Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 23

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

സിരകളിൽ ചൂട് പിടിക്കുന്തോറും അവനിൽ ആവേശം കൂടി വന്നു.. ഗൗരി അവന്റെ മുടിയിൽ പിടുത്തം ഇട്ടു.. അവളുടെ ശരീരം ആകെ തളരുന്നത് പോലെ തോന്നി.. അവളുടെ കഴുത്താകെ അവന്റെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ഉള്ളിലെ പ്രണയം പറയാതെ പറയുകയായിരുന്നു അവർ.. അവളുടെ കഴുത്തിൽ തെളിഞ്ഞു നിന്നിരുന്ന ആ മറുകിൽ അമർത്തി ചുംബിച്ചു കൊണ്ടു അവൻ അകന്നു അവളുടെ മുഖത്തു നോക്കി.. ഗൗരി അവനെ തട്ടി മാറ്റി ഓടാൻ നിന്നതും രുദ്ര് അവളെ പിടിച്ചു വീണ്ടും ചുമരിനോട് ചേർത്ത് നിർത്തി.. അവളുടെ കവിളുകൾ കൂട്ടി പിടിച്ചു ആ വിറയ്ക്കുന്ന ചുണ്ടുകളിൽ ഒന്നു കടിച്ചു.. വേദന തോന്നി ഗൗരി അവനെ ഉന്തി..

രുദ്രിനെ മുഖം കൂർപ്പിച്ചു നോക്കി അവൾ അവിടെ നിന്നും പോയി.. അവൾ പോയി കഴിഞ്ഞു ആണ് അവനു ചെയ്തു പോയത് ഓർമ വന്നത്.. അവളോട്‌ ഉള്ള പ്രണയം എത്ര മൂടി വെച്ചാലും പുറത്തു വരും.. കാരണം തന്റെ ഹൃദയം ആകെ അവളാണ്.. പക്ഷെ… വേണ്ട.. അവളോട് ചെയ്യുന്ന ചതി ആയിരിക്കും അത്.. അവൻ തല കുടഞ്ഞു കൊണ്ടു മുഖം തുടച്ചു.. അവളുടെ കഴുത്തിലെ വിയർപ്പിന്റെ മണം മൂക്കിൽ അടിച്ചതും ആ ചുംബനത്തിന്റെ ലഹരി അവന്റെ ശരീരം ആകെ വ്യാപിച്ചു.. ചുണ്ടിൽ ചിരി നിറയുമ്പോളും മനസ്സിൽ സന്തോഷം നിറഞ്ഞില്ല.. മുന്നിൽ തടസ്സം ഉണ്ടെന്ന് പറയും പോലെ..

ഗൗരി ആരും ഇല്ലാത്ത ആ വരാന്തയുടെ അറ്റത്തു പോയി നിന്നു.. അവളുടെ കൈകൾ കഴുത്തിലൂടെ ഇഴഞ്ഞു.. അവന്റെ ഗന്ധം വമിക്കുന്നു.. ഒപ്പം താടി രോമങ്ങൾ കുത്തിയ പോലുള്ള ഒരു കുളിരും.. ചുണ്ടിൽ പതിയെ തൊട്ട് അവൾ ചിരിച്ചു.. ഇഷ്ടം ആണ്.. പക്ഷെ മനസ്സിൽ ഉള്ളത് തുറക്കാൻ എന്താ ഇത്ര മടി.. ഈ ഗൗരി ആ ഹൃദയത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് പുറത്തു കൊണ്ടു വരും.. എനിക്ക് സ്വന്തം ആകണം ദേവ.. എന്റെ കാലിലെ ചിലങ്കയിലെ മുത്ത് പോലെ ഒരുമിച്ചു കിലുങ്ങണം നമുക്ക്.. രുദ്ര് ദേവിലെ ദേവനെ ആവാഹിക്കാൻ ഗൗരി തയ്യാറായിരിക്കുന്നു..

പക്ഷെ എന്തെ ദേവന് തടസ്സം.. എന്നോട് ഉള്ള പ്രണയത്തേക്കാൾ മറ്റെന്താണ്.. ഗൗരി അങ്ങോട്ട്‌ വരുമ്പോൾ കാർത്തിയോട് സംസാരിക്കുന്ന രുദ്രിനെ കണ്ടു.. അവന്റെ നോട്ടം കിട്ടാൻ വേണ്ടി അവൾ അവന്റെ മുന്നിൽ തന്നെ നിന്നു.. എന്നാൽ രുദ്ര് അവൾ എന്തിനാ നിൽക്കുന്നോ അത് മനസ്സിലാക്കി അവളെ നോക്കാതെ തന്നെ നിന്നു.. കുറെ നേരം കഴിഞ്ഞിട്ടും നോക്കുന്നില്ല എന്ന് കണ്ടു ഗൗരി ദേഷ്യത്തിൽ ചവിട്ടി തുള്ളി പോയി.. രുദ്ര് അത് കണ്ടു ചിരിച്ചു.. ഭാമേ എന്തെങ്കിലും വഴി പറയെടി.. ഞാൻ ഇല്ല ഏടത്തി.. ഒരു വഴി പറഞ്ഞു തന്നതിന്റെ ക്ഷീണം തീർന്നിട്ടില്ല..

ദേവേട്ടൻ എന്നെ വെറുതെ വിട്ടത് ഭാഗ്യം.. അല്ലെങ്കിൽ ഏടത്തിയുടെ കവിളിലെ പാട് എന്റെ കവിളിലും വീണേനെ.. എന്നെ തള്ളിയതിന് പകരം എനിക്ക് ചോദിക്കണം.. ചോദിച്ചു വാങ്ങാൻ തന്നെ ആണോ ഏടത്തിയുടെ പ്ലാൻ.. എടി അങ്ങേരെ കാണുമ്പോൾ പഴയ പോലെ അല്ല.. എന്തോ അടി വയറ്റിൽ മഞ്ഞു വീണ പോലെ ഒരു സുഖം.. ഇതാണോ പ്രണയം.. ഇത് പ്രണയം ആണോ അറിയില്ല.. പക്ഷെ ദേവേട്ടനോട് മുട്ടുമ്പോൾ സൂക്ഷിച്ചു കണ്ടു മുട്ടിക്കൊ.. ഇനി ഇപ്പൊ എന്ത് പറഞ്ഞു മുട്ടും.. ഒരു ഐഡിയ ഉണ്ട്.. പക്ഷെ ഞാൻ ഒന്നിനും വരില്ല.. നീ ഐഡിയ പറ.

. അതായത് ഏടത്തി എവിടെ എങ്കിലും വേദന ആണെന്ന് പറഞ്ഞു നിലവിളിച്ചു കരയുക.. അപ്പൊ ദേവേട്ടൻ പേടിച്ചു എന്താ ചോദിച്ചു കെയർ ചെയ്യില്ലേ.. ഐഡിയ കൊള്ളാം പക്ഷെ ഹോസ്പിറ്റലിൽ കൊണ്ടു പോയാൽ പണി പാളും.. അങ്ങനെ വരുമ്പോൾ മാറി എന്ന് പറയണം.. ഈ ഐഡിയ സൂപ്പർ ആണ്.. അങ്ങനെ ആവുമ്പോൾ അങ്ങേരെ എന്നെ മാത്രം നോക്കി ഇരുന്നോളും.. കൂട്ടത്തിൽ ഗ്യാപ്പ് കിട്ടുമ്പോൾ പണിയും കൊടുക്കാം.. എങ്ങനെ.. അതൊക്കെ ഉണ്ട്.. ഗൗരിയും ഭാമയും വളരെ സമർഥം ആയി മുറിയിൽ വന്നു.. ബെഡിൽ ഇരുന്നു അവൾ വാതിലിൽ നോക്കി..

ഭാമയോട് പറയാ പറഞ്ഞു കൊണ്ടു ഗൗരി കിടന്നു.. ഭാമ ഒക്കെ പറഞ്ഞു കൊണ്ടു പുറത്തു പോയി.. അമ്മ ഏടത്തിക്ക് വയ്യ എന്ന് പറയുന്നു.. അയ്യോ എന്ത് പറ്റി എന്റെ കുട്ടിക്ക്.. രുഗ്മിണി അത് പറഞ്ഞു കൊണ്ടു മുറിയിലേക്ക് നടന്നു.. രുദ്ര് എന്താ സംഭവം എന്ന് അറിയാതെ അവരുടെ പുറകിൽ പോയി.. അവൻ ചെല്ലുമ്പോൾ ഗൗരി വയറിൽ പിടിച്ചു കൊണ്ടു കിടക്കുന്നു.. എന്താ മോളെ.. ഒന്നുല്ല അമ്മ.. തല കറങ്ങുന്നത് പോലെ തോന്നി ഒന്നു കിടന്നതാണ്.. അപ്പൊ വയറു വേദനിക്കുന്നു.. നല്ല വേദന ഉണ്ടോ.. ആ അമ്മ.. ഗൗരി വളരെ അവശതയോടെ പറഞ്ഞു..

അവൾ പറയുന്നത് കേട്ട് രുദ്രിന്റെ നോട്ടം ഭാമയിൽ എത്തി.. ആ നിമിഷം തന്നെ ഭാമ സ്ഥലം വിട്ടു.. ഞാൻ ഇത്തിരി കഷായം ഇട്ടു തരാം.. ഇപ്പൊ കൊണ്ടു വരാം.. അമ്മ ഇത് കഷായം കൊണ്ടൊന്നും മാറില്ല.. ഇതിന് ഉള്ള മരുന്ന് എന്റെ കയ്യിൽ തന്നെ ഉണ്ട്.. ദേവ നീ ഒന്നും പറയണ്ട.. നീ തല്ലിയിട്ട് ആവും തല വേദന തോന്നിയത്.. ഇനി അടുത്തത് കൊണ്ടു വന്നിരിക്കുവാ അവൻ.. ഞാൻ തല്ലിയിട്ട് ആണ് അവൾക് വയറു വേദന വന്നെങ്കിൽ അത് മാറ്റേണ്ട ഉത്തരവാദിത്തം എനിക്ക് തന്നെ ആണ്.. അത് കൊണ്ടു ഞാൻ അവളെ ഹോസ്പിറ്റലിൽ ഒന്നു കാണിച്ചു വരാം..

രുദ്ര് പറഞ്ഞത് ശരി ആണെന്ന് രുഗ്മിണിക്ക് തോന്നി.. ഗൗരി പണി പാളിപ്പോയ സങ്കടത്തിൽ അവനെ നോക്കി.. അവന്റെ ഭാവത്തിൽ നിന്നും തന്നെ സത്യം മനസ്സിലാക്കിയെന്ന് അവൾക് തോന്നി.. ഇനിയും നിന്നാൽ രുദ്ര് എന്തെങ്കിലും ഒപ്പിക്കും എന്ന് തോന്നി അവൾ വേഗം എഴുനേറ്റു ഇരുന്നു.. ഇപ്പൊ കുറവ് ഉണ്ട്.. ഹോസ്പിറ്റലിൽ പോവേണ്ട.. ആണോ മോളെ.. എന്നാലും ഒന്നു പോയി നോക്കിയാലോ.. വേണ്ട അമ്മ.. മാറി.. അതെങ്ങനെ പെട്ടന്ന് മാറി ഞാൻ ഒന്നു നോക്കട്ടെ.. രുദ്ര് അവളുടെ അടുത്തേക്ക് ഇരുന്നു കൊണ്ടു ചോദിച്ചു.. അവൻ അവളുടെ നെറ്റിയിൽ തൊട്ടു നോക്കി..

ഗൗരി അവനെ നോക്കിയില്ല.. നോക്കിയാൽ കള്ളത്തരം പിടിച്ചാലോ എന്ന് കരുതി എന്തായാലും ഹോസ്പിറ്റലിൽ പോകണം.. ഇടയ്ക്ക് ഇനിയും വന്നാലോ.. വേണ്ട.. ഇനി വരുമ്പോൾ പോകാം.. അത് പറ്റില്ല.. വേഗം റെഡി ആയിക്കോ.. എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. അവനെ തന്നെ പോയി കാണാം.. അവന്റെ വീട് ഇവിടെ അടുത്ത് ആണ്.. രുദ്ര് അത് പറഞ്ഞു കൊണ്ടു എഴുനേറ്റു പോയി.. രുഗ്മിണിയും അത് ശരി വച്ചു അവളോട്‌ റെഡി ആവാൻ പറഞ്ഞു പോയി.. ഗൗരി വേറെ നിവർത്തി ഇല്ലാതെ റെഡി ആയി..ആ സമയം ആണ് ഭാമ മുറിയിലേക്ക് ഒളിച്ചു വന്നത്.. അവളെ കണ്ടു ഗൗരിക് ദേഷ്യം വന്നു.. ഭാമ അവളെ നോക്കി ഇളിച്ചു കാണിച്ചു.. നിന്റെ ഒരു ഐഡിയ..

എന്റെ ഐഡിയ കുഴപ്പം ഒന്നും ഇല്ല.. ഏടത്തിക്ക് അഭിനയിക്കാൻ അറിയില്ല.. അതാണ്.. അങ്ങേരു എന്നെ പച്ചക്ക് കൊല്ലും.. ഞാൻ അപ്പോളെ പറഞ്ഞത് ആണ് ദേവേട്ടനോട് കളിക്കണ്ട എന്ന്.. ഗൗരി അവളെ മുഖം കൊട്ടി നോക്കി പോയി.. അവർ പോകുന്നത് കണ്ടു ഭാമ ചിരിച്ചു.. ഭാമയുടെ ചിരി കണ്ടു കാർത്തി അവളോട്‌ കാര്യം തിരക്കി.. ഭാമ അവനോട് എല്ലാം പറഞ്ഞു.. ഏട്ടന് പറ്റിയ ആളെ തന്നെ കിട്ടി.. ഇന്ന് രണ്ടു കൂടെ ഏതു കോലത്തിൽ ആവും വരിക എന്ന് അറിയില്ല.. ദൂരം പോകുന്തോറും ഗൗരിക്ക് ടെൻഷൻ ആയി.. അവളുടെ മുഖത്തെ ടെൻഷൻ കണ്ടു രുദ്രിന് ചിരി വന്നു..ഗൗരി എങ്ങനെ രക്ഷപ്പെടും എന്നോർത്ത് വഴി ഒന്നും നോക്കിയില്ല..

ആ യാത്ര ചെന്നു അവസാനിച്ചത് ആളൊഴിഞ്ഞ ഒരു കുന്നിൻ ചെരുവിൽ ആണ്.. അപ്പോൾ ആണ് ഗൗരി ചുറ്റും നോക്കിയത്.. നല്ല നിലാവ് ഉള്ളത് കൊണ്ടു തന്നെ കുന്നുകൾ അവൾ കണ്ടു.. എന്തിനാ ഇവിടെ… നിന്റെ വേദനക്ക് ഉള്ള മരുന്ന് ഇവിടെ ഉണ്ട്.. നീ ഇറങ്ങു.. ഗൗരി ഇറങ്ങി രുദ്രിനെ നോക്കി.. രുദ്ര് ഇറങ്ങി അവളുടെ കൈ പിടിച്ചു കുന്നിൻ മുകളിലേക്ക് നടന്നു.. അവന്റെ കൂടെ നടക്കുമ്പോൾ അവൾക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഒപ്പം സുരക്ഷിതത്വവും.. മുകളിൽ എത്തിയതും രുദ്ര് അവൾക്ക് നേരെ തിരിഞ്ഞു നിന്നു.. ഗൗരി അവനെ തന്നെ ഇമ വെട്ടാതെ നോക്കി നിന്നു.. രുദ്ര് അവളോട് ഒന്നുകൂടി ചേർന്നു നിന്നു.. ഞാൻ കള്ളം പറഞ്ഞത് ആണ്..

ഇനി അതിന് എന്നെ തല്ലല്ലേ.. ഗൗരി പേടിച്ചു വേഗം പറഞ്ഞു..അവളുടെ വാക്കുകൾ കേട്ട് രുദ്ര് ചിരിച്ചു കൊണ്ടു അവളെ കെട്ടിപിടിച്ചു.. ഗൗരിക്ക് വിശ്വാസം വന്നില്ല.. നീ എന്റെ ജീവൻ അല്ലെ ഡി പുല്ലേ.. രുദ്ര് അവളെ ഇറുക്കി പിടിച്ചു കൊണ്ടു അത് പറയുമ്പോൾ ഗൗരിക്ക് സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞു.. അവൾ പോലും അറിയാതെ അവളുടെ കൈകൾ അവനെ പൊതിഞ്ഞു.. എത്ര നേരം നിന്നിട്ടും അവർക്ക് മതിയായില്ല.. അവളിൽ നിന്നു മാറി രുദ്ര് അവളുടെ മുഖം കയ്യിൽ എടുത്തു.. ആ നിലാവിൽ തെളിഞ്ഞു കണ്ട അവളുടെ മുഖത്തു അവൻ ചുംബനം കൊണ്ടു മൂടി.. അവളുടെ ശരീരം ആകെ ഒന്നു വിറച്ചു.. ഒടുവിൽ അവളുടെ നെറ്റിയിൽ നെറ്റി ചേർത്തു വച്ചു അവൻ കിതച്ചു..

അവൾ കണ്ണുകൾ അടച്ചു നിന്നു.. രുദ്ര് അവളുടെ മുഖം വീണ്ടും കയ്യിൽ എടുത്തു അവന്റെ അടുത്തേക്ക് കൊണ്ട് വന്നു.. ഗൗരി അവനെ തന്നെ നോക്കി നിന്നു.. ആ നിലാവിൽ അവന്റെ മുഖം ചന്ദ്രനെ പോലെ പ്രകാശിക്കുന്നത് പോലെ തോന്നി.. അവന്റെ കണ്ണുകളിൽ ഒളിപ്പിച്ചു വച്ച പ്രണയം അന്നേരം അവൾ തെളിഞ്ഞു കണ്ടു.. ഗൗരി നിന്നെ എന്റെ മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് വർഷം എത്ര ആയി എന്ന് അറിയോ.. നീ പോലും അറിയാതെ..എന്റെ ജീവിതത്തിൽ ഓരോ നിമിഷവും നീ മാത്രം ആയിരുന്നു.. എന്റെ ചിന്തയും ഉറക്കവും എല്ലാം നീ മാത്രം ആയി മാറി.. രുദ്ര് അവളോട് അവന്റെ ഹൃദയം തുറക്കുമ്പോൾ അവൾ എല്ലാം കൗതകത്തോടെ കേട്ട് നിന്നു..

തന്നോട് ഉള്ള പ്രണയം അവനു വാക്കുകൾ കൊണ്ടു പറയാൻ കഴിയില്ല എന്ന് അവൾക് ഉറപ്പായിരുന്നു.. പക്ഷെ തുറന്നു പറയാൻ കഴിഞ്ഞില്ല.. അവസാനം വിധി എന്റെ കയ്യിൽ തന്നെ നിന്നെ കൊണ്ടു തന്നു.. ഞാൻ പോലും അറിയാതെ.. എന്റെ ഹൃദയം പോലും നിന്റെ അല്ലെ ഡി.. ആ എന്റെ സ്നേഹം അളക്കാൻ ആണോ നീ ഇങ്ങനെ ഒക്കെ ചെയ്യുന്നേ.. പിന്നെ എന്താ എന്നോട് പറഞ്ഞില്ല.. ഇത്രയും ദിവസം ഒരുമിച്ചു കഴിഞ്ഞിട്ടും പറഞ്ഞില്ല.. അവസാനം എനിക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞിട്ട് പോലും പറഞ്ഞില്ല.. നിന്നെ നഷ്ടമാവാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ടു..നീയും എന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ പേടി തോന്നി.. ഗൗരി അവന്റെ കൈകൾ തട്ടി മാറ്റി..

രുദ്ര് അവളെ തന്നെ നോക്കി.. ഈ ഹൃദയത്തിൽ ഒരാൾ ഉണ്ടെന്നു അറിഞ്ഞപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല.. പക്ഷെ അത് ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ ഉണ്ടല്ലോ എനിക്ക് വന്ന മാറ്റം എനിക്ക് തന്നെ അറിയില്ല.. ഇത് പഴയ ഗൗരി അല്ല.. ഗൗരി ദേവ് ആണ്.. ഞാൻ പോലും അറിയാതെ ഞാൻ ഈ ദേവന്റെ ഗൗരി ആയിരിക്കുന്നു.. ഇനി ഗൗരി ദേവിൽ നിന്നും ഒരു മോചനം എനിക്ക് ഇല്ല.. ഉണ്ടെങ്കിൽ അത് മരണം കൊണ്ടു മാത്രം ആയിരിക്കും.. രുദ്ര് അവളിലേക്ക് നടന്നു അടുത്തതും അവൾ പുറകിലേക്ക് നീങ്ങി.. എന്നോട് ഈ നിമിഷം പറയണം എല്ലാം.. മാത്രം അല്ല ആ മനസ്സിൽ ഇപ്പോളും ഞാൻ മാത്രം ആണെങ്കിൽ ആ സ്നേഹം എനിക്ക് വേണം..

ഒളിപ്പിച്ചു വച്ചു നടക്കാൻ പറ്റില്ല.. നീ എന്നെ വെല്ലുവിളിക്കുന്നോ ഡി.. കുറച്ചു ദിവസം ഉള്ളു എങ്കിലും നിങ്ങളുടെ കൂടെ കഴിഞ്ഞതിന്റെ ഒരു ധൈര്യം എനിക്ക് ഉണ്ട്.. ആളുകൾ പേടിക്കുന്ന രുദ്രിന്റെ പെണ്ണ് അല്ലെ ഞാൻ.. ഒട്ടും കുറയാൻ പാടില്ല.. ആണോ.. രുദ്ര് ദേവിലെ ദേവ് പാവം ആണ് മോളെ.. പക്ഷെ രുദ്ര് ഉണ്ടല്ലോ തനി അസുരൻ ആണ്.. എന്റെ കഥയിലെ വില്ലൻ ആയിരുന്ന ഈ അസുരൻ എങ്ങനെ എന്റെ നായകൻ ആയി എന്ന് എനിക്ക് അറിയണം.. രുദ്ര് ചിരിച്ചു കൊണ്ടു അവളെ കയ്യിൽ കോരി എടുത്തു..

ഗൗരി അവനെ തടയാതെ അവന്റെ നെഞ്ചിൽ ചാഞ്ഞു.. ഒരു ചെറിയ കുന്നിന്റെ മുകളിൽ അവളെ ഇരുത്തി രുദ്ര് അവളുടെ അടുത്ത് ഇരുന്നു.. അവളുടെ കൈയുമായി അവന്റെ കൈകൾ കോർത്തു പിടിച്ചു.. പരസ്പരം നോക്കി.. അവന്റെ ഹൃദയത്തിൽ എങ്ങനെ അവൾ കുടികൊണ്ടു എന്ന് പറഞ്ഞു തുടങ്ങുകയായിരുന്നു രുദ്ര്.. അറിയാൻ ഉള്ള ആകാംഷയോടെ ഗൗരിയും.. ഇനി ❣️ഗൗരി ദേവ് ❣️എന്ന പേരിനു പിന്നിൽ ഉള്ള കഥ അറിയാം..……..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.