രുദ്രഭാവം : ഭാഗം 15
നോവൽ
എഴുത്തുകാരി: തമസാ
നേരം വെളുപ്പിനെ തന്നെ രൂപനും കുടുംബവും വീട്ടിൽ നിന്ന് ഇറങ്ങി… എറണാകുളത്ത്, ഭാവയുടെ വീട്ടിൽ എത്തിയപ്പോഴേക്കും സമയം പത്തു കഴിഞ്ഞിരുന്നു….
ഭാവ പറഞ്ഞ് നേരത്തെ തന്നെ രുദ്രന് അവളുടെ നാടും വീടും അറിയാമായിരുന്നത് കൊണ്ടു ബുദ്ധിമുട്ടേണ്ടി വന്നില്ല….
കാറിൽ നിന്നിറങ്ങി ആദ്യം തിരുമേനി മുറ്റത്തേക്കു കയറി… പുറകിലായി രൂപനും സ്വരൂപും ഏറ്റവും പുറകിൽ ഗീതമ്മയും….
ഭാവയാമിയുടെ അച്ഛനല്ലേ…..
കാറിന്റെ ശബ്ദം കേട്ട് മുറ്റത്തേക്കിറങ്ങി വന്ന അച്ഛനോട് തിരുമേനി ചോദിച്ചു…
ആയിരുന്നു….. ആരാ….
ഞങ്ങൾ തിരുവനന്തപുരത്തു നിന്ന് വരുവാ….
ഓഹ്…. വന്നു കയറിയതിനു പുറകെ അന്വേഷിച്ച് ആൾക്കാര് എത്തിത്തുടങ്ങിയല്ലോ…. ത്ഫൂ…
അവളുടെ അച്ഛൻ അവരെ ആക്ഷേപിച്ചെന്നോണം മുറ്റത്തേക്ക് കാർപ്പിച്ചു തുപ്പി…
നോക്കൂ… നിങ്ങൾ ഇവിടെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് പ്രശ്നം ഉണ്ടാക്കിയാൽ അതിന്റെ നാണക്കേട് ഇവിടത്തെ കുട്ടിക്ക് തന്നെയാ….
ഞങ്ങൾ അവിടെ നിന്ന് ഇത്രയും ദൂരം വരണമെങ്കിൽ ഒരു കാരണവും ഇല്ലാതിരിക്കില്ലല്ലോ…. അകത്തേക്കിരുന്നു സംസാരിച്ചാൽ പോരെ….
രുദ്രരൂപന്റെ അച്ഛൻ ശബ്ദത്തിൽ പരമാവധി വിനയം വരുത്തി…
പക്ഷേ തിരിച്ചുവന്ന വാക്കുകളിൽ ആ മൃദുലത ഉണ്ടായിരുന്നില്ല……എങ്കിലും കയറിയിരിക്കാൻ പറഞ്ഞു… ആശ്വാസത്തിൽ തിരിഞ്ഞു നോക്കി തിരുമേനി ആദ്യം കയറി.. പുറകെ എല്ലാവരും….
പരസ്പരം ആരും ഒന്നും മിണ്ടിയിരുന്നില്ല… ഇടയ്ക്ക് ചായയുമായി ഭാവയുടെ അമ്മ അമ്മ വന്നു നിന്നു.. പിന്നെ അവർ തിരിച്ചു പോയില്ല…
അവസാനം രൂപൻ തന്നെ തുടക്കമിട്ടു….
അങ്കിൾ… ഞാൻ രുദ്രരൂപ്…. ഇവിടെ സിവിൽ ടെക്കിൽ ആണ് വർക്ക് ചെയുന്നത്… വീട്ടിലെ മൂത്ത മകനാണ്…. സിവിൽ എഞ്ചിനീയർ ആണ്…
പഠിച്ചതൊക്കെ നാട്ടിലാ… ഭാവയേ അമ്പലത്തിൽ വെച്ച് കണ്ട് പരിചയപ്പെട്ടതാ…. നിങ്ങളൊക്കെ അറിഞ്ഞപോലെ, ഹോസ്റ്റൽ വാർഡൻ പറഞ്ഞത് ഒന്നുമല്ല സത്യം… എനിക്കവളെ ഇഷ്ടമാണ്… അവൾക്കും…
ഇടയ്ക്ക് ഒരു തെറ്റിദ്ധാരണ കാരണം ഞങ്ങൾ തമ്മിൽ തെറ്റി.. പക്ഷേ എന്ന് വെച്ച് ഞാൻ വേണ്ടെന്ന് വെച്ച് പോവില്ല… തയ്യാറുമല്ല… നിങ്ങൾക്കൊന്നും എതിർപ്പില്ലെങ്കിൽ കൂടെ കൂട്ടാൻ വേണ്ടിയാ ഞാൻ വന്നത്…
ഭാവയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു..അവിടെ ഒരു ഭാവമാറ്റവും കണ്ടില്ല…. ഇനി എന്ത് പറയണം എന്നവൻ സംശയിച്ചു…
ജയേ … അവളെ ഇങ്ങോട്ട് വിളിക്ക്……
അമ്മയെ നോക്കി അവളുടെ അച്ഛൻ പറഞ്ഞു….
കുറച്ച് കഴിഞ്ഞപ്പോൾ മുറ്റത്ത് നിന്ന് അകത്തേക്ക് ഭാവ കയറി വന്നു… എല്ലാവരെയും കണ്ട് അവളൊന്ന് ഞെട്ടി…. അവളുടെ കോലം കണ്ട് വന്നവർക്കെല്ലാം സങ്കടം തോന്നി…
നിങ്ങളെന്താ ഇവിടെ…..?
പുച്ഛത്തോടെ രുദ്രനെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു…
നിന്നെ കൊണ്ടു പോവാൻ വന്നതാണത്രേ….. (അച്ഛൻ )
കൊണ്ടുപോവാനോ… ആരെ… എങ്ങോട്ട്….
മോളേ….എന്റെ മോന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ് കാരണം നീ ഒരുപാട് അനുഭവിച്ചെന്ന് അച്ഛനറിയാം… അതിനൊക്കെ ഒരു പരിഹാരം കാണാനാ ഞങ്ങൾ വന്നത്… അവന് ഇപ്പോഴും മോളെ വിവാഹം ചെയ്യാൻ താല്പര്യമാണ്.. എല്ലാവരുടെയും സമ്മതത്തോടെ അതങ്ങു നടത്താൻ വേണ്ടി വന്നതാ.. മോൾടെ അച്ഛനോട് രൂപൻ ചോദിച്ചു…
തിരുമേനി എണീറ്റ് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു…
ഞാൻ സമ്മതിച്ചില്ലെങ്കിലോ… ഇയാൾക്ക് വേറെയും ബന്ധങ്ങൾ കാണും.. അതല്ലേ എന്നോട് സത്യം പറയാതിരുന്നത്… എനിക്ക് ഇഷ്ടമല്ല… നിങ്ങൾക്ക് വേറെ നല്ല ഇല്ലത്തു നിന്ന് പെണ്ണ് കിട്ടും… മോന് പറ്റിയ പെണ്ണിനെ….
ഭാവ… ഒരുപാട് പ്രശ്നം ഉണ്ടാക്കാൻ അല്ല ഞങ്ങളുടെ വരവ്… നിനക്കെന്താ സമ്മതിച്ചാൽ . നീയെന്നെ സ്നേഹിച്ചിരുന്നില്ലേ… പിന്നെന്താ ഇങ്ങനെ….
സ്‌നേഹിച്ചിരുന്നോ നിങ്ങളെ ഞാൻ.. ഞാൻ എന്റെ ഭഗവാനെ അല്ലേ സ്നേഹിച്ചത്…നിങ്ങളെ ആണോ…. പറയ്… തട്ടിപ്പറിച്ചു മേടിച്ചതല്ലേ താനെന്റെ സ്നേഹം. . ചതിയൻ…
സ്വാർത്ഥനാണ് നിങ്ങൾ… കാണുന്നത് പോലും വെറുപ്പാ എനിക്ക് നിങ്ങളെ…. എന്റെ വിശ്വാസങ്ങളെ ചവിട്ടി മെതിച്ചവൻ…
അവൾ അവന്റെ മുൻപിൽ നിന്ന് പൊട്ടിത്തെറിച്ചു.
ഭാവ…. ഇവിടെ ഇനി നിന്റെ ഒച്ച പൊങ്ങരുത്… കുറേ തലേൽ കയറ്റി വെച്ചതിന്റെ ശിക്ഷ കാർന്നോന്മാരായ ഞങ്ങൾക്ക് നീ തന്നു…
ഇനി നാട്ടുകാര് കൂടി നീ അവിടെ പിഴച്ചു നടന്ന കഥ അറിഞ്ഞാൽ പിന്നെ ഞങ്ങൾ ആത്മഹത്യാ ചെയേണ്ടി വരും…. ഏതായാലും അവരിങ്ങോട്ട് ചോദിച്ചു വന്ന സ്ഥിതിക്ക് ഞാനിത് നടത്തും….
പക്ഷെ കൊട്ടും കുരവയും ഇട്ടൊന്നുമല്ല… അങ്ങനെ കൂടി നിനക്ക് വേണ്ടി കാശ് മുടക്കാൻ എന്നെക്കൊണ്ട് പറ്റില്ല….അന്നത്തോടെ എന്റെ ഈ മകളെ ഞാൻ എഴുതിത്തള്ളും….
അത്പോലെ നിനക്ക് വേണ്ടി എടുത്ത കടങ്ങളൊക്കെ നീ അടച്ചു തീർത്തേക്കണം …..
അവസാന തീരുമാനം പോലെ അച്ഛൻ പറഞ്ഞു ..
ഞാനൊരു ബാധ്യത ആയോ അച്ഛാ… അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്തിട്ടില്ലച്ഛാ ഞാൻ …. എന്നെ എല്ലാവരും കൂടി ചതിച്ചതാ….
സ്വരൂപിനു സഹതാപം തോന്നി, വിങ്ങി വിങ്ങി പറയുന്ന അവളോട്…
ഞങ്ങള് നമ്പൂതിരി അല്ല… എന്താണ് എന്ന് വെച്ചാൽ നിങ്ങൾക്ക് തീരുമാനിക്കാം…( അച്ഛൻ )
ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല. ഭാവ എനിക്കെന്റെ മോളേ പോലെയാ… എനിക്കറിയാം അവളെ… ആ ഒരു വിശ്വാസം മാത്രമാ ഈ വിവാഹത്തിന്റെ മാനദണ്ഡം…
ഞങ്ങളിനി എന്താ ചെയ്യേണ്ടത്…. (തിരുമേനി )
മ്മ്…. നിങ്ങൾക്ക് പ്രശ്നം അല്ലാത്ത സ്ഥിതിക്ക് ഇനി എനിക്കെന്ത്… വരുന്ന ദിവസങ്ങളിലൊന്നിൽ ഇവിടത്തെ ഭഗവതി ക്ഷേത്രത്തിൽ വെച്ച് കൈ പിടിച്ചു തന്നേക്കാം ഇവളെ…
പക്ഷേ ഒന്നും കിട്ടുമെന്ന് കരുതണ്ട… കരക്കാർക്ക് ഒരു നേരം ഊണ് കൊടുത്തു പോലും ഞാൻ അവൾക്കായി ഇനി നയാ പൈസ മുടക്കില്ല….
വേണ്ട.. ഒന്നും വേണ്ട… ഞങ്ങളും ആരോടും പറയുന്നില്ല……നാട്ടിൽ ചെന്നിട്ട് അവിടെ ഫങ്ക്ഷൻ വെച്ചോളാം.. ഞങ്ങൾ തന്നെ ആഭരണം ഇട്ട് കെട്ടിക്കോളാം….( ഗീതമ്മ )
മ്മ്…….. നമ്പർ തന്നിട്ട് പൊയ്ക്കോ…. അമ്പലത്തിൽ ഒന്ന് അന്വേഷിച്ചിട്ട് വിളിക്കാം…..
ഇനി ഒന്നും ഇല്ല പറയാനെന്ന പോലെ ഭാവയുടെ അച്ഛൻ അകത്തേക്ക് കയറി…
ഞാനൊന്ന് സംസാരിച്ചോട്ടെ ഭാവയാമിയോട്?
രൂപൻ അച്ഛനോട് ചോദിച്ചു…
എന്നോട് ചോദിച്ചിട്ടായിരുന്നോ നീ……..
എന്തോ പറയാൻ വന്നിട്ട് അത് അയാൾ വിഴുങ്ങി….
ഭാവ എല്ലാവരെയും ഒന്നു നോക്കിയിട്ട് മുറ്റത്തേക്കിറങ്ങി… കൂടെ രൂപനും….
” ഭാവ… വെറുപ്പാണോ നിനക്കെന്നോട്? ”
അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ടവൻ ചോദിച്ചു.
” പിന്നെ ആരാധിക്കണമായിരിക്കും…. ”
ചുണ്ടുകൾ ഒരു സൈഡിലേക്ക് ചെരിച്ചു പുച്ഛിച്ചു കൊണ്ടവൾ പറഞ്ഞു…..
” ഇത്രയും വെറുക്കാൻ പാകത്തിനുള്ളത് ചെയ്തോ ഞാൻ… നീ എന്നെ മാത്രം എന്തിനാ ഇങ്ങനെ ക്രൂശിക്കുന്നത്….
അടുത്ത ദിവസം തന്നെ കല്യാണം വേണമെന്ന് അവരെ കൊണ്ട് ഞാൻ പറഞ്ഞത് തന്നെ നിന്നോട് ചെയ്തതിനു പരിഹാരമായിട്ടാ…
നിന്നെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ …. ഒന്നു ക്ഷമിക്കടീ… ഒരവസരം താ എനിക്ക്… ”
” നിങ്ങൾ എന്നെ ചതിച്ചപോലെ നിങ്ങളെ ഞാനും ചതിക്കട്ടെ?? ”
ഭാവാ… എന്താ നിന്റെ ഉദ്ദേശം…. വിവാഹത്തിന് മിണ്ടാതെ നിന്ന് സമ്മതിച്ചിട്ട് അവസാന നിമിഷം എന്നെ പറ്റിക്കാൻ വേണ്ടി ആണോ നീ?……
അപ്പോൾ നിനക്ക് പേടിയുണ്ടല്ലേ…. പക്ഷേ ഞാൻ അത് ചെയ്യില്ല…. അത് നിനക്ക് വേണ്ടി അല്ല…. സ്വരൂപ്… തിരുമേനി…
പിന്നെ ഇന്ന് ആദ്യമായി ഞാൻ കണ്ട നിന്റെ അമ്മ… അവരെയൊക്കെ ഓർത്തിട്ടാ….
തല താഴ്ത്തി നിൽക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമം നല്ലപോലെ അറിഞ്ഞതല്ലേ ഞാൻ… അതുകൊണ്ട് മാത്രം…
പക്ഷേ പകരം നീ മറ്റൊരു വാക്ക് തരണം എനിക്ക് … പ്രായശ്ചിത്തം ചെയ്യാൻ നടക്കുവല്ലേ നീ… ഇതങ്ങനെ കൂട്ടിയാൽ മതി…
ഭാവ പറഞ്ഞു നിർത്തിയിട്ട് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി…
” പറഞ്ഞോ… നീ പറയുന്നതെന്തും ഞാൻ കേട്ടോളാം….. ”
രുദ്രന്റെ സ്വരം നേർത്തു…
ഞാൻ നിന്റെ വീട്ടിൽ കേറുന്ന അന്ന് തന്നെ നീ അവിടെ നിന്ന് ഇറങ്ങണം… പറ്റുമോ നിനക്ക്…. എങ്കിൽ എനിക്ക് സമ്മതം…
നിന്റെ കൂടെ ഇറങ്ങുമ്പോൾ എന്നെന്നേക്കുമായി എനിക്കെന്റെ വീട്ടുകാരെ നഷ്ടപ്പെടും….. എന്റെ വേദന എത്രമാത്രം ആണെന്ന് നീയും അറിയണം…. എന്താ… സമ്മതമാണോ രുദ്രരൂപന്???????
രുദ്രൻ ഭാവയേ ഒന്നും മിണ്ടാതെ നോക്കി നിന്നു….
തുടരും…..
(തുടരും )