Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 25

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


മൃദുല വീണ്ടും കരഞ്ഞുകൊണ്ടിരുന്നു. മിഥുന അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മൃദുല തന്റെ ജീവിതത്തിൽ നടന്നതിനെ ഓർത്ത് വുതുമ്പി വിതുമ്പി കരഞ്ഞു.

“മിലു… ദാ കുറച്ചു വെള്ളം കുടിക്ക്.. ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ വല്ല അസുഖവും വരും. തലവേദനിക്കും.. ആദ്യം നീ വെള്ളം കുടിക്ക്.. എന്താ പറ്റിയെ…?
മനസ്സിലുള്ളത് മുഴുവൻ തുറന്നു പറ.. അപ്പൊ കുറച്ചു ആശ്വാസം കിട്ടും.. ”

മിഥുന കരുതലോടെ അവളുടെ മുഖം തന്റെ കയ്യിലൊതുക്കി പറഞ്ഞപ്പോൾ മൃദുലയ്ക്കും അത് ശരിയാണെന്നു തോന്നി.

ഒരു ദീർഘനിശ്വാസത്തോടെ, മിഥുന കൊടുത്ത വെള്ളം കുടിച്ചുകൊണ്ട് മിഥുനയെ നോക്കി.

“എന്താണെന്ന് പറയടാ…? ”

മിഥു വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.

“ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് ഒരാളെ ഇഷ്ടമാണെന്ന്.. അദ്ദേഹത്തിന്റെ പേര് ഋഷി..”

മൃദുല മിഥുനയുടെ മുഖത്തേക്ക് നോക്കിയതും, ബാക്കി പറ എന്നർത്ഥത്തിൽ അവൾ തലയനക്കി.

“എന്റെ പഠിപ്പ് തീരുന്നത് വരെ അദ്ദേഹത്തോട് സംസാരിക്കണ്ടെന്ന് ഞാൻ തീരുമാനിച്ചതാണ്. അദ്ദേഹം അത് മനസിലാക്കിയത് കൊണ്ടാണ് ശാന്തമായി ഇരിക്കുന്നതെന്ന് ഞാൻ കരുതി.. ഇന്നലെ ഞാൻ അദ്ദേഹത്തെ കാണാൻ തീരുമാനിച്ചു….

ഇന്നലെ,

“ഹലോ ഋഷി…! സുഖമാണോ..? ”

മൃദുല ഉത്സാഹത്തോടെ ചോദിച്ചു.

“സുഖമായിരിക്കുന്നു.. അല്ല ഇതാരാ..? ”

അവനിൽ നിന്ന് അങ്ങനെ ഒരു മറുപടി അവൾ പ്രതീക്ഷിച്ചിരുന്നില്ല..

“ഞാൻ മൃദുലയാണ് സംസാരിക്കുന്നത്..”

അവൾ അല്പം ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

“ഓ.. മിലു.. സോറി മിലു.. കുറെ നമ്പർ മിസ്സ്‌ ആയി പോയി അതാ.. സുഖാണോ നിനക്ക്..”

അവൻ സൗമ്യമായി സംസാരിച്ചു തുടങ്ങി.
കുറെ നാളുകൾക്ക് ശേഷം അവനോട് സംസാരിക്കുകയാണ് എന്ന സന്തോഷത്തിൽ അവളും അത് വല്ല്യ കാര്യമാക്കിയില്ല.

“ഉം.. എനിക്ക് നേരിട്ട് കണ്ട് സംസാരിക്കണമെന്നുണ്ട്. ഒന്ന് കാണാൻ പറ്റോ..? ”

അവൾ പ്രണയവേഷത്തോടെ പറഞ്ഞതും കുറച്ചു നേരം ചിന്തിച്ച ശേഷം അവൻ അതിന് സമ്മതം മൂളി.

നാളുകൾക്ക് ശേഷം തന്റെ ഋഷിയെ കാണാൻ പോകുന്നു എന്ന സന്തോഷത്തിൽ ഭംഗിയിൽ അണിഞ്ഞൊരുങ്ങി ഉത്സാഹത്തോടെ അവനെ കാണാൻ ഇറങ്ങി.

അവനും പറഞ്ഞ സമയത്ത് വന്ന് ചേർന്നു.
കാറിൽ നിന്നിറങ്ങി വന്ന അവന്റെ മുഖത്തേക്ക് അവൾ സന്തോഷത്തോടെ നോക്കി..

“ഹേയ് മിലു..എങ്ങനെ പോകുന്നു ജീവിതം.. കുറെ നാളായല്ലോ കണ്ടിട്ട്..”

അവൻ സർവ്വസാധാരണമായി ചോദിച്ചതും, അതവന്റെ പുതിയ ഭാവമാറ്റമായി അവൾക്ക് തോന്നി.അവൻ അവളോട് ഓരോ തവണ സംസാരിക്കുമ്പോഴും അവന്റെ വാക്കുകളിൽ പ്രണയം നിറയുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അവൻ ഏതോ മൂന്നാമനോട് ചോദിക്കും പോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്.

“മിലു..”

അവന്റെ വിളി കേട്ട് അവൾ മെല്ലെ മുഖമുയർത്തി നോക്കി.

“ഇന്ന് നിന്നെ കാണാൻ വന്നതിന് മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്..”

അവൻ ചെറു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.അതെന്താണെന്ന ഭാവത്തിൽ മൃദുല അവനെ നോക്കി.

“എന്റെ കല്ല്യാണം നിശ്ചയിച്ചു.. നീ എന്തായാലും എന്റെ കല്യാണത്തിന് വരണം..”

അവൻ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയതും.ഇടിയേറ്റത് പോലെ ഒന്നും പറയാൻ കഴിയാതെ അവൾ സ്തംഭിച്ചു നിന്നു.

“മിലു.. എന്തുപറ്റി..? ”

അണപൊട്ടി ഒഴുകിയ അവളുടെ കണ്ണുകൾ കണ്ടതും അവൻ ഒരു നിമിഷം തുടിച്ചുപോയി.

“എന്താ പറഞ്ഞേ…? ”

അവളുടെ ശബ്ദം ഒരു വിതുമ്പളിലൂടെ പുറത്ത് വന്നു.

“മിലു.. ഞാൻ തെറ്റായിട്ട് ഒന്നും പറഞ്ഞില്ലല്ലോ.. എന്റെ കല്ല്യാണ നിശ്ചയത്തിന് നിന്നെ വിളിച്ചു.. അതിന് എന്തിനാ ഇങ്ങനെ കരായണേ..”

അവൻ വീണ്ടും സാധാരണ രീതിയിൽ ചോദിച്ചു.

“രണ്ട് വർഷം കാണാതിരുന്നാൽ മനസ്സിൽ ഉണ്ടായിരുന്ന പ്രണയം മറന്നു പോകുമോ ഋഷി..? ”

ഇടറിയ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവൾ വിതുമ്പി..

“എന്ത് പ്രണയമോ..!!

ആദ്യം ഈ കരച്ചിലൊന്ന് നിർത്ത്.ഇതൊരു പബ്ലിക് പ്ലേസ് ആണ്. നോക്ക് എല്ലാരും നമ്മളെ തന്നെയാണ് നോക്കുന്നത്. ഞാൻ എന്തെങ്കിലും ചെയ്തെന്നെ അവർ കരുതൂ.. സൊ പ്ലീസ് സ്റ്റോപ് ക്രൈയിങ്..”

അവന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞതും അവൾ മിണ്ടാതെ നിന്നു..

“എന്താ മിലു.. പ്രേമം.. മണ്ണാങ്കട്ട എന്നൊക്കെ പറയുന്നേ.. എപ്പോഴെങ്കിലും ഞാൻ നിന്നോട് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ..? നീ തന്നെ ഒറ്റയ്ക്ക് തീരുമാനിച്ചു പറഞ്ഞാൽ എങ്ങനാ…? നീ ചെറിയ കുട്ടിയാ.. നിനക്ക് ഒന്നും അറിയില്ല.. മനസ്സിലെ ചെറിയ ചെറിയ മോഹങ്ങളെ പ്രണയമാണെന്നൊക്കെ പറയുന്നത് അതുകൊണ്ടാ…എനിക്കൊരിക്കലും അങ്ങനെ ഒരു ആഗ്രഹം നിന്നോട് തോന്നിയിട്ടില്ല..

നീയും വെറുതെ അത് മനസ്സിലിട്ട് കുഴപ്പിക്കണ്ട.. നമ്മൾ നല്ല ഫ്രണ്ട്സ് ആയിരുന്നു..അത്രേ ഉള്ളൂ…”

അവൻ പറഞ്ഞു തീരുന്നത് വരെ അവൾ അവന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി നിന്നു.

“താൻ ആഗ്രഹത്തോടെ സ്നേഹിച്ചവനാണോ ഇപ്പൊ ഇങ്ങനെ പറയുന്നേ..”

അവളുടെ ഹൃദയം തുടിച്ചു.

“ഋഷി.. എനിക്കറിയാം നിന്റെ മനസ്സ്… പക്ഷെ ഇപ്പൊ എന്തിനാണ് അതൊക്കെ മറച്ചു വെച്ചുകൊണ്ട് ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല..”

അവളുടെ കണ്ണുകൾ അവനെ അപേക്ഷയോടെ നോക്കി നിന്നു..

“ഒന്ന് നിർത്ത് മിലു..ചെറിയ കുട്ടിയല്ലേ അറിയാതെ എന്തോ പറഞ്ഞതല്ലേ എന്ന് കരുതുമ്പോ.. നീ വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞോണ്ടിരുന്നാൽ എങ്ങനാ..
ഇങ്ങോട്ട് നോക്ക് ഞാൻ വീണ്ടും പറയുവാ.
എനിക്ക് നിന്നോട് അങ്ങോനൊരു ഇഷ്ടം ഇല്ല.. അങ്ങനെ തോന്നിയിട്ടുമില്ല.ഇനി തോന്നാനും പോകുന്നില്ല..

എന്റെ കല്യാണം ഉറപ്പിച്ചിരിക്കുവാ. നീയും കല്യാണത്തിന് ഉണ്ടാവണം എന്ന് ആഗ്രഹിച്ചാണ്, നിന്നെ വിളിക്കാൻ ഞാനിപ്പോ ഇങ്ങോട്ട് വന്നത്. നിനക്ക് പറയാനുള്ളത് ഇതാണെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങോട്ട് വരില്ലായിരുന്നു..”

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും നടന്നകന്നു.

തന്റെ കണ്ണുകളേയും കാതുകളേയും വിശ്വസിക്കാനാകാതെ അവൻ പോയ ദിശയിലേക്ക് നിറമിഴികളോടെ നോക്കി നിന്നു.

“താൻ കൊച്ചു കൊച്ചു മോഹങ്ങളോടെ പടുത്തുയർത്തിയ പ്രണയം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്ന് വീഴുമ്പോൾ ഉള്ള വേദന മരണത്തേക്കാൾ കൊടൂരമാണ്..”

ആ സമയത്ത് അവളുടെ ഹൃദയം വേദനിച്ചതും അങ്ങനെ തന്നെയാവും..

***********
കണ്ണീരോടെ മൃദുല പറഞ്ഞു നിർത്തിയതും മിഥുനയുടെ കണ്ണുകളും അതുപോലെ നിറഞ്ഞൊഴുകി.മിഥു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“ചേച്ചി ഈ കാര്യം സിദ്ധുവേട്ടൻ അറിയണ്ട..
പാവം ഇതറിഞ്ഞാൽ ഒരുപാട് വിഷമിക്കും..”

മിലു കരഞ്ഞുകൊണ്ട് പറഞ്ഞു..

“നിന്റെ സിദ്ധുവേട്ടന് ഇതൊക്കെ അറിയാമായിരുന്നോ..”

അവൾ ആകാംഷയോടെ ചോദിച്ചു.

“അറിയാം ചേച്ചി.. ഏട്ടനാണ് എന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നത്.. അതുകൊണ്ടാണ് ഒരു തടസവും കൂടാതെ ഞാൻ പഠിപ്പ് പൂർത്തിയാക്കിയത്..

സിദ്ധുവേട്ടൻ അന്ന് അങ്ങനെ പറഞ്ഞു മനസ്സിലാക്കിയില്ലായിരുന്നെങ്കിൽ ഓരോന്ന് ചിന്തിച്ച് ഞാൻ പഠിപ്പിൽ ഉഴപ്പിയേനെ.. ഇപ്പൊ എനിക്കെല്ലാം മനസ്സിലായി..”

അവൾ കൂടുതൽ പറയാൻ കഴിയാതെ പൊട്ടിക്കരഞ്ഞു. അത് കണ്ട് മിഥുവിന്റെ ഹൃദയം വേദനിച്ചു.

സിദ്ധുവിനോട് അവൾക്ക് ഉണ്ടായിരുന്ന ബഹുമാനം വീണ്ടും പല മടങ്ങായി വർധിച്ചു. എന്നാൽ തന്റെ അനിയത്തിയെ ഇങ്ങനൊരു അവസ്ഥയിലാക്കാൻ കാരണക്കാരനായവനോട്‌ അടങ്ങാത്ത ദേഷ്യവും അവൾക്കനുഭവപ്പെട്ടു.

“ചേച്ചി..! എനിക്കൊരു വലിയ കമ്പനിയിൽ ജോലി കിട്ടിയിട്ടുണ്ട്..ഇന്നാണ് അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നത്.. ഞാൻ അങ്ങോട്ട്‌ പോയാലോ എന്നാലോചിക്കുവാ..
ചേച്ചി വേണം അച്ഛനോടും അമ്മയോടും സംസാരിച്ചു സമ്മതിപ്പിക്കാൻ..
ഇതെല്ലാം മറക്കാൻ എനിക്ക് ഇപ്പൊ ഇതുപോലൊരു മാറ്റം ആവശ്യമാണ്.
ഇവിടെ നിന്നാൽ ശരിയാവില്ല.. കുറച്ചു ദിവസം ഇവിടെ നിന്ന് മാറി നിൽക്കണം.
പ്ലീസ് ചേച്ചി അവരെ പറഞ്ഞു സമ്മതിപ്പിക്കണം..”

അവൾ കണ്ണീരോടെ പറഞ്ഞതും മിഥുവിന്റെ ഹൃദയത്തിന്റെ വേഗത കൂടി.

“നീ എന്തിനാ മോളെ എല്ലാരേം വിട്ട് ഒറ്റയ്ക്ക് പോയി കഷ്ടപ്പെടുന്നെ.. ആരോ ചെയ്ത തെറ്റിന് മോളെന്തിനാ ശിക്ഷ അനുഭവിക്കണെ..”

മിഥു അവളുടെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല ചേച്ചി.. എല്ലാരും കറക്റ്റ് ആയിരുന്നു ഞാനാ ഒന്നും മനസ്സിലാക്കാതെ തെറ്റ് ചെയ്തത്.ആ തെറ്റ് തിരുത്തേണ്ടതും ഞാൻ തന്നെയാണ്. പ്ലീസ് ചേച്ചി.. എനിക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണം.
ചേച്ചി അച്ഛനോടും അമ്മയോടും സംസാരിക്ക്…”

മൃദുല അപേക്ഷയോടെ പറഞ്ഞപ്പോൾ മിഥുനയ്ക്ക് മറിച്ചൊന്നും പറയാൻ തോന്നിയില്ല..

*************

“ഹലോ… മിഥു..”

സിദ്ധുവിന്റെ ശബ്ദം കേട്ടതും അത്രയും നേരം അടക്കി വെച്ചിരുന്ന കണ്ണീർ കണ്ണുകൾ കടന്ന് പുറത്തേക്ക് വന്നു.. ഒന്നും പറയാൻ കഴിയാതെ അവൾ കരഞ്ഞുകൊണ്ടിരുന്നു.

“മിഥു..!എന്ത് പറ്റി…? ”

അവൻ പരിഭ്രമത്തോടെ ചോദിച്ചു.

അവനെ കൂടി വിഷിമിപ്പിക്കണ്ട എന്ന് കരുതി അവൾ മെല്ലെ കരച്ചിൽ നിയന്ത്രിച്ചു.
ശേഷം..,

“ഒന്നുമില്ല.. സിദ്ധുവേട്ടാ.. മിലു ജോലിക്ക് പോകാൻ പോണോന്ന് പറയുവാ..അതാ അവളെ പിരിയാൻ പോകുന്നു എന്നോർത്തപ്പോ.. കരച്ചില് വന്നു..”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട് മറുപടി പറഞ്ഞു..

“ആഹാ മിലൂന് ജോലി കിട്ടിയോ..? അതിന് നീ എന്തിനാ കരായണേ..ഇത് സന്തോഷിക്കേണ്ട കാര്യമല്ലേ.. നമ്മുടെ മിലുക്കുട്ടി വലിയ കമ്പനിയിൽ ജോലി ചെയ്യാൻ പോകുവല്ലേ..അത് നമുക്ക് അഭിമാനിക്കേണ്ട കാര്യമല്ലേ.. നീ വിഷമിക്കാതെ അവൾക്ക് ധൈര്യം കൊടുക്ക്..”

അവൻ സൗമ്യമായി പറഞ്ഞപ്പോൾ അവളും അത് കേട്ട് ആശ്വസിച്ചു..

“അടുത്ത ആഴ്ച അവള് പോകുവാ.. അവളെ യാത്രയാക്കാൻ ഏട്ടനും വന്നാൽ നന്നായിരിക്കും..; പിന്നെ ഞാനും ഏട്ടന്റെ കൂടെ തിരിച്ചു നാട്ടിലേക്ക് വരുന്നുണ്ട്..”

അവൾ നാട്ടിലേക്ക് വരുന്നു എന്ന് കൂടി പറഞ്ഞത് കേട്ടപ്പോൾ സിദ്ധുവിന് അതിശയമായി.

“ശരി മിഥു… ഞാൻ വരാം…”

അവർ കുറച്ചു നേരം കൂടി സംസാരിച്ചുകൊണ്ട് ഫോൺ വെച്ചു.

അവനോട് സംസാരിച്ചതിന് ശേഷമാണ് അവൾക്കും ആശ്വാസം തോന്നി തുടങ്ങിയത്.ആ സമയം അവൻ അവളുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന സത്യം അവൾ തിരിച്ചറിഞ്ഞു. അവളുടെ മനസ്സ്, സന്തോഷത്തിൽ ഇരുന്നാലും; കഠിനമായ ദുഃഖത്തിൽ ഇരുന്നെന്നാലും; ആദ്യം ഓടിയെത്തുന്നത് അവന്റെ അടുത്തേക്കാണ്. അതവനോട്‌ പങ്ക് വെക്കാൻ മനസ്സ് കൊതിക്കും.ഈ രണ്ട് വർഷത്തിനിടയിൽ താൻ അവനെ എത്ര മാത്രം സ്നേഹിക്കുന്നെന്ന് അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

അവന്റെ മുഖം മനസ്സിൽ പ്രതിഷ്ഠിച്ചുകൊണ്ട് അവന്റെ വാക്കുകൾ വീണ്ടും വീണ്ടും ചിന്തിച്ചു കൊണ്ട് അന്ന് രാത്രി അവൾ നിദ്രയിലേക്ക് വഴുതി വീണു.

**************

“ഹ….ഹ…ഹ… ! അങ്ങനെ എന്റെ ആദ്യ ഘട്ടം വിജയകരാമയി പൂർത്തിയായി.. മിഥു എന്നെ പൂർണ്ണമായും വിശ്വസിച്ചു കഴിഞ്ഞു.. പക്ഷെ ഇതിനൊക്കെ നന്ദി പറയേണ്ടത് ഋഷിയോടാണ്.. അവന്റെ പ്രണയം അവൻ എനിക്ക് വേണ്ടി വിട്ട് തന്നില്ലേ..
ഹഹഹ..!
അവൻ ആരാണെന്ന് പോലും എനിക്കറിയില്ല..പക്ഷെ ഇത്ര വലിയ സഹായം ചെയ്ത് തന്ന അവനെ ഞാൻ ഒരിക്കലും മറക്കില്ല..

വളരെ നന്ദിയുണ്ട് ഋഷി..!ഇത് നിന്റെ മുഖത്ത് നോക്കി പറയാനും എനിക്ക് മടിയില്ല.. നീ എവിടെയാണെങ്കിലും നന്നായിരിക്കണം..”

മനസ്സിൽ ചിന്തിച്ചുകൊണ്ട് ഒരു രാക്ഷസനെ പോലെ അർജുൻ പൊട്ടിച്ചിരിച്ചു.

“ഞാൻ തുടങ്ങിയിട്ടേ ഉള്ളു..ഇനി അങ്ങോട്ട് നോക്കിക്കോ..
ഒരു സിദ്ധു.. പിന്നെ അവനെ തലയിൽ വെച്ച് നടക്കുന്ന ഒരു അമ്മാവനും..രണ്ട് പേർക്കും നല്ല സ്ട്രോങ്ങ്‌ ഡോസ് ഞാൻ വെച്ചിട്ടുണ്ട്..
മിഥൂ… ഇതിൽ നീയാണ് എന്റെ പാർട്ണർ..
ചെറുപ്പത്തിലെ നിന്നെ വെച്ച് എന്റെ ദേഷ്യം തീർത്തത് പോലെ ഇനിയങ്ങോട്ടും നിന്നെ വെച്ച് തന്നെയാണ് ഞാൻ കളിക്കാൻ പോകുന്നത്…”

കണ്ണുകളിൽ കോപം നിറച്ചുകൊണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ആ രാക്ഷസൻ.

“അച്ഛാ.. എന്റെ ആദ്യ ധൗത്യം വിജയകരമായി പൂർത്തിയായി..അവര് കരയുന്നത്; വേദനയിൽ തുടിക്കുന്നത്; അച്ഛൻ കണ്ണുകൾ കൊണ്ട് കാണാൻ പോകുന്നു. അച്ഛൻ അനുഭവിച്ച എല്ലാ അപമാനവും അവരും അനുഭവിക്കും.. അതാണ് അച്ഛന്റെ മോനായ ഞാൻ അച്ഛന് വേണ്ടി ചെയ്യുന്ന ഏറ്റവും മികച്ച കാര്യം… ”

അപ്പോഴേക്കും അവൻ പൂർണ്ണമായും ഒരു രാക്ഷസനായി മാറി കഴിഞ്ഞിരുന്നു.

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24