Thursday, December 19, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 20

നോവൽ
******
എഴുത്തുകാരി: ബിജി

അവൻ കുനിഞ്ഞ് അവളുടെ മാറിൽ ഒട്ടിച്ചേർന്ന് കിടന്ന താലിയിൽ മൃദുവായി ചുംബിച്ചു. അവളുടെ ഉടലൊന്നു പിടഞ്ഞു. ഛീ…. വഷളൻ. അവളവനെ തള്ളി

പോടീ എന്നെക്കുറിച്ച് അപവാദം പറയാതെ അവളെ ഒന്നുകൂടി ചേർത്തു നിർത്തി ആ നെറ്റിയിൽ ചുംബിച്ചു

ഇന്ദ്രാ… ഞാനെത്ര മാത്രം സന്തോഷിക്കുന്നു എന്നറിയുമോ നമ്മളെ സ്നേഹിക്കുന്നവരുടെ അനുഗ്രഹത്തോടെ ഒന്നാകാൻ കഴിയുമെങ്കിൽ അതിൽപ്പരമൊരു പുണ്യമുണ്ടോ…..

ജന്മജന്മാന്തര സുകൃതം…”
അവൻ്റെ നെഞ്ചിലേക്ക് മുഖമർപ്പിച്ച് അവൾ നിന്നു.

എന്നും വേദനകൾ മാത്രമെ നിനക്കു ഞാൻ തന്നിട്ടുള്ളു മാപ്പു ചോദിച്ചാൽ പോലും നിനക്കു ഞാൻ നല്കിയ വേദനകൾക്കു പകരമാവില്ല……

“ഒരുറപ്പു മാത്രം ഞാൻ നിനക്കായി നല്കാം ഈ നെഞ്ചിലെ ഇടിപ്പ് അവസാനിക്കുന്നിടത്തോളം നീ ഇവിടുണ്ടായിരിക്കും….” ഇന്ദ്രൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“പ്രാണനാഥാ …..ഞാൻ താങ്കളുടെ പ്രണയ തടവറയിൽ വിലയം പ്രാപിച്ചോട്ടെ…..”
യദുവിൻ്റെ സംസാരംഇന്ദ്രനിൽ പൊട്ടിച്ചിരി ഉണർത്തി

“എൻ്റെ അമ്മ എന്നെക്കാൾ മുന്നേ ആഗ്രഹിച്ചതാ നമ്മളൊന്നാകണമെന്ന് അത്രയ്ക്കധികം ഈ ബുദ്ധൂസ് അമ്മയുടെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്
എൻ്റെയും…..”

“ഇന്ദ്രാ…. ആൻ്റി എല്ലാം അറിയേണ്ടതല്ലേ
ആൻ്റി നമ്മളെ അറിയിക്കാതെ വേദന കടിച്ചമർത്തി നില്കുവാ
അതെന്തോ എനിക്കു സഹിക്കാൻ കഴിയുന്നില്ല…..”

“ഞാനെങ്ങനെ അമ്മയെ……. ഗദ്ഗദത്താൽ തൊണ്ടക്കുഴിൽ വാക്കുകൾ തടയുന്നു.

നീ വരുമല്ലോ… എന്നെങ്കിലും ഒരിക്കൽ ആ മനസ്സും ശരീരവും ഇതു കേൾക്കാൻ പാകപ്പെടുമ്പോൾ ….അമ്മയ്ക്കു അറിയാൻ താല്പര്യം ഉണ്ടെങ്കിൽ പറയാം…

എന്താന്നു വച്ചാൽ അപ്പോൾ തീരുമാനിക്കാം
അവൻ്റെ ചുണ്ടുകൾ വിറകൊണ്ടു. സ്ട്രെസ്സ് താങ്ങാനാവാതെ നെറ്റിയിൽ കൈതാങ്ങി…..

ഇന്ദ്രാ… അവളവൻ്റെ മുഖം തൻ്റെ തോളിൽ ചേർത്തു വച്ചു.

അവൻ്റെ മുടിയിഴകളിൽ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴവളിൽ കാണാൻ കഴിഞ്ഞത് ഒരമ്മയുടെ വാൽസല്യമായിരുന്നു…….

കുറച്ചു നേരത്തിനു ശേഷം ഇന്ദ്രൻ അവളിൽ നിന്നകന്നു….. ആരോടെക്കെയോ ഉള്ള വിദ്വേഷങ്ങൾ ആ മുഖത്തു തെളിഞ്ഞു കാണാം

“അച്ഛൻ……
ആ വാക്കിനോടു പോലും വെറുപ്പായിരുന്നു
അറിവായ പ്രായത്തിലാണ് എൻ്റെ അമ്മ നേരിട്ട കൊടും ക്രൂരത അറിവായത് ഒരു കത്തിയാൽ കുത്തിക്കീറാനുള്ള പക ആ ചെറിയ പ്രായത്തിൽ ഉടലെടുത്തു

. ആ നീചൻ്റെ മകനായതിൽ എന്നോടു തന്നെ വെറുപ്പായിരുന്നു.

അതിൽ നിന്നെല്ലാം പിൻതിരിപ്പിച്ച് നേർവഴിക്ക് നടത്തിയത് ശേഷാദ്രി സാറായിരുന്നു…. അദ്ദേഹത്തിൻ്റെ സാമിപ്യം അമൃതിന് തുല്യമായിരുന്നു.

എനിക്ക് എഴുത്തിലുള്ള കഴിവ് ആദ്യം മനസ്സിലാക്കിയത് അദ്ദേഹമാണ് ജനിപ്പിച്ചയാളുടെ കാലനാകേണ്ട എന്നെ എഴുത്തിലേക്ക് ഡൈവേർട്ട് ചെയ്തു വിട്ടു….
അവനൊന്നു ചിരിച്ചു.

“നിൻ്റെ അച്ഛനോടുള്ള വാശി കൊണ്ടൊന്നുമല്ല….. എൻ്റെ അമ്മയെ നിൻ്റെ അച്ഛൻ അധിക്ഷേപിച്ചപ്പോൾ ഇതിനു കാരണക്കാരനായ ആളോട് കാലങ്ങളായി മൂടി കിടന്ന പക പിന്നെയും കത്തിജ്വലിച്ചു……”

പീന്നിടങ്ങോട്ട് എൻ്റെ പിതൃത്വം അന്വോഷിച്ചുള്ള യാത്ര ആരംഭിച്ചു.
ശേഷാദ്രി സാറിൻ്റെ സ്വാധീനത്തിൽ ആ കാലയളവിൽ സംഗീത കോളേജിൽ ജോലി ചെയ്തവരേ കുറിച്ച് അറിയാൻ സാധിച്ചു. മിക്കവരും അറുപത് വയസ്സിന് മുകളിലായിരുന്നു
അവർക്കാർക്കും ഒരറിവും ഇല്ലായിരുന്നു

അയാളെ ഒരിക്കലും വെളിച്ചത്തു കൊണ്ടുവരാൻ കഴിയില്ലേയെന്നോർത്ത് നെടുവീർപ്പെട്ടു.

വിജയദശമിയുടെ അന്നു നടന്ന പ്രോഗ്രാമിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അന്നത്തെ മന്ത്രിയുടെ മകനായിരുന്ന ശക്തിവേലിനായിരുന്നു പ്രോഗ്രാമിൻ്റെ ചുമതല

ശക്തിവേലിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോഴാണ് അന്നത്തെ അയാളുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടായിരുന്ന നാഗപ്പനെ കുറിച്ചറിഞ്ഞത് നാഗപ്പൻ വീട്ടിൽ രോഗങ്ങളുമായി മല്ലിട്ട് ശിഷ്ട ജീവിതം തള്ളിനീക്കുകയായിരുന്നു

നാഗപ്പനെ കാണേണ്ട വിധം കണ്ട് അങ്ങ് പൊക്കി കുറച്ച് കൈ ക്രീയ ആവശ്യമായി വന്നു
അയാളിൽ നിന്നാണ് ആരാത്രിയിൽ അരങ്ങേറിയ ക്രൂരകൃതത്തെ അറിയാൻ കഴിഞ്ഞത്

ശക്തിവേലിന് മൈഥിലിയിൽ ഒരു കണ്ണുണ്ടായിരുന്നു മലയാളിത്തമുള്ള സൗന്ദര്യത്തിൽ അയാൾ ഭ്രമിച്ചു പോയി അവളുടെ കടഞ്ഞെടുത്ത അംഗലാവണ്യത്തിൽ മതി മറന്നു’ ആ സൗന്ദര്യധാമത്തെ ഒന്നനുഭവിക്കാൻ ഒരവസരത്തിനായി തക്കം പാർത്തിരുന്നു.

അപ്പോഴാണ് വിജയദശമിക്കുള്ള പ്രോഗ്രാമിൽ മൈഥിലിയുടെ കച്ചേരി ഉണ്ടെന്നറിഞ്ഞത് അന്ന് അവളെ കോളേജിൽ നിന്ന് കടത്താൻ തീരുമാനിച്ചു……

അതിനുള്ള കരുക്കൾ നീക്കി ആദ്യപടിയായി മൈഥിലിയുടെ പ്രോഗ്രാം രാത്രിയിലേക്ക് മാറ്റി
ഒരിക്കൽ പോലും തൻ്റെ ഉള്ളിലുള്ള പ്രണയം തുറന്നു പറഞ്ഞില്ലെങ്കിലും ഗിരിധർ അഗാധമായി മൈഥിലിയെ സ്നേഹിച്ചിരുന്നു…..

പ്രണയത്തെ കണ്ണുകളാൽ പകർന്നു നല്കിയതും നാണത്താൽ കൂമ്പിയടയുന്ന മിഴികൾ അതു സ്വീകരിക്കുന്നതും അറിഞ്ഞിരുന്നു.

അവളേയും ഓർത്തുകൊണ്ട് മെൻസ് ഹോസ്റ്റലിൽ നിന്ന് പ്രോഗ്രാം ഹാളിലേക്ക് പോകും വഴി

ശക്തിവേലിൻ്റെ കൂട്ടാളികൾ സംസാരിക്കുന്നത് യാദൃശ്ചികമായി കേൾക്കാനിടയായത് ശക്തിവേലും കൂട്ടരും മൈഥിലിയെ കടത്തുമെന്നറിഞ്ഞതും അവരുടെ പിന്നാലെ അവരറിയാതെ നീങ്ങി

കൂട്ടാളികളിൽ ഒരാൾ ഗിരിധറിനെ കണ്ടതും സംഗതി വഷളായി പിന്നീടങ്ങോട്ട് ക്രൂര മർദ്ധനം ആരംഭിച്ചു മദ്യവും മയക്കുമരുന്നും നല്കി അയാളെ അവശനാക്കി അവിടെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു

അവശനായ ഗിരിധൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണു പോയി കുറച്ചു നേരത്തിനു ശേഷം പതിയെ എഴുന്നേറ്റ് മൈഥിലിയെ ലക്ഷ്യമാക്കി നടന്നു പ്രോഗ്രാം കഴിഞ്ഞ് കോളേജിലെ ഇടനാഴിയിലൂടെ വരുന്ന മൈഥിലിയെ കണ്ടതും അങ്ങോട്ടു കുതിച്ചു

ഇരുട്ടിൽ പിന്നിലൂടെ അവളെ തൂക്കിയെടുത്ത് ക്ലാസ് മുറിയിലേക്ക് നീങ്ങുമ്പോൾ അവനിലുള്ള ചേതോവികാരം തൻ്റെ പ്രണയിനിയെ ആഭാസനായ ശക്തിവേലിൽ നിന്ന് രക്ഷിക്കണമെന്നായിരുന്നോ

അതോ ലഹരിയുടെ ആസക്തിയിൽ തൻ്റെ കൈകളിൽ അമർന്നിരുന്ന അവളുടെ മൃദുലമേനിയിൽ ആഴ്ന്നിറങ്ങണമെന്നായിരുന്നോ
മൈഥിലിയുടെ കുതറലിലും പിടിവലിയിലും അവൻ്റെ സിരകൾ ചൂടുപിടിച്ചു

പിടിവലിക്കിടയിൽ ചുവരിലിടിച്ച് ബോധം പോയി നിലത്തു വീണ അവളിലേക്ക് കൈകൾ നീണ്ടു അവളുടെ അടുത്തിരുന്ന് അവളുടെ ചുണ്ടിലേക്ക് മുഖം അടുപ്പിച്ചു.

ഇന്ദ്രൻ വികാരക്ഷോഭത്താൽ ജനാല കമ്പികളിൽ നെറ്റി ശക്തിയായി ഇടിപ്പിച്ചു.
ഇന്ദ്രാ…. എന്തു ഭ്രാന്താ കാട്ടണത്… യദു ശാസിച്ചു.

ഇന്ദ്രൻ ഒന്നും മിണ്ടിയില്ല
പകരം ഒരു പേരവൻ ഉച്ചരിച്ചു
“ഗിരിധർ”…….
പ്രണയിക്കുന്ന പെണ്ണിനെ ഇത്ര നീചമായി തൻ്റെ ഇംഗിതത്തിന് ഉപയോഗിച്ചവൻ….
അറപ്പു തോന്നുന്നു ആ നികൃഷ്ട ജന്മത്തിനോട് അയാളെ കാണാൻ തന്നെ തീരുമാനിച്ചു.

ഗിരിധറിൻ്റെ ത്യക്കുന്നത്ത് മനയിലേക്ക് യാത്ര തിരിച്ചു
ഗിരിധറിൻ്റെ ബന്ധുവിനെയാണ് അവിടെ കാണാനായത് അയാളാണ് ഗിരിധറിൻ്റെ അടുത്തെത്തിച്ചത്

.ഇരുട്ടറയിൽ മുഷിഞ്ഞു നാറിയ വേഷത്തിൽ മുടിയൊക്കെ വളർന്ന് എല്ലും തോലും മാത്രമായ രൂപം കട്ടിലിൽ ചുരുണ്ടു കൂടീ കിsക്കുന്നു. വർഷങ്ങളായി മാനസിക രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്

കത്തിയെരിയുന്ന പകയിൽ എത്തിയതാണ് എന്തു ചെയ്യണമെന്നറിയാതെ ഇന്ദ്രൻ ഒന്നു പകച്ചു

പേരും പ്രൾസ്തിയുമുള്ള തറവാട് ഗോദരാജവർമ്മൻ്റെയും ഗിരിജാ ലക്ഷ്മി യുടേയം ഏക മകനാണ് ഗിരിധർ

ചെറുപ്പം മുതൽ ശാന്ത സ്വഭാവമുള്ള ഗിരിധർ ഏവരുടേയും പ്രീയപ്പെട്ടവനായിരുന്നു നന്നായി പാടുമായിരുന്ന അവന് ഒരു സംഗീതജ്ഞനായി അറിയപ്പെടാനായിരുന്നു ആഗ്രഹം

അങ്ങനെയാണ് മദ്രാസ് സംഗീത കോളേജിൽ എത്തപ്പെടുന്നത്
ഇടയ്ക്ക് നാട്ടിലെത്തുകയും അവൻ്റെ സംഗീതത്തിലും സാമിപ്യത്തിലും ആ മാതാപിതാക്കൾ ഏറെ സന്തോഷിക്കുമായിരുന്നു.

രണ്ടു വർഷക്കാലം നന്നായി പോയിരുന്നു’ പീന്നീട് ഒരു നാൾ മനോനില തെറ്റിയ അവസ്ഥയിലായിരുന്നു നാട്ടിലെത്തിയത് ഏകപുത്രൻ്റെ ഈ അവസ്ഥയിൽ ദുർബല ഹൃദയരായ മാതാപിതാക്കൾ വേദനിച്ചു.

ചികിത്സകൊണ്ടെന്നും ഗിരിധറിൻ്റെ രോഗം മാറിയില്ല. ഇതിനിടയിൽ ഗോദരാജവർമ്മ മരണപ്പെട്ടു
ഭർത്താവിൻ്റെ വിയോഗവും മകൻ്റെ രോഗാവസ്ഥയും അവരെ തളർത്തി കുറച്ചു മാസങ്ങൾക്ക് ശേഷം അവരും യാത്രയായി

പിന്നീടുള്ള ഗിരിധറിൻ്റെ ജീവിതം ദയനീയമായിരുന്നു.

സ്വന്തമെന്നു പറയാൻ ആരും ഇല്ലാതെ ബന്ധുക്കൾക്കൊക്കെ ഒരു ബാധ്യതയായി പീന്നീടാരും തിരിഞ്ഞു നോക്കാതെ ഇപ്പോഴുള്ളത് അകന്ന ബന്ധത്തിലുള്ള ഒരു കുടുംബമാണ് അവർക്കും ഗിരിധറിൻ്റെ സ്വത്തിൽ തന്നെയാണ് താല്പര്യം എങ്കിലും മൂന്നു നേരം ഭക്ഷണം നല്കുന്നുണ്ട്

അസഹനീയമായിരുന്നു അവിടുത്തെ കാഴ്ചകൾ എനിക്കു ജന്മം നല്കിയ ആൾ ….എത്ര ജീവിതങ്ങളാണ് ഇയാൾക്കാരണം വേദനിച്ചത്.ഇന്ദ്രന് ഇതൊക്കെ കണ്ടിട്ട് ഒരു സഹതാപവും തോന്നിയില്ല

അയാളുടെ കർമ്മഫലം അയാൾ അനുഭവിക്കുന്നു. എൻ്റെ പകയും പ്രതികാരവും എല്ലാം അവിടെ തീർന്നു. ദൈവമായി അയാൾക്ക് ശിക്ഷ നല്കി. ഒന്നും പറയാതെ തിരിച്ചു വന്നു.

ശേഷാദ്രി സാറിനോടു എല്ലാം വിശദമായി പറഞ്ഞപ്പോൾ അയാളെ ആ അവസ്ഥയിൽ ഉപേക്ഷിക്കരുതെന്നു പറഞ്ഞു ഞാനത് നിഷേധിച്ചു.

ഒരച്ഛൻ്റെ കരുതലും സ്നേഹവും സുരക്ഷിതത്വവും ആഗ്രഹിച്ച കാലത്ത് തനിക്കതു കിട്ടിയില്ല ഇനിയെന്തായാലും ഒരച്ഛനെ തനിക്കു വേണ്ട പിന്നെയും ശേഷാദ്രി സാർ നിർബന്ധിച്ചു കൊണ്ടിരുന്നു

അങ്ങനെയാണ് മാനസീകാരോഗ്യകേന്ദ്രത്തിൽ ചിക്തസയ്ക്ക് എത്തിക്കുന്നത് ഒരു വർഷം അവിടെ കിടന്നു രോഗത്തിന് ഒരു മാറ്റവും ഉണ്ടായില്ല.

കുറച്ചു ദിവസങ്ങൾക്കു ശേഷം മരണപ്പെട്ടു. ഞാൻ തന്നെയാ മരണാനന്തര കർമ്മങ്ങൾ ചെയ്തത് എല്ലാം അവസാനിച്ചു.ഇന്ദ്രനിൽ ഒരു ശാന്തത ഫീൽ ചെയ്തു

അതേ…… എനിക്ക് പോകാനായി. യദു അവനെ ഓർമ്മപ്പെടുത്തി
ശരി ….നീ പൊയ്ക്കൊള്ളു…
ഇന്ദ്രാ…. ഒന്നിനേക്കുറിച്ചും ഓർക്കണ്ട ടെൻഷൻ അടിക്കാതെ നല്ല കുട്ടിയായിരിക്ക്…..

കല്യാണം എനിക്കൊരു പണിഷ്മെൻ്റാണിന്ദ്രാ….
അവനൊന്നു ഞെട്ടി അവളുടെ കൈയ്യിൽ പിടിച്ച് ചോദിച്ചു
എന്തേ…. നിനക്കിഷ്ടമല്ലേ… അതൊന്നുമല്ല ഒരു ചായ ഉണ്ടാക്കാൻ എങ്കിലും അറിയണ്ടേ
ഓ അതാണ്…..
വിയർപ്പിൻ്റെ അസുഖം ലേശം കൂടുതലാണല്ലേ

ഒന്നു പോയേ എൻ്റെ ടെൻഷൻ ഇയാൾക്കറിയേണ്ടല്ലോ അവൾ കുറുമ്പോടെ അവനെ നോക്കി

ഇന്ദ്രൻ അവളെ പ്രണയാർദ്രമായി നോക്കി
ആലിൻകായ് പഴുക്കുമ്പോൾ കാക്കയ്ക്കു വായിൽ പുണ്ണാണെന്നു പറയുന്ന അവസ്ഥയായി
ശരിക്കും ശശി….
താലി കെട്ടിയിട്ടും തൊടാൻ പറ്റണ്ടേ

അവൻ കൈയ്യാൽ താടിയിലുഴിഞ്ഞ് കള്ള ലക്ഷണത്തോടെ മുണ്ടൊക്കെ മടക്കി കുത്തി അവളുടെ അടുത്തേക്ക് ചെന്നു
അവൻ്റെ വരവ് കണ്ട് അവൾ വിറയ്ക്കാൻ തുടങ്ങി

ഇനി ഇവിടെ നിന്നാൽ പുളി മാങ്ങാ കടിച്ചു നടക്കേണ്ടി വരും പപ്പും പൂടയും പോലും ബാക്കി വച്ചേക്കില്ല ……മോനേ ഇന്ദ്രാ ആക്കളി നടക്കില്ല….. പറഞ്ഞിട്ട്.

പിന്നെ തിരിഞ്ഞു നോക്കാതെ പുറത്തോട്ട് ഒറ്റയോട്ടം വച്ചു കൊടുത്തു.

നശിപ്പിച്ചു പെണ്ണ് ചളം ആക്കിയല്ലോ ഇന്ദ്രൻ കള്ളച്ചിരിയോടെ അവളുടെ ഓട്ടം നോക്കി നിന്നു.ഇന്ദ്രനും താഴോട്ടിറങ്ങി ചെന്നു അമ്മു രണ്ടു പേരെയും ചുഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

ശേഷാദ്രി സാർ എല്ലാവരോടും യാത്ര ചോദിച്ചിറങ്ങി’ പിന്നെ യദു യാത്ര പറയുമ്പോൾ ക്കണ്ണാക്കെ നിറഞ്ഞിരുന്നു.

ഇന്ദ്രനും ഹൃദയമൊന്നു വിങ്ങി
മൈഥിലിക്ക് ഉമ്മയൊക്കെ കൊടുത്ത് അവളിറങ്ങി അവരുടെ കാർ അകന്നു പോകുമ്പോൾ ഇന്ദ്രനെന്തോ ഹൃദയത്തിൽ പിടച്ചിലുണ്ടായി

****************************************
*****************************************
വിജനമായ ഒരു സ്ഥലത്ത് ശേഷാദ്രി തൻ്റെ കാർ നിർത്തി കുറച്ചു നേരം സ്റ്റിയറിങിൽ തല ചായ്ച്ചു കിടന്നു വർഷങ്ങൾ ഇത്ര കടന്നു പോയിട്ടും മൈഥിലിയെ കാണുമ്പോഴുള്ള വീർപ്പുമുട്ടലിനു മാത്രം ഒരു മാറ്റവും ഇല്ല

അവൾ തനിക്കാരായിരുന്നു താൻ ശരീരം പങ്കിട്ട നിരവധി സ്ത്രീകളിൽ ഒരാൾ മാത്രം
അങ്ങനെയാണോ ഹേയ് ….ശേഷാദ്രി നിഷേധാർത്ഥത്തിൽ തലയാട്ടി ….

കോടീശ്വരനായ പദ്മനാഭ ശേഷാദ്രിയുടെ മകൻ’ സമ്പത്തിൻ്റെ ചോരത്തിളപ്പിൽ ചെയ്തു കൂട്ടാത്ത നെറികേടില്ല
സംഗീത കോളേജിലെ പ്രോഗ്രാമിലാണ് മൈഥിലിയെ കാണുന്നത് ആ സൗന്ദര്യത്തിലും അംഗലാവണ്യത്തിലും മയങ്ങി’

പ്രോഗ്രാം കഴിഞ്ഞ് അവളെയൊന്നു കാണാനായിട്ടാ പിന്നാലെ പോയത് അപ്പോഴാണ് ഏതോ ഒരുത്തൻ അവളെ തൂക്കിയെടുത്തു കൊണ്ടു പോകുന്നത് കണ്ടത് അങ്ങോട്ട് ചെന്നപ്പോൾ പിടിവലിയിൽ ‘ബോധംകെട്ടുകിടക്കുന്ന മൈഥിലിയിൽ അവൻ മുഖം ചേർക്കുന്നതാണ് കാണുന്നത്

അയാളെ അടിച്ചിട്ട് അവളിലേക്ക് അമരുമ്പോൾ അവളുടെ നേർത്ത ഞരക്കം ഒരുതരത്തിൽ ഉന്മാദം ആണുണ്ടാക്കിയത് വിയർപ്പിൽ കുളിച്ച് അവളിൽ നിന്ന് അടരുമ്പോൾ എന്തോ നേടിയൊരു സംതൃപ്തിയായിരുന്നു.

അവളെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ നടന്നകന്നു……

ഇന്ദ്രൻ…. എൻ്റെ പൊന്നു മകൻ …
കാലം എന്നെ അവനിലേക്ക് എത്തിച്ചിരിക്കുന്നു.

പദ്മനാഭ ശേഷാദ്രിയുടെ മകനെന്ന കൊഴുപ്പിൽ മദിച്ചു നടന്ന ഞാൻ സീതാലക്ഷ്മിയെ വിവാഹം കഴിച്ചു ഒരു പാവം നാട്ടിൻ പുറത്തുകാരി

സീതാലക്ഷ്മിയിൽ ഒരു മകൾ ജനിച്ചു സീതാലക്ഷ്മിയും മകളും ജീവിതത്തിൻ്റെ ഭാഗമായതിൽ പിന്നെ തെറ്റിലേക്ക് സഞ്ചരിച്ചിട്ടില്ല.

മകൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഒരാക്സിഡൻ്റിൽ സീതാലക്ഷ്മിയും മകളും മരിച്ചു.

അതോടെ ഞാൻ തകർന്നു താൻ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് ശിക്ഷ അനുഭവിച്ചത് തൻ്റെ ഭാര്യയും കുട്ടിയുമാണെന്നുള്ള ചിന്ത അയാളെ പിടികൂടി

അതിനു ശേഷം ആണ് നിരാലമ്പരെ സഹായിക്കാൽ ശേഷാദ്രി ഫാണ്ടേഷൻസ് തുടങ്ങിയത് മൈഥിലിയേയും ഇന്ദ്രനേയും കണ്ടെത്തിയതു മുതൽ ജീവിതം തന്നെ മാറുകയായിരുന്നു.

അച്ഛനെ കൊല്ലാൻ പകയോടെ കാത്തിരിക്കുന്ന മകൻ

ഒരിക്കലും ഞാൻ അവനോടു പറയില്ല നീ എൻ്റെ മകനാണെന്ന് ഇപ്പോൾ നീ എൻ്റെ അരികിൽ വരുന്നുണ്ട് ഒരച്ഛനോടുള്ള സ്നേഹവും തരുന്നുണ്ട് എനിക്കതുമതി അതു മാത്രം മതി…

എനിക്കുള്ളതെല്ലാം നിനക്കാണ് ശേഷാദ്രിയുടെ മകന് അവകാശപ്പെട്ടത്
ശേഷാദ്രി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അമരക്കാരൻ ഇനി നീയാണ് ഇന്ദ്രധനുസ്സ്

ഇന്ദ്രാ നീയെൻ്റെ മകനാണെന്നുള്ള രഹസ്യം എന്നോടു കൂടി അവസാനിക്കട്ടെ

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

ഇന്ദ്രധനുസ്സ് : ഭാഗം 13

ഇന്ദ്രധനുസ്സ് : ഭാഗം 14

ഇന്ദ്രധനുസ്സ് : ഭാഗം 15

ഇന്ദ്രധനുസ്സ് : ഭാഗം 16

ഇന്ദ്രധനുസ്സ് : ഭാഗം 17

ഇന്ദ്രധനുസ്സ് : ഭാഗം 18

ഇന്ദ്രധനുസ്സ് : ഭാഗം 19