Wednesday, December 25, 2024
Novel

ശ്രീശൈലം : ഭാഗം 12

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

ഏട്ടൻ എന്താണിവിടെന്ന് മനസിൽ ചോദ്യം ഉയർന്നെങ്കിലും അത് ചിന്തിക്കാൻ ടൈമില്ല.ഇപ്പോഴത്തെ ലക്ഷ്യം ശ്രീക്കുട്ടിയെയും അങ്കിളിനെയും കണ്ടെത്തുക എന്നതാണ്..

ബുളളറ്റ് കുറച്ചു ദൂരം മുമ്പോട്ട് ഓടിയട്ട് ഒരുകടക്ക് മുമ്പിൽ നിർത്തി.

“നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാവെടോ”

ജീവൻ സാറ് അങ്ങനെ പറഞ്ഞപ്പോൾ നിരസിക്കാനെനിക്ക് കഴിഞ്ഞില്ല.രാവിലെ മുതൽ ഒന്നും കഴിച്ചട്ടില്ല.അതുകൊണ്ട് കൂടുതൽ മസിൽ പിടിക്കാതെ കടയിൽ കയറി.

“എന്താണ് ഇഷ്ടമുള്ളതെന്ന് വെച്ചാൽ വാങ്ങിച്ചോടോ”

“അങ്ങനെയൊന്നും ഇല്ല.സാറിന്റെ ഇഷ്ടം പോലെ”

സാറ് ഓർഡർ കൊടുത്തതാണ് ഞാനും വാങ്ങിയത്.ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.ഇടക്കിടെ വഴികൾ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.

രണ്ടു മണിക്കൂറ് യാത്രക്കൊടുവിൽ ഞങ്ങൾ ശ്രീക്കുട്ടിയുടെ വീട്ടിലെത്തി. ഗേറ്റ് ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു.അതോടെ ഞങ്ങൾ നിരാശരായി.

“ഇനിയെന്ത് ചെയ്യും”

എനിക്കാകെ സങ്കടം വന്നു.

“താനൊന്ന് വിഷമിക്കാതെ.എന്തെങ്കിലും വഴിയുണ്ടോന്ന് നമുക്ക് നോക്കാം.എന്തായാലും ഫോണിൽ ഒന്നു കൂടി ട്രൈ ചെയ്യാം”

സാറ് ഒരിക്കൽക്കൂടി ശ്രീയുടെ ഫോണിൽ വിളിച്ചു. ആ മുഖം കണ്ടപ്പോൾ മനസിലായി പഴയ പല്ലവി തന്നെയാകുമെന്ന്.

“വിളിച്ചിട്ട് സ്വിച്ച്ഡ് ഓഫ് എന്ന് തന്നെയാണ്”

എന്റെ കണ്ണുകൾ നിറഞ്ഞു.

“താനെന്റെ കൂടെ വന്നേ.നമുക്ക് അയൽ വീട്ടിലൊക്കെയൊന്ന് തിരക്കാം”

ഞാനും സാറും കൂടി രണ്ടു മൂന്ന് വീട്ടിൽ കയറിയെങ്കിലും നിരാശയായിരുന്നു ഫലം.വൈകുന്നേരം വരെ അവർ വീട്ടിൽ ഉണ്ടായിരുന്നെന്നാണു കിട്ടിയ അറിവ്.

“സാറേ നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താലോ”

“മെല്ലെ മതിയെടൊ..അവർ എവിടെങ്കിലും ബന്ധുവീട്ടിൽ പോയേക്കുവാണെങ്കിൽ പിന്നെയത് കുരിശാകും”

“അതും ശരിയാണ്. ഒടുവിൽ വെളുക്കാൻ തേച്ചത് പാണ്ഡാകും”

കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് ഞങ്ങൾ മടങ്ങി.മടക്ക യാത്രയിൽ മനസാകെ മൂഡൗട്ട് ആയിരുന്നു. ശ്രീയെ കുറിച്ച് ഒരു അറിവും ഇല്ലാത്തതിനാൽ മനസ് ഡളളായി.

ജീവൻ സാറ് എന്നെ ഹോസ്റ്റലിനു മുമ്പിൽ ഇറക്കി.

“വിഷമിക്കാതെ..ഞാൻ ഒന്നു കൂടി അന്വേഷിക്കട്ടെ”

“മം ”

“താനിവിടെ ഒറ്റക്കായാൽ ആവശ്യമില്ലാത്ത ടെൻഷൻ വരുത്തി വെക്കും”

ശരിയാണ്.. ശ്രീക്കുട്ടിയുടെ അഭാവം മാനസികമായി തളർത്തി കളഞ്ഞു. ഒറ്റക്ക് ഇരുന്നാൽ സങ്കടം കൂടത്തെയുള്ളൂ.

“നാളെ കഴിഞ്ഞാൽ രണ്ടു ദിവസം അവധിയല്ലേ.നാളെ ലീവാകുമെന്നല്ലെയുള്ളൂ..വീട്ടിലേക്ക് പൊയ്ക്കോളൂ.എന്തെങ്കിലും വിവരം അറിഞ്ഞാൽ ഞാൻ വിളിക്കാൻ”

സാറ് പറഞ്ഞത് നല്ലൊരു ഐഡിയ ആണ്. വീട്ടിലാകുമ്പോൾ ടെൻഷൻ കുറച്ചു കുറയും.

“ശരി സാർ”

“താൻ ഇപ്പോൾ തന്നെ റെഡിയായി ഇറങ്ങ്.ഞാൻ ബസ് സ്റ്റാൻഡിൽ ഇറക്കാം”

ഞാൻ ഉടനെ ഹോസ്റ്റലിൽ കയറി ആവശ്യമുളളതൊക്കെ ബാഗിൽ കുത്തിതിരുകി.വാർഡനോട് അനുമാതി വാങ്ങാനായി ചെറിയൊരു നുണയും പറഞ്ഞു പുറത്തേക്ക് വന്നു.

ഞാൻ വന്നതോടെ സർ ബുളളറ്റ് സ്റ്റാർട്ടാക്കി.

“കയറിക്കോളൂ”

അനുവാദം ലഭിച്ചതോടെ ഞാൻ പിൻ സീറ്റിൽ കയറി. സർ എന്നെ ബസ് സ്റ്റാൻഡിൽ കൊണ്ട് ചെന്ന് വിട്ടു.

“വിഷമിക്കേണ്ട..എന്തെങ്കിലും വിവരം ലഭിക്കാതിരിക്കില്ല.വീട്ടിൽ ചെന്നിട്ട് വിളിക്ക്”

“ശരി”

യാത്ര പറഞ്ഞു ഞാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നു.ഞാൻ ചെല്ലുമ്പോൾ നാട്ടിലേക്കുളള ബസ് വിടാനായി ഒരുങ്ങുന്നു.ഓടി ചെന്ന് അതിൽ കയറി. ഭാഗ്യത്തിന് ഇരിക്കാൻ സീറ്റ് കിട്ടി.

യാത്രയിൽ മനസിൽ ടെൻഷൻ കൂടി വന്നു.

“ശ്രീക്കുട്ടിക്ക് എന്തെങ്കിലും ആപത്ത്.. പെട്ടെന്ന് ഞാനൊന്ന് നടുങ്ങി.

“ഈശ്വരാ അങ്ങനെ ആകരുതേ”

ഞാൻ അവർക്കായി പ്രാർത്ഥിച്ചു. എനിക്ക് ആര്യനെ ആയിരുന്നു ഭയം.കേട്ടിടത്തോളം അവൻ ദുഷ്ടനാണ്.എന്തും ചെയ്യാൻ മടിക്കില്ല.അങ്ങനെയൊന്നും സംഭവിക്കരുതെന്ന് മനസ് ആഗ്രഹിച്ചു..

നാട്ടിലെത്തുമ്പോൾ സമയം അഞ്ച് മണി കഴിഞ്ഞു. യാത്രയോട് യാത്ര ആയിരുന്നു ഇന്ന്.നടുവ് ഒടിഞ്ഞു.

ഓട്ടോ പിടിച്ചു വീട്ടിലെത്തുമ്പോൾ അമ്മ ഇറങ്ങി വന്നു. എന്നെ തീരെ പ്രതീക്ഷിക്കാത്തതിനാൽ ആളൊന്ന് ഞെട്ടി.

“എന്താടീ ഇന്നിങ്ങ് പോണത്.വ്യാഴാഴ്ച അല്ലേ”

അമ്മയുടെ ചോദ്യം ചെയ്യൽ.ചെറിയ ഒരു നുണ തട്ടിവിട്ടു.

“നാളെ കോളേജിനു അവധിയാണ്.അതിനാൽ ഉച്ചക്ക് ഇങ്ങ് പോണൂ”

“ശ്രീ മോളെവിടെ”

പെട്ടന്നായിരുന്നു അമ്മയുടെ ചോദ്യം. ഞാനൊന്ന് അമ്പരന്നു .

“ശ്രീ വീട്ടിലേക്ക് പോയി.. അങ്കിൾ കൂട്ടിക്കൊണ്ട് പോയി.”

ഭാഗ്യം കൂടുതൽ ചോദ്യമൊന്നും ഉണ്ടായില്ല..

“ഏട്ടനെവിടെ…”

എനിക്ക് അതറിയാനായിരുന്നു തിടുക്കം

“അവൻ നിന്റെ കോളേജിനു അടുത്ത് എവിടെയോ പോയേക്കുവാ’

” ഓ..എന്ന് വന്ന്”

“ഇന്നലെ രാത്രിയിലാണവൻ വന്നത്.വന്നാൽ വീട്ടിൽ ഇരിക്കില്ലല്ലോ”

“അച്ഛൻ എവിടെ”

“പുറത്തേക്കിറങ്ങീതാ..ഇതുവരെ വന്നട്ടില്ല”

“മം ..അമ്മ ചായ എടുക്ക്.നല്ല തലവേദനയും ക്ഷീണവും.ഒന്ന് ഫ്രഷാകട്ടെ”

ഞാൻ ബാഗും തൂക്കി മുറിയിലേക്ക് പോയി.സങ്കടവും നിരാശയും കലർന്ന ദേഷ്യത്തിൽ ബാഗ് എടുത്ത് ഞാൻ കട്ടിലിലേക്ക് എറിഞ്ഞു.തനിച്ചിരുന്നു കുറച്ചു നേരം പൊട്ടിക്കരഞ്ഞാൽ സമാധാനം ലഭിക്കുമെന്ന് തോന്നി.

കുറച്ചു നേരം ഇരുന്നതിനുശേഷം ഞാൻ കുളിക്കാനായിട്ട് പോയി.കുളി കഴിഞ്ഞു ഡ്രസ് ചെയ്ഞ്ച് ചെയ്തിട്ട് അടുക്കളയിൽ അമ്മയുടെ അടുത്ത് ചെന്നു.

“അമ്മേ ചായ”

അമ്മ തന്ന ചായ ഞാൻ വാങ്ങിക്കുടിച്ചു..

“ഞാനൊന്ന് കിടക്കട്ടെ അമ്മേ..നല്ല ക്ഷീണം”

“വേണ്ടാ..സന്ധ്യയാകാറായി.പെൺകുട്ടികൾ ആ സമയത്ത് കിടക്കുന്നത് നല്ലതല്ല”

“ഓ.. ആൺകുട്ടികൾക്ക് കിടക്കാമായിരിക്കും”

ഞാനും വിട്ടു കൊടുത്തില്ല.

“ദേ തർക്കുത്തരം പറഞ്ഞാൽ അടിച്ച് ഞാൻ ഷേപ്പ് മാറ്റും”

അമ്മ എനിക്ക് നേരെ കയ്യോങ്ങി.ഒന്നാമത് ആകപ്പാടെ ടെൻഷൻ. മൈൻഡ് ഫ്രീയാകാനാണ് അമ്മയോട് തല്ല് കൂടിയത്.

“ഡീ പെണ്ണേ..എന്നെയൊന്ന് സഹായിക്ക്.മുന്നറിയിപ്പ് ഇല്ലാതെ വന്നതല്ലേ.എന്തെങ്കിലും കഴിക്കണ്ടേ”

അമ്മയുടെ നിർബന്ധം കൂടിയപ്പോൾ ഞാനും കൂടി അടുക്കളയിൽ അമ്മയുടെ കൂടെ നിന്ന് സഹായിച്ചു.

കറികൾ അമ്മ വെച്ചോളുമെന്ന് പറഞ്ഞതോടെ ഞാൻ അവിടെ നിന്ന് എസ്കേപ്പായി.കുറച്ചു നേരം കിടക്കാമെന്ന് കരുതി വന്നതാണു.നേരെ അച്ഛന്റെ മുമ്പിൽ..

“ആഹാ..മോളെത്തിയോ”

“വന്നച്ഛാ”

പിന്നെ കുറച്ചു നേരം അച്ഛനുമായി കത്തിവെച്ചിരുന്നു.അപ്പോൾ ഊണുസമയം ആയി.ഫുഡ് കഴിക്കാനിരുന്ന സമയത്ത് ഏട്ടനും എത്തി.

“നിങ്ങൾ കഴിക്ക് ഞാൻ ഫ്രഷായിട്ട് വരാം”

ഏട്ടൻ റൂമിലേക്ക് പോയി.

“അച്ഛനും അമ്മയും കഴിക്ക്..ഞാൻ ഏട്ടന്റെ കൂടെ ഇരുന്നോളാം”

ഞാൻ സൂത്രത്തിൽ എഴുന്നേറ്റു. ഏട്ടൻ എന്തിന് പോയതെന്ന് എനിക്ക് അറിയണമായിരുന്നു.അതിനാണു ഞാൻ അങ്ങനെ ഒരു അടവ് എടുത്തത്.

അച്ഛനും അമ്മയും ഞാൻ വിളമ്പി കൊടുത്തു. അവർ കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു. ഞാൻ ഏട്ടനായി വെയ്റ്റ് ചെയ്തു.

“നീ കഴിച്ചില്ലേ”

അവിടേക്ക് വന്ന ഏട്ടൻ ചോദിച്ചു.

“ഏട്ടന്റെ കൂടെ കഴിക്കാമെന്ന് കരുതി.

” എങ്കിൽ വിളമ്പിക്കോ”

ഏട്ടനു വിളമ്പി കൊടുത്തിട്ട് ഞാനും ഇരുന്നു.

“നീയെന്താ ഇന്ന് വന്നത്”

“അത് കോളേജ് അവധി ആണ്”

“മം..”

“ഏട്ടൻ എവിടെ ആയിരുന്നു”

“ഒരു ഫ്രണ്ടിന്റെ മാര്യേജ്..നിന്റെ കോളേജിനു കുറച്ചു മാറി ആയിരുന്നു”

ഞാൻ ഏട്ടനെ സൂക്ഷിച്ചു നോക്കി.ആൾ പറയുന്നത് സത്യമാണെന്ന് തോന്നി..

ഏട്ടൻ കഴിച്ച പ്ലേറ്റും കൂടി എടുത്തു ഞാനും കൂടെ എഴുന്നേറ്റു.

“പിന്നേ നാളെ കോളേജിനു അവധി ഇല്ലന്ന് അറിയാം കേട്ടോടീ”

ഏട്ടൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞതുകേട്ട് ഞാൻ ചമ്മിപ്പോയി.എന്തായാലും കൂടുതൽ ചോദ്യമൊന്നും ഉണ്ടായില്ല..

ഞാൻ റൂമിലെത്തി കതക് ലോക്ക് ചെയ്തു കിടന്നു. ശരീരത്തിനു നല്ല വേദന. എല്ലൊക്കെ ഒടിഞ്ഞ പോലെ..

ജീവൻ സാറിനെ വിളിച്ചില്ലല്ലോന്ന് ഓർമ്മയിൽ ഫോൺ കയ്യെത്തി എടുത്തു. സാറിനെ വിളിച്ചിട്ട് ശ്രീയെ ഒന്ന് കൂടി വിളിക്കണമെന്ന് കരുതി. .

ഞാൻ സാറിന്റെ നമ്പർ സെർച്ച് ചെയ്തു വിളിക്കാൻ ഒരുങ്ങിയതും പെട്ടെന്ന് ഒരു ഇൻ കമിംഗ് കോളെത്തി…

” ശ്രീക്കുട്ടി കോളിങ്”

പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെ ഞാൻ ശ്രീയുടെ കോൾ അറ്റൻഡ് ചെയ്തു…

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

ശ്രീശൈലം : ഭാഗം 5

ശ്രീശൈലം : ഭാഗം 6

ശ്രീശൈലം : ഭാഗം 7

ശ്രീശൈലം : ഭാഗം 8

ശ്രീശൈലം : ഭാഗം 9

ശ്രീശൈലം : ഭാഗം 10

ശ്രീശൈലം : ഭാഗം 11