Monday, November 18, 2024
Novel

പ്രണയം : ഭാഗം 14

എഴുത്തുകാരി: അതുല്യ കെ.എസ്‌

“എന്ത് ദുരൂഹത ?” “കൃത്യമായി വ്യക്തമല്ല .” ഇടയ്ക്ക് ഇടെ തന്നെ അനന്തു നോക്കുന്നതായി ഗീതുവിന്റെ ശ്രേദ്ധയിൽ പെട്ടു.അനന്തുവിന്റെ മുഖത്തു ദേഷ്യത്തെക്കാളുപരി ഇപ്പോൾ അവളോട് സഹതാപം നിറഞ്ഞിരുന്നു .ഗീതുവിന്‌ അവനെ കൂടുതൽ കണ്ടു നില്ക്കാൻ കഴയുന്നില്ലായിരുന്നു .പഴയ ഓരോ കാര്യങ്ങൾ അവളുടെ മനസിലേക് കടന്നുവന്നു .കോളേജ് വരാന്തയിലൂടെ ചരിച്ച് കളിച്ചു കടന്നു വരുന്ന രണ്ടു മുഖങ്ങൾ അവൾ കണ്ടു..അനന്തുവും ഗീതുവും ആയിരുന്നു .

എത്രപെട്ടന്നാണ്‌ ചിരി മാഞ്ഞത് ……അവൾ ഒരു നെടുവീർപ്പോടെ ആലോചിച്ചു. “നന്ദേട്ടാ…………..എന്നോട് എന്തെ ഇപ്പൊ പഴയ പോലെ ഒന്നും ?” “ഏയ്…..നമ്മുക് പോകാം ” “മ്മ്…..പോകാം ” “നീ ഒരു കാര്യം ചെയ്യൂ…തന്നെ പൊയ്ക്കോളുവോ ….?” “അതെന്താ….” “എനിക്ക് ഒരിടം വരെ പോകാനുണ്ട്” “എവിടെ…..?” “നിനക്കു എന്തൊക്കെ അറിയണം ഗീതു …………….?” നന്ദൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു . “എന്നോട് പറഞ്ഞാൽ എന്താ …..?” “എന്റെ പൊന്നോ …വാ ഞാൻ കൊണ്ട് വിട്ടോളാം …”

“ആ അങ്ങനെ പറ …” പാർവതിയുടെ കാര്യം അവൾക് അവനോട് ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ നന്ദനുമായി ഒരു വഴക്ക് ഉണ്ടാക്കാൻ അവൾ താല്പര്യ പെട്ടില്ല . വീട്ടിലേക്ക് പോകും വഴി പല തവണ നന്ദനോട് സംസാരിക്കാൻ അവൾ ആഗ്രഹിച്ച്ചെങ്കിലും നന്ദന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടപ്പോൾ അവൾക് ഒന്നും ചോദിക്കാൻ തോന്നിയില്ല. അവളെ വീട്ടിൽ കൊണ്ടുവിട്ടു ഉടൻ തന്നെ തന്നെ’അവൻ തിരിച്ചു പോയി . നന്ദൻ ഉടനെതന്നെ തിരിച്ചു പോയത്പാർവതിയെ കാണാൻ ആണ്. പക്ഷേ അത് അവൻ അത് ഗീതുവിനോട് പറഞ്ഞില്ല .

പാർവതി അവളുടെ വീടിന് മുന്നിൽ നന്ദനെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവർക്കിടയിൽ ഗീതുവിനെ കുറിച്ചും അഞ്ജലിയെ കുറിച്ചും അനന്തുവിനെ കുറിച്ചും ഓരോ സംസാരങ്ങൾ കടന്നുവന്നു. നന്ദൻ ഗീതുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് പാർവതിക്ക് അറിയാമായിരുന്നു. നന്ദൻ അമേരിക്കയിലേക്ക് തിരിച്ചു പോവുകയാണ് എന്നുള്ള വാർത്ത പാർവതിയെ ഒരുപാട് വേദനിപ്പിച്ചു. “എന്തിനാണ് ചേട്ടൻ അമേരിക്കയിലേക്ക് ഇപ്പോൾ തന്നെ തിരിച്ചു പോകുന്നത്..

എനിക്ക് തോന്നുന്നത് ഒരുപക്ഷേ ഗീതു ചേട്ടനെ സ്നേഹിക്കുമെന്ന് തന്നെയാണ്.. കുറച്ചുനാൾ കൂടി കാത്തിരുന്നൂടെ ” ” ഇല്ല പാർവതി…….. അവളുടെ മനസ്സിൽ ഞാൻ അവളുടെ സ്വന്തം ചേട്ടൻ തന്നെയാണ്. അതിനെ മാറ്റാൻ ആർക്കും കഴിയില്ല.. അവളെ ഇനി ഒരു ദുരന്തത്തിലേക്ക് തള്ളിവിടാൻ എന്നെക്കൊണ്ട് സാധിക്കുകയില്ല…………. അതൊക്കെ പോട്ടെ..” ഞാൻ നിന്നെ കാണണമെന്ന് പറഞ്ഞത് വേറെ ഒരു കാര്യം സംസാരിക്കാനാണ് .” “എന്താ ചേട്ടാ… ?” “അഞ്ജലിയുടെ വീട് എവിടെയാണ്.. ?”

” അഞ്ജലിയുടെ വീട് ടൗണിൽ തന്നെയാണെന്നാണ് തോന്നുന്നത് …..കൂടുതലായി എനിക്കൊന്നും തന്നെ അറിയില്ല..” “അവളുടെ നമ്പർ ഉണ്ടോ………..?” “നമ്പർ ഒക്കെ ഉണ്ട്….. എന്താ ഏട്ടാ കാര്യം…?” ” അതൊക്കെയുണ്ട്…. എനിക്ക് നിന്റെ സഹായം വേണം… ” “ഉറപ്പായിട്ടും ഉണ്ടാകും… ” “എങ്കിൽ അനന്തുവിന് വിളിച്ചിട്ട് അവനെ ഒന്ന് കാണണം എന്ന് പറയ്.. ഇപ്പോൾതന്നെ………” ” ഒക്കെ ഞാൻ വിളിക്കാം.. ” രണ്ടുവട്ടം ഫോൺ ബെല്ലടിച്ചപ്പോഴേക്കും അനന്തു ഫോൺ എടുത്തു . “അനന്തു ഞാൻ പാറു ആണ്. എനിക്ക് നിന്നെ ഒന്ന് കാണണം…” “എന്താടി പറയ്…………” ” കുറച്ച് അത്യാവശ്യ കാര്യമാണ് അതുകൊണ്ട് ഇപ്പോൾ പറയാൻ പറ്റില്ല….. നീ എപ്പോഴാണ് ഫ്രീ ആവുക.

ഇപ്പോൾ കാണാൻ പറ്റിയിരുന്നെങ്കിൽ.” “നീ എവിടെ ഉണ്ട് ? ഞാൻ വരാം….” ” എടാ ഞാൻ നമ്മുടെ ബീച്ചിൽ ഉണ്ട്..” ” ഓക്കെ…. ഒരു 10 മിനിറ്റ് ഇപ്പോൾ വരാം” എന്തൊക്കെയോ ആലോചിച്ചു തിരകളെ നോക്കി നിൽക്കുന്ന നന്ദനെ കണ്ടപ്പോൾ അവൾക് വല്ലാതെ വിഷമം തോന്നി. പെട്ടന്നാണ് ഗീതുവിന്റെ കോൾ വരുന്നത്. ” ആരാ….. പാർവതി ഫോൺ ചെയ്യുന്നത് ?” “ഗീതു ആണ്…..” “ഗീതുവോ…….. നീ ഫോൺ എടുക്കണ്ട” “അതെന്താ ഫോൺ എടുത്താൽ പ്രശ്നമാണോ ?” ” ഫോണെടുത്താൽ പ്രശ്നമില്ല… ഞാനിവിടെയുണ്ടെന്ന് പറയണ്ട….. നീ എന്റെ കൂടെയാണുള്ളതെന്ന് ഒന്നും പറയണ്ട” “അതെന്താ നന്ദു ചേട്ടാ” “ഇപ്പോൾ ഞാൻ പറയുന്നത് കേട്ടാൽ മതി…

ഒന്നുകിൽ നീ ഫോൺ എടുക്കരുത് അല്ലെങ്കിൽ ഫോൺ എടുത്താലും ഞാൻ ഇവിടെ ഉണ്ട് എന്ന് പറയരുത്.. ” എന്തുപറയണമെന്നറിയാതെ അവൾ കുഴങ്ങി. എങ്കിലും ഫോൺ അവൾക്ക്എടുക്കാതിരിക്കാനായില്ല . “ഗീതു..” ” കുറെ നേരമായി ഞാൻ വിളിക്കുന്നു നീ ഫോൺ എടുക്കാൻ താമസിച്ചത് ?” “അത് ഞാൻ കുളിക്കുകയായിരുന്നു” “നീ വീട്ടിലാണോ….?” “അതേ വീട്ടിലാണ്…. എന്താടീ ?” “വെറുതെ ഇരുന്നപ്പോൾ ബോറടിച്ചു അതാ നിന്നെ വിളിച്ചത്…. നന്ദേട്ടൻ” ” നന്ദു ചേട്ടൻ….!!!! എന്തു…….. ചേട്ടന്റെ വീട്ടിൽ ഉണ്ടല്ലോ… ” ” ഏഹ്ഹ്…. എന്താ നീ പറയുന്നേ.. നന്ദേട്ടൻ എവിടെയുണ്ടെന്ന് ഞാൻ ചോദിച്ചില്ലല്ലോ… ?”

“അത്……. ഞാൻ……. ആ….. നന്ദേട്ടൻ” പാർവതി എല്ലാംതന്നെ കുളമാക്കും എന്ന് എല്ലാം കേട്ടുകൊണ്ട് നിന്ന നന്ദന് തോന്നി . ഉടനെതന്നെ നന്ദൻ പാർവതിയുടെ തലയ്ക്കു ഒരു കൊട്ട് കൊടുത്തു . ആ…നീ പറ നന്ദേട്ടൻ കുറിച്ച് എന്താ…..” ” എടി പൊട്ടി… നന്ദേട്ടൻ ഇപ്പൊ കൂടുതൽ സംസാരിക്കാറില്ല എന്ന് പറയാൻ വന്നതാ….. നീയെന്താ പതറുന്നുണ്ടലൊ.. ” “ഏയ് ഇല്ല ഗീതു .. ഞാൻ നിന്നെ രാത്രി വിളിക്കാം.. ” ഇവൾക്ക് ഇത് എന്ത് പറ്റി.. ഗീതു ഉടനെ തന്നെ ഫോൺ കട്ട് ചെയ്തു. അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നെങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല. ” നീ ഇതെല്ലാം കൂടി കുളവാക്കിയ ഉണ്ടല്ലോ….. തലയ്ക്കടിച്ച് ഞാൻ.. ” “അത് നന്ദേട്ടാ ഞാൻ ശരിക്കും പേടിച്ചു പോയി”

“ഓ……………………. പിന്നേ അനന്തു വരാമെന്ന് പറഞ്ഞതല്ലേ കാണുന്നില്ലല്ലോ. ” അനന്തുവിനെ അവർ കുറച്ചു നേരം അവിടെ വെയിറ്റ് ചെയ്തു. അപ്പോഴേക്കും അനന്തു എത്തിയിരുന്നു. നന്ദനെ കണ്ടതും അനന്തു തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും നന്ദൻ അനന്തുവിനെ തടഞ്ഞുനിർത്തി. ഇവനെ കാണാൻ വേണ്ടിയാണോ …….നീ എന്നെ വിളിച്ചു വരുത്തിയത്?” “അനന്തു ….നന്ദു ചേട്ടനു എന്തൊക്കെയോ നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു..” ” എന്താ പറയാനുള്ളത്…?” “എന്നെ നിനക്കറിയാമല്ലോ……….?” “അറിയാം… ഇപ്പോ എന്തിനാ എന്നെ വിളിച്ചത്” ” എനിക്ക് അഞ്ജലി കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയണം എന്നുണ്ട്.”. “എന്ത് കാര്യങ്ങൾ…….? “അഞ്ജലിയുടെ വീട്.. കുടുംബം..

അങ്ങനെയൊക്കെ. നീ അഞ്ജലിയുടെ ഭർത്താവ് ആകുമ്പോൾ നിന്നോട് തന്നെയല്ലേ ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കേണ്ടത്… അതുകൊണ്ടാണ് നിന്നെ വിളിച്ചത്…. ഒരു മര്യാദ വേണമല്ലോ..” “അഞ്ജലി കുറിച്ച് എന്തിനാണ് ഇതൊക്കെ അറിയുന്നത്?” “നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കെല്ലാം അറിയാം… ഗീതു ഒരു തെറ്റും തന്നെ ചെയ്തിട്ടില്ല എന്നുള്ളത്…..അഞ്ജലി കരുതിക്കൂട്ടി അവളെ ഉപദ്രവിക്കുകയാണ് ചെയ്തത്.. അതിന്റെ കാരണം എനിക്ക് അറിയണം എന്നുണ്ട്.. ഞാൻ അമേരിക്കയിലേക്ക് തിരിച്ചു പോവുകയാണ് അതിനുമുമ്പ് ഇതെല്ലാം ഒന്ന് ക്ലിയർ ആകണം ” “അനന്തു പ്ലീസ് നീ പണ്ടത്തെപ്പോലെ സംസാരിക്കരുത്.. എനിക്ക് ഗീതുവിനെ നന്നായി തന്നെ അറിയാം..

നിനക്ക് അഞ്ജലിയെ അത്രയും ഇഷ്ടം ആയിരിക്കാം… പക്ഷേ ഒരിക്കലും ഗീതു ഒരു തെറ്റും ചെയ്തിട്ടില്ല.. ” പാർവതി അനന്തുവിനോട് പറഞ്ഞു . ” അഞ്ജലിയുടെ ഡീറ്റെയിൽസ് പറയുന്നതു കൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല.. പിന്നെ ഗീതുവിനെ കുറിച്ച് .. അവൾ എന്റെ നല്ല ഫ്രണ്ട് ആയിരുന്നു… എന്റെ ആരൊക്കെയോ ആയിരുന്നു.. പക്ഷേ എല്ലാം പെട്ടെന്ന്… ” “അനന്തു എന്താ പറ്റിയത്…? നിന്റെ സ്വഭാവം ആകെ മാറിയിരിക്കുന്നു…ഗീതു എന്ന് കേൾക്കുമ്പോൾ തന്നെ നിനക്ക് ദേഷ്യം ആയിരുന്നു… പക്ഷേ ഇപ്പോൾ അവളുടെ പേര് പറയുമ്പോൾ നിന്റെ മുഖത്ത് ദേഷ്യം കാണുന്നില്ല.. ” പാർവതിക്ക് ആശ്ചര്യം തോന്നി .

“ഓരോന്ന് മനസ്സിലാക്കി വരുന്നുണ്ട്..” അനന്തു ഉടനെ തന്നെ മറുപടി നൽകി . “ടൗണിൽ നിന്ന് പത്ത് മീറ്റർ ഉള്ളിലേക്ക് കയറുമ്പോഴാണ് അഞ്ജലിയുടെ വീട്.. പെട്ടെന്ന് എത്താൻ പറ്റും.. പിന്നെ അവൾക്ക്’അമ്മ മാത്രമാണുള്ളത്. അച്ഛൻ….. അച്ഛനെ കുറിച്ച് എനിക്കറിയില്ല.. ഞാൻ അന്വേഷിച്ച് ഉണ്ട് പക്ഷേ.. ഇത്തരം നൽകിയിട്ടില്ല.. പിന്നെ കുടുംബക്കാരെക്കെ ഉണ്ടെന്നറിയാം.. അവരുമായി കൂടുതൽ അടുപ്പം ഒന്നുമില്ല.. ” “ഞാൻ അഞ്ജലിയെ എവിടെയോ കണ്ടിട്ടുണ്ട്.. അന്ന് കോളേജിൽ വച്ച് നിങ്ങളെ കണ്ടപ്പോൾ തന്നെ എനിക്ക് അത് മനസ്സിലായി…. പക്ഷേ ഞാൻ അതത്ര കാര്യമാക്കിയില്ല….. എന്തൊക്കെയോ മറഞ്ഞുകിടക്കുന്നതുപോലെ…. എനിക്ക് തോന്നുന്നുണ്ട്..” നന്ദൻ തിരമാലകളെ നോക്കി പറഞ്ഞു. “എന്തു മറഞ്ഞുകിടക്കുന്നതുപോലെ..?”

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2

പ്രണയം : ഭാഗം 3

പ്രണയം : ഭാഗം 4

പ്രണയം : ഭാഗം 5

പ്രണയം : ഭാഗം 6

പ്രണയം : ഭാഗം 7

പ്രണയം : ഭാഗം 8

പ്രണയം : ഭാഗം 9

പ്രണയം : ഭാഗം 10

പ്രണയം : ഭാഗം 11

പ്രണയം : ഭാഗം 12

പ്രണയം : ഭാഗം 13