Sunday, December 22, 2024
Novel

സൂര്യതേജസ്സ് : ഭാഗം 14

നോവൽ
******
എഴുത്തുകാരി: ബിജി

“”ഒന്നു നിർത്തിക്കേ ഇതു സൂര്യൻ വിചാരിക്കുന്നതു പോലെയൊന്നുമല്ല…….””

“കാര്യങ്ങൾ അനീഷ് വിശദീകരിച്ചു പറഞ്ഞു അതു കേട്ടതും സൂര്യൻ നടുങ്ങി അവൻ വെട്ടി വിറങ്ങലിച്ചു അപ്പോൾ തന്നെ കല്യാണിയേയും കൂട്ടി ആശുപത്രിയിലേക്ക് കുതിച്ചു…….”

“സിറ്റിയിൽ തന്നെയുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു സേതുനാഥ് സൂര്യൻ അവിടേക്ക് എത്തുമ്പോഴേക്കും സേതുനാഥിനോട് അടുപ്പമുള്ള കുറച്ചു ആളുകൾ അവിടെ കൂടിയിരുന്നു…….

“അനീഷ് സൂര്യനേയും കല്യാണിയേയും ഐസിയുവിന് മുന്നിലേക്ക് കൊണ്ടുപോയി…..

“”ഐസിയുവിന് മുന്നിലെ കോറിഡോറിലെ ചെയറിൽ സർവ്വം തകർന്ന അവസ്ഥയിൽ നീലാംബരി ഇരിക്കുന്നുണ്ടായിരുന്നു. ഒന്നു കരയാതെ കണ്ണൊക്കെ തുറിച്ച് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന അമ്മയെ കണ്ടതും സൂര്യൻ അമ്മയുടെ അടുത്ത് ചെന്നിരുന്ന് അമ്മയെ വിളിച്ചു.””

“അമ്മേ!!!!
വർഷങ്ങൾക്കിപ്പുറം ആ വിളി നീലാംബരിയുടെ ഹ്യദയത്തിൽ ആഴത്തിൽ പതിച്ചു….”

“”മോനേ!!!!!
പരിസരം മറന്ന് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛനിതൊന്നു കണ്ടിരുന്നുവെങ്കിൽ ഏറ്റവും സന്തോഷിക്കുന്നത് അച്ഛനായിരിക്കും
സേതുവേട്ടാ നമ്മുടെ മോൻ…….”

“അവർ വിങ്ങിവിങ്ങി മകന്റെ തോളിൽ മുഖം ചേർത്ത് കരഞ്ഞു.
കല്യാണി അവരുടെ അടുത്തിരുന്നു അവരുടെ കൈകളിൽ അമർത്തി പിടിച്ചു…..

“ഒന്നും സംഭവിക്കില്ല അമ്മേ….
അച്ഛന് ഒന്നും സംഭവിക്കില്ല….. കല്യാണി പറഞ്ഞു കൊണ്ടിരുന്നു.
നീലാംബരി കല്യാണിയെ നോക്കി
മോളേ…..
“ഒന്നുമില്ല അമ്മ ശാന്തമായിരിക്ക്

“കല്യാണി…..
സൂര്യൻ അവളെ വിളിച്ചു.
ഞാൻ ഡോക്ടറെ ഒന്നു കണ്ടിട്ടു വരാം….
സൂര്യൻ അമ്മയെ കല്യാണിയെ ഏൽപ്പിച്ച് ഐ സി യൂവിന് മുൻപി. ലേക്ക് നടന്നു അകാരണമായ ഭയം സൂര്യനിൽ നിറഞ്ഞു…..”

“ആ സമയം അഗ്‌നിയും അങ്ങോട്ടെത്തി സൂര്യാ ….
അങ്കിളിന് ഇപ്പോൾ എങ്ങനുണ്ട്
എനിക്കറിയില്ലെടാ….
എനിക്കൊന്നും അറിയില്ല….
അവന്റെ കണ്ണുകൾ നിറഞ്ഞു.
നീ വിഷമിക്കാതെ എല്ലാം ശരിയാകും

“നീ അങ്കിളിനെ കയറികണ്ടോ അഗ്നി ചോദിച്ചു.
ഞാൻ……. ഞാൻ…. എങ്ങനെ കയറി കാണും
എനിക്കു പറ്റില്ലെടാ സൂര്യൻ വല്ലാത്തൊരു വീർപ്പുമുട്ടലോടെ മുഖം പൊത്തി…..

“ഛേ!! എന്താടാ കൊച്ചുകുട്ടികളെ പോലെ നീയിങ്ങനെ വിഷമിക്കുന്നതു കണ്ടാൽ ആന്റി കൂടുതൽ വേദനിക്കുമെടാ
നീ വാ നമ്മുക്ക് ഡോക്ടറെ ഒന്നു കണ്ടേച്ചു വരാം.

“കലങ്ങിമറിയുന്ന മനസ്സുമായാണ് സൂര്യൻ ഡോക്ടർ വേദവ്യാസിന്റെ മുറിയിലേക്ക് കയറി ചെന്നത്. അഗ്‌നിയും അവനൊപ്പം ഉണ്ടായിരുന്നു.
. ഡോക്ടറുടെ ശാന്തമായ മുഖവും ആ ചുണ്ടിലെ പുഞ്ചിരിയും സൂര്യന്റെ മനസ്സിനെ ഒന്നു തണുപ്പിക്കാൻ കഴിഞ്ഞു.

“ഡോക്ടർ ഞാൻ ആക്സിഡന്റായ സേതൃ നാഥിന്റെ മകനാണ് സൂര്യൻ
ഇതെന്റെ കസിൻ അഗ്നി സേതുനാഥ് എന്ന പേരു കേട്ടതും ആ മുഖം ഒന്നു മങ്ങിയതു പോലെ

“ഡോക്ടർ വേദ് കുറച്ചുനേരം സൂര്യന്റെ മുഖത്ത് നോക്കിയിരുന്നു.
ഡോക്ടറിന്റെ മൗനം സൂര്യനെ ഭയപ്പെടുത്തി.
ഡോക്ടർ??? അച്ഛൻ!!!
സൂര്യൻ വേപൂഥോടെ വേദിനെ നോക്കി

“കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്. ട്രാമാറ്റിക് ഹെഡ് ഇൻജ്വറി ഇന്റേണൽ ബ്ലീഡിങ് ഉണ്ടായിട്ടുണ്ട്.
ഇപ്പോഴൊന്നും പറയാറായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്

” കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. നല്ലതു സംഭവിക്കട്ടെ
ഡോക്ടറുടെ റൂമിൽ നിന്നിറങ്ങിയ സൂര്യൻ കൂടുതൽ തളർന്നിരുന്നു
സൂര്യാ നീയ് അമ്മയുടെ അടുത്തേക്ക് ചെല്ലൂ ഞാൻ പുറത്തൊന്നു പോയിട്ടു വരാം അഗ്നി അതും പറഞ്ഞ് പുറത്തേക്ക് പോയി

“ദൂരെ നിന്ന് സൂര്യനെ കണ്ടത്യം നീലാംബരി അവനടുത്തേക്ക് കുതിച്ചു.
ഇടറുന്ന കാലടിയോടെ വേച്ചു വീഴാൻ പോയ അവരെ കല്യാണി ചേർത്തുപിടിച്ചു.

“എന്തിനാമ്മേ ഇങ്ങനെ അച്ഛന് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞില്ലേ ഇങ്ങനെ വിഷമിച്ച് അമ്മ കൂടി അസുഖം വരുത്തിവയ്ക്കാനാണോ
മോളേ!!! തേജൂ…””
ഇങ്ങോട്ടുവരും അമ്മേ വാ ഇവിടിരിക്ക് അവരെ ചേർത്തുപിടിച്ച് ചെയറിൽ ഇരുത്തി

“നോക്കിക്കെ ഒരിക്കലും തിരിച്ചു വരില്ലെന്നു കരുതിയ അമ്മയുടെ മകൻ എല്ലാ വിദ്വേഷങ്ങും ഉപേക്ഷിച്ച് അമ്മയുടെ അടുത്തെത്തിയില്ലേ….
അതേ പോലെ അച്ഛനും തിരിച്ചു വരും…..
കല്യാണി അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

“സൂര്യൻ അമ്മയുടെ അടുത്തെത്തി
തേജൂ ഡോക്ടർ എന്തു പറഞ്ഞു അമ്മയോട് എന്തു പറയണമെന്നറിയാതെ സൂര്യൻ കുഴങ്ങി ഉള്ളിൽ ആർത്തിരമ്പുന്ന കൊടുംങ്കാറ്റിനെ മുഖത്തു കാണിക്കാതെ ഒന്നു പുഞ്ചിരിച്ചു.

“പേടിക്കുന്ന പോല് ഒന്നുമില്ലമ്മേ
കുറച്ചു കഴിയുമ്പോൾ നമ്മുക്ക് അച്ഛനെ കേറി കാണാം
അമ്മ വന്നേ കുറേ നേരം ആയില്ലെ ഈ ഇരുപ്പു തുടങ്ങിയിട്ട് ഇവിടെയൊരു റൂം എടുത്തിട്ടുണ്ട് അങ്ങോട്ടു പോകാം

“സൂര്യനും കല്യാണിയും കൂടി അമ്മയെ റൂമിലേക്ക് കൊണ്ടുപോയി
ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും കുറച്ചു വെള്ളം മാത്രം കുടിച്ചിട്ട് ബെഡ്ഡിൽ കിടന്നു.

“സൂര്യൻ പുറത്തിറങ്ങിയതും കല്യാണി പിന്നാലെ ചെന്നു
“സൂര്യാ…..
കല്യാണി വിളിച്ചു
മ്മ്മ്മ്….. അവൻ തിരിഞ്ഞു നോക്കി

“അവന്റെ വിഷാദം നിറഞ്ഞ മുഖവും
നിറഞ്ഞ കണ്ണുകളും അവളെ ഭയപ്പെടുത്തി…..
അത്….. അച്‌ഛന് എങ്ങനുണ്ട്????
ഡോക്ടർ എന്തു പറഞ്ഞു…..””

“ഞാനെന്താടി പറയേണ്ടത്……
ജഗദീശ്വരൻ കനിയണം…..
പെട്ടെന്നവന്റെ മുഖം ഇരുണ്ടു
കണ്ണുകളിൽ കനലെരിഞ്ഞു നീ ഇവിടെ ഉണ്ടാകണം ഞാനിപ്പോൾ വരാം……

“”സൂര്യാ….
കല്യാണി ഭയത്തോടെ അവനെ വിളിച്ചു
അവൻ അവളെ ചേർത്തുപിടിച്ചു
പേടിക്കെണ്ടാ എനിക്കൊന്നും സംഭവിക്കില്ല അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
അനീഷിന്റെ ഫോണിലേക്ക് വിളിച്ചു

“അനീഷ് ഈ സമയം ക്രിസ്റ്റിയുടെ അടുത്തായിരുന്നു. അപകടം നടക്കുമ്പോൾ സേതുനാഥ് സാറിന്റെ കൂടെ ക്രിസ്‌റ്റിയും ഉണ്ടായിരുന്നു. അവന്റെ രണ്ടുകാലും ഒടിഞ്ഞിരുന്നു

മുഖത്തും ശരീരത്തും നിറയെ മുറിവുകൾ അവന്റെ കാലുകൾ പ്ലാസ്റ്ററു ഇട്ട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.
സൂര്യന്റെ ഫോൺ അറ്റൻഡ് ചെയ്തോണ്ട് അനീഷ് പുറത്തിറങ്ങി

“അതേ ഇവിടുണ്ട് ഓർത്തോ ബ്ലോക്കിൽ റൂം നമ്പർ 76 പറഞ്ഞിട്ട് അനീഷ് ഫോൺ കട്ട് ചെയ്തു.
അവൻ സൂര്യനേയും പ്രതീക്ഷിച്ച് റൂമിന് വെളിയിൽത്തന്നെ നിന്നു.

“സൂര്യൻ വന്നതും അനീഷ് അവനേയും കൂട്ടി ക്രിസ്റ്റിയുടെ അടുത്തേക്ക ചെന്നു.
നെറ്റിയിലും കവിളിലും ഉള്ള മുറിവുകൾ ബാൻഡേജ് വച്ച് ഒട്ടിച്ചിരിക്കുന്നു. കൈയ്യിലും നെഞ്ചത്തുമൊക്കെ മുറിവുകൾ
അവന്റെ മുഖം കണ്ടാലാറിയാം നന്നായി വേദനിക്കുന്നു എന്ന്.

“എങ്കിലും സൂര്യനെ കണ്ടപ്പോൾ അവനൊന്നു പുഞ്ചിരിച്ചു…..
സൂര്യൻ ക്രിസ്റ്റിയെ അലിവേടെ നോക്കി അവന്റെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ

“എവിടെയാണെന്നു പോലും ആരും അറിയാതെ വിജനമായ സ്ഥലത്ത് എല്ലാം കൈവിട്ടു പോയോനെ
സൂര്യൻ അവന്റെ ബെഡ്ഡിനോട് ചേർന്നു കിടന്ന ചെയറിൽ ഇരുന്നു.

“ക്രിസ്റ്റി നീ ഓകെ ആണോ??
അതേ!!! ചിലമ്പിച്ച സ്വരത്തിൽ അവൻ പറഞ്ഞു.
എന്താ സംഭവിച്ചതെന്ന് പറയാമോ
ആഡിറ്ററെ കാണാനായിട്ടാണ് സേതുനാഥ് സാർ എന്നെ കൂട്ടീട്ട് പോയത് തിരികെ വരുമ്പോൾ ഒരു ലോറി ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. സാറാണ് വണ്ടി ഓടിച്ചിരുന്നത്

“വല്ലാത്തൊരു സ്പീടിൽ ആയിരുന്നു വണ്ടി പിന്നാലെ വന്നത് സാർ ഒരു ഇടവഴിയിലേക്ക് വണ്ടി ഓടിച്ചു. പിന്നെ ആ ലോറിയെ കണ്ടില്ല വിജനമായൊരു സ്ഥലമായിരുന്നു ചുറ്റും കുറ്റിക്കാടുകൾ

“പെട്ടെന്നാണ്
മുന്നിൽ നിന്ന് ഒരു ലോറി വന്ന് കാറിൽ ശക്തമായി ഇടിച്ചത് ഇടിയുടെ അഘാതത്തിൽ ഡോർ തുറന്ന് ഞാൻ കുറ്റി കാട്ടിലേക്ക് വീണു

“പിന്നെയും ലോറി കാറിൽ ഇടിച്ചു.
ആരുടേയും അനക്കമൊന്നും ഇല്ലെന്ന് കണ്ടപ്പോൾ ലോറിയിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു ഇരുട്ടായതിനാൽ ആളെ എനിക്കു കാണാൻ കഴിഞ്ഞില്ല

“ക്രിസ്റ്റി വല്ലാതൊന്നു കിതച്ചു.
ഞാൻ പേടിച്ച് ആനങ്ങാതെ കിടന്നു.
അയാൾ സേതുനാഥ് സാർ കിടക്കുന്നിടത്ത് വന്ന് പറഞ്ഞു

“നീ ചത്തു അല്ലേ!!!!
രണ്ടുവർഷം മുൻപ് ഇതുപോലൊന്നു നടത്തിയാ നിന്റെ മോന്റെയും മോളുടെയും കാമുകനേയും കാമുകിയേയും പരലോകത്ത് അയച്ചത് നിന്റെ മോനേ തീർക്കാൻ ഇരുന്നതാ പിന്നെ അവൻ നിന്നോട് യുദ്ധം പ്രഖ്യാപിച്ചതു കൊണ്ട് വേണ്ടാന്നു വച്ചു.

” അവൻ സ്വയം നശിക്കുന്നതു കൊണ്ട് ഞാനവനേ ഉപേക്ഷിച്ചതാ പക്ഷേ ഇന്നവന് കൂടുംബം ഉണ്ടായിരിക്കുന്നു ഇനി അവരാണ് അടുത്ത ഇരകൾ….
നിന്റെ കുടുംബത്തിന്റെ സർവ്വനാശം കാണാതെ ഞാൻ അടങ്ങില്ല…….

അയാൾ പോയി കഴിഞ്ഞതും . ഞാൻ ഇഴഞ്ഞു എന്റെ രണ്ടു കാലുകളും മരച്ചിരുന്നു ശരീരത്തിൽ എവിടെയൊക്കെയൊ കുത്തി പൊളിയുന്ന വേദന. ഒരു കൈ കുത്തി എങ്ങനെയോ കാറിനരുകിലെത്തി

കാറിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നിരുന്നു സാറിനെ നോക്കുമ്പോൾ സാർ രക്തത്തിൽ കുളിച്ച് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ കുരുങ്ങി കിടക്കുകയായിരുന്നു. ബോധം ഇല്ലായിരുന്നു.

ഞാനെന്റെ ഫോൺ അവിടെല്ലാം നോക്കി സീറ്റിനടിയിൽ നിന്ന് ഫോൺ കിട്ടി അങ്ങനെയാണ് നൂറ്റി എട്ടിൽ വിളിക്കുന്നത് പിന്നീട് അനീഷിനേയും വിളിച്ചു അപ്പോഴേക്കും എന്റെ ബോധവും നഷ്ടപ്പെട്ടിരുന്നു.

അനീഷേ ആരോ ഇടയിൽ കളിക്കുന്നു. അച്ഛനോടു മാത്രമല്ല കുടുബത്തോടുമൊത്തം പ്രതികാരവും ആയി
കണ്ടെത്തണം
സേതുനാഥിന് മകളെ നഷ്ടപ്പെട്ടുള്ളു എന്തിനും പോന്നൊരു മകനുണ്ടെന്ന് അവനറിയണം…….

രണ്ടു ദിവസം സേതുനാഥിന്റെ നിലയിൽ ഒരു മാറ്റവും ഇല്ലാതെ തുടർന്നു. മൂന്നാംദിവസം വെന്റിലേറ്ററിന്റെ സഹായം കൂടാതെ ശ്വസിക്കാൻ തുടങ്ങി ഡോക്ടർ വേദവ്യാസ് സൂര്യനോട് പറഞ്ഞു ഇനി പേടിക്കാനില്ല ബോധം വീണു

എന്നാലും എല്ലാം ശരിയായി എന്നു പറയാറായിട്ടില്ല. എഴുന്നേൽക്കാൻ മാസങ്ങൾ വേണ്ടി വരും സംസാരിക്കുന്നത് കുറച്ചു ക്ലിയറാകില്ല പോകെ പോകെ ശരിയാകും.
അച്ഛനെ പോയി കണ്ടോളൂ

സൂര്യൻ നുറുങ്ങുന്ന ഹൃദയത്തോടെ അച്ഛന്റെ അടുത്തെത്തി…. തല മുഴുവൻ ബാൻഡോജാൽ മൂടിക്കെട്ടി താടിയെല്ലിനും പരുക്കുകൾ ഉണ്ടായിരുന്നു.
അച്ഛനെ ഈ അവസ്ഥയിൽ കണ്ടതും വല്ലാതെ മനം നൊന്തു അവൻ അച്ഛന്റെ കൈവിരലിൽ ഒന്നു തൊട്ടു.
സ്പർശനമറിഞ്ഞെന്നോണം സേതുനാഥ് കണ്ണുതുറന്നു.

സൂര്യനെ കണ്ടതും ആ കണ്ണൊന്നു തിളങ്ങി എന്തൊക്കെയോ പറയാൻ ശ്രമിച്ചു അവ്യക്തമായി എന്തോ പറയുന്നുണ്ടായിരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകി
അച്ഛനൊന്നും സംസാരിക്കണ്ട ഈ പാപിയായ മകനോട് ക്ഷമിച്ചാൽ മാത്രം മതി ഇനിയെന്നും അച്ഛൻ കൂടെ ഉണ്ടായാൽ മതി.
അപ്പോഴാ മുഖം ഒന്നു തെളിഞ്ഞു

ഒരു മാസത്തിനു ശേഷം സൂര്യന്റെ തറവാടായ സാരംഗിയുടെ മുകളിലെ നിലയിലെ ബാൽക്കണിയിൽ നില്ക്കുകയാണ് സൂര്യനും കല്യാണിയും…..
പിങ്ക് കളർ ഷിഫോൺ സാരിയിൽ അതി സുന്ദരിയായിരുന്നു അവൾ……

എല്ലാം ഒരു സ്വപ്നം പോലെ കല്യാണി സൂര്യനെ ചേർന്നു നിന്നു പറഞ്ഞു.
എന്താടി ചട്ടമ്പി നിന്റെ സ്വപ്നം….???
നാടു വിറപ്പിച്ചു കണ്ടവന്റെ തല്ലു കൊണ്ടു നടന്ന പടനായകൻ അച്ഛന്റെ മുന്നിൽ സാഷ്ടാംഗം വീണില്ലേ
ഇപ്പോഴെന്താ സ്ഥിതി…….
കല്യാണി പറഞ്ഞതും അവളെ നോക്കി കണ്ണൂരുട്ടിയിട്ടു സൂര്യൻ ചോദിച്ചു എന്തു സ്ഥിതി…..

“പാണ്ടൻ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ലാ ;
പണ്ടിവനൊരു കടിയാലൊരു പുലിയെക്കണ്ടിച്ചതു
ഞാൻ കണ്ടറിയുന്നേൻ ….

കല്യാണി അതു പാടിയതും അവളുടെ ഇടുപ്പിലെ പിടി അവൻ മുറുക്കി…..
നിനക്കിതു വേണമായിരുന്നോ കല്യാണി…. അവൾ സ്വയം ചോദിച്ചു
അവളുടെ ഉടലൊന്നു വിറച്ചു.

നിനക്കറിയണോടി പുല്ലേ സൂര്യന്റെ ശൗര്യം…..
അവളുടെ വിറയാർന്ന അധരങ്ങളിലേക്ക് അവന്റെ ചുണ്ട് മുട്ടിക്കുകയും
അയ്യോ !!! അമ്മ …..””
എന്നു പറഞ്ഞതും സൂര്യൻ അവളെ വിട്ടു. കിട്ടിയ തക്കത്തിന് കല്യണി താഴോട്ട് ഓടി….

അവൾ പറ്റിച്ചതാണെന്ന് അവന് മനസ്സിലായി
ടീ പിശാചേ നീ ഇങ്ങോട്ടു തന്നല്ലേ വരുന്നത്….. കാണിച്ചു തരാടി….
കാണിക്കണേ ചേട്ടാ….. അതും പറഞ്ഞ് കല്യാണി ഓടിയതും
ഇപ്പോ ഞെട്ടിയത് സൂര്യനാണ് ഇതെന്തു ജന്മം ശിവനേ……

കല്യാണി താഴെ കിച്ചണിലേക്കാണ് പോയത് നീലാംബരി അവിടെ ജോലി ചെയ്യുന്ന ശ്യാമളയ്ക്ക് എന്തൊക്കെയോ നിർദ്ധേശങ്ങൾ നല്കുന്നുണ്ടായിരുന്നു.

സൂര്യൻ എന്തിയേ മോളെ നീലാംബരി ചോദിച്ചു…. കൊമ്പു പോയ ആനയെപ്പോലെ വാലും ചുരുട്ടി ഇരുപ്പുണ്ട്. പർണ്ണശാലയിൽ ആയിരുന്നെങ്കിൽ ഈ സമയം നാട്ടുകാരുടെ തല്ലുകൊള്ളാനുള്ള നേരമായിരുന്നു.

ഇതു കേട്ടുകൊണ്ടാണ് സൂര്യൻ വന്നത് അവൾ അവനെ കാണുന്നുണ്ടായിരുന്നില്ല. അവൻ അമ്മയെ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് ആഗ്യം കാണിച്ചു മിണ്ടരുതെന്ന്….

നാട്ടുകാരുടെ തല്ലും കിട്ടി പട്ടി മോങ്ങുന്നതു പോലെ മോങ്ങിട്ടൊരു വരവുണ്ട് അതും പറഞ്ഞോണ്ട് തിരിഞ്ഞതും സൂര്യൻ അങ്ങനെ ചുവന്നു നില്ക്കുകയാ

വെറുതെയാ ചുമ്മാ നോക്കുന്നതാ സൂര്യൻ പാവമാ…..
അതും പറഞ്ഞ് അച്ഛൻ കിടക്കുന്നിടത്തേക്ക് ഓടി…….
അവളുടെ പറച്ചിലും ഓട്ടവും സൂര്യനിലും നീലാംബരിയിലും പൊട്ടിച്ചിരിയുണർത്തി…..ആ കിലുക്കാംപെട്ടിയുള്ളതുകൊണ്ടാ ഈ വീടിനും എല്ലാവരുടേയും മനസ്സിനും ഒരു ഉണർവ്വുള്ളത്

കല്യാണി അപ്പോൾ സേതുനാഥിന്റെ ബെഡ്ഡിൽ കയറി ഇരിക്കുകയായിരുന്നു.
രക്ഷിക്കണേ അച്ഛാ കുറച്ചു നാൾ സൂപ്പർമാർക്കറ്റിൽ കിടന്ന് വിയർപ്പൊഴുക്കിയതാണെന്നുള്ള ഓർമ്മവേണം……

AC യ്ക്കകത്ത് എവിടെയാടി വിയർപ്പ് ഒഴുകുന്നത്……
ദേ അച്ഛാ എഴുന്നേറ്റു നടക്കാറാകുമ്പോൾ ഞാൻ പറയാം കൗണ്ടർ അടിക്കാൻ…….

ഇത്തിരി സംസാരിക്കാറായപ്പോഴേക്ക് അഹങ്കാരം എന്റെ കൂടെ നിന്നേക്കണം മാക്കാനിങ്ങോട്ടു വരുന്നുണ്ട്.

സേതുനാഥ് ചിരിച്ച് ചിരിച്ച് ചുമച്ചു.
വയ്യാണ്ടിരിക്കുന്ന അച്ഛനെ എന്തു ചെയ്തെടി സൂര്യനതും പറഞ്ഞോണ്ട് അച്ഛന് കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു.
സൂര്യൻ അവളുടെ ചെവിയിൽ പിടിച്ച് താഴെയിറക്കി

വിടെടാ എന്റെ കൊച്ചിനെ….
സേതുനാഥ് പറഞ്ഞതും സൂര്യൻ വിട്ടു.
അച്ഛൻ ഗോൾഡപ്പനാ ഗോൾഡപ്പൻ കല്യാണി അതും പറഞ്ഞ് സേതുനാഥിന്റെ നെറ്റിയിൽ ഉമ്മവച്ചു

കല്യാണി തിരിഞ്ഞ്
സൂര്യനെ നോക്കി കൊഞ്ചിക്കൊണ്ട് ചോദിച്ചു വേണോ….????

അവൻ അച്ഛനെയൊന്നു നോക്കി ഒന്നാമതെ കോടിയ വായ് ഒന്ന് കൂടി തുറന്നിട്ടുണ്ട്

മനുഷ്യനെ നാണം കെടുത്താനായിട്ട് അവൻ തലയ്ക്കടിച്ചു കൊണ്ട് മുകളിൽ കയറിപ്പോയി രാത്രിയിലെ ആഹാരം കഴിക്കാൻ നേരമാണ് രണ്ടും പിന്നെ കാണുന്നത്.

അവൻ അവളെ നോക്കാനേ പോയില്ല കല്യാണിയും ഒന്നുവിരണ്ടിരിക്കുകയാണ് അവന്റെ മൂഡ് മാറ്റാൻ വേണ്ടി ഓരോന്നൊപ്പിച്ചതാ കൈവിട്ടു പോയെന്ന് ആ മുഖം കണ്ടാലറിയാം

കഴിച്ചു കഴിഞ്ഞതും സൂര്യൻ അച്ഛന്റെയടുത്ത് കുറച്ച് നേരം ഇരുന്നിട്ട് കിടക്കാനായി പോയി ഇതിനിടയിൽ കല്യാണി അച്ഛനുള്ള മെഡിസിനൊക്കെ കൊടുത്തു…

പിന്നെ യാതൊരു നിവർത്തിയും ഇല്ലാതെ തല്ലുകൊള്ളിയുടെ അടുത്തേക്ക് പോയി ……….

മോളൊന്നു വന്നെ ഷർട്ടില്ലാതെ കാവിമുണ്ടുടുത്ത് വന്ന അവനെ കണ്ടതും അയ്യേ!!!!
അവളവിടെത്തന്നെ നിന്നു…..

“വരൂല്ല…….
വാ മോളേ…..””
അവളുടെ സാരിയുടെ മുന്താണിയിൽ പിടിച്ചു തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു സൂര്യൻ…….”

“നിനക്കേതാണ്ട് കാണണമെന്നു പറഞ്ഞല്ലോ അവളുടെ കണ്ണിൽ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു

“അവൾ ഇല്ല എന്നർത്ഥത്തിൽ വെറുതെ തലയാട്ടി
ഇയാളൊന്നുമാറിക്കേ എനിക്ക് കിടക്കണം നാളെ കോളേജിൽ പോകേണ്ടതാ
എന്നാ ശരി വാ കിടക്കാം
അവളെ കോരിയെടുത്ത് ബെഡ്ഡിൽ കിടത്തി…..

“അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചിട്ട് ചക്കര കിടന്നോ കേട്ടോ സൂര്യൻ പറഞ്ഞതും
ഹോ സമാധാനം കല്യാണി ആത്മഗതിച്ചു…..

“ചക്കരേ ഞാനിന്നിവിടാ കിടക്കുന്നതെന്നും പറഞ്ഞ് അവളുടെ വയറിനെ മറച്ചിരുന്ന സാരി പ്ലീറ്റ് മാറ്റി സൂര്യൻ മുഖം അവളുടെ ആലില വയറിൽ ചേർത്തു വച്ചു.

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13