Wednesday, May 22, 2024
Novel

പ്രണയിനി : ഭാഗം 14

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

ഡൽഹിയിലെ ഓഫീസിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്യണം എന്നും പറഞ്ഞു കോൾ വന്നിരുന്നു ശിവന്. വെള്ളിയാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തു പോകാമെന്ന് കരുതിയത് ആണ്. അപ്പോഴാണ് റിട്ടയേഡ് ഓഫീസർ രാം ഗോപാൽ സാർ തന്നെ കാണണം എന്ന് പറഞ്ഞത്. അതുകൊണ്ട് പോക്കു കുറച്ചു നേരത്തെ ആക്കിയത്. ഗൗരിയെ(നന്ദു) ഒന്നു കാണമെന്ന് ഉണ്ടായിരുന്നു അവളോട് പറയാനും പറ്റിയില്ല…നേരിട്ടല്ലെങ്കിലും ഭദ്രയോട് പറയുമ്പോൾ അവളുടെ ചെവിയും എന്റെ വാക്കുകൾക്ക് ആയി കാതോർക്കുന്നതു പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയിപ്പോ പറയാനും സമയമില്ല.

എയർപോർട്ടിലേക്ക് പോയികൊണ്ടിരിക്കുകയായിരുന്നു ശിവൻ… പെട്ടന്ന് തന്റെ ഇട നെഞ്ച് എന്തിനോ വേണ്ടി തുടിക്കുന്നു…വല്ലാതെ വേദനിക്കുന്നു…. മനസ്സിലാകുന്നില്ല…. എന്തിനു വേണ്ടിയാണ്… അവൻ കാറിൽ ഇരുന്ന ഒരു ബോട്ടിൽ വെള്ളം കുടിച്ചു…പകുതി എത്തിയപ്പോഴേക്കും അറിയാതെ വെള്ളം തെരുപ്പിൽ കയറി…ചുമച്ചു…ശ്വാസം കിട്ടാതെ…നിർത്താതെ ചുമച്ചു കൊണ്ടിരുന്നു…. കുറച്ചൊന്നു ആശ്വാസം ആയപ്പോൾ അവൻ റിലാക്സ് ചെയ്തു ഇരുന്നു. എന്താ തനിക്ക് പറ്റിയത്…. അവൻ ഇടത്തെ നെഞ്ചില് പിന്നെയും കൈ വെച്ച് ഇരുന്നു… പെട്ടന്ന് അവന്റെ മനസ്സ് മന്ത്രിച്ചു…”ഗൗരി”… അവൻ വേഗം ഫോൺ എടുത്തു ഭദ്രയെ വിളിച്ചു… കുറച്ചു റിംഗ് ചെയ്തതിനു ശേഷം കിച്ചുവാണ് ഫോൺ എടുത്തത്…. “എന്താ ശിവ. നീ എയർപോർട്ട് പോകുന്നു എന്ന് പറഞ്ഞിട്ട്.. എത്തിയോ” കിചു ചോദിച്ചു.
“ഗൗരി എന്തെട…”

“നന്ദു വീട്ടിലേക്ക് പോയി… ഇപ്പൊ എത്തിയിട്ടുണ്ടാകും”

“അപോ നിങ്ങളുടെ കൂടെയില്ലേ”

“ഇല്ല…ഞങ്ങൾ ബീച്ചിൽ വന്നു…”

അപ്പോഴേക്കും ഫോൺ ശിവൻ കട്ട് ചെയ്തിരുന്നു.

ശിവൻ കാർ റിവേഴ്സ് എടുത്തു തിരികെ പോയി. ആക്‌സിലാരെട്ടറിൽ കാൽ അമർന്നു കൊണ്ടിരുന്നു. അവന്റെ മനസ്സിൽ അപ്പോൾ അമ്മുവിന്റെ കഴുത്തിൽ താലികെട്ടുമ്പോഴും നന്ദുവിനെ തേടിയ രാഹുലിന്റെ കണ്ണുകൾ ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. അവന്റെ കണ്ണിലെ തീ ഇപ്പൊ ശിവനെ ചുട്ടുപോള്ളിക്കുന്ന പോലെ….

************************************

താൻ അകപെട്ടു പോയെന്ന് നന്ദുവിന് മനസ്സിലായി. ഇനി എന്തു ചെയ്യും. പെട്ടന്ന് വന്ന ധൈര്യത്തിൽ അവൾ ചോദിച്ചു.

” ആരാ നിങ്ങളൊക്കെ … എന്താ വേണ്ടത്… വഴിയിൽ നിന്നും മാറി നില്ക്കു ”

മുൻപിൽ നിന്നയാൾ വക്രിച്ച ഒരു ചിരിയോടെ നന്ദുവിനു അടുത്തേക്ക് ഒന്നു കൂടി വന്നു. അയാളുടെ കണ്ണുകളിൽ ചുവപ്പ് പടർന്നിരുന്നു… അടി മുതൽ മുടിവരെ നന്ദുവിനെ അയാൽ ഉഴിഞ്ഞു നോക്കി. “ഛേ” അയാളുടെ നോട്ടം നേരിടാൻ ആകാതെ നന്ദു മുഖം കുനിച്ചു. കാമം പൂണ്ട അയാളുടെ നോട്ടം തന്റെ ശരീരത്തെ ചുട്ടു പൊള്ളിക്കുമ്പോലെ തോന്നി. മുറുക്കി ചുവപ്പിച്ച അയാളുടെ ചുണ്ടുകളിൽ മുറുക്കാൻ തുപ്പൽ മുഖത്ത് ബാക്കി ആക്കിയിരുന്നു. ഇതൊക്കെ കണ്ട് നന്ദുവിനു ഓക്കാനം വന്നു.

” ഇതൊരു കൊട്ടേഷൻ ആണ് മോളെ…. ഒന്നു സഹകരിക്കണം…. സഹകരിച്ചാൽ ജീവൻ എങ്കിലും തിരിച്ചു കിട്ടും.” അയാൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ നന്ദു അയാളെ നോക്കി നിന്നു. തിരിഞ്ഞ് നിന്ന് അയാളുടെ ശിങ്കിടികളേയും. ഒരു പരിഹാസ ചിരിയോടെ നന്ദു പറഞ്ഞു ” എന്നെ എന്തെങ്കിലും ചെയ്തു ഇവിടെ നിന്നും ജീവനോടെ പോകാമെന്ന് തോന്നുന്നുണ്ടോ… നിങ്ങള് എനിക്ക് തരുന്ന വേദനയുടെ ആയിരം ഇരട്ടി വേദന നിങ്ങളുടെ ഓരോ രോമകൂപങ്ങളും അനുഭവിച്ചേ നിങ്ങൾ മരിക്കു ”

നന്ദുവിന്റെ തീ പാറുന്ന നോട്ടവും അസാമാന്യമായ ധൈര്യവും കണ്ടു അയാൾക്ക് ദേഷ്യം കൂടി . പെട്ടെന്ന് അയാൾ നന്ദുവിൻ്റെ കരണം പുകച്ച് ഒരടി കൊടുത്തു, ആ ഒരൊറ്റ അടിയിൽ തന്നെ നന്ദു പുറകോട്ട് വേച്ചുപോയി.

” ഇത്രയും ഉള്ളൂ നീ ,പെണ്ണ് ആണു വെറും പെണ്ണ്. ” പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു. അയാള് അതു കണക്ട് ചെയ്തു ലൗഡ് സ്പീക്കർ ഓൺ ചെയ്തു.

” നന്ദ ടീച്ചറെ എന്തൊക്കെയുണ്ട് വിശേഷം” ഫോണിലൂടെ ഒരു പരിഹാസം കലർന്ന സംസാരം

“രാഹുൽ” നന്ദു പതിയെ മന്ത്രിച്ചു.

” അതേ രാഹുൽ മാധവ് തന്നെ… നീയെന്താ ടി പുല്ലേ കരുതിയത്…. ഇത് നിനക്ക് ഞാൻ ഒരുക്കിയ വിരുന്നു ആണ്…. എന്റെ മുഖത്ത് കൈ വച്ചതിനു …. പകരം അവർ മൂന്നു പേരും കൂടി നിന്നെയിപ്പോ ഒന്നു സ്നേഹിക്കും…. സഹകരിച്ചാൽ നിനക്കു ജീവൻ എങ്കിലും കിട്ടും ഇല്ലെങ്കി….”അവൻ ചിരിക്കാൻ തുടങ്ങി… ഒരു പ്രതികാരം നടത്തിയ നിർവൃതിയിൽ. നിന്റെ വിരുന്നു കഴിഞ്ഞു വേണം എനിക്കൊന്നു എന്റെ ആദ്യ രാത്രി ആഘോഷിക്കാൻ…

” അവളെ ശരിക്കും സ്നേഹിക്കണം മൂന്നാളും ”

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.

ആദ്യത്തെ അടിയുടെ വിരൽ പാടുകൾ തെളിഞ്ഞു കാണാമായിരുന്നു. അവള് മുന്നിൽ നിന്നവനെ തള്ളി ഓടാൻ ശ്രമിച്ചു.

” പോയി പിടിക്കട അവളെ ” കൂടെ നിന്ന വാലുകളോട് അയാൾ ഗർജിചു. അവർ അവളുടെ പുറകെ പോയി… അധികം ദൂരം എത്തും മുന്നേ അവളെ കടന്നു പിടിച്ചു. രണ്ടു കൈകളിലും പിടിച്ചു നേതാവിന്റെ മുമ്പിൽ നിർത്തി. അവളുടെ മറു കരണത്ത് അയാൾ തല്ലി. പിന്നെയും പിന്നെയും തല്ലി കൊണ്ടിരുന്നു. പെട്ടന്ന് അവൾ താഴേക്ക് വീണു പോയി.

അപ്പോഴാണ് അവളുടെ ശരീരം ശരിക്കും ആസ്വദിക്കുന്നത്. ” നീ ഉടയാത്ത നല്ലചരക്ക് തന്നെ മോളെ…. നിന്നെ അനുഭവിക്കാൻ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല ഭാഗ്യം എന്നു തോന്നുന്നു ഈ നിമിഷത്തിൽ… നിന്റെയ മുടിയും മുടിയിൽ നിന്നും വരുന്ന ചെമ്പക മണവും എന്നെ മത്തു പിടിപ്പിക്കുന്നു. ” അയാൾ നന്ദുവിന്റെ മുടി മണപ്പിച്ചു കൊണ്ടു പറഞ്ഞു.

നന്ദു നോക്കിയപ്പോൾ അയാളുടെ മുഖം അവളിലേക്ക് അടുപ്പിച്ചു വരുന്നത് കണ്ട് അവൾ‌ മുഖത്തേക്ക് തുപ്പി. പെട്ടന്ന് ദേഷ്യം മൂത്ത അയാൾ അവളെ മുടിയിൽ കുത്തി പിടിച്ചു എണീപ്പിച്ചു. നന്ദു വേദന കൊണ്ടു പുളഞ്ഞു.
“വിട് എന്നെ ” അയാളുടെ കൈ തട്ടിമാറ്റാൻ ഒരു പാഴ് ശ്രമം നടത്തി. കാരണം അത്രയും മുറുകെ പിടിച്ചിരുന്നു അയാൾ.

ഒരു കൈ കൊണ്ട് മുടിയിൽ പിടിച്ചു മറു കൈകൊണ്ട് അവളുടെ തോളിൽ കുത്തി വച്ചിരുന്ന സാരി ഫ്ലീറ്റിൽ കൈ വച്ചു. ഒരു ഗൂഢമായ ചിരി നൽകി അയാൾ ഫ്ലീറ്റില് പിടിച്ചു വലിച്ചു. സാരി മുഴുവൻ ആയി വലിച്ചെടുത്തു.

നന്ദു കരഞ്ഞു പോയി. തന്റെ കൈകൾ കൊണ്ട് മാറിടങ്ങൾ മറച്ചു പിടിച്ചു താഴേക്ക് ഇരുന്നുപോയി. മറ്റു രണ്ടുപേരും അവളുടെ ഇരുപ്പ് കണ്ട് ഉറക്കെ ചിരിച്ചു. നേതാവ് അവരോട് കണ്ണുകൊണ്ട് കാണിച്ചു. മറ്റു രണ്ടുപേർ കൂടി വന്നു അവളുടെ കൈകൾ പിടിച്ചു മാറ്റി… ഓരോരുത്തരും ഓരോ കൈകളിൽ പിടിച്ചു നിന്നു. അയാൾ അടുത്ത് വന്നു നന്ദുവിന്റെ കവിളിൽ തലോടി. നന്ദുവിനു അസഹ്യമായിരുന്നു. കണ്ണുനീർ ഒലിച്ചു കൊണ്ടിരുന്നു. അവളുടെ കവിളിൽ കുത്തി പിടിച്ചു അയാൾ ചോദിച്ചു. ” ഇപ്പൊ ഉണ്ണിയാർച്ചയുടെ ധൈര്യമെല്ലാം എവിടെ പോയി.. ഇത്രേയുള്ളൂ നീ .. പെണ്ണ് ആണ് വെറും പെണ്ണ് ” അതും പറഞ്ഞു അയാൾ അട്ടഹസിച്ചു. കൂട്ടത്തിലെ ഒരുത്തൻ ചോദിച്ചു ” സമയം കളയണോ…. എനിക്ക് സഹിക്കാൻ പറ്റുന്നില്ല ”
അവന്റെ കാമ വെറി മൂത്ത് നിൽക്കുകയായിരുന്നു.

പിന്നീട് ഒരു പിടി വലി തന്നെ നടന്നു. നന്ദു പരമാവധി പൊരുതി നിന്നു. അവരുടെ മുന്നിൽ കിടന്നു പോകരുത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു പൊരുതി. പക്ഷേ അവളുടെ ശക്തി ആ മൂന്ന് കാട്ടാളന്മാർക്ക് മുന്നിൽ ഒന്നുമല്ലയിരുന്നു. ഒരു നിമിഷത്തിൽ അവൾക്ക് അവളെ തന്നെ നഷ്ടപ്പെടുമെന്ന് തോന്നി. രക്ഷയ്ക്ക് ആയി ആരെങ്കിലും വന്നിരുന്നെങ്കിൽ…. ആരുടെ മുഖവും മനസ്സിലേക്ക് വരുന്നില്ല … ഒരു വേള മനസ്സ് ഒന്ന് പേടിയാൽ പതറിയപ്പോൾ നന്ദു വീണുപോയി. അവളു വീണതും രണ്ടുപേർ ചേർന്ന് കൈകൾ നിവർത്തി പിടിച്ചു. നേതാവ് അവളുടെ മേലേക്ക് അമരാൻ തുടങ്ങും മുൻപേ കാലുകൊണ്ട് പ്രതിരോധിക്കാൻ തുടങ്ങി നന്ദു… പക്ഷേ വീണുപോയ അവളുടെ ആ പ്രതിരോധവും വിലപോയില്ല…. അയാൾ അവളുടെ അടിവയറിൽ തൊഴിച്ചു… വേദന കൊണ്ട് നന്ദു പുളഞ്ഞു ബോധം മറയും പോലെ തോന്നി…. ഓർമ പോകും മുന്നേ ആരുടെയോ പരിചിതമായ ഒരു അലർച്ച വ്യക്തമായി നന്ദു കേട്ടു . പെട്ടെന്ന് ബോധം പോയി.

************************************

ശിവൻ വന്നപ്പോൾ കണ്ട കാഴ്ച അസഹ്യമായിരുന്നു. അവൻ അലറി വിളിച്ചു കൊണ്ട് അവർക്ക് അരികിലേക്ക് പാഞ്ഞെത്തി.
അവളുടെ കിടപ്പിൽ തന്നെ ശിവന് മനസ്സിലായി അവളുടെ ബോധം പോയെന്ന്. അവനെ നോക്കിയ മൂന്ന് പേരുടെ കണ്ണുകളിലും ഇരയെ നഷ്ടപ്പെടുത്തിയ വേദന കണ്ടൂ. കലിപൂണ്ട ശിവൻ രൗദ്രം ഭാവം പൂണ്ടുനിന്നു. വന്ന ദേഷ്യത്തിൽ ശിവന് നേതാവിന്റെ നെഞ്ചില് ആഞ്ഞ് ചവിട്ടി വീഴ്ത്തി. ശേഷം മറ്റു രണ്ടുപേരെ കൂടി ചവിട്ടി വീഴ്ത്തി. ആദ്യം അടികിട്ടിയവന്റെ തരിപ്പ് ഒന്ന് മാറിയപ്പോൾ അവൻ എണീറ്റ് വന്നു… ഓടി വന്ന അവന്റെ സ്ഥാനത്ത് തന്നെ ആഞ്ഞ് ചവിട്ടി… അവൻ എഴുനേൽക്കാൻ ആകാതെ ഇരുന്നു പോയി …. പിന്നെ ബോധവും ഇതുകണ്ട കൂടെയുള്ളവർ രംഗം പന്തിയല്ല എന്ന് മനസ്സിലായി തിരികെ ഓടി…അവൻ അവരുടെ പുറകെ പോയില്ല… “കിട്ടുമെടാ നിങ്ങളെയൊക്കെ “എന്ന് അലറി വിളിച്ചു പറഞ്ഞു ശിവൻ നന്ദുവിന്റെ അരികിലേക്ക് ഓടി എത്തി. “ഗൗരി…മോളെ…കണ്ണ് തുറക്കൂ…കണ്ണ് തുറക്കെട…” ശിവൻ നന്ദുവിനെ കവിളിൽ തട്ടി കൊണ്ട് വിളിച്ചു. എഴുന്നേൽക്കുനില്ല എന്ന് കണ്ടപ്പോൾ അവൻ കാറിന്റെ അടുത്തേക്ക് ഓടി ചെന്ന് കുപ്പി വെള്ളം എടുത്ത് കൊണ്ട് വന്നു. അവൻ വെള്ളം കൈകളിൽ എടുത്ത് അവളുടെ മുഖത്തേക്ക് കുടഞ്ഞു. നന്ദു കണ്ണുകൾ ആയാസപെട്ട് തുറന്നു. കിട്ടിയ അടിയുടെ പുകച്ചിലും നീറ്റലും ഒരുപാട് ഉണ്ടായിരുന്നു അവൾക്ക്. ശിവനെ കണ്ട മാത്രയിൽ നന്ദു കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു… കരഞ്ഞു…ഉറക്കെ ഉറക്കെ കരഞ്ഞു… നില വിളിച്ചു കരഞ്ഞു… അവൻ അവളെ സമാധനപെടുത്തി കൊണ്ടിരുന്നു. “ഒന്നുമില്ലാ ഞാൻ വന്നില്ലേ…ഒന്നും സംഭവിച്ചില്ല…പേടിക്കണ്ട കൂടെയുണ്ട് ഞാൻ…”അവന്റെ നെഞ്ചില് അവളെ ചേർത്ത് വച്ച് തന്നെ ഇരുന്നു…പെട്ടന്ന് എന്തോ ഓർമ വന്നപോലെ നന്ദു അകന്നു മാറി… അപ്പോഴാണ് അവനും ശ്രദ്ധിച്ചത് സാരി ഉണ്ടായിരുന്നില്ല … മാറിടങ്ങൾ കൈകൾ പിണച്ചു വച്ച് മറച്ചു മുട്ട് കാലിൽ തല കുമ്പിട്ടു ഇരുന്നു കരഞ്ഞു. അവൻ നന്ദുവിനെ അലിവോടെ നോക്കി ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു. അവൻ ഇട്ടിരുന്ന ജാക്കറ്റ് ഊരി അവൾക്ക് ഇട്ടു കൊടുത്തു. പതുക്കെ അവളെ എഴുന്നേൽപ്പിച്ചു…ഈ സമയമെല്ലാം ശബ്ദമില്ലാതെ കരയുകയായിരുന്നു അവൾ. കണ്ണുനീർ ഒലിച്ചു കൊണ്ടേ ഇരുന്നു. ശിവൻ അവളെ ചേർത്ത് നിർത്തി…. നന്ദു നടക്കാൻ നന്നേ ബുദ്ധിമുട്ടി. വേച്ച് വേച്ച് അവൾ‌ നടക്കുന്നത് കണ്ട് ശിവൻ അവന്റെ ഇരു കൈകളിലും കോരി എടുത്തു നടന്നു.

ശിവന്റെ നെഞ്ചില് കാതോരം ചേർത്ത് കിടന്നപ്പോൾ എന്തോ ഒരു മിന്നൽ പിണർ അവളുടെ ഉള്ളിലൂടെ പാഞ്ഞു പോയി. ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് താൻ എന്നു അവൾക്ക് തോന്നി. അവന്റെ ഹൃദയ താളം അവളുടെ കണ്ണിൽ നീർക്കണതിന്റെ തിളക്കം കൂട്ടി… ഇത് സന്തോഷത്തിന്റെ കണ്ണു നീരാണെന്ന് അവൾക്ക് തോന്നിപ്പോയി…. നന്ദു ശിവന്റെ കണ്ണിൽ ഉറ്റു നോക്കി…. അവിടെയും മിഴിനീർക്കണങ്ങൾ… ഏതോ നിമിഷത്തിൽ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു അവളുടെ നോട്ടത്തെ പിൻവലിക്കാൻ അവൾക്കായില്ല… അവന്റെ മിഴിയിൽ താൻ നിറഞ്ഞു നിൽക്കാൻ അവൾ ഒരു നിമിഷം കൊതിച്ചു പോയി…. എന്തോ ഓർത്തപോലെ പെട്ടന്ന് അവൾ‌ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു.

അവളെ കാറിന്റെ സീറ്റിൽ ഇരുത്തി. അവൻ ഡ്രൈവിംഗ് സീറ്റിലിരുന്ന്. ഒരു നിമിഷം ആലോചിച്ചു. ശേഷം ഫോൺ എടുത്തു…ഡയൽ ചെയ്തു…

“കിച്ചു എവിടെ എത്തി….ok… നീ വേഗം കല്യാണിയുടെ ക്ലിനിക്കിൽ പോയി അവളെയും കൂട്ടി എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം….. ok.”

അവൻ വേഗം കാർ എടുത്ത് മുത്തേഴത്ത് വീട്ടിൽ എത്തി. അപ്പോഴും അവൻ തന്നെ നന്ദുവിനെ എടുത്തു മുറിയിലേക്ക് നടന്നു. അവൻ നന്ദുവിനെ എടുത്തു കൊണ്ട് വരുന്നത് കണ്ടു കൃഷ്ണൻ വാരിയർ പേടിച്ചു. അവൻ അവളെ മുറിയിൽ ബെഡിൽ കിടത്തി. “അയ്യോ…. എന്തായെൻ്റെ മോൾക്ക് പറ്റിയത്” സീതമ്മ കരഞ്ഞു തുടങ്ങിയിരുന്നു.
“അമ്മ കരയാതെ… ഗൗരിയുടെ ഡ്രസ്സ് മാറ്റി കൊടുക്കൂ”

അപ്പോഴേക്കുo കിച്ചു കല്യാണി ഡോക്ടർ ആയിട്ടു വീട്ടിലേക്ക് എത്തി.
“എന്താ ശിവ…. എന്നാ പറ്റിയത്,”

” ഭദ്രേ നീ കല്യാണിയെയും കൂട്ടി നന്ദുവിൻ്റെ റൂമില്ലേക്ക് ചെല്ലൂ” ശിവൻ അവരെ പറഞ്ഞു വിട്ടു. കിച്ചുവിൻ്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു ” വാ….. പറയാം”

കുറച്ചു സമയത്തിന് ശേഷം കിച്ചുവും ശിവനും നന്ദുവിന്റെ റൂമിൽ എത്തി. അപ്പോഴേക്കും അവളുടെ മുറിവിൽ മരുന്നോക്കെ വച്ച് കുറച്ചു മെഡിസിൻ കൊടുത്തിരുന്നു.

“രണ്ടു ദിവസം എന്തായാലും റെസ്റ്റ് എടുക്കണം. ഇൗ പാടൊക്കെ ഒന്ന് പോകണം…നന്ദു എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ വിളിക്കണം… ഇപ്പൊ ഞാൻ പോകുന്നു”

കല്യാണി അതു പറയുമ്പോൾ നന്ദു ചിരിച്ചു കൊണ്ട് തലയാട്ടി നിന്നു. “ഞാൻ കൊണ്ടുവിടാം കല്ലു…. താഴെ waite ചെയ്യൂ” ശിവൻ കല്യണിയോട് പറഞ്ഞു.

തിരികെ നന്ദുവിന്റെ അടുത്ത് ഇരുന്നു. അവളുടെ കവിളിൽ മെല്ലെ തലോടി… നീര് വന്നിരുന്നു കവിളിൽ… അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചു. ഇത് കണ്ട നന്ദു അവന്റെ കൈകളിൽ മുറുകെ പിടിച്ചു.

അവളെ നോക്കി ആ കൈകൾ മാറ്റി അവൻ എഴുന്നേറ്റു. “ഭദ്രേ നീ ഇന്ന് നന്ദുവിൻെറ കൂടെ കിടന്നാൽ മതി… ഞാൻ വരുമ്പോൾ നേരം വൈകും” കിച്ചു ഭദ്രയോട് പറഞ്ഞു ശിവനൊപ്പം നടന്നു.

” ഏട്ടാ….”അവളുടെ വിളിയിൽ രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നിന്നു.

“അമ്മു…അവൾക്കൊരു ജീവിതം നമ്മൾ ആയി കൊടുത്തത് ആണ്… തിരിച്ചെടുക്കരുത്…” അമ്മുവിനോടുള്ള കരുതൽ ആയിരുന്നു അവളുടെ വാക്കുകളിൽ…

“പക്ഷേ അവൻ അറിയണം പെണ്ണെന്നു പറഞ്ഞാൽ പുരുഷന്റെ കാമം തീർക്കാനുള്ള ഒരു ഉപകരണം മാത്രമല്ല എന്ന് “… അത് പറയുമ്പോ അവളുടെ കണ്ണുകളും ജ്വലിച്ചു.

ഒരു ചെറു ചിരിയോടെ രണ്ടുപേരും പുറത്തേക്ക് നടന്നു.

കല്യാണിയെ ക്ലിനിക്കിൽ ആക്കിയതിന് ശേഷം അവർ പോകാൻ വേണ്ടി കാർ തിരിച്ചപ്പോൾ ശിവന്റെ ഫോണിൽ ഒരു കോൾ വന്നു” പറയട…ok”

“എവിടേക്ക് ആണ് ശിവ പോകുന്നേ…”

“കിച്ചു അവന്മാരെ കിട്ടി…”

വിജനമായ ഒരു സ്ഥലത്ത് പണി പൂർത്തിയാക്കാത്ത പഴയ ഒരു ബിൽഡിംഗ് മുൻപിൽ ശിവൻ വണ്ടി നിർത്തി. കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ പരിചിതമായ ഒരു നിഴൽ അവർക്ക് അരികിലേക്ക് വരുന്നത് കിച്ചു കണ്ടൂ. അവന്റെ മനസ്സ് മന്ത്രിചതു പുറത്തേക്ക് വന്നു

“ദത്തൻ”

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11

പ്രണയിനി : ഭാഗം 12

പ്രണയിനി : ഭാഗം 13