Sunday, December 22, 2024
Novel

സൂര്യതേജസ്സ് : ഭാഗം 13

നോവൽ
******
എഴുത്തുകാരി: ബിജി

ടാ….. കള്ള തല്ലുകൊള്ളി നീയില്ലാണ്ട് എനിക്ക് പറ്റില്ലെടാ….
സൂര്യൻ സത്യത്തിൽ വിരണ്ടു അവളിലെ പ്രണയം പ്രളയം പോൽ
പടർന്ന് ഒഴുകാൻ തുടങ്ങി
അവനിലേക്ക് അവൾ ചേർന്നു നിന്നു.
സൂര്യൻ അവളെ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു
“”താങ്ങുമോടി നീയെന്നെ….””

“”ഒന്നുമറിയില്ല സൂര്യ…….
ഈശ്വരൻ വെറുതെ ഒരു പുൽനാമ്പിനേ പ്പോലും സൃഷ്ടിക്കാറില്ല…..””

“””പക്ഷേ ഞാനങ്ങനല്ലല്ലോ
പാഴ് ജന്മം……”

“”എനിക്ക് എല്ലാവരേയും സങ്കടപ്പെടുത്താൻ മാത്രമേ സാധിച്ചിട്ടുള്ളു…..
തോറ്റിട്ടേയുള്ളു സൂര്യാ എല്ലായിടത്തും ഒരുപാട് പഴികൾ കുറ്റപ്പെടുത്തലുകൾ…….””

അവിടെ എന്നെ ഞെട്ടിച്ചത് നീ മാത്രമാ സൂര്യാ……

“കേവലം ഒരു പുഴുവിന്റെ പോലും വിലയില്ലാത്ത എന്നെ എന്തിന് നിനക്ക്……സൂര്യാ….
എന്തിന് എന്നെയിങ്ങനെ സ്‌നേഹിക്കുന്നത്…….
നിന്റെ കരുതൽ എന്നെ കൂടുതൽ കൂടുതൽ തളർത്തുന്നു…….”

“”ഈ സൂര്യൻ എന്നും തേജസ്സോടെ ഉദിച്ചു നില്ക്കാൻ വേണ്ടി കൂടെ കൂടിയതാ……
ഒന്നും പിടിച്ചു വാങ്ങാൻ ആഗ്രഹിച്ചിട്ടില്ല…..””

അവളുടെ കണ്ണുകളിൽത്തന്നെ നോക്കി നില്ക്കുകയായിരുന്നു സൂര്യൻ…..
സത്യത്തിൽ ചെറിയ ഒരു പെൺകുട്ടി
പക്ഷേ അവളിലെ ജീവിതാനുഭവങ്ങൾ ചിന്തനാധീനമാണ്……

“”ഇതെന്റെ വാക്കാണ് പെണ്ണേ ഇനിയുള്ള കാലം ഈ നെഞ്ചിൽ കാത്തു വച്ചോളാം ഇനിയൊരാളും നിന്നെ വേദനിപ്പിക്കാതെ കാത്തുസൂക്ഷിച്ചോളാം അവൻ മനസ്സിൽ പറഞ്ഞു…..””

“”നീ മിണ്ടാതിരുന്നപ്പോഴാണ് സൂര്യാ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു മനസ്സിലാക്കിയത്…..
ഞാൻ…. ഞാൻ എന്താ പറയേണ്ടത്….. കാണാതിരുന്നപ്പോൾ ഒരു രാത്രിയും സമാധാനമായിട്ട് ഉറങ്ങീട്ടു കൂടിയില്ല…….””

ഞാനെന്തിന് നിന്നെ സ്നേഹിച്ചു എന്നാണോ?????
നിന്നെക്കാൾ എന്നെ ആർക്കും മനസ്സിലാക്കാൻ കഴിയില്ലെടി……
“”പിന്നെ വഴിലെങ്ങാനും തല്ലുകിട്ടി കിടന്നാൽ നീയാണെങ്കിൽ നെഞ്ചത്തലച്ച് അടിച്ചവൻമാരെയൊക്കെ ചീത്ത വിളിച്ച് എന്നെ തൂക്കിയെടുത്ത് വീട്ടിൽ കൊണ്ടു വരില്ലേ…..””
സൂര്യൻ അവളെ നോക്കി കണ്ണിറുക്കി…..

അവന്റെ കണ്ണിറുക്കിൽ അവളുടെ നെഞ്ചൊന്ന് ഉളുക്കി…….ഇങ്ങനെയാണെങ്കിൽ ഇയാൾക്ക് വെളിയിൽ പോയി തല്ലു വാങ്ങിക്കേണ്ടി വരില്ല എന്റെ കൈയ്യീന്ന് വാങ്ങിച്ചൂ കൂട്ടും കല്യാണി ശുണ്ഠിയോടെ പതിയെ പറഞ്ഞു……
എന്തോ ഭാഗ്യത്തിന് സൂര്യനത് ശ്രദ്ധിച്ചില്ല.

കല്യാണി സൂര്യന്റെ ഒപ്പം ഉണ്ടായാൽ മതി വേറൊന്നും വേണ്ടെനിക്ക്
നമ്മുക്കിനിയും ഒരുപാട് സമയമുണ്ടല്ലോ നമ്മുക്ക് ഇങ്ങനെ അങ്ങു പോകാടി തല്ലും പിണക്കവും വഴക്കും ഒക്കെയായി പിന്നെ ഈ ചേർത്തുപിടിക്കുമ്പോഴുള്ള സുഖവും ഇപ്പോ തല്ക്കാലം അത്രയൊക്കെ മതി നീ ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്ക്…… ഒരിക്കൽ മുടങ്ങി പോയ പഠനം പൂർത്തിയാക്ക്…..
എന്നിട്ടു വേണം…… അറിഞ്ഞൊന്നു സ്നേഹിക്കാൻ കുസൃതിയോടെ അവളെ ഒന്നുകൂടി തന്നോടു ചേർത്തു നിർത്തി അവൾ നാണത്താൽ മുഖം താഴ്ത്തി

രണ്ടു കണ്ണൂകളിലും പ്രണയത്തിൻ വസന്തകാലം പൂത്തുലഞ്ഞു അധികനേരം അവന്റെ കണ്ണുകളിലെ തന്നെ കൊരുത്തു വലിക്കുന്ന പ്രണയത്തെ നേരിടാനാവാതെ പരവശത്താൽ മിഴികൾ താഴ്ത്തി…..

സൂര്യാ എന്റടുത്ത് പഠിക്കാൻ പറഞ്ഞില്ലേ…..
നല്ലൊരു പ്രൊഫക്ഷണൽ ഡിഗ്രി കൈയ്യിലില്ലേ ഇങ്ങനെ ഓട്ടോ ഓടിച്ചും തല്ലും കൂടിയും നടക്കാതെ എന്തെങ്കിലും പുതിയതായി ചെയ്തു കൂടെ….

എന്താടി….. കോളേജിൽ പോയി തുടങ്ങിയപ്പോൾ ഓട്ടോ ഓടിക്കുന്ന ഭർത്താവ് നിന്റെ സ്റ്റാറ്റസിന് ചേരുന്നില്ലേ…. സൂര്യൻ അവളെ കടുപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു

കല്യാണിയുട മുഖമൊന്നു മങ്ങി കണ്ണൊന്നു നനഞ്ഞു തന്നെ ചേർത്തുപിടിച്ചു നില്ക്കുന്ന അവനെ തള്ളി മാറ്റി
തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല അവനെ രൂക്ഷമായി നോക്കി പിറുപിറുത്തോണ്ട് അകത്തേക്ക് പോയി….

അവളു പോണതും നോക്കി ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു
ചട്ടമ്പി എനിക്ക് വല്ലാണ്ട് വിശക്കണു എന്നതേലും ഉണ്ടാക്കി താടി…..

സൂര്യൻ അതു പറഞ്ഞതും അവൾ വേഗം ഡ്രെസ്സൊക്കെ മാറി വന്ന് കിച്ചണിൽ കയറി കുറച്ച് അരിപ്പൊടി ലേശം ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുത്തു ഇത്തിരി തേങ്ങയും ശർക്കരയും അല്പ്പം നെയ്യൊഴിച്ചു വരട്ടി അതിൽ ഏലക്കയും കശുവണ്ടി മൂപ്പിച്ചും ചേർത്തിളക്കി വാഴയില ചെറുതായി മുറിച്ച് കുഴച്ചെടുത്ത മാവിൽ നിന്ന് കുറച്ചെടുത്ത് കനം കുറച്ച് പരത്തി അതിലേക്ക് തേങ്ങയുടെയും ശർക്കരയും കൂട്ട് ചേർത്ത് ഇഡ്ഢലിതട്ടിൽ വച്ച് ആവിയിൽ പുഴുങ്ങി

കട്ടനും തിളപ്പിച്ചു.
സൂര്യൻ ഫ്രഷായി വന്നപ്പോഴേക്കും അവൾ ഇലയട ടേബിളിൽ കൊണ്ടു വച്ചു.

അവൻ ഇലയട കഴിക്കുന്നതും നോക്കി അവൾ നിന്നു.
സൊയമ്പൻ
അതും പറഞ്ഞ് അവളെ നോക്കിയും തന്നെ കണ്ണിമവെട്ടാതെ നോക്കുന്നതു കണ്ടിട്ട്

ടി പുല്ലേ എന്റെ ബോഡി കണ്ട് കണ്ണ് വയ്യ്ക്കാതെ ഈ മസിലു കണ്ടോ കഷ്ടപ്പെട്ട് ഉരുട്ടിയെടുത്തതാ സൂര്യൻ തെല്ലൊരു ഗമയോടെ പറഞ്ഞു.

നാട്ടുകാരു മേഞ്ഞ് നീരുകേറീ വീങ്ങിയതല്ലേ ഇതിനെയൊക്കെ ആരാന്നോ മസിൽ എന്നു പറയുന്നത്.
ആരെങ്കിലും തട്ടിയാൽ താഴെ വീഴും എന്നിട്ട് അവിടെ കിടന്ന് തല്ലു കൊളളും
കല്യാണി അവനെ വെകിളിപിടിപ്പിക്കാൻ പറഞ്ഞു കൊണ്ടിരുന്നു.
സത്യത്തിൽ താനൊരു പൊട്ടാത്ത ഗുണ്ടല്ലേ ശിക്കാരി ശംഭൂ

ദാരിദ്ര്യം പിടിച്ച ബോഡി കാണിച്ചിട്ട് ജോൺ എബ്രഹാമെന്നാ വിചാരം
കാല്യാണി അവനെയൊന്നു പാളി നോക്കി

മീശയൊക്കെ വിറപ്പിക്കുന്നുണ്ട്
ഓഞ്ഞ ശിക്കാരിശംഭൂ….. പിന്നെയും അവൾ അവനെ എരി കേറ്റി…..
അവന്റെ മൂക്കൊക്കെ അരിശത്താൽ ചുവന്നു….

മുണ്ടൊന്നു മടക്കി കുത്തി ഷർട്ടിന്റെ കൈയ്യൊന്നു തെറുത്ത് മുട്ടിന് മുകളിലേക്ക് കയറ്റി വച്ചു.
കല്യാണിക്ക് മനസ്സിലായി എന്തും നടക്കും അലേർട്ട്….

സൂര്യൻ അവളെ പിടിക്കാനാഞ്ഞതും പോടാ തല്ലുകൊള്ളി…..
കല്യാണി അതും പറഞ്ഞിട്ട് പുറത്തേക്ക് ഓടിയതും ഒന്നിച്ചായിരുന്നു.
സൂര്യൻ പിന്നാലെ കുതിച്ചു.

കല്യാണി തൊടിയിലെ ഇലഞ്ഞിയുടെ ചുവട്ടിൽ നിന്നു.
സൂര്യൻ അവളുടെ പിന്നാലെ എത്തിയപ്പോഴേക്കും നന്നായി കിതച്ചു.

കല്യാണി അതു കണ്ട് ഇലഞ്ഞി ചുവട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു
തല്ലു കൊള്ളി ഇപ്പോൾ ഞാൻ പറഞ്ഞതു മനസ്സിലായോ ഇയാൾടെ ബോഡി ഫുൾ പിത്തം നിറഞ്ഞേക്കുവാ വേണേൽ കുറച്ച് എക്സ്പോർട്ട് ചെയ്യൂ

ശരി…. ടി …….നിന്റെ അമ്മൂമ്മയ്ക്ക് കുറച്ചു വേണേൽ കൊടുക്കാം
സൂര്യൻ…… കിതച്ചു കൊണ്ട് പറഞ്ഞു

സൂര്യൻ അവളുടെ അടുത്തെത്തിയതും അവൾ ജില്ല വിട്ടു…..

ഈ പണ്ടാരം പിണ്ണാക്കു വല്ലതുമാണോ തിന്നുന്നത് കുതിച്ചല്ലേ ഓടുന്നത്
സൂര്യൻ തളർന്നു……

അയ്യോ!!!!!!
ഓടി വായോ സൂര്യാ ഞാൻ……
കല്യാണിയുടെ കരച്ചിലാണല്ലോ
എന്തു പറ്റിയോ?????

സൂര്യൻ അങ്ങോട്ടെക്ക് വേഗം ഓടി
കല്യണി പുഴയിൽ മുങ്ങിതാഴുന്നു
പെട്ടെന്നവൻ പുഴയിലേക്ക്ചാടി വേഗം അവൾ മുങ്ങിയിടത്തേക്ക് നീന്തീ…….

കല്യാണിയുടെ മുടിയിൽ പിടിത്തം കിട്ടി ഒരു വിധേന അവളുമായി കരയിലെത്തി അവൾ മയങ്ങിയിരുന്നു. അവളുടെ കവിളിൽ തട്ടി വിളിച്ചു. ഒന്നുരണ്ടു പ്രാവശ്യം വിളിച്ചപ്പോൾ അവൾ കണ്ണു തുറന്നു.

ശ്വാസം എടുക്കാൻ നന്നായി ബുദ്ധിമുട്ടി
കല്യാണി വാടിത്തളർന്നിരുന്നു. അവൻ പുറവും കൈയ്യും കാലും തിരുമ്മി കൊടുത്തു അവന്റെ കണ്ണ് നിറഞ്ഞിരുന്നു. കുറച്ചു നേരത്തിന് ശേഷം അവൾക്ക് ആശ്വാസമായി അവനെ നോക്കി ഒന്നുമില്ലാന്നു കണ്ണടച്ചു കാണിച്ചു.

അവളുടെ അമ്മൂമ്മേടെ ഓട്ടം അവളുടെ കിടപ്പ് കണ്ടതും അവന് നെഞ്ചിൽ നീറ്റലുണ്ടായി

പൊട്ടി…… മനുഷ്യന്റെ ജീവൻ പോയി ഒരണ്ണം പൊട്ടിക്കുകയാ വേണ്ടത്…..
തളർന്ന് അവന്റെ മടിയിൽ തലവച്ച് കിടക്കുമ്പോൾ അവൾ ചിന്തിച്ചത് സൂര്യൻ തരുന്ന അടിയേ കുറിച്ചായിരുന്നു.

ദിവസവും തരാൻ ഇതെന്താ വിറ്റാമിൻ ഗുളികയോ കശ്മലൻ ഇനി….. എത്രയെണ്ണം കൊള്ളേണ്ടി വരുമോ??

എടി….. ചട്ടമ്പി ചേട്ടന്റെ പിത്തം നിറഞ്ഞ ബോഡിയില്ലേൽ കാണായിരുന്നു
പഴുത്ത് വീർത്ത് എവിടേലും പൊങ്ങിയേനെ….
ഈ പുരാണം കേൾക്കുന്നതിലും ഭേദം അതായിരുന്നു…..

അതെങ്ങനെയാ ചത്തു കഴിഞ്ഞുള്ള നരകവാസം ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കാനാ എന്റെ യോഗം കല്യാണി പ്രത്യേക ടോണിൽ അതുപറഞ്ഞതും

സൂര്യൻ കലിപ്പിൽ അവളെ നോക്കിട്ടു പറഞ്ഞു മിണ്ടാതിരുന്നില്ലേൽ വീണ്ടും പുഴേലോട്ട് എടുത്തിടും
കല്യാണി പെട്ടെന്ന് കണ്ണും വായും അടച്ചു
ബുദ്ധിയില്ലാത്ത കുഞ്ഞാ ചിലപ്പോൾ എടുത്തെറിയും…..

അവളെ പിടിച്ചെഴുന്നേല്പ്പിച്ചപ്പോൾ വീഴാൻ പോകുന്നു
നേരെ നില്ക്കാൻ വയ്യ നാക്കിനാണേലോ റസ്‌റ്റും ഇല്ല.
അവൻ അവളെ തൂക്കിയെടുത്ത് തോളിലിട്ടു

ശ്ശൊ നാണക്കേട് ആരേലും കണ്ടാൽ കല്യാണിക്ക് ആകെ ചമ്മൽ ആയി

വീട്ടിലെത്തിയപ്പോൾ പുറത്ത് വരാന്തയിൽ അഗ്‌നി ഇരിക്കുന്നു.
അവളെ എടുത്തിട്ടു വരുന്നതു കണ്ടിട്ട്
എന്താടേ….. റൊമാൻസ് നാട്ടുകാരെ കാണിച്ചാണോ

ഒന്നു പോടാപ്പേ ….. റൊമാൻസ്
കുറച്ചുടെ കഴിഞ്ഞിരുന്നേൽ ടാർപ്പ യും കസേരയും വാടകയ്ക്ക് എടുക്കേണ്ടിവന്നേനെ ഈ കുരുത്തംകെട്ടതു കാരണം

കല്യാണിക്ക് നനഞ്ഞൊട്ടിയിരിക്കുന്നതു കാരണം ജാള്യത തോന്നി
അഗ്‌നിയെ നോക്കി വളിച്ച ചിരിയോടെ അകത്തേക്ക് ഓടി…..

ദാ….. ആ പോക്കു കണ്ടോ അത്രയൊക്കെ സംഭവിച്ചിട്ടും എന്തേലും കുലുക്കമുണ്ടോന്നു നോക്കിയേ….
അവൾ പോകുന്ന വഴിയേ നോക്കി സൂര്യൻ ചിരിച്ചു.
അഗ്നിയും തലകുലുക്കി ചിരിച്ചു
നിന്നെ എറിഞ്ഞിട്ടു വീഴ്ത്തിയതല്ലേ ഇനി നിന്നെക്കൊണ്ടേ അവളു പോകുകയുള്ളൂ മോനേ
സൂര്യൻ നെറ്റിയിലെ ഉണങ്ങിയ മുറിവൊന്നു ചിരിച്ചോണ്ടു തടവി

വാടാ……
അഗ്നിയേയും കൂട്ടി സൂര്യൻ വീട്ടീനകത്തേക്ക് കയറി……
പെങ്ങളേ കട്ടൻ എടുത്തോട്ടോ
അഗ്നി കല്യാണി കേൾക്കാനായി വിളിച്ചു കൂവീ….

കല്യാണി നേര്യതൊക്കെ ഉടുത്ത് തലമുടി തോർത്തു വച്ച് കെട്ടിവച്ചിട്ടുണ്ട് ഒരു നുള്ളു കുങ്കുമം സീമന്തരേഖയിൽ വേറെ ചമയങ്ങളൊന്നും ഇല്ല.
കല്യാണി ഇലയടയും കട്ടനും അഗ്നിക്ക് നല്കി.

പെങ്ങളേ പറയാൻ വയ്യ അത്രയ്ക്കു കിടുക്കി ഇതൊക്കെ ചെറുതിലെ അമ്മാത്തു നിന്ന് മുത്തശ്ശി ഉണ്ടാക്കി തരുമായിരുന്നു
പിന്നെ ഇന്നാ കഴിക്കണത്
ഇങ്ങനെയായാൽ സ്ഥിരം ഇവിടുത്തെ സന്ദർശകനാകും
അതിനെന്നാ സന്തോഷം ഏട്ടാ
കല്യാണി ചിരിച്ചു കൊണ്ട് പറഞ്ഞു.

കട്ടനൊക്കെ കുടിച്ച് കുറച്ചുനേരം മൂവരും അവിടെയിരുന്ന് കഥകളൊക്കെ പറഞ്ഞോണ്ടിരുന്നു.
അഗ്നി യാത്ര പറഞ്ഞിറങ്ങി.

സൂര്യൻ തന്റെ ബുക്സുകളൊക്കെ നോകുകയായിരുന്നു …..
ടി…. ചട്ടമ്പി ഇങ്ങോട്ടൊന്നു വന്നേ
അടുക്കള ഭാഗത്തേക് നോക്കി സൂര്യൻ ഉറക്കെ അവളെ വിളിച്ചു.

“”അടുക്കളയിൽ പാത്രം കഴുകുകയായിരുന്നു കല്യാണി ഇങ്ങേരെ കൊണ്ടു ഞാൻ തോറ്റു മര്യാദയ്ക്ക് ഒരു പണി ചെയ്യാൻ സമ്മതിക്കില്ല അപ്പോഴേക്ക് തുടങ്ങും കിടിയേ…….കിടിയേ….””

എന്തോന്നാ ഇത്ര വിളിച്ചു കൂവാൻ
കൈയ്യിൽ ചീനചട്ടിയുമായി ചവിട്ടി കുലുക്കികൊണ്ടുവരുന്ന അവളെ കണ്ട് അവനൊന്നു ഞെട്ടി…..
ഈ പണ്ടാരം ഇതെങ്ങാനും എടുത്ത് എന്റെ തലയിൽ അടിക്കുമോ????

അല്ല ഞാൻ……ഞാൻ മറന്നു ഓട്ടോയോടിക്കുന്ന വേണു ചേട്ടന്റെ വെഡ്ഡിങ് ആനുവേഴ്സറിയാ അവിടെ വരെയൊന്നു പോണം സൂര്യൻ വിക്കി പറഞ്ഞു.

അപ്പോഴിന്ന് നല്ല കോലത്തിലായിരിക്കുമല്ലോ വരവ്
ദേ….. മനുഷ്യാ പറഞ്ഞേക്കാം നാലാം കാലിൽ വരാനാണേൽ ഇങ്ങട് കയറില്ല.
ചീനച്ചട്ടി ഒന്നുയർത്തി കാണിച്ച് അവൾ മുരണ്ടു…..

അല്ല ഞാൻ തനിച്ചല്ല നിന്നെ കൂടി കൊണ്ടുചെല്ലണമെന്നാ സുധർമ്മ ചേച്ചി പറഞ്ഞത് പ്ലീസ് നല്ല കൊച്ചല്ലേ വേഗം പോയി റെഡിയായി വാ….

സൂര്യനും കല്യാണിയും റെഡിയായി ഇറങ്ങി സിമ്പിളായ സ്കൈ ബ്ലൂ സാരിയായിരുന്നു അവളുടുത്തിരുന്നത്. മുഖത്തൊരു ചെറിയ പൊട്ടും തൊട്ടു. സൂന്ദരിയായിരുന്നു കല്യാണി ആവേഷത്തിൽ
സൂര്യൻ കറുത്ത മുണ്ടും വൈറ്റ് ഷർട്ടും .പോകുന്ന വഴിയിൽ അവർക്കൊരു കൊച്ചു സമ്മാനവും വാങ്ങി….””

വേണു ചേട്ടന്റെ വീട് സിറ്റിയിൽ നിന്ന് കുറച്ച് അകന്ന് ചേരിയിലായിരുന്നു. പൊങ്കാലയ്ക്ക് അടുപ്പ് കൂട്ടിവച്ചതു പോലെ അടുത്തടുത്ത് വീടുകൾ

ചെറിയൊരു ഓടിട്ട വീട്ടിലേക്ക് അവർ കയറിച്ചെന്നു. അകത്ത് വേറെയും കുറച്ചാളുകൾ ചിരിയും വർത്തമാനങ്ങളും ആകെ സന്തോഷമായ അന്തരീക്ഷം

സമ്പന്നരുടെ വീട്ടിലെ പോലെയല്ലല്ലോ പാവങ്ങളുടെ ആഘോഷം നിഷ്കളങ്കരായ കുറച്ചു മനുഷ്യർ
വേണു ചേട്ടൻ ഭാര്യ സുധർമ്മയെ കൂട്ടീട്ടു വന്നു.

വീൽചെയറിൽ ഇരിക്കുന്ന സുധർമ്മയെ കണ്ടതും അന്ധാളിപ്പോടെ കല്യാണി സൂര്യനെ നോക്കി അവൻ കണ്ണടച്ചു കാണിച്ചു
ബാക്കിയെല്ലാവർക്കും ഇതെല്ലാം അറിയാമെന്നു മനസ്സിലായി ഒന്നുരണ്ടു സ്ത്രീകൾ ചിരിച്ചോണ്ട് കുശലം ചോദിക്കുന്നു.

എന്റെ ഓട്ടോ സുഹ്യത്തുക്കളെ ഇങ്ങോട്ടൊന്നു ശ്രദ്ധിക്ക് ഇത് ഞങ്ങളുടെ പതിനഞ്ചാമത്തെ വിവാഹ വാർഷികമാണ് ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു.ഇതു ഞങ്ങളുടെ മകൾ വിസ്മയ ഒൻപതിലൊ പഠിക്കുന്നത്

അവരിപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്നു തോന്നും തൊട്ടും തലോടിയും വേണുച്ചേട്ടൻ അവരോട് സംസാരിക്കുന്നതു കണ്ടപ്പോൾ മനം നിറഞ്ഞു. ഈ കപടലോകത്ത് ഇങ്ങനെയും ചിലർ

ഏറിയാൽ എല്ലാവരും കൂടി പത്തു പന്ത്രണ്ടു പേർ ഉണ്ടാകും
സൂര്യന്റെ കൂടെ നിന്ന കല്യാണിയെ സ്ത്രീ ജനങ്ങൾ സുധർമ്മയുടെ അടുത്തേക്ക് കൂട്ടീട്ടു പോയി…..സുധർമ്മ ചിരപരിചിതയേപ്പോലെ അവളോട് സംസാരിച്ചു. കല്യാണിക്ക് അവരെ ഒരു പാട് ഇഷ്ടപ്പെട്ടു.

ലൂസിഫറെ തന്റെ കല്യാണം ഞങ്ങൾ കൂടിയില്ല അതിനുള്ള ചിലവ് ഉണ്ടേ……
നടത്താടേ ഉണ്ണി…..ഒന്നടങ്ങ് സൂര്യൻ പറഞ്ഞു.

സൂര്യാ……തുടങ്ങാല്ലേ വേണുച്ചേട്ടൻ പറഞ്ഞതും
പിന്നെ അവിടെയൊരു മേളം തന്നെയായിരുന്നു. സൂര്യനെ. കൊണ്ട് പാട്ടുപാടിപ്പിച്ചു കൊണ്ടിരുന്നു.ഒട്ടോ ചേട്ടൻ മാരെല്ലാം അതിനനുസരിച്ച് കൂടെപ്പാടി യൂത്തൻസ് ചുവടു വച്ചു.
സ്ത്രീജനങ്ങൾ കൈകൊട്ടി താളം പിടിച്ചു കുട്ടികൾ ഡാൻസുകളിച്ചു.

🎶🎶ഏനിതെന്നാ ഏനിതെന്നാ എന്നാ ചെയ്യാനാ
പോകും വരേ പോട്ടിതിങ്ങനെ പോകട്ടിതങ്ങനെ മൂത്തൊരേ

ഒണ്ടെങ്കിലൊരോളമുണ്ട് ഇല്ലെങ്കിലൊരാളലുണ്ട്
ഉള്ളതും കൊണ്ട് നമുക്കൊരു പെരുന്നാള് കൂടാലോ
ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള് കൂടാലോ

ഒറ്റക്കൊരു ചുണ്ടനേറി ചുറ്റിനടപ്പാതാരോ കട്ടക്കൊരു പാട്ടു പാടി കൂട്ടിനു കൂടണുണ്ടോ ചീറ്റായം നെയ്‌തെന്നും കാറ്റും കരുത്തുമുണ്ടേ

ചങ്ങാത്തം പൂക്കുന്ന ചങ്കിന്റെ തോറ്റമുണ്ടേ
ഇന്നെന്റെ ഉള്ളം പൂങ്കുല പോലേ തുള്ളിതുളുമ്പണല്ലോ
ഇന്നെന്റെ ഉള്ളം പൂങ്കുല പോലേ തുള്ളിതുളുമ്പണല്ലോ

ഏനിതെന്നാ ഏനിതെന്നാ
എന്നാ ചെയ്യാനാ
പോകും വരേ പോട്ടിതിങ്ങനെ പോകട്ടിതങ്ങനെ മൂത്തൊരേ🎶🎶

“”പാട്ടിന്റെ താളം മുറുകിയതും ആട്ടത്തിന്റെ വേഗവും കൂടി ഈ നേരമത്രയും കല്യാണിയും സൂര്യന്യം കണ്ണുകളാൽ പ്രണയം പര്സ്പരം കൈമാറുകയായിരുന്നു.
പാട്ട് തീർന്നപ്പോഴെല്ലാവരും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു……””

“”എല്ലാ മുഖങ്ങളിലും സന്തോഷ മാത്രം കല്യാണി തങ്ങൾ കൊണ്ടുവന്ന സമ്മാനം സുധർമ്മയെ ഏല്പ്പിച്ചു. ചെറിയ സദ്യ ഒരുക്കിയിരുന്നു. അത്യം കഴിച്ച് ഇറങ്ങാൻ നേരം വേണുച്ചേട്ടൻ കല്യാണിയെ മാറ്റി നിർത്തി പറഞ്ഞു……””

“”എല്ലാം തികഞ്ഞവർ ആരുമില്ല മോളേ നമ്മുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നമുക്കതറിയാൻ സാധിക്കും. മറ്റുള്ളവർക്ക് അതുണ്ട് നമ്മുക്കതില്ല എന്നുള്ള പരിവേദനങ്ങളേക്കാൾ നല്ലത് നമ്മുക്കുള്ളതിനെ മുറുകെ പിടിക്കുന്നതല്ലേ……””

“”എന്റെ ഭാര്യ പ്രസവത്തോടെ അരയ്കുതാഴ്ഭാഗം തളർന്നു പോയതാ വേദനിച്ചിട്ടുണ്ട് ഇല്ലെന്നു പറയുന്നില്ല. പക്ഷേ ഞങ്ങളുടെ പ്രണയത്തിന് അന്നും ഇന്നും ഒരു കുറവും ഉണ്ടായിട്ടില്ല……””

“”നിങ്ങളെ കൂട്ടി ചേർത്തത് ദൈവമാണ് രണ്ടു പേരും ഒത്തിരി അനുഭവിച്ചില്ലേ ഇനി സന്തോഷമായിട്ടു ജീവിക്കണം
അവൾ ചിരിയോടെ തല കുലുക്കി…..”

“”തിരിച്ചുള്ള യാത്രയിൽ കല്യാണി മൗനമായിരുന്നു. സൂര്യൻ ചോദിക്കുന്നതൊന്നും അവൾ കേൾക്കുന്നതു പോലുമില്ലായിരുന്നു സൂര്യനും അത് ശ്രദ്ധിച്ചു…..””

“പർണ്ണശാലയിൽ എത്തിയതും അവളെ തന്റെ നെഞ്ചിലേക്കടുപ്പിച്ച് ചോദിച്ചു എന്തുപറ്റി എന്റെ പെണ്ണിന് …..”

“”ഒന്നുമില്ല മനസ്സ് ഒരുപാട് നാളുകൾക്ക്‌ ശേഷം ശാന്തമായതുപോലെ. നന്ദി സൂര്യാ എന്നെ അവിടെ കൊണ്ടുപോയതിന്
അവൻ കുസൃതിയാൽ അവളുടെ മുക്കിൻ തുമ്പിൽ ഒന്നു കടിച്ചു…….””

“പെട്ടെന്നാണ് ബൈക്കിന്റെ ഹോണടി ശബ്ദം കേട്ടത് സൂര്യൻ പുറത്തിറങ്ങി നോക്കിയതും അനീഷ്
അവൻ ആകപ്പാടെ വെപ്രാളപ്പെട്ടിരുന്നു……”

“”നിങ്ങളുടെ ഫോണൊക്കെ എന്തിയേ
എത്രതവണ വിളിച്ചു.
കല്യാണി ഫോൺ കൊണ്ടുപോയിരുന്നില്ല സൂര്യൻ ഫോണെടുത്ത് നോക്കിയപ്പോൾ സൈലന്റ് നൂറിലേറെ മിസ്സ് കോളുകൾ…..””

“”എന്താടാ എന്താ പ്രശ്നം???
സൂര്യൻ ചോദിച്ചു.
സേതുനാഥ് സാറിന് ആക്സിഡന്റ് കുറച്ച് സീരിയസ്സാണ്
സൂര്യന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…….””

“”അയ്യോ എന്തുപറ്റിയതാ കല്യാണി നിലവിളിച്ചു…..
ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും ക്രൂരതകൾ ചെയ്തതിനുള്ള തിരിച്ചടി ഈശ്വരൻ നല്കുന്നതാ……

“”ഒന്നു നിർത്തിക്കേ ഇതു സൂര്യൻ വിചാരിക്കുന്നതു പോലെയൊന്നുമല്ല…….””

“കാര്യങ്ങൾ അനീഷ് വിശദീകരിച്ചു പറഞ്ഞു അതു കേട്ടതും സൂര്യൻ നടുങ്ങി അവൻ വെട്ടി വിറങ്ങലിച്ചു അപ്പോൾ തന്നെ കല്യാണിയേയും കൂട്ടി ആശുപത്രിയിലേക്ക് കുതിച്ചു…….”
തുടരും
ബിജി
കൂട്ടുകാരേ പെട്ടന്ന് അഭിപ്രായങ്ങള് പോരട്ട് ഞാനിവിടെ കാത്തിരിക്കുന്നു.

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12