അഗ്നി : ഭാഗം 20 – അവസാനിച്ചു
എഴുത്തുകാരി: വാസുകി വസു
“നിന്റെ അമ്മയുടെ ആങ്ങളയുടെ മക്കളാണ് ഞാനും അഖിയും.അതായത് നിന്റെ അങ്കിളിന്റെ മക്കൾസ്..മീൻസ് മുറച്ചെറുക്കന്മാർ”
എനിക്കൊന്നും അങ്ങോട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല..
“സത്യമാണോ തീർത്ഥവ് നീ പറയുന്നത്”
“ഞാനെന്തിനാടീ പൊട്ടീ നിന്നെ പറ്റിക്കുന്നത് സത്യമായ കാര്യമാണ്. നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ നിന്റെ പപ്പയോട് ചോദിക്കൂ”
“ഇല്ല തീർത്ഥവ് എനിക്ക് നിന്നെ വിശ്വാസമാണ്”
ഞാൻ ചെകുത്താന്റെ നെഞ്ചിലേക്ക് ചാഞ്ഞു.അവനെന്നെ ഇറുകി പുണർന്നു….
ഇത് സത്യമോ മിഥ്യയോ..ബോൾഡായ ഞാൻ മാറിയത്.എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല….
സത്യമായിരിക്കട്ടെ..ഇന്നുവരെ ഒരാണിനും ഞാൻ കീഴ്പ്പെട്ടട്ടില്ല..ആദ്യമായി ചെകുത്താനു മുമ്പിൽ ഞാൻ കീഴടങ്ങി.. അവനെന്റെ സ്വന്തമാണ്.എനിക്ക് അവകാശപ്പെട്ട നിധി…
പുതിയ കാലഘട്ടത്തിൽ മുറയനുസരിച്ച് വിവാഹം നടക്കുന്നത് കുറവായിരിക്കും. സാരമില്ല തീർത്ഥവിനോടുളളത് ബന്ധം മാത്രമല്ല തീർത്താൽ തീരാത്ത കടപ്പാട് കൂടിയുണ്ട്…
“സാത്താനും നിന്റെ മമ്മിയുമെല്ലാം ചേർന്ന് അപ്പച്ചിയെ കൊലപ്പെടുത്തി. പകരം ചോദിക്കാന് ഞങ്ങൾ കഴിയുന്ന അവസ്ഥ ആയിരുന്നില്ല.വീട്ടിലെ സാമ്പത്തികം വളരെ മോശം.പക്ഷേ അച്ഛൻ ഞങ്ങളെ വളർത്തിയത് നെഞ്ചിലെ പകയുടെ കനൽ ചൊല്ലി തന്നാണ്.ഓരോ ദിവസവും അച്ഛൻ ആവർത്തിക്കും….
” എന്റെ സഹോദരി എന്റെ ജീവനായിരുന്നു..എനിക്ക് അവളെ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും അവളെ കൊന്നവരെ ഇല്ലായ്മ ചെയ്തു എന്റെ പെങ്ങൾക്ക് ആത്മശാന്തി നൽകണമെന്ന് ”
ചെകുത്താന്റെ മുഖം തീക്ഷണമായി കനൽ തിളച്ചു മറിഞ്ഞു തുടങ്ങി…
“പഠിക്കുക എന്നതായിരുന്നു ഞങ്ങൾക്ക് മുമ്പിലുള്ള ഏകവഴി..വീട് വിറ്റിട്ടും അച്ഛനും അമ്മയും ഞങ്ങളെ പഠിപ്പിച്ചു.. ഞാൻ ഡോക്ടറും അഖി പോലീസ് ഇൻസ്പെക്ടറുമായി.അച്ഛൻ അവസാന നാളിലും പറഞ്ഞത് ഒന്നുമാത്രം…
” പ്രതികാരം അത് ചെയ്തു തീർക്കാനുളളതാണ്….
“അങ്ങനെ ഞാൻ നിന്റെ പപ്പയെ കണ്ടെത്തുന്നതും ഞങ്ങൾ തമ്മിലൊരു ധാരണയിൽ കരുക്കൾ നീക്കുന്നതും.നിന്റെ ജീവൻ അപകടത്തിൽ ആയതിനാലാ നിന്റെ പപ്പ നിന്നെ അന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്..എന്റെ കണ്ണുകൾക്ക് മുമ്പിൽ നീ സുരക്ഷിതയാണെന്ന് അദ്ദേഹത്തിനു അറിയാം”
തേങ്ങലോടെ ഞാൻ തീർത്ഥവിന്റെ കവിളിൽ മാറി മാറി ചുംബിച്ചു…
“അച്ഛൻ എനിക്ക് ഇട്ട പേരാണ് ചെകുത്താൻ.. അഖിക്ക് രാവണനെന്നും..പ്രതികാരത്തിന്റെ കനലുകൾ അണയാതിരിക്കാൻ…”
തീർത്ഥവിന്റെ കൈകളിൽ ഞാൻ സുരക്ഷിതമാണെന്ന് എനിക്കറിയാം…
“അതേ റൊമാൻസ് കഴിഞ്ഞെങ്കിൽ എനിക്ക് അങ്ങോട്ട് വരാമോ”
തിരിഞ്ഞ് നോക്കുമ്പോൾ ടെസയും ചന്ദനയും ഞങ്ങളെ നോക്കി ചിരിക്കുന്നു. ചമ്മിയ ഞാനും ചെകുത്താനും പെട്ടെന്ന് അടർന്ന് മാറി…
“കൊള്ളാം രണ്ടാളും..പ്രതികാരം ചെയ്യാൻ വരുമ്പോഴും റൊമാൻസ് തന്നെ”
ടെസ വീണ്ടും ഞങ്ങളെ കളിയാക്കി….
ഞങ്ങളുടെ അടുത്തേക്ക് പപ്പ നടന്നു വരുന്നത് കണ്ടു…
“തീർത്ഥവ് എല്ലാം ഓക്കെയാണ്..അഖി എല്ലാം ചെക്കു ചെയ്തു”
“ശരി നമുക്ക് നിലവറയിലേക്ക് പോകാം”
ചെകുത്താൻ മുമ്പേ നടന്നു..ഞങ്ങൾ പിന്നാലെയും…
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ എല്ലാവരെയും ബന്ധനത്തിലാക്കി നിർത്തിയട്ടുണ്ട്…..
ഇലക്ട്രിക് ശ്മശാനം കണ്ടവരുടെ കിളി പറന്നു പോയിട്ടുണ്ട്. എല്ലാവരിലും ഭയമുണ്ട്…
“അതേ മക്കളേ കർമ്മങ്ങൾ അച്ഛൻ ചെയ്തോളാം..അഥവാ നിയമത്തിനു മുമ്പിൽ കീഴടങ്ങേണ്ടി വന്നാലും സാരമില്ല..ഞാൻ ജീവിച്ചു തീർന്നു നിങ്ങൾക്ക് അങ്ങനെയല്ല”
“കർമ്മങ്ങൾ പപ്പ ചെയ്തോളൂ..പക്ഷേ ഇവരെ ഇല്ലായ്മ ചെയ്തെന്ന് കരുതി വെറുതെ ജയിലിൽ പോകേണ്ട കാര്യമില്ല”
രാവണൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി…
മുൻ കൂട്ടി തീരുമാനിച്ചതു പോലെ വിചാരണ ഒഴിവാക്കി.. ടൈം ഇല്ല പുലർച്ചക്ക് മുമ്പേ ഇവിടെ നിന്ന് പോകണ്ടതാണു…
ആദ്യം ദീപക്കിനെ ഇലക്ട്രി ശ്മശാനത്തിലേക്ക് കടത്തി വിട്ടു..ജീവനോടെ തന്നെ.. അവിടമാകെ കൂട്ട നിലവിളികൾ ഉയർന്നു…
പക്ഷേ ഞങ്ങളുടെ മനസ്സിൽ അതൊന്നും തെല്ലും ഏശിയില്ല…..
നിത്യയും ഗംഗയും അമ്മയുമെല്ലാം മനസ്സിൽ തെളിഞ്ഞ് നിൽക്കയാണ്…
ദീപക്കിനെയും ടീമിനെയും നവനീതുമെല്ലാം ഒരുപിടി ചാരമായി മാറി….
“വിശ്വസിച്ചു കൂടെ നിർത്തി സഹോദരനെപ്പോലെ കണ്ടതിനു നീയെനിക്ക് തന്ന സമ്മാനം എന്റെ ജീവന്റെ ജീവനെ ഇല്ലായ്മ ചെയ്തായിരുന്നില്ലേ…എന്റെ കുഞ്ഞിനെയും എന്നിൽ നിന്നകറ്റി..നീ ചോദിക്കുന്നതെന്തും ഞാൻ തരുമായിരുന്നില്ലേ”
പപ്പയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സാത്താൻ തലകുനിച്ചു.പപ്പയോട് ക്ഷമ ചോദിച്ചെങ്കിലും അദ്ദേഹം അയഞ്ഞില്ല….
സാത്താനും ഓർമ്മയായതോടെ ശരണും അവന്റെ പപ്പയെയും ഇലക്ട്രിക് ശ്മശാനത്തിലൂടെ കടത്തി വിട്ടു….
എല്ലാം നേരുട്ടു കണ്ടു നിന്ന മമ്മി ഭയന്നു വിറച്ച് എന്റെ കാലിൽ വീണു…
“കുറെക്കാലം എന്റെ മകളായി നിന്നെ ഞാൻ വളർത്തിയില്ലേ..നീയെന്നെ മമ്മിയെന്നെ വിളിച്ചില്ലേ.എന്റെ വയറ്റിൽ വളരുന്ന കുരുന്നു ജീവനെ കരുതി എന്നെയൊന്നും ചെയ്യരുത്”
മമ്മിയുടെ അപേക്ഷ കേട്ട് ഞാനാകെ ഉലഞ്ഞു പോയി…
ഈ മുഖം കണ്ടാണു ഞാനാദ്യമായി അമ്മേയെന്ന് വിളിച്ചത്.മമ്മിയുടെ കൈകളാണു എന്നെ വീഴാതെ നടത്താൻ പഠിപ്പിച്ചത്.ആദ്യമായി ഞാൻ കണ്ടയെന്റെ ദൈവം….
ഓർമ്മകളുടെ നടുക്കടലിൽ ആടിയുലഞ്ഞ വഞ്ചി പോലെയായി എന്റെ മനസ്സ്…
“മോളേ ഇവളെ വിശ്വസിക്കരുത്…ശത്രുക്കളോട് ദയ കാണിക്കാം.കൂടെ നിന്ന് ചതിക്കുന്നവരെ ഒരിക്കലും നമ്പരുത്..ശത്രുക്കളെക്കാൾ അപകടകാരികളാണ്”
പപ്പയെന്റെ മനസ്സിൽ പ്രതികാരത്തിന്റെ വിത്തുകൾ പാകാൻ ശ്രമിച്ചു….
“ഇവർ പ്രഗ്നന്റ് ഒന്നുമല്ല അഗ്നി.നമ്മുടെ ഹോസ്പിറ്റലിലെ ഒരു ഡോക്ടറെ വശത്താക്കി റിപ്പോർട്ട് എഴുതിച്ചവരാ ഇവർ..ഇവളൊരുത്തിയാണു നിന്റെ ജീവിതം നശിപ്പിച്ചത്.നിന്റെ അമ്മ ഇല്ലാതാവാനും എല്ലാത്തിനും ചുക്കാൻ പിടിപ്പിച്ചതും ഈ ദുഷ്ടയാണ്”
കോപത്തോടെ ചെകുത്താൻ അലറി…
“ഒരിക്കലെങ്കിലും സ്നേഹത്തോടെ,ആത്മാർത്ഥമായി നിങ്ങളെന്നെ മകളായി കണ്ടിട്ടുണ്ടോ പറയ്”
ഇല്ലെന്ന് അവർ തലയാട്ടി….
“എന്റെ അമ്മ,,കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച ഗംഗ,നിത്യ അവരെയെല്ലാം നിങ്ങൾ ക്രൂരമായി കൊന്നു കളഞ്ഞില്ലേ.ഏതെങ്കിലുമൊരു അമ്മ സ്വന്തം മകനോട് അവളുമാരെ റേപ്പ് ചെയ്തു കൊന്നിട്ടുവാടാന്നു പറയുവോ..ഇല്ല..നിങ്ങൾ അതും ചെയ്യിച്ചു ഇല്ലേ…”
മമ്മിക്ക് ഉത്തരമില്ലാതാകുനെന്ന് എനിക്ക് അറിയാം..ഞാൻ ക്ഷമിക്കുമായിരുന്നു……പപ്പ മമ്മിയുടെ സംഭാഷണം റെക്കോർഡ് ചെയ്ത് ശബ്ദവീചികകൾ എന്നെ കേൾപ്പിച്ചില്ലാരുന്നെങ്കിൽ…
“നിങ്ങൾ ജീവനോടെയിരിക്കാൻ അർഹതയില്ല..മമ്മിയെന്ന് വിളിച്ചു പോയി..ഇല്ലെങ്കിൽ കരണക്കുറ്റി ഞാൻ അടിച്ചു പൊളിക്കുമായിരുന്നു…”
എന്നിട്ടും അവരെന്റെ കാൽ പിടിച്ചു കൊണ്ടിരുന്നു….
“സമയം വൈകുന്നു..”
രാവണൻ ഓർമിപ്പിച്ചു…
മമ്മിയുടെ അഴിച്ച കെട്ടുകൾ പപ്പ വീണ്ടും മുറുക്കി കെട്ടി..അവരെ ഇലക്ട്രിക് ശ്മശാനത്തിൽ കടത്തി വിട്ടു….
“ശത്രുക്കൾ എല്ലാവരും ചാരമായി കഴിഞ്ഞു.. അടുത്തത് സുരക്ഷിതമായി ദഹിപ്പിച്ചവരുടെ ചിതാഭസ്മം ശേഖരിക്കലായി….രാവണനും പപ്പയും ചെകുത്താനും കൂടി ചാരം ഭദ്രമായി നിറച്ചു ആംബുലൻസിൽ കയറ്റി…..
എല്ലാവരും കൂടി മുൻ നിശ്ചയിച്ച പ്രകാരം കടൽ തീരത്ത് എത്തി…..
വാങ്ങിവെച്ചിരുന്ന വലിയ ബലൂണുകളിൽ എല്ലാവരുടെയും ചിതാഭസ്മം നിറച്ചു..ബലൂണുകളിൽ ഹൈഡ്രജൻ വാതകം നിറച്ചു…..വീർപ്പിച്ച ബലൂണുകൾ എണ്ണം തിരിച്ചു കെട്ടിവെച്ചു….
ചെകുത്താൻ ഫോൺ ചെയ്തതിനു അനുസരിച്ച് ബംഗാളികൾ വന്നു..അവരെയെല്ലാം വിളിച്ചു ഹൈഡ്രജൻ ബലൂൺ ഏൽപ്പിച്ചു…
നേരം വെളുത്തു തുടങ്ങി.. അപ്പോഴേക്കും ചിതാഭസ്മം നിറച്ച ഹൈഡ്രജൻ ബലൂൺ ബംഗാളികൾ കടലിനു മുകളിലൂടെ പറത്തി വിട്ടിരുന്നു….
ബലൂൺ പൊട്ടി പലയിടങ്ങളിലായി ആ ചാരമൊക്കെ വീഴും.കടലിന്റെ നീലിമയിൽ ലയിച്ചു അതില്ലാതാകും….
തെളിവുകൾ പോലും അവശേഷിപ്പിക്കാതെ ഞങ്ങൾ കർമ്മങ്ങൾ ചെയ്തു തീർത്തു….
ബംഗാളികൾക്ക് കൂലി കൊടുത്തിട്ട് ഞങ്ങൾ നേരെ ഇളംദേശത്തിനു പോയി.ചന്ദനയുടെ വളർത്തച്ഛന്റെയും വളർത്തമ്മയുടെയും അടക്കത്തിനു ശേഷം അവിടെ നിന്ന് തൊടുപുഴ സ്റ്റേഷനിൽ ഹാജരാക്കി ഞങ്ങൾ തൃശൂർ വീട്ടിലേക്ക് വന്നു….
” ഇനിയൊന്ന് സ്വസ്ഥമായി ഇറങ്ങണം”
ടെസ കമന്റ് പാസാക്കി…
എല്ലാവരും കൂടെ ചിരിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല..മമ്മിയുടെ മുഖം മനസ്സിൽ തെളിഞ്ഞ് നിന്നു….
പുലർച്ചയിലെപ്പഴോ ഞാനൊന്ന് മയങ്ങി.ടെസയാണു എന്നെ വിളിച്ചു ഉണർത്തിയത്…
“നീ ചെന്ന് ഫ്രഷായിട്ട് വാ…ഹാളിൽ എല്ലാവരും നിനക്കായിട്ട് വെയ്റ്റിങ് ആണ്…”
കാര്യം മനസ്സിലായില്ലെങ്കിലും ഞാൻ കുളി കഴിഞ്ഞു താഴേക്കു വന്നു..എല്ലാവരും ഡൈനിങ്ങ് ടേബിളിനു മുമ്പിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ റെഡിയാണ്…
“മോൾ ഇരിക്ക്”
പപ്പയുടെ അനുമതി ലഭിച്ചതോടെ ഞാൻ കസേര നീക്കിയിട്ടിരുന്നു….
‘എല്ലാവരും പൂരിയും കുറുമയും കഴിച്ചു….
“നാളെ മുതൽ മുടങ്ങിയ പഠനം എല്ലാവരും പുനരാരംഭിക്കണം.അതിനു മുമ്പ് അതായത് ഇന്നു തന്നെ അഗ്നിയുടെയും ചന്ദനയുടെ വിവാഹം വാക്കാൽ ഉറപ്പിക്കുകയാണു ദാ ഇപ്പഴേ..”
പപ്പ പറയുന്നത് കേട്ട് ഞാൻ കുസൃതിയോടെ ചെകുത്താനെ നോക്കി.. ദുഷ്ടൻ എന്നെ കണ്ണിറുക്കി കാണിച്ചു…
“ചന്ദനയെ അഖിയെ ഏൽപ്പിക്കാമെന്ന് കരുതുന്നു.. മോൾക്ക് അഭിപ്രായം എന്തായാലും തുറന്നു പറയാം..”
എല്ലാ കണ്ണുകളും ചന്ദനയിൽ ആയിരുന്നു. അവളുടെ മനസാണു അറിയണ്ടത്…
“പപ്പയുടെ ഇഷ്ടം… എനിക്ക് എതിർപ്പില്ല”
ചന്ദനയുടെ മറുപടി എല്ലാവരെയും തണുപ്പിച്ചു…
“അഗ്നിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ”
നാണത്തോടെ ഞാൻ മുഖം താഴ്ത്തി…എല്ലാവരും ചിരിച്ചത് കണ്ടു ഞാൻ ചമ്മിപ്പോയി….
*******************
ഞങ്ങളുടെ കോളേജ് പഠനം കഴിഞ്ഞതോടെ ഒരേ ദിവസം ഒരേ മുഹൂർത്തത്തിൽ എന്റെയും ചന്ദനയുടെയും വിവാഹം കഴിഞ്ഞു…
എനിക്ക് ചെകുത്താനും ചന്ദനക്ക് രാവണനും….
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു…ഞങ്ങളുടെ വീട് വീണ്ടും ഉണർന്നു തുടങ്ങി …
അതിനിടയിൽ ടെസയുടെയും ആൽബിയുടെയും വിവാഹം കഴിഞ്ഞു.. ടെസയുടെ ഇച്ചായൻ എവിടെ നിന്നോ ഒരു പെണ്ണിനെ അടിച്ചു മാറ്റിക്കൊണ്ട് വന്നു….
ഒരു ഒഴിവു ദിവസം എല്ലാവരും ഒത്തുകൂടി… ഞങ്ങളുടെ കൂടെ ടെസയും ആൽബിച്ചായനും വന്നിരുന്നു…
ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാ രാവണനും ഒറ്റയാന്റെ ഫോൺ വന്നത്…
“ഡാ വസു പ്രസവിച്ചു ഒരുവർഷമായി..നാളെ മോന്റെ ഒന്നാം പിറന്നാളാ..എല്ലാം കൂടി വന്നേക്കണം…”
സ്പീക്കർ ലൗഡ് സ്പീക്കർ മോഡിലായതിനാൽ എല്ലാവർക്കും കേൾക്കാമായിരുന്നു….
“ശരി നാളെ വെളുപ്പിനെ നമുക്ക് വിടാം ഒറ്റയാന്റെ അടുത്തേക്ക്…
എല്ലാവർക്കും സമ്മതമാണ്…. രാവിലെ പപ്പ ടൈമായപ്പോൾ എന്തൊ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു…
ഞങ്ങൾ മൂന്നു ഫാമിയും കൂടി ഒറ്റയാന്റെ വീട്ടിലെത്തി… ഞങ്ങൾ കണ്ടതോടെ ഒറ്റയാൻ ഹാപ്പിയായി…
” ഇന്നെങ്കിലും വരാൻ തോന്നിയല്ലൊ സന്തോഷം”
രുദ്രൻ ഞങ്ങളെ കളിയാക്കി…
“ദാ ഇതാണെന്റെ വസുമതിയെന്ന് വസു…”
വസൂനെ ചേർത്തു പിടിച്ചു കൊണ്ട് ഒറ്റയാൻ പറഞ്ഞു…
വിടർന്ന കണ്ണുകളോടെ ഞാൻ വസൂനെ ശ്രദ്ധിച്ചു…
വെളുത്തിട്ട് സാമാന്യം പൊക്കമുള്ള വെളുത്ത് കൊലുന്നനെയുള്ളൊരു സുന്ദരിക്കൊച്ച്..ഒറ്റയാൻ ഇരുണ്ട നിറമാണെങ്കിലും ഗ്ലാമർ ഉണ്ട്… രണ്ടാളും നല്ല ജോഡിപ്പൊരുത്തം…
പിന്നെ ഞങ്ങൾ ഒറ്റയാന്റെ മകനെയും കണ്ടു..
“അച്ഛന്റെ തനിപ്പകർപ്പ് തന്നെ മോനും”
വസു ഞങ്ങളുമായി പെട്ടെന്ന് ഇണങ്ങി..കേക്ക് മുറിച്ചും സദ്യ കഴിച്ചും സംസാരിച്ചും സമയം പോയതറിഞ്ഞില്ല…
യാത്ര പറയാൻ നേരം എല്ലാവരും വലിയ ഫീലിങ്ങിൽ ആയിരുന്നു…
“ഒരുദിവസം മൂന്നുപേരും കൂടി വീട്ടിലേക്ക് വാ”
ഞങ്ങൾ വരെ ക്ഷണിച്ചു…
“നിങ്ങൾ മൂന്ന് ജോഡികൾക്ക് ആർക്കാണൊ ആദ്യം കൊച്ചുണ്ടാവുക അപ്പോൾ വരാം.. നിങ്ങളും അങ്ങനല്ലെ വന്നത്…
ചിരിയായിരുന്നു ഒറ്റ യാ ന്റെയും വസൂന്റെയും മുഖത്ത്…ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി….
**************
രാത്രിയിൽ വീട്ടിലെ മുറിയിൽ തീർത്ഥവ് എന്തോ വലിയ ആലോചനയിൽ ആയിരുന്നു…
” എന്താണ് ചെകുത്താനെ പതിവില്ലാത്തയൊരു ചിന്ത..”
“ഡീ ഞാൻ ഒറ്റയാൻ പറഞ്ഞതൊന്ന് ആലോചിച്ചതാണു..നമ്മളല്ലെ മൂത്തത്..അപ്പോൾ ന്യായമായും ആദ്യത്തെ കൊച്ച് നമുക്ക് വേണം”
“എന്റെ പൊന്നെ ഞാൻ നമിച്ചു…കുട്ടികൾ അത് ഈശ്വരൻ തരുന്ന സൗഭാഗ്യമാണ്..നമ്മക്ക് ധൃതി കൂട്ടിയാലൊന്നും നടക്കില്ല”
“ഈശ്വരൻ തരുമെന്ന് പറഞ്ഞിരുന്നാലെ നമ്മൾ കൂടി ട്രൈ ചെയ്യാതെ നടക്കില്ല…നീയാ ലൈറ്റണക്ക്…
” തനി വഷളനാടാ ചെകുത്താനെ നീ…”
“എന്റെ ഭാര്യയുടെ മുന്നിലല്ലേ ഞാൻ വഷളൻ..മറ്റുള്ള പെണ്ണുങ്ങളുടെ അടുത്തല്ലല്ലോ”
“അയ്യടാ അങ്ങനെ വല്ലതും സംഭവിച്ചാൽ തന്നെ ഞാൻ കൊല്ലും”
“എന്നാൽ കൊല്ലെടീ പുല്ലേ”
എനിക്ക് എന്തെങ്കിലും മറുപടി പറയാൻ കഴിയും മുന്നേ വഷളൻ എന്റെ അധരങ്ങൾ സ്വന്തമാക്കി കഴിഞ്ഞിരുന്നു….
(അവസാനിച്ചു)
NB:- ഇലക്ട്രിക് ശ്മശാനത്തെ കുറിച്ച് വലിയ അറിവൊന്നുമില്ല..തെറ്റായിട്ടെന്തെങ്കിലും എഴുതീട്ടുണ്ടെങ്കിൽ കഥയാണെന്ന് കരുതി ക്ഷമിക്കുക.☺
ഒരുപാട് സമയം എടുത്തു ടൈപ്പ് ചെയ്യുന്നത്.. കഥയെ കുറിച്ച്,, എനിക്കായിട്ട് രണ്ടു വാക്ക് കുറിക്കണേ🙏
കുറച്ചു ഫാസ്റ്റായിട്ട് തന്നെയാണ് കഥ പറഞ്ഞതെന്ന് അറിയാം..ഫാസ്റ്റായിട്ടെ ഇതിന്റെ ക്ലൈമാക്സ് എഴുതിയാലേ കൊളളാവൂ ട്ടൊ….
അഗ്നിയെ സ്നേഹിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം..
(തുടരും)