Tuesday, April 16, 2024
Novel

മിഴിനിറയാതെ : ഭാഗം 21

Spread the love

എഴുത്തുകാരി: റിൻസി പ്രിൻസ്

Thank you for reading this post, don't forget to subscribe!

യാത്രയിൽ മുഴുവൻ അവന്റെ മനസ്സിൽ സ്വാതി ആരുന്നു, പെട്ടന്ന് ആണ് കൊട്ടാരക്കരയിൽ വച്ചു രാത്രി 11 മണിയോടെ അടുത്തപ്പോൾ ആദിയുടെ കാറിനെ ലക്ഷ്യം ആക്കി ഒരു ലോറി പാഞ്ഞു വന്നു, അത് അരിശം തീരാത്തപോലെ ആദിയുടെ കാറിനെ ഇടിച്ചു മറിച്ചു, ചോരയിൽ കുളിച്ചു ബോധം മറയുന്ന സമയത്തും സ്വാതിയുടെ ചിരി അവന്റെ മനസ്സിൽ നിറഞ്ഞു, ഇടിച്ച ലോറി നിർത്താതെ പോയി, ദത്തന്റെ കണ്ണിൽ പക എരിഞ്ഞു, ചുണ്ടിൽ ഒരു വിജയ ചിരിയും, “ആദീീീീീീീീ………. വിജയ് അറിയാതെ വിളിച്ചു പോയി, അപ്പോഴേക്കും അവിടെ ആളുകൂടിയിരുന്നു,

നാട്ടുകാരുടെ സഹായത്തോടെ വിജയ് ആദിയെ കാറിൽ നിന്നും പുറത്തെടുത്തു ആരോ ആംബുലൻസ് വിളിച്ചിട്ടുണ്ടാരുന്നു അതിൽ തന്നെ ആദിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ ചെയ്ത ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആദിയെ കൊണ്ട് പോയി, വിജയ് കരയുക ആരുന്നു, ആദിയുടെ തലയിൽ ആരുന്നു ക്ഷതം ഏറ്റത്, അല്പം സീരിയസ് ആണെന്ന് വിജയ്ക്ക് മനസിലായിരുന്നു, ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് കയറിയപ്പോൾ വിജയ് ഓടുകയായിരുന്നു ആദിയെ കൊണ്ട് , ആദിയെ ഐസിയുവിലേക്ക് കയറ്റിയതിനു ശേഷം പുറത്ത് നിൽക്കുമ്പോൾ വിജയുടെ മനസ്സിൽ നിറയെ ആശങ്കകൾ ആയിരുന്നു,

ഈ അപകടത്തിന് പിന്നിൽ ദത്തനായിരിക്കുമെന്ന് വിജയ് ഊഹിച്ചു ഇല്ലാതെ ഇത് സംഭവിക്കില്ല എന്ന് അവന്റെ മനസ്സിൽനിന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു, ആദിക്ക് ഉടനെ ഒരു ഓപ്പറേഷൻ വേണമെന്നും രക്തബന്ധമുള്ള ആരെങ്കിലും ഒപ്പിട്ടു നൽകണമെന്നുമുള്ള ഡോക്ടറുടെ നിയമം അറിഞ്ഞാണ് ആദിയുടെ അമ്മയെ വിളിക്കാൻ വിജയ് തീരുമാനിച്ചത്, ഇതെങ്ങനെ ആദിയുടെ അമ്മയെ അറിയിക്കുമെന്ന് വിജയ് ശങ്കിച്ചു, ഒടുവിൽ അവൻ വിളിക്കാൻ തന്നെ തീരുമാനിച്ചു, ഫോൺ ബെൽ കേട്ടാണ് പാർവതി അമ്മ ഉണർന്നത്, ഈ അസമയത്ത് ആര് വിളിക്കാൻ ആണെന്ന് അവർ ഓർത്തു,

ആദി ആകും എന്ന് വിചാരിച്ചാണ് അവർ ഫോണെടുത്തത്, മറുതലയ്ക്കൽ വിജയുടെ ശബ്ദം അവർ കേട്ടു, “ഹലോ അമ്മേ ഞാനാണ് വിജയ് ” മനസ്സിലായി മോനെ, എന്താ ഈ സമയത്ത്, ” ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാണ്, വിജയ് വാക്കുകൾക്ക് വേണ്ടി പരതി, പാർവതി അമ്മയ്ക്ക് ആദിയോട് ഉള്ള സ്നേഹം എത്രത്തോളമെന്ന് അവനറിയാം, ഈയൊരു വാർത്ത അവർ എങ്ങനെ സഹിക്കുമെന്ന് വിജയ് മനസ്സിലോർത്തു, അവൻറെ കാലിൽ ഒരു മുള്ള് തറക്കുന്നത് പോലും പാർവതി അമ്മയ്ക്ക് സഹിക്കാൻ കഴിയുകയില്ല, ” മോനേ പാർവ്വതി അമ്മയുടെ ശബ്ദം വീണ്ടും കേട്ടപ്പോൾ വിജയ് മനസ്സില്ലാമനസ്സോടെ പറഞ്ഞു ”

അമ്മേ ഞാൻ ആദിയെ കാണാൻ പോയിരുന്നു, തിരിച്ച് ഞങ്ങൾ ഒരുമിച്ച് ഇങ്ങോട്ട് വരികയായിരുന്നു, ചെറിയൊരു ആക്സിഡൻറ് പറ്റി, ഞങ്ങൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉണ്ട് അമ്മ ഇങ്ങോട്ട് വരാമോ, “ആക്സിഡന്റോ? എന്താ മോനെ പറയുന്നത്? ആദിക്ക് എന്തെങ്കിലും പറ്റിയോ? എവിടെ വെച്ചായിരുന്നു? ഇപ്പോൾ എങ്ങനെയുണ്ട്, ” അമ്മ പേടിക്കേണ്ട ഞാൻ ഇപ്പോൾ വണ്ടിയുമായി അങ്ങോട്ട് വരാം, റെഡിയായി നിന്നാൽ മതി,ഒക്കെ ഞാൻ നേരിട്ട് പറയാം, വിജയ് അവരെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു, ” ശരി മോൻ വേഗം വാ അമ്മ ഇവിടെ റെഡിയായി നിൽക്കാം,

“ശരി അമ്മേ ഫോൺ കട്ട് ചെയ്ത് ശേഷം വിജയ് പ്രിയയുടെ നമ്പറിലേക്ക് വിളിച്ചു, ആ സമയത്ത് വിജയുടെ കോൾ കണ്ട് പ്രിയ ഒന്ന് അമ്പരന്നു, എന്തെങ്കിലും അത്യാവശ്യത്തിന് മാത്രമേ വിജയ് രാത്രിയിൽ വിളിക്കാറുള്ളു എന്ന് അവൾക്ക് അറിയാമായിരുന്നു, അവൾ ഫോൺ എടുത്തു ” ഹലോ ” നീ എവിടെയാണ്? ഹോസ്പിറ്റലിൽ ആണോ? അതോ വീട്ടിലാണോ? വിജയുടെ ആധി നിറഞ്ഞ സ്വരം പ്രിയക്ക് മനസ്സിലാക്കാൻ സാധിച്ചു , “വീട്ടിലാണ് വിജയ്, ഇന്ന് ഡേ ഡ്യൂട്ടി ആയിരുന്നു, എന്താടാ? എന്താ പ്രശ്നം? നിൻറെ ശബ്ദം എന്താ വല്ലാതെ ഇരിക്കുന്നത്? പ്രിയ ചോദിച്ചു “അത് പ്രിയ, ആദിക്ക് ഒരു ആക്സിഡൻറ്, അവൻ ഇപ്പോൾ നമ്മുടെ ഹോസ്പിറ്റലിൽ ഉണ്ട്, ഇത്തിരി സീരിയസ് ആണ്,

അവൻറെ ബ്ലഡ് റിലേഷനിൽ ഉള്ള ആരെങ്കിലും ഒപ്പിട്ടു കൊടുത്താൽ മാത്രമേ സർജറി നടത്താൻ പറ്റൂ , ഞാൻ അവൻറെ അമ്മയോടെ കാര്യം വിളിച്ച് പറഞ്ഞിട്ടുണ്ട്, നീ പോയി അമ്മയെ കൂട്ടികൊണ്ടു വരണം, ഞാൻ ഇവിടെ ഹോസ്പിറ്റലിൽ ഉണ്ടാകും, വിജയ് പറഞ്ഞത് മുഴുവൻ പ്രിയ കേട്ടില്ല,ആദിക്ക് ആക്സിഡൻറ് ആയി എന്ന് കേട്ടപ്പോൾ തന്നെ പ്രിയക്ക് തലയ്ക്കു വല്ലാത്ത കനം അനുഭവപ്പെട്ടിരുന്നു, അവളുടെ കണ്ണിൽ നിന്നും അനുസരണയില്ലാതെ കണ്ണുനീർ ഒഴുകിക്കൊണ്ടേയിരിക്കുന്നു, ഒരു വിങ്ങലോടെ അവൾ ചോദിച്ചു ” വിജയ് എങ്ങനെയുണ്ട് അവന് ഇപ്പോൾ ” ഞാൻ പറഞ്ഞില്ലേ പ്രിയ, അല്പം സീരിയസ് ആണെന്ന്,

നീ സമയം കളയാതെ വേഗം അമ്മയെ കൂട്ടി കൊണ്ടു വരാൻ നോക്ക്, ഒരുപക്ഷേ വൈകുന്തോറും അവനെ രക്ഷിക്കാനുള്ള നമ്മുടെ ചാൻസ് കുറഞ്ഞുക്കൊണ്ടിരിക്കുകയാണ് , “നോ വിജയ് അങ്ങനെയൊന്നും പറയരുത്, ഞാൻ എത്രയും പെട്ടെന്ന് പോയി അമ്മയെ കൂട്ടി കൊണ്ടുവരാം, കരയുകയായിരുന്നു, അതൊരു സുഹൃത്തിനോടുള്ള സ്നേഹമെന്ന് വിജയ് കരുതിയിരുന്നുള്ളൂ, അതിനുമപ്പുറം പ്രിയക്ക് ആദി എന്താണെന്ന് വിജയിക്കും അറിയില്ലായിരുന്നു, “ഒക്കെ പ്രിയ, പിന്നെ ഒരു കാര്യം, ആദിക്ക് സീരിയസ് ആണെന്ന് ഒരു കാരണവശാലും ഹോസ്പിറ്റലിൽ എത്തുന്നതുവരെ അവൻറെ അമ്മ അറിയാൻ പാടില്ല, ”

ഒക്കെ വിജയ്, എെ നോ, അവൾ ഉറപ്പുനൽകി ഇട്ട ഡ്രസ്സ് പോലും മാറാതെ വീട്ടിൽ ആദിക്ക് ആക്സിഡൻറ് പറ്റി എന്ന് മാത്രം പറഞ്ഞ് പ്രിയ കാറുമെടുത്ത് ശ്രീമംഗലത്തിലേക്ക് പുറപ്പെട്ടു, അവിടെ ഉമ്മറത്ത് തന്നെ പാർവതി അമ്മ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു, പ്രിയയെ കണ്ടതും ആധിയോടെ അവർ തിരക്കി ” എന്താ മോളെ അവന് എന്താ പറ്റിയത്, ” പേടിക്കേണ്ട അമ്മേ, പേടിക്കാൻ മാത്രം ഒന്നുമില്ല ഉള്ളിലെ സങ്കടം മറിച്ച് പ്രിയ അവർക്ക് ഉറപ്പു നൽകി, വണ്ടി മെഡിക്കൽ കോളേജിലേക്ക് കുതിച്ചു പ്രിയയുടെ വണ്ടി എത്തുമ്പോൾ കാഷ്വാലിറ്റി മുൻപിൽ തന്നെ വിജയ് ഉണ്ടായിരുന്നു, ” എന്താ നിങ്ങൾ ഇത്രയും വൈകിയത് വിജയ് ചോദിച്ചു

” റോഡിൽ കുറച്ചു ബ്ലോക്ക് ഉണ്ടായിരുന്നു പ്രിയ മറുപടി നൽകി “വേഗം വരു, സർജറിക്കു വേണ്ട പേപ്പർ എല്ലാം റെഡി ആണ്, അമ്മ അതിൽ ഒപ്പ് ഇട്ടാൽ മാത്രം മതി , വിജയുടെ സംസാരംകേട്ട് പാർവതി അമ്മയുടെ ഉള്ളിൽ ഭയം നിറഞ്ഞു “എന്താ മോനെ സർജറി ഒക്കെ, അവന് എന്തെങ്കിലും കുഴപ്പമുണ്ടോ? പാർവതിയമ്മ ഭയത്തോടെ ചോദിച്ചു ” പേടിക്കാനൊന്നുമില്ല അമ്മേ, ചെറിയൊരു സർജറി ആണ്, അത് നടത്തി കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കാൻ പറ്റു, അമ്മ പേടിക്കാതിരിക്കുക, “ന്യൂറോ സെക്ഷനിൽ ഏത് ഡോക്ടർ ആണ് വിജയ് ഉള്ളത്? പ്രിയ തിരക്കി ” ഡോക്ടർ കിരൺ ഉണ്ട് ഒപ്പം ഡോക്ടർ സുധാകരനും ഉണ്ട്, “എങ്കിൽ അമ്മ വരു വേഗം പേപ്പറിൽ ഒപ്പിടാം

അപ്രതീക്ഷിതമായി അന്ന് വൈകുന്നേരത്തെ ദത്തൻറെ വരവ് സ്വാതിയുടെ ഉള്ളിൽ ഭയം നിറച്ചു, ആദിയെ കുറെ പ്രാവശ്യം വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു, വിജയുടെ ഫോൺ നമ്പർ അവൾക്ക് നൽകാൻ മറന്നിരുന്നു, നൽകാമെന്ന് ആദി പറഞ്ഞതായിരുന്നു, അത് ഓർത്ത് വാങ്ങേണ്ടത് ആയിരുന്നു എന്ന് അവൾ ഓർത്തു കാറിൽ യാത്രചെയ്യുന്നതിനാലാകാം ഫോൺ എടുക്കാത്തത് എന്ന് സ്വാതി സമാധാനപെട്ടു, പക്ഷേ ദത്തൻ സ്വാതിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല എന്നത് അവൾക്ക് ആശ്വാസം ആയിരുന്നു, പിറ്റേ ദിവസം പതിവിലും നേരത്തെ ഉണർന്നു ജോലികളെല്ലാം സ്വാതി തീർത്തു,

ആദിയുടെ ശബ്ദം കേൾക്കാതെ മനസ്സിന് അവൾക്ക് ഒരു വിങ്ങൽ അനുഭവപ്പെട്ടു, കാലത്തെ ഉണർന്ന് ആദി കെട്ടിക്കൊടുത്ത മാലയിലെ ലോക്കറ്റിൽ ഒരു ചുംബനം നൽകാൻ അവൾ മറന്നില്ല,അത് തന്റെ മാറോട് ചേർന്ന് കിടക്കുമ്പോൾ തനിക്ക് വല്ലാത്ത ഒരു ധൈര്യവും വിശ്വാസവും ഒക്കെ കൂടുന്നതായി സ്വാതിക്ക് മനസ്സിലായി, തൻറെ മരണംവരെ അത് തന്നോടൊപ്പം ഉണ്ടായിരിക്കണം എന്ന് അവൾ മനസ്സുരുകി പ്രാർത്ഥിച്ചു, ജോലികളെല്ലാം തീർത്ത് മുത്തശ്ശിയോട് യാത്രപറഞ്ഞ് സ്വാതി സ്കൂളിലേക്ക് തിരിച്ചു, വേണിയെ വീണ്ടും കാണുമ്പോൾ അവൾക്ക് പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു,

എല്ലാം ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു തീർത്തു, എല്ലാം കേട്ട് കഴിഞ്ഞ് വേണി അവളെ നോക്കി ഒരു ചിരി ചിരിച്ചു, അവൾ അതിൽ പങ്കു കൊണ്ടു, “അപ്പോൾ നിൻറെ കഷ്ടകാലം ഒക്കെ തീർന്നു എന്ന് തന്നെ പറയാം ” അങ്ങനെ തന്നെയാ ഇപ്പോൾ എനിക്ക് തോന്നുന്നത്, ” മതി മോളെ അത് മാത്രം കേട്ടാൽ മതി എനിക്ക്, നീ ഇങ്ങനെ ഒന്ന് ചിരിച്ചു കണ്ടാൽ മതി എനിക്ക്, വേണി അവളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, “വീട്ടിൽ പോയി അമ്മയെ കൊണ്ട് സമ്മതിപ്പിച്ച് വരാം എന്ന പറഞ്ഞിരിക്കുന്നത് ” വന്നുകഴിഞ്ഞാൽ നിൻറെ വല്യച്ചനും വല്യമ്മയും ഉടക്ക് പറഞ്ഞാലോ? ” അതൊക്കെ നോക്കിക്കോളാം എന്നാണ് ആദിയേട്ടൻ പറഞ്ഞിരിക്കുന്നത്, പിന്നെ ഇനി എക്സാമിന് ഒരു മാസം കൂടിയല്ലേ ഉള്ളൂ,

“അപ്പോൾ നീ ഈ നാട്ടിൽ നിന്നും പോകും അല്ലേ , പിന്നെ നിന്നെ കാണണമെങ്കിൽ ഞാൻ തിരുവനന്തപുരത്തിന് വരണം അല്ലേ , “അങ്ങനെയൊന്നും പറയാതെ ഞാൻ എവിടെപ്പോയാലും നിന്നെയും, അച്ഛനെയും അമ്മയെയും കാണാൻ ഇങ്ങോട്ട് ഒാടി വരില്ലേ, “നീ വന്നില്ലെങ്കിലും സാരമില്ല, സന്തോഷമായി ജീവിക്കുക ആണെന്ന് അറിഞ്ഞാൽ മതി എനിക്ക്, ഇവിടെ നിന്ന് രക്ഷപ്പെട്ട് കണ്ടാൽ മതി, പിന്നെ ഒരു കാര്യം ഇതൊക്കെ ആലോചിച്ചു കൊണ്ടിരുന്നു പരീക്ഷയ്ക്ക് ഉഴപ്പിയാലാ, എല്ലാവരും നിന്നെ പ്രതീക്ഷ വെച്ചിരിക്കുന്നത്, ” ഞാനെങ്ങനെ ഉഴപ്പൊന്നും ഇല്ലെടി ,

“അതെനിക്കറിയാം എങ്കിലും ഒന്നുകൂടി പറഞ്ഞെന്നേയുള്ളൂ ഒരു ഉച്ചസമയം ആയപ്പോഴാണ് ദേവകി അമ്മയെ കാണാൻ ദത്തനും ഗീതയും മുറിയിലേക്ക് വന്നത്, ” അമ്മയോട് ഒരു കാര്യം പറയാൻ വേണ്ടിയാണ് ഞങ്ങൾ വന്നത് , ഗീത തുടക്കമിട്ടു , “എന്താണ് കാര്യം, ദേവകിഅമ്മ ഗൗരവം വിടാതെ ചോദിച്ചു, “ദത്തേട്ടൻ സ്വാതിക്ക് ഒരു കല്യാണക്കാര്യം കൊണ്ടുവന്നിട്ടുണ്ട് അത് പറയാനാ ദേവകി അമ്മ അമ്പരപ്പോടെ ദത്തനെ നോക്കി, ” അതെ അമ്മേ, ഞാൻ ഒരു കല്യാണ കാര്യം പറയാനാണ് വന്നത്, എൻറെ പെങ്ങളുടെ മോൻ ഇല്ലേ സുധീഷ്, അവനുവേണ്ടി സ്വാതിയെ ആലോചിച്ചാലോ എന്ന്, അവർക്ക് ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ട്,

അവർക്ക് താല്പര്യം ആണ്, ഇനി അമ്മയുടെ സമ്മതം അറിഞ്ഞാൽ മതി, അയാൾ വിനീത വിധേയനായി പറഞ്ഞു , “എങ്കിൽ എനിക്ക് സമ്മതമല്ല എന്ന് പറഞ്ഞോളൂ ദേവകിഅമ്മ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു ” അമ്മ അങ്ങനെ പറഞ്ഞാൽ എങ്ങനാ? അവളുടെ വിവാഹം കഴിഞ്ഞാൽ സ്വത്ത് ഭാഗം വെക്കു എന്നാണ് അമ്മ പറഞ്ഞത് ,ഇപ്പോൾ നല്ലൊരു ആലോചന കൊണ്ടുവന്നിട്ട് അമ്മ ഇങ്ങനെ പറഞ്ഞാലോ , ഗീത കയറി ഇടപെട്ടു “നല്ല ആലോചനയോ? സുധീഷിനെ എനിക്കറിയാം, ആ ബുദ്ധി സ്ഥിരതയില്ലാത്ത ചെറുക്കന് എൻറെ കുഞ്ഞിനെ കെട്ടിച്ചു കൊടുക്കുന്നതാണ് നല്ല ആലോചന,

അല്ലേടി ദേവകിയമ്മ മുഖത്തടിച്ചതു പോലെ ചോദിച്ചു , “അമ്മ അങ്ങനെ ബുദ്ധി സ്ഥിരത ഇല്ലാത്തവൻ എന്ന് പറഞ്ഞു അവനെ കുറച്ച് കാണണ്ട, അവന് ഇഷ്ടം പോലെ സ്വത്തും പണവും ഉണ്ട്, അവൾക്ക് കഴിയാനുള്ള എല്ലാ സൗകര്യവും ആ വീട്ടിൽ ഉണ്ട്, പിന്നെ കുറവുകൾ പറയാൻ ആണെങ്കിൽ അവൾക്കും ഇല്ലേ കുറവുകൾ, പിഴച്ച പ്രസവിച്ച ഒരുത്തിക്ക് ഇതിലും വലിയ സൗകര്യത്തിനുള്ള വിവാഹാലോചന വരുമെന്ന് അമ്മ പ്രതീക്ഷിക്കേണ്ട, ഗീത എടുത്തടിച്ച പോലെ പറഞ്ഞു ” വരുമെടി വരും, അങ്ങനെ വരുന്ന ഒരു കല്യാണാലോചന മാത്രമേ ഞാൻ നടത്തു, അല്ലാത്തതോന്നും ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല രണ്ടും എൻറെ മുൻപിൽ നിന്നും പൊയ്ക്കോ വേഗം ദേവകിഅമ്മ അലറുകയായിരുന്നു,

അവരുടെ പെട്ടെന്നുള്ള ആ ഭാവ മാറ്റത്തിൽ അവർ രണ്ടുപേരും ശരിക്കും ഭയന്നു പോയിരുന്നു, അതിനാൽ അവർ പെട്ടെന്ന് തന്നെ മുറിവിട്ട് പുറത്തേക്കിറങ്ങി, “അമ്മ ഇങ്ങനെ പിണങ്ങി നിൽക്കുകയാണെങ്കിൽ എന്ത് ചെയ്യും ഗീത വ്യാകുലതയോട് തിരക്കി ” എന്തെങ്കിലും ചെയ്യാം അയാൾ ഒഴുക്കൻ മറുപടിയിൽ ഒതുക്കി “അവർ ജീവിച്ചിരിക്കുകയാണെങ്കിൽ നടത്തില്ല എന്നല്ലേ പറഞ്ഞത്, ജീവനോടെ ഇല്ലെങ്കിൽ അത് നടക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ലല്ലോ, അയാൾ കൗശലത്തോടെ മനസ്സിൽ ചിന്തിച്ചു, അയാൾ പലതും മനസ്സിൽ ഉറപ്പിക്കുകയായിരുന്നു,

പതിവുപോലെ അന്ന് വൈകുന്നേരം സ്വാതി പാലുമായി പോകുന്നതിനു മുൻപ് മുത്തശ്ശിയുടെ മടിയിൽ വന്ന് കിടന്നു, ” എന്താ കുട്ടിയെ മുഖത്തൊരു സങ്കടം ദേവകിഅമ്മ തിരക്കി ” ഒന്നുമില്ല മുത്തശ്ശി, അവൾ മുത്തശ്ശിയോടു പറഞ്ഞു ആദി വിളിക്കാത്ത സങ്കടം അവളുടെ മുഖത്ത് പ്രകടമായിരുന്നു, ആദി പോയിട്ട് ഒരാഴ്ചയായി, ഇതുവരെ തന്നെ വിളിച്ചില്ല എന്നത് അവളെ ഒരുപാട് വേദനിപ്പിച്ചിരുന്നു, “ആ കുട്ടി പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലല്ലോ ദേവകിയമ്മ പറഞ്ഞു “എന്തെങ്കിലും തിരക്ക് ഉണ്ടായിക്കാണും മുത്തശ്ശി “ആ കുട്ടി പെട്ടെന്ന് വരും, എന്നിട്ട് എൻറെ മോളുടെ കഴുത്തിൽ മംഗല്യം ചാർത്തും,അത് മുത്തശ്ശിക്ക് കാണണം,

ഒക്കെ ശരിയാവും, മുത്തശ്ശി പണിക്കരെ കൊണ്ട് നോക്കി പ്രശ്നം വച്ചതാ, അവരുടെ ആ വാക്കുകൾ അവളുടെ മനസ്സിൽ ഒരുപാട് തലോടൽ നിറച്ചിരുന്നു ,അവൾ അവരുടെ ചുളിവ് വീണ മുഖത്ത് ഒരു ഉമ്മ കൊടുത്ത് പാല് കൊടുക്കാൻ ആയിപ്പോയി, അപ്പോഴും സ്വാതി അറിഞ്ഞിരുന്നില്ല ഇനിയൊരിക്കലും അവൾക്ക് അവളുടെ മുത്തശ്ശിയെ ജീവനോടെ കാണാൻ കഴിയുമെന്ന്, സ്വാതി പോയതും ഉച്ച മയക്കത്തിലേക്കു വീണു ദേവകിയമ്മ, അതിനിടയിൽ ദത്തൻ വന്നത് അവർ അറിഞ്ഞിരുന്നില്ല, അടുത്ത് കിടന്ന തലയിണ എടുത്ത് അവരുടെ മുഖത്തേക്ക് അമർത്തിയശേഷം അവർ ശ്വാസത്തിനുവേണ്ടി പിടഞ്ഞപ്പോഴും അവരുടെ മനസ്സിൽ സ്വാതിയെ കുറിച്ചുള്ള ആകുലതകൾ ആയിരുന്നു,

ഇടയ്ക്കെപ്പോഴോ കാലുകളുടെ താളം അവസാനിച്ചപ്പോൾ ദത്തന്റെ മുഖത്ത് ഒരു വിജയ് ചിരി നിറഞ്ഞു നിന്നു, ഒരു നിസ്സഹായയായ പെൺകുട്ടിയെ കീഴടക്കാനുള്ള ഒരു നരാധമന്റെ വിജയച്ചിരി, പാലു കൊടുത്ത് തിരികെ സ്വാതി വരുമ്പോൾ വീട്ടിൽ നിറച്ചും ആളുകളായിരുന്നു, എന്താണെന്നറിയാതെ അവൾ അകത്തേക്ക് കയറിയപ്പോൾ ജീവനറ്റ മുത്തശ്ശിയെ കണ്ട് സ്വാതി നിശ്ചലം നിന്നുപോയി, അവൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച, ഒരിക്കൽ താൻ ഏറ്റവും കൂടുതൽ പേടിച്ച് ഒരു ദിവസമായിരുന്നു ഇത്, മുത്തശ്ശി ഒരിക്കൽ തന്നെ വിട്ടു പോകും എന്നുള്ള കാര്യം ഉറപ്പായിരുന്നു,

പക്ഷേ ഇത്ര പെട്ടെന്ന് തന്നെ തനിച്ചാക്കി മുത്തശ്ശി പോകുമെന്ന് വിശ്വസിക്കാൻ സ്വാതിക്കു കഴിഞ്ഞില്ല പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്, പ്രായത്തെ പോലും തോൽപ്പിച്ച് അവൾക്കുവേണ്ടി മരണത്തെ പിടിച്ച് വച്ചുകൊണ്ടിരിക്കുകയാണ് മുത്തശ്ശി എന്ന്, ഒരു കാവലായി ഒരു സംരക്ഷണ കവചമായി, ചെറുപ്പം മുതൽ താൻ ഭയക്കുന്ന ഒരു ദിവസമാണ് ഇത് അവൾ മനസ്സിൽ ഓർത്തു, കൂടി നിന്നവരിൽ പലരും ഹാർട്ടറ്റാക്ക് എന്ന് പറഞ്ഞെങ്കിലും സ്വാതിക്ക് അത് വിശ്വസിക്കുവാൻ സാധിച്ചില്ല ,ചടങ്ങുകളെല്ലാം തീർത്തശേഷം ഗീത ആദ്യം പോയത് വക്കീലിനെ കാണാനാണ്,

ദേവകി തയ്യാറാക്കിയ വിൽപ്പത്രത്തിൽ പകുതി അവകാശം സ്വാതിക്ക് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയ ഗീത അവളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തിയേ പറ്റൂ എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു, അവൾ അത് സ്വാതിയോട് പറയാനും തീരുമാനിച്ചിരുന്നു, അടുക്കളയിൽ എന്തോ ജോലി ചെയ്യുന്ന സ്വാതിയുടെ അടുത്തേക്ക് ഗീത വന്നു, “സ്വാതി ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാണ് ഗീത സൗമ്യമായി പറഞ്ഞു ” എന്താ വല്യമ്മ? “ഞാനും ചേട്ടനും നിന്റെ വിവാഹം ഉറപ്പിക്കാൻ പോവുകയാണ്, അമ്മ കൂടി മരിച്ച സ്ഥിതിക്ക് ഇനി ഞങ്ങൾക്ക് നിന്നെ നോക്കാൻ കഴിയില്ല, എനിക്കും ഒരു മകളുണ്ട്,

നിൻറെ അമ്മയ്ക്ക് ഉണ്ടായ ചീത്തപ്പേര് നാട്ടിലുള്ള എല്ലാവർക്കുമറിയാം, നീ ഈ വീട്ടിൽ നിന്നാൽ നാളെ അവൾക്ക് നല്ലൊരു വിവാഹ ആലോചന വരില്ല, അത് നിനക്ക് അറിയാമല്ലോ “വല്യമ്മേ പെട്ടന്ന് വിവാഹം എന്നൊക്കെ പറഞ്ഞാൽ, “പെട്ടെന്ന് അല്ല നിൻറെ പരീക്ഷയൊക്കെ കഴിഞ്ഞിട്ട് നടത്തുകയുള്ളൂ, ആളും നിനക്ക് അറിയാവുന്നവർ തന്നെയാണ്, ചേട്ടൻറെ പെങ്ങടെ മോൻ ഇല്ലേ, “സുധീഷ് “അവനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്, അവർ എല്ലാം തീരുമാനിച്ചിരിക്കുകയാണ് എന്ന് സ്വാതിക്കു മനസ്സിലായി, ഇനി താൻ എന്തു പറഞ്ഞു എതിർത്താലും അതിൽ കാര്യമില്ല എന്ന് അവൾക്ക് അറിയാമായിരുന്നു,

ആദി ഒന്ന് വിളിച്ചു പോലും ഇല്ലല്ലോ എന്നത് അവളുടെ ഉള്ളിൽ നൊമ്പരം നിറച്ചു അവൾ പലപ്രാവശ്യം ആദിയുടെ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ ഇറങ്ങി വന്നത് ദത്തൻറെ മുൻപിലേക്ക് ആണ്, “എന്തുപറ്റി എന്തിനാണ് മോൾ കരയുന്നത്, വിവാഹമുറപ്പിച്ച പെൺകുട്ടികൾ കരയാൻ പാടില്ല സന്തോഷിക്കുകയാണ് വേണ്ടത് , അയാൾ തമാശ രൂപേണ പറഞ്ഞു “വിവാഹം…… എനിക്കിപ്പോൾ വിവാഹം വേണ്ട, സ്വാതി എങ്ങനെയോ പറഞ്ഞൊപ്പിച്ചു ” വേണ്ടേ? വേണ്ടെങ്കിൽ ഞാൻ അത് വേണ്ടെന്ന് വെക്കാം, ഞാൻ പറഞ്ഞാൽ നിന്റെ വല്ല്യമ്മ കേൾക്കും,

പക്ഷേ അതിനു പകരം ഞാൻ പറയുന്നതൊക്കെ മോളും കേൾക്കണം ആകെ അവളെ നോക്കി ഉഴിഞ്ഞ് കൊണ്ട് അയാൾ പറഞ്ഞു, അയാൾ പറഞ്ഞതിലെ അശ്ലീലച്ചുവ അവൾക്ക് മനസ്സിലായിരുന്നു, “കേൾക്കുമോ? അയാൾ ഒരിക്കൽ കൂടി അവളെ ആകെ നോക്കി ഒന്ന് ചോദിച്ചു “ഇല്ല അവളുടെ മറുപടി ഉറച്ചതായിരുന്നു, ആ മറുപടിയിൽ അയാൾ ഒന്നു ഭയന്നു, പക്ഷേ ആ ഭയം മുഖത്ത് കാണിക്കാതെ അയാൾ പറഞ്ഞു ” ഇല്ലെങ്കിൽ വിവാഹത്തിന് സമ്മതിച്ചേ പറ്റൂ, “എന്തുവന്നാലും ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല, അതുപോലെതന്നെ നിങ്ങളുടെ ഇഷ്ടത്തിന് നിന്ന് തരികയും ഇല്ല,

അങ്ങനെ ഒരു അവസ്ഥ വന്നാൽ നിങ്ങളെല്ലാവരും കാണുന്നത് എൻറെ ശവം ആയിരിക്കും, ഒരു ഉറച്ച മനസ്സിൽ നിന്നുള്ള ദൃഢമായ മറുപടിയായിരുന്നു അത്, അയാൾക്കും അത് മനസ്സിലായിരുന്നു, “നീയാ ഡോക്ടറെ പ്രതീക്ഷിച്ചിരിക്കുകയാണ് എങ്കിൽ ഇനി ആ പ്രതിക്ഷ വേണ്ട, അയാൾ ഇനി തിരിച്ച് വരാൻ ഒന്നും പോകുന്നില്ല, അത്രയും പറഞ്ഞ് അയാൾ ഇറങ്ങിപ്പോയി , താൻ എന്താണ് കേട്ടത് എന്നറിയാതെ സ്വാതി ഭയന്നിരുന്നു, അയാൾ പറഞ്ഞതിൻറെ അർത്ഥം സ്വാതിക്ക് മനസ്സിലായില്ലായിരുന്നു, താനും ആദി ഏട്ടനും തമ്മിലുള്ള ബന്ധം അയാൾക്കറിയാമായിരുന്നു എന്ന തിരിച്ചറിവ് ഒരു ഭയത്തോടെയാണ് സ്വാതി ഓർമ്മിച്ചത് പോലും ,

അവൾക്ക് ലോകം കീഴ്മേൽ മറിയുന്നത് ആയി തോന്നി , ഒരു ആശ്രയ ത്തിനായി ആരും ഇല്ല എന്നുള്ളത് അവളെ കൂടുതൽ വേദനയിലാഴ്ത്തി ഒടുവിൽ വേണിയെ ചെന്ന് കാണാൻ അവൾ തീരുമാനിച്ചു,വേണിയുടെ വീട് ലക്ഷ്യമാക്കി സ്വാതി നടന്നു , വേണിയുടെ വീട്ടിലെത്തിയപ്പോഴേക്കും കരഞ്ഞ് അവളുടെ മുഖം എല്ലാം വല്ലാതെ ചുവന്നിരുന്നു, അവളെ കണ്ട പാടെ വേണി ഓടി വന്നു കെട്ടിപ്പിടിച്ചു ചോദിച്ചു, “എന്താ മോളെ നിൻറെ മുഖം എല്ലാം ചുവന്നിരിക്കുന്നത് എന്തുപറ്റി നീ കരഞ്ഞോ? വേണിയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു സ്വാതി, മറുപടിയൊന്നും പറയാതെ, ”

എന്തുപറ്റി ആധിയോടെ അവൾ വീണ്ടും തിരക്കി ” എന്നെ സഹായിക്കണം, നിനക്കല്ലാതെ മറ്റാർക്കും ഇനി എന്നെ സഹായിക്കാൻ കഴിയില്ല, മറ്റാരും എനിക്ക് ആശ്രയമില്ല, ഒന്ന് പറഞ്ഞ് കരയാൻ പോലും എനിക്ക് വേറെ ആരുമില്ല, “എന്താടി നീ കാര്യം പറ പറഞ്ഞാലല്ലേ സഹായിക്കാൻ പറ്റു അവൾ ദേഷ്യപ്പെട്ടു അവൾ നടന്നതെല്ലാം വേണി യോട് തുറന്നു പറഞ്ഞു, “അയാൾ എല്ലാം അറിഞ്ഞുട്ടുണ്ടാരുന്നു എങ്കിൽ അയാൾ എന്തേലും പരുപാടി ഒപ്പിച്ചു ആദിയേട്ടനെ ഇവിടുന്ന് മാറ്റിയത് ആയിരിക്കും വേണിയുടെ മറുപടി കേട്ടപ്പോൾ ആ സംശയം അവൾക്കും തോന്നി,

“ഞാൻ ഇനി എന്ത് ചെയ്യും “നീ വിഷമിക്കണ്ട നമ്മുക്ക് ഒരു വഴി കണ്ടു പിടിക്കാം, ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ, സ്വാതിയുടെ കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകി കൊണ്ടിരുന്നു, എന്തേലും ഒരു വഴി കാണിച്ചു തരണേ എന്ന് മനസ്സുരുകി അവൾ പ്രാർത്ഥിച്ചു, അപ്പോഴോന്നും അവൾ അറിഞ്ഞിരുന്നില്ല അവൾ പ്രാർത്ഥിച്ച ഈശ്വരൻ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് അവളെ വലിച്ചിട്ടിരിക്കുന്നത് എന്ന് ഞെട്ടിക്കുന്ന സത്യങ്ങൾ ആണ് അവളെ കാത്തിരിക്കുന്നത് എന്ന്… (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 20