Saturday, January 18, 2025
Novel

സൂര്യതേജസ്സ് : ഭാഗം 16

നോവൽ
******
എഴുത്തുകാരി: ബിജി

“കല്യാണിയെ ഓർത്തതും അവൻ തളർന്നു അവൾക്കെന്തെങ്കിലും
ഇല്ല അവൾ കോളേജിലല്ലേ അവിടെക്കയറി ആരും ഒന്നും ചെയ്യില്ല………

“അന്നേരം തന്നെ അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.
അതു കേട്ടതും നെഞ്ചിടിപ്പോടെ അവൻ മെഡിക്കൽ സെന്ററിലേക്ക് കുതിച്ചു……

“സൂര്യൻ ഹോസ്പിറ്റലിൻ ഉള്ളിലേക്ക് വണ്ടി നിർത്തിയതും അനീഷ്യം അഗ്നിയും ഓടിയെത്തി
ഓട്ടോയിൽ നിന്നിറങ്ങിയ സൂര്യനെ കണ്ടവർ ഞെട്ടി കണ്ണൊക്കെ ചുവന്ന് കലങ്ങിയിരിക്കുന്നു……”

“രണ്ടുപേരെയും അവൻ വേദനെ യോടെ നോക്കി
ക…..ല്യാ….ണി …… വല്ലാത്തൊരു ഭാരം തോന്നിയിരുന്നു ആ അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ……”

“ഒരു തുള്ളി കണ്ണുനീർ ആ മിഴിയിൽ നിന്ന് ഇറ്റ് വീണു….”

“നീ വാ …… അഗ്നി അവന്റെ തോളിലൂടെ ചേർത്തുപിടിച്ച് ഐ സി യൂ വിന് മുന്നിലേക്ക് കൂട്ടീട്ടു പോയി…..????

“അപ്പോഴാണ് ഡോക്ർ ഐ സി യുവിന് ഉള്ളിൽ നിന്ന് വെളിയിലേക്ക് വന്നത്……

“ഡോക്ടർ ഇതു കല്യാണിയുടെ ഹസ്ബൻഡാണ് സൂര്യൻ….”

“മിസ്റ്റർ സൂര്യൻ താങ്കളുടെ വൈഫിന്റെ ഉള്ളിൽ പോയിസൺ ചെന്നിട്ടുണ്ട്…..”

“എങ്ങനെ????
എന്താ സംഭവിച്ചത്???
ഇപ്പഴ് …… എങ്ങനുണ്ട് എനിക്കൊന്ന് കാണാൻ
സൂര്യൻ സ്ഥലകാല ബോധമില്ലാതെ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.

“കൂൾ ഡൗൺ മിസ്റ്റർ
ചെറിയ ഡോസിലായതു കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു. സ്റ്റൊമക് വാഷ് ചെയ്തു . ബോഡി വളരെ വീക്കാണ് ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഓക്സിജൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ആളിപ്പോൾ മയക്കത്തിലാണ്

“താൻ പേടിക്കണ്ട ടോ കയറി കണ്ടോളൂ സൂര്യനോട് അതും പറഞ്ഞ് ഡോക്ടർ പോയി.

“ദുരവസ്ഥകളിലൂടെയാണ് തന്റെ പ്രയാണം എത്രയത്ര ദുരന്തങ്ങൾ കൺമുന്നിലൂടെ കടന്നുപോയി
തനിക്കു വേണ്ടപ്പെട്ടവരെയെല്ലാം തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നു. ഇതിനൊരവസാനം കണ്ടെത്തണം

“സൂര്യൻ ഐസിയുവിനുള്ളിലേക്ക് കയറി വാടിയ താമരത്തണ്ടു പോലെ വല്ലാതെ തളർന്നു കിടക്കുന്ന അവളെ കണ്ടതും ഹൃദയം നുറുങ്ങി.
തന്റെ പ്രണയം
തന്റെ പ്രാണൻ
ഈ കിടപ്പെനിക്കു സഹിക്കുന്നില്ലല്ലോ ചട്ടമ്പി

“.ഇലഞ്ഞിപ്പൂക്കളുടെ മണമുള്ള കൃഷ്ണതുളസിയുടെ വിശുദ്ധിയുള്ള നിന്നെ പ്രണയിക്കാനല്ലാതെ മറ്റെന്തിനാടി കഴിയുന്നത്.

“നിന്റെ മിഴികളിലെ ആഴങ്ങളിൽ നീയെന്നെ ഒളിപ്പിച്ചിരിക്കുകയല്ലേ
ആത്മാവിൽ മഞ്ഞുതുള്ളിയായി നീ പറ്റിച്ചേർന്നിരിക്കുന്നു.

“എന്തിന്റെ പേരിലാ നീയിങ്ങനെ വേദന സഹിക്കുന്നത്
എന്നെ അത്രമേൽ സ്നേഹിക്കുന്നതിന്റെ പേരിൽ

“അല്ലെങ്കിൽ ഞാനെന്റെ പ്രാണനായി കരുതുന്നതിന്റെ പേരിൽ…..

ഭീരുവായൊരുത്തൻ എവിടെയോ മറഞ്ഞിരുന്ന് വിജയഭേരി മുഴക്കുന്നുണ്ടായിരിക്കും
തന്റെ ശക്തിയിൽ വിശ്വാസമില്ലാതെ ഒളിഞ്ഞിരുന്ന് അമ്പെയ്ത് വിഴ്ത്തുന്നവൻ നേർക്കുനേരെ ഏറ്റുമുട്ടാൻ കഴിയാത്തവൻ

“ഇനി എന്റെ ഊഴം സൂര്യ തേജസ്സ് വരും നിന്റടുത്ത്
അതിന് മുൻപ് ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്

“സൂര്യൻ അവളുടെ അടുത്തു ചെന്നു. ആ നെറ്റിയിൽ ചുംബിച്ചു കണ്ണിൽ നിന്ന് അടർന്നു വീണ നീർമുത്തുകൾ അവളുടെ കവിളിൽപതിച്ചു.

“ഒരു സെക്കൻഡു പോലും അടങ്ങിയിരിക്കാതെ കലപില കൂട്ടി നടക്കുന്നവൾ
ഇങ്ങനെ ഇവിടെ ഈ കാഴ്ചയിൽ നിന്നെ കണ്ടു നിൽക്കാനുള്ള ത്രാണിയില്ല.

“ഞാനൊരാൾ ഇഷ്ടപ്പെട്ടതിനാൽ
എന്തിനെന്നു പോലും അറിയാതെ തപസ്സി പോയി……
ഞാൻ പ്രാണൻ വെടിഞ്ഞും സ്നേഹിക്കുന്ന നിന്നെ കൂടി……….
നീറുകയാടി….. ഈ ഹൃദയം
ചോരകിനിയുകയാടി……..
പിരിയാനാകില്ലെടി നിന്നെ

“സൂര്യൻ അങ്കത്തിനിറങ്ങുകയാ……
തിരിച്ചുവരുമോന്നറിയാത്ത പോക്ക് അവൻ ശിഥിലമാക്കിയ എന്റെ കുടുംബത്തിൽ ഇനിയൊരു തുള്ളി രക്തം വീഴാതിരിക്കാൻ അവന്റെ സർവ്വനാശം കാണാൻ സൂര്യൻ ഇറങ്ങുകയാണ്

“ഇതൊരു വല്ലാത്ത മുറിവാണല്ലോ ചട്ടമ്പി…..
വേദനയാടീ ….
സഹിക്കണില്ല കൊച്ചേ…..
ദേ ഈ നെഞ്ചിൽ അങ്ങനെ എന്റെ ചട്ടമ്പിയാ

“അപ്പോഴെ പോട്ടെടീ ഇനി ഇവിടെ നിന്നാൽ കൈവിട്ടു പോകുമെടി അവളുടെ ചുണ്ടിൽ അതിലോലമായി അവനൊന്നു ചുംബിച്ചു.

നിറഞ്ഞ കണ്ണുകളോടെ പുറത്തിറങ്ങി
അഗ്നി അവനരികിലേക്ക് ഓടി വന്നു.
എന്താടാ ഇങ്ങനെ ഡോക്ടർ പറഞ്ഞില്ലേ ഒന്നുമില്ലെന്ന്

“നിങ്ങൾ ഒന്നു വന്നേ സൂര്യൻ അഗ്നിയേയും അനീഷിനേയും നോക്കി പറഞ്ഞു
അവനെന്റെയടുത്ത് ഗെയിം സ്റ്റാർട്ട് ചെയ്തു എന്നു പറഞ്ഞു അതിൽ ഒന്നുമറിയാത്ത പാവം അവൾ വീണു
അവൻ ആരംഭിച്ച ഗെയിമിന്റെ അവസാനം കാണുന്നത് ഞാനായിരിക്കും

“നിങ്ങൾ രണ്ടു പേരും ഉണ്ടാവണം ഏതാവശ്യത്തിനും അവളുടെ യൊപ്പം നീ ഒന്നും പറയണ്ട സൂര്യ ഞങ്ങളുണ്ടാവും നിന്റെ കുടുംബത്തിനൊപ്പം അനീഷ്‌ പറഞ്ഞു. പിന്നെ നിന്റെ ശത്രുവിനെ പൂട്ടാൻ ഞങ്ങളും ഉണ്ടാവും നിന്റെ കൂടെ

“വൈകുന്നേരത്തോടെ കല്യാണി ഉണർന്നു എന്നാൽ തളർച്ചയുടെയും ക്ഷീണത്തിന്റെയും ആധിക്യത്തിൽ വീണ്ടും അവളുടെ കണ്ണടഞ്ഞു പോയി.
കല്യാണിയുടെ അമ്മയും എത്തിയിരുന്നു.

പിറ്റേദിവസം കല്യാണിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു
കല്യാണിയുട അമ്മ സുമംഗല അച്ഛൻ തനിച്ചായതിനാൽ വീട്ടിലേക്ക് പോയിരുന്നു

“അഗാധമായ മഞ്ഞിൻ താഴ്‌വരയിൽ അവിടെ മരണത്തിൻ നനുത്ത ഗന്ധമുണ്ടായിരുന്നു മഞ്ഞു പെയ്തു കൊണ്ടേയിരുന്നു അവൾ ആരെയോ തേടി അലയുകയായിരുന്നു
ആർക്കുവേണ്ടിയോ അവളുടെ ഹൃദയം പിടയുന്നു
ദൂരെ തന്റെ പ്രീയപ്പെട്ടവൻ
ആ ശരീരത്തിലെ മുറിവുകളിൽ നിന്ന് രക്തം കിനിയുന്നു അവൾ ഓടിയോടി അടുത്തെത്തുമ്പോഴേക്കും അവൻ അകലേക്ക് ഒരിക്കലും തിരിച്ചുവരാത്ത ലോകത്തിലേക്ക് മാഞ്ഞു മാഞ്ഞു പോകുന്നു…..

“സൂര്യാ….. നെഞ്ചു തകർന്നവൾ അലറി വിളിച്ചു ഞെട്ടിയുണർന്നവൾ
കല്യാണി…..എന്താ മോളേ
ഗൗതമി….. അവളുടെ ബെഡ്ഡിനരികിലേക്ക് ഓടിച്ചെന്നു.

“ഒന്നുമില്ല …….കല്യാണി പറഞ്ഞു
അവൾ തേടിയത് സൂര്യനെ ആയിരുന്നു.
അനീഷും സൂര്യനും റൂമിൽ ഉണ്ടായിരുന്നു. പേരിനു പോലും സൂര്യൻ അവളെ നോക്കുന്നുണ്ടായിരുന്നില്ല
കല്യാണിയെ അത് വല്ലാതെ വിഷമിച്ചു. താൻ ഉണരുമ്പോൾ തന്നെ ആവേശത്തോടെ ചേർത്ത ണയ്ക്കുമെന്നു കരുതിയ അവൾക്ക് തെറ്റി. അന്യനെ പോലെ ഒഴിഞ്ഞു മാറി ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന അവനെ കണ്ണിമവെട്ടാതെ നോക്കി കിടന്നു

സൂര്യാ നിന്റെ ശ്വാസങ്ങളിലാണ് എന്റെ ജീവൻ കൂടിയിരിക്കുന്നത്
നിന്നിൽ ഞാൻ കുരുങ്ങി കിടക്കുകയാണ് സൂര്യാ
വെറുതെ പോലും അവഗണിക്കല്ലേ
നിന്റെ സങ്കടം എനിക്ക് മനസ്സിലാകും……തല്ലു കൊള്ളി

“എനിക്ക് സുഖമില്ലാഞ്ഞിട്ടല്ലേ ഈ മുഖം ഇങ്ങനെ വീർത്തിരിക്കുന്നത്
ഞാനിവിടുന്ന് വീട്ടിൽ വരട്ടെ സങ്കടമെല്ലാം മാറ്റിത്തരാട്ടോ
അവളുടെ കവിളൊന്നു ചുവന്നു

“കല്യാണി എന്താ നിനക്ക് സംഭവിച്ചത് ???
എങ്ങനെയാണ് വിഷം ഉള്ളിൽ ചെന്നത്.????
അനീഷിന്റെ ചോദ്യം കേട്ടതും സൂര്യൻ തലയുയർത്തി കല്യാണിയെ നോക്കി. അവളും അവനെ തന്നെ നോക്കിയിരിക്കുകയാണ് കണ്ണുകൾ ഇടഞ്ഞപ്പോൾ സൂര്യൻ ഒന്നു പിടഞ്ഞു
ഞൊടിനേരം കൊണ്ട് തന്റെ നോട്ടം അവളിൽ നിന്നു മാറ്റി

“എന്താ സംഭവിച്ചത് വീണ്ടും അനീഷ്‌ചോദിച്ചു
അത് ഇന്റർവെൽ സമയത്ത് ഒരാൺ കൂട്ടി ബെർത്ത് ഡേ ആണെന്നും പറഞ്ഞു ലഡ്ഡു എല്ലാവർക്കും വിതരണം ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് എനിക്കും കിട്ടിയത്

“അതു കഴിച്ചും കുറച്ചു നേരത്തിനുള്ളിൽ തലപെരുക്കുനതായും ശ്വാസം വിലങ്ങുന്നതായും തോന്നി പിന്നെ താഴെ കുഴഞ്ഞു വീണു.

“സൂര്യന്റെ മുഖത്തു തന്നെയായിരുന്നു കല്യാണിയുടെ കണ്ണുകൾ അവൻ തന്നെ ആശ്വസിപ്പിക്കുമെന്നും തന്നെ മാറോടു ചേർക്കുമന്നും അവൾ കൊതിച്ചു

“തനിക്ക് സംഭവിച്ചത് പറഞ്ഞിട്ടും യാതൊരു കുലുക്കവും ഇല്ലാതെ ഇരിക്കുന്നതു കണ്ടിട്ട് കല്യാണിക്ക് ശരിക്ക് ആശ്ചര്യമായി…….

“കല്യാണി അവനെ നോക്കിയപ്പോൾ അവന്റെ മുഖത്ത് കോപം ഇരച്ചുകയറുന്നതാണ് കണ്ടത്

“അനീഷേ!!!
നീ ആരോടാ….എന്താ സംഭവിച്ചതെന്നു ചോദിക്കുന്നത്
ആരെന്തു കൊടുത്താലും വായിലിടുന്ന ഇവളോടോ
നിനക്ക് വേറെ പണിയൊന്നുമില്ലേ……

“ഇവളെപ്പോഴെന്റെ ജീവിതത്തിലേക്ക് കെട്ടിയെടുത്തോ അപ്പോഴേ എന്റെ സമാധാനം പോയി നാശം…..
സൂര്യൻ ദേഷ്യപ്പെട്ട് വെളിയിലേക്ക് ഇറങ്ങി പ്പോയി

“കല്യാണി കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ചിരുന്നു
ആ കണ്ണുകൾ നിറഞ്ഞൊഴുകി
ഞാൻ……. ഞാൻ നാശമാണോ സൂര്യാ…..
നീയെന്നെ വെറുത്തോ
എനിക്ക് ശ്വാസം മുട്ടുന്ന പോലെ
ചങ്കു പിടയ്ക്കുവാ
എന്നെ തനിച്ചാക്കി പോകല്ലേടാ
എന്തിനാ ഇങ്ങനെ മുറിവേല്‌പ്പിക്കുന
ഞാൻ ആരുമല്ലേ
അവൾ ഏങ്ങലടിച്ച് കരഞ്ഞു കൊണ്ടിരുന്നു.

“അനീഷേ എനിക്കിപ്പം സൂര്യനെ കാണണം
ചുമ്മാ എന്റെയടുത്ത് പിണങ്ങുന്നതാ
എനിക്കറിയാം ആ ഉള്ള്
ഞാനിങ്ങനെ കിടക്കുന്നു കൊണ്ടുള്ള സങ്കടം കൊണ്ടാ ഇങ്ങനെ പെരുമാറുന്നത്.

“അനീഷ് പുറത്തേക്കിറങ്ങി
ചുവരും ചാരി വിദൂരതയിലേക്ക് നോക്കി നില്ക്കുന്ന സൂര്യനെ കണ്ടതും സത്യത്തിൽ അനീഷിന് ദേഷ്യം വന്നു

“ഹോ!!!!
ഹെവി ഡയലോഗും അടിച്ച് നായകൻ ചുവരും ചാരി എന്താലോചിച്ചിരിക്കുവാ…..

“ആ കൊച്ചവിടെയിരുന്ന് കരയുവാ
ദേ സൂര്യാ എനിക്ക് വിറഞ്ഞു കേറുന്നുണ്ടേ
ചക്കരയും അടയും ആയിരുന്നല്ലോ ഇപ്പോഴെന്നാ ആ പാവം പിടിച്ചതിനെ വേണ്ടായോ……
ഇതു വളരെ മേശമായിപ്പോയി സൂര്യാ…..

.”അനീഷേ….നിർത്ത് നമ്മുക്ക് ഈ സംസാരം ഇവിടെ നിർത്താം
സൂര്യൻ ഹോസ്പിറ്റലിന്റെ പാർക്കിങ് ഏരിയയിൽ കിടക്കുന്ന ലൂസിഫറിന്റെ അടുത്തേക്ക് ചെന്നു.
വണ്ടിയുമെടുത്ത് പുറത്തേക്കിറങ്ങി

“സൂര്യന്റെ വണ്ടി ചെന്നു നിന്നത് ചിന്നുവിന്റെ കുടിലിന് മുന്നിലായിരുന്നു.
ചിന്നുവേ….. ചിന്നു കുട്ടി നാണപ്പൻ വീണ്ടും വന്നേ…..

ടാ…. നാണപ്പാ കൊച്ചെന്തിയേ.??
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് മുത്തശ്ശി ചോദിച്ചു.
ചിന്നു ….അവൾ എന്റെ ചട്ടമ്പി…..
സൂര്യൻ മുത്തശ്ശിയുടെ മടിയിൽ തലചേർത്തു കിടന്ന് കരഞ്ഞു

കുഞ്ഞുന്നാൾ മുതൽ നിന്നെ കാണുന്നതല്ലേടാ മേനേ
രണ്ടു ദിവസം മുന്നേ നീ ഇവിടെ വന്നപ്പോൾ നിന്റെ കൊച്ചിന്റെ കുറുമ്പു പറഞ്ഞ് നീ ഭയങ്കര ചിരിയായിരുന്നല്ലോ ഭയങ്കര സന്തോഷത്തിലായിരുന്നല്ലോ
ഇപ്പൊഴെന്താടാ മോനെ നിന്റെ പ്രശ്നം

ഒന്നുമില്ല ചിന്നു……ഇവിടെ വന്ന് ഈ മടിയിൽ തലചായ്ക്കുമ്പോൾ കുഞ്ഞുന്നാൾ മുതൽ ഒരു സുരക്ഷിതത്വമാ എവിടെയും കിട്ടാത്ത ശാന്തത

കുട്ടിക്കാലത്ത് സാരംഗി ജനിച്ചതിനു ശേഷം അമ്മയൊന്നു വീണിരുന്നു നട്ടെല്ലിന്റെ ക്ഷതമേ റ്റതിനാൽ രണ്ടുവർഷകാലം ഒരേ കിടപ്പിലായിരുന്നു. അമ്മവീട്ടിൽ അമ്മയേയും സാരംഗിയേയും കൂട്ടീട്ടു പോയി അച്ഛന്റെയൊപ്പം ഇവിടെ വാടക വീട്ടിൽ ഞാനും

അന്ന് ഈ കാണുന്ന സമ്പത്തൊന്നും സേതുനാഥിനില്ലായിരുന്നു ചെറിയൊരു പലചരക്കുകടയിൽ നിന്നുള്ളവരുമാനം മാത്രം
വാടകവീട്ടിലായിരുന്നു താമസം

വാടക വീടിന്റെ തൊട്ടടുത്തായിരുന്നു ചിന്നു സുഖമില്ലാത്ത മകനോടൊപ്പം താമസം മകന്റെ മരണത്തിനു ശേഷം അവർ തനിച്ചായി.

സ്കൂൾ വിട്ടു വന്നാൽ ചിന്നു വായിരുന്നു സൂര്യന് ആകെയുള്ള ആശ്വാസം അന്നു ആ കൊച്ചു കുട്ടിക്ക് അവരുടെ അടുക്കൽ നിന്ന് കിട്ടിയ കരുതൽ സ്നേഹം മറ്റെങ്ങു നിന്നും അവന് ലഭിച്ചിരുന്നില്ല. സമ്പന്നതയുടെ കൊടുമുടിയിൽ ആയപ്പോഴും വീടുമാറിയിട്ടും അവൻ ചിന്നുവിനെ തേടിവരും ആ മടിത്തട്ട് അവന് എല്ലായ്പ്പോഴും സ്വാന്തനം ഏകിക്കൊണ്ടിരുന്നു.

സൂര്യന്റെ ഫോണടിച്ചപോഴാണ് ചിന്തകളിൽ നിന്നവൻ ഉണർന്നത്
അമ്മയുടെ കോൾ ആണ്
എന്താമ്മേ അവൻ ചോദിച്ചു

“എനിക്ക് കല്യാണി മോളേ കാണണം നീ വന്ന് എന്നെയൊന്നു കൂട്ടിട്ടു പോ…..
നന്നായി….. ഇനി അമ്മ കൂടി അങ്ങോട്ടു വന്നാൽ എല്ലാം കൊണ്ടും നല്ല ചേലാകും അവൻ മനസ്സിലോർത്തു

“എന്താടാ മിണ്ടാത്തെ തേജൂ…….
നീ ഇങ്ങോട്ടു വാ എന്നെ ദേഷ്യം പിടിപ്പിക്കാതെ അതും പറഞ്ഞ് നീലാംബരി കോൾ കട്ട് ചെയ്തു

“അപ്പോഴെ ചിന്നു നമ്മളങ്ങോട്ട് നീങ്ങുവാ ആ നെറ്റിയിലൊരു മുത്തം കൊടുത്തിട്ട് അവൻ വണ്ടിയിൽ കയറി…..

“””വീട്ടിൽ ചെന്ന് അമ്മയേയും കൂട്ടി സൂര്യൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു
റൂമിനു മുന്നിൽ എത്തിയപ്പോൾ സൂര്യൻ അമ്മയോട് അകത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞാൻ പുറകേ വന്നോളാം
അവൻ തിരിഞ്ഞു നടന്നു

“മോനൊന്നു നിന്നേ സൂര്യന്റെ കൈയ്യും പിടിച്ച് ഉള്ളിലേക്ക് ചെന്നു.

കല്യാണിയുടെ അമ്മ അവളുടെ ഒപ്പം ഉണ്ടായിരുന്നു.

സൂര്യനെ കണ്ടതും കല്യാണിയുടെ കണ്ണുകൾ തിളങ്ങി
എന്നാൽ സൂര്യൻ ശ്രദ്ധിച്ചത് അവളുടെ കരഞ്ഞു വീർത്ത മുഖമാണ് കുറച്ചുനേരം കൊണ്ട് അവളെത്രമാത്രം തകർന്നെന്ന് അവന് മനസ്സിലാകുമായിരുന്നു.

“ടാ …..നീ വീട്ടിൽ എത്തിയോന്നറിയാൻ മോളെന്നെ വിളിച്ചിരുന്നു. ഈ അവസ്ഥയിൽ എന്തിനാ അവളെ വേദനിപ്പിക്കുന്നത്.

“അമ്മയൊന്നു മിണ്ടാതിരിക്കാമോ എന്നെ ഉപദേശിക്കാനാണോ അമ്മയിപ്പോൾ ഇങ്ങോട്ടു വന്നത് ദേഷ്യത്തോടെ അതും പറഞ്ഞ് പുറത്തേക്കിറങ്ങി

“സൂര്യൻ കലങ്ങിയ മനസ്സുമായി പുറത്തേക്കിറങ്ങി അമ്മയോടു ദേഷ്യപ്പെട്ടതിൽ മനസ്സ് നൊന്തു.
അഗ്നിയും അനീഷും പുറത്തു നിന്ന് കേറി വരുന്നുണ്ടായിരുന്നു.
നിനക്കെന്തിനാടാ ഫോൺ എത്രതവണ ഞാൻ വിളിച്ചു അഗ്നി അവനോട്‌ ദേഷ്യപ്പെട്ടു.

“നീയെന്തിനാടാ കല്യാണിയോട് ദേഷ്യപ്പെട്ടത് ലഡ്ഡു കഴിച്ചതിനാണോ അവൾക്കറിയുമോടാ അതിൽ വിഷം ഉണ്ടെന്ന്
എനിക്കൊന്നും കേൾക്കണ്ട വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്
സൂര്യന് അരിശം വന്നു.
പിന്നെ അഗ്നിയൊന്നും മിണ്ടിയില്ല.

“നീ പോയുടനെ SI വന്നു കല്യാണിയുടെ മൊഴി എടുത്തിട്ടുണ്ട് ഡോക്ടറിനോടും സംസാരിച്ചിട്ടാ പോയത് അനീഷാണ് പറഞ്ഞത്.

“മ്മ്‌മ്മ്….
സൂര്യൻ ഇരുത്തിയൊന്നു മൂളി അഗ്നി അമ്മയെ ഒന്നു വീട്ടിൽ വിട്ടേക്ക് അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി

“മൂന്ന് ദിവസത്തിനു ശേഷം കല്യാണി ഡിസ്ചാർജ്ജായി.

“ഈ ദിവസങ്ങളിലൊന്നും സൂര്യൻ അവളെ അഭിമുഖീകരിച്ചതേയില്ല.
സൂര്യൻ ബില്ലൊക്കെ സെറ്റിൽ ചെയ്ത് പുറത്തിറങ്ങി കല്യാണിയുടെ അമ്മ ലൂസിഫറിൽ കയറി ഇരുന്നു. കല്ലു വന്നു കയറ് സുമംഗല അവളോട്‌ പറഞ്ഞതും

“അവൾ അമ്മ പറഞ്ഞത് ശ്രദ്ധിക്കാതെ അനീഷിനോടു പറഞ്ഞു
എന്നെ എന്റെ വീട്ടിൽ ഒന്നു കൊണ്ടു വിടാമോ
അനീഷ് സൂര്യനെയൊന്നു നോക്കി എങ്ങോട്ടാന്നു വച്ചാൽ കൊണ്ടു വിടെടാ മനുഷ്യനെ മെനക്കെടുത്താൻ സൂര്യൻ
അതു പറഞ്ഞതും കല്യാണി അവനെയൊന്നു നോക്കി സൂര്യനെ ദഹിപ്പിക്കാൻ തക്കവണ്ണം ശക്തിയുണ്ടായിരുന്നു അതിന്

“സുമംഗലയും അവനെ അത്ഭുതത്തോടു കൂടി നോക്കുകയായിരുന്നു. സൂര്യൻ എന്തായിങ്ങനെ എന്തോ പന്തികേടുണ്ടല്ലോ അല്ലാതെ അവനിങ്ങനെ പെരുമാറുകയില്ല.

“അവർ ഓട്ടോയിൽ നിന്നിറങ്ങിയതും സൂര്യൻ ആരെയും നോക്കാതെ വണ്ടിയെടുത്ത് പോയി.

“മുരുകന്റെ അമ്പലത്തിലെ ആൽത്തറയിൽ സൂര്യൻ കിടന്നു
മനസ്സ് വല്ലാതെ ഉഴറുകയായിരുന്നു.
അവള് പൊയ്ക്കോട്ടെ ഈ സാഹചര്യത്തിൽ അതാ നല്ലത്. അപ്പോഴാണ് സൂര്യന്റെ ഫോണടിച്ചത് അറിയാത്തൊരു നമ്പർ സൂര്യൻ കോളെടുത്തു

“സൂര്യ തേജസ്സ് നെട്ടോട്ടം ഓടുകയാണല്ലോ പ്രീയപ്പെട്ടതൊക്കെ കൈയ്യിൽ നിന്ന് വഴുതിപ്പോകുന്നതിന്റെ വേദന സേതുനാഥിന്റെ മകൻ നന്നായി അറിയണം
ഓരോ നിമിഷവും നീ ഭയന്നു ഭയന്നു ജീവിക്കണം

സൂര്യൻ ചാടി എഴുന്നേറ്റിരുന്നു
തന്റെ ശത്രു
“ഫ…….!!!! നായിന്റെ മോനെ നല്ല തന്തയ്ക്കു ജനിച്ചവനാണേൽ നേർക്കുനേരെ വാടാ അല്ലാതെ പെണ്ണുങ്ങളുടെ നേരെ നിന്റെ കേമത്തം കാണിക്കുകയല്ല വേണ്ടത്.”

“നീ വെറുമൊരു ഭീരു ഒളിഞ്ഞിരുന്ന് കളിക്കാതെ ആണുങ്ങളെപ്പോലെ നേരിട്ടു മുട്ടെടാ സൂര്യൻ കോപത്താൽ ജ്വലിക്കുകയായിരുന്നു.

“ഞാൻ വരുന്നെടാ നിന്റെ മുൻപിൽ ഈ മേഘനാഥന് ഒരു വാക്കേയുള്ളു ഇനി നമ്മൾ നേരിട്ടാകാം
നിന്റെ കുടുംബത്തെ വേരോടെ പിഴുതെറിയാൻ ഈ മേഘനാഥൻ എത്തുന്നു…….”

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15