞു നോക്കാതെ തന്നേ അനുവിന് മനസ്സിലായിരുന്നു അവൾ മൈൻഡ് ചെയ്യാതെ മുൻപോട്ട് നടന്നു ഷാൾ ഊരി ഇട്ടു ഉണ്ണി പുറകെ വന്നു അനുവിന്റെ വയറിൽ ചുറ്റി പിടിച്ചു

“എന്താമോനെ ഉദ്ദേശം”അവൾ കണ്ണാടിയിൽ നോക്കി ചോദിച്ചു

“ദൂരുദേശം തന്നേ”അവൻ ഒരു കള്ള ചിരി ചിരിച്ചു

“അയ്യെടാ അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് താഴെ എല്ലാരും ഉണ്ട്”

“ആഹ് എനിക്കറിയാം അല്ലേലും അന്ന് വീട്ടിൽ നിന്നും പോയെ പിന്നെ ഇതുവരെ അങ്ങോട്ട് വന്നോ വല്ലപ്പോഴും ഒന്ന് വിളിച്ചാൽ ആയി എന്താടി വേറെ ആരേലും മനസ്സിൽ കേറി കൂടിയോ”ഉണ്ണി മീശ പിരിച്ചുകൊണ്ടു ചോദിച്ചു അനു ഉണ്ണിയെ കലിപ്പിച്ചു നോക്കി എന്നിട്ട് അവനെ തള്ളി മാറ്റി

“അതേ വേറെ ആളെ കിട്ടി അതുകൊണ്ട് ഇനി മുതൽ എന്റെ ദേഹത്ത് തോട്ടു പോകരുത്”അതും പറഞ്ഞു മുൻപോട്ട് നടക്കാൻ തുടങ്ങിയ അനുവിനെ ഉണ്ണി പിടിച്ചു വലിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി

“ഹാ പിണങ്ങാതെ പൊന്നെ ഏട്ടൻ വെറുതെ പറഞ്ഞതല്ലേ”

അവൾ താഴോട്ടും നോക്കി നിന്നു ഉണ്ണി അനുവിന്റെ മുഖം പിടിച്ചുയർത്തി അവളുടെ കണ്ണിൽ ചുംബിച്ചു പതിയെ ചുരിദാറിന്റെ സിബ് താഴേക്കു താഴ്ത്തി അനുവിനെ തന്റെ മാറോടു ചേർത്തു നിർത്തി പതിയെ തോളയിൽ നിന്നും ചുരിദാർ താഴേക്കു താഴ്ത്തി അവിടെ ചുണ്ടുകൾ ചേർത്തു പല്ലുകളും ആഴ്ന്നിറങ്ങി അവന്റെ മീശയും താടിയും അവളുടെ കഴുത്തിലും തോളയിലുമായി തെന്നി നടന്നു അതവളിൽ ചെറിയൊരു വേദന ഉണ്ടാക്കി

“ശ്ശ്”അവളിൽ നിന്നും ചെറിയൊരു ശബ്ദം പുറത്തേക്കു വന്നു അത് അവനെ കൂടുതൽ ഹരം കൊള്ളിച്ചു ഒന്നുടെ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി അവന്റെ കൈ അവളുടെ പുറം വഴി ഓടി നടന്നു പെട്ടെന്നു വാതിൽ തുറന്നു അവിടുത്തെ കാഴ്ച്ച കണ്ടു പ്രെവീണ ഞെട്ടി നിന്നു അനു കണ്ണുകൾ തുറക്കുമ്പോൾ ജ്വോലിച്ച മുഖവുമായി പുറകിൽ നിൽക്കുന്ന പ്രെവീണയെ കണ്ടു അനു ഞെട്ടി അവൾ ഉണ്ണിയെ തള്ളി മാറ്റി അവിടെ കിടന്ന ഷാൾ എടുത്തു ചുറ്റി ഉണ്ണി ഒന്നും മനസിലാവാതെ അനുവിനെ നോക്കി ശേഷം അവൾ നോക്കുന്നിടത്തേക്കും പ്രേതിക്ഷിക്കാതെ പ്രെവീണയെ കണ്ട ഉണ്ണിയിലും ചെറിയൊരു വിറയൽ കടന്ന് പോയി ഒരു നിമിഷം എന്താ ചെയ്യേണ്ടത് എന്നു ആലോചിച്ചു അനുവും ഉണ്ണിയും മുഖത്തോടു മുഖം നോക്കി

കുറച്ചു നേരം അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു

“പ്രെവീണ ഇവിടെ കണ്ടതും നടന്നതുമായ കാര്യം താഴെ ആരോടും പറയരുത് സമയം ആകുമ്പോൾ ഞങ്ങൾ തന്നേ പറഞ്ഞോളാം”
മൗനത്തിനു വിരാമം ഇട്ട് കൊണ്ട് അപേക്ഷ രൂപേണ ഉണ്ണി പറഞ്ഞു

“ഉണ്ണി ഏട്ടൻ പേടിക്കേണ്ട ഞാൻ ആരോടും പറയില്ല”അതും പറഞ്ഞു പ്രെവീ എണീറ്റു പോയി വാതിക്കൽ എത്തിയ ശേഷം തിരിഞ്ഞു നോക്കി

“അനുവിനെ താഴെ അന്വേക്ഷിക്കണുണ്ടെന്നു പറയാൻ വന്നതാ”അത്രയും പറഞ്ഞു അവിടുന്ന് പോയി പക്ഷേ അനുവിനെ കൊല്ലാൻ ഉള്ള ദേഷ്യം ഉരുണ്ടു കൂടിയിരുന്നു

ഉണ്ണി അനുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ച ശേഷം പുറത്തേക്കു പോയി അനു ഫ്രഷ് ആയി താഴേക്കു ചെന്നു താഴെ ചെന്നപ്പോൾ എല്ലാരും വളരെ വലിയ ചർച്ചയിൽ ആയിരുന്നു

“എന്താണാവോ ഇവിടെ ഒരു പൊരിഞ്ഞ ചർച്ച ”

“ഒന്നുല്ല അനുട്ടി നിനക്കറിയില്ലേ അന്ന് റീസെപ്‌ഷനു വന്ന വിജയനെയും ഫാമിലിയെയും”

“ആഹ് ഞാൻ ഓർക്കാണുണ്ട് അവർക്കിപ്പോ എന്ത പ്രശ്നം”

“പ്രശ്നം ഒന്നുല്ലടാ നമ്മുടേ ഉണ്ണിയെ അവർക്കങ്ങു ഇഷ്ട്ട പെട്ടു അവർക്കൊരു മോളുണ്ട് അഞ്ജലി ആ കുട്ടിക്ക് വേണ്ടി ആലോജിക്കാമോ എന്നു ചോദിച്ചു അവർ വിളിച്ചിരുന്നു”ചന്ദ്രൻ പറയുന്ന കേട്ട് അനുവിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി പാഞ്ഞു പോയി

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18