Wednesday, January 22, 2025
Novel

തുലാമഴ : ഭാഗം 19

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

പിന്നെ മൂന്നാല് ദിവസത്തേക്ക് സൂരജിന് അമ്മയെ കാണാൻ പറ്റിയില്ല…. എങ്കിലും മൈഥിലി വന്ന് വിവരങ്ങളെല്ലാം അവനെ അറിയിക്കുന്നുണ്ടായിരുന്നു….

രോഗിയെ കാണാൻ ഞായറാഴ്ച പുറത്തുനിന്നും ആർക്കുവേണമെങ്കിലും വരാമായിരുന്നു…. ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം വീട്ടിൽ നിന്നും എല്ലാവരും
വന്നു പോയി….

ഇതിനിടയിൽ മൈഥിലിയും ആയി
സൂരജിന് നല്ലൊരു സൗഹൃദം ഉടലെടുത്തു.. ഒരു ദിവസം പതിവുപോലെ സൂരജ്
അവിടെ വന്നിരിക്കുകയാരുന്നു….

കുറെ നേരമായി ഇടം കണ്ണ് തുടിക്കുന്നു… നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ട്… ഇതെന്താണ് ഇങ്ങനെ…
അവൻ ഓർത്തു…

അപ്പോഴാണ് മൈഥിലി ഒരു
വീൽചെയറും ഉരുട്ടി
കൊണ്ട് അങ്ങോട്ടേക്ക് വന്നത്…

അവന് ഒരു പുഞ്ചിരി നൽകി കൊണ്ട്
അവൾ വീൽചെയറും ആയി മുന്നോട്ട്
നീങ്ങി….

മൈഥിലിയെ ശ്രദ്ധിച്ചിരുന്നത് കൊണ്ട് അവൻ വീൽചെയറിൽ ആരാണെന്ന് നോക്കിയില്ല…
പക്ഷേ മുന്പോട്ട് നീങ്ങിയപ്പോൾ
ആ മുഖം നല്ല പരിചയം തോന്നി…

നീണ്ട മുടിയിഴകൾ അഴിഞ്ഞു കിടക്കുന്നതുകൊണ്ട് മുഖം മറഞ്ഞാണ് ഇരിക്കുന്നത്…

അവൻ ഒരു നിമിഷം സംശയത്തോടെ അങ്ങോട്ട് നോക്കി… അവിടെ ജോലി തുടങ്ങിയിട്ടുണ്ട്..

മുടി ഉണക്കാൻ ഉള്ള തത്രപ്പാടിൽ
ആണെന്ന് തോന്നുന്നു…

ഒപ്പം നിർത്താതെ സംസാരിക്കുന്നു… അവന് ചിരിവന്നു…
ഇവൾ ഇതുപോലെ എല്ലാവരോടും സംസാരിക്കും..
വാ കഴക്കില്ലേ ഇവൾക്ക്…
അവൻ ചിരിയോടെ ഓർത്തു…

ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി
എല്ലാവരും പോയി തുടങ്ങിയപ്പോഴാണ് സൂരജ് എഴുന്നേറ്റത്….

മൈഥിലി നിന്ന ഭാഗത്തേക്ക് നോക്കി… അവൾ വീൽചെയർ കൊണ്ടുവരുന്നുണ്ട്… അവൻ തിരികെ നടക്കാൻ തുടങ്ങി….

ഒരു നിമിഷം ഞെട്ടലോടെ വീണ്ടും മുഖം തിരിച്ചു… കണ്ണുചിമ്മി അടച്ചുകൊണ്ട്
വീണ്ടും നോക്കി…

തന്റെ അമ്മു അല്ലേ അത്…. അവന്
ഹൃദയം നിലച്ചു പോയത് പോലെ
തോന്നി…പക്ഷേ എങ്ങനെ …. അവൻ പകച്ചുനിന്നു…

അമ്പരപ്പോടെ നോക്കി നിൽക്കുന്ന സൂരജിന്റെ അടുത്തേക്ക് മൈഥിലി
വന്നു… എന്താ മാഷേ കഴിക്കാൻ പോകുന്നില്ലേ… അതൊന്നും അവൻ
കേട്ടില്ല…
അവൻ വീൽചെയറിനരികിലേക്ക് മുട്ടുകുത്തി ഇരുന്നു…വിറയ്ക്കുന്ന ശബ്ദത്തോടെ വിളിച്ചു… അമ്മൂസേ… അവളുടെ തളർന്ന കൈകൾ രണ്ടും
കൂട്ടി പിടിച്ചു…

അവന് വിശ്വസിക്കാൻ
പറ്റുന്നുണ്ടായിരുന്നില്ല… ഒരുവേള അവൻ സംശയിച്ചു…. തന്റെ അമ്മു തന്നെ
ആണോ ഇത്… മുഖത്തെ പഴയ
ചൈതന്യം നഷ്ടപ്പെട്ടിരിക്കുന്നു….

കണ്ണിനു ചുറ്റും കറുപ്പ് ബാധിച്ചിരിക്കുന്നു.. നെറ്റിയിൽ നീളത്തിൽ മുറിവുണങ്ങിയ
പാട്… വരണ്ടുണങ്ങിയ ചുണ്ടുകൾ… മൊത്തത്തിൽ ആകെ ഇരുണ്ടഒരു രൂപം…

അമ്മൂസേ…. അവൻ വിളിച്ചു….
പെട്ടെന്നാണ് രണ്ടു തുള്ളി കണ്ണുനീർ അവന്റെ കൈകളിലേക്ക് ഇറ്റു വീണത്… അവൻ ഞെട്ടി മുഖമുയർത്തി….

തന്റെ അമ്മു… തന്റെ പ്രാണൻ…..
അവൻ എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു..

കൈക്കുമ്പിളിൽ അവളുടെ
മുഖം കോരിയെടുത്തു…

എന്റെ
പൊന്നേ എവിടെയായിരുന്നെടീ…..

നീ
ഞാൻ തകർന്നു പോയല്ലോടീ…
അവൻ അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി….

ആകെ അന്തം വിട്ട് നിൽക്കുകയായിരുന്നു
മൈഥിലി.. എന്താണ് സംഭവിച്ചത് എന്നറിയാതെ… അവൾ അമ്പരപ്പോടെ
നിന്നു… അവൾ സൂരജിനെ തള്ളിമാറ്റി….

മാഷേ എന്താ ഈ കാണിക്കുന്നത്….. അങ്ങോട്ട് മാറി നിന്നെ…. വൃത്തികേട് കാണിക്കുന്നോ….

മൈഥിലി ഇത് എന്റെ അമ്മുവാ….
എന്റെ പെണ്ണ്…. മൈഥിലി അമ്പരപ്പോടെ സൂരജിനെ നോക്കി… മാഷ് ഇത് എന്തൊക്കെയാ പറയുന്നത്…

സത്യം
ഇത് ഞാൻ താലികെട്ടിയ എന്റെ
പെണ്ണാ…. സംശയമുണ്ടെങ്കിൽ ദാ
ഇത് നോക്ക്….

അവൻ വേഗം ഫോൺ എടുത്ത് അതിൽ നിന്നും അവർ രണ്ടാളും കൂടി നിൽക്കുന്ന വിവാഹഫോട്ടോ മൈഥിലിയെ കാണിച്ചു…..

അവൾ അവിശ്വസനീയതയോടെ
ഫോട്ടോയിലേക്കും അമ്മുവിന്റെ മുഖത്തേക്കും മാറിമാറി നോക്കി…
അതിലും അമ്പരപ്പ് അമ്മുവിന്റെ
തോരാതെ പെയ്യുന്ന കണ്ണുനീർ
കണങ്ങൾ കണ്ടായിരുന്നു….

മാഷേ… മാഷിന്റെ അമ്മുവിനെ ഇവിടെ ഞങ്ങൾ രേവതി എന്നാ വിളിക്കുന്നത്…. ഇപ്പോൾ ഞാൻ റൂമിലേക്ക് കൊണ്ട്
പോകട്ടെ… കഞ്ഞിയാണ് കൊടുക്കുന്നത്…

മരുന്ന് കൊടുക്കണം… രേവതിയെ കുറിച്ച് അപ്പയോട് വിശദമായി സംസാരിക്കാം…

അവൻ അമ്മുവിനെ നോക്കി…
കണ്ണുകൾ ചലിക്കുന്നുണ്ട്…

കണ്ണുനീർ നിറഞ്ഞു ഒഴുകിക്കൊണ്ടിരിക്കുന്നു…
അവന് അവളുടെ ഇരുപ്പു കണ്ട്
സഹിക്കുന്നുണ്ടായിരുന്നില്ല…

അവളെ നെഞ്ചോട് ചേർക്കാൻ അവന്റെ ഉള്ളം തുടിച്ചു…

അവന് വേഗം വൈദ്യരെ കാണണമെന്ന് തോന്നി… അമ്മു എങ്ങനെ ഇവിടെ
എത്തി… തളർന്ന് ബലമില്ലാതെ
ഇരിക്കുന്ന അമ്മുവിന്റെ ഇരുകൈകളും എടുത്തു ചുണ്ടിൽ ചേർത്തു…

പിന്നെ അവളുടെ കണ്ണുനീർ വിരലുകൾ കൊണ്ട് തൂത്തെറിഞ്ഞു…

അവളുടെ നെറുകയിൽ ചുംബിച്ചു…. അവളുടെ മുഖം
കൈകുമ്പിളിൽ എടുത്തു… അമ്മൂസേ… അവൻ ആർദ്രമായി വിളിച്ചു… പേടിക്കണ്ട കേട്ടോ…ഞാൻ ഇവിടെത്തന്നെയുണ്ട്…

നമ്മുടെ അമ്മയും ഉണ്ട് ഇവിടെ… ഞാൻ ഇപ്പോൾ തന്നെ എല്ലാവരെയും വിളിച്ചു പറയാം..എന്റെ പെണ്ണ് ഇവിടെ ഉണ്ടെന്ന്….

മുത്തശ്ശനും മുത്തശ്ശിക്കും അച്ചച്ഛനും
അമ്മമ്മയ്ക്കും എല്ലാം ഒരുപാട് സന്തോഷമാകും… ഇപ്പോൾ എന്റെ
അമ്മുസ് പോയി കഞ്ഞി കുടിച്ചിട്ട്
മരുന്ന് കഴിക്കണം കേട്ടോ….

വിഷമിക്കേണ്ട കേട്ടോടാ… അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

മൈഥിലി കാണുകയായിരുന്നു സൂരജിന് അമ്മുവിനോട് ഉള്ള സ്നേഹം…
ഇങ്ങനെയും സ്നേഹിക്കുമോ…

അവൻ നിവർന്നു മൈഥിലിയെ നോക്കി… മുഖം അമർത്തി തുടച്ചു കൊണ്ട് ഒരു ചിരി
വരുത്തി.. എന്റെ പ്രാണനാ ഇത്…
റൂമിലേക്ക് കൊണ്ടുപോയിക്കോ…

മൈഥിലി നിറഞ്ഞ കണ്ണുകൾ
തുടച്ചുകൊണ്ട് വീൽചെയർ അകത്തേക്ക് കൊണ്ടുപോയി….

സൂരജിന് സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു…
അവൻ ഫോണെടുത്ത് മുത്തശ്ശന്റെ നമ്പർ ഡയൽ ചെയ്തു.. ഒറ്റശ്വാസത്തിൽ എല്ലാം
വിവരിച്ചു… പിന്നെ സതീഷിനെ വിളിച്ചു…

ഒടുവിൽ ജോബിയുടെ നമ്പർ ഡയൽ ചെയ്തു.. ജോബിയോട് വിവരം
പറയുമ്പോൾ അവൻ പൊട്ടി പോയിരുന്നു…

അവൻ വൈദ്യരെ കാണാൻ ആയി ഓടി.. അറിയണം.. എന്റെ അമ്മു എങ്ങനെ
ഇവിടെ എത്തി എന്ന്.. ആരാണ് അവളെ ഇവിടെ എത്തിച്ചത്…

അതിനുമുൻപ് അമ്മയെ അറിയിക്കണം… പറ്റുമെങ്കിൽ കൊണ്ട് കാണിക്കണം…
പകുതി അസുഖം കുറയും അമ്മയുടെ…

അവൻ ഓരോന്നും ആലോചിച്ചുകൊണ്ട് വൈദ്യരുടെ മുറിയുടെ മുൻപിൽ ചെന്ന് വാതിലിൽ മുട്ടി… അകത്തേക്ക് ചെല്ലാൻ അനുവാദം കിട്ടിയപ്പോൾ അവൻ മുറിക്കകത്തേക്ക് പ്രവേശിച്ചു..

അവൻ വൈദ്യരെ നോക്കി പുഞ്ചിരിച്ചു… എന്താ സൂരജ്… പതിവില്ലാതെ ഈ വഴി… ഈ സമയത്ത്…

എന്റെ അമ്മു അവൾ എങ്ങനെയാ
ഇവിടെ എത്തിയത്.. അവൻ നേർത്ത ഗദ്ഗദത്തോടെ ചോദിച്ചു…

അമ്മുവോ? വൈദ്യർ അമ്പരപ്പോടെ അവനെ
നോക്കി.. അമ്മുവോ അങ്ങനെ ഒരാൾ ഇവിടെ ഇല്ലല്ലോ.. അപ്പോഴാണ് മൈഥിലി അങ്ങോട്ട് വന്നത്…

രേവതിയുടെ
കാര്യമാണ് അപ്പാ പറയുന്നത്… രേവതി…. രേവതി സൂരജിന്റെ ആരാ.. രേവതിയല്ല അമൃത.. എന്റെ അമ്മു… ഞാൻ താലികെട്ടിയ എന്റെ പെണ്ണ്…

സൂരജ് എന്തൊക്കെയാ പറയുന്നത്…
രേവതി തന്റെ ഭാര്യയാണെന്നോ….

കഴിഞ്ഞ കാര്യങ്ങൾ സൂരജിൽ നിന്നും അറിഞ്ഞ വൈദ്യർ ഒരു നിമിഷം
കണ്ണുകൾ ഇറുകെ അടച്ചു നിശബ്ദം
നിന്നു…

എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ
ഉണ്ട് മൈസൂർ മെഡിക്കൽ കോളേജിൽ…

ഡോക്ടർ ആനന്ദ്… ഇവിടുത്തെ നിത്യ സന്ദർശകനാണ്… അദ്ദേഹത്തിൽ
നിന്നാണ് ഞാൻ രേവതിയെ കുറിച്ച് അറിഞ്ഞത്…

അബോധാവസ്ഥയിൽ
മൂന്നു മാസത്തോളം ഹോസ്പിറ്റലിൽ
കിടന്നു…. രേവതി എന്ന്ഹോസ്പിറ്റൽ
ഷീറ്റിലുണ്ടായിരുന്ന പേരാണ്…

ഡോക്ടർ ആനന്ദിന്റെപേഷ്യന്റ് ആയിരുന്നു…
മൂന്നു മാസങ്ങൾക്കു ശേഷമാണ്
ആ കുട്ടിക്ക് ബോധം വീണത്..

അവിടെ അഡ്മിറ്റ് ആക്കിയിട്ട് കൂടെ വന്നവർ
കടന്നു കളഞ്ഞു.. ആനന്ദിന്റെ രോഗി ആയതുകൊണ്ട് ഡോക്ടറുടെ കെയറോഫിൽആയിരുന്നു അവിടെ… മെഡിക്കൽ കോളേജ് അല്ലേ…

അവിടെ കിടന്നിട്ടും പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ… അങ്ങനെ ആണ് ഒരു തവണ ആനന്ദ്
ഇവിടെ വന്നപ്പോൾ ഈ കുട്ടിയെ പറ്റി പറയുന്നത്…

കണ്ടിട്ട് ഉപേക്ഷിക്കാൻ തോന്നുന്നില്ല എന്നാണ് ആനന്ദ് പറഞ്ഞത്… അങ്ങനെയാണ് രേവതി ഇവിടെ
എത്തുന്നത്…

ജീവനുണ്ടെന്ന്തോന്നിപ്പിക്കുന്നത്
ചലിക്കുന്ന ആ കണ്ണുകൾ
മാത്രമായിരുന്നു…. വലിയ
പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല..

സാധാരണ ഇങ്ങനത്തെ കേസുകൾ
പറ്റില്ല എന്ന് തോന്നിയാൽ തിരികെ വിടുന്നതാണ്…ഇതിന് അങ്ങനെ മനസ് വന്നില്ല… ഇവിടെ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ കുറേശ്ശ മാറ്റം
കണ്ടുതുടങ്ങി…

ഒരേ കിടപ്പായിരുന്ന
ആളെ പതിയെ വീൽചെയറിലേക്ക്
മാറ്റി.. .

ആനന്ദ് ഇപ്പോൾ ലണ്ടനിലാണ്… ആഴ്ചയിലൊരിക്കൽ വിളിച്ചു
രേവതിയുടെ വിവരങ്ങൾ തിരക്കാറുണ്ട്…

വീൽചെയറിലേക്ക് മാറ്റിയപ്പോൾ
ആനന്ദിന് ഒരുപാട് സന്തോഷമായി..

ഒരേ കിടപ്പു കിടന്ന സമയത്ത് വീട്ടുകാരെ കുറിച്ച് ചോദിക്കുമ്പോൾ കണ്ണുനീർ വരുമായിരുന്നു.. ഒരുപക്ഷേ ഉള്ളിൽ എല്ലാമറിയുന്നുണ്ടായിരുന്നിരിക്കാം…

സൂരജിന്റെ നെഞ്ചു വിങ്ങി… ആരോരുമില്ലാതെ തന്റെ അമ്മു… അനാഥയെ പോലെ.. അവന്
സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…

എന്തായാലും ആ കുട്ടിക്ക് ഒരുപാട്
മാറ്റം ഉണ്ട്.. വൈകാതെ എല്ലാം
ശരിയാകും.. താൻ സമാധാനിക്കുക… വൈദ്യർ സൂരജിനെ ആശ്വസിപ്പിച്ചു…

പിറ്റേന്ന് വെളുപ്പിന് അവൻ ഗായത്രിയുടെ അരികിലേക്ക് ചെന്നു… അവൻ ഗായത്രിയോട് വിവരം പറഞ്ഞു…

സന്തോഷം കൊണ്ട് അമ്മയുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി….

മകന്റെ സന്തോഷം നിറഞ്ഞ മുഖം
കണ്ടു ഗായത്രിയുടെ മനം നിറഞ്ഞു…

ഇടതു കൈ ഉയർത്തി അവനെ തലോടി.. അവൻ മുഖമുയർത്തി അമ്മയെ നോക്കി.. അമ്മേ ഞാൻ അമ്മുവിന്റെ അടുത്തേക്ക് പോകട്ടെ.. അവർ ഒന്നു പുഞ്ചിരിച്ചു..

അവൻ വെളിയിലേക്ക് ഇറങ്ങുമ്പോൾ മൈഥിലി അവനെ പ്രതീക്ഷിച്ച് അവിടെ ഉണ്ടായിരുന്നു… മാഷേ നോക്കി നിൽക്കുകയായിരുന്നു ഞാൻ…

രേവതിയുടെ അടുത്തേക്ക് പോകാം.. സന്തോഷത്തോടെ അവളുടെ
പിന്നാലെ ചെന്നു.. കണ്ണുകൾ തുറന്നു മുകളിലേക്ക് നോക്കി കിടക്കുന്നു…

അവൻ അവളുടെ അരികിലേക്ക് ഇരുന്നു… അവളുടെ മുഖത്തേക്ക് ആർദ്രമായി
നോക്കി…

മൈഥിലി അവരെ തനിച്ചു വിട്ടുകൊണ്ട് വാതിൽ ചാരി വെളിയിലേക്ക് ഇറങ്ങി… അമ്മുസേ… അവൻ ഇരുകയ്യിലും
അവളുടെ മുഖം കോരിയെടുത്തു…

നെറുകയിൽ അരുമയായ് ചുംബിച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞു
തുളുമ്പി…

കരയല്ലേടാ….അവൻ
അവളെ താങ്ങി നെഞ്ചോട് ചേർത്തു… എന്റെ പൊന്ന് ഒരുപാട് വിഷമിച്ചു
അല്ലേ… ഇനി എങ്ങും പോകില്ല ഞാൻ… കൂടെ തന്നെ ഉണ്ടാകും… പേടിക്കണ്ട
കേട്ടോ.. അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി…

പിന്നെ ഞാൻ എല്ലാവരോടും വിളിച്ച് പറഞ്ഞിട്ടുണ്ട്.. ഞായറാഴ്ച എല്ലാവരും എത്തും… പിന്നെയും കുറേ സമയം
അവൻ അവിടെ ഇരുന്നു…

മൈഥിലി വാതിലിൽ തട്ടിയപ്പോൾ ആണ് അവൻ ഓർത്തത് സമയം ഒരുപാട് ആയിരിക്കുന്നു….

അമ്മുവിനെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി… പതിയെ ബെഡിലേക്ക് കിടത്തി… അമ്മു കണ്ണിമയ്ക്കാതെ സൂരജിനെ നോക്കി കിടന്നു….

അവൻ അവളുടെ നെറുകയിൽ തലോടി…. ഒന്നുകൊണ്ടും പേടിക്കേണ്ട… ഞാൻ ഇവിടെത്തന്നെയുണ്ട്..

അവളുടെ
കവിളിൽ ചുംബിച്ചു….ഏട്ടൻ വെളിയിൽ നിൽക്കാം കേട്ടോ …. അവളെ ഒന്നുകൂടി തലോടിക്കൊണ്ട് അവൻ വെളിയിലേക്ക്ഇറങ്ങി….

മൈഥിലി വെളിയിൽ ഉണ്ടായിരുന്നു…
അവൻപുഞ്ചിരിയോടെ അവളെ
നോക്കി.. പിന്നെ വെളിയിലേക്ക് നടന്നു…

മൈഥിലി അകത്തു ചെല്ലുമ്പോൾ
എന്തോ ആലോചിച്ചു കൊണ്ട് കിടക്കുകയാണ് അമ്മു.. ആളെ കണ്ടാൽ അറിയാം ഇവിടെ എങ്ങും അല്ലെന്ന്…

അവൾ ചിരിയോടെ അമ്മുവിന്റെ
അടുത്ത് ചെന്നു… ഇങ്ങനെ കിടന്നാൽ മതിയോ… പെട്ടെന്ന് സുഖമായി വീട്ടിൽ പോകണ്ടേ… അമ്മു മൈഥിലിയെ ഉറ്റുനോക്കി….മുഖത്ത് ആകെ ഒരു സന്തോഷം ഒക്കെ ഉണ്ട് കേട്ടോ…

എന്റെ മനസ്സ് പറയുന്നു പെട്ടെന്ന് ഭേദമാകുമെന്ന്… അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു
തുളുമ്പി… മൈഥിലി സ്നേഹത്തോടെ അവളെ നോക്കി.. വിഷമിക്കേണ്ട കേട്ടോ…

സൂരജ് അമ്മുവിനെ നോക്കി ഇരിക്കുകയാണ്… കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ അവളുടെ
അരികിൽ ഉണ്ടായിട്ടും അറിഞ്ഞില്ലല്ലോ താൻ തന്റെ അമ്മു ഇവിടെ
ഒരു കൈയ്യകലത്തിൽ ഉണ്ടായിരുന്നെന്ന്…

എന്തൊരു ശാന്തതയാണ് തന്റെ
മനസ്സിൽ ഇപ്പോൾ… അമ്മയെപ്പോലെ എത്രയും പെട്ടെന്ന് അമ്മുവിനും സുഖം ആയെങ്കിൽ…

മാഷേ… മൈഥിലിയുടെ വിളിയാണ് ചിന്തയിൽ നിന്നും ഉണർത്തിയത്…
മാഷിന്റെ അമ്മൂസ് ദേ എത്തി കേട്ടോ…… അവൻ അമ്മുവിനെ നോക്കി…. കണ്ണിമയ്ക്കാതെ അവനെ തന്നെ
നോക്കി ഇരിക്കുന്നു…

അവൻ അവളുടെ അരികിലേക്ക് ഇരുന്നു… അമ്മൂസേ ഇനിമുതൽ ഞാൻ ഉണ്ട് ഇവിടെ കേട്ടോ.. നമുക്ക് മൈഥിലിയെ ഇവിടെനിന്നും ഓടിക്കാം… ആഹാ….. ഇപ്പോൾ അങ്ങനെ ആയോ…. ഇപ്പോൾ ഞാൻ ആരായി…..
അവൾ ചുണ്ടു കൂർപ്പിച്ചു..

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10

തുലാമഴ : ഭാഗം 11

തുലാമഴ : ഭാഗം 12

തുലാമഴ : ഭാഗം 13

തുലാമഴ : ഭാഗം 14

തുലാമഴ : ഭാഗം 15

തുലാമഴ : ഭാഗം 16

തുലാമഴ : ഭാഗം 17

തുലാമഴ : ഭാഗം 18