Saturday, December 21, 2024
Novel

അസുര പ്രണയം : ഭാഗം 8

നോവൽ
എഴുത്തുകാരി: ചിലങ്ക


ദത്തന്റെ മേളിലും… അവൻ അവളുടെ താഴെയായും കിടന്നു….
ദേവിയുടെ ചുണ്ടുകൾ ദത്തന്റെ വെള്ളത്തുള്ളികൾ പറ്റി പിടിച്ച കഴുത്തിൽ അമർന്നു……………… രണ്ട് പേരുടെയും ദേഹത്തിൽ ഒരു ഷോക്ക് അടിച്ച പോലെ ആയി…… ♥️♥️♥️♥️……………

അവൾ അവന്റെ കഴുത്തിൽ നിന്നും ചുണ്ടുകൾ മാറ്റി….. ദത്തൻ അവളെ നോക്കിയപ്പോൾ
കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു….

അവന്റെ നോട്ടം അവളുടെ ചുണ്ടിന് മുകളിൽ ഉള്ള മറുകിൽ പതിഞ്ഞു… അവൻ പോലും അറിയാതെ അവന്റെ ചുണ്ടുകൾ അവിടേക്ക് അടുപ്പിച്ചു……

നിന്റെ ചുണ്ടിൻ മുകിളിൽ ഉള്ള കുഞ്ഞു കറുത്ത പൊട്ടിൽ എൻ അധരങ്ങൾ തൊടാൻ എൻ മനം തുടിക്കുന്നു… #

ദേവി കണ്ണ് തുറന്നപ്പോൾ മുഖം അടുപ്പിച്ചു വരുന്ന ദത്തനെ ആണ്.. പെട്ടന്ന് അവനിൽ നിന്നും അടർന്നു മാറി………

ദേവി അവനിൽ നിന്നും മാറിയപ്പോൾ ആണ് അവന് ബോധം വന്നത് …..
പെട്ടെന്ന് നിലത്തും നിന്ന് അവൻ എഴുനേറ്റു………..

#########################

ദേവി എന്ത് ചെയ്യണം എന്നറിയാതെ തല കുഞ്ഞിച്ചു നിൽക്കുകയായിരുന്നു……

ഡീ…. എന്ന അലർച്ച കേട്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി….
നഗ്നമായ നെഞ്ചിൽ വെള്ളത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്നു…….

നെറ്റിയിൽ നിന്നും വെള്ളം കണ്ണുകളിലേക്ക് ഒലിച്ചു ഇറങ്ങുന്നു…. കാപ്പി കണ്ണുകളിൽ നോക്കാനേ ദേവിക്ക് ആകുന്നില്ല അത്രമേൽ കാന്തശക്തി ആണ് ദത്തന്റെ കണ്ണുകൾക്ക്…..

അവൾ പണി പ്പെട്ട് അവനെ നോക്കി….

നീ എന്തിനാടി എന്റെ റൂമിൽ വന്നത്???

അ അത് ഞ ഞാൻ ചായ കൊണ്ട് തരാൻ വന്നതാ…….

അതിനു നീ പേടിക്കുന്ന എന്തിനാ നിന്നെ ഞാൻ ഒന്നും ചെയ്തില്ലല്ലോ???അവൻ ഒരു കള്ളചിരിയോടെ പറഞ്ഞു…….

എന്ത്… ആര് പേടിച്ചെന്ന്..??? ഞാനോ…..

പിന്നെ നിനക്ക് വിക്ക് വരുന്നതോ????

അത് പിന്നെ … അവൾ എന്തോ ഓർത്ത പോലെ പറഞ്ഞു : ഇങ്ങനെ ഒരു ടൗവ്വൽ മാത്രം ഉടുത്ത് കൊണ്ട് ജയൻ കളിക്കാൻ നിൽക്കുബോൾ ഒരു സുന്ദരിയായ പെൺകുട്ടി പേടിക്കണ്ടേ…

അതോ അ തുണി അഴിഞ്ഞു പോയാൽ… എന്നെ പിന്നെ ആര് കെട്ടും…..???

വാട്ട്‌………..

അവന്റെ ഒരു വാട്ട്… എണ്ണയിൽ ഇട്ട് വാട്ടും ഞാൻ……. അത് മാത്രം ആണോ താൻ എന്നെ പീഡിപ്പിച്ചാലോ..?? അറിയാൻ പറ്റുമോ ദത്തൻ സാറേ…..??…..

ഡി… ഡീ… ഉരംപ്പെട്ടവളെ…. .ശേ.. പീഡിപ്പിക്കാൻ പറ്റിയ മൊതല്….. നിന്നെ ഒക്കെ എന്തിനു കൊള്ളാമെടി…. ഇത് എന്റെ റൂം ഞാൻ ഇങ്ങനെ നിൽക്കും …. വേണമെകിൽ ഒന്നും ഇടാതെയും നിൽക്കും…… ഇറങ്ങി പോടീ……

ഓഹ് മുക്കത്താ കു… ശേ.. ശുണ്ഠി…. ഈ വെട്ട്പോത്തിനെ ഒക്കെ ആര് മെരുക്കും….. പുറു പുറുത്തോണ്ട് ദേവി റൂം വിട്ട് ഇറങ്ങി……..

അവൻ അവൾ പോകുന്നത് നോക്കി കൊണ്ട് ഇരുന്നു……….

#####$######################

ബീച്ച് റോഡ്സൈഡിൽ നിൽക്കുകയായിരുന്നു ദേവൻ…. അപ്പോളാണ് ദുരെ നിന്നും നടന്നു വരുന്ന ആളെ കണ്ടത്………….

അനു………….

അവൾ അവന്റെ അടുത്തേക്ക് വന്നു…..

എന്റെ പെണ്ണേ ഇത് എവിടെ പോയി കിടന്നതാ എത്ര നേരം ആയെന്ന് അറിയോ??????? ദേവൻ പറഞ്ഞു….

എന്റെ ദേവേട്ടാ ഒളിച്ചും പാത്തും വരണ്ടേ………..

മ്മ് വാ…. ദേവൻ അനുവിന്റെ കൈയിൽ പിടിച്ചു മണലിൽ നടന്നു…….

ദേവേട്ടാ………….

എന്താ പെണ്ണേ………

എന്നെക്കിലും ദേവിയും ചിഞ്ചുവും ഇത് അറിയും അന്ന് അവർ എല്ലാരും കൂടി എന്നെ കൊല്ലും…….. കൂടെ നിന്ന് സ്വന്തം കൂട്ടുകാരിയുടെ ചേട്ടനെ വളച്ചെന്ന് പറയില്ലേ…………….

അത് സത്യമല്ലേ…… നീ എന്തിനാ എന്നെ വളയ്ക്കാൻ പോയെ…. ദേവൻ ചെറു ചിരിയോടെ പറഞ്ഞു…..

ദാണ്ടേ ഒറ്റ കുത്ത് വെച്ച് തന്നാൽ ഉണ്ടെല്ലോ…… എന്റെ കയ്യും കാലും പിടിച്ചു വളച്ചത് നിങ്ങൾ അല്ലേ മനുഷ്യ……
ഞാൻ അന്നേ പറഞ്ഞതാ കൂട്ടുകാരിയുടെ ചേട്ടൻ എന്ന് പറഞ്ഞാൽ എന്റെയും ചേട്ടൻ ആണെന്ന്…..

എന്റെ പൊന്ന് അനു….. എനിക്ക് വിട്ടിൽ ഒരു ആറ്റംബോംബ് അനിയത്തി എന്ന് വെച്ചാൽ നിന്റെ കൂട്ടുകാരി ഒണ്ട്….

ഇനി നിന്നെയും എനിക്ക് അനിയത്തിയായി കാണാൻ വയ്യാ….. നിനക്ക് ഇഷ്ട്ടല്ലേ പറഞ്ഞോ ചിഞ്ചു ഉണ്ടല്ലോ എനിക്ക് അവള് മതി…….

എന്ന് പറഞ്ഞതും അനു ദേവനെ ചെരുപ്പ് കൊണ്ട് അടിക്കാൻ വേണ്ടി ബീച്ച് മുഴുവനും ഒട്ടിച്ചു……….
അവസാനo രണ്ടും കുഴഞ്ഞു തിരകൾ നോക്കി അവിടെ ഇരുന്നു……

############################

ഹാപ്പി ബര്ത്ഡേ അച്ചമ്മേ…….. ദേവി മല്ലികാമ്മയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു……….

താങ്ക്യൂ….. കിലുക്കാം പെട്ടി……….

വിഷ് മാത്രമേ ഉള്ളോ…. എന്റെ ഗിഫ്റ്റ് എവിടെ???? മല്ലികാമ്മ ചെറു കെറുവോടെ പറഞ്ഞു………

അതൊക്കെ ഒണ്ട് സർപ്രൈസ്……….. അവൾ കവിളിൽ ഉമ്മ കൊടുത്ത് കൊണ്ട് അവിടെ നിന്നും ഓടി…….

പ്രഭാകാരനും രാജനും അത് കണ്ട് ചിരിച്ചു……. സുമിത്രയും ഗിരിജയും അടുക്കളയിൽ പണി ആണ്…. കൂടെ ലക്ഷ്മിയും ഉണ്ട്……….

——————————

ഹാളിൽ പിള്ളേരുമായി കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് സ്റ്റെപ് ഇറങ്ങി വരുന്ന ദത്തനെ ദേവി കണ്ടത്…… അവനെ കണ്ടപ്പോൾ തന്നെ ഇരുന്ന ഇടത്ത് നിന്നും അവൾ എണിറ്റു വാ തുറന്ന് നിന്നു…..
കസവ് മുണ്ടും കുറുത്തയും ആണ് വേഷo… നെറ്റിൽ ചന്ദനം,,,, കട്ട താടി…..കാപ്പി കണ്ണുകൾ…. മുടി ഒതുക്കി വെച്ചേക്കുന്നു . …

സത്യം പറഞ്ഞാൽ ആരായാലും ഒന്ന് നോക്കി പോകും….
ദത്തൻ അവളുടെ അടുത്ത് വന്നത് ഒന്നും അവൾ അറിഞ്ഞില്ല………

അവൻ അവളുടെ നിൽപ്പ് കണ്ട് അവളെ തട്ടി വിളിച്ചു……….

ആഹ് കാണാൻ കുറച്ചു ഒക്കെ ഭംഗി ഉണ്ട്…… അവൾ ബോധം ഇല്ലാതെ പറഞ്ഞു….

എന്ത്…..,??????

ഏയ്‌ ഒന്നും ഇല്ല്ല… പെട്ടെന്ന് അവൾക്ക് ബോധം വന്നു….. അവിടെ നിന്നും ഓടി…

ഇവൾക്ക് ഇത് എന്താ പറ്റിയെ…..

ഓഹ് എന്റെ ദേവി നീ എന്താ അവന്റെ എടുത്ത് പറഞ്ഞത്…. വന്ന് വന്ന് നിനക്ക് ഒരു ബോധം ഇല്ലാ… കേട്ടോ….. തലയിൽ തട്ടിക്കോണ്ട് അവൾ നടന്നു………

#############################

എന്താ നാണിയമ്മേ പൂമാല പിടിച്ചു കൊണ്ട് മുകളിൽ നോക്കി നിൽക്കുന്നെ………….. ( ദേവി )

ആഹ്ഹ് നോക്ക് മോളേ അവിടെ ഈ മാലകൾ കെട്ടണം… എനിക്ക് എത്തില്ലാ …. കസേരയിൽ കേറാനും വയ്യാ….. മോൾ ഇതൊക്കെ അവിടെ ഒന്ന് കെട്ടി വെക്കാവോ…..????

അതിന് എന്താ നാണിയമ്മേ… ഞാൻ ചെയ്തോളാം ….. നാണിയമ്മ പോയിക്കോ…………

ശരി മോളേ…. എന്നും പറഞ്ഞ് അവർ അവിടെ നിന്നും പോയി………..

ദേവി കസേരയിൽ കേറി മേളിൽ മാല കെട്ടി………

//////////////////////////////////////////////////////

ദക്ഷനും ദത്തനും കൂടി സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.. പെട്ടെന്ന് ആണ് ദക്ഷന്റെ ശ്രദ്ധ പുറകിലോട്ട് ആയത്…..

അവിടെ എന്ത് ആണെന്ന് വിചാരിച്ച് ദത്തൻ അവിടേക്ക് നോക്കിയപ്പോൾ കസേരയിൽ നിന്നും കൊണ്ട് മുകളിൽ മാല കെട്ടുകയാണ് ദേവി…… കെട്ടുന്ന തിരക്കിൽ അവളുടെ ദാവണി മാറി കിടക്കുന്നു……

മാറുത്തൊട്ട് പൊക്കിൾ ചുഴി വരെ നന്നായിട്ട് എല്ലാവർക്കും കാണാം ….. ദക്ഷന്റെ നോട്ടം അവിടേക്ക് ആണെന്ന് ദത്തന് മനസ്സിൽ ആയി…… അവന്റെ കാൽപാദം വരെ കലി കേറി വന്നു……

ദക്ഷാ…….അവന്റെ അലർച്ച കേട്ട് ദക്ഷൻ പേടിച്ചു……. കൂടെ ദേവിയും അവൾ കസേരയിൽ നിന്നും താഴേക്കു ഇറങ്ങി…..

എന്താ…. ഏട്ടാ……….

നീ അച്ഛന്റെ എടുത്ത് പോയി…….മറ്റേ കമ്പനിക്ക് മെയിൽ ആയിച്ചോയെന്ന് പോയി തിരക്ക് …. വേഗം…..

ഏത് കമ്പനി….???

നീ പോയി ചോദിച്ചാൽ മതി….. അച്ഛന് അറിയാം…. ദത്തൻ ദേഷ്യം അടക്കി കൊണ്ട് പറഞ്ഞു…….

ശെരി ഏട്ടാ…… എന്നുംപറഞ്ഞ് അവൻ പോയതും ദത്തൻ ദേവിയുടെ അടുത്തേക്ക് നടന്നു………
അവന്റെ വരവ് കണ്ട് ദേവി പേടിച്ചു പുറകിൽ കാലടികൾ വെച്ചു…………

പെട്ടെന്ന് തന്നെ ദത്തൻ ദേവിയുടെ കൈകൾ പിടിച്ചു വലിച്ചുകൊണ്ട് നടന്നു…..

എന്താ ഈ കാണിക്കുന്നേ .. . കയ്യിന്നു വിട് ….. വിടാൻ …… അവൾ പറഞ്ഞുകൊണ്ട് ഇരുന്നു….. എന്നാൽ ദത്തൻ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ കൈയിൽ ഉള്ള പിടി മുറുക്കിക്കൊണ്ട് ഇരുന്നു……….. ദേവിയുടെ കുപ്പിവളകൾ അവന്റെ പിടിത്തം കൊണ്ട് പൊട്ടി അവിടെ മുറിവ് പറ്റിയിരിക്കുന്നു…..

ദേവിക്ക് പേടി വർദ്ധിച്ചു………….

ദത്തൻ അടുത്തുള്ള റൂമിലേക്ക് അവളെ കൊണ്ടുവന്ന് കട്ടിലിൽ തെള്ളിയിട്ടിട്ട് ഡോർ അടച്ചു…

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.

telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7