Saturday, July 27, 2024
Novel

നിയോഗം: ഭാഗം 46

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

പദ്മ അയച്ച വക്കീൽ നോട്ടീസ് കാർത്തിയുടെ കൈയിൽ ഇരുന്നു വിറ കൊണ്ട്. ദേഷ്യത്തിൽ അവന്റ മുഖം വലിഞ്ഞു മുറുകി. കണ്ണുകൾ ചുവന്നു. ജനാലയിൽ അമർത്തി പിടിച്ചു കൊണ്ട് കാർത്തി നിൽക്കുക ആണ്. തോളിൽ ഒരു കരസ്പർശം പെട്ടന്ന് അവൻ തിരിഞ്ഞു. അമ്മ ആണ്. “മോനേ….. ” മിഴികൾ വല്ലാതെ നിറഞ്ഞു നിൽക്കുന്നു.. “എന്താ അമ്മേ….” “നിങ്ങള് രണ്ടാളും ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്ക…ജീവിതം വെച്ച് ആണ് കളിക്കുന്ന…ആ കുഞ്ഞിനെ പോലും ഒന്നു നേരം വണ്ണം കാണാൻ കഴിയുന്നില്ല.. ഇവിടെ വളരേണ്ട കുഞ്ഞല്ലേ അതു… പരസ്പരം ഉള്ള വാശിക്ക് ആണ് മോനേ, നീയും പദ്മയും സ്വയം ഇങ്ങനെ വെന്ത് നീറി കഴിയുന്നത്. “എന്നെ വേണ്ടാതെ പോയവൾ അല്ലേ അമ്മേ….. ഒരു വാക്ക് പോലും പറയാതെ….

എന്നോട് അനുവാദം പോലും ചോദിക്കാതെ… ഓരോന്ന് ചിന്തിച്ചു കൂട്ടി ഇറങ്ങി പോയതല്ലേ…പോട്ടെ…. ” അവന്റ ശബ്ദം ഇടറിയിരുന്നു.. . “അന്ന് അങ്ങനെ ഒക്കെ സംഭവിച്ചു… എന്ന് കരുതി…. ഇങ്ങനെ ജീവിതം കളഞ്ഞു കുളിക്കരുത്…..”… “പോയവരു പോട്ടെ അമ്മേ…. എനിക്ക് ആരുടെയും കാലു പിടിച്ചു കൊണ്ട് കൂട്ടി കൊണ്ട് വരാൻ ഒന്നും കഴിയില്ല.എന്നെ വേണ്ടാത്തവളെ പിന്നെ എനിക്ക് എന്തിനാണ് അമ്മേ… അമ്മ അവൾക്ക് വേണ്ടി വക്കാലത്തും ആയിട്ട് വരികയും വേണ്ട…

എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണ്… പ്ലീസ് ” സീത പിന്നീട് ഒന്നും പറയാതെ ഇറങ്ങി പോയി. കാർത്തി കട്ടിലിൽ കയറി കിടന്നു. ഫോൺ എടുത്തു നോക്കി.. കുഞ്ഞിന്റെ ഫോട്ടോ ആണ്… മീനുട്ടി യും അമ്മയും കൂടി ചെന്നത് ആയിരുന്നു.. രണ്ട് മാസം മുന്നേ.. അന്നെടുത്തു കൊണ്ട് വന്നത് ആണ്. . കുഞ്ഞിന്റെ ഫോട്ടോ യിലേക്ക് ഉമ്മ കൊടുത്തു കൊണ്ട് അവൻ കണ്ണുകൾ ബലമായി അടച്ചു കിടന്ന്. എത്ര സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു തന്റേത്.. പദ്മക്ക് വിശേഷം ആയീന്ന് അറിഞ്ഞത് മുതൽ ഒരു പ്രേത്യേക വാത്സല്യം തന്നെ ആയിരുന്നു തനിക്ക് അവളോട്…

ഈശ്വരാഅനുഗ്രഹത്താൽ അവൾക്ക് വലിയ കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.. രാവിലെ ഒരു ഇത്തിരി നേരം ഒന്ന് രണ്ട് തവണ വോമിറ്റ് ചെയ്യും.. പിന്നീട് അത് അങ്ങ് മാറും. പിന്നീട് ആൾ അങ്ങ് ഉഷാറാകും.. കോളേജിലേക്ക് കൊണ്ട് പോകുന്നത് പോലും വളരെ സൂക്ഷിച്ചു ആയിരുന്നു. മൂന്ന് മാസം പെട്ടന്ന് പോയി. ഒരുപാട് ഉറക്കം വെടിഞ്ഞു പഠിക്കേണ്ട എന്നൊക്ക ഇടയ്ക്ക് ഒക്കെ താൻ പറഞ്ഞു എങ്കിലും അവൾ അതു മാത്രം കേട്ടില്ല.. കഷ്ടപ്പെട്ട് തന്നെ ആണ് അവൾ പഠിച്ചത്.. തരക്കേടില്ലാതെ തന്നെ പദ്മ തന്റെ എക്സാം കംപ്ലീറ്റ് ചെയ്തു. എക്സാം കൂടി കഴിഞ്ഞപ്പോൾ പദ്മ വീട്ടിൽ തന്നെ ആയിരുന്നു.

അമ്മയുടെയും അച്ഛമ്മയുടെയും ഒക്കെ സ്നേഹവും കരുതലും ആവോളം കിട്ടിയിരുന്നു. അവൾക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കി കൊടുക്കാൻ അമ്മ മുൻപന്തിയിൽ നിന്നു. സ്വന്തം വീട്ടിലേക്ക് പോലും അവളെ പറഞ്ഞു അയച്ചിരുന്നില്ല… അത്രമാത്രം തന്റെ അമ്മ അവളെ സ്നേഹിച്ചു.. അമ്മ മാത്രം അല്ല.. എല്ലാവരും.. . ഓരോ ദിവസവും അവളുടെ വയറിന്മേൽ മുത്തം കൊണ്ട് മൂടും…. കുഞ്ഞ് ഒന്ന് അനങ്ങി തുടങ്ങാൻ കാത്തു കാത്തു ഇരിക്കുക ആയിരുന്നു താന്. എത്രമാത്രം പ്രതീക്ഷകൾ ആയിരുന്നു.. സ്വപ്‌നങ്ങൾ ആയിരുന്നു. എല്ലാം… എല്ലാം… വലിച്ചെറിഞ്ഞു പോയില്ലേ…..

എന്നിട്ടും കെഞ്ചി പറഞ്ഞു താൻ അവളോട്… തിരികെ വരാൻ….. എല്ലാം പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു. കേൾക്കാൻ പോലും കൂട്ടാക്കിയില്ല.. എന്റെ കുഞ്ഞിനെ പോലും കാണാൻ അവൾ സമ്മതിച്ചില് അതോർത്തപ്പോൾ അവനു ദേഷ്യം വന്നു.. വേണ്ട… എന്നെ വേണ്ടത്തവളെ എനിക്കും വേണ്ട… *** ഹരിക്കുട്ടൻ ആണെകിൽ സ്കൂൾ വിട്ടു വന്നിട്ട് കുഞ്ഞ് വാവയെയും കളിപ്പിച്ചു കൊണ്ട് ഇരിക്കുക ആണ്.. കുടു കൂടാന്നു ചിരിക്കുക ആണ് തന്മയി എന്ന തനുക്കുട്ടി. ഭവ്യ വരാറാകുന്നെ ഒള്ളു. അവളും കൂടി വന്നു കഴിഞ്ഞാൽ ആകെ ബഹളം ആണ്.. അച്ഛൻ വന്നു വഴക്ക് പറയുമ്പോളെ നിർത്തു.. പദ്മ കുളി കഴിഞ്ഞു കയറി വന്നിട്ട് അവനെ കാപ്പി കുടിയ്ക്കാനായി പറഞ്ഞു വിട്ടു.

ഫോണിൽ ബെൽ അടിച്ചതും അവൾ അതെടുത്തു നോക്കി. മീനുട്ടി യുടെ നമ്പർ. അത് കണ്ടതും അവൾ അതെടുക്കാനെ പോയില്ല. മിക്കവാറും വക്കീൽ നോട്ടീസ് കിട്ടി കാണും.. അതിന്റെ ആണ് ഈ കാൾ… തനിക്ക് ആരോടും ഇനി ഒന്നും സംസാരിക്കാൻ പോലും താല്പര്യം ഇല്ല.. അവൾ ഫോൺ എടുത്തു സൈലന്റ് മോഡിൽ ഇട്ടു. *** തനുകുട്ടിയെ മാറോടു അടക്കി പിടിച്ചു കൊണ്ട് പദ്മ കിടക്കുക ആണ്. കുഞ്ഞിന് ആറ് മാസം ആവറായി എത്ര പെട്ടന്ന് ആണ് ഈശ്വരാ, ദിവസങ്ങൾ ഒന്നൊന്നായി കടന്ന് പോകുന്നത്.. ഗർഭിണി ആയി കഴിഞ്ഞു അഞ്ചു മാസം ഉള്ളപ്പോൾ ആണ് അവിടെ നിന്നും പോന്നത്.. ഉറക്കത്തിൽ കുഞ്ഞ് ഒന്ന് ഞെട്ടി നിലവിളിച്ചു.

“എന്താ ചേച്ചി.. എന്ത് പറ്റി ” ഭവ്യ വേഗം എഴുനേറ്റ്. “ഉറക്കത്തിൽ ആണ് മോളെ ” കുഞ്ഞിന് പാലൂട്ടി കൊണ്ട് അവൾ ഭിത്തിയിൽ ചാരി ഇരുന്നു. **** രാവിലെ കാർത്തി കോളേജിലേക്ക് പോയി. ഒപ്പം മീനുട്ടി യും. അവർ പോയതിന് ശേഷം രാമകൃഷ്ണൻ മാരാരും സീതയും കൂടെ പദ്മയുടെ വീട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങി നിൽക്കുക ആണ്. “ഇതു എത്രമത്തെ തവണ ആണ് രാമാ ഇങ്ങനെ പോകുന്നത്…. വെറുതെ നാണം കെടാൻ ആയിട്ട് ” “അവളോട് ഒന്നും ചോദിയ്ക്കാനോ പറയാനോ അല്ലമ്മേ…. കുഞ്ഞിനെ കാണാൻ ആണ്… മാസം രണ്ട് കഴിഞ്ഞു അവിടെ പോയി വന്നിട്ട്…..” “എന്ത്‌ ചെയ്യാൻ ആണ്… ഇവിടെ വളരേണ്ട കുഞ്ഞല്ലേ… ഒന്ന് ലാളിക്കാൻ പോലും പറ്റുന്നില്ല ല്ലോ എന്റെ മഹാദേവാ…”

അതും പറഞ്ഞു കൊണ്ട് അവർ അരഭിത്തിയിൽ ഇരുന്നു കരഞ്ഞു. വൈകാതെ അവർ രണ്ടാളുംകൂടി പദ്മയുടെ വീട്ടിലേക്ക് പുറപ്പെട്ടു. “രാമേട്ടാ… ഒന്നും പറഞ്ഞു വഴക്ക് ഉണ്ടാക്കാൻ നിൽക്കരുത്… കുട്ടിയേ കാണാൻ ഇടയ്ക്ക് എങ്കിലും കയറി ചെല്ലേണ്ട വീട് ആണ്…..” പക്ഷെ അയാൾ രണ്ടിലൊന്ന് തീരുമാനിച്ച മട്ട് ആയിരുന്നു. അയാളുടെ ദേഷ്യം നിറഞ്ഞ മുഖം കാണും തോറും സീതയ്ക്ക് വല്ലാത്ത പേടി തോന്നി. അങ്ങനെ ഒന്നും ഒരു കാര്യത്തിലും ദേഷ്യമോ പിണക്കമോ ഒന്നും ഇല്ലാത്ത ആൾ ആണ് തന്റെ ഭർത്താവ് എന്ന് അവർക്ക് അറിയാം….

പക്ഷെ ദേഷ്യപ്പെട്ടാൽ .. പിന്നെ മുന്നും പിന്നും നോക്കില്ല… അതാണ് ആളുടെ സ്വഭാവം. പദ്മ അയച്ച വക്കീൽ നോട്ടീസ് ഇന്നലെ കിട്ടിയപ്പോൾ മുതൽ കലി കയറി ഇരിക്കുക ആയിരുന്നു… രണ്ടിലൊന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യം ഒള്ളു എന്ന മട്ടിൽ ആണ്..ഒന്നെങ്കിൽ പദ്മയും കുട്ടിയും തിരികെ വരിക,…അല്ലെങ്കിൽ കുഞ്ഞിനെ തങ്ങൾക്ക് കൊണ്ട് പോകണം… അതായിരുന്നു അയാളുടെ തീരുമാനം.…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…