Novel

വേളി: ഭാഗം 23

Pinterest LinkedIn Tumblr
Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

തന്റെ ജീവന്റെ പാതി പകുത്തു നൽകേണ്ടവൾ ആണ്. തന്റെ നല്ലപാതി. ആളും ആരവവും ആർപ്പു വിളിയും ആയി താൻ താലി ചാർത്തിയ തന്റെ പെണ്ണ്. ഇത്രയും ദിവസം ആയി വിവാഹം കഴിഞ്ഞിട്ട്, എന്നാൽ ഒരിക്കൽ പോലും താൻ അവളോട് ഇത്ര ചേർന്ന് നിന്നിട്ട് പോലും ഇല്ല.. അവളുടെ ശ്വാസം അവന്റെ മുക്കിൻത്തുമ്പിൽ ആഞ്ഞടിച്ചു. അവൻ നോക്കിയപ്പോൾ അവളുടെ ഹൃദയമിടിപ്പിന് വേഗത കൂടി കൂടി വന്നു.. ഒരു വശത്തേക്ക് മുഖം തിരിച്ചു അവൾ പാതി അടഞ്ഞ കണ്ണുകളുമായി.. അഴിഞ്ഞു വീണു കിടക്കുക ആണ് അവളുടെ മുട്ടൊപ്പം ഉള്ള കാർകൂന്തൽ..

അനുസരണ ഇല്ലാതെ അവ പാറി പറന്നു നടക്കുന്നുണ്ട്.. അവളുടെ നെറ്റിത്തടത്തിൽ ആണ് അവ നൃത്തം ചവിട്ടുന്നത്… സീമന്ത രേഖയിൽ സിന്ദൂരം ചാർത്താതെ ഒരിക്കൽ പോലും അവളെ കണ്ടിരുന്നില്ല… അവളുടെ മൂക്കിലെ വെണ്ണക്കൽ മൂക്കുത്തിക്ക് പോലും ഉണ്ട് അഴക്… വിടർന്ന ചുവന്നു തുടുത്ത അധരങ്ങൾ അവൻ നോക്കി….അവയെ ആഴത്തിൽ പുൽകാൻ മനസ് കൊതിക്കുണ്ട്…അവളിലേക്ക് അലിഞ്ഞു ഇല്ലാതെ ആവാൻ… അവളുടെ ഓരോ അണുവിലും ആളി പടരാൻ.. പക്ഷെ ആരോ പിന്നിൽ നിന്ന് വലിച്ചത് പോലെ അവൻ അകന്നു മാറി… പെട്ടന്ന് പ്രിയ അവനെ നോക്കി. അവളുടെ കണ്ണുകളിലെ നിസ്സഹായ ഭാവം… അതു അവനെ വല്ലാണ്ട് വിഷമിച്ചു..

അവൻ മെല്ലെ കസേരയിൽ പോയി ഇരുന്നു. പ്രിയ ജനാലയുടെ അരികതയി പോയി നിന്ന്. നിരഞ്ജൻ എന്നും ഒരു ജനാല പാതി തുറന്ന് ഇടും. കട്ടമുല്ലയും ഇലഞ്ഞിയും പൂത്ത മണം ആണ് അന്തരീക്ഷം നിറയെ. അവൾ ഇരുളിലേക്ക് കണ്ണ് നട്ടു നിന്ന്.. അകലെ എവിടെയോ പാതിരാക്കോഴി കൂവുന്ന ശബ്ദം അവൾ കേട്ടു.. ഒരു വലിയ കണ്ണുനീർ തുള്ളി കാർമേഘം പോലെ ഉരുണ്ടു കൂടി. അത് പിന്നീട് ഒരു വലിയ പേമാരിയായി പെയ്തിറങ്ങി.. എത്ര നിയന്ത്രിച്ചിട്ടും പാവം പ്രിയക്ക് സങ്കടം താങ്ങാൻ ആവുന്നില്ല.. ഒന്നും വേണ്ട… കൂടുതൽ ഒന്നും ആഗ്രഹിച്ചിട്ടില്ല.. ഒരു തലോടൽ… ഒരു കരസ്പർശം… ചേർത്ത് നിറുത്തി തന്റെ നിറുകയിൽ ഒരു ചുമ്പനം.. അതു മതി..

അതു മാത്രം മതി.. തനിക്ക് തന്റെ ആയുസ് മുഴുവൻ… നിരഞ്ജന്റെ ഓർമകളുമായി ജീവിച്ചു കൊള്ളാം താൻ…. അത്രയും മേൽ തനിക്ക് പ്രിയപ്പെട്ടവൻ ആയി മാറുക ആയിരുന്നു എപ്പോളൊക്കേയൊ.. എവിടെ എങ്കിലും… ആരുടെയും കണ്ണെത്താ ദൂരത്തോളം പോയ്കോളാം താൻ എന്ന് തീരുമാനിച്ചു ആണ് പോകാൻ തുനിഞ്ഞത്.. .. അതും തടസപ്പെട്ടു. ആർക്കും വേണ്ടാത്തവൾ ആയി, ആരോരും ഇല്ലാത്തവൾ ആയി…. താൻ.. താൻ അങ്ങനെ ജീവിച്ചു കൊള്ളാം…. ശാപം കിട്ടിയ ജന്മം അല്ലേ. പല പല വിചാരങ്ങളുടെ ഒരു വേലിയേറ്റം അവളിൽ ഉണ്ടായി. പെട്ടന്ന് നിരഞ്ജൻ അവളുടെ തോളിൽ വന്നു പിടിച്ചു.

“എടൊ……. താൻ വിഷമിക്കണ്ട… തന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കുന്നുണ്ട്. തന്നെ ഞാൻ കൊണ്ടുപോകാം… താൻ പറയുന്ന സ്ഥലത്തു കൊണ്ടുവിടാം.. ഈ ഒരു രാത്രികൂടി കഴിയട്ടെ…എനിക്ക് ഒരു ഇത്തിരി സമയം വേണം “നിരഞ്ജൻ അവളോട് പറഞ്ഞു.. *** മോനെ പതിയെ വണ്ടി ഓടിച്ചെ പോകാവൂ കെട്ടോ… അരുന്ധതി നിരഞ്ജൻനോടായി പറഞ്ഞു.. അവൻ അപ്പോൾ ഡിക്കിക്കുള്ളിലേക്ക് ബാഗുകളെടുത്തു വെയ്ക്കുക ആയിരുന്നു.. പ്രിയമോളെ ഒരുപാട് ദിവസം തങ്ങാൻ നിക്കണ്ട കെട്ടോ… കുറച്ഛ് ദിവസം കഴിഞ്ഞിട്ട് പെട്ടന്ന് ഇങ്ങു മടങ്ങണം..പിരിഞ്ഞിരിക്കാൻ വയ്യാ ..

അരുന്ധതി പ്രിയയോട് വീണ്ടും പറഞ്ഞു… ശരി അമ്മേ..പെട്ടന്ന് വന്നോളാം “. അവൾ തലയാട്ടി.. ചുവപ്പ് കളർ ഉള്ള സാരിയിൽ അവൾ സുന്ദരിയായിരുന്നു.. എല്ലാവരോടും യാത്ര പറഞ്ഞിട്ട് അവർ രണ്ടുപേരും പോകുവാൻ തയ്യാറായി… ആദിയുടെ മുഖത്തു മാത്രം എന്തോ വിഷമം നിറഞ്ഞു നിന്നു.. ഏടത്തി ഹണിമൂൺ കഴിഞ്ഞു വരുമ്പോൾ ചിലവ് ചെയ്യണം കെട്ടോ, രേണു പറഞ്ഞു.. കുറെ ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.. എവിടെ ആണ് പോകുന്നതെന്നോ, എന്ന് വരുമെന്നോ ഒന്നും പ്രിയക്ക് അറിയില്ല… ഇടക്ക് ഭക്ഷണം കഴിക്കാൻ രണ്ടുപേരും ഇറങ്ങിയിരുന്നു. വെളുപ്പിനെ നിരഞ്ജൻ അവളെ വിളിച്ചുണർത്തി ഒരു യാത്ര പോകേണ്ടതുണ്ട്, പോകാൻ റെഡി ആയിക്കോളാൻ പറഞ്ഞു..

നിരഞ്ജൻ ആണ് അരുന്ധതിയോടും വേണുഗോപാലിനോടും അനുവാദം ചോദിച്ചത്… മകന്റെ മനസു മാറി തുടങ്ങിയെന്നു ആവും അമ്മയും അച്ഛനും വിചാരിച്ചത് എന്ന് പ്രിയ ഓർത്തു.. നിരഞ്ജനോട് മിണ്ടാൻ ഇപ്പോൾ അവൾക്ക് ഭയം ആണ്… അതുകൊണ്ട് ഒന്നും തന്നെ അവൾ അവനോട് സംസാരിച്ചില്ല… സ്ഥലത്തിന്റെ പേര് വായിച്ചു നോക്കാം എന്ന് കരുതിയ പ്രിയ നോക്കിയപ്പോൾ തമിഴ് അക്ഷരം ആണ് കണ്ടത്… ഇത് തമിൾനാട് ആണോ ?അവൾ നിരഞ്ജനോട് ചോദിച്ചു.. അതെ… അവൻ തലകുലുക്കി.. ഒരുപാട് ചോദ്യങ്ങൾ മനസിലേക്ക് വന്നെങ്കിലും അവൾ അതെല്ലാം വിഴുങ്ങി.. തെങ്കാശി എന്ന ബോർഡ് കണ്ടു പ്രിയ… തെങ്കാശി വരെ എത്തിയോ നമ്മൾ… യാത്ര തുടങ്ങിയിട്ട് പത്തു പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞല്ലോ… അവൾ നിരന്ജനെ നോക്കിയപ്പോൾ അവൻ മെല്ലെ ഒന്നു മൂളി..

ഗ്രീൻ ഗാർഡൻ റിസോർട്ടിലേക്ക് നിരഞ്ജന്റെ കാർ ഒഴുകിയെത്തി.. അത്രയും വലിയൊരു ഹോട്ടൽ പ്രിയ ആദ്യമായി കാണുകയായിരുന്നു.. നിരഞ്ജന്റെ പിറകെ പ്രിയയും ഹോട്ടലിലേക്ക് പോയി.. റിസപ്ഷനിൽ ചെന്നിട്ട് നിരന്ജൻ എന്തൊക്കെയോ സംസാരിച്ചു… റൂംബോയും അവരെ സ്വീകരിച്ചുകൊണ്ട് നിരഞ്ജൻ ബുക്ക് ചെയ്തു വെച്ച റൂമിലേക്ക് പോയി.. വിശാലമായ മുറി… കിടക്ക കണ്ടപ്പോൾ തന്നെ പ്രിയക്ക് ഒന്ന് ഉറങ്ങണം എന്ന് തോന്നി.. അവൾ ആകെപ്പാടെ എല്ലാം നോക്കി കൊണ്ട് നിൽക്കുകയാണ്.. താൻ കുളിച്ചു ഫ്രഷ് ആകു… എന്നിട്ട് ഫുഡ് കഴിച്ചാൽ പോരെ.. അവൻ ചോദിച്ചപ്പോൾ പ്രിയ തലയാട്ടി… പ്രിയ കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ നിരന്ജൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു..

ക്ലോറിൻ വെള്ളത്തിൽ കുളിച്ചിട്ട് എന്തോ ഒരു സുഖക്കുറവ് പ്രിയക്ക് അനുഭവപെട്ടു… നിരഞ്ജനും വേഗം തന്നെ കുളി കഴിഞ്ഞു ഇറങ്ങി… രണ്ടുപേരും ചപ്പാത്തിയും വെജിറ്റബിൾസ് കറിയും കഴിച്ചു.. പ്രിയ ആകെ മടുത്തിരുന്നു അപ്പോൾ.. നിരഞ്ജൻ ടിവി യും കണ്ടു കൊണ്ട് ഇരുപ്പാണ്… പ്രിയക്ക് ഉറക്കം വന്നിട്ട് വയ്യാരുന്നു… അവൾ പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.. ഏതോ ക്ഷേത്രത്തിൽ നിന്ന് സുപ്രഭാതം ചൊല്ലുന്നത് കേട്ട് കൊണ്ടാണ് പ്രിയ കണ്ണ് തുറന്നത്.. സമയം 5മണി… അവൾ ചാടി എഴുനേറ്റ് നോക്കിയപ്പോൾ നിരഞ്ജൻ താൻ കിടന്ന ബെഡിന്റെ അരികത്തായി കിടന്നു ഉറങ്ങുന്നത് കണ്ടു..

രാവിലെ രണ്ടുപേരും ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചു കഴിഞ്ഞുഅപ്പോൾ നിരഞ്ജൻ പ്രിയയോട് ഒരു സ്ഥലം വരെ പോകാൻ റെഡി ആയിക്കൊള്ളാൻ പറഞ്ഞു… രണ്ടുപേരും കൂടി റൂം പൂട്ടി പുറത്തു ഇറങ്ങി.. നിരന്ജന്റെ കാർ ചെന്ന് നിന്നത് ബാലാജി ഹോസ്പിറ്റൽ എന്ന വലിയൊരു ആശുപത്രിയുടെ മുൻപിൽ ആണ്… ഇവിടെ ആരാണ് ദൈവമേ… പ്രിയ ചിന്തിച്ചു.. പാർക്കിങ്ങിൽ കൊണ്ട്പോയി കാർ ഇട്ടിട്ട് നിരഞ്ജൻ പ്രിയയെം കൂട്ടി ഹോസ്പിറ്റലിന്റെ അകത്തേക്ക് പോയി.. ന്റെ കണ്ണാ ഇനി എന്താണ് ആവൊ ഇവിടെ… തന്നെ ആരോ പിറകിലേക്ക് വലിക്കും പോലെ തോന്നി അവൾക്ക്… ധൈര്യം സംഭരിച്ചു അവൾ നിരഞ്ജന്റെ കൂടെ ഒരു റൂമിലേക്ക് പോയി..

അവിടെ കട്ടിലിൽ ഒരു പെൺകുട്ടി കിടപ്പുണ്ട്..അവൾ മയക്കത്തിലാണ്.. പച്ച നിറം ഉള്ള ബെഡ്ഷീറ് കൊണ്ട് അവളെ പുതപ്പിച്ചിട്ടുണ്ട്.. അവളുടെ അടുത്തായി ഒരു നഴ്‌സ് ഉം മറ്റൊരു സ്ത്രീയും ഇരിപ്പുണ്ട്.. നിരഞ്ജൻ അകത്തേക്ക് ചെന്നതും ആ സ്ത്രീ ഭവ്യതയോടെ എഴുനേറ്റു നിന്നു… ആഹ് സർ,, ഞാൻ ഡോക്ടറിനെ വിളിക്കാം എന്ന് പറഞ്ഞു നഴ്‌സ് പുറത്തേക്ക് പോയി.. ഇത് എന്റെ ഭാര്യ ആണ് കൃഷ്ണപ്രിയ.. കൂടെ നിന്ന സ്ത്രീ പ്രിയയെ ചൂണ്ടിയപ്പോൾ നിരഞ്ജൻ പറഞ്ഞു.. ദൈവമേ ഭാര്യ ആണെന്ന് ഒരു തവണ എങ്കിലും പറഞ്ഞല്ലൊന്നു അവൾ അപ്പോളൊന്നു സമാധാനിച്ചു..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.