അഖിലൻ : ഭാഗം 21
നോവൽ
എഴുത്തുകാരി: ഭദ്ര ആലില
വരില്ലെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ.. എത്ര ദിവസമായി കാത്തിരിക്കുന്നു . ഇത്രേം ദിവസമായിട്ടും ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ…
ഇങ്ങു വരട്ടെ ശെരിയാക്കി കൊടുക്കാം ഞാൻ. പുറത്തു തെളിയുന്ന വെയിലിന്റെ ചൂടനെക്കാൾ അധികമായിരുന്നു എന്റെ ഉള്ളിൽ. ലൈബ്രറിയിലും വാകചുവട്ടിലുമായി നേരം കളഞ്ഞു. കണ്ണ് എപ്പോഴും ഗേറ്റ്ങ്കൽ തന്നെ ആയിരുന്നു.
അപ്പോഴാണ് സാറിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടത്. ഓടി പിടിച്ചു കാറിനു അടുത്ത് എത്തും മുൻപേ കണ്ടു ഡോർ തുറന്നു ഇറങ്ങി വരുന്ന ജ്യോതിയെ. രണ്ടു പേരും എന്റെ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് മുകളിലേക്ക് പോയി.. ഞാൻ എന്നൊരാൾ അവിടെ നിൽക്കുന്നതു പോലും നോക്കാതെയായിരുന്നു പോക്ക്. ഓടി അവരുടെ മുന്നിലൂടെയാണ് കയറി പോയത്.
എടോ… ഒന്ന് നിക്ക്.. ഞാനും അങ്ങോട്ടാ..
ജ്യോതി എനിക്കൊപ്പം വന്നു.
താനെന്താ കണ്ടിട്ട് മിണ്ടാതെ പോകുന്നത്..?
നിങ്ങളെ ശല്യം ചെയ്യണ്ടാന്നു കരുതി.
സാറിനെ നോക്കിയാണ് പറഞ്ഞത്. ഭാവമാറ്റം ഒന്നും കണ്ടില്ല.
പോട്ടെ ജ്യോതി.. നിങ്ങൾ ചെല്ല്.
പൊക്കോട്ടെന്നു അനുവാദം ചോദിക്കുന്നു.. ങ്‌ഹും… എന്നോട് മിണ്ടിയാൽ എന്താ മുത്ത് പൊഴിയോ.പോകണ്ട .. രണ്ടും കൂടി കുറച്ചു നേരം കൂടി സൊറ പറഞ്ഞു നടക്കു… ഞാൻ വന്നത് അല്ലേ പ്രശ്നം . എന്നൊക്കെ ചോദിക്കണംന്നുണ്ടായിരുന്നു.
കൃഷ്ണേന്ദു… എന്താ ഒന്നും മിണ്ടാത്തത്… എന്നോട് ദേഷ്യം ആണോ.
എന്തിന്..
അല്ല… നമ്മൾ തമ്മിൽ വലുത് അല്ലാതൊരു പിണക്കം ഉണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം.
വിശ്വാസം അല്ല.. അത് സത്യാ.. നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എനിക്ക്.
എന്താടോ ഇങ്ങനെ നോക്കുന്നത്…
അവളുടെ ചോദ്യം കേട്ടപ്പോൾ ആണ് നോട്ടം വേറെ ഒരിടതേക്ക് മാറ്റിയത്.
ഒന്നുമില്ല..
ഹ്മ്മ്… എനിക്ക് തന്നോട് ദേഷ്യം ഒന്നും ഇല്ലാട്ടോ..
ഹ്മ്മ്.. ഒന്ന് മൂളുക മാത്രം ചെയ്തു.
എന്റെ ഉള്ളു നിറയെ അവളോടുള്ള ദേഷ്യം ആയിരുന്നു. സാറിന്റെ പിന്നാലെ നടന്നതിന്…സാറിനോട് സംസാരിക്കുന്നതിന്.. സാറിനൊപ്പം വന്നതിനു.. എല്ലാത്തിനും. പക്ഷേ അവൾക്ക് മാത്രം എല്ലാം പെട്ടന്ന് മറക്കാൻ കഴിഞ്ഞു.
എന്റെ കൈ പിടിച്ചു ആണ് അവൾ ക്ലാസിലേക്ക് കയറിയത്. രണ്ടു ശത്രുക്കൾ ഒരുമിച്ചു കൂടിയതിന്റെ അത്ഭുതം ആയിരുന്നു ക്ലാസിൽ എല്ലാവർക്കും. പക്ഷേ അപ്പോഴും സാറിന്റെ മൗനം എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.
എന്താടാ എന്നോട് മാത്രം സാർ മിണ്ടാത്തെ..
വൈകിട്ട് ശാരിയുടെ നെഞ്ചിൽ കിടന്നു ഞാൻ പൊട്ടിക്കരഞ്ഞു.
നമുക്ക്.. നമുക്ക് ഇവിടുന്നു മാറാം ശാരി മോളെ .. ഈ ഹോസ്റ്റൽ എനിക്ക് മടുത്തു. ഇവിടെ ഉള്ള ഓരോ രാത്രിയും സാറിന്റെ ഓർമ്മവരും എനിക്ക്. അറിയാതെ ആണെങ്കിലും ആ വിളിക്കായി കാത്തിരിക്കും ഞാൻ.
അതിനു സാർ ഇനി നിന്നെ വിളിക്കില്ലന്നു പറഞ്ഞോ..
എന്തിനാ പറയുന്നേ… എത്ര ദിവസമായി വിളിച്ചിട്ടു.. ഒരുപാട് നാൾ കൂടി അല്ലേ ഇന്ന് കണ്ടത്, എന്നിട്ട് ഒന്ന് നോക്ക പോലും ചെയ്തില്ലല്ലോ.എന്നെ മറന്നു… ന്നേ വേണ്ടാച്ചിട്ടാ . ഇനി വിളിക്കില്ല… എനിക്ക് അറിയാം.
നീ ഇങ്ങനെ കാര്യം അറിയാതെ കിടന്നു കരയല്ലേ.. ഞാൻ പറയുന്നത് കേൾക്കു.
എന്നെ സമാധാനിപ്പിക്കാൻ അവൾ പാടു പെടുന്നുണ്ട്. പക്ഷേ ഞാൻ എങ്ങനെ സമാധാനമായി ഇരിക്കും.ഒരുപാട് കരഞ്ഞു.. രാവിലെ കണ്ണൊക്കെ വീർത്തു വീങ്ങിയിരുന്നു.
കണ്ടോ… ഞാൻ അപ്പോഴേ പറഞ്ഞത് അല്ലേ കരയരുത് എന്ന്.
ഹ്മ്മ്…
ഇന്ന് നമ്മൾ കോളേജിൽ പോകുന്നില്ല.. പകരം നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം. നിന്റെ ഈ മൂഡ് ഒക്കെ ഒന്ന് മാറട്ടെ
എവിടേക്ക്…
ചുമ്മാ നടക്കാൻ… കടമറ്റം പള്ളിയിൽ പോവാം.. ഒരു ഐസ് ക്രീം കഴിക്കാം… വേണേൽ ഒരു സിനിമക്കും പോകാം.
ഹ്മ്മ്.. പോവാം.
റെഡി ആയി അവൾക്കൊപ്പം ഇറങ്ങി വരുമ്പോൾ സാർ എന്നെ കാത്തു താഴെ നിൽപ്പുണ്ടായിരുന്നു.
വാ ശാരി മോളെ.. നമുക്ക് പോകാം.
ഞാൻ അവളെ പിടിച്ചു വലിച്ചു.
സാറിനെ കണ്ടില്ലേ നീ .. പോയി സംസാരിച്ചിട്ട് വാ
വേണ്ട.. എനിക്കൊന്നു പറയാൻ ഇല്ല. നീ വരുന്നുണ്ടേൽ വാ… ഇല്ലെങ്കിൽ ഞാൻ പോവും.
വേറെ വഴിയില്ലാതെ അവൾ എനിക്കൊപ്പം വന്നു. പക്ഷേ ഞങ്ങൾക്ക് മുന്നേ സാർ അവിടെ എത്തിയിരുന്നു.
നീ ആണോ പറഞ്ഞെ..
സോറി… ശാരി ചെവിയിൽ പിടിച്ചു ക്ഷമ പറഞ്ഞു. സാർ ഒരു ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.
എന്റെ കാന്താരി എന്തിനാ ഇങ്ങനെ പിണങ്ങി നടക്കുന്നെ..
എന്നോട് ആരും മിണ്ടണ്ട.. എനിക്ക് ആരെയും കാണുകേം വേണ്ട.
അങ്ങനെ വാശി പിടിക്കല്ലേ പെണ്ണേ..
സാർ എന്റെ കൈ പിടിച്ചു നെഞ്ചോടു ചേർത്തു.
ദേ…ഇവിടെ നീ മാത്രേ ഉള്ളു.. ആ നീ പിണങ്ങിയാൽ പിന്നെ ഞാൻ ഉണ്ടോ.
ഓഹ് പിന്നേ… ന്നിട്ട് ആണോ അവളുടെ ഒപ്പം വന്നപ്പോൾ ഒന്ന് നോക്കുക പോലും ചെയ്യാതെ കടന്നു പോയത്.
ന്റെ പൊട്ടിക്കാളി… അവള്ടെ മുന്നിൽ വച്ചു ഞാൻ പിന്നെ നിന്നോട് കൊഞ്ചി കുഴയണമായിരുന്നോ.. എന്നിട്ട് വേണം ആ പിശാച് അസൂയ മൂത്തു നിന്നെ അതിന്റെ മേലെന്നു തള്ളി ഇടാൻ.
ഓഹ്… ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല… ഇപ്പോൾ എന്നോട് ഭയങ്കര സ്നേഹമാ..എന്തിനാന്നു അറിയില്ല. അവളല്ലേ മോള്..
മതി കുശുമ്പ് പറഞ്ഞത്. വായടക്ക്. എന്നെ പറയാൻ സമ്മതിക്കാതെ സാർ എന്റെ വാ തപ്പി പിടിച്ചു.
കണ്ടോ.. കണ്ടോ… അവളെ പറഞ്ഞത് ഇഷ്ടായില്ല .
നിന്നെ ഞാൻ…
എന്റെ തല പൊളിയും പോലെ ഒരു കൊട്ട്. .
ദുഷ്ടാ.. എന്തൊരു ഇടിയാ .. നന്നായി വേദനിച്ചുട്ടൊ.
കണക്കായി പോയി.. ഹ്മ്മ്.. നോക്കട്ടെ.. വേദനിചോന്നു.
സാർ എന്റെ അരികിലേക്ക് കുറച്ചു കൂടി നീങ്ങി വന്നു.
അയ്യടാ… മോന്റെ ഉദ്ദേശം എന്താന്ന് ഒക്കെ എനിക്കറിയാം. പക്ഷേ ആദ്യം ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിന്റെയും തിരിച്ചു വിളിക്കാത്തതിന്റെയും കാരണം പറ.
സാറിന്റെ മുഖം പെട്ടന്ന് വല്ലാതെ ആയി. നാട്ടിൽ ചെന്നപ്പോൾ പ്രവിക്ക് ഒരു വല്ലായ്മ… പഴയ കാര്യങ്ങൾ ഒക്കെ ഓർത്തിട്ട് ആവണം.. വീണ്ടും ആ അസുഖം തലപൊക്കും പോലെ… അവൻ ആകെ വല്ലാത്തൊരു മാനസികവസ്ഥയിൽ ആയിരുന്നു.വിളിച്ചു പറഞ്ഞു നിന്നെ കൂടി ബുദ്ധിമുട്ടിക്കണ്ടന്നു കരുതി.
പാവത്തിനെ തെറ്റിധരിച്ചതോർത്ത് സങ്കടം തോന്നി.
സോറിട്ടൊ… ഞാൻ കരുതി..
നിന്നെ മറന്നുന്നു അല്ലേ.
ഹ്മ്മ്..
നിന്നെ ഞാൻ എങ്ങനെ മറക്കാനാ പെണ്ണെ..നീ അല്ലേ എനിക്ക് എല്ലാം.
അപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. കുറേ കഴിഞ്ഞപ്പോൾ ശാരി ഞങ്ങളുടെ അടുത്തേക്ക് വന്നു.
രണ്ടാൾടെയും പിണക്കം മാറിയ സ്ഥിതിക്ക് അതിനു വഴി വെച്ച എനിക്ക് ഒരു ഐസ്ക്രീം വേണം.
ഞാൻ പോയി വാങ്ങാം.. നിങ്ങൾ ഇവിടെ ഇരിക്ക്.
ഏട്ടനെ വിളിക്കാൻ ഫോൺ എന്റെ കൈയിൽ തന്നിട്ട് ആണ് സാർ പോയത്. പക്ഷേ വിളിച്ചപ്പോൾ ഏട്ടന്റെ ഫോൺ എൻഗേജ്ഡ് ആയിരുന്നു. കാൾ കട്ട് ചെയ്തു വെറുതെ സാറിന്റെ കാൾ ലിസ്റ്റ് നോക്കിയപ്പോൾ ആണ് ജെ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ കണ്ടത് .
ഒരാഴ്ച കൊണ്ട് ഏറ്റവും അധികം കാൾ വിളിച്ചിരിക്കുന്നത് ആ നമ്പറിലേക്ക് ആണ്. വെറുതെ ഒന്നു ഡയൽ ചെയ്തു നോക്കി. റിങ് ഉണ്ട്.. പക്ഷേ ആരും അറ്റൻഡ് ചെയ്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മെസേജ് വന്നു
“ക്ലാസിൽ ആണ്… തിരിച്ചു വിളിക്കാം ‘
ക്ലാസിലോ….?
ആരായിരിക്കും അതെന്ന് അറിയാൻ വല്ലാത്ത ആകാംഷ തോന്നി. മെസേജ് പരിശോധിച്ചപ്പോൾ ആ നമ്പറിൽ നിന്നും ഒരുപാട് മെസേജുകൾ കണ്ടു. എല്ലാം പത്തുമണിക്ക് ശേഷം. കോളുകളും എല്ലാം അതിന് ശേഷം ആയിരുന്നു.
ഇങ്ങു താ..നിന്നോട് ആരാ പറഞ്ഞെ എന്റെ ഫോൺ പരിശോധിക്കാൻ..
പുറകിൽ കൂടി വന്ന സാർ പെട്ടന്ന് ഫോൺ പിടിച്ചു വാങ്ങി.
സത്യം പറ.. ആരുടെ നമ്പർ ആ അത്..
ഏതു… നിനക്ക് വേറെ പണി ഒന്നുമില്ലേ.. ദാ ഐസ് ക്രീം കഴിക്ക്.
എനിക്ക് വേണ്ട.. അത്.. ആ നമ്പർ ജ്യോതിയുടെ ആണോ.. പറ… എനിക്ക് അറിയണം.
ഹ്മ്മ്. അതേ.
ആ മറുപടി ഞാൻ പ്രതീക്ഷിച്ചതു ആണ്.
ഓഹ്.. അപ്പോൾ അതായിരുന്നു എന്നെ വിളിക്കാൻ പറ്റാത്തതിന് കാരണം. അല്ലേ. എന്നിട്ട് ഏട്ടന് കുറ്റവും.
ഹേ. ചുമ്മാ നീ ആവശ്യമില്ലാത്തതു പറയല്ലേ നന്ദു.. ഞാൻ അവളെ വിളിച്ചിട്ടു ഒന്നുമില്ല.. നീ തന്നെ നോക്ക്.
എന്റെ നേരെ നീട്ടിയ സാറിന്റെ ഫോൺ ഞാൻ വലിച്ചെറിഞ്ഞു.
എനിക്ക് കാണണ്ട… ഞാൻ കണ്ടതാ ഒക്കെ. എനിക്ക് എല്ലാം മനസിലായി.
ഞാൻ ഓടി ശാരിമോളുടെ അടുത്ത് ചെന്നു.
എന്നെ… എന്നെ അയാൾ പറ്റിക്കുകയായിരുന്നു ശാരിമോളെ.. ഈ സ്നേഹോം കെയറും ഒക്കെ ചുമ്മാതെയാ.
ശാരി.. താനെങ്കിലും ഒന്ന് വിശ്വസിക്കു.ഞാൻ ആ കുട്ടിയെ വിളിച്ചിട്ടില്ല. അവളാണ് എപ്പോഴും എന്നെ വിളിക്കുന്നതും മെസേജ് അയക്കുന്നതും. ഇതേ വരെ ഒരു മെസേജിനു പോലും ഞാൻ മറുപടിയും കൊടുത്തിട്ടില്ല.
നോക്ക്.
ശാരി സാറിന്റെ ഫോൺ വാങ്ങി പരിശോധിച്ചു.
സത്യമാ നന്ദുട്ടാ… നോക്ക്. അവൾ ഫോൺ എന്നെ കാണിച്ചു തന്നു.
ഇപ്പോൾ വിശ്വാസം ആയോ.
ഹ്മ്മ്..
എന്റെ ദൈവമേ… കുറച്ചു നേരം കൊണ്ട് ഈ ലോകം മറിച്ചു വച്ചല്ലോ പെണ്ണേ നീ.
ശാരി എന്നെ കളിയാക്കി.
സോറി …….
ഞാൻ സാറിന്റെ അടുത്തേക്ക് ചെന്നു.
ഹാ… ന്തു ചെയ്യാനാ.. ഇതൊക്കെ ഞാൻ സഹിച്ചല്ലേ പറ്റു.
സാർ വളരെ ദുഃഖതോടെ പറഞ്ഞു.
വേണം.. എന്തിനാ അവൾക് നമ്പർ കൊടുത്തേ.. എന്തിനാ അവള് വിളിച്ചപ്പോൾ ഫോൺ എടുത്തേ.. അതുകൊണ്ട് അല്ലേ
പിന്നെ ഫോൺ വന്നാൽ എടുക്കണ്ടേ.. പ്രത്യേകിച്ചു എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ വിളിച്ചാൽ.. അതും ഒരു സുന്ദരി. എടുക്കാതെ ഇരിക്കാൻ പറ്റോ.
ആഹാ… ഇനി അവൾ വിളിച്ചാൽ ഫോൺ എടുക്കോ.
എടുക്കും.
എന്തോ. എന്താ പറഞ്ഞെ.. ഒന്ന് കൂടി പറ.
എന്റെ കൈയിൽ ഇരുന്ന കരിങ്കല്ലു കഷ്ണം സാർ അപ്പോൾ ആണ് കണ്ടത്.
ഡീ പിശാചേ… എറിയല്ലേ… ഞാൻ ചുമ്മാ പറഞ്ഞതാ.. ഇനി അവളുടെ കാൾ എടുക്കേ ഇല്ല.പോരേ.
ഹ്മ്മ്.. മതി.ന്നാ ഇങ്ങു അടുത്ത് വാ..
എന്തിനാ.
ചുമ്മാ.. ഒരു സോറി പറയാൻ..
സോറി മാത്രേ ഉള്ളോ. സാർ ഒരു കള്ളചിരിയോടെ അടുത്തേക്ക് വന്നു.
അതേ .. ഇത് പള്ളി പറമ്പ് ആ.. ആളും അനക്കവും ഇല്ലാന്ന് കരുതി രണ്ടും കൂടി ഒരുപാട് കിന്നാരിക്കണ്ട കേട്ടോ.
അപ്പോഴാണ് എല്ലാം കണ്ടു കൊണ്ട് ശാരി അവിടെ ഉള്ള കാര്യം ഓർമ്മ വന്നത്. സാർ പെട്ടന്ന് അകന്നു മാറി നിന്നു.
ഇവള്ടെ കാര്യം ഞാൻ ഓർത്തില്ല.അവള് നമുക്കിടയിലെ കട്ടുറുമ്പ് ആയത് മതി. ഒരു ചെറിയ പണി കൊടുത്താലോ.
സാർ പതുക്കെ അവൾ കേൾക്കതെ പറഞ്ഞു.
എന്ത്..
നോക്കിക്കോ..ഇപ്പോൾ വരാം.
സാർ ഞങ്ങളിൽ നിന്ന് മാറി കുറച്ചു അകലേക്ക് പോയി. തിരിച്ചു വന്നപ്പോൾ മുഖത്തു ഒരു കള്ള ചിരി ഉണ്ടായിരുന്നു.
എന്ത് ഒപ്പിച്ചെ..
ദേ അങ്ങോട്ട് നോക്കി ഇരുന്നോ… ഇപ്പോൾ കാണാം.അവളിപ്പോ നാലു കാലിൽ ഓടും.
എന്താണ് സംഭവിക്കുന്നത് എന്ന് കാണാൻ ഞാൻ കാത്തിരുന്നു.
(തുടരും )
(തുടരും )