നിന്നോളം : ഭാഗം 11
നോവൽ
****
എഴുത്തുകാരി: രക്ഷ രാധ
“അമ്മ ഇത് ന്തോന്നൊക്കെയാ ഇ വിളിച്ചു കൂവിയത്…
വന്നവരെല്ലാം ശശിയായി പോയി കഴിഞ്ഞതും ആദി മഹേശ്വരിയോട് ചോദിച്ചു…
സരസു അനുവും കോളേജിൽ പോയിരുന്നു…
“എടാ മോനെ… ഞാൻ നിന്റെ അമ്മയല്ലേ എനിക്കറിഞ്ഞുടെ നിന്നെ….
അവര് സാധാമട്ടിൽ പറഞ്ഞു കൊണ്ട് ഇതെല്ലാം കണ്ടോണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അഭിയുടെ അടുത്തായി ഇരുന്നു…
“എന്റെ മോഹനാമമേ മാമയെങ്കിലും ഇ അമ്മ പറയുന്നത് വിശ്വസിക്കരുത്….. ഞങ്ങൾ തമ്മില് അങ്ങനെയൊന്നും ഇല്ല… സത്യം….
ആദി മോഹനനെ നോക്കി തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു
“അങ്ങനെയാണോ എങ്കിൽ അന്ന് ശങ്കരേട്ടന്റെ വീട്ടകാര് വന്ന സമയത്ത് നിന്റെ റൂമിനകത്തുന്നാണല്ലോ സരസു ഓടി താഴേക്ക് വന്നത്…
“ആര്…. പറഞ്ഞു…എന്റെ റൂമിന്ന് ഒന്നുല്ല… അവള് വെറുതെ… ഇവിടെ… ചുറ്റി വെറുതെ…. നടന്നിട്ട്
അവൻ പരിഭ്രമത്തോടെ കൈക്കൂട്ടികുഴച്ചു കൊണ്ട് പറഞ്ഞു….
“എടാ… എടാ… ഉരുണ്ടു കളിക്കല്ലേ…
“ഇ അമ്മയിത് എന്തോന്നാ പറയണേ അല്ലെങ്കിൽ തന്നെ എന്താ അവൾക്ക് എന്റെ റൂമിനകത് വന്നൂടെ… ശെടാ… അതിന് ഇങ്ങനെയൊക്കെ വ്യഖ്യാനിക്കാമോ…
“ശെരി.. റൂമില് വന്നു…. എന്നിട്ട് നിങ്ങളെന്താ സംസാരിച്ചത്…..
“അത്…. പിന്നെ… ഞങ്ങൾ…. ഇങ്ങനെ… ഓരോ… കാര്യങ്ങൾ….
അവൻ തപ്പിത്തടയുന്നത് കണ്ടതും മഹേശ്വരി ചിരിയോടെ തലകുലുക്കി…
” അമ്മയ്ക്കിപ്പോ എന്താ…. ഞങ്ങൾക്ക് ഒന്ന് സംസാരിച്ചൂടെ… എന്താ മാമേ… മാമ പറയ്യ്…. അതിലെന്താ കുഴപ്പം….
ആദി മോഹനന് നേരെ തിരിഞ്ഞതും അയാൾ മഹേശ്വരിയെ നോക്കി
“എന്റെ ഏട്ടാ…. ഇ വൃത്തികെട്ടവൻ ആ കൊച്ചിനോട് ഉമ്മ ചോദിക്കുവായിരുന്നു….
ശങ്കരനും മോഹനനും നീലിമയും ചിരിയോടെ വാ പൊത്തി….
ആദി വാ തുറന്നു ഇരുന്നു പോയി…..
അമ്മുവാണെങ്കിൽ ഇതൊക്കെ എപ്പഴായിരുന്നു എന്ന മട്ടിൽ അഭിയെ നോക്കി…. അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…
“എന്നോട് അവളത് പറയുമെന്ന് പറഞ്ഞപ്പോ ഇവൻ….
“അമ്മെ…….. !!!!!!!!!
“ഞാൻ പറയട്ടെടാ…..
“വേണ്ടാ…….. !!!!!!!!!!
“ഇപ്പോ എല്ലാവർക്കും കാര്യം മനസിലായല്ലോ…. രണ്ടും കൂടി നമ്മുടെ മുന്നിലെ ഉള്ളു ഇ അടിയും പിടിയുമൊക്കെ…. ഉള്ളിൽ സ്നേഹം ഒളിപ്പിച്ചു വച്ചേക്കുവായിരുന്നു…. കള്ള പിള്ളേര്…
“എന്റെ മക്കളെ ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഒരു വാക്ക് പറയരുന്നില്ലേ…. ഞങ്ങൾ കെങ്കേമമായി നടത്തി തരില്ലായിരുന്നോ നിങ്ങളുടെ കല്യാണം.. അല്ലെ മോഹനേട്ടാ
ശങ്കരൻ ചിരിയോടെ മോഹനനെ നോക്കി പറഞ്ഞു..
“പിന്നല്ലാതെ…..
ആദി തലയ്ക്ക് കൈകൊടുത്തു ഇരുന്നു പോയി…
എന്റെ ദൈവമെ ഞാനിനി എന്തു പറഞ്ഞാ ഇ കിളിപോയ മുതലുകളെയൊക്കെ ഒന്ന് പറഞ്ഞു മനസിലാക്കിക്കുക….കാര്യങ്ങളെല്ലാം പറയാമെന്നു വെച്ചാൽ…. അയ്യേ നാണക്കേട്… ആ സരസമ്മ ഒറ്റ ഒരുത്തിയാണ് ഇതിനെല്ലാം കാരണം…🤦♂️…
അല്ല… എന്തായാലും അവളീ കല്യാണത്തിന് സമ്മതിക്കാൻ പോകുന്നില്ല… അപ്പോ പിന്നെ ഞാനെന്തിന് ടെൻഷൻ അടിക്കണം…. പറയുന്നെങ്കിൽ അവള് തന്നെ എല്ലാം പറയട്ടെ…. കൊറച്ചു ദിവസം നാണക്കേടുണ്ടാക്കും…. പിന്നെ… പിന്നെ
അതങ്ങ് ശീലമായിക്കൊള്ളും…
ആ അതന്നെ….
“എനിക്ക് ഡ്യൂട്ടിക്ക് പോവാൻ സമയമായി ഞാൻ പോവുവാ…
ആദി എഴുന്നേറ്റു….
“നീ ഒന്നും പറഞ്ഞില്ലല്ലോടാ…..
“സരസുന് സമ്മതമാണെങ്കിൽ എനിക്കും സമ്മതമാ….
അത്രെയും പറഞ്ഞവൻ റൂമിലേക്ക് പോയി..
🤐☹️🤐
സരസുവിന്റെ പാതികിളി അപ്പോഴും ദൂരദേശത്തായിരുന്നു….
ഒറ്റയെണ്ണത്തിനും നന്ദിയില്ലാ….. കണ്ടില്ലേ കാര്യങ്ങളൊക്കെ കഴിഞ്ഞു എക്സാം ഹാളിൽ വന്നിരിക്കുമ്പോഴും അമ്മായിടെ വാക്കുകൾ ബാഹുബലിയെ കാലകേയന്റെ സൗണ്ട് എഫ്റ്റിൽ ഇങ്ങനെ മുഴങ്ങി കേൾക്കുന്നു…. ക്യുസ്റ്റയന് പേപ്പറിലെ അക്ഷരങ്ങളൊക്കെ ത്രി ഡി പോലെ കാണുന്നു..
അല്ലെങ്കിലേ ദുര്ബലൻ ഇപ്പോ ഗർഭിണിയെന്ന് പറയുന്നത് പോലെയായി എന്റെ എക്സാം എഴുത്ത്…
എന്തൊക്കെയോ എഴുതി വെച്ച് മൂന്നു മണിക്കൂർ എക്സാം ഒന്നര മണിക്കൂറിൽ എഴുതി കൊടുത്തു ഇറങ്ങി…
അഭി പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു…
അനു അവനെ കണ്ടതും വെട്ടിത്തിരിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടന്നു….
എനിക്കാണെങ്കിൽ മൂട്ടില് തീയിട്ട അവസ്ഥയായൊണ്ട് ബസ് കാത്തു നിൽക്കാനുള്ള ക്ഷമ ഇല്ലായിരുന്നു…
വായയിൽ തോന്നിയ അഞ്ചാറ് ശ്ലോകഭാഷ രണ്ടിനും കൂടി വീതിച്ചു കൊടുത്തപ്പോ കാര്യങ്ങൾ സെറ്റ്…
വണ്ടി വീടെത്തുന്നതിന് മുന്നേ ഞാൻ ചാടിയിറങ്ങി….
ഉള്ളിലെ വെപ്രാളം എനിക്ക് തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ…
“അവരാരും അവിടില്ല…..നിങ്ങളുടെ ജാതകവും കൊണ്ട് പോയേക്കുവാ ജ്യോത്സ്യന്റെ അടുത്തേക്ക് പോയേക്കുവാ
അഭി വിളിച്ചു പറയവേ സരസു കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…
“നീ ആദ്യം ഒരിടത് നിൽക്ക് എന്നിട്ട് ഇത് പറ അന്ന് അച്ഛന്റെ വീട്ടീന്ന് എല്ലാവരും വന്നപ്പോ നീ മുകളിൽ ആദിയുടെ മുറിയിൽ എന്തെടുക്കുവായിരുന്നു…
അഭി പോലീസുകാരുടെ മട്ടിൽ അവളോട് ചോദിച്ചു..
“ആദിയേട്ടൻ എന്റെ റെഡ്ഢിയെ എടുത്തോണ്ട് പോയെടാ ഞാനത് വാങ്ങിക്കാൻ ചെന്നതാ… അതിനിപ്പോ ന്താ… അതാണോ ഇപ്പൊഴത്തെ വിഷയം.. അമ്മായി ഇത് എന്ത് കണ്ടിട്ടാണ് ഇങ്ങനൊക്കെ വിളിച്ചു കൂവിയതെന്നാണ് എനിക്ക് മനസിലാവാത്തത്..
“ഇത് തന്നെയാണ് കാര്യം….
അഭി ഉണ്ടായ സംഭവങ്ങളൊക്കെ പറഞ്ഞു
“എന്റെ കൃഷ്ണ….
സരസു തലയിൽ അടിച്ചു കൊണ്ട് മുറ്റത് മണ്ണിലേക്ക് ന കുത്തിയിരുന്നു….
അഭിയും അനുവും അവളുടെ രണ്ടു വശത്തായി ഇരുന്നു കൊണ്ടവളെ നോക്കിയിരുന്നു…
“ഇതിപ്പോ ഞാനൊന്ന് വെറുതെ ഊതിയപ്പോ തന്നെ പറക്കുനെന്നായല്ലോ….
“നീ കാര്യം പറ അവിടെന്തായിരുന്നു…. ഇനി നിങ്ങള് തമ്മില് വല്ല അവിഹിതവും….
“പ്ഫാ…..
അഭി രണ്ടടി മാറി ഇരുന്നു…
എടാ തെണ്ടി ഞാൻ നിന്റെ അപ്പന് പറയാത്തതെ അതെന്റെ മാമനായൊണ്ട…. കേട്ടോടാ പരനാറി…. അവന്റമ്മുമ്മേടെ അവിഹിതം…
“അപ്പോ പിന്നെ എന്താ ഉണ്ടായത്…
അനു തിടുക്കത്തിൽ ചോദിച്ചു..
പാവം അവളുടെ പ്രണയമല്ലേ… ഞാനതിനെക്കുറിച്ചു വിട്ടു പോയിരുന്നു..
പിന്നെ ഞാനൊന്നും മറച്ചു വയ്ക്കാതെ എല്ലാം പറഞ്ഞു…
“എടി തെണ്ടി… നീ ഞാൻ വരാത്ത ഗ്യാപ്പിൽ സിനിമ ക്ക് പോയല്ലേ… യു ചീറ്റ്….. വെട്ടി… നിന്നോടുള്ള കൂട്ട് വെട്ടി കട്ടിസ്… ബൈ…
പറഞ്ഞു തീർന്നതും എന്റെ നേരെ ചെറുവിരൽ ഉയർത്തി കട്ടി കാണിച്ചു അവളെഴുന്നേറ്റു
“കൊടുംകാറ്റില് ആന പാറിപോയപ്പോഴാണ് അവൾഡാമ്മുമ്മേടെ സിൽമാ… ഇരിക്കടി അവിടെ… !!!!!
അഭിയുടെ ഒറ്റ ഡയലോഗിൽ അവൾ മുഖം വീർപ്പിച്ചൊണ്ട് താഴേക്ക് ഇരുന്നു…
“ആദി പറഞ്ഞിട്ടുണ്ട് നിനക്ക് സമ്മതമാണെങ്കിലെ അവനും സമ്മതം ഉള്ളുവെന്ന്…. സൊ ഡോണ്ട് വെറി…
“എല്ലാരും ഇങ്ങോട്ട് ഒന്ന് വന്നോട്ടെ… ഇവളുടെ കാര്യം കൂടി ഞാനിന്ന് തന്നെ അമ്മായിയോട് പറയുന്നുണ്ട്…
“എന്റെ എന്ത് കാര്യം…
അനു കണ്ണു മിഴിച്ചു…
സരസു അതിന് മറുപടി പറയുന്നതിന് മുന്നേ ഗേറ്റ് തുറന്നു നീലിമ കയറി വരുന്നത് കണ്ടത്… പിറകെ മോഹനനും….
അവളുടനെ അയാള്തടടുത്തെക്ക് ഓടി ചെന്നയാളെ കെട്ടിപിടിച്ചു..
അയാളവളെയും ചേർത്ത് പിടിച്ചു അകത്തേക്ക് കയറി…
പിറകെ തന്നെ മഹേശ്വരിയും ശങ്കരനും അകത്തേക്ക് കയറവെ അമ്മു പുറത്തു അഭിയുടെ അടുക്കലേക്ക് ചെന്നു..
“ഞങ്ങൾ നിങ്ങള് രണ്ടാളുടെയും ജാതകം ജോത്സ്യരെ ഒന്ന് കൊണ്ട് കാണിക്കാൻ പോയതാ അതും നീലുവെച്ചിയുടെ നിർബന്ധം കൊണ്ട് പക്ഷെ പറയാതെ വയ്യ… അസൽ പൊരുത്തം…. ദീർഘ കാല ദാമ്പത്യ… കാണാനേ…. അതോണ്ട് നിശ്ചയത്തിന്റെ മുഹൂർത്തം കൂടി ഞങ്ങളങ്ങു നോക്കി…. അടുത്ത മാസം 10തിയതി….
മഹേശ്വരി ഉത്സാഹത്തോടെ പറയവേ സരസു ഒന്നും മിണ്ടാതെ മോഹനനെ നോക്കി..
“അവിടെ നോക്കണ്ട…. അച്ഛന്റെ പുന്നാര സരസു എല്ലാം കാര്യങ്ങളും പറയാറുണ്ടായിട്ടും ഇ പ്രണയം മാത്രം പറയാത്തതിൽ ചെറിയ പരിഭവം ഒഴിച്ചാൽ മോഹനേട്ടന് സന്തോഷാ… അല്ലെ ഏട്ടാ…
“അങ്ങനൊന്നുല്ല… സന്തോഷം മാത്രമേ ഉള്ളു…. എന്റെ ഇങ്ങനൊരു ആലോചനയുണ്ടായിരുന്നു…. അവളെ ദൂരേക്ക് അയക്കണ്ടല്ലോ എന്ന് മാത്രേ എന്റെ മനസ്സിലപ്പോ ഉണ്ടായിരുന്നുള്ളു….
രണ്ടാളും അടികൂടി നടക്കുന്നോണ്ട് ചെറിയൊരു ആശങ്കയും…
ഇപ്പോ രണ്ടാൾക്കും പരസ്പരം ഇഷ്ട്ടാണെന്ന് അറിഞ്ഞപോ ശെരിക്കും ഒരുപാട് സന്തോഷം തോന്നി…. കണ്ണെത്തും ദൂരത്തു തന്നെ ന്റെ കുഞ് ജീവിക്കുന്നത് എനിക്ക് മരിക്കണ വരെ കാണാല്ലോ…
മോഹനൻ നിറഞ്ഞ ചിരിയാലെ അവളെ ഒന്നുകൂടി ചേർത്തിരുത്തികൊണ്ട് പറഞ്ഞു അയാളുടെ കണ്ണുകൾ സന്തോഷത്താൽ ചെറുതനെ നനഞ്ഞിരുന്നു…
അത് കാണവേ അവളുടെ നെഞ്ചിലൊരു നീറ്റലുണ്ടായി.. ഇതൊന്നുമല്ല സത്യമെന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് അവൾക് തോന്നി…
മഹേശ്വരി എഴുനേറ്റു അവള്കരികിലായി വന്നിരുന്നു…
“ഇനി ചോദിക്കേണ്ട കാര്യമില്ല… എന്നാലും അമ്മായി ചോദിക്കുവാ എന്റേട്ടന്റെ പൊന്നു മോളയായിട്ട് ഞങ്ങളുടെ സ്വന്തം സരസുവായിട്ടാണ് നീ ഇത്ര നാളും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്….
ഇനി മുതൽ എന്റെ ആദി ടെ ഭാര്യയായി മരുമകളേക്കാൾ എന്റെ മകളെന്ന സ്ഥാനം കൂടി ഏറ്റു വാങ്ങി ഞങ്ങളുടെ വീട്ടിലേക്ക് വരാൻ നിനക്ക് സമ്മതമല്ലേ മോളെ…
അവളുടെ മുടിയിൽ തഴുകി കൊണ്ട് അവര് ചോദിക്കവേ അവളൊന്നും മിണ്ടാതെ പരവേശത്തോടെ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി…
രണ്ടു പേരുടെ മുഖത്തും സന്തോഷമാണ്…. ഇത്ര നാളും എല്ലാം നിന്റെ ഇഷ്ടം മോളെ എന്നെ അച്ഛൻ പറഞ്ഞിട്ടുള്ളു…. അതിനി എത്ര വലിയ കാര്യമായാലും… അതിന് അമ്മ അച്ഛനോട് വഴക്കടിക്കാറുള്ളപ്പോ അച്ഛൻ പറയാറുണ്ട് “നമ്മളല്ലാതെ വെറെ ആരാടി നമ്മുടെ പിള്ളേരുടെ ഇഷ്ടം നോക്കേണ്ടതെന്ന് ”
ആ അച്ഛനിന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു കാര്യത്തിന് സ്വയം ഉത്തരം കണ്ടെത്തി സന്തോഷിക്കുന്നു… അച്ഛന്റെ നോട്ടത്തിൽ അത് തന്റെ ഇഷ്ട്ടമായിരുന്നു…
താൻ എല്ലാവരിൽ നിന്നും ഒളിപ്പിച്ചൊരു കാര്യം.. പക്ഷെ സത്യം അതല്ലല്ലോ…
അവളൊന്നും മിണ്ടാതെ മുറിയിലേക്ക് ഓടി…
പിറകിൽ നിന്നുയരുന്ന തന്റെ നാണത്തെ ചൊല്ലിയുള്ള കളിയാക്കലുകൾ ഒന്നും തന്നെ അവൾ കേട്ടതേയില്ല…
വൈകിട്ടു ഹരി വന്നപ്പോഴാണ് അവൾ റൂമിൽ നിന്ന് പുറത്തിറങ്ങിയത്
അവനൊരൊന്നു പറഞ്ഞവളെ കളിയാക്കിയെങ്കിലും അവളൊന്നിനും പ്രതികരിക്കാത്തത് കണ്ട് അവന് സംശയമായി
“എടി സരസമ്മേ…….
“എന്താ… .. !!!!!!!!!!!!!!!!!!!!!!!!!!!!!!!!
എട്ടുദിക്ക് പൊട്ടുമാറു ഒച്ചയെടുത്തു അവൾ ചോദിക്കുന്നത് കേട്ട് അവൻ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെ അവളുടെ തലയിലൊന്ന് കൊട്ടി കൊണ്ട് പുറത്തേക്ക് ഓടി…. അവൾ പിറകെ വരുമെന്ന് വിചാരിച്ചു അപ്പുറത്തേക്ക് ചാടാനായി അരമതിലിൽ കയറി ഇരുന്നെങ്കിലും അരമണിക്കൂർ ആയിട്ടും അവളുടെ അനക്കമൊന്നും കാണാതെ വന്നു നോക്കവേ അവളുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു…
“അവളിക്കിത് എന്തു പറ്റിയമ്മേ…
ഹരി അടുക്കളയിലെ തിട്ടയിലേക്ക് കയറി ഇരുന്നു കൊണ്ട് നീലിമയോട് ചോദിച്ചു
“ആ… ആ പെണ്ണിന് ഓരോ സമയം ഓരോ സ്വഭാവമല്ലേ…
അവനോടങ്ങനെ പറഞ്ഞു ഒഴിഞ്ഞെങ്കിലും അവരുടെ മനസിലും ഒരാശങ്ക തോന്നാതിരുന്നില്ല…
🙅🙄🤦♂️
വാതിലിൽ തുടരെയുള്ള മുട്ട് കേട്ടാണ് സരസു എഴുന്നേറ്റത്…. ഹരിയാവും എന്ന് വിചാരിച്ചു കുറച്ചു ദേഷ്യത്തിലാണ് അവൾ വാതില് തുറന്നത്…
അഭിയായിരുന്നു…
“നീ ഇങ്ങനെ ഇതിനകത്ത് ഒതുങ്ങി കൂടി ഇരിക്കാതെ വന്നേ ആദി വന്നിട്ടുണ്ട് നമുക്കവനോട് ചെന്ന് സംസാരിക്കാം… അല്ലാതെ ഇങ്ങനെ ഇരുന്നാൽ ഇങ്ങനെ ഇരിക്കാം…
അതന്നെ എന്തെങ്കിലും ഉടനെ ചെയ്തേ പറ്റു.. ഇല്ലെങ്കിൽ ഞാൻ കുടുങ്ങി പോകും
“അനു എവിടെ….
“ആ ഞാൻ കണ്ടില്ല… അടുക്കളയിൽ നിൽപ്പുണ്ടെന്ന് തോന്നുന്നു…
നേരെ അടുക്കളയിൽ പോയി അനു വിനെ പിടിച്ചു വലിച്ചു ഞാൻ നടന്നു
നമ്മടെ മലയാളം സീരിയൽ സീരിയസ് ബിജിഎം പോടുങ്ങോ…. (കാണാത്തൊര് നമ്മുടെ ബാഹുബലിയിൽ പ്രഭാസ് അണ്ണൻ ശിവലിംഗം പോകുന്നുമ്പോഴുള്ള മ്യൂസിക് വെച്ച് അഡ്ജസ്റ്റ് )
ടുട്ടു ടു രു…. ടു ടു രു…. ട്ടുരു… തുരു……..
“എടി…. കൈ വിടടി…. എടി എന്റെ അച്ചപ്പം…..
അച്ചപ്പം അല്ല കൊഴലപ്പം…
ഞാനവളെ രക്ഷിക്കുന്ന നായികയാവാൻ ശ്രെമിക്കുമ്പോ അവളവിടെ കൈവലിക്കാൻ നോക്കി എന്നെ വില്ലത്തിയാക്കാൻ നോക്കുന്നു.
ഇവളെ ഞാനിന്ന്
അച്ചപ്പം പിടിച്ചു വാങ്ങി ഞാൻ വായില് കുത്തിക്കേറ്റി..
പുല്ല്…. അണ്ണാക്കിൽ കുത്തിക്കേറി…. നോവുന്നു… എങ്ങനെയോ മൊത്തം തിന്നു പിന്നെയും പിടിച്ചു വലിച്ചു നടന്നു….
അഭി പിറകെയും…..
വ്യാധിയുടെ മുറിയില് കൊണ്ട് നിർത്തി ഞാൻ കൈകുടഞെരിന്നു മാറ്റിനിർത്തിയതും അവളുടനെ എന്റെ അരികിലോട്ട് തന്നെ വന്നു നിന്നു…
ബെഡിൽ ഇരുന്നു ഫോണിൽ ന്തോ നോക്കിയിരുന്ന ആദി തലയുയർത്തി നോക്കവെയാണ് മൂന്നെണ്ണത്തിനെയും കണ്ടത്…
“എന്താ നിങ്ങളുടെ ഉദ്ദേശം… ഇ പാവപ്പെട്ടവന്റെ പെണ്ണിനെ പറഞ്ഞു ചതിച്ചിട്ടു ഒടുക്കം എന്നെ കെട്ടി സുഗിച്ചു ജീവിക്കന്നാ… അവളുടെ ഏട്ടനെ ഇവിടില്ലതുള്ളൂ ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ട്…
ആദി അവളെ അന്തം വിട്ടു നോക്കി നിന്നു..
“നീ ഇത് ന്തോന്നൊക്കെയാ സരസു ഇ പറയുന്നത് അതിന് ആദിയേട്ടൻ……
അനു പറയവേ സരസു അവളെ തടഞ്ഞു
“നീ മിണ്ടരുത്….. നിനക്ക് വോയിസ് ഇല്ല…..
“ഇയാളെ വെറുതെ വിടില്ല ഞാൻ….. അങ്ങനിപ്പോ ഇയാള് എല്ലാരുടെയും മുന്നില് നല്ല പിള്ള ചമയണ്ട… തന്റെ ഒരു ഉഡായിപ്പും ഇവിടെ നടക്കില്ല…തന്റെ കപട മോന്തായം ഞാനിന്ന് തന്നെ എല്ലാർക്കും മുന്നില് വെച്ച് വലിച്ചു കീറും.. ഹോസ്പിറ്റലിൽ ഒരുത്തി… വീടിനടുത്തു ഒരുത്തി… തനിക്കു നാണമില്ലെടോ…. താനൊരു ഡോക്ടർ അല്ലെ… കോഴി….
ആദി കൈകെട്ടി അവളെ തന്നെ നോക്കി നിന്നു…
സരസു കത്തി കേറുവാണ്….
“തന്നെപോലുള്ളവരാണ് പെൺകുട്ടികളെ പറഞ്ഞു ചതിച്ചു അവരുടെ ജീവിതം തന്നെ നശിപ്പിക്കുന്നത്… ഇത് പോലെ എത്ര പെൺപിള്ളേരെ താൻ വഴിയാധാരം അക്കിട്ടുണ്ടടോ…. പറ…. എന്തെ വായില് നാക്കില്ലേ…. പറയണം മിസ്റ്റർ. ആദിശങ്കർ…
അതിന് മറുപടി പറയാതെ അവൻ സരസു വിന് അരികിലായി മുഖം കുനിച്ചു നിൽക്കുന്ന അനുവിന് നേരെ തിരിഞ്ഞു….
“അനു… ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ നിന്നെ എനിക്ക് ഇഷ്ടമാണെന്ന്….
ശാന്തമായിരുന്നെങ്കിലും ആ വാക്കുകളിലെ കടുപ്പം അവൾക്ക് മനസിലായി…
ഇല്ലെന്ന അർത്ഥത്തിൽ അവൾ തലയാട്ടി…
“പിന്നെ നിന്റെ കൂട്ടുകാരി ഇവിടെ കിടന്നു വിളിച്ചു കൂവുന്നതിന്റെ അർത്ഥം…നിന്നോട് ഞാൻ പറഞ്ഞല്ലോ നിനക്കിഷ്ടമുള്ളയാളെ എന്നോട് പറയ്യ് ഞാൻ കാര്യങ്ങൾ സംസാരിക്കാമെന്ന്…
“പൊന്നു ആദിയെട്ടാ എനിക്കൊരു അബദ്ധം പറ്റിയതാ ഞാനിനി തെണ്ടിക്ക് എന്നോട് വല്ല ഇഷ്ടവും ഉണ്ടോന്നറിയാൻ വേണ്ടി ചുമ്മ പറഞ്ഞതാ എനിക്ക് പ്രണയം ഉണ്ടെന്നൊക്കെ…. പക്ഷെ ആദിയേട്ടന്റെ പേരൊന്നും ഞാൻ ഇവരോട് പറഞ്ഞില്ല…. സത്യം… പിന്നെ അഭിയായോണ്ട ഞാൻ ആദിയേട്ടനോട് പറയാൻ മടിച്ചേ… സോറി
അനു അഭിയെ ചൂണ്ടി പറയവേ അവന്റെ കിളി പോയിരുന്നു..
“അപ്പോ പിന്നെ അന്ന് ആദിയേട്ടനെ കളിയാക്കിയപ്പോ നീ ഇവനെ ചീത്ത വിളിച്ചതോ
സരസു അവിശ്വസനീയതയോടെ ചോദിച്ചു…
“അത് പിന്നെ ആദിയേട്ടനെ പറഞ്ഞതിനല്ല… ആ കൃതിയെ ഇവനിഷ്ടയിന്ന് പറഞ്ഞതിന്റെ ദേഷ്യത്തിലാ ഞാൻ….
അനു പറഞ്ഞു നിർത്തവേ സരസു ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി
“നിനക്ക് ഇവളെ ഇഷ്ടമാണോ….
ആദി ചോദിക്കവേ അഭി നാണം വന്നത് പോലെ തറയിൽ കാല് കൊണ്ട് കളം വരച്ചു കൊണ്ട് മൂളിയതും അനുവിന്റെ മുഖതും നാണം വന്നു…
എന്നെ ട്രാപ്പിലാക്കിട്ടു രണ്ടും കൂടി നാണിക്കുന്നു… നാണം കെട്ട ജന്തുക്കൾ…
അവരെ നോക്കി മനസ്സിൽ പിറുപിറുത്തോണ്ടു ഇരുന്നപ്പോഴാണ് തൊട്ടടുത്തു തന്നെ തന്നെ നോക്കി കലിപ്പിച്ചു നിൽക്കുന്ന ആദിയെ അവൾ കണ്ടത്…
“അപ്പോ എല്ലാം സെറ്റ്… ഒക്കെ ബൈ… വിളക്ക് കത്തിക്കാൻ സമയമായി… ഞാൻ പോണു…
അതും പറഞ്ഞു സരസു മുന്നോട്ട് നടന്നതും പിറകിൽ നിന്ന് ബനിയനിൽ പിടി വീണിരുന്നു…
ആദി ഒരു പൂച്ച കുഞ്ഞിനെ പോലെ പൊക്കിയെടുത്തു
അകത്തേക്ക് കയറ്റി…
“എന്നെ എന്തൊക്കെയാ പറഞ്ഞെ.. ഞാൻ ചതിച്ചു ഞാൻ കോഴിയാണ്… ഉടായിപ്പ്… നല്ല പിള്ള ചമയുന്നു….
“😁അതൊരു മിസ്സ് അണ്ടർ സ്റ്റാൻഡിന്റെ പുറത്തു പറഞ്ഞതാ ആദിയേട്ടൻ ക്ഷമിക്കണം 😩… എന്നെ എല്ലാരൂടെ ട്രാപ്പിലാക്കിയതാ… ഞാനറിഞ്ഞില്ല ഇ കണ്ണ് പൊത്തി കളി..
ഒന്നും സീരിയസ് ആക്കി എടുക്കരുത്…അത് പോലെ ഇ കല്യാണത്തിന് പിന്മാറുകയും വേണം … ഇതിന്റൊരു നിവേദനമാണ്…. സ്വീകരിക്കണം….. പ്ളീച്.. ഞാൻ വേണേ കാല് പിടിക്കാം
“അതെങ്ങനെ…. എന്നെ ഇത്രെയൊക്കെ നന്നായിട്ട് അറിയുന്ന നിന്നെ ഞാനെങ്ങനെ കൈവിടും എന്റെ സരസമ്മേ…. അതോണ്ട് ഞാനിനി ഇവളെയെങ്കിലും പിടിച്ചു തലയിൽ വെക്കുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രം…
ആദി ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി….
അത്പോലെ ഞാനല്ലാതെ വേറൊരുത്തനും ഇനി നിന്നെ കെട്ടാൻ ഞാൻ സമ്മതിക്കുകയും ഇല്ല…..
അപ്പോ പോട്ടെ എന്റെ രാസാത്തി….
അവളുടെ മുഖത്തിനരികിലായി മുഖം താഴ്ത്തി മീശ പിരിച്ചു അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് അവൻ പുറത്തേക്ക് പോയി…
സരസു വായും തുറന്നു നിന്നു പോയി….
വഴിയേ പോണ പണി ഇരന്നു വാങ്ങാൻ സരസമ്മേടെ ജീവിതം പിന്നെയും ബാക്കി..
(തുടരട്ടെ )