തുലാമഴ : ഭാഗം 20
നോവൽ
എഴുത്തുകാരി: പാർവതി പിള്ള
ഞായറാഴ്ച അമ്മുവിന്റെ വീട്ടിൽ നിന്നും സൂരജിന്റെ വീട്ടിൽ നിന്നും എല്ലാവരും എത്തി… അവളുടെ അവസ്ഥ കണ്ട് വൃദ്ധദമ്പതികൾ ചങ്കുപൊട്ടി
കരയുന്നത് കണ്ട് അവിടെയുള്ളവരുടെ കണ്ണുകൾ നിറഞ്ഞു…
സതീഷും ദീപ്തിയും സൂരജിന്റെ
അച്ഛനും ഒക്കെ അമ്മുവിനെ
വേദനയോടെ നോക്കി നിന്നു…..
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജോബിയും
വരുണും ശീതളും എത്തി….
ശീതൾ അവളെ ഇറുകെ പുണർന്നു…
ശീതളിന്റെ ഉന്തിനിൽക്കുന്ന വയറിൽ ആയിരുന്നു അമ്മുവിന്റെ കണ്ണുകൾ…
ശീതളിന് അവളോട് സംസാരിച്ചിട്ടും സംസാരിച്ചിട്ടുംമതിയാവുന്നുണ്ടായിരുന്നില്ല…
ഈ സമയത്ത് യാത്ര പാടില്ലെന്ന് പറഞ്ഞെങ്കിലും അതിനു ചെവി കൊടുക്കാതെ അമ്മുവിനെ കാണാൻ എത്തുകയായിരുന്നു അവൾ…
വളരെ
കാലത്തിനുശേഷം കൂട്ടുകാരനെ കണ്ട സന്തോഷത്തിലായിരുന്നു വരുണും
ജോബിയും…
വൈദ്യരുടെ പ്രത്യേക അനുമതിയോടെ അന്ന് മുഴുവൻ അമ്മുവിന്റെ അരികിൽ എല്ലാവരും ഉണ്ടായിരുന്നു….
ഇതിനിടയിൽ ഗായത്രിയെയും വീൽചെയറിലേക്ക് മാറ്റി…
രണ്ടാളുടെയും അടുത്തിരുന്ന് സൂരജ് ഒരുപാട് നേരം സംസാരിച്ചു…
പതിയെ ഗായത്രിയെ
പിടിച്ചു നടത്തിക്കാൻ തുടങ്ങി…
അമ്മുവിന്റെ കാര്യത്തിൽ കുറച്ചുകൂടി താമസം വരും എന്ന് വൈദ്യർ പറഞ്ഞു…
എത്രയും വേഗം അമ്മുവിനും സുഖം ആകണം എന്നായിരുന്നു എല്ലാവരുടെയും പ്രാർത്ഥന…
ഗായത്രിക്ക് അസുഖം
ഭേദമായതുകാരണം വീട്ടിലേക്ക് കൊണ്ടുപോവുകയാണ്…
സതീഷും അച്ഛനും കൂടി എത്തിയിട്ടുണ്ട്…
അവർ മരുമകളുടെ അടുത്തേക്ക്
വന്നു…
എത്രയും പെട്ടെന്ന് സുഖമായി വീട്ടിലേക്ക് വരണം… അമ്മ
നിലവിളക്കുമായി കാത്തിരിക്കും…
എന്റെ മകന്റെ മുഖം ഇപ്പോഴാ
തെളിഞ്ഞത്…
അവന്റെ സന്തോഷം മോളുടെ കയ്യിലാ…. പെട്ടെന്ന് മടങ്ങി
വരണം… അവർ അവളുടെ നെറുകയിൽ ചുംബിച്ചു….
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ചെമ്പകശ്ശേരിയിൽ ഒരു ഉത്സവ പ്രതീതിയാണ് ഇന്ന്….
സൂരജും അമ്മുവും മടങ്ങിവരികയാണ്… അമ്മുവിന്റെ വീട്ടിൽ നിന്നും എല്ലാവരും എത്തിയിട്ടുണ്ട്…
സതീഷ് അവരെ കൊണ്ടുവരാനായി പോയിട്ടുണ്ട്…
ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് എല്ലാവരും എത്തിയത്…
കാറിൽ നിന്നും നടന്ന് ഇറങ്ങുന്ന
അമ്മുവിനെ കണ്ടു എല്ലാവരുടെയും കണ്ണുകളിൽ ആനന്ദകണ്ണീർ ഉരുണ്ടുകൂടി…. ഗായത്രി മരുമകളെ ആരതി ഉഴിഞ്ഞ് അകത്തേക്ക് കയറ്റി….
അമ്മുവിനു ചുറ്റും എല്ലാവരും വളഞ്ഞു…… മുത്തശ്ശിയും അമ്മമ്മയും അവളെ സ്നേഹത്തോടെ തലോടി… നഷ്ടപ്പെട്ടെന്നു കരുതിയ നിധി തിരിച്ചു കിട്ടിയ സന്തോഷം ആ മുഖങ്ങളിൽ എല്ലാമുണ്ടായിരുന്നു….
എല്ലാവരും അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു….
എല്ലാവരും ഫ്രഷായി വന്നാൽ
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാം എന്ന് സൂരജിന്റെ അച്ഛൻ പറഞ്ഞതനുസരിച്ച് എല്ലാവരും റൂമുകളിലേക്ക് പോയി….
അമ്മുവിനൊപ്പം സൂരജ് മുകളിലേക്ക്
കയറി… റൂമിൽ കയറിയ അമ്മു അവിടെ ഒന്നാകെ നോക്കി…
അവളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു…
സൂരജ് അമ്മുവിനെ പിറകിൽ നിന്നും പുണർന്നു…
അമ്മുവിനെ തിരിയാൻ അനുവദിക്കാതെ അവളുടെ പുറം കഴുത്തിലേക്ക് മുഖം ചേർത്ത് അങ്ങനെ നിന്നു….
നനവ്കഴുത്തിൽ
അനുഭവപ്പെട്ടപ്പോൾ അമ്മു ബലം
പ്രയോഗിച്ച് സൂരജിന്റെ കൈകൾ അടർത്തിമാറ്റി…
തിരിഞ്ഞുനിന്ന്
അവന്റെ മുഖം കൈക്കുമ്പിളിൽ
എടുത്തു…
ചുവന്നു കലങ്ങിയ അവളുടെ കണ്ണുകൾ കാണകെ അവളുടെ
നെഞ്ചു വിങ്ങി…. അവൾ കണ്ണുകൾ
ഇറുകെ പൂട്ടി…
നെറ്റി അവന്റെ നെറ്റിയോട് മുട്ടിച്ചു
നിന്നു….
അല്പസമയത്തിനുശേഷം
സൂരജ് അവളെ അടർത്തിമാറ്റി…
അമ്മൂസേ പോയി ഫ്രഷാവ് പെണ്ണേ…
ഇങ്ങനെ നിന്നാൽ മതിയോ… താഴെ എല്ലാവരും നമ്മളെ നോക്കി
ഇരിക്കുകയാണ്….
അവൾ വീണ്ടും
അവന്റെ നെഞ്ചോട് ചേർന്നു….
അവൻ ചിരിച്ചുകൊണ്ട് അവളെ ഇറുക്കിപ്പിടിച്ചു…. പിന്നെ അവളെ ഉന്തിത്തള്ളി
ബാത്റൂമിലേക്ക് കയറ്റി….
അമ്മുവും സൂരജും ഫ്രഷായി താഴേക്ക് ചെന്നു….
എല്ലാവരും അവരെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു…
എല്ലാവരും അമ്മുവിനെ കഴിപ്പിക്കാൻ ചുറ്റും കൂടിയിട്ടുണ്ട്…. സൂരജ് സന്തോഷത്തോടെ അതെല്ലാം നോക്കിനിന്നു….
വൈകുന്നേരത്തോടു കൂടി അമ്മുവിന്റെ വീട്ടിൽ നിന്നും വന്നവർ എല്ലാം തിരികെ പോയി…
രണ്ടു ദിവസത്തിനുള്ളിൽ
രണ്ടാളും അവിടെ വന്ന് കുറച്ചുദിവസം നിൽക്കാമെന്ന് വാക്കു കൊടുത്തിട്ടാണ് അവരെ വിട്ടത്…..
രാത്രിയിൽ ബാൽക്കണിയിൽ ഇരിക്കുകയാണ് സൂരജ്….
അപ്പോഴാണ് അമ്മു റൂമിലേക്ക് വന്നത്…. റൂമിൽസൂരജിനെ കാണാതെ അവൾ ബാൽക്കണിയിലേക്ക് ചെന്നു… ആൾ
ഈ ലോകത്ത് ഒന്നുമല്ലെന്ന് അവൾക്ക് തോന്നി…. സൂരജേട്ടാ…
അവന്റെ
തോളിൽ അവൾ കൈകൾ വച്ചു….
അവൻ ഞെട്ടലോടെ മുഖമുയർത്തി….
അവൻ അവളെ പിടിച്ച് തന്റെ
മടിയിലിരുത്തി…. മുഖത്തേക്ക് വീണു
കിടന്ന മുടി മാടിയൊതുക്കി ചെവിക്ക് പിറകിലേക്ക് വെച്ചുകൊടുത്തു..
പിന്നെ അവളെ തന്റെ നെഞ്ചോട് ചേർത്ത്
ഇരുത്തി…
അവൾ അവന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചുമാറ്റി…
അവന്റെ ഹൃദയമിടിപ്പ് കേട്ടുകൊണ്ട് അവൾ
തന്റെ മുഖം അവന്റെ നെഞ്ചിലേക്ക്
ചേർത്തുവച്ചു..
അവളെ മാറോടു
ചേർത്തു കൊണ്ട് സൂരജ് കണ്ണുകളടച്ചു..
എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല..
മുഖത്തു പതിച്ച മഴത്തുള്ളികൾ ആണ് സൂരജിനെ ഉണർത്തിയത്… അവൻ അമ്മുവിനെ നോക്കി….
ഒരു പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി കിടന്നുറങ്ങുന്നു.. അവൻ അവളെ കൈയ്യിലെടുത്തു കൊണ്ട് അകത്തേക്ക് കയറി….
നെഞ്ചിൽ നിന്നും അടർത്തിമാറ്റി…
ബെഡിലേക്ക് കിടത്താൻ ഒരുങ്ങിയ സൂരജിനെ കണ്ണടച്ചു കൊണ്ട് തന്നെ
വലിച്ചു മുകളിലേക്ക് ഇട്ടു അമ്മു….
അവളുടെ ചുണ്ടിൽ മിന്നി മാഞ്ഞ പുഞ്ചിരി നിമിഷനേരംകൊണ്ട് സൂരജ് സ്വന്തമാക്കി… അവളിൽ നിന്നും മുഖം ഉയർത്തി
നോക്കിയ സൂരജിനെ ചുണ്ട് കൂർപ്പിച്ചു നോക്കി അമ്മു…
അവളുടെ അരികിലേക്ക് കിടന്നുകൊണ്ട് അവളെ തന്റെ നേരെ തിരിച്ചു കിടത്തി സൂരജ്… അവൻ അവളെ ഇമ
അനക്കാതെ നോക്കി കിടന്നു…
സൂരജേട്ടാ… അമ്മു മെല്ലെ വിളിച്ചു…
അവൻ അവളോട് അടുത്തു കിടന്നു…
മെല്ലെ അവളുടെ മുഖത്ത് തഴുകി…
ഒരു കൊച്ചു കുഞ്ഞിനെ പോലെ
അവളുടെ മാറോടു ചേർന്നു കിടന്നു…
അമ്മൂട്ടാ… മ്മ്മ്…. അന്ന് എന്താ
സംഭവിച്ചത്… അമ്മുവിന്റെ കൈകൾ അവന്റെ ദേഹത്ത് മുറുകി….
അന്ന്
സൂരജ് ഏട്ടനെ കാത്തു നിന്നപ്പോഴാണ് അർജുൻ വന്നത്…….
കൂടെ രണ്ടു
മൂന്നു പേരും…… അർജുനെ തട്ടിമാറ്റി
ഓടാൻ തുടങ്ങിയപ്പോഴാണ് അതിലൊരാൾ കൈയ്യിൽ കയറി പിടിച്ചത്….
ഓടി റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് വണ്ടി ഇടിച്ചത്….
അവൾ ആ ഓർമ്മയിൽ ഒന്നു വിറച്ചു…. സൂരജിനെ വരിഞ്ഞുമുറുക്കി കൊണ്ട് നെഞ്ചോട് ചേർന്നു…. പിന്നെ
ആരാ അമ്മു നിന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്….
അറിയില്ല സൂരജേട്ടാ എനിക്ക് ഒന്നും ഓർമ്മയില്ല….
എനിക്ക് ഓർമ്മ വന്നപ്പോൾ ഞാൻ
കണ്ടത് ആനന്ദ് ഡോക്ടറെയാണ്…..
ഡോക്ടർ ആണ് എന്നെ വൈദ്യരുടെ അടുത്ത് എത്തിച്ചത്…
അവൾ ഓരോന്ന് പറയുന്നതിന് മൂളി കേട്ടുകൊണ്ട് കിടന്നെങ്കിലും അവന്റെ മനസ്സ് ഇവിടെയെങ്ങും ആയിരുന്നില്ല….
ആരായിരിക്കും അമ്മുവിനെ അന്ന് കൊണ്ടുപോയത്….
ഇനി അർജുൻ ആയിരിക്കുമോ ….. അന്ന് ആരുടെ
ബോഡി ആയിരിക്കും കിട്ടിയത്…
അമ്മുവിനോട് ഇതുവരെ
അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല…. പതുക്കെ പറയാം…
അവൻ
മനസിലോർത്തു…
സൂരജേട്ടാ എന്റെ താലിയും
വിവാഹമോതിരവും ഒക്കെ പോയി
അല്ലേ… സൂരജ് അവളുടെ മുഖത്തേക്ക് നോക്കി…
ഇപ്പോൾ എന്റെ അമ്മൂസ്
ഒന്നും ഓർക്കേണ്ട ഉറങ്ങിക്കോ… വൈദ്യരു പറഞ്ഞത് മൂന്നുമാസം നല്ല റസ്റ്റ്
എടുക്കണം എന്നാ….
എന്നിട്ടു വേണം എനിക്ക് ഒരു കുഞ്ഞു അമ്മുക്കുട്ടിയെ ഇങ്ങു തരാൻ….
അവൾ നാണത്തോടെ അവനെ നോക്കി…..
എന്തേ…. അവൻ കുസൃതിയോടെ
അവളെ നോക്കി… ദേ വരുണും ശീതളും നമ്മളെ കടത്തിവെട്ടി കേട്ടോ….
അവൻ അവളുടെ കാതിൽ മന്ത്രിച്ചു…..
പിറ്റേന്ന് രാവിലെ സൂരജ് അമ്മുവിനെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോയി…
അമ്മുവിനെ അവിടെ നിർത്തിയിട്ട്
അവൻ കൗണ്ടറിൽ രസീത് എടുക്കാൻ പോയി….
കുറച്ചു കഴിഞ്ഞ് തിരുമേനി വാഴയിലയിൽ പ്രസാദം സൂരജിന്റെ കയ്യിലേക്ക് കൊടുത്തു… സൂരജ് അമ്മുവിന്റെ അടുത്തേക്ക് വന്നു…
ഇല തുറന്ന് അതിൽ നിന്നും താലിയും മാലയും പുറത്തെടുത്തു….
അമ്മു അമ്പരപ്പോടെ സൂരജിനെ നോക്കി…. നഷ്ടപ്പെട്ടുപോയ തന്റെ താലിയും
മാലയും… അവൻ ദേവിയുടെ
മുൻപിൽ വച്ച് അത് അവളുടെ കഴുത്തിലേക്ക് അണിയിച്ചു….
പിന്നെ ഇലയിൽ നിന്നും വിവാഹ മോതിരം
എടുത്തു വിരലിൽ അണിയിച്ചു…..
നൂറു ചോദ്യങ്ങൾ അമ്മുവിന്റെ
മനസ്സിൽ ഉണ്ടായിരുന്നു…. അത്
അവളുടെ കണ്ണുകളിൽ നിന്നും സൂരജ് വായിച്ചെടുത്തു…..
ഇലചീന്തിൽ നിന്നും കുങ്കുമം എടുത്ത് അവളുടെ നെറുകയിൽ ഇട്ടുകൊടുത്തു.. .
ദേവിയെ ഒരിക്കൽ
കൂടി വണങ്ങി…
അവളെയും കൊണ്ട് വെളിയിലേക്കിറങ്ങി…
നേരെ അമ്പലക്കുളത്തിന്റെ അടുത്തേക്കാണ് പോയത്..
അമ്മുവിനെയും കൊണ്ട് കൽപ്പടവിലേക്ക് അവൻ ഇരുന്നു…
അവളുടെ വലതുകൈ എടുത്ത് തന്റെ മടിയിലേക്ക് വെച്ചു പൊതിഞ്ഞു പിടിച്ചു……
പിന്നെ നടന്ന സംഭവങ്ങൾ ഓരോന്നായി പറഞ്ഞു….
എല്ലാം കേട്ട് ആകെ ഒരു സ്തംഭനാവസ്ഥയിൽ ആയിരുന്നു അമ്മു…
തന്റെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടി… ആരായിരിക്കും അവൾ..
ഒരു നൂറു ചോദ്യങ്ങൾ അവളുടെ
മനസ്സിൽ ഉയർന്നു…
വൈകുന്നേരം സൂരജും അമ്മുവുംഅമ്മുവിന്റെ വീട്ടിലേക്ക് പോയി…
അവരെ എല്ലാവരും കാത്തിരിക്കുകയായിരുന്നു അവിടെ… ഒരുവേള ചെമ്പക ചുവട്ടിലേക്ക്
അമ്മുവിന്റെ കണ്ണുകൾ നീണ്ടു….
ഏതോ ഒരു പെൺകുട്ടി…..ആരാവും
അവൾ… വീട്ടുകാർ അവളെ ഓർത്ത്
ഒരുപാട് വിഷമിക്കുന്നുണ്ടാവില്ലേ…
ചിന്തയിലാണ്ടു നിന്ന അമ്മുവിന്റെ അടുത്തേക്ക് സൂരജ് ചെന്നു… അമ്മൂ…
ഒന്നും മിണ്ടാതെ അവൾ അങ്ങനെ
തന്നെ അവന്റെ നെഞ്ചിലേക്ക്
ചേർന്നുനിന്നു….
അമ്മുവിന്റെ മനസ്സിലുള്ള അതെ ചിന്തയായിരുന്നു സൂരജിന്റെയും മനസ്സിൽ…
ബാംഗ്ലൂർക്ക് പോകണം… അമ്മുവിനെ കണ്ടുകിട്ടിയത് അവിടെ റിപ്പോർട്ട് ചെയ്യണം…
അവൻ അമ്മുവിനെയും കൊണ്ട് അകത്തേക്ക് കയറി…
രാത്രിയിൽ ആഹാരവും കഴിഞ്ഞു എല്ലാവരും കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞതിനുശേഷമാണ് കിടക്കാനായി റൂമിലേക്ക് പോയത്….
അമ്മുവിനെയും ചേർത്തുപിടിച്ചുകൊണ്ട് സൂരജ് ആലോചനയോടെ കിടന്നു….
അമ്മൂസേ…. നമുക്ക് ബാംഗ്ലൂർ വരെ
ഒന്ന് പോകണം… വേണ്ട സൂരജേട്ടാ
എനിക്ക് പേടിയാ അവിടെ താമസിക്കാൻ….
അവിടെ താമസിക്കാൻ അല്ല പെണ്ണേ…
സ്റ്റേഷനിൽ കൊടുത്ത പരാതി പിൻവലിക്കണം…. .
അതുമാത്രമല്ല ആ പെൺകുട്ടി ആരാ എന്ന് കണ്ടുപിടിക്കണം… അതിന് നമ്മൾ ബാംഗ്ലൂരിൽ പോയേ പറ്റൂ…
അമ്മു സൂരജിന്റെ നെഞ്ചോട് ചേർന്ന് കിടന്നു… എനിക്ക് പേടിയാ ഏട്ടാ….
ബാംഗ്ലൂർ എന്ന് കേൾക്കുമ്പോൾ തന്നെ ആകെ ഒരു വിറയലാ….
ഏട്ടന് അറിയുമോ ബോധം വന്നപ്പോൾ ആദ്യം കണ്ണുകൾ പരതിയത് എന്റെ ഏട്ടനെയാ…. കാണാതായപ്പോൾ ഒരുപാട് പേടിച്ചു….
അപ്പോഴാ ഒരു ദൈവത്തെ പോലെ ആനന്ദ് ഡോക്ടർവന്നത്….
എനിക്ക് വല്ലാതെ സങ്കടം വരുമായിരുന്നു…
ആകെ ഒരു വീർപ്പുമുട്ടൽ ആയിരുന്നു… ഡോക്ടർ പറഞ്ഞത് ഞാൻ അവിടെ എത്തിയിട്ട് മൂന്നുമാസം ആയെന്നാ…
അപ്പോൾ ഞാൻ കരുതി സൂരജേട്ടൻ
എന്നെ മറന്നു കാണുമായിരിക്കും അതുകൊണ്ട് അന്വേഷിച്ച് വരാത്തതാ
എന്ന്..
പിന്നെ പിന്നെ എങ്ങനെയെങ്കിലും ഒന്നു മരിച്ചു കിട്ടിയാൽ മതി എന്നായിരുന്നു…
അമ്മുവിനെ കണ്ണുകൾ നിറഞ്ഞൊഴുകി… സൂരജ് അവളെ വരിഞ്ഞുമുറുക്കി….
അവന്റെ കണ്ണിൽ നിന്നും ഉതിർന്നു
വീണ കണ്ണുനീർ അവളുടെ നെറുകയിൽ കൂടി ഒഴുകി ഇറങ്ങി…
അങ്ങനെ മരിച്ചിരുന്നെങ്കിൽ എനിക്ക്
പിന്നെ ആരാടി ഉള്ളത്…. നിനക്ക്
അറിയുമോ ആ ബോഡി കൺഫോം ചെയ്തപ്പോൾ തകർന്നുപോയവനാ ഞാൻ….
പക്ഷേ എന്റെ മനസ്സ് അംഗീകരിച്ചില്ല നീ മരിച്ചെന്ന്….
ചില
സമയം ഭയങ്കരമായ ഒരു ഏകാന്തത അനുഭവപ്പെടുമായിരുന്നു…….
നിന്നെ അപ്പോൾ ഒന്ന് കാണാൻ അതിയായ ആഗ്രഹം തോന്നും…
അപ്പോഴൊക്കെ ഇങ്ങോട്ട് ഓടി വരും…. ഈ മുറിയിൽ
കയറി കതകടച്ച് അലമാരയിൽ നിന്നും നിന്റെ ഡ്രസ്സ് എടുത്തു മുഖം അതിലേക്ക് അടുപ്പിക്കും… നിന്റെ ഗന്ധം വലിച്ചെടുക്കും…
പിന്നെ അതിൽ മുഖമമർത്തി കിടക്കും….
ഒടുവിൽ ആ ഏകാന്തത അവസാനിപ്പിക്കാനാ അച്ഛന്റെ ബിസിനസ് ഏറ്റെടുത്തത്….
അതിൽ ഫുൾ ബിസി
ആയി….
കുറെയൊക്കെ എന്റെ വിഷമം മറന്നു…. പക്ഷേ രാത്രിയിൽ പതിന്മടങ്ങായി ഞാൻ വേദനിച്ചു… എല്ലാം മറന്ന് ഉറങ്ങാനായി സ്ലീപ്പിങ് പിൽസിനെ ആശ്രയിച്ചു….
ദൈവമായിട്ടാ പെണ്ണേ നിന്നെ എനിക്ക് തന്നത്..ഇനി ഞാൻ കൈവിട്ടു കളയില്ല…
അവൻ അവളെ വരിഞ്ഞുമുറുക്കി…. അവളുടെ കഴുത്തിലൂടെ പുറം കഴുത്തിലേക്ക് ചുണ്ടുകൾ ചേർന്നു…. അവന്റെ ചുണ്ടുകൾ അവിടമാകെ പരതി…
പിന്നെ അവളുടെ ചെവിയിൽ മൃദുവായി കടിച്ചു… ചെവിയുടെ പിറകിലുള്ള മറുകിൽചുണ്ടുകൾ ചേർന്നു… അവൾ പിടയലോടെ വീണ്ടും അവനിലേക്ക് പറ്റിച്ചേർന്നു….
സൂരജ് ഒരു നിമിഷം എല്ലാം മറന്ന് അവളിലേക്ക് അമർന്നു…. ചുണ്ടുകൾ അതിന്റെ ഇണയെ തേടി അലഞ്ഞു… അവളിൽ നിന്നും അടർന്നു മാറുമ്പോൾ രണ്ടാളും നന്നേ കിതച്ചിരുന്നു…..
കണ്ണടച്ചു കിടക്കുന്ന അമ്മുവിന്റെ അരികിലേക്ക് കിടന്നു അവളുടെ കവിളിൽ തലോടി…… പിന്നെ കുസൃതിയോടെ കാതിൽ മന്ത്രിച്ചു…
ഇതിപ്പോ മൂന്നുമാസം വരെ പോകുമെന്ന് തോന്നുന്നില്ല കേട്ടോ…… അമ്മു നാണത്തോടെ സൂരജിന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു….
(തുടരും )