Saturday, December 21, 2024
Novel

ശ്രീശൈലം : ഭാഗം 10

നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്‌

എന്റെമനസിൽ രണ്ടു രൂപം തെളിഞ്ഞെങ്കിലും ജീവൻ സാറിനെയാണ് ബെറ്ററായി തോന്നിയത്. അത് മറ്റൊന്നും കൊണ്ടല്ലാ.

ശ്രീക്കുട്ടിയെ അമ്മ ഏട്ടനായിട്ട് തിരഞ്ഞെടുത്തതാണ്.അന്നേരം ഈ കാര്യം പറഞ്ഞു ചെന്നാൽ എല്ലാം കുളമാകും. ജീവൻ സാറാണെങ്കിൽ ആ പ്രശ്നവുമില്ല.

ജീവൻ സാറുമായി അധികം അടുപ്പവുമില്ല.എങ്കിലും പരിചയവുമുണ്ട്, ഈ പ്രശ്നത്തിന് പരിഹാരം കാണാം. എന്റെ ലൈനും വലിക്കാം 😉.

“നീയെന്താടീ ആലോചിക്കുന്നത്”

ശ്രീയുടെ ചോദ്യം എന്നെ ഓർമ്മയിൽ നിന്ന് ഉണർത്തി.

“ഞാൻ ആര്യനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിക്കുക ആയിരുന്നു”

“വിട്ടേക്കെടീ എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത്”

“പിന്നെ അവനെ ജീവിതകാലം മുഴുവനും ഭയന്ന് ജീവിക്കണോ.എങ്കിൽ അതിനേ നേരം കാണൂ ശ്രീ”
ഞാൻ നല്ല ദേഷ്യത്തോടെ തന്നെ അവളോട്‌ പറഞ്ഞു

“ഡീ നീ കരുതുന്നത് പോലെയല്ല.വെറും വൃത്തികെട്ടവനാണ് ആര്യൻ. അവനു പിന്നിൽ എന്തിനും പോന്ന കുറച്ചു കൂട്ടുകാരും ഉണ്ട്”

ശ്രീയുടെ ആധിയും വെപ്രാളവും എനിക്ക് മനസിലായി. കോളേജിലെ ഏറ്റവും ബോൾഡായ പെൺകുട്ടി ആണ് ശ്രീക്കുട്ടി.അവൾ ഇങ്ങനെ ഭയക്കണമെങ്കിൽ ആര്യൻ അത്രത്തോളം ദുഷ്ടനായിരിക്കും.

“എന്നു കരുതി വെറുതെ ഇരിക്കണോ.പ്രതികരിച്ചില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കും”

ഞാൻ അവൾക് ധൈര്യം നൽകാൻ ശ്രമിച്ചു.ഒരുപാട് ട്രൈ ചെയ്തു അവളെ പറഞ്ഞൊന്ന് മനസിലാക്കാൻ.

“നമുക്ക് നിന്റെ ഏട്ടനോട് പറഞ്ഞാൽ മതി ശൈലി”

“അത് ശരിയാകില്ലെടീ.ചിലപ്പോൾ ഏട്ടൻ കൂടെ നിൽക്കുമായിരിക്കും.ബട്ട് ഭാവിയിൽ നിനക്കത് ദോഷമായേക്കും.അമ്മ നിന്നെ ഏട്ടനായിട്ട് പ്രൊപ്പോസൽ ചെയ്തിരിക്കുവല്ലേ അത് വേണ്ടെടീ”

” ഉം .. ”

“ശരി നാളെയാകട്ടെ നമുക്ക് സാറിനെ കണ്ടു സംസാരിക്കാം”

ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്താണു പിറ്റേന്ന് കോളേജിൽ എത്തിയത്. ആദ്യത്തെ ജീവൻ സാറിന്റെ ക്ലാസ് ആയിരുന്നു. അത് കഴിഞ്ഞു സാറിനെ കാണാമെന്ന് കരുതി.

ക്ലാസിൽ ഞങ്ങൾ ഫ്രണ്ട്സ് എല്ലാം കൂടി സംസാരിച്ച് ഇരിക്കുമ്പോൾ സാറ് കയറി വന്നത്.അതുവരെ അലമ്പായിരുന്ന ക്ലാസ് റൂ പെട്ടെന്ന് നിശബ്ദമായി.

സൂചി നിലത്ത് വീണാൽ കേൾക്കാം.അത് സാറിനോടുളള ഭയമല്ല.

അദ്ദേഹത്തിന് നൽകുന്ന റെസ്പെക്റ്റു കൊണ്ട് മാത്രം. അത്രക്കും ഫ്രീ ആണ് സർ തരുന്നത്.

ജീവൻ സാർ ക്ലാസ് എടുക്കാൻ തുടങ്ങി. എല്ലാവരും അതിൽ ലയിച്ചു ഇരുന്നു. ഒരുമണിക്കൂർ കടന്ന് പോയതറിഞ്ഞില്ല.

സാറിന്റെ പിരീഡ് കഴിഞ്ഞ് പുള്ളിക്കാരൻ ഇറങ്ങിപ്പോയി. പിറകെ ഞാനും ശ്രീക്കുട്ടിയും ചാടി.അവൾക്ക് നല്ല ഭയമുണ്ടെന്ന് എനിക്ക് അറിയാം.

ഞങ്ങൾ പതിയെ സ്റ്റാഫ് റൂമിനു അടുത്തെത്തി. എനിക്കും ഉള്ളിൽ നല്ല പേടിയുണ്ടെങ്കിലും അത് പുറത്ത് കാണിച്ചില്ല.

“നമുക്ക് ആദ്യം ഇതിനു മുന്നിലൂടെ നടക്കാം.പുള്ളിക്കാരൻ തനിയെ ആണൊ ഇല്ലയൊ എന്ന് അറിയണം”

അവൾ തല കുലുക്കിയതോടെ ഞങ്ങൾ രണ്ടും കൂടി റൂമിനു മുന്നിലൂടെ നടന്നു.വാതിക്കൽ എത്തിയപ്പോൾ നൈസായിട്ട് അകത്തേക്ക് നോക്കി.ഭാഗ്യത്തിനു സാറ് മാത്രമേ അകത്തുള്ളൂ.

ഞാനും ശ്രീയും കൂടി വാതിലിനു അടുത്ത് വന്നു.

“എക്സ്ക്യൂസ് മീ സർ”

ഏതോ പുസ്തകത്തിൽ കണ്ണും നട്ടിരിക്കുവായിരുന്ന ആൾ മെല്ലെ തല ഉയർത്തി. ഞങ്ങളെ കണ്ടതും ആ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു.

“അകത്തേക്ക് വാ”

അനുമതി ലഭിച്ചതോടെ ഞങ്ങൾ സാറിനു അരികിലെത്തി.

“എന്താ രണ്ടും കൂടി ”

ചോദ്യം ശ്രീയോട് ആയിരുന്നെങ്കിലും കണ്ണുകൾ എന്നിലായിരുന്നു.എനിക്ക് നാണം വന്നു.

“അത് പിന്നെ.സാർ സിങ്കിളാണോ”

പെട്ടെന്ന് ഞാൻ അങ്ങനെ ആണ് ചോദിച്ചത്.

ചോദിച്ചു കഴിഞ്ഞാണ് അബദ്ധം മനസിലായത്.ഇവളിത് എന്താണ് ചോദിക്കുന്നതെന്ന് ശ്രീയുടെ ഭാവം കണ്ടപ്പോൾ എനിക്ക് തോന്നി.പുള്ളിക്കാരനും അന്തം വിട്ടിരിക്കുകയാണ്..

“സോറി.പെട്ടെന്ന് അറിയാതെ”

ഞാൻ ഒരുവിധം പറഞ്ഞു ഒപ്പിച്ചു.

“ഇറ്റ്സ് ഓക്കെ.ഇനി വന്ന കാര്യം പറയ്”

“സർ,, ഞങ്ങൾ വന്നത് ഇവളുടെ ലൈഫിലെ പ്രധാനപ്പെട്ടെയൊരു കാര്യം സംസാരിക്കാനാണ്.അതിനു ഞങ്ങൾക്ക് സാറിന്റെ കുറച്ചു അഡ്വൈസ് വേണം”

“അതിനെന്താ പറഞ്ഞോളൂ.എനിക്ക് ഉപദേശിക്കുന്നത് വലിയ ഇഷ്ടമാണ്”

ഒരുചെറു പുഞ്ചിരി സാറ് ഞങ്ങൾക്ക് സമ്മാനമായി നൽകി.

“കുറച്ചു ഗൗരവമുള്ള വിഷയമാണ്. ഫ്രീ ആയിട്ട് എവിടെ വെച്ചെങ്കിലും സംസാരിക്കണം”

സാറ് കുറച്ചു നേരം എന്തോ ആലോചിച്ചു. എന്നിട്ട് പറഞ്ഞു.

“വൈകിട്ട് അഞ്ച് മണിക്ക് പാർക്കിൽ വരാവോ.ഞാനവിടെ കാണും”

“ഓ, യെസ് ഷുവർ”

ഞങ്ങൾ സമ്മതിച്ചു.

“ശരി.അപ്പോൾ വൈകിട്ട് നമുക്ക് പാർക്കിൽ വെച്ച് കാണാം”

“ശരി സർ.എന്നാൽ ഞങ്ങൾ പോകുവാ”

സാറിനോട് യാത പറഞ്ഞു ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി. ഇടക്ക് ഞാനൊന്ന് തിരിഞ്ഞ് നോക്കി. ആൾ ഞങ്ങൾ പോകുന്നതും നോക്കി ഇരിക്കുവാണ്.

ഞാൻ വീണ്ടും ചമ്മി കണ്ണുകൾ പിൻ വലിച്ചു.

“എന്നാലും എന്റെ ശൈലി നീ ആളു കൊളളാമല്ലോ”

“എന്തുപറ്റിയെടീ”

ഞാൻ ഒന്നും അറിയാത്തതു പോലെ ചോദിച്ചു.

“സാറ് സിങ്കിൾ ആണെന്ന് അറിഞ്ഞട്ടും നീ എന്തിനാ അങ്ങനെ ചോദിച്ചത്”

“എടീ എനിക്കും നല്ല ഭയം ഉണ്ടായിരുന്നു. പെട്ടെന്ന് എനിക്കും എന്താണ് ചോദിക്കണ്ടതെന്ന് മറന്നു പോയി.

” ഉം ..ഉം കൊള്ളാം. എന്റെ നല്ല ജീവനങ്ങ് പോയി”

“സാരമില്ലെടീ. ആ വിഷയം വിട്”

“അല്ല നെക്സ്റ്റ് പ്രോഗ്രാം എന്താ.ക്ലാസിൽ കയറുന്നോ”

“ഇല്ലെടീ ശ്രീ എന്റെ മൂഡ് പോയി‌.നമുക്ക് ഹോസ്റ്റലിലേക്ക് പോകാം”

“ഓക്കെ ഡിയർ”

അന്ന് ക്ലാസിൽ കയറാതെ ഞങ്ങൾ ഹോസ്റ്റലിലേക്ക് പോയി. അവിടെ ചെന്ന് ജീവൻ സാറിനോട് പറയേണ്ടതെല്ലാം വർക്കൗട്ട് ചെയ്തു. അതുകഴിഞ്ഞ് ചെറിയ ഒരു മയക്കം..

വൈകുന്നേരം നാല് കഴിഞ്ഞു ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി. ബസിലാണ് ഞങ്ങൾ പാർക്കിലേക്ക് പോയത്…

പാർക്കിലെ തിരക്ക് കുറഞ്ഞൊരു സ്ഥലത്ത് ഞങ്ങൾ ഇരുന്നു.അപ്പോഴേക്കും സമയം അഞ്ച് മണി ആകാറായി..

സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. ഞങ്ങൾ സമയം നോക്കിയപ്പോൾ അഞ്ചേകാൽ കഴിഞ്ഞു. സാറിതുവരെ എത്തിയില്ല.ഞങ്ങൾക്ക് പരിഭവമേറി..

ഒന്ന് വിളിച്ചു ചോദിക്കാമെന്ന് കരുതിയാൽ സാറിന്റെ ഫോൺ നമ്പരുമില്ല.തെല്ല് നിരാശയോടെ ഞങ്ങൾ കുറച്ചു നേരം കൂടി കാത്തു.

“ശൈലി സമയം വൈകുന്നു.നമുക്ക് തിരിച്ച് പോകാം”

സമയം അഞ്ചര കഴിഞ്ഞു. ഞങ്ങൾ പോകാനായി തയ്യാറെടുത്തു.പാർക്കിൽ നിന്ന് എഴുന്നേറ്റു ഞങ്ങൾ നടന്നു..

“ഹലോ അവിടിന്ന് നിൽക്കണേ”

തിരിഞ്ഞ് നോക്കിയപ്പോൾ ജീവൻ സാർ ഓടിക്കിതച്ചു വരുന്നുണ്ട്.

“സോറി, ട്രാഫിക് ജാമിൽ പെട്ടുപോയി” അദ്ദേഹം ക്ഷമ ചോദിച്ചു.

“അതൊന്നും സാരമില്ല ”

‘”ഹേയ് അതല്ല.കാത്തിരുന്നു മുഷിഞ്ഞൂന്ന് അറിയാം..വാ ഇവിടെ ഇരിക്കാം”

പാർക്കിലെ സിമിന്റ് ബെഞ്ചിലേക്ക് ഞങ്ങൾ ഇരുന്നു.

“എന്താണ് കാര്യം.. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ തീർച്ചയായും ഹെൽപ്പ് ചെയ്യാം”

സാറിനോട് പറയാനുള്ളത് മനസിലിട്ട് ഒന്ന് റിഫൈൻഡ് ചെയ്തു. എന്നിട്ട് എല്ലാ കാര്യങ്ങളും ചുരുക്കി പറഞ്ഞു. ആളുടെ മുഖം തെല്ലൊന്ന് വരിഞ്ഞ് മുറുകുന്നത് ഞാൻ ശ്രദ്ധിച്ചു.

“ആര്യൻ അവനിപ്പോൾ എവിടെ ഉണ്ട്”

“നാട്ടിൽ തന്നെയുണ്ട്”

ശ്രീ മറുപടി കൊടുത്തു.

“നേരത്തെയിത് പരിഹരിച്ചിരുന്നെങ്കിൽ പ്രശ്നം ഇത്രയും കോംപ്ലിക്കേറ്റാകില്ലായിരുന്നു.സാരമില്ല നമുക്ക് പ്രശ്നം പരിഹരിക്കാം”

ആൾ ഞങ്ങളെ സമാധാനിപ്പിച്ചു…

സമയം നന്നേ ഇരുട്ടി തുടങ്ങി.

“നിങ്ങൾ എങ്ങനെയാണ് പോകുന്നത്. ഏഴു മണി കഴിഞ്ഞാൽ ഹോസ്റ്റൽ ഗേറ്റ് അടക്കില്ലേ”

ഏഴുമണിക്ക് മുമ്പ് ഹോസ്റ്റലിൽ എത്തിയില്ലെങ്കിൽ അകത്ത് കയറ്റില്ല.വാർഡൻ സ്ട്രിക്റ്റ് ആണ്.

“ഇപ്പോൾ സമയം ആറര കഴിഞ്ഞു. ബസിൽ പോയാലും അങ്ങെത്താൻ ഏഴു മണി കഴിയും.നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ കാറിൽ ഡ്രോപ്പ് ചെയ്യാം”

ഞങ്ങൾക്ക് മുമ്പിൽ അതല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നു.

സാറിന്റെ കൂടെ ഞാനും ശ്രീയും കാറിൽ കയറി. കാറിൽ ആയതിനാൽ ഏഴ് മണിക്ക് മുമ്പേ ഹോസ്റ്റൽ ഗേറ്റിനു അരികിലെത്തി..

സാറിനോട് താങ്ക്സ് പറഞ്ഞിട്ട് ഞങ്ങൾ അകത്ത് കയറാൻ ഒരുങ്ങി.

“ശൈലി ഒന്ന് നിന്നേ”

ജീവൻ സാറിന്റെ വിളികേട്ട് നെഞ്ചിടിപ്പോടെ ഞാൻ നിന്നു.

“അതേ ഞാൻ സിങ്കിളാണ്.മിംഗിൾ ആകാൻ താല്പര്യം ഉണ്ടെങ്കിൽ എനിക്ക് സമ്മതമാണ്”

ചിരിയോടെ അത് പറഞ്ഞിട്ട് സാറ് കാറോടിച്ച് പോയി‌.ഞാനാണെങ്കിൽ കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞ് നിന്നു..

(തുടരും)

ശ്രീശൈലം : ഭാഗം 1

ശ്രീശൈലം : ഭാഗം 2

ശ്രീശൈലം : ഭാഗം 3

ശ്രീശൈലം : ഭാഗം 4

ശ്രീശൈലം : ഭാഗം 5

ശ്രീശൈലം : ഭാഗം 6

ശ്രീശൈലം : ഭാഗം 7

ശ്രീശൈലം : ഭാഗം 8

ശ്രീശൈലം : ഭാഗം 9