Wednesday, January 22, 2025
Novel

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 8

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

പെണ്ണ് അതിഥിയെ കണ്ടതിൽ കട്ട കലിപ്പിൽ ആണ്.. ചായ എടുക്കാൻ അവൾ പോയപ്പോൾ അതിഥി കൂടെ വന്നവരെ പരിചയപ്പെടുത്തി..

ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ് അക്കു ഏട്ടാ..

അവളുടെ ഒരു കക്കു ഏട്ടൻ തുഫ്..

പെണ്ണ് പല്ല് ഞെരിച്ചു അടുക്കളയിലെ വാതിലിന് അരികിൽ നിന്ന് പറഞ്ഞത് അവളുടെ ചുണ്ടനക്കം കൊണ്ട് മനസിലാക്കി ഞാനൊന്ന് ചിരിച്ചു.. പെണ്ണിന് എന്നേക്കാൾ അസൂയ ഉണ്ട്.. എന്നാ പിന്നെ അതൊന്ന് കൂടട്ടെ നല്ല രസം ഉണ്ട് കാണാൻ..

അവൾ ചായ എടുത്തു വരുന്നത് കണ്ടതും അതിഥിയുടെ അടുത്ത് ചെന്നു ഇരുന്നു..

പെണ്ണ് കണ്ണ് തുറിച്ചു ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്..

അതിഥിയ്ക്കും അവളുടെ കൂട്ടുകാർക്കും ചായ കൊടുത്തിട്ട് പെണ്ണ് ഒരു ഗ്ലാസ് എനിക്കും നീട്ടി.. മനഃപൂർവം ആ കുരിപ്പ് എന്റെ മേലേ ചായ മറിച്ചു..

അയ്യോ ഏട്ടന്റെ നല്ല ടീഷർട് ആയിരുന്നു സോറി ഗ്ലാസ്‌ സ്ലിപ് ആയി..

ഇളിച്ചു കൊണ്ട് പെണ്ണ് അത് പറഞ്ഞു..

പക്ഷെ പാതാളം വരേ ചായയുടെ ചൂടിൽ പൊള്ളി പോയിരുന്നു.. അവൾ എന്നെ നോക്കി നന്നായി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

ഏട്ടൻ പോയി ഡ്രസ്സ്‌ മാറി വാ..

അത് പറഞ്ഞു മുറിയിലേക്ക് പറഞ്ഞു വിട്ടിട്ട് പെണ്ണും എനിക്ക് പുറകെ വന്നു… അതിഥി കേൾക്കെ വാതിൽ ശബ്‌ദത്തിൽ അടച്ചിട്ടു എന്റെ ബനിയന്റെ കോളറിൽ പിടിച്ചു..

ടാ ദുഷ്ടാ.. എന്താ അവളോട് ഒരു അടുപ്പം..

അവൾ എന്റെ മുറപ്പെണ്ണ് അല്ലെ അതാ..

അതൊന്നും ഇനി ഇല്ല.. അവൾ ഇനി മുതൽ അനിയത്തിയാണ്.. അങ്ങനെ പറഞ്ഞ മതി..

എനിക്ക് സൗകര്യം ഇല്ല..

ഞാനത് പറഞ്ഞു കഴിഞ്ഞതേ പെണ്ണ് കോളറിൽ നിന്ന് കൈ എടുത്തു കട്ടിലിൽ ഇരുന്നു മോങ്ങാൻ തുടങ്ങി..

ശ്ശെടാ ഇവൾ ഇത്രയെ ഉള്ളോ.. ചെന്നു സമാധാനിപ്പിക്കാം..

എന്റെ ശ്രീ ഞാൻ വെറുതെ പറഞ്ഞതല്ലേ.. അവളെന്റെ അനിയത്തിയെ പോലെ ആയത് കൊണ്ടല്ലേ ഞാൻ അവളുമായുള്ള കല്യാണത്തിന്ന് ഒഴിഞ്ഞു മാറി എന്റെ ശ്രീയെ കെട്ടിയത്..

എനിക്ക് എന്റെ ശ്രീ മാത്രം മതി..

സത്യാണോ..

ആഹ് സത്യം..

എങ്കിൽ ഇനി ഞാൻ പറയുന്നത് പോലെ കേൾക്കണം ട്ടൊ..

ആഹ്.. പറ ഞാൻ കേൾക്കാലോ..

ടീഷർട് മാറ്റി മുഖം ഒന്ന് കഴുകി പെണ്ണിന്റെ കൂടെ മുറിയുടെ പുറത്ത് ഇറങ്ങിയത് മുതൽ അതിഥിയും പിള്ളേരും കളിയാക്കുന്ന മട്ടിൽ ആണ് നോട്ടം.. ശോ എനിക്ക് അങ്ങ് നാണം വന്നു കേട്ടോ..

പെണ്ണ് ആണെങ്കിൽ എന്റെ കൈയിൽ പിടിച്ചു ഒരേ നിൽപ്പ്.. എന്നെ അവര് തട്ടി പറിച്ചു പോകും എന്ന ഭാവം ആണവൾക്ക്..

അതിഥി അവളെ തുറിച്ചു നോക്കി.. അല്ലെങ്കിലും പെൺകുട്ടികൾ അസൂയയുടെ കാര്യത്തിൽ മോശല്ലല്ലോ..

അക്കു ഏട്ടാ… ഞാൻ പോകുവാ.. ഞങ്ങൾ ഇവിടെ ഒരു ട്രിപ്പ്‌ ആയിട്ട് വന്നതാ.. ബോയ്സ് കുറച്ചു പേർ ഉണ്ട് അവർ വെയിറ്റ് ചെയ്യുവാ..

മ്മ് ഓക്കേ ബൈ..

അവൾ പോയതും പൂർണ ചന്ദ്രനെ പോലെ അവളുടെ മുഖം തിളങ്ങുന്നത് കണ്ടു..

അന്ന് മുഴുവൻ അതിഥിയുടെ കുറ്റവും കുറവും എന്നോട് പറഞ്ഞു ചുറ്റി നടക്കൽ ആയിരുന്നു പെണ്ണിന്റെ മെയിൻ പരുപാടി..

രാത്രി കിടക്കയിൽ മലർന്നു കിടന്നതും പെണ്ണ് നെഞ്ചിൽ തല ചായ്ച്ചു..

ഏട്ടാ..

എന്തെ ശ്രീ..

ഈ അതിഥി അത്ര ശെരിയല്ല അല്ലെ.. വീട്ടിലൊക്കെ പറഞ്ഞിട്ട് ആണോ ഇങ്ങനെ കറങ്ങി നടക്കുന്നത് എന്തോ..

എന്റെ ശ്രീ ഇനിയും കഴിഞ്ഞില്ലേ..

അവളിനിയും എന്തെങ്കിലും പറഞ്ഞു തുടങ്ങും മുന്നേ അവളുടെ ചുണ്ടുകൾ അങ്ങ് സ്വന്തം ആക്കി.. പിന്നെ ഒരു മഴയായി അവളിൽ അങ്ങ് പെയ്തു ഞാൻ..

കുറച്ചു പിണക്കവും ഇണക്കവും ഒക്കെ ആയി രണ്ട് ആഴ്ച പെട്ടന്ന് പോയി..
**************************

ശ്രീ.. ഏട്ടൻ വിളിച്ചു..തിരിച്ചു പോണം അത്യാവശ്യം ആണ്..

മ്മ് പോകാം.. എനിക്ക് അമ്മയെ കാണാൻ തോന്നുന്നു..

വേഗം ബാഗ് പാക്ക് ചെയ്തു പെണ്ണിനെ കൂട്ടി വീട്ടിലേക്ക് തിരിച്ചു.. കുറച്ചു ദൂരം ഡ്രൈവ് ചെയ്തപ്പോൾ എന്തോ മടുപ്പ്…

ഏട്ടാ ഞാൻ ഡ്രൈവ് ചെയ്യണോ..

നിനക്ക് ഡ്രൈവിംഗ് അറിയാവോ..

ആഹ്.. അച്ഛൻ ആയിരുന്നു ഗുരു.. പേടിക്കണ്ട ലൈസൻസ് ബാഗിൽ ഉണ്ട്..

കാർ റോഡ് സൈഡിൽ ഒതുക്കി അവൾ ഡ്രൈവിംഗ് സീറ്റിൽ മാറി ഇരുന്നു.. പെണ്ണ് സൂപ്പർ ആയിട്ട് കാർ ഓടിക്കുന്നുണ്ട്..

ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി.. ഷർട്ട്‌ന്റെ മേലേ ഭംഗിക്കായി വെച്ച റൈബാൻ ഗ്ലാസ് എടുത്തു അവൾ വെച്ചിട്ട് എന്നെ നോക്കി..

അവളുടെ നാടൻ ലുക്കും ആ ഗ്ലാസും എന്നാലും കൊള്ളാം.. എന്റെ പെണ്ണല്ലേ.. ചുരം ഇറങ്ങി കുറച്ചു കഴിഞ്ഞതും അവൾ വണ്ടി നിർത്തി..

നോക്ക് നല്ല അടിപൊളി സ്ഥലം അല്ലെ..

എന്റെ ശ്രീ നേരം ഇല്ല ഏട്ടൻ അർജന്റ് ആണെന്നാ പറഞ്ഞത് ഇതൊക്കെ പിന്നെ വന്നു നോക്കാം..

മ്മ്..

ഞാൻ പറഞ്ഞത് ഇഷ്ടായില്ല എന്ന് അവളുടെ മുഖ ഭാവം കണ്ടാൽ അറിയാം..

രാത്രി ഒരുപാട് വൈകിയിരുന്നു വീട്ടിൽ എത്താൻ അവൾക്കും നല്ല ഉറക്ക ക്ഷീണം ഉണ്ട്..

അവൾ ഉറങ്ങാൻ മുറിയിൽ കയറി ഞാൻ ബാഗ് എല്ലാം എടുത്തു പിന്നാലെയും നടന്നു..

അവളെ പോലെ മടുത്തു അവൾക്ക് അരികിൽ കിടന്നു..

രാവിലെ പെണ്ണ് നേരത്തെ എണീറ്റ് അമ്മയെ സഹായിക്കുന്ന തിരക്കിൽ ആണ്.. ഏട്ടനെ തിരക്കി മുറിയിൽ ചെന്നതും അവനെ കാണാൻ ഇല്ല..

അമ്മേ.. ഏട്ടൻ.. അവൻ എന്ത്യേ

അവൻ പുതിയ ബ്രാഞ്ച് ഓഫീസിലേക്ക് മാറി.. കോയമ്പത്തൂർ..

അതെന്താ…

അവിടെ അല്ലെ ഗീതു മോൾ.. മോനും അങ്ങോട്ട് മാറി അവന് അവളെ തനിച്ചു വിടാൻ എന്തോ പോലെ..

ഓഹോ.. അപ്പോ അതിനാണോ എന്നോട് വരാൻ പറഞ്ഞത്.. ഇനി ഇപ്പൊ ഇവിടെ ഒക്കെ ഞാൻ ഒറ്റയ്ക്ക് നോക്കണം..

പെണ്ണ് അമ്മയുടെ പിന്നിൽ നിന്ന് എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട്..

പോടീ..

അമ്മയുടെ അടുത്ത് നിക്കുന്നത് കൊണ്ട് തിരിച്ചു എന്നോട് ഒന്നും മിണ്ടാതെ കൊഞ്ഞനം കുത്തി കാണിച്ചു അവൾ അടുക്കളയിലേക്ക് പോയി..

രാത്രിയിൽ എന്റെ കയ്യിൽ കിട്ടും നിന്നെ.. തരാം നിനക്ക് ഞാൻ..

എന്താടാ അക്കു.. രാത്രി എന്താ..

ഒന്നുല്ല അമ്മേ രാത്രി നല്ല ഇരുട്ട് ആണെന്ന് പറഞ്ഞതാ..

മ്മ്..

അമ്മ കടുപ്പത്തിൽ ഒന്ന് മൂളി അവളുടെ അടുത്തേക്ക് നടന്നു…

കുറച്ചു കുറുമ്പുകൾ ഒക്കെ ആയി വളരെ പെട്ടന്ന് ആയിരുന്നു ഓരോ ദിവസവും പോയത്..

അവളെ കൂടുതൽ അറിയാനും സ്നേഹിക്കാനും കഴിഞ്ഞു.. അമ്മയ്ക്കും അവളെ ജീവൻ ആയിരുന്നു..
*************************

ഏട്ടനും ഗീതുവും ഇടയ്ക്ക് വരും ഗീതു അവിടെ ഒരു ഹോസ്പിറ്റലിൽ തന്നെ വർക്ക്‌ ചെയ്യാൻ തുടങ്ങി.. എല്ലാരും ഹാപ്പി..

രാത്രി അവളുടെ മടിയിൽ തല വെച്ച് മുകളിൽ ബാൽക്കണിയിൽ ഇരിക്കുമ്പോൾ വീണ്ടും പുതിയ സ്വപ്‌നങ്ങൾ ആയിരുന്നു മനസ്സിൽ

ശ്രീ.. ഇനിയൊരു കുഞ്ഞു ശ്രീ കൂടി വേണ്ടേ..

പെണ്ണിന്റെ മുഖത്തു നോക്കിയപ്പോൾ നാണം ഒന്നും ആയിരുന്നില്ല അവൾ എന്തോ ആലോചിച്ചു ഏതോ ലോകത്തിൽ ആണ്..

ശ്രീ…

പെട്ടന്ന് ഞെട്ടി പെണ്ണ് എന്നെ നോക്കി..

നിലാവിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണിൽ ഒരു നീർത്തുള്ളി ഒളിച്ചിരിക്കുന്നുവെന്ന് കണ്ടു..

അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റ് ആ മുഖം കയ്യിൽ എടുത്തു..

എന്താ ശ്രീ.. എന്തെ മുഖം വല്ലാതെ നീ കരഞ്ഞോ..

ഒന്നുല്ല..

ഇടറിയ സ്വരത്തിൽ ഉള്ള അവളുടെ മറുപടി എന്നെ വല്ലാതെ നോവിച്ചു..

ശ്രീ.. എന്താടാ.. വീട്ടിലേക്ക് പോണോ നിനക്ക്.. പറ..

വേണ്ട..

അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകുന്നത് കണ്ടപ്പോൾ എന്തോ കാര്യമായി പറ്റിയിട്ടുണ്ട് എന്ന് തോന്നി.. അവളുടെ കയ്യിൽ പിടിച്ചു തിരികെ വലിച്ചതും..

തേങ്ങലോടെ പെണ്ണ് നെഞ്ചിൽ വീണു.. അവളുടെ കണ്ണീർ തുള്ളികൾ എന്റെ നെഞ്ചിനെ ചുട്ടു പൊള്ളിച്ചു…

അവളുടെ മുഖം നെഞ്ചിൽ നിന്ന് അടർത്തി പതിയെ താടിയിൽ തൊട്ട് മുഖം ഉയർത്തി..

എന്താ എന്റെ കുട്ടിക്ക്..

ആദിത്യൻ അവൻ..

അവൾ വിതുമ്പി ആ പേര് പറഞ്ഞതും കാര്യങ്ങൾ ഒരുവിധം പിടികിട്ടി.. പെണ്ണ് രാവിലെ അമ്പലത്തിൽ പോയി വന്നതിൽ പിന്നെയാണ് ഇങ്ങനെ..

അവൻ എന്തെങ്കിലും പറഞ്ഞോ..

എനിക്ക് പേടിയാ.. അവൻ നിങ്ങളെ എന്തെങ്കിലും ചെയ്താൽ..

എന്നെ എന്ത് ചെയ്യാനാ.. നീ പേടിക്കണ്ട.. ഇനി ഒറ്റയ്ക്ക് അമ്പലത്തിൽ പോകണ്ട..

മ്മ്..

പെണ്ണിന്റെ മുഖം കണ്ടാൽ അറിയാം മുഴുവൻ ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല.. എന്തൊക്കെയോ ഭയക്കുന്നുണ്ടെന്ന്..

പിറ്റേന്ന് അവൾക്ക് ഒപ്പം അമ്പലത്തിൽ ഞാനും പോയിരുന്നു.. പെണ്ണിന്റെ മുഖം ഇപ്പൊ എപ്പോഴും വാടിയിരിക്കുന്നുണ്ട്.. കാണുമ്പോൾ ആകെ ഒരു വിഷമം ആണ്..

വീട്ടിൽ എത്തിയപ്പോൾ നേരെ മുറിയിൽ കയറി അവൾ കിടന്നു..

എന്താ ശ്രീ ഹോസ്പിറ്റലിൽ പോണോ..

വേണ്ടാ.. തലവേദനയാണ്..

അവൾക്ക് തലയിൽ ബാം പുരട്ടി കൊടുത്തു ഓഫീസിലേക്ക് പോകാൻ ഇറങ്ങി..

ഓഫീസിൽ നൂറു പ്രശ്നങ്ങൾ ആണ്..

ഹലോ..

എന്താടാ അക്കു..

ഏട്ടൻ ഇന്ന് വരില്ലേ.. നാളെയാണ് കേസ് വിധി വരുന്നത്.. അവരുടെ കമ്പനിയ്ക്ക് പിന്നിൽ വേറെ ആരോ ഉണ്ട്.. ഏട്ടൻ കൂടി ഇല്ലെങ്കിൽ എനിക്ക് ആകെ വട്ട് പിടിക്കും..

ആഹ് ഞാൻ ഈവെനിംഗ് ഫ്ലൈറ്റ് എത്തും..

ഓക്കേ.. ബൈ..

കഴിഞ്ഞ രണ്ട് മാസം ആയി ഈ കേസിന്റെ പുറകെ ആണ്.. ആര്യൻ ഗാർമെൻറ്സ് ഡാമേജ് പ്രോഡക്റ്റ് അയച്ചു തന്നു..

അവർ കാരണം കൺസ്ട്രക്ഷൻ സെറ്റ് എല്ലാം പ്രശ്നങ്ങൾ ആണ്.. ഇപ്പോൾ കേസ് ആണ്. നാളത്തെ ഹിയറിങ് കഴിഞ്ഞാൽ അറിയാം എന്താകും എന്ന്..

ഓരോന്ന് ആലോചിച്ചു മെയിൽ ചെക്ക് ചെയ്യുമ്പോൾ ആണ് അമ്മ വിളിച്ചത്..

ഹലോ..

ടാ സമയം എന്തായിന്ന് വല്ല വിചാരം ഉണ്ടോ.. നിന്നെ കാത്തു ഒരു പെണ്ണ് ഉണ്ട് ഇവിടെ..

വാച്ചിൽ സമയം നോക്കിയതും ഞാനും ഞെട്ടി പതിനൊന്നു കഴിഞ്ഞു.. പെണ്ണ് ഇന്നെന്നെ കൊല്ലും..

സെക്യൂരിറ്റിയോട് പറഞ്ഞു ഓഫീസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് തിരിച്ചു.. വീട്ടിൽ എത്തിയപ്പോൾ പടിവാതിക്കൽ കാത്തു നിക്കാറുള്ള പെണ്ണിന്റെ തിളങ്ങുന്ന മുഖം കാണാൻ ഇല്ല.. പിണങ്ങി എന്ന് തോന്നുന്നു..

കാറിൽ നിന്ന് ഇറങ്ങിയതും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു.. അമ്മയുടെ മുഖത്തു ചിരിയാണ്..

അമ്മേ അവളെവിടെ..

അകത്തുണ്ട്.. ചെല്ല്..

ലാപ്ടോപ് ബാഗ് കാറിൽ നിന്ന് എടുത്തു മുറിയിൽ ചെന്നതും പെണ്ണിനെ കാണുന്നില്ല.. ബാൽക്കണിയിൽ നോക്കിയപ്പോൾ ആകാശം നോക്കി നിൽപ്പുണ്ട്..

ശ്രീ..

പെണ്ണ് പതിയെ തിരിഞ്ഞു നോക്കിയപ്പോൾ നിലാവ് പോലുള്ള അവളുടെ മുഖം എന്നെ അത്ഭുതപെടുത്തി..

അരികിൽ ചെന്നു നെറ്റിയിൽ ഒരു മുത്തം കൊടുത്തതും പെണ്ണ് കൈ എടുത്തു അവളുടെ വയറിൽ വെച്ചു മെല്ലെ ചിരിച്ചു..

സത്യാണോ ശ്രീ..

അവൾ അതെയെന്ന് തലയാട്ടി നാണത്തോടെയും ഏറെ സന്തോഷത്തോടെയും ചിരിച്ചു..

അവളെ എടുത്തു ഉയർത്തി ഒന്ന് വട്ടം ചുറ്റി..

ഇത്ര വേഗം എന്റെ ഈ ആഗ്രഹം നീ സാധിച്ചു തന്നല്ലോ ശ്രീ.. താങ്ക്യു..

അവളുടെ നെറ്റിയിലും കവിളിലും മുത്തം കൊണ്ട് മൂടി.. പെണ്ണ് ഇറുകെ പുണർന്നു.. അവളെ അടർത്തി മെല്ലെ കുനിഞ്ഞു അവളുടെ വയറിനോട് മുഖം ചേർത്തു..

അച്ഛന്റെ മോളു വേഗം വാ ട്ടൊ..

എന്റെ ചെക്കാ.. മോളു വരാൻ പത്തു മാസം ആവണ്ടേ.. ഇപ്പൊ പറയുന്നത് ഒന്നും അറിയാൻ ആയിട്ടില്ല ഒരു മാസം ആയുള്ളൂ..

പോടീ.. എന്റെ മോൾക്ക് ഇപ്പോഴേ ഈ അച്ഛനെ കേൾക്കാം..

അവൾ ചിരിച്ചു കൊണ്ട് എന്റെ മുടിയിൽ തഴുകി..

അമ്മയോട് പറഞ്ഞോ..

മ്മ്.. ഹോസ്പിറ്റലിൽ പോയി കൺഫേം ചെയ്തു.. ഞാനാ പറഞ്ഞത് ഏട്ടനെ വിളിച്ചു പറയണ്ട.. എനിക്ക് നേരിട്ട് പറയണം എന്ന് പറഞ്ഞു..

അവളെ എടുത്തു മെല്ലെ മുറിയിലേക്ക് നടന്നു..

നീ വല്ലോം കഴിച്ചോ ശ്രീ..

ഇല്ല..

എന്റെ കുഞ്ഞിനെ നീ പട്ടിണി കിടത്തുവോ..

എന്റെ കൂടി കുഞ്ഞാ.. മറക്കണ്ട..

തുടരും…

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 3

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 4

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 5

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 6

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 7