Novel

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 9

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

Thank you for reading this post, don't forget to subscribe!

ശ്രീ നിനക്ക് വിശക്കുന്നില്ലേ.. അവളെ കൈകളിൽ കോരി എടുത്തു മുറിയിൽ നിന്ന് ഇറങ്ങി ഡൈനിങ് ടേബിളിന് മുമ്പിൽ നിർത്തി..

പെണ്ണിന്റെ മുഖത്തു നല്ല ക്ഷീണം ഉണ്ട്.. കുറച്ചു കഴിച്ചെന്നു വരുത്തി അവൾ പെട്ടെന്ന് എഴുന്നേറ്റു.. അമ്മ ഒരുപാട് പറഞ്ഞെങ്കിലും പെണ്ണ് ഒന്നും മിണ്ടിയില്ല.. ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

അവൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റതും ഞാനൊന്ന് കുളിച്ചു.പിന്നെ ഭക്ഷണം കഴിച്ചു തിരികെ മുറിയിൽ വന്നപ്പോൾ പെണ്ണ് കണ്ണും തുറന്നു മലർന്നു കിടക്കുന്നുണ്ട്..

അവളുടെ അരികിൽ മെല്ലെ ചെന്നിരുന്നു അവളുടെ വയറിലേക്ക് നോക്കി.. സാരി മെല്ലെ മാറ്റി വയറിൽ ഒന്ന് ചുംബിച്ചു.. അവൾ മെല്ലെ പിടഞ്ഞു മുടിയിൽ പിടിച്ചു..

പെണ്ണിന്റെ മുഖത്തു നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിക്കുന്നുണ്ട്..

ശ്രീ.. എന്താ പറ്റിയത്…

ഒന്നുല്ല ഏട്ടാ..

എന്റെ ശ്രീയെ എനിക്ക് അറിയാം. കള്ളം പറയണ്ട.. എന്താന്ന് വെച്ചാ പറ നീ…

അറിയില്ല.. എന്തോ പേടി തോന്നുന്നു..

ഞാനില്ലേ കൂടെ പിന്നെ എന്തിനാ..

മറുപടി നൽകാതെ അവൾ കട്ടിലിൽ എഴുന്നേറ്റു ഇരുന്നു..

എന്നിട്ട് എനിക്ക് അരികിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് മുറുകെ പുണർന്നു..

അവളുടെ ചുമലിൽ മെല്ലെ തട്ടി അവളെ ആശ്വസിപ്പിക്കാൻ മാത്രമേ തോന്നിയുള്ളൂ..

കട്ടിലിൽ കയറി അവൾക്ക് അരികിൽ കിടന്നതും പെണ്ണ് നെഞ്ചിൽ തല ചായ്ച്ചു കിടന്നു.. അവളുടെ മുടിയിൽ വിരലോടിച്ചു കൊണ്ട് അവളെ മെല്ലെ ഉറക്കി..

പെണ്ണ് ഉറങ്ങിയപ്പോൾ നെറ്റിയിൽ മെല്ലെ ചുണ്ടുകൾ അമർത്തി ചുംബിച്ചു..

പാവം എന്തോ അവളുടെ മനസ്സിൽ വല്ലാതെ പുകയുന്നതു പോലെ.. എന്തുകൊണ്ടാവും എന്നോട് പറയാത്തത്..

അവളെ കുറിച്ച് ആലോചനകൾ മുറുകവേ എപ്പോഴോ ഉറക്കത്തിലേക്ക് വീണു..

രാവിലെ എഴുന്നേറ്റ് ആദ്യം നോക്കിയത് അവളെ ആയിരുന്നു..

പെണ്ണ് കുളിച്ചു വന്നു കണ്ണാടിയിൽ നോക്കി തല നന്നായി തോർത്തുവാണ്..

മെല്ലെ പിന്നിലൂടെ ചെന്നു അവളെ പിടിച്ചു.. മെല്ലെ പിടിച്ചില്ലേങ്കിൽ ശെരിയാവില്ല.. എന്റെ കുഞ്ഞ് ഉള്ളതാ..

എന്താ ഏട്ടാ ഇത്..

പെണ്ണിനെ എനിക്ക് നേരെ നിർത്തി അവളുടെ കണ്ണിലേക്കു നോക്കി..

ഇന്ന് നിന്നെ കാണാൻ എന്തോ ഒരു ഭംഗി ഉണ്ടല്ലോ..

ആഹാ.. ഉണ്ടോ..

എന്നെ തള്ളി മാറ്റി.. ഡ്രസിങ് ടേബിളിന് മുകളിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്തു അവൾ സീമന്ത രേഖയിൽ ചാർത്തി..

കുറുമ്പോടെ എന്നെയൊന്നു നോക്കി ചിരിച്ചു കൊണ്ട് അവൾ മുറിയിൽ നിന്ന് ഇറങ്ങാൻ നോക്കവേ അവളെ പിടിച്ചു നെഞ്ചിലേക്ക് ഇട്ടു..

എന്താ ഇത്.. എനിക്ക് പോണം..

കുറച്ചു കഴിഞ്ഞു പോകാം..

എന്റെ കുഞ്ഞു മോളുടെ അമ്മക്കുട്ടി ഇപ്പൊ ഈ അച്ഛന്റെ കൂടെ ഇരിക്ക്.. അച്ഛന് മോളോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..

എന്ത് കാര്യം.. അത് നീ അറിയണ്ട..

ആഹാ.. എന്നാ പറയണ്ട..

അവളെ കട്ടിലിൽ ഇരുത്തി നിലത്ത് ഇരുന്നു അവളുടെ മടിയിൽ വയറിനോട് ചേർത്തു തല വെച്ചു..

അച്ഛന്റെ മോളു.. ഈ അമ്മക്കുട്ടിയ്ക്ക് ഇപ്പൊ അച്ഛനോട് തീരേ ഇഷ്ടം ഇല്ല..

അമ്മ അച്ഛനോട് പറയാതെ വെറുതെ വിഷമിക്കുന്നുണ്ട്..

അത് കാണുമ്പോ അച്ഛന് സങ്കടം ആകും.. ഒന്ന് അമ്മയോട് പറ ട്ടൊ..

അത്രയും പറഞ്ഞു തീർന്നതെ.. കവിളിൽ അവളുടെ കണ്ണീർ തുള്ളി ഇറ്റു വീണു..

എന്താ ശ്രീ ഇത്.. നീ ഇങ്ങനെ വിഷമിച്ചാൽ കുഞ്ഞിനല്ലെ ദോഷം..

നിങ്ങളിങ്ങനെ വിഷമിക്കല്ലേ.. എനിക്ക് കുഴപ്പം ഒന്നുല്ല.. നിങ്ങക്ക് ഇപ്പൊ എപ്പോഴും തിരക്കാ.. എന്നെ നോക്കാൻ ഒന്നും സമയം ഇല്ല അതൊക്കെ ആലോചിച്ചപ്പോ..

അതിനാണോ ശ്രീ.. സത്യാണോ..

അതെ അതുകൊണ്ടാ..

എങ്കിൽ ഞാനിന്ന് പോകുന്നില്ല..

അത് കേട്ടതും അവൾ എന്റെ മുഖം കയ്യിൽ എടുത്തു ഇരു കവിളിലും ചുംബിച്ചു..

ശ്രീ.. നമ്മുക്ക് താഴത്തെ മുറിയിലേക്ക് മാറിയാലോ.. ഈ സ്റ്റെയർ ഇങ്ങനെ കയറി ഇറങ്ങാൻ നിനക്ക് ആകുവോ..

ഓഹ് എനിക്ക് വയ്യ ഇങ്ങേരെ കൊണ്ട്…

അതൊന്നും കുഴപ്പം ഇല്ല.. നിങ്ങള് പോയി കുളിച്ചിട്ട് വാ..

അമ്മയും അച്ഛനും വരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.. പിന്നെ ഏട്ടൻ വന്നു രാവിലെ നിങ്ങളെ അന്വേഷിച്ചു..

അയ്യോ..

എന്തെ..

സോറി.. ശ്രീ.. ഇന്ന് ഞാൻ ഇച്ചിരി ബിസി ആണ്… നാളെ ലീവ് ആക്കാം..

അതെന്താ..

പെണ്ണിന്റെ മുഖം ആകെ മങ്ങിയിരുന്നു.. അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഞാൻ അവളുടെ അടുത്ത് നിന്ന് പോയി..

ഇന്ന് കേസിന്റെ ഹിയറിങ് ഉള്ളതാണ്.. എന്താകും എന്ന് അറിയില്ല.. ഏട്ടൻ വന്നത് ആ കാര്യത്തിന് ആണ്..

പെണ്ണിന് വേണ്ടി നാളെ മുതൽ കുറച്ചു ദിവസം ലീവ് എടുക്കാം ഇന്നെന്തായാലും പറ്റില്ല..

പെട്ടന്ന് കുളിച്ചു ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നതും ഏട്ടൻ പോകാൻ ഒരുങ്ങി നിൽക്കുന്നുണ്ട്.. ഏട്ടന്റെ കൂടെ ഇറങ്ങിയതും പെണ്ണ് പുറകിൽ നിന്ന് വിളിച്ചു..

അതെ ഒന്നും കഴിക്കാതെ ആണോ പോകുന്നത്..

ഞാൻ വന്നിട്ട് കഴിക്കാം.. നീ കഴിച്ചോ.. ടേക്ക് കെയർ ശ്രീ..

അക്കു നീ അവളുടെ കൂടെ നിക്ക്.. ഞാൻ പൊയ്ക്കോളാം.. മാത്രല്ല ഞാൻ തനിച്ചല്ലല്ലോ മാനേജർ കൂടെ ഇല്ലേ….

അത് ഏട്ടാ ഞാനും കൂടെ..

സാരല്ലടാ…

ഏട്ടൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാൻ അവളുടെ മുഖത്തു നോക്കി.. പൂർണ ചന്ദ്രന്റെ പ്രഭ ഉണ്ട് അവളുടെ മുഖത്ത്..

ഏട്ടന്റെ കയ്യിൽ ലാപ്ടോപ് പിന്നെ ഫയലുകളും കൊടുത്തു ശ്രീയുടെ അടുത്ത് ചെന്നു..

അമ്മ വിളമ്പി വച്ചതൊക്കെ കഴിച്ചു അവളോടൊപ്പം കുറച്ചു നേരം ഇരുന്നു..

അവളോട് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ അച്ഛനും അമ്മയും വന്നത് അവരെ കണ്ടതും പെണ്ണ് സെറ്റിയിൽ നിന്നും ചാടി എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ഓടി..

എന്റെ ശ്രീ പതുക്കെ പോ..

ഞാൻ പറയുന്നത് കേട്ട് അമ്മ ചിരിച്ചു.. എന്നിട്ട് അമ്മയും അവളോട് സ്നേഹത്തോടെ പറഞ്ഞു..

അമ്മേ..

അമ്മയെ കെട്ടിപിടിച്ചു സ്നേഹ പ്രകടനം കഴിഞ്ഞതും അമ്മയുടെയും അച്ഛന്റെയും കയ്യിലെ കവറുകളിലേക്ക് ആയി അവളുടെ നോട്ടം..

ഇത് നമ്മുടെ തോട്ടത്തിലെ കിഴക്കേ അറ്റത്തെ മാവിലെ മാങ്ങായ.. പച്ച മാങ്ങ.. നിനക്ക് വേണ്ടി ചന്തു പറിച്ചു തന്നതാ രാവിലെ..

അവളത് കൊതിയോടെ വാങ്ങി തുറന്നു നോക്കി ഒന്ന് എടുത്തു സാരിയിൽ തുടച്ചു എന്നിട്ട് കൊതിയോടെ കടിച്ചു.. കണ്ണൊന്നു ചിമ്മി തുറന്നു..

എന്തൊരു പുളിയാ..

പെണ്ണ് മാങ്ങ കടിച്ചു പറിക്കുന്നത് കണ്ടിട്ട് എല്ലാവരുടെയും വായിൽ വെള്ളം നിറഞ്ഞെന്നു പറയാം…

പിന്നെ അമ്മ ഉണ്ണിയപ്പം നെയ്യപ്പം ഒക്കെയായി പലഹാരങ്ങൾ നിരത്തി..

പെണ്ണ് ആർത്തിയോടെ ഓരോന്നും കഴിച്ചു.. പെട്ടന്ന് വായും പൊതി വാഷ് ബേസിനു അടുത്തേക്ക് ഓടി..

ശ്രീ..

കഴിച്ചത് മുഴുവൻ ഛർദിച്ചു കൊണ്ട് അവൾ വായും മുഖവും കഴുകി എന്നെ നോക്കി.. പാവം പെണ്ണ്..

വീണ്ടും മേശയിലെ പലഹാരവും എന്റെ മുഖത്തേക്കും മാറി മാറി നോക്കി.. എന്നിട്ട് ഓക്കാനം തുടങ്ങി..

ഒരുവിധം ഒന്ന് ശെരിയായി എന്ന് തോന്നിയതും അവൾ തിരികെ മേശയുടെ മുമ്പിൽ ഇരുന്നു..

ഇതൊക്കെ സാധാരണ അല്ലെ..മോൻ ടെൻഷൻ ആവണ്ട..

അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് എനിക്ക് നേരെ ഉണ്ണിയപ്പം നീട്ടി..

പെണ്ണ് കൊതിയോടെ നോക്കുന്നത് കണ്ട് അവൾക്ക് നീട്ടിയപ്പോൾ ദയനീയമായി എന്നെ നോക്കി വേണ്ടെന്ന് തലയാട്ടി..

വേണ്ടേ..

കൊതിപ്പിക്കല്ലേ ഏട്ടാ.. കഴിക്കണം എന്നുണ്ട് പക്ഷെ..

അവൾ കഴിക്കാത്തതോ എന്തോ.. ഉണ്ണിയപ്പം എന്തോ എനിക്കും കഴിക്കാൻ തോന്നിയില്ല..

അവളുടെ അച്ഛനും അമ്മയും ഊണും കഴിഞ്ഞു പോയതും വീണ്ടും പെണ്ണിന്റെ കൂടെ ഇരുന്നു..

ശ്രീ അമ്മ പറഞ്ഞത് നിന്നെക്കൊണ്ട് നന്നായി ഭക്ഷണം കഴിപ്പിക്കണം എന്നാ..

പക്ഷെ കണ്ടില്ലേ.. കഴിച്ചാൽ ഒക്കെ കൂടി പുറത്ത് വരും.. എന്താ ചെയ്യാ..

കഴിച്ചില്ലെങ്കിൽ നല്ല ക്ഷീണം ഉണ്ടാകും..

അവൾ ഒന്നും മിണ്ടാതെ കുറച്ചു നേരം അങ്ങനെ ഇരുന്നു.. പെണ്ണിന്റെ മൂഡ് മാറ്റാൻ എന്താ വഴി എന്ന് ഓർത്ത് ഇരുന്നിട്ട് അവളോട് പറഞ്ഞു..

ശ്രീ നമ്മുക്ക് പുറത്ത് പോകാം..

എങ്ങോട്ട്..

ബീച്ചിലേക്ക്..

മ്മ്..

അവൾ സെറ്റിയിൽ നിന്ന് എഴുന്നേറ്റ് വേഗം ഡ്രസ്സ്‌ മാറി വന്നതും കാർ എടുത്തു നേരെ വിട്ടു.. ബീച്ചിനോട് ചേർന്നുള്ള ഞങ്ങളുടെ വില്ലയിൽ..

അവിടെ എത്തിയതും നല്ല കാറ്റ്…

പെണ്ണ് ബാൽക്കണിയിൽ ചെന്നു നിന്ന് കടൽ കണ്ണുകൾ വിടർത്തി നോക്കി കാണുന്നുണ്ട്..

അവളുടെ പിന്നിൽ നിന്ന് വയറിലൂടെ ചുറ്റി പിടിച്ചു അവളുടെ തോളിൽ മുഖം വെച്ചു കൊണ്ട് അവൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി..

ശ്രീ..

മ്മ്..

അവളുടെ കഴുത്തിലേക്ക് ചുണ്ടുകൾ അമർത്താൻ നോക്കവേ ഫോൺ റിങ് ചെയ്യുന്ന ശബ്‌ദം കേട്ട് നോക്കി..

ശ്രീ ഏട്ടൻ വിളിക്കുന്നുണ്ട്.. ഇപ്പൊ വരാം..

അവൾ ബാൽക്കണിയിൽ നിന്ന് സംസാരിക്കവെ പെണ്ണ് ഇറങ്ങി പുറത്തേക്ക് പോകുന്നത് കണ്ടു താഴെ നിന്ന് ബാൽക്കണി നോക്കി കൈ വീശുന്നുണ്ട്..

പക്ഷെ ഏട്ടനോട് സംസാരിക്കുന്ന തിരക്കിൽ അവളെ നോക്കി ഒന്ന് ചിരിച്ചു..

എന്തായി ഏട്ടാ..

ട്വന്റി സിസ്തിലേക്ക് മാറ്റി.. അന്ന് വിധി ഉണ്ടാകും..

നമ്മൾ ജയിക്കും അവർ കോമ്പൻസേഷൻ തരേണ്ടി വരും.. ഫോർ ക്രോർ എന്ന് പറയുന്നത് നമ്മുടെ കമ്പനിക്ക് വന്ന നഷ്ടം ആണ്..

അവർ എന്തായാലും നല്ല എമൗണ്ട് തരേണ്ടി വരും..

ഓഹ്.. ഓക്കേ.. എങ്കിൽ ശെരി ഏട്ടാ.. വൈകിട്ട് വീട്ടിൽ വന്നിട്ട് കാണാം..

ഇല്ലടാ ഗീതു വരണം എന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ അവളെയും കൂട്ടി നാളെ വരാം..

അഹ് എങ്കിൽ ഓക്കേ.. ബൈ ഏട്ടാ..

ബൈ..

ഫോൺ വെച്ച് താഴേക്ക് നോക്കിയതും പെണ്ണിനെ കാണുന്നില്ല..

ചങ്കിൽ പെട്ടന്ന് എന്തോ മിടിപ്പ് കൂടിയത് പോലെ.. താഴേക്ക് ഓടി ചെന്നു അവിടെ മുഴുവൻ നോക്കി..

തിരമാലകൾ ആർത്തിരമ്പി വരുന്നത് കാണുമ്പോൾ അതിനേക്കാൾ ഇരമ്പി കണ്ണിൽ കാർമേഘം ഇരുണ്ടു മൂടി തുടങ്ങി..

ശ്രീ…

ഉറക്കെ വിളിച്ചു കൊണ്ട് ചുറ്റും ഓടി..

ശ്രീ… ഈ പെണ്ണ് എവിടെ പോയി..

തുടരും…

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 3

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 4

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 5

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 6

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 7

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 8

Comments are closed.