Thursday, December 19, 2024
Novel

അഖിലൻ : ഭാഗം 25

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


കാറിന്റെ ഡോർ അടയും മുൻപേ ഞാൻ ഒന്ന് കൂടി നോക്കി.. ആ കൈകൾ എനിക്ക് നീളുന്നത് പോലെ. അപ്പോഴേക്കും അവർ ഡോർ അടച്ചിരുന്നു. ആരായിരിക്കും അവർ..?
തിരിച്ചു പോകാൻ തോന്നിയില്ല..

അവരെ പിന്തുടർന്നു. പക്ഷേ ഇടക്ക് വച്ച് അവരെ മിസ്സ്‌ ആയതുകൊണ്ട് തിരികെ പോരേണ്ടി വന്നു.

എന്തായാലും പോട്ടെ… അവർ ആരായാലും സഹായിക്കാൻ പറ്റിയല്ലോ അത് മതി. പക്ഷേ ഉള്ളു നിറയെ എനിക്ക് നേരെ നീണ്ട ആ കൈകൾ ആയിരുന്നു.

“അല്ലെങ്കിലും നിനക്ക് എന്തെങ്കിലും ചെറിയ കാര്യം മതി ഉള്ളിലിട്ടു ഊതി പെരുപ്പിക്കാൻ ..
ഇനി അതിന് പിന്നാലെ പോയേക്കരുത് കെട്ടോ ”

ശാരിയോടു കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾ അതിൽ പിടിച്ചു തുടങ്ങി ഉപദേശം. അല്ലെങ്കിലും കല്യാണം കഴിഞ്ഞപ്പോൾ വല്യ പെണ്ണായ്ന്നാ അവളുടെ വിചാരം. മുൻപ് എങ്ങും കാണാത്ത പക്വതയും കാര്യവിവരവും.

ഉപദേശമാണ് സഹിക്കാൻ വയ്യാത്തതു.

ഒന്ന് നിർത്തുവോ… എനിക്ക് അറിയാം ന്താ വേണ്ടേന്നു..

ഹാ.. ചൂടാവാതെ നന്ദുട്ടാ… ഞാൻ പറഞ്ഞുന്നേ ഉള്ളു.

ഹ്മ്മ്.. ഞാൻ ആരുടെയും പിന്നാലെ പോകുന്നില്ലേ.. പോരേ.

അതാ നല്ലത്. മിടുക്കി.

ഹ്മ്മ്.. ഞാൻ വക്കുവാ. കുറച്ചു പണി ഉണ്ട്.
ഫോൺ കട്ട് ചെയ്തു ഞാൻ കട്ടിലിലേക്ക് കിടന്നു. ആരായിരിക്കും അവർ.. രക്തം കാരണം മുഖം കാണാനും പറ്റിയില്ല. അങ്ങനെ കിടന്നു എപ്പോഴോ ഉറങ്ങി പോയി.

രാവിലെ എഴുന്നേറ്റപ്പോൾ നല്ല വിശപ്… രാത്രി ഒന്നും കഴിക്കാതെയാണ് കിടന്നതെന്നു അപ്പോഴാണ് ഓർമ വന്നത്.

പെട്ടന്ന് തന്നെ പണിയൊക്കെ ഒതുക്കി. കഴിക്കാൻ ഉള്ളതും ഉച്ചക്കതേക്ക് ഉള്ളതുമെല്ലാം റെഡിയാക്കി. ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും ഒരുപാട് വൈകി.എങ്കിലും ആക്‌സിഡന്റ് നടന്ന സ്ഥലത്തു എത്തിയപ്പോൾ വണ്ടി സ്ലോ ചെയ്തു. എന്തോ മനസിന്‌ വല്ലാത്തൊരു ഭാരം.

മോളല്ലേ ഇന്നലെ ആ സ്ത്രീയുടെ കൂടെ ഉണ്ടായിരുന്നത്.. ഇത് അവരുടെയാ. മോള് അങ്ങ് കൊടുത്തേര്.

അടുത്ത കടയിലെ ചേട്ടൻ ഒരു ബാഗ് എന്നെ കൊണ്ടു ഏല്പിച്ചു.

അത്.. ചേട്ടാ.. എനിക്ക് അവർ ആരാണെന്നു അറിയില്ല.. അതുമല്ല ഹോസ്പിറ്റലിലേക്ക് ഞാൻ പോയുമില്ല.

എന്നാ മോള് അതിലു വല്ല അഡ്രെസോ മറ്റോ ഉണ്ടോന്ന് നോക്ക്.. എന്തെങ്കിലും കാണാതെ ഇരിക്കില്ല.

തത്കാലം ബാഗ് വാങ്ങി വണ്ടിയിൽ വച്ചു. അവരെ കാണാൻ ഉള്ള ഒരു വഴിയാണ് ഇത്. കോളേജിൽ ചെന്നു ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ബാഗിന്റെ കാര്യം ഓർമ വന്നത്.

കുറേ മെഡിക്കൽ ബില്ലും ഒരു ചീട്ടും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. അകത്തെ ചെറിയ കള്ളിയിൽ നിന്ന് കുറച്ചു നോട്ടുകളും ഒരു ചെറിയ ഡയറിയും കിട്ടി. ആദ്യത്തെ പേജിൽ
മുത്തോളൂട്ടി എന്നെഴുതിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു.

ഹലോ…
ഒരു പെൺകുട്ടിയാണ് ഫോൺ എടുത്തത്.
ചേച്ചി മരുന്ന് മേടിക്കാൻ പോയിരിക്കുവാ.. വരുമ്പോൾ വിളിക്കാൻ പറയാം.

അവളോട് ചോദിച്ചു ഹോസ്പിറ്റലും അമ്മയുടെ പേരുമെല്ലാം മനസിലാക്കി. വൈകിട്ട് നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്. അവരെ കണ്ടു.ഒരു പാവം അമ്മയും മകളും. പാവങ്ങൾ ആണെന്ന് തോന്നുന്നു.. ബാഗ് അവരെ ഏല്പിച്ചു.

ചേച്ചിക്ക് മരുന്ന് വാങ്ങാൻ പോയതാ… അപ്പോഴാ..
ആ കുട്ടി കരയാൻ തുടങ്ങി. കുറച്ചു നേരം അവർക്കൊപ്പം ഇരുന്ന ശേഷമാണ് വീട്ടിലേക് പോന്നത്.

പിറ്റേന്ന ഭക്ഷണം ഉണ്ടാക്കിയപ്പോൾ അവർക്ക് കൂടിയുള്ളതു പൊതിഞ്ഞു എടുത്തു. കയറാൻ സമയമില്ലാത്തത് കൊണ്ട് അവളെ പുറത്തേക്കു വിളിച്ചു വരുത്തിയാണ് ഫുഡ് കൊടുത്തത്.

അവളുടെ കണ്ണിലെ അത്ഭുതവും സന്തോഷവും കണ്ടപ്പോൾ മനസിന് ഒരു സമാധാനവും സന്തോഷവും. അവൾ പകർന്നു തന്ന ചിരി രാവിലത്തെ ഓട്ടത്തിന്റെ എല്ലാ ക്ഷീണവും കഴുകി കളഞ്ഞു.

ഇവിടെ വന്നതിൽ പിന്നെ തനിച്ചു ആണെന്ന ഒരു തോന്നൽ ഉണ്ടായിരുന്നു മനസിൽ.വീട്ടിലേക്കു വിളിക്കുന്ന ആ കുറച്ചു നേരം മാത്രം കിട്ടുന്ന സന്തോഷം ഇനി എന്നും ഉണ്ടാകുമെന്നൊരു തോന്നൽ.

മുന്നിൽ കണ്ടവർക്കെല്ലാം ഒരു ചെറു ചിരി നൽകികൊണ്ടാണ് ഓഫീസിലേക്ക് കയറിയത്. പക്ഷേ എന്റെ സീറ്റിനാടുതു ഇരിക്കുന്ന ആളെ കണ്ടതോടെ ആ ചിരി ഇല്ലാണ്ട് ആയി.

മാഷേ… ഇതാ പുതിയ മിസ്സ്‌.. കൃഷ്‌ണേന്ദു.

ശ്രീനിവാസൻ സാർ എന്നെ പരിചയപ്പെടുത്തി. ആ പേര് കേട്ടപ്പോൾ ആളൊന്നു ഞെട്ടിയോ.എന്നെ കണ്ടതും വെപ്രാളത്തോടെ പിടഞ്ഞെഴുന്നേറ്റു.

ഇത് അഖിലൻ സാർ…കുറച്ചു നാളായി ലീവ് ആയിരുന്നു.

ഹ്മ്മ്. ഒരു ഹലോ പറഞ്ഞു ഞാൻ സീറ്റിൽ പോയി ഇരുന്നു. തളരരുതെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു.

പിന്നെയും വേദനിപ്പിക്കാനായിട്ട് എന്തിനാ ഇയാളെ എന്റെ കണ്മുന്നിൽ കൊണ്ടു നിർത്തിയത്..എല്ലാം മറന്നതല്ലേ ഞാൻ.. ഇനി കാണരുത് ഓർക്കരുത് എന്നൊക്കെ ഒരുപാട് പ്രാർത്ഥിച്ചു കേണത് അല്ലെ ഞാൻ.. എന്റെ ഈശ്വരാ..

കണ്ണ് നിറയാതെ ഇരിക്കാൻ ഒരുപാട് പാടു പെട്ടു. ബെൽ അടിക്കും മുൻപേ ക്‌ളാസിലേക്ക് പോയി. ഓടി രക്ഷപെടുകയായിരുന്നു എന്ന് വേണം പറയാൻ.

ക്ലാസ് എടുക്കാനുള്ള മൂഡ് ഇല്ലായിരുന്നു. തത്കാലം കുട്ടികളെ കൊണ്ട് സെമിനാർ എടുപ്പിച്ചു പിന് ബെഞ്ചിൽ പോയി ഇരുന്നു. കുറേ ആലോചിച്ചു… കണ്ണുനീർ പുറത്തു വരാതെ നെഞ്ചിൽ കെട്ടി വല്ലാത്ത ഭാരം തോന്നി.

ക്ലാസ് കഴിഞ്ഞു ഇറങ്ങുമ്പോൾ പുതിയൊരു തീരുമാനമെടുത്തിരുന്നു.ഓഫീസിലേക്ക് ഞാനും സാറും ഒരുമിച്ചു ആണ് ചെന്നത്. ബാക്കി ഉള്ളവർ എല്ലാവരും ക്ലാസുകളിലേക്ക് പോയി ഞാനും സാറും തനിച്ചു ആയി.

നന്ദു… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

എന്താ മാഷേ… പറഞ്ഞോ

അത്.. നന്ദു… അന്ന് .. ഒന്നും ഞാൻ അറിഞ്ഞു കൊണ്ട് അല്ല.

മാഷ് ഇത് എന്താ പറയുന്നത്… എനിക്കൊന്നും മനസിലാകുന്നില്ല.. എന്നതെ കാര്യമാ. നമ്മൾ ഇന്ന് ഇങ്ങു കണ്ടത് അല്ലെ ഉള്ളു.

നന്ദു.. പ്ലീസ്… എനിക്ക് പറയാൻ ഒരു അവസരം താ. അന്ന് എന്താ സംഭവിച്ചത് എന്താന്നു..

മതി മാഷേ.കുറേ നേരം ആയല്ലോ ഓരോന്ന് പറയുന്നു. മാഷ് എന്താ പറയാൻ പോകുന്നത്ന്നു എനിക്ക് അറിയാം. അതൊന്നും ഞാൻ ചെയ്തത് അല്ല..

എന്നോട് ക്ഷമിക്കണം എന്നോകെ അല്ലെ. ക്ഷമിച്ചു.. ക്ഷമിച്ചുന്നു മാത്രം അല്ല ഒക്കെ മറന്നു. ഇപ്പോൾ സാർ എനിക്ക് ഇന്ന് പരിചയപെട്ട ഇവിടത്തെ ഒരു മാഷ് മാത്രമാ.. അല്ലാതെ നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല.

മുഖത്തു നോക്കി തന്നെയാണ് പറഞ്ഞത്. എന്റെ വാക്കുകൾ അയാളെ വേദനിപ്പിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഉള്ളൊന്ന് പൊള്ളിയോ. എവിടെയോ ഒളിച്ചു കിടന്ന പ്രണയം പുറത്തേക്കു വരാൻ വെമ്പുന്നതു പോലെ.

ചതിയൻ ആണ്… ദുഷ്ടനാണ്.. അയാൾ വേദനിക്കണം. മനസിനെ വീണ്ടും കല്ലാക്കി. പലപ്പോഴും മിണ്ടാൻ വരുമ്പോൾ എല്ലാം ഓരോന്ന് പറഞ്ഞു വേദനിപ്പിച്ചു.. അവഗണിച്ചു.. എന്നിട്ടും പിന്നാലെ കെഞ്ചി കൊണ്ട് വന്നു കൊണ്ടിരുന്നു. സാറിനെ കാണിക്കാൻ വേണ്ടി തന്നെ പതിവിലും കൂടുതൽ എല്ലാവരോടും അടുത്തു.

നന്ദു…

വൈകിട്ട് വീട്ടുമുറ്റത് സാറിനെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

എന്നെ ശല്യം ചെയ്യാൻ ആണോ ഉദ്ദേശം.?

ഒരിക്കലുമല്ല. പക്ഷേ എനിക്ക് അറിയണം എന്റെ നന്ദു എന്നെ വെറുത്തോ എന്ന്. ഇനി ഒരിക്കലും അടുക്കാൻ പറ്റാത്ത വിധം എന്നിൽ നിന്ന് അകന്നു പോയോ എന്ന്.

ദേഷ്യമാണ് തോന്നിയത്. വന്നിരിക്കുന്നു പഴയ ഇഷ്ടവും പറഞ്ഞു കൊണ്ട്.
നാണമില്ലേ നിങ്ങൾക്.. എന്റെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കാൻ കുറച്ചു എങ്കിലും ഉളുപ്പ് ഉണ്ടോ.

വെറുത്തോന്നു അറിയണം പോലും. വെറുപ് ആണെനിക്ക്… നിങ്ങളെ കാണുന്നത് പോലും അറപ്പാണ്. ഉള്ളിലുള്ളത് എല്ലാം വെട്ടിതുറന്നു പറയാൻ തോന്നി. വേണ്ട… അങ്ങനെ തുറന്നാൽ നന്ദു പഴയ നന്ദുവായി പോകും.. കരഞ്ഞു പോകും. അതിന് ഇട വരുത്തരുത്.

എന്താടോ മിണ്ടാത്തതു.. എന്നോട് സംസാരിക്കാൻ വരെ മടി ആയോ തനിക്കു.

മടിയോ.. എന്തിനു.. വാ സാർ ഇരിക്ക്. ഗ്ലാസിൽ ചായ പകർന്നു കൊണ്ട് കൊടുത്തു.

എന്നോട് ദേഷ്യം ഉണ്ടോ തനിക്കു.. ?

എന്തിന്… സാർ എന്നെ പറ്റിച്ചതിനോ.. ഒരിക്കലുമില്ല. ഞാൻ വിഡ്ഢിയാവൻ നിന്ന് തന്നു.. സാർ അത് ഈസിയായി സാധിച്ചെടുത്തു. തെറ്റ് എന്റേത് അല്ലെ. പിന്നെ സാറിനോട് എന്തിന് ദേഷ്യം.

ഇപ്പോൾ ഞാൻ എന്ത് പറഞ്ഞാലും താൻ വിശ്വസിക്കില്ലന്നു എനിക്ക് അറിയാം. പക്ഷേ ഒന്ന് ഞാൻ പറയാം. എന്റെ ഉള്ളിൽ ഇപ്പോഴും താൻ മാത്രമെ ഉള്ളു.തനിക്കു ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്കു.

അപ്പോൾ അതെല്ലാം അറിഞ്ഞു കൊണ്ട് ചെയ്തത് ആണെന്ന് സമ്മതിച്ചു അല്ലെ. ഒന്ന് ചോദിച്ചോട്ടെ മാഷേ .. ശെരിക്കും ഇഷ്ടമായിരുന്നോ എന്നെ..? അല്ലെന്ന് എനിക്ക് അറിയാം. വെറുതേ ചോദിച്ചെന്നെ ഉള്ളു.

അത് ഞാൻ പറഞ്ഞു വേണോ നന്ദു നിനക്ക് അറിയാൻ.. നിന്നെ അത്രക്ക് സ്നേഹിച്ചതു കൊണ്ട് അല്ലെ ഞാൻ പിന്നെയും നിന്റെ പിന്നാലെ ഇങ്ങനെ കെഞ്ചി കൊണ്ട് വരുന്നത്. നിന്റെ മുന്നിൽ അല്ലാതെ വേറെ ആരുടെയും മുന്നിൽ ഞാൻ ഇങ്ങനെ താണിട്ടില്ല. എനിക്ക് നീ ഇല്ലാതെ പറ്റില്ല നന്ദു

എല്ലാം നഷ്ടപ്പെട്ടു നിസ്സഹായനായവന്റെ സ്വരമായിരുന്നു അപ്പോൾ. പക്ഷേ അത് മറ്റൊരു അടവ് അല്ലെന്ന് ആര് കണ്ടു.

അത്രക്ക് ഇഷ്ടം ഉണ്ടായിട്ട് ആണോ രാത്രിക്ക് രാത്രി കെട്ടും കെട്ടി പോയത്… നാളിത് വരെയും തേടി വരുകയോ ഒന്ന് വിളിക്കുകയോ ചെയ്യാത്തതു.?

എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി നിൽക്കുന്ന സാറിനെ കണ്ടപ്പോൾ എനിക്ക് ആവേശം കൂടി.

പറയാൻ ഒന്നുമില്ല അല്ലെ.. എന്താ അടുത്ത കള്ളങ്ങൾ ആലോചിക്കുവാണോ?

സത്യം ആണ് നന്ദു ഞാൻ പറഞ്ഞത് എല്ലാം. അതുകൊണ്ട് തന്നെയാ ഞാൻ തന്റെ പിന്നാലെ ഇങ്ങനെ..

പക്ഷേ ഒരുപാട് വൈകി പോയി മാഷേ.. ഇത് ആ പഴയ നന്ദു അല്ല. ഇപ്പോൾ എന്റെ ഉള്ളിൽ ആ പഴയ സ്നേഹമൊന്നും ഇല്ല. ഇനി പിന്നാലെ നടന്നു ക്ഷീണിക്കണ്ട . മാഷ് പൊക്കോ.

പടി കടന്നു സാർ ഇറങ്ങി പോയപ്പോൾ അതുവരെ തടഞ്ഞ് വച്ചിരുന്ന കണ്ണീർ എല്ലാം അണപൊട്ടി ഒഴുകാൻ തുടങ്ങി.

ഇപ്പോഴും നീ അയാളെ സ്നേഹിക്കുന്നോ നന്ദു..

ഇല്ലാന്ന് പലവട്ടം പറഞ്ഞു.

ഉള്ളിൽ ഒട്ടും സ്നേഹമില്ലെങ്കിൽ
പിന്നെ എന്തിനാണ് ഈ കണ്ണുനീർ..

മനസ് പിന്നെയും പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16

അഖിലൻ : ഭാഗം 17

അഖിലൻ : ഭാഗം 18

അഖിലൻ : ഭാഗം 19

അഖിലൻ : ഭാഗം 20

അഖിലൻ : ഭാഗം 21

അഖിലൻ : ഭാഗം 22

അഖിലൻ : ഭാഗം 23

അഖിലൻ : ഭാഗം 24