Sunday, December 22, 2024
Novel

അഖിലൻ : ഭാഗം 20

നോവൽ
എഴുത്തുകാരി: ഭദ്ര ആലില


എങ്ങനെ കാണാതെ ഇരിക്കുമെഡോ ഈ പത്തു നാൾ..

അറിയില്ല… കാണാതെ ഇരിക്കാൻ പറ്റില്ല എനിക്ക്.

ഞാൻ കരഞ്ഞു പോയേക്കുമെന്നു മനസ്സിലായപ്പോൾ അശ്വിൻ അടുത്തേക്ക് വന്നു.

എല്ലാവരും ശ്രെദ്ധിക്കുന്നു കൃഷ്ണ.. പ്ലീസ്..

പക്ഷേ കരയാതിരിക്കാൻ എനിക്കായില്ല.

സാറ് പൊക്കോ… ഞാൻ സമാധാനിപ്പിച്ചോളാം.

മടിച്ചു ആണെങ്കിലും സാർ കയറി പോയി
എന്താ കൃഷ്ണേ .. ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.

ഇല്ലെടാ.. കരയില്ല.. ഞാൻ കരഞ്ഞാൽ സാറിനും വിഷമം ആവും. പത്തു ദിവസം അല്ലേ. കണ്ണടച്ച് തുറക്കുമ്പോഴേക്കും അതങ്ങു പോകും. പിന്നെന്താ..

ഇതൊക്കെ അറിയാമായിരുന്നിട്ട് ആണോ ഇവിടെ കിടന്നു കണ്ണീർ ഒഴുക്കിയത്.

പോടാ…

ഹ്മ്മ്.. ശെരി നീ ചെയ്ത പണി തീർക്കു… എന്നിട്ട് നമുക്ക് ഇത് വേറെ ആരെയെങ്കിലും ഏൽപ്പിചിട്ട് പോകാം. പണിയൊക്കെ തീർത്തു ഞങ്ങൾ മുകളിൽ ചെല്ലുമ്പോഴേക്കും അവിടെ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

അവൻ വിളമ്പാൻ പോയപ്പോൾ ഞാൻ തനിച്ചു ആയി. അദ്ധ്യാപകർ എല്ലാവരും കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ വരാന്തയിലേക്ക് ഇറങ്ങി നിന്നു.

ഒരു സീറ്റ്‌ ഒഴിവ് ഉണ്ട്… കൃഷ്ണേ.. നീ ഇരുന്നോ.

സാമ്പാർ പത്രവും പിടിച്ചു അശ്വിൻ എന്റെ അടുത്തേക്ക് വന്നു.

വേണ്ടടാ.. ഞാൻ നിന്റെ ഒപ്പം ഇരുന്നോളാം.

മണ്ടുസേ… നോക്ക്… സാറിന്റെ അടുത്താ സീറ്റ്‌ . ആദ്യത്തെ ഓണം അല്ലേ… ഒരുമിച്ചു കഴിക്കാൻ കിട്ടുന്ന ചാൻസാ .. വേണേൽ ചെല്ല്.

സാറും എന്നോട് വരാൻ ആഗ്യം കാട്ടി.ഞാൻ ഒരു ചുവട് പോലും മുന്നോട്ട് വക്കുന്നതിനു മുൻപേ ജ്യോതി അവിടെ സ്ഥാനം പിടിച്ചിരുന്നു.

ഞാൻ ഒരിക്കലും വിചാരിച്ചില്ല സാറിന്റെ ഒപ്പം കഴിക്കാൻ പറ്റുമെന്ന്.. ഇതാ ഭാഗ്യംന്നു പറയുന്നേ.. ഇല്ലേ സാർ.

കിട്ടിയ അവസരം അവൾ നന്നായി ഉപയോഗിക്കുന്നുണ്ട്. കൈ കയറ്റി സാറിന്റെ കയ്യോടു ചേർത്ത് വച്ചിരിക്കുന്ന കണ്ടാൽ തോന്നും അവിടെ ഒട്ടും സ്ഥലം ഇല്ലെന്ന്. ചെന്നിട്ടു വലിച്ചു വെളിയിൽ കളയാൻ ആണ് തോന്നിയത്.

ഈ പിശാച് ഇതെവിടുന്നു വന്നു… സാരമില്ല കൃഷ്ണേ അവളിപ്പോ ഓടുന്നത് കാണിച്ചു തരാം.. നിന്റെ സീറ്റിൽ അവളങ്ങനെ ഇരിക്കേണ്ട.

.എന്റെ വീർത്ത മുഖം കണ്ടിട്ട് ആവണം പിന്നെ സാർ നേരെ പോലും നോക്കിയില്ല. അവളെന്തൊക്കെയോ കുശു കുശുക്കുന്നുമുണ്ട്.

എന്ത് ചെയ്തിട്ടു ആയാലും വേണ്ടില്ല അശ്വിൻ… അവള് സാറിന്റെ ഒപ്പം ഇരിക്കേണ്ട.

അത് ഞാൻ ഏറ്റു.. നീ നോക്കിക്കോ..

നീ ന്ത്‌ ചെയ്യാനുള്ള പുറപ്പാടാ..

ഞാൻ അവൾക് കുറച്ചു സാമ്പാർ കൊടുത്തിട് വരാം..
അവൻ മുണ്ട് മടക്കി കുത്തി ഷേർട്ന്റെ കയ്യൊക്കെ മടക്കി ഒരങ്കത്തിനുള്ള പുറപ്പാടിൽ ആണ് പോകുന്നത്.

അവൻ എന്താ ചെയ്യാൻ പോകുന്നത്ന്നു കാണാൻ ഞാൻ ശ്വാസം അടക്കി പിടിച്ചു.ഇലയിൽ ഓരോ ഐറ്റംസും വിളമ്പി പോകുമ്പോഴും അവളുടെ നോട്ടം സാറിന്റെ മുഖത്തു ആയിരുന്നു.

ഉപ്പേരി ഇഷ്ടാണോ സാറിന്..

ജ്യോതി തന്റെ ഇലയിൽ നിന്നു ഉപ്പേരി എടുത്തു സാറിന്റെ ഇലയിലേക്ക് വക്കാൻ തുടങ്ങിയപ്പോൾ സാർ തടഞ്ഞു
അവള്ടെ ഒരു ഉപ്പേരി.. മറ്റുള്ളവർ കാണുന്നുണ്ടോന്നുള്ള ബോധം പോലും ഇല്ല പിശാച്നു.ഉപ്പേരി തീറ്റിക്കാൻ നടക്കുന്നു. ആ ഇലയിൽ എങ്ങാനും വച്ചിരുന്നേ എന്റെ സ്വഭാവം മാറിയേനെ.

അശ്വിൻ അവളുടെ അടുത്ത് എത്താറായി. ഇപ്പോൾ നീ ഓടും മോളെ.. ക്ക് അതൊന്ന് കാണണം. ഞാൻ അവളെ തന്നെ നോക്കിയിരുന്നു.

ഒന്നും മിസ്സ്‌ ആവരുതല്ലോ..
അവൻ എന്നെ നോക്കി ചിരിച്ചിട്ട് അവൾക്ക് ഉള്ള സാമ്പാർ കോരി. ചൂട് സാമ്പാർ സാരിയിൽ ആയാൽ അവളെഴുന്നേറ്റു പോകുംന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ആ പിശാച് എന്നെ ഞെട്ടിച്ചു.

അയ്യോ ജ്യോതി… സാരി ചീത്ത ആയല്ലോ . വാ കഴുകാം.
ഞാൻ അവളെ പുറത്തേക് വിളിച്ചു.

സാരമില്ല… കുറച്ചല്ലേ ആയുള്ളൂ… പിന്നെ കഴുകാം.

സാമ്പാർ വീണഭാഗത്തു ടവൽ എടുത്തു തുടച്ചു അവൾ അവിടെ തന്നെ ഇരിക്കുകയാണ്. ഇതെന്തൊരു ജന്മം ഈശ്വരാ… എന്റെ അതെ അവസ്ഥയിൽ ആയിരുന്നു അശ്വിനും.

അവളെന്തു വന്നാലും സാറിന്റെ അടുത്തന്നു പോവില്ല മോളെ… കിട്ടിയ ചാൻസാ.. അവളതു പ്രയോജനപ്പെടുത്തും.

അവന്റെ ഒരു ഐഡിയ… നേരെ വണ്ണം ചെയ്യാൻ അറിയണം. രണ്ടു തുള്ളി ചാടിച്ചു വന്നിരിക്കുന്നു

ഞാൻ നിരാശയോടെ അവരുടെ നേരെ നോക്കി. ഇനി ന്താ ചെയ്യാ..

അവര് കഴിച്ചിട്ട് പോട്ടെ അല്ലതെ ഇപ്പോൾ ഞാൻ ന്തു ചെയ്യാനാ.. അല്ലേ ഞാൻ ഒന്നുകൂടി ട്രൈ ചെയ്താലോ.

ദേ ചെക്കാ… മര്യാദക്ക് ഇരുന്നോ . സാർ നോക്കുന്നുണ്ട്.

ഞങ്ങൾ ഒപ്പിച്ച പരിപാടി ആണെന്ന് സാറിന് ന്തായാലും മനസിലായിട്ടുണ്ട്.

എന്റെ മുണ്ടിൽ തെറിച്ചിട്ടുണ്ട്.. കറയാകും മുൻപ് കഴുകിയിട്ടു വരാം.

സാർ അവിടുന്നു എഴുന്നേറ്റു പോരുന്നത് കണ്ടപ്പോൾ തുള്ളി ചാടാൻ ആണ് തോന്നിയത്. പൈപ്പ്ന്റെ ചുവട്ടിലേക്ക് ഞാനും പിന്നാലെ ചെന്നു.

എന്താ എഴുന്നേറ്റു പോന്നത്

ഇവിടെ എവിടെയോ തീ കത്തുന്നതു കണ്ടു… അതൊന്ന് കെടുത്താന്നു കരുതി വന്നതാ. ന്തെ.?

ഹ്മ്മ്… വന്നത് നന്നായി..അല്ലേ ആ തീ രണ്ടിനെയും ഒരുമിച്ചു വിഴുങ്ങിയേനെ.

അയ്യടാ… നിന്ന് കിണുങ്ങാതെ മോള് ചെല്ല്… ഇനി ഇത് ആരേലും കണ്ടിട്ട് വേണം. ഹ്മ്മ്.. മ്മ്.. പോ…പോ.

എന്നെ ഓടിച്ചു വിടാൻ ആണ് ദൃതി…അവിടെ അവള് ജ്യൂസ്‌ കുടിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. ആരൊക്കെയോ വരുന്നത് കണ്ടപ്പോൾ ഞാൻ പോന്നു. സദ്യക്ക് ഞങ്ങൾ ഒരുമിച്ചു ആണ് ഇരുന്നത്. ഞങളുടെ ആദ്യത്തെ ഓണം.. ശാരിയും അശ്വിനും വിപിനും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.

സാറിന്റെ അടുത്ത് ഞാൻ ഇരിക്കുന്നതും തമാശ പറയുന്നതുമെല്ലാം ജ്യോതിക്ക് തീരെ പിടിക്കുന്നില്ലന്നു മുഖം കണ്ടാൽ അറിയാം.
ഇതെന്റെ അക്കിയാ പെണ്ണേ.. അസൂയ പെട്ടിട്ട് കാര്യം ഇല്ല. നേരിട്ട് പറയാൻ പറ്റിയില്ലങ്കിലും എന്റെ ഭാവത്തിൽ നിന്ന് അതവൾക്ക് മനസ്സിലായി കാണും.

ഉച്ചകഴിഞ്ഞുള്ള സെക്ഷൻ ഫുൾ പാട്ടും മേളവും ആയിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ അന്ന് പകുതിയിൽ വച്ചു നിർത്തിയ കവിത ഞാനും സാറും ചേർന്നു പാടി.

ഇനി പോയാൽ പിന്നെ പത്തു ദിവസം കഴിയണം അല്ലേ കാണാൻ.

ഹോസ്റ്റലിനു മുന്നിൽ കാർ നിർത്തുമ്പോൾ ഞാൻ ആകെ വിഷമത്തിൽ ആയിരുന്നു.

അതാ ഒരാശ്വാസം… അത്രയും ദിവസം സമാധാനമായി ശ്വാസം വിടാലോ എനിക്ക്.

ദുഷ്ടാ… അപ്പൊ എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ലന്നു അല്ലേ.. നോക്കിക്കോ.. ഞാൻ ഒന്നു വിളിക്ക പോലും ഇല്ല.

വേണ്ട…വിളിക്കണ്ട.

മുഖം വീർപ്പിച്ചു ഞാൻ കയറി പോരുമ്പോൾ പിണങ്ങിയെന്നു കരുതിയിട്ടുണ്ടാവും. കൂടുതൽ നേരം നിന്നാൽ ഞാൻ ചിലപ്പോൾ കരഞ്ഞെന്നു വരും. അതുകൊണ്ട് ദൃതിയിൽ കയറി പോന്നു.

സാരമില്ല… വിഷമിക്കണ്ട… നമുക്ക് അച്ഛനോടു എല്ലാം പറഞ്ഞു നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമാക്കം… അതിനുള്ള പോക്കാണ്ന്നു കരുതിയാൽ മതി. ന്താ..

ശാരി എന്നെ സമാധാനിപ്പിച്ചു. പത്തു ദിവസം കണ്ണടച്ച് തുറക്കുമ്പോൾ കഴിയുന്നൊക്കെ പറയുന്നത് വെറുതെയാണ്.

ദിവസങ്ങൾക് വർഷങ്ങളെക്കാൾ നീളം തോന്നി. ഇടക്ക് വിളിക്കുമ്പോൾ എല്ലാം സാറിന്റെ ഫോൺ ബിസി ആയിരുന്നു.പലപ്പോഴും വിളിച്ചാൽ തിരിച്ചു വിളിക്കാറ് പോലും ഇല്ല.

നാട്ടിൽ അല്ലേ… തിരക്ക് ആവുംന്നൊക്കെ കരുതി ഞാനും ഷെമിച്ചു.
വെക്കേഷൻ കഴിഞ്ഞു ക്ലാസ് തുടങ്ങിയിട്ടും സാർ മാത്രം വന്നില്ല. ഫോണിൽ കുറേ ട്രൈ ചെയ്തു.പക്ഷേ നിരാശയായിരുന്നു ഫലം.

(തുടരും )

(തുടരും )

അഖിലൻ : ഭാഗം 1

അഖിലൻ : ഭാഗം 2

അഖിലൻ : ഭാഗം 3

അഖിലൻ : ഭാഗം 4

അഖിലൻ : ഭാഗം 5

അഖിലൻ : ഭാഗം 6

അഖിലൻ : ഭാഗം 7

അഖിലൻ : ഭാഗം 8

അഖിലൻ : ഭാഗം 9

അഖിലൻ : ഭാഗം 10

അഖിലൻ : ഭാഗം 11

അഖിലൻ : ഭാഗം 12

അഖിലൻ : ഭാഗം 13

അഖിലൻ : ഭാഗം 14

അഖിലൻ : ഭാഗം 15

അഖിലൻ : ഭാഗം 16

അഖിലൻ : ഭാഗം 17

അഖിലൻ : ഭാഗം 18

അഖിലൻ : ഭാഗം 19