Wednesday, January 15, 2025
Novel

അസുര പ്രണയം : ഭാഗം 15

നോവൽ
എഴുത്തുകാരി: ചിലങ്ക


അതിന് മറുപടിയായി ഒരു കരച്ചിൽ ആയിരുന്നു………..
ദക്ഷൻ പെട്ടെന്ന് ബെഡിൽ നിന്നും എഴുനേറ്റു…
എന്ത് പറ്റി ചിഞ്ചു നീ എന്തിനാ കരയുന്നേ……

ദക്ഷേട്ടാ…. ഞാൻ … എന്നെ 2 ആൾക്കാർ ഫോളോ ചെയ്യാ….. എനിക്ക് പേടിയാകുന്നു….. അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു……

എന്ത് ???

ആ ഞാൻ രാവിലെ അമ്പലത്തിൽ പോകാൻ വേണ്ടി റോഡിൽക്കൂടെ നടന്നതും 2 ആൾക്കാർ എന്റെ പുറകിൽ വരുകയായിരുന്നു …. ഞാൻ പേടി കൊണ്ട് ഓടി……. അവരും എന്റെ പുറകിൽ ഉണ്ടായിരുന്നു…… എനിക്ക് പേടിയാകുന്നു……

എന്ത് … നീ ഇപ്പോൾ എവിടാ……… അവൻ ആകുലതയോടെ ചോദിച്ചു…..

ഞാൻ ഞാൻ ഇവിടെ ബസ് സ്റ്റാൻഡിന്റെ അടുത്ത് ഉള്ള ഇട വഴി ഇല്ലേ….. അവിടെ അ ഉള്ള ഒരു പൊളിഞ്ഞ വീടിന്റെ എടുത്ത് പാത്തു നിൽക്കാ …… എനിക്ക് പേടിയാകുന്നു ദക്ഷേട്ടാ……. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…….

ചിഞ്ചു നീ പേടിക്കണ്ട…. ഞാൻ ദ ഇപ്പോൾ വരാം… എന്നും പറഞ്ഞ് ദക്ഷൻ ഫോൺ കട്ട്‌ ചെയ്തു……..

———///////////———-

അല്ലാ അമ്മേ ഈ ദത്തൻ അല്ല ദത്തേട്ടൻ എന്താ എപ്പോഴു അമ്മയോട് ദേഷ്യം.. .. കറിക്ക് അരിഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ ആണ് ദേവിയുടെ ചോദ്യം… അത് സുമിത്രയിൽ ഒരു വേദന ഉണ്ടാക്കി…………

അത് പിന്നെ മോളേ…. അവൻ അങ്ങനെയാ…. എപ്പോഴും ദേഷ്യാ….. ഇനി നീ വേണം അതൊക്കെ മാറ്റിഎടുക്കാൻ കേട്ടോ??? അവർ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു…..

ദേവീ മോളേ……….
മല്ലികാമ്മ അവളെ വിളിച്ചു…….

അച്ഛമ്മ വിളിക്കുന്നു. ഞാൻ അങ്ങോട്ട് ചെല്ലട്ടെ…. അവൾ വെപ്രാളപ്പെട്ടന്ന് ഹാളിലേക്ക് നടന്നു……..

എന്താ അച്ചമ്മേ……….

മോളേ ദത്തനും മോളും വേഗം റെഡിയായി അമ്പലത്തിൽ പോകണം…….ഇന്ന് നിങ്ങളുടെ കല്യാണം കഴിഞ്ഞ് ആദ്യ ദിവസം അല്ലേ…. ചെല്ല് …..

ശെരി അച്ചമ്മേ……

ദേവി റെഡി ആകാൻ വേണ്ടി റൂമിലോട്ട് പോയി….. ഡോർ തുറന്നതും ടൗവ്വൽ കെട്ടി കണ്ണാടിക്ക് മുമ്പിൽ ബോഡി ഷോ കാണിച്ചു നിൽക്കുന്ന ദത്തനെ ആണ് അവൾ കണ്ടത് ……..

എന്തോന്നാ ഇത് തമ്പുരാനെ… കൊറേ ഉരുട്ടി കേറ്റി വെച്ചിട്ടുണ്ട്….. ഇയാൾ ആരാ സൽമാഖാനോ??? അവന്റെ ബോഡി കണ്ട് ദേവി പറഞ്ഞു……

ഡോ….. അവൾ അലറിയതും ദത്തൻ തിരിഞ്ഞു അവളെ നോക്കി…..

എന്താടി …..???

ഇത് എന്തോന്നാ….. ബോഡി ഷോ യോ… നാണം ഇല്ലാത്ത മനുഷ്യൻ…. ഇപ്പോൾ തന്റെ മാത്രം അല്ല… എന്റെയും കുടി റൂം ആണ് ഇത്…. ആ ബോധം ഉണ്ടോ തനിക്ക്… ഒരു തുണി മാത്രം ചുറ്റികൊണ്ട് ഇരിക്കുന്നു….നാണം ഇല്ലാത്തവൻ ……. ദേവി ദേഷ്യത്തോടെ അവന്റെ അടുത്ത് വന്നു….

നീ എന്താ വിളിച്ചേ………..അവൻ മുഷ്ട്ടി ചുരുട്ടി ചോദിച്ചു????

എന്താ കേട്ടില്ലേ…. നാണം ഇല്ലാത്തവൻ .. നാണം ഇല്ലാത്തവൻ….. നാണം ഇല്ലാത്തവൻ…….
അവൾ ആവർത്തിച്ച് വിളിച്ചു കൊണ്ട് ഇരുന്നതും ദത്തൻ അവളെ തന്റെ നഗ്നമായ നെഞ്ചിലേക്ക് വലിച്ചിട്ടു……

ഇവൻ എന്തോന്നാ കാണിക്കുന്നേ….??? എന്ന് ആലോചിച്ചതും ദത്തൻ അവന്റെ ടൗവ്വൽ മാറ്റാൻ ആയി പോയി…..

ഈശ്വര….. താൻ എന്തുവാ കാണിക്കുന്നേ…. അവൾ പേടിച്ചു കൊണ്ട് പറഞ്ഞു….

നീ അല്ലേ ഞാൻ നാണം ഇല്ലാത്തവൻ ആണെന്ന് പറഞ്ഞത് ……. അപ്പോൾ നാണം ഇല്ലാത്ത എനിക്ക് ഈ തുണിയുടെ ആവിശ്യം ഇല്ലാലോ മുത്തേ…. എന്നും പറഞ്ഞ് വീണ്ടും അവന്റെ കൈകൾ തുണിയിൽ പിടിത്തം ഇട്ടു…..

അയ്യോ . … വേണ്ടാ….. അങ്ങനെ ഒന്നുo ചെയ്യല്ലേ….. ഞാൻ വെറുതെ പറഞ്ഞതാ…. അവൾ കൊഞ്ചി പറഞ്ഞു…..

ആന്നോ??? ദത്തൻ പിരുകം ചുളുക്കി കൊണ്ട് ചോദിച്ചു….

ആണെന്ന് അവൾ തലയാട്ടി……

ശെരി .. അഴിക്കുന്നില്ല…. ദ ഇവിടെ ഒരു ഉമ്മ തന്നാൽ മതി………. അവന്റെ കഴുത്തിൽ ചൂണ്ടി പറഞ്ഞു…..

അയ്യടാ…. പള്ളിയിൽ പോയി പറഞ്ഞാൽ മതി……….

ഓഹോ എന്നാൽ ശെരി എന്നും പറഞ്ഞ് അവൻ വീണ്ടും തുണിയിൽ പിടിത്തം ഇട്ടു…….

( ഒരു കാര്യം ഇത് ജസ്റ്റ്‌ ഫൺ ആയിട്ട് എടുക്കുക…… )

അയ്യോ വേണ്ടാ …. ഞാൻ തരാം…. എന്നും പറഞ്ഞ് അവൾ കണ്ണ് അടച്ചു കൊണ്ട് അവന്റെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു……..

ദത്തന്റെ കണ്ണുകളും താനേ അടഞ്ഞു….

അവന്റെ കഴുത്തിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് ദത്തൻ കണ്ണ് തുറന്നത്…….. നോക്കുമ്പോൾ ഉമ്മ വെച്ച് ചുണ്ട് അവിടെ നിന്നും മാറ്റുന്ന ദേവിയെ ആണ് അവൻ കണ്ടത്…… അവനിൽ ഒരു പുഞ്ചിരി വിടർന്നു …..
അവളുടെ ചുണ്ടുകൾ ലക്ഷ്യം ആക്കി അവൻ മുഖം അടുപ്പിച്ചതും ദേവി കണ്ണ് തുറന്ന് അവന്റെ മുഖത്ത് ഒരു തട്ട് വെച്ച് കൊടുത്തുകൊണ്ട് അവനിൽ നിന്നും മാറി…….

മോന്റെ ലീലാ വിലാസം കഴിഞ്ഞെക്കിൽ വേഗം റെഡി ആയേ…. അച്ഛമ്മ അമ്പലത്തിൽ പോകാൻ പറഞ്ഞു………

ഓഹോ….. എന്നാൽ മോള് പോയി റെഡി ആയിക്കോ…. ചേട്ടനും റെഡി ആകാം …..

ഓഹ് അത് ഓക്കെ ശെരി…. പിന്നെ ഈ മോളേ വിളിവേണ്ടാ…. കേട്ടല്ലോ…..

ഓഹ് അങ്ങനെ എക്കിൽ അങ്ങനെ… ഒന്നു പോടീ…….

അവൾ കൊഞ്ഞണം കുത്തി കൊണ്ട് അലമാരയിൽ നിന്നും ഡ്രസ്സ്‌ എടുക്കാൻ ആയി പോയി……

ദേവി…………

ദത്തൻ പുറകിൽ നിന്ന് വിളിച്ചു…..

അവൾ എന്ത് എന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി……

നിനക്ക് ഇച്ചിരി ഇഷ്ട്ടം പോലും ഇല്ലേ ദേവി എന്നോട്…..????
ദത്തന്റ് ചോദ്യം കേട്ടതും ദേവിക്ക് പെട്ടെന്ന് ഒരു മറുപടി ഇല്ലായിരുന്നു……

പറയാൻ………

ഇല്ല്ലാ…… അവൾ മുഖം തിരിച്ചു പറഞ്ഞു……

ദത്തനിൽ ഒരു നിരാശ ഉണ്ടാക്കി…… എന്നാലും അവനിൽ ഉള്ള പ്രണയം കൂടി കൊണ്ടിരുന്നു…….. ♥️♥️

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ദക്ഷന്റെ കാർ അവൾ പറഞ്ഞ ഇടത്ത് വന്നു നിന്നും…… ഭയത്തോടെ അവൻ കാറിൽ നിന്നും ഇറങ്ങി.. ആ വീടിനു ചുറ്റും നടന്നു. .

ചിഞ്ചു …… ചിഞ്ചു……..

അവൻ ഉറക്കെ വിളിച്ചു കൊണ്ട് ഇരുന്നു……..

ഇവൾ ഇത് എവിടെ പോയി…???
ഇനി അവർ എന്തെക്കിലും……. ഈശ്വര……………

പെട്ടെന്ന് ആണ് അവന്റെ തോളിൽ ഒരു സ്പർശo അനുഭവപ്പെട്ടത് … തിരിഞ്ഞു നോക്കിയതും ഇളിച്ചോണ്ട് നിൽക്കുന്ന ചിഞ്ചു……

നിനക്ക് ഒന്നു പറ്റിയില്ലല്ലോ….???? അവൻ കിതപ്പോടെ ചോദിച്ചു…….

എനിക്ക് എന്ത് പറ്റാൻ അവൾ കൂസൽ ഇല്ലാതെ പറഞ്ഞു……

പിന്നെ നീ ഫോണിൽ വിളിച്ചു പറഞ്ഞതോ ???? അവൻ സംശയത്തോടെ ചോദിച്ചു….

ഓഹ് അത് ഞാൻ ചുമ്മാ…. ദക്ഷേട്ടന് എന്നോട് സ്നേഹം ഉണ്ടോന്ന് അറിയാൻ വേണ്ടി…… അപ്പോൾ ഇഷ്ട്ടം ഉണ്ടല്ലേ… കൊച്ചു കള്ളൻ…. അവൾ അവന്റെ കവിളിൽ നുള്ളാൻ പോയതും ദക്ഷൻ അവളുടെ കൈ പിടിച്ചു തിരിച്ചു……

( ചേട്ടനും അനിയനും ഇതേ ഉള്ളു പണി എന്ന് വിചാരിക്കല്ലേ…. കയ്യിലിരുപ്പ് പോലെ ഇരിക്കുo…… )

ആഹ്ഹ് ചേട്ടാ…. വിട് എനിക്ക് വേദനിക്കുന്നു….. വിട്……. ചിഞ്ചു വേദന കൊണ്ട് പുളഞ്ഞു …. എന്നിട്ടും അവൻ അവളിൽ നിന്നും പിടി മാറ്റാൻ തയ്യാർ അല്ലായിരുന്നു……

ചേട്ടാ… പ്ലീസ് ……. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞതും അവൻ അവളിൽ നിന്ന് ഉള്ള പിടി വിട്ടു…. .
ചിഞ്ചു കണ്ണും നിറച്ചു കൊണ്ട് കൈയ്യിൽ ഊതി…….

കാലൻ എന്റെ കൈ പൊന്നാക്കി……… അവൾ ദേഷ്യത്തിൽ പറഞ്ഞു…….

അതേടി ഞാൻ കാലനാ നിന്റെ……..ഉറക്കത്തിൽ കിടന്ന എന്നെ വിളിച്ച് കരഞ്ഞിട്ട് …. ഇപ്പോൾ തിരക്കി വന്നപ്പോൾ ഒന്നുമില്ലെന്നോ???

പന്ന $&$$:$+%+%/%+മോളേ ചെവ്ക്കുറ്റി അടിച്ചുപൊട്ടിക്കും ഞാൻ…… അവൻ ദേഷ്യം കൊണ്ട് വിറച്ചു ……..

ഓഹ് അടിക്കുവോ..?? എന്നാൽ അടിച്ചോ…… ചേട്ടൻ അടിക്കാൻ വേണ്ടി എക്കിലും എന്റെ ദേഹത്ത് തൊടുമല്ലോ…..

ചിഞ്ചു ഇളിച്ചു കൊണ്ട് പറഞ്ഞു……

ഇതൊക്കെ കേട്ട് ദക്ഷന്റെ കിളികൾ മൊത്തം പോയി………. നീ ഒക്കെ ഒരു പെണ്ണാണോ ശവം…… ദക്ഷൻ പുച്ഛിച്ചു….

ഓഹോ ഒരു കാര്യം ചെയ്യ് ചേട്ടൻ എന്നെ കേട്ട് ….. അപ്പോൾ അറിയാം ഞാൻ പെണ്ണാണോ അല്ലിയോ എന്ന് അല്ലാ പിന്നെ…………

ഡീ…………..

നീ പോടാ………

നിന്നെ എന്റെ കയ്യിൽ കിട്ടുമെടി എന്നും പറഞ്ഞ് കൊണ്ട് ദക്ഷൻ തിരിച്ചു വണ്ടിയുടെ അടുത്തേക്ക് പോയി……

ഓയ് ചേട്ടാ…. ഇപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി തന്റെ മനസ്സിൽ ഒരു ചെറിയ ഇഷ്ട്ടം ഓക്കെ ഉണ്ട്…… അത് മതി എനിക്ക്…….. റ്റാറ്റാ….. ലവ് യൂ….. ഉമ്മാ…….

അവൾ വിളിച്ചു കൂവുന്നത് ദക്ഷന് കേൾക്കാമായിരുന്നു…….. അവൻ അതൊന്നു കേൾക്കാതെ വണ്ടിയിൽ കേറി പോയി……

ചിഞ്ചു വിന് ചിരിവന്നു……..

തങ്കഭസ്മ കുറി ഇട്ട തമ്പുരാനെ നിന്റെ എല്ലാ വൃതവും ഈ ചിഞ്ചു മാറ്റി കുറഞ്ഞത് നിന്റെ 5 പിള്ളേരെ എക്കിലും ഈ മുടുക്കി ( മിടുക്കി +മിടുക്കി = മുടുക്കി ) പ്രസവിക്കും നോക്കിക്കോ..എന്നും പറഞ്ഞ് അവൾ അവിടെ നിന്നും നടന്നു…..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ദത്തനും ദേവിയും അമ്പലത്തിൽ തൊഴുത് പ്രസാദമായി വെളിയിൽ ഇറങ്ങി…….

ദേവി കുറച്ച് ചന്ദനം എടുത്ത് നെറ്റിയിലും താലിയിലും അണിഞ്ഞു…..

ദത്തൻ അത് അത്ഭുതത്തോടെ നോക്കി നിന്നും…..

ഈ പെണ്ണുങ്ങൾ ഒരു സംഭവം ആണ്…..

ആർക്കും തിരിച്ചറിയാൻ പറ്റാത്ത ഒരു unpredictable സാധനം……
അവൻ ആലോചനകളിൽ മുഴുകി നിന്നതും ദേവി അവന്റെ നെറ്റിൽ ചന്ദനം തൊട്ടു………..

ദത്തന്റ് കണ്ണ് രണ്ടും തള്ളി….

ഇവൾ തന്നെ ആണോ ഇത്??

എന്താടോ??? അവന്റെ നോട്ടം കണ്ട് ദേവി ചോദിച്ചു……

ഓ ഒന്നുമില്ല…. എന്നും പറഞ്ഞ് അവൻ നടന്നു കൂടെ ദേവിയും

നിനക്ക് അച്ഛമ്മയുടെ പിറന്നാൾ ദിവസം ഓർമ്മയുണ്ടോ…???
വണ്ടിയുടെ അടുത്തേക്ക് നടന്നപ്പോൾ ആണ് ദത്തന്റെ ചോദ്യം. അത് കേട്ടതും ദേവി സ്റ്റോപ്പ്‌ ആയി….

എന്താ നിൽക്കുന്നെ…???

ഒന്നുമില്ല………… അത് എന്തിനാ ഇപ്പോൾ പറയണേ?? കവിളിൽ തടകി കൊണ്ട് അവൾ ചോദിച്ചതും അവനിൽ ചിരി വിടർന്നു…….

അത് എന്താണ് എന്ന് വെച്ചാൽ അന്ന് നിന്നെ ദാണ്ടേ ഇത് പോലെ കാണിച്ചു നടന്നതിനാ ഞാൻ അടിച്ചത് എന്നും പറഞ്ഞ് അവന്റെ ചൂണ്ട് വിരൽ അവളുടെ നാഭികുഴിയിൽ കുത്തി…..

ആഹ്…..അവൾ വേദന കൊണ്ട് ശബ്ദം ഉണ്ടാക്കി………

മറച്ചു വെക്കടി പുല്ലേ…… ദത്തൻ ദേഷ്യത്തിൽ പറഞ്ഞതും ദേവി പേടിച്ചു സാരി നേരെയാക്കി അവനെ മുഖം വീർപ്പിച്ചു നോക്കി ….

എന്താടി നോക്കുന്നേ?? ഇതൊന്നും ഉടുക്കാൻ അറിയില്ലെക്കിൽ ആ പണിക്ക് പോകല്ല്…… ഇതൊക്കെ ഞാൻ മാത്രം കണ്ടാൽ മതി…..കേട്ടല്ലോ…???

പട്ടി തെണ്ടി ചെറ്റ….. അവൾ ചീത്ത വിളിച്ചു കൊണ്ട് കാറിൽ കേറി………

ദത്താ……….. അവൻ കാറിൽ കേറാനായി പോയതും പുറകിൽ നിന്നുള്ള വിളികേട്ട് തിരിഞ്ഞു നോക്കി…….

ആരിത് മായയോ???
അവന്റെ പറച്ചിൽ കേട്ടതും ദേവി അവിടേക്ക് നോക്കി……

ഒരു പെൺകുട്ടി……നല്ല ഭംഗി….. സാരി ആണ് വേഷം……. നെറ്റിയിൽ കുറി ഒണ്ട്….. ഹാവൂ കല്യാണം കഴിഞ്ഞതാ….. അവൾ ആശ്വാസത്തിൽ നെഞ്ചിൽ കൈ വെച്ചു….

മായ അവന്റെ എടുത്ത് വന്ന് അവനെ കെട്ടി പിടിച്ചു…. അവൻ തിരിച്ചു…….
ദേവി ഇതൊക്കെ കണ്ട് കിളി പോയി കാറിൽ ഇരിക്കുന്നു….. കിളി പറക്കുന്നുണ്ടോ ??? ഒണ്ട്….ഒണ്ട് …..

ഓഹ് എത്ര നാളായി നിന്നെ കണ്ടിട്ട് മുംബൈയിൽ വെച്ച് കണ്ടതാ…. ദ ഇപ്പോൾ ഇവിടെ…….

ആഹ് ശെരിയാ……. പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം….(.. ദത്തൻ )

യാ ഗുഡ്….. ഞാനും ഹസ്‌ബെന്റു ഇന്നലെ വന്നതേ ഉള്ളു ഇവിടെ…..

ഓഹ്…..

അല്ല നീ ഒറ്റയ്ക്ക് ആണോ വന്നത്???

അല്ലടി എന്റെ വൈഫ് ഉണ്ട്.. ദ കാറിൽ അവൻ അവളെ പരിചയപ്പെടുത്തി കൊടുത്തു……

ഹായ് ……

ഹായ്….. ദേവി ഒരു ചിരി പാസ്സ് ആക്കി പറഞ്ഞു….

എന്തായാലും നീ ലക്കി ആണ് ദേവി ഒരു ഹാൻഡ്‌സമിനെ അല്ലേ തനിക്ക് കിട്ടിയേ…….

എന്ന് മായ പറഞ്ഞതും ദേവി കുശുമ്പോടെ അവനെ നോക്കി…….
ദത്തൻ പിന്നല്ല എന്ന മട്ടിലും….

മുംബൈയിൽ എത്ര ആരാധികമാർ ആണ് ഇവന്റെ പുറകിൽ ഉണ്ടായിരുന്നത് എന്നറിയുമോ?????

ഓഹ് പിന്നെ ഈ ആരാധികമാർ ഒന്നുo പിന്നെ വയറും വീർപ്പിച്ചു കൊണ്ട് വരാതെ ഇരുന്നാൽ മതി …… ദേവി പതുക്കെ പറഞ്ഞു…..

എന്ത് ????

ഏഹ്ഹ് ഒന്നുമില്ല …….. ദേവി പറഞ്ഞു……

ഒക്കെ അപ്പോൾ ശെരിയാടാ പിന്നെ കാണാം…. മായ അവന് കയ്യ് കൊടുത്തു…..

ഓക്കെ ഡി………
ദത്തൻ തിരിച്ചു…….

—-//-/———

കാറിൽ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ദേവി…. മുഖം ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞ് ഇരിക്കാ…. ദത്തൻ ഇടയ്ക്ക് അവളെ നോക്കുന്നുണ്ട്………

ഇവൾക്ക് ഇത് എന്ത് പറ്റി….

എന്താടി നിന്റെ മുഖം കടന്തൽ കുത്തിയത് പോലെ???

ഒന്നുമില്ല….. അവൾ മുഖത്ത് നോക്കാതെ പറഞ്ഞു…..

ഡി നീ കാര്യം പറയ്….

അല്ലാ നിങ്ങൾ ആരാ കാമ ദേവനോ ആരാധികമാർ പുറകെ നടക്കാൻ… ഞങളുടെ വീട്ടിൽ പശുവിനെ കറക്കാൻ വരുന്ന ദിവാകരൻ ചേട്ടന്റെ ലുക്ക്‌ പോലും തനിക്കില്ല …. എന്ന് പറഞ്ഞതും ദത്തൻ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു…..

അപ്പോഴാണ് പറ്റിയ അമളി അവൾക്ക് മനസ്സിലായത്…

ദത്തനെ നോക്കിയതും ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി ഇരിക്കാ ….
ഈ……… ദേവി ഒരു ഇളി പാസ്സാക്കി….

————//////————

ഡീ അനു………..

എന്തോ………..

റോഡ് സൈഡിൽ ദേവനും അനുവും കൂടി കാര്യം പറയുകയായിരുന്നു….

നമ്മൾക്ക് ഇപ്പോഴേ കെട്ടണോ???….

അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം… അനു സംശയത്തോടെ അവനെ നോക്കി……

അതല്ലെടി … കല്യാണം കഴിക്കുന്നതിന് മുമ്പ് ഒരു ഏർപ്പാട് ഉണ്ടല്ലോ?? എങ്ങനെ??

കള്ളചിരി യോടെ ദേവൻ അങ്ങനെ പറഞ്ഞതും കുടിച്ചു കൊണ്ട് ഇരുന്ന കൂൾ ഡ്രിങ്ക്സ് അവന്റെ മുഖത്തേക്ക് ഒഴിച്ചു…

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10

അസുര പ്രണയം : ഭാഗം 11

അസുര പ്രണയം : ഭാഗം 12

അസുര പ്രണയം : ഭാഗം 13

അസുര പ്രണയം : ഭാഗം 14