Friday, November 22, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 15

നോവൽ
എഴുത്തുകാരി: ശക്തി കല ജി

അമ്മാവൻ ചതിച്ചതാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം തകർന്നു പോയതാണ്……. അമ്മാവനെതിരെ തനിക്കുള്ള ഒരു ആയുധമായാണ് സ്വാതിയുമായുള്ള വിവാഹം തന്നെ…

സ്വാതിയുമായുള്ള വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം ആശുപത്രിയിൽ ചെക്കപ്പിന് പോയപ്പോൾ ഡോക്ടർ നീരജ പറഞ്ഞാണ് താനറിഞ്ഞത് ഭാവിയിൽ എഴുന്നേറ്റ് നടക്കുമെന്ന് പ്രതീക്ഷയുണ്ട് എങ്കിലും ഒരിക്കലും ഒരച്ഛനാകാൻ കഴിയില്ല എന്ന്.. അത് അറിഞ്ഞിട്ടും അത് തൻ്റെ ഒരു കുറവായി ഒരിക്കലും അവൾ കണ്ടിട്ടില്ല….

വാതിലിൽ മുട്ട് കേട്ടു… അമ്മയാണ്…മുഖം വാടിയിരിക്കുന്നു….

കൺപോളകൾ കരഞ്ഞ് വീർത്തിരിക്കുന്നു….

അമ്മ അകത്തേക്ക് വന്നു കണ്ണൻ്റെ കൈയ്യിൽ പിടിച്ചു…

“സ്വാതി വന്നിട്ട് ഇത്ര നേരമായിട്ടും എന്നോടൊന്ന് മിണ്ടിയില്ല കണ്ണാ… ഞാനിട്ട ചായ കുടിച്ചില്ല…. അവൾ വേറെ ചായയിട്ടു കുടിച്ചു… … ” അമ്മ കരച്ചിലിൻ്റെ വക്കത്തെത്തി…

” അമ്മേ സ്വാതി അമ്മയുടെ മരുമകളായല്ല തിരിച്ച് വന്നിരിക്കുന്നത്…”

അച്ഛൻ എഴുതി കൊടുത്ത സ്വത്തിൻ്റെ അവകാശിയായിട്ടാ വന്നിരിക്കുന്നത്…..

” പഴയത് പോലെയുള്ള സമീപനം അവളിൽ നിന്ന് പ്രതീക്ഷിക്കണ്ട…” എന്ന് ശ്യാമളയിൽ ഒരു ഞെട്ടലുണ്ടായി……

” അവൾ അങ്ങനെ പറഞ്ഞോ…. ” അമ്മ വിഷമത്തോടെ പറഞ്ഞു….

” അതെ…. അമ്മാവൻ അവളെ ഈ വീട്ടിൽ നിന്ന് ഇറക്കിവിടാനുള്ള കാരണം ഇതാണ്… അമ്മയറിഞ്ഞില്ലാന്നെയുള്ളു..

.. വിജയനമ്മാവന് സ്വത്തിനോടുള്ള ആർത്തി….

ആ ആർത്തി മൂത്തത് കൊണ്ടാ നമ്മുടെ അച്ഛനെയും എന്നെയും അപകടത്തിൽ പെടുത്തിയത്….

ഇതൊന്നും അറിയാതെയാണെങ്കിലും സ്വാതിയെ ഒരു പാട് അമ്മയും ചേർന്ന് വിഷമിപ്പിച്ചിട്ടുള്ളതല്ലേ….

എൻ്റെ ഭാഗത്തുo തെറ്റുണ്ട് ഞാനെങ്കിലും അവളെ ചേർത്തു പിടിച്ചിരുന്നേൽ സ്വാതിക്കിത്രയും ദേഷ്യവും വിഷമവും വരില്ലായിരുന്നു… ”

” ഇനിയെന്തായാലും അനുഭവിക്കുക തന്നെ “കാലം തന്നെ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ മാറ്റി തരുമെന്ന് വെറുതെയാണെങ്കിലും വിശ്വസിച്ച് ജീവിക്കാം…. ”

കണ്ണൻ പറയുമ്പോൾ സ്വാതി ചായയുമായി മുറിയിലേക്ക് വരുകയായിരുന്നു…

അമ്മയും മകനും സംസാരിച്ച് നിൽക്കുന്നത് കണ്ട് എന്നെ കുറിച്ച് തന്നെയാവും ചർച്ച എന്നറിയാവുന്നത് കൊണ്ട് വന്നതിനേക്കാൾ വേഗത്തിൽ തിരിച്ച് നടന്നു….

മുറ്റത്തിറങ്ങി ചായ കുടിച്ച് കൊണ്ട് നിന്നപ്പോഴാണ് പരദൂഷണം സരസമ്മ വരുന്നത് കണ്ടത്….

എന്നെ കണ്ടതും നടത്തത്തിൻ്റെ വേഗത കുറച്ചു ചുണ്ടിൽ ഒരു കൃത്രിമ ചിരിയും വരുത്തി……

അടുത്ത ന്യുസ് പിടിക്കാൻ വരുന്ന വരവാണ്…. ഹോ ഇവർ ജർണലിസ്റ്റ് ആവേണ്ടതായിരുന്നു….

ഞാൻ അവർക്ക് മുഖം കൊടുക്കാതെ ചെടികളെ നോക്കുന്നത് പോലെ തിരിഞ്ഞു നിന്നു….

” ശ്യാമളയെന്തിയേ കുഞ്ഞേ “സരസമ്മയുടെ ചോദ്യം…

ഇവർക്കൊന്നും മറുപടി പറയാതിരിക്കുന്നതാ നല്ലത്….

പറയുന്ന മറുപടിയിലും നൂറു വ്യാഖ്യാനം കണ്ടെത്തും….

ഈ പരദൂഷണം ഇല്ലാരുന്നേൽ മരുമോൾ പൊന്നു പോലെ നോക്കിയേനെ….

കൊച്ചുമോനേ പോലും ഇവരോട് മിണ്ടാൽ സമ്മതിക്കില്ലത്രേ…..

എൻ്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ഇല്ലാത്തത് കൊണ്ട് അവർ കുറച്ച് നേരം നിന്നിട്ട് “ഓ അകത്തുണ്ടാവും അല്ലേ ” എന്ന് തനിയേ പറഞ്ഞ് വീടിനകത്തേക്ക് പോയി…

ചായ കുടിച്ച് കഴിഞ്ഞ് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ സരസമ്മയുടെയും അമ്മായിയുടെയും സംസാരം കേട്ടു…

“മരുമോളും മോനും എന്നെ അടുത്താഴ്ച വൃദ്ധസദനത്തിൽ കൊണ്ടാക്കാൻ പോവാ ശ്യാമളേ….

ഇപ്പോൾ അവിടെയൊക്കെ നമ്മുടെ വീട്ടിലുള്ളവരെക്കാൾ സ്നേഹമാണത്രേ… മാസാമാസം പൈസ അടച്ചാൽ അവർ പൊന്നുപോലെ നോക്കും” സരസമ്മയാണ്…

“എന്നാലും നിനക്ക് നിൻ്റെ വീട് വിട്ട് നിൽക്കാൻ എങ്ങനെ പറ്റും….

എനിക്ക് പറ്റില്ലട്ടോ ശ്യാമളേ…. കണ്ണൻ്റെ അച്ഛൻ ഉറങ്ങുന്ന മണ്ണാണിത്…

അദ്ദേഹം ഇവിടെ ഈ വീട്ടിൽ ഉണ്ട്….

ആരു ഇറക്കിവിടാൻ ശ്രമിച്ചാലും ഞാൻ പോവില്ല….

എനിക്ക് ഇവിടെ തന്നെ കിടന്ന് മരിക്കണം… ” അമ്മായിയുടെ സെൻ്റിമെൻ്റോടെയുള്ള മറുപടി കേട്ട് സരസമ്മ കരയുന്നത് കേട്ടു…..

“എന്ത് ചെയ്യാനാ ശ്യാമളേ… മക്കൾക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ പിന്നെ അവിടെ കടിച്ചു തൂങ്ങി കിടക്കുന്നതിൽ എന്താവശ്യമാ ഉള്ളത്….

മോൻ ഇതൊക്കെ അറിയുന്നുണ്ടോ ആവോ… അവനങ്ങ് ഗർഫിലല്ലേ.. അറിഞ്ഞ് കാണില്ലാരിക്കും….

അവൻ നാട്ടിൽ വരുമ്പോൾ എന്നെ വൃദ്ധസദനത്തിൽ നിന്ന് തിരികെ വിളിക്കാൻ വരും “സരസമ്മ കരച്ചിലോടെ പറയുന്നത് കേട്ടപ്പോൾ അവരോടുള്ള ദേഷ്യം മനസ്സിൽ നിന്ന് അലിഞ്ഞ് പോയി…

സഹതാപം തോന്നി അതേ സമയം അവരുടെ മരുമകളോടും മകനോടും ദേഷ്യം തോന്നി….

തിരിഞ്ഞ് മുറിയിലേക്ക് പോകുമ്പോൾ കണ്ണേട്ടനും ഹാളിൽ നിൽക്കുന്നത് കണ്ടു….

ആ കണ്ണുകളും നിറഞ്ഞിരിക്കുന്നു…. “ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരവസ്ഥ വരരുത് ” എന്ന് കണ്ണേട്ടൻ പറയുന്നുണ്ടായിരുന്നു….

അന്ന് രാത്രി ആഹാരം കഴിക്കാൻ ചെന്നപ്പോൾ അമ്മായിക കണ്ണേട്ടന് വിളമ്പിയ കൂട്ടത്തിൽ എനിക്ക് കൂടി വിളമ്പിവച്ചപ്പോൾ വേണ്ടാ എന്ന് പറയാൻ തോന്നിയില്ല….

സരസമ്മയുടെ മുഖമായിരുന്നു മനസ്സിൽ….

ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ അമ്മായിയുടെ കണ്ണ് നിറയുന്നത് കണ്ടു..കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഇരുന്നു കഴിച്ചു….

. ആ കണ്ണുകളിൽ ഇപ്പോൾ എന്നോട് വെറുപ്പില്ല എന്നത് ഞാൻ തിരിച്ചറിഞ്ഞു….

അവർ എന്നോട് അങ്ങനെയൊക്കെ പെരുമാറിയതിൽ പശ്ചാത്തപിക്കുന്നുണ്ടാവും….

എന്തായാലും ഇപ്പോൾ ഉടനെ മിണ്ടുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കഴിക്കുന്നതിൽ ശ്രദ്ധിച്ചു…

മുന്നു പേരും പരസ്പരം മിണ്ടാതെയിരുന്നു കഴിച്ചു….

കഴിച്ച് കഴിഞ്ഞ് കണ്ണേട്ടൻ്റെ കഴിച്ച പ്ലേറ്റ് കഴുകാൻ എടുത്തപ്പോൾ എൻ്റെ കൈയ്യിൽ നിന്ന് കണ്ണേട്ടൻ പിടിച്ചു വാങ്ങി…..

” ഇത് ഞാൻ കഴിച്ച പ്ലേറ്റാണ് ..എനിക്ക് കഴുകി വയ്ക്കാൻ അറിയാം” എന്ന് പറഞ്ഞ് കണ്ണേട്ടൻ പ്ലേറ്റുമെടുത്ത് അടുക്കളയിലേക്ക് ശരവേഗത്തിൽ പോകുന്ന കണ്ടപ്പോൾ വിഷമം തോന്നി….

എൻ്റെ അവഗണ കണ്ണേട്ടന് താങ്ങാൻ പറ്റുന്നില്ലാന്ന് തോന്നി…

അപ്പോൾ ഈ മുന്നുവർഷം എന്നെ അവഗണിച്ചതോ…. അത് ഞാൻ എന്ത് മാത്രം വിഷമിച്ചിരുന്നു….

ഓരോന്ന് ആലോചിരുന്ന് എൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് പോലും ഞാനറിഞ്ഞില്ല….

അടുക്കളയിൽ നിന്ന് തിരിച്ച് വന്ന കണ്ണൻ കണ്ടത് ഊണ് മേശയിൽ കരഞ്ഞ് കൊണ്ട് എതോ ചിന്തയിൽ മുഴുകിയിരിക്കുന്ന സ്വാതിയെയാണ്..

.. ഇപ്പോൾ അടുത്ത് പോയി ആശ്വസിപ്പിക്കാൻ ചെന്നാൽ ചിലപ്പോൾ അവൾ പൊട്ടിത്തെറിച്ചു പോകും എന്ന് തോന്നിയത് കൊണ്ട് അവൻ മുറിയിലേക്ക് പോയി….

കണ്ണീർ തുള്ളികളെ സാരി തുമ്പ് കൊണ്ട് തുടച്ച് കൊണ്ട് പാത്രമെല്ലാം എടുത്ത് അടുക്കളയിൽ കൊണ്ടുവച്ചു….

കഴുകേണ്ടത് കഴുകിയും വച്ചു……ജഗിൽ വെള്ളവുമായി കണ്ണേട്ടൻ്റെ മുറിയിലേക്ക് നടന്നു…

മുറിയിലേക്ക് ചെന്നപ്പോൾ കണ്ണേട്ടൻ ലൈറ്റ് അണച്ച് ഉറങ്ങാൻ കിടന്നിരുന്നു….

ബെഡ് ലാoമ്പിൻ്റെ ചെറിയ മഞ്ഞവെളിച്ചം മുറിയിൽ പരന്നിരുന്നു….

ഒരു കുഞ്ഞിനെ പോലെ തലയണയും കെട്ടിപിടിച്ച് ഉറങ്ങുന്നത് നോക്കി കുറച്ച് നേരം അടുത്ത് ഇരുന്നു…..

കണ്ണേട്ടൻ നെഞ്ചോട് ചേർത്തു പിടിച്ചു മുഖമമർത്തി പിടിച്ചിരിക്കുന്ന ആ തലയണയോട് എനിക്കസൂയ തോന്നി…..

പതിവ് പോലെ മറ്റൊരു മുറിയിൽ പോയി കിടന്നു….

ദിവസങ്ങൾ കടന്നു പോയി… പഴയത് പോലെ വല്യ സംസാരമൊന്നുമില്ലെങ്കിലും കാര്യങ്ങൾ നടന്നു പോയി….

ഇടയ്ക്ക് ഡോക്ടർ നീരജയുടെ വീട്ടിലും പോകും…. അവിടെ രണ്ടു ദിവസം നിൽക്കും പിന്നെയും തിരിച്ച് ഇങ്ങോട്ട് തന്നെ വരും….

ഓഫിസിലും കണ്ണേട്ടൻ്റെ ബുദ്ധിമുട്ടിക്കാൻ ചെന്നതേയില്ല… ഞാൻ എൻ്റെ കാര്യം മാത്രം നോക്കി…. കണ്ണേട്ടൻ്റെ ഭാഗത്തേക്ക് നോക്കാൻ പോയില്ല….

ഡോക്ടർ നീരജ പഠിക്കാൻ പോകുന്നതിനെ കുറിച്ച് ഓർമ്മിപ്പിച്ചെങ്കിലും സ്വാതി വേറേതോ ലോകത്തിലാണ്….

അവളുടെ മനസ്സ് നിറയെ കണ്ണേട്ടനോടൊപ്പമുള്ള ജീവിതമായിരുന്നു സ്വപ്നം കണ്ടത്….

നാളുകൾക്ക് ശേഷം എൻ്റെ പിറന്നാൾ ദിവസം രാവിലെ അമ്പലത്തിൽ പോകാൻ സെറ്റ് സാരിയുടുത്ത് ഒരുങ്ങി… കണ്ണേട്ടനും അമ്മായിയും നല്ല ഉറക്കമായിരുന്നു… അവരെ എഴുന്നേൽപ്പിച്ചില്ല… അടുക്കളയിൽ കയറി ചായ മാത്രം ഇട്ടുവച്ചു….

വെളുപ്പിനെ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങി…

കണ്ണേട്ടൻ്റെ കാർ എടുത്തു…. കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് സീമയെ വിളിച്ചു വീടിൻ്റെ താക്കോൽ അമ്പലത്തിലേക്ക് കൊണ്ടുവരാൻ പറഞ്ഞു…

ആദ്യം കുടുംബവീടിൻ്റെ അടുത്തുള്ള അമ്പലത്തിലേക്ക് പോയി……

. സീമ താക്കോലുമായി അമ്പലത്തിലേക്ക് എത്തിയിരുന്നു.. എൻ്റെ പിറന്നാളാണെങ്കിലും കണ്ണേട്ടൻ്റ പേരിലാണ് അർച്ചന ചെയ്തത്….

പ്രസാദം വാങ്ങി കാറിൽ കയറി ഡ്രൈവിംഗ് സീറ്റിൽ ഞാൻ ഇരുന്നപ്പോൾ സീമ എന്നെ അത്ഭുതത്തോടെ നോക്കി…

“വാ കയറ് ഞാൻ തിരിച്ച് പോകുമ്പോൾ വീട്ടിൽ ആക്കാം ” എന്ന് ഞാൻ പറഞ്ഞപ്പോൾ സീമ മുൻ സീറ്റിൽ ഡോർ തുറന്ന് കയറിയിരുന്നു….

“സ്വാതി ചേച്ചി ഒരു പാട് മാറി. സൈക്കിൾ ഓടിക്കാൻ പോലും ഭയപ്പെട്ടിരുന്ന സ്വാതി ചേച്ചി ഇപ്പോൾ കാർ തനിയെ ഓടിച്ചു വരുന്നത് കണ്ടപ്പോൾ ശരിക്കും അതിശയിച്ചു പോയിട്ടോ…. ” സീമ ചെറുപുഞ്ചിരിയോടെ പറഞ്ഞു…

” ഭയന്നാൽ എപ്പോഴും എല്ലാരും കൂടുതൽ ഭയപ്പെടുത്തുകയേ ഉള്ളു…. എല്ലാരും കൂടി എന്നെയിങ്ങനെയാക്കിയതാണ്… ശരിക്കും അവരോടെനിക്ക് നന്ദി പറയണം… എന്നെ ഇന്നത്തെ ഞാനാക്കിയതിന്….. സീമയ്ക്ക് എന്നോട് ദേഷ്യമുണ്ടോ കൊച്ഛച്ചനെ പോലിസിൽ പിടിച്ചു കൊടുത്തതിൽ “ഞാൻ ചോദിച്ചു..

” തെറ്റ് ചെയ്തവർ എന്നായാലും ശിക്ഷ അനുഭവിക്കണ്ടേ…. പിന്നെ ഒരു കാര്യം പറയാനുണ്ട് “… കേസിൻ്റെ അന്വഷണത്തിനായ് ഒരു എസ്.ഐ ദേവ് വന്നിരുന്നു….

ഇപ്പോ എന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് വിളിക്കും… ഞാൻ പറഞ്ഞു ചേച്ചിയോട് ചോദിക്കാൻ…. എനിക്ക് വേണ്ടി നല്ലത് നോക്കാൻ ചേച്ചിയെ ഉള്ളു…

അച്ഛനും അമ്മയും പൈസയ്ക്ക് ആർത്തി പിടിച്ച് സ്വാതി ചേച്ചിയെ ചതിച്ചത് പോലെ എന്നെയും ചതിക്കും.. എനിക്കവരെ വിശ്വാസമില്ല…. ” സീമ മുഖം കുനിച്ചു….

” വിഷമിക്കണ്ട ഞാനില്ലേ…. കണ്ണേട്ടനോട് അന്വഷിക്കാൻ പറയാം”…ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു….

സീമയുടെ കൂടെ വീട്ടിൽ കയറിയില്ല… അവളെ അവിടെയിറക്കി ഞാൻ കുടുംബ വീട്ടിലേക്ക് പോയി…..

മുറ്റത്തേക്ക് കാറോടിച്ച് കയറിയപ്പോൾ എൻ്റെ മനസ്സ് വിങ്ങുകയായിരുന്നു… വണ്ടി സൈഡിൽ ഒതുക്കി കാറിൽ നിന്നു ഞാൻ ഇറങ്ങി… സീമ തന്ന താക്കോൽ കൈയ്യിലെടുത്തു…

മുറ്റത്തെ കുന്ന് പോലെ കൂടി കിടന്ന കരയിലയിൽ മെതിച്ച് മുൻപോട്ട് പോകുമ്പോൾ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു…..

അച്ഛനുമമ്മയും ഉറങ്ങുന്ന മണ്ണ്…..

താക്കോലിട്ട് വാതിൽ തുറന്നു… കുറച്ച് വർഷങ്ങളായി അടച്ചിട്ടത് കൊണ്ടാവണം നിറയെ പൊടിപിടിച്ചു…..

ഇനി അധികാരത്തോടെ ഇവിടെ താമസിക്കാം… അന്ന് ഡോക്ടർ നീരജയുടെ വീട്ടിൽ വച്ച് കണ്ണേട്ടൻ തന്ന ഫയലിൽ ഈ വീടിൻ്റെ ആധാരവുമുണ്ടായിരുന്നു…..

കണ്ണേട്ടൻ എൻ്റെ മനസ്സ് അതു പോലെ പഠിച്ച് വച്ചിരിക്കുകയാണ് എന്ന് അതിശയം തോന്നി…..

എൻ്റെ പിറന്നാളിൻ്റെ ദിവസമെങ്കിലും അമ്മയോടൊപ്പം ഇവിടെ നിൽക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇന്ന് ഇവിടെ ആരോടും പറയാൻ നിൽക്കാതെ ഓടി വന്നത്….

പൊടിപിടിച്ചതെല്ലാം തുത്തു വൃത്തിയാക്കി… മുറ്റമടിച്ചു….. ഏകദേശം രണ്ട് മണിക്കുൾ പണിയെടുത്തു വീട് പഴയത് പോലെയാക്കിയെടുക്കാൻ…..

പാലുകാച്ചി പാൽപായസം വച്ചു… എനിക്കിഷ്ടമുള്ള പായസം….. അമ്മയെൻ്റെ എല്ലാ പിറന്നാളിനും പാൽപായസമാണ് വച്ച് തരുക…

പാൽപായസം വച്ച് കഴിഞ്ഞ് ഗ്ലാസിലേക്ക് പകരുമ്പോഴാണ് മുറ്റത്ത് ബൈക്ക് നിർത്തുന്ന ശബ്ദം കേട്ടത്…. കണ്ണേട്ടൻ….. ഒരു നിമിഷം എൻ്റെ മനസ്സ് സന്തോഷം നിറഞ്ഞു….

അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ്സിൽ കൂടി പായസം എടുത്തു….

ഹാളിലേക്ക് വന്നപ്പോഴേക്ക് കണ്ണേട്ടൻ അകത്ത് വന്നിരുന്നു….
മുഖത്ത് ദേഷ്യഭാവം….

” നിയെന്താ ആരോടും പറയാതെ പോന്നത്… ഞാൻ എവിടെയെല്ലാം നോക്കി എന്നറിയാമോ ” കണ്ണേട്ടൻ ദേഷ്യത്തിൽ എൻ്റെ അരികിലേക്ക് വന്നു…

” പാൽപായസം വച്ചു… എൻ്റെ പിറന്നാളാ ഇന്ന്.. എനിക്ക് ഇവിടെ വരണമെന്ന് തോന്നി…. അതിന് ആരോടുo ചോദിക്കാൻ തോന്നിയില്ല” എനിക്കങ്ങനെ പറയാനാ തോന്നിയത്..

കണ്ണന് സ്വാതിയെ തൊട്ടരികിൽ സെറ്റി സാരിയിൽ കുറച്ചുടി സുന്ദരിയായി എന്ന് തോന്നി….

എങ്കിലും അവളുടെ കണ്ണുകളിലെ വിഷാദ ഭാവം അവൻ്റെ മനസ്സിനെ കുടുതൽ വേദനിപ്പിച്ചു…

സ്വാതിക്ക് സ്വന്തമായി ഈ കണ്ണൻ ഉണ്ട് എന്ന് ഉറക്കെ വിളിച്ച് പറയാൻ തോന്നി…

അവൻ്റെ കണ്ണുകൾ അവളുടുത്ത സാരിയിൽ തങ്ങി നിന്നു…

കണ്ണേട്ടൻ്റെ നോട്ടം എൻ്റെ സാരിയുടെ ഒരു വശത്തെ വയറിലേക്കാണ് എന്ന് മനസ്സിലായതും മനസ്സിൽ അപകടം മണത്തു…

വയറിൻ്റെ ഭാഗം സാരിത്തുമ്പ് കൊണ്ട് മറച്ചു പിടിച്ചു കൊണ്ട് പായസം കണ്ണേട്ടന് നേരെ നീട്ടി….

പായസം സ്പൂണിൽ കോരി കുടിക്കുമ്പോഴും കണ്ണ് മാറ്റാതെ എന്നെ തന്നെ നോക്കുകയായിരുന്നു….

എന്തോ ചിന്തകളുടെ ലോകത്തു കൂടെ സഞ്ചരിച്ച് കൊണ്ടു ഞാനും അങ്ങനെ നിന്നു….

പായസം കുടിച്ച് കഴിഞ്ഞ് ഗ്ലാസ്സ് തിരികെ തരുമ്പോൾ വിരൽ തുമ്പിലൊന്ന് തൊട്ടു.. ഞാനറിയാതെ തന്നെ എൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….

എൻ്റെ പിറന്നാൾ സമ്മാനം എന്ന് പറഞ്ഞ് അധരങ്ങളിൽ അമർത്തി ചുംബിക്കുമ്പോൾ ഒരുതരം അമ്പരപ്പായിരുന്നു…..

ഒരു ഇടവേള തന്നപ്പോൾ തള്ളി മാറ്റി മാറി നിന്നു..

കണ്ണേട്ടൻ പുറകേ വന്നതും ഒറ്റ ഓട്ടമായിരുന്നു അടുത്ത മുറിയിലേക്ക്… “ഓട്ടത്തിൽ എന്നെ തോൽപ്പിക്കാൻ പറ്റില്ല.. ഞാൻ ഓട്ടത്തിൽ കുഞ്ഞിലെ മെഡൽ വാങ്ങിയിട്ടുണ്ട് “… എന്ന് പറഞ്ഞു തീരുകയും എൻ്റെ കൈ കണ്ണേട്ടൻ കൈകുള്ളിലാക്കിയിരുന്നു…..

. ഈശ്വരാ ഇപ്പോൾ ഹൃദയം തുള്ളി താഴെ പോവുമെന്ന് തോന്നി…. എങ്കിലും ധൈര്യം സംഭരിച്ച് തിരിഞ്ഞ് നിന്നു….
“മര്യാദയ്ക്ക് കൈയ്യെടുക്ക്.. ഇതൊന്നും ശരിയല്ല… “മുഖത്ത് ദേഷ്യഭാവം വരുത്തി….

“കുറെ നാളായല്ലോ അവകാശത്തെ കുറിച്ച് പറയാൻ തുടങ്ങിയിട്ട്….. നിനക്ക് ഭാര്യയുടെ അവകാശം മാത്രം എന്താ വേണ്ടേ….

അതെന്താ ചോദിക്കാത്തത്… അത് മാത്രം ഞാൻ തന്നില്ലെന്ന് വേണ്ട” എന്ന് പറഞ്ഞു കണ്ണേട്ടൻ എന്നെ വട്ടം ചുറ്റി പിടിച്ചു….

ഞാൻ കുതറി മാറാൻ ശ്രമിച്ചുവെങ്കിലും അനങ്ങാൻ പോലുമായില്ല…..

” അല്ല കുറച്ച് നാളായി നിൻ്റെ അവകാശത്തിൻ്റെ കാര്യം പറയുന്നുണ്ടല്ലോ… ഇനി തൊട്ട് എൻ്റെ അവകാശം ഞാനും ചോദിക്കുo….. അപ്പോൾ പറ ഈ താലിയുടെ അവകാശo ഞാൻ ചോദിച്ചാലോ “കണ്ണേട്ടൻ്റെ വാക്കുകൾ കേട്ട് ഒരു നിമിഷം നിശ്ചലയായി നിന്ന് പോയി….

എൻ്റെ കണ്ണ് നിറഞ്ഞു…

” അത് പിന്നെ നിയമപരമായി രജിസ്ട്രർ ചെയ്താലല്ലേ ഞാൻ കണ്ണേട്ടൻ്റെ ഭാര്യയാകു… അതിനും നമ്മൾക്കിടയിൽ ഒരു പാട് തടസ്സങ്ങൾ ഇനിയുമുണ്ട്..

ഇനിയൊരിക്കലും അങ്ങനെയൊന്ന് നമ്മുടെയിടയിൽ സംഭവിക്കില്ല…”.. അത് കൊണ്ട് പിടി വിട്ടേ ” എന്ന് ഞാൻ ബഹളമുണ്ടാക്കി….

ബഹളങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ട് കണ്ണേട്ടൻ്റെ അധരങ്ങൾ എൻ്റെ കവിളിൽ മുട്ടിച്ചിരുന്നു…..

കണ്ണേട്ടൻ്റെ ഫോണിൽ കോൾ വന്നു…. എന്നെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു….

ശ്വേത കോളിംഗ്… എന്ന് കണ്ടതും മനസ്സിൽ പേരറിയാത്ത വികാരം പൊന്തി വന്നു… ഞാൻ കണ്ണേട്ടനെ തള്ളി മാറ്റി കൊണ്ട് മുറ്റത്തേക്കിറങ്ങി…. കുറച്ച് കഴിഞ്ഞ് കണ്ണേട്ടൻ ഇറങ്ങി വന്നു….

“വേഗം വാ ഒരിടം വരെ പോകണം”കണ്ണേട്ടൻ ഗൗരവത്തിൽ പറഞ്ഞു…

മറുപടിയൊന്നും പറയാൻ തോന്നിയില്ല…പായസം മാത്രം ഒരു പാത്രത്തിൽ എടുത്തു കതക് പൂട്ടിയിറങ്ങി..

– കാറിൽ പോകാം എന്ന് പറഞ്ഞത് കൊണ്ട് കാറിൽ കയറി….

നീരജ ഡേക്ടറിൻ്റെ ആശുപത്രിയിലാണ് കാർ ചെന്ന് നിന്നത്… കണ്ണേട്ടൻ്റെ പുറകേ ആശുപത്രി പടവുകൾ കയറുമ്പോൾ നിറകണ്ണുകളോടെ ശ്വേത ഓടി വരുന്നുണ്ടായിന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5

സ്വാതിയുടെ സ്വന്തം : ഭാഗം 6

സ്വാതിയുടെ സ്വന്തം : ഭാഗം 7

സ്വാതിയുടെ സ്വന്തം : ഭാഗം 8

സ്വാതിയുടെ സ്വന്തം : ഭാഗം 9

സ്വാതിയുടെ സ്വന്തം : ഭാഗം 10

സ്വാതിയുടെ സ്വന്തം : ഭാഗം 11

സ്വാതിയുടെ സ്വന്തം : ഭാഗം 12

സ്വാതിയുടെ സ്വന്തം : ഭാഗം 13

സ്വാതിയുടെ സ്വന്തം : ഭാഗം 14