Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 40

എഴുത്തുകാരി: മാലിനി വാരിയർ

തന്റെ ചേച്ചിയും സിദ്ധുവേട്ടനും സ്നേഹത്തോടെ ഇരിക്കുന്നത് കണ്ട് മൃദലയുടെ മനസ്സ് സംതൃപ്തിയടഞ്ഞു.. ആ ഒന്നിക്കലിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് സന്തോഷത്തോടെ അവൾ അന്നത്തെ ജോലികളിൽ മുഴുകി.. അപ്പോഴാണ് അവളുടെ മൊബൈൽ ഫോൺ ശബ്‌ദിച്ചത്.. അവൾ ഫോൺ എടുത്ത് ചെവിയിൽ വെച്ചു. “മിലു.. ഇത് ഞാനാ വർഷ… ” മറുതലയ്ക്കൽ മറ്റൊരു സ്ത്രീശബ്ദം.. “ഹായ് വർഷ.. സുഖാണോ നിനക്ക്..? ” സൗഹാർദ്ദപരമായി തന്നെ മിലു വിശേഷം തിരക്കി.. “സുഖമായിരിക്കുന്നു മിലു.. പിന്നെ നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാനിപ്പോ വിളിച്ചത്.. ”

വർഷ ഒരു മടിയോടെ പറഞ്ഞു.. “എന്താ വർഷു.. എന്തെങ്കിലും പ്രശ്നമുണ്ടോ..?” മിലു സ്നേഹത്തോടെ ചോദിച്ചു. “അത് മിലു… ഞാനിന്ന് ഋഷിയുടെ ഫ്രണ്ട് സേതുവിനെ കണ്ടിരുന്നു… അവൻ.. ആശു….” വർഷ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ മിലു അവളെ തടഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി. “ഇത് നോക്ക് വർഷേ.. എനിക്ക് ആരെ കുറിച്ചറിയാനും താല്പര്യമില്ല..നിന്നെ കുറിച്ചെന്തെങ്കിലും പറയാനുണ്ടേൽ പറ..ഞാൻ കേൾക്കാം..മറ്റുള്ളവരെ കുറിച്ച് എനിക്കറിയേണ്ട കാര്യമില്ല…” മിലു ദേഷ്യത്തോടെ പറഞ്ഞു.. “അതല്ല മിലു.. ഞാൻ അവിടെ കണ്ടത്…” അവൾ വീണ്ടും അവളെ കാര്യം പറഞ്ഞു മനനസിലാക്കാൻ ശ്രമിച്ചു.. “വേണ്ട വർഷേ… ലോകത്ത് എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു, അതൊക്കെ ഞാനറിയേണ്ട കാര്യമില്ല.. ഇപ്പൊ ഞാൻ പറഞ്ഞത് നിന്നെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്ക്..

ഞാൻ ഫോൺ വെക്കുവാ…” എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു. “ഏത് ഓർമ്മകൾ മറക്കണമെന്ന് വിചാരിക്കുന്നുവോ.. എല്ലാരും വീണ്ടും വീണ്ടും അത് തന്നെ ഓർമ്മിപ്പിക്കുകയാണല്ലോ..” എന്നോർത്ത് അവളുടെ കണ്ണുകൾ കലങ്ങി. ഈ വർഷയാണ് ആദ്യമായി ഋഷിയെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.. ഋഷിയെ കുറിച്ച് പറയാനാണ് വർഷ വിളിച്ചതെന്ന് അവൾക്ക് അറിയാമായിരുന്നു.ഇനിയും ഒരു കോമാളിയാവാൻ മനസിന് ശക്തിയില്ലാത്തതിനാലാണ് വർഷയെ കൂടുതലൊന്നും സംസാരിക്കാൻ വിടാതെ അവൾ ഫോൺ കട്ട്‌ ചെയ്തത്.. “സിദ്ധു… ഞങ്ങൾ ഇന്നലെ വന്നല്ലേ ഉള്ളൂ… ഒരു രാത്രി വെളുത്തപ്പോഴേക്കും നീ ഇവിടെ ഉണ്ടല്ലോ..” ശോഭ ചിരി അടക്കിപിടിച്ചുകൊണ്ട് പറഞ്ഞു.

“അത്.. ഇവിടെ ഒരു ഫ്രണ്ടിനെ കാണാനുണ്ടായിരുന്നമ്മായി… അതാ ഉടനെ പുറപ്പെട്ട് വന്നേ..” അവനും ചിരിച്ചുകൊണ്ടേ മറുപടി പറഞ്ഞു. “ശരി.. ശരി.. നീ പോയി കുളിച്ച് ഡ്രസ്സ്‌ മാറി വാ.. അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്ത് വെക്കാം..” ശോഭ പുഞ്ചിരിയോടെ പറഞ്ഞതും സിദ്ധു ശരിയെന്ന് പറഞ്ഞുകൊണ്ട് മിഥുവുന്റെ മുറിയിലേക്ക് നടന്നു. ആ സമയം മിഥു കുളി കഴിഞ്ഞ് തല തുവർത്തുകയായിരുന്നു.. സിദ്ധു അകത്ത് കയറിയതറിഞ്ഞ് അവൾ അവനെ തിരിഞ്ഞു നോക്കി.. “മിഥു… നിന്റെ അമ്മയും അനിയത്തിയും എന്നെ കളിയാക്കി കൊല്ലുവാ… നീ ഇവിടെ മുടിയും തുവർത്തിക്കൊണ്ടിരുന്നോ…? ” അവനൊരു പരാതി പോലെ പറഞ്ഞതും അവൾക്ക് ചിരിയാണ് വന്നത്.. “ഏട്ടന്റെ അമ്മായി അല്ലേ… സ്വയം കൈകാര്യം ചെയ്യണം..

കൊച്ചു കുട്ടികളെ പോലെ എന്നോട് പരാതി പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ..” അവൾ പൊട്ടിച്ചിരിച്ചു.. “കാര്യം പറയുമ്പോ ഇരുന്ന് ചിരിക്കുന്നോ… നിന്നെ ഞാൻ…” എന്ന് പറഞ്ഞ് അവളെ പിടക്കാൻ ശ്രമിച്ചതും അവൾ അവന്റെ കയ്യിൽ പിടികൊടുക്കാതെ അവിടെ നിന്നും ഓടി.. “അവിടെ നില്ലെടി… ഞാനൊരു സമ്മാനം തരാം…” അവൻ അവളുടെ പിന്നാലെ ഓടി.. “എനിക്ക് വേണ്ടാ….” പൊട്ടി ചിരിച്ചുകൊണ്ട് അവൾ അവന് പിടികൊടുക്കാതെ ഓടി.. പെട്ടെന്ന് മിഥുന നിന്നു.. നിശ്ചലയായി നിൽക്കുന്ന മിഥുനയുടെ തോളിൽ പിടിച്ചുകൊണ്ട് അവൻ നിന്നു.. അവളുടെ നോട്ടം മറ്റെവിടെയോ ആണെന്ന് തിരിച്ചറിഞ്ഞ് സിദ്ധുവും അങ്ങോട്ട് നോക്കി. “എന്ത് പറ്റി മിഥു..”

അകത്തെ മുറിയിലിരുന്ന് കരയുകയായിരുന്ന മിലുവിനെ നോക്കി നിൽക്കുന്ന മിഥുനയോട് അവൻ ചോദിച്ചു. “മിലു കരയുവാ.. ഇത്ര നേരം ഒരു കുഴപ്പവുമില്ലായിരുന്നല്ലോ.. സിദ്ധുവേട്ട…” അവൾ വിഷമത്തോടെ സിദ്ധുവിനെ നോക്കി..മൃദുലയെ അങ്ങനെ കാണുന്നത് അവൾക്ക് താങ്ങാൻ ആവില്ലല്ലോ.. “ശരിയാണല്ലോ.. ഇത്ര നേരം ചിരിച്ചു കളിച്ചു നിന്ന ഇവൾക്കിത് എന്ത് പറ്റി… നീ മുറിയിലേക്ക് പൊയ്ക്കോ.. ഞാനവളോട് സംസാരിച്ചിട്ട് വരാം..” സിദ്ധു അവളെ മുറിയിലേക്ക് പറഞ്ഞുവിട്ടുകൊണ്ട് മിലുവിന്റെ മുറിയിലേക്ക് നടന്നു… “എന്ത് പറ്റി മിലുക്കുട്ടി..? ” അവൻ കരുതലോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. “സിദ്ധുവേട്ടാ… ഞാൻ എല്ലാം മറന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിച്ചതാണ്.. എന്നാൽ ദിവസവും എന്തെങ്കിലും ഒന്ന് പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..

അതെനിക്ക് താങ്ങാൻ കഴിയുന്നില്ല സിദ്ധുവേട്ടാ…” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. “ഇപ്പൊ ആരാ നിന്നെ പഴയതൊക്കെ ഓർമ്മിപ്പിച്ചത്..? ” സിദ്ധു സംശയത്തോടെ ചോദിച്ചതും മിലു നടന്നതൊക്കെ അവനോട് പറഞ്ഞു.. “ആരാ വർഷ…? അവളും ഋഷിയും തമ്മിൽ എന്താ ബന്ധം.. ഇപ്പൊ എന്തിനാ അവള് നിന്നെ വിളിച്ച് ഋഷിയുടെ കാര്യം പറഞ്ഞത്..? ” സിദ്ധു ചോദിച്ചു. “വർഷ എന്റെ കൂട്ടുക്കാരിയാ… അവളാ എനിക്ക് ഋഷിയെ പരിചയപ്പെടുത്തി തന്നത്..പക്ഷെ.. അവളിപ്പോ എന്തിനാ വിളിച്ചതെന്ന് എനിക്കറിയില്ല സിദ്ധുവേട്ടാ.. അതൊന്നും കേൾക്കാൻ എനിക്ക് താല്പര്യമില്ല.. അതാ അവളെന്തെങ്കിലും പറയും മുന്നേ ഞാൻ ഫോൺ കട്ട് ചെയ്തു..” മിലു നടന്നത് പറഞ്ഞു തീർത്തതും സിദ്ധു അല്പനേരം ഒന്നാലോചിച്ചു.. “മിലു… നീ ഇപ്പൊ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ല..

വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടണ്ട.. മനസ്സിനെ അതിന്റെ വഴിക്ക് വിട്ടിട്ട് ഈ അവധിക്കാലം പരമാവധി എൻജോയ് ചെയ്യ്.. ഇതൊക്കെ ഞാൻ നോക്കിക്കോളാം…” എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചുകൊണ്ട് വർഷയുടെ ഫോൺ നമ്പറും വാങ്ങി.. “ഇപ്പൊ ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കാതെ… സമാധാനത്തോടെ കുറച്ചു നേരം കിടക്ക്… എല്ലാം ശരിയാകും..” എന്ന് പറഞ്ഞ് അവളെ കട്ടിലിൽ കിടത്തി.. അടുത്തത് എന്ത് ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് അവൻ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. അൽപനേരം കഴിഞ്ഞ് അവരുടെ മുറിയിലേക്ക് ചെന്നപ്പോൾ മിഥു ശോകമായിരിക്കുകയായിരുന്നു. അവൻ അവളുടെ അടുത്ത് പോയിരുന്ന് അവളുടെ തോളിൽ പിടിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി. “സിദ്ധുവേട്ടാ.. എന്ത് പറ്റി മിലുക്ക്.. അവളെന്തിനാ കരഞ്ഞേ…?

എന്തെങ്കിലും പറഞ്ഞോ അവൾ…? ” മിഥു പരിഭ്രമത്തോടെ ചോദിച്ചു. “ഒന്നുമില്ല മിഥു.. അവളുടെ മനസ്സിൽ ഒരു ചെറിയ ആശയക്കുഴപ്പം.. അതാണ് അവളിങ്ങനെ ഇടയ്ക്കിടയ്ക്ക് അപ്സെറ്റ് ആകുന്നത്…” സിദ്ധു വ്യക്തമാക്കി.. “മിലു ഒരു പാവമാ സിദ്ധുവേട്ടാ… ചെറിയ കുട്ടിയല്ലേ അവൾ.. പക്ഷെ ഒരുപാട് സങ്കടം അവൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്..അവളുടെ ഈ പ്രശ്നങ്ങളൊക്കെ മാറണെ എന്ന് മാത്രേ ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നുള്ളു… എനിക്ക് അത്രേം മതി സിദ്ധുവേട്ടാ..” മിഥു അവന്റെ മാറിൽ ചാഞ്ഞുകൊണ്ട് പറഞ്ഞു. “ഞാൻ നോക്കിക്കോളാം മിഥു.. നീ വിഷമിക്കണ്ട..ഇപ്പൊ അവൾ ഉറങ്ങിക്കൊണ്ടിരിക്കുവാ… അവൾ എഴുന്നേറ്റാൽ നമുക്ക് പുറത്തോട്ട് എങ്ങോട്ടെങ്കിലും പോകാം…

അതവളുടെ മനസ്സിന് ഒരു റിലാക്സേഷൻ ആയിരിക്കും..” സിദ്ധു അവളെ സമാധാനിപ്പിച്ചു. “ഉം…” അവൾ തലയാട്ടികൊണ്ട് ആശ്വാസം കൊണ്ടു. അവർ വീണ്ടും കുറെ നേരം സംസാരിച്ചിരുന്നു.. ശോഭ കഴിക്കാൻ വിളിച്ചപ്പോൾ ഇരുവരും താഴേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞ് സിദ്ധു മിലു കൊടുത്ത നമ്പറിലേക്ക് വിളിച്ചു.. “ഹലോ…ആരാ..? ” മറുതലയ്ക്കൽ വർഷയുടെ ശബ്ദം.. “ഹലോ..വർഷയല്ലേ..?” “അതെ.. ഇതാരാ സംസാരിക്കുന്നത്..? ” “എന്റെ പേര് സിദ്ധാർത്ഥൻ.. മൃദുലയുടെ ചേട്ടനാണ്..” “മിലു ചേട്ടനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. പറഞ്ഞോളൂ ചേട്ടാ.. ” അവൾ സൗമ്യമായി പറഞ്ഞു.. “ഞാൻ ഋഷിയെ കുറിച്ച് ചോദിക്കാനാണ് കുട്ടിയെ വിളിച്ചത്..” “ഞാനും ഋഷിയെ കുറിച്ച് പറയാനാ മിലുനെ വിളിച്ചത്..

പക്ഷെ അവളെന്നെ കൊണ്ട് ഒന്നും പറയാൻ സമ്മതിക്കാതെ ഫോൺ കട്ട് ചെയ്തു..” അവൾ സങ്കടത്തോടെ പറഞ്ഞു. “അത് വിട്ടേക്ക് മോളെ.. ഇനി എന്തുണ്ടെലും മോള് എന്നോട് പറഞ്ഞാൽ മതി.ഇതാണ് എന്റെ നമ്പർ..” എന്ന് പറഞ്ഞതും അവൾ ശരിയെന്ന് പറഞ്ഞുകൊണ്ട് സമ്മതിച്ചു. “ഇന്നലെ ഞാൻ സേതുവിനെ കണ്ടിരുന്നു.. എന്റേം ഋഷിയുടെയും ഫ്രണ്ടാണ് സേതു.അവനെ ഹോസ്പിറ്റലിൽ കണ്ടതും ഞാൻ എന്താണെന്ന് തിരക്കി..അവൻ പറഞ്ഞത് കേട്ടതും ഞാൻ ഷോക്കായി പോയി..” അവൾ പറഞ്ഞതും സിദ്ധു കാര്യം തിരക്കി.. അവൾ വീണ്ടും പറഞ്ഞു തുടങ്ങി.. “ഋഷിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുവാ എന്ന് കേട്ടപ്പോ ഞാൻ ഞെട്ടി പോയി..ഋഷിക്ക് വളരെ സീരിയസ് ആണെന്നാണ് പറഞ്ഞത്.അപ്പോഴേക്കും ഡോക്ടർ വന്ന് അവനെ അകത്തേക്ക് കൊണ്ട് പോയി..

കൂടുതലൊന്നും ചോദിക്കാൻ പറ്റിയില്ല..” സങ്കടത്തോടെ വർഷ പറഞ്ഞതും സിദ്ധുവും ഞെട്ടലോടെ കേട്ട് നിന്നു.. “നീ എന്താ കുട്ടി ഈ പറയുന്നത്.. ഋഷി ഹോസ്പിറ്റലിൽ ആണെന്നോ… അവനെന്താ പറ്റിയെ…” അവൻ പരിഭ്രമത്തോടെ ചോദിച്ചു.. “അറിയില്ല ചേട്ടാ.. പിന്നെ സേതുവിനെ കാണാൻ പറ്റിയില്ല.. മിലുവും ഋഷിയും നല്ല കൂട്ടായിരുന്നു.. അതാ അവൾക്ക് വല്ലതും അറിയാമോ എന്നറിയാനാ ഞാൻ അവളെ വിളിച്ചേ.. പക്ഷെ അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. അവര് തമ്മിൽ എന്താ പ്രശ്നമെന്ന് അറിയില്ല..ഋഷിയുടെ പേര് കേട്ടതും അവൾ ദേഷ്യപ്പെട്ടു..” വർഷ വിഷമത്തോടെ പറഞ്ഞു. “അത്.. അവര് തമ്മിൽ ചെറിയ മിസ്സ്‌ അണ്ടർസ്റ്റാന്റിംഗ്..പേടിക്കണ്ട.. അത് അവര് സംസാരിച്ച് തീർത്തോളും.. ഋഷി ഏത് ഹോസ്പിറ്റലിൽ ആണ്…? ” സിദ്ധു പരിഭ്രമത്തോടെ ചോദിച്ചു.. “സംഗീത് ഹോസ്പിറ്റൽ, എസ്.എ.എൽ. എയർപോർട്ട് റോഡ്..”

വർഷ മറുപടി പറഞ്ഞതും സിദ്ധു അവളോട് നന്ദി പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു. അവൻ തിരിച്ചു മുറിയിലേക്ക് പോയി. “മിഥു.. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം.. മിലു എഴുന്നേറ്റാൽ നീ അവളുടെ അടുത്ത് കുറച്ചു നേരം സംസാരിച്ചിരിക്ക്…” സിദ്ധുവിന്റെ മുഖത്തെ പരിഭ്രമം അവൾ ശ്രദ്ധിച്ചു. “സിദ്ധുവേട്ടന് ഇത് എന്ത് പറ്റി… എന്താ മുഖം വല്ലാതിരിക്കുന്നെ…” അവൾ സംശയത്തോടെ ചോദിച്ചു. “എനിക്ക് പരിചയമുള്ള ഒരാൾ ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്… ഞാൻ പോയി അയാളെ കണ്ടിട്ട് വരാം.. നീ അപ്പോഴേക്കും മിലുവിനെ സമാധാനിപ്പിക്ക്..” എന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് നടന്നു.. മിഥു അവൻ പോയ ദിശയിലേക്ക് സംശയത്തോടെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞതും മൃദുല കണ്ണ് തുറന്നു..

അവൾ മിഥുനയെ കാണാൻ അവളുടെ മുറിയിലേക്ക് ചെന്നു.. “ചേച്ചി…” മൃദുലയുടെ വിളിക്കേട്ട് മിഥു തിരിഞ്ഞു നോക്കി. “മിലു നിനക്ക് എന്ത് പറ്റി.. എന്തിനാ നീ അവിടെ ഒറ്റയ്ക്കിരുന്ന് കരഞ്ഞത്..” മിഥു വിഷമത്തോടെ ചോദിച്ചു. “അത്.. മനസ്സിന് എന്തോ ഒരു വല്ലായ്മ.. അതാ..” മിലു പറഞ്ഞൊഴിഞ്ഞു.. “സത്യം പറ മിലു.. എന്താ ഉണ്ടായത്…” മിഥു അവളുടെ മുഖം ഉയർത്തി പിടിച്ചുകൊണ്ട് ചോദിച്ചു.. വേറെ വഴിയില്ലാതെ നടന്നതെല്ലാം മിലു മിഥുവിനോട് പറഞ്ഞു. മിഥുന എല്ലാം ശാന്തമായി കേട്ട് നിന്നു. “ഇവിടെ നോക്ക് മിലു.. നമ്മൾ ഒരാളെ മറക്കണമെന്ന് കരുതിയാൽ.. ഇതുപോലെ ഒരുപാട് തടസങ്ങൾ ഉണ്ടാവും..അതിനെയൊക്കെ നേരിടാൻ നീ പഠിക്കണം..എത്ര നാളെന്ന് വെച്ചാ അത് കണ്ട് ഭയന്ന് ഓടുന്നത്..ഇനിയെങ്കിലും നിന്റെ പ്രശ്നങ്ങളെ ഭയന്ന് പിന്തിരിഞ്ഞ് ഓടാതെ..

ധൈര്യമായി അതിനെ ഫേസ് ചെയ്യാൻ പഠിക്ക്.. നിനക്ക് ഇപ്പൊ തോന്നുന്നുണ്ടാവും, പറയാൻ എളുപ്പമാ നടത്താനാണ് പാടെന്ന്.. എനിക്ക് നിന്റെ അവസ്ഥ നന്നായിട്ട് മനസ്സിലാവും മിലു…ഇതിൽ നിന്ന് പുറത്തേക്ക് വരാൻ വലിയ കഷ്ടം തന്നെയാണ്.. ഇപ്പൊ ആ ബന്ധം കപടമാണെന്ന് മനസ്സിലായില്ലേ.. ഇനി അതിൽ നിന്ന് അകലുന്നതാണ് ബുദ്ധി.. എനിക്കിത്രെ പറയാനുള്ളൂ.. ഇനി നീയാണ് ഒരു തീരുമാനം എടുക്കേണ്ടത്..” മിഥുനയുടെ ഉപദേശം അവൾ മൗനമായി കേട്ട് നിന്നു.. സിദ്ധു വർഷ പറഞ്ഞ ആശുപത്രിയിൽ എത്തി ചേർന്നു.. റിസപ്പ്‌ഷനിൽ ചോദിച്ച് അവൻ ഋഷി കിടക്കുന്ന മുറിയുടെ അടുത്തേക്ക് നടന്നു.സിദ്ധു അവിടെ എത്തിയതും ഡോക്ടർ ഋഷിയെ പരിശോധിക്കുകയായിരുന്നു..

പരിചയമില്ലാത്ത ഒരാൾ മുറിയുടെ പുറത്ത്‌ നിൽക്കുന്നത് കണ്ട് സേതു അവന്റെ അടുത്തേക്ക് ചെന്നു.. “നിങ്ങൾക്ക് ആരെയാണ് കാണേണ്ടത് സാർ…” സേതു സംശയത്തോടെ ചോദിച്ചു. “എന്റെ പേര് സിദ്ധാർഥ്.. എനിക്ക് ഋഷിയെ ഒന്ന് കാണണം..” സിദ്ധു പറഞ്ഞതും.. “അതിന് ഋഷിയെ എനിക്കറിയില്ലെന്ന് പറഞ്ഞതല്ലേ.. എന്തിനാ നിങ്ങളിപ്പോ ഇങ്ങോട്ട് വന്നത്..” സേതു ദേഷ്യത്തോടെ ചോദിച്ചു. “സുഹൃത്തേ പ്ലീസ്.. എനിക്ക് ഋഷിയെ നന്നായി അറിയാം..ഋഷി ഈ ഹോസ്പിറ്റലിൽ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ വന്നിരിക്കുന്നത്..” സിദ്ധു മൗനമായി മറുപടി പറഞ്ഞു. “നിങ്ങൾക്ക് ഋഷിയെ എങ്ങനെ അറിയാം..? അവൻ ഈ ഹോസ്പിറ്റലിൽ ആണെന്ന് നിങ്ങളോട് ആരാ പറഞ്ഞേ…? ” സിദ്ധു പറയുന്നത് സത്യമാണോ എന്നറിയാൻ അവൻ സംശയത്തോടെ ചോദിച്ചു. “ഞാൻ മൃദുലയുടെ ഏട്ടനാണ്..

ഞാനും ഋഷിയും പല തവണ കണ്ട് സംസാരിച്ചിട്ടുണ്ട്..ഇന്ന് ഋഷി ഇങ്ങനെ ഒരവസ്ഥയിലാണെന്ന് നിങ്ങളുടെ ഫ്രണ്ട് വർഷയാണ് പറഞ്ഞത്..അതറിഞ്ഞ് അവനെയൊന്ന് കാണാൻ വന്നതാണ്..” സിദ്ധു പറഞ്ഞു കഴിഞ്ഞപ്പോഴാണ്, ഒരിക്കൽ ഋഷി സിദ്ധുവിനെ കുറിച്ച് പറഞ്ഞത് സേതുവിന് ഓർമ്മ വന്നത്.

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25

താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 27

താദാത്മ്യം : ഭാഗം 28

താദാത്മ്യം : ഭാഗം 29

താദാത്മ്യം : ഭാഗം 30

താദാത്മ്യം : ഭാഗം 31

താദാത്മ്യം : ഭാഗം 32

താദാത്മ്യം : ഭാഗം 33

താദാത്മ്യം : ഭാഗം 34

താദാത്മ്യം : ഭാഗം 35

താദാത്മ്യം : ഭാഗം 36

താദാത്മ്യം : ഭാഗം 37

താദാത്മ്യം : ഭാഗം 38

താദാത്മ്യം : ഭാഗം 39