Saturday, January 18, 2025
Novel

പ്രണയമഴ : ഭാഗം 17

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചു എടുക്കാൻ പറ്റില്ല എന്നു… അതു പോലെ ആണ് സമയയവും…

അതിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്താനോ കഴിഞ്ഞു പോകുന്ന ഒരു നിമിഷം പോലും തിരിച്ചു പിടിക്കാനോ മനുഷ്യനു ആകില്ല….

സന്തോഷം ആകട്ടെ ദുഃഖമാകട്ടെ സമയം മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും. ഇവിടെയും സമയം അതിന്റെ യാത്ര തുടർന്നു കൊണ്ടേ ഇരുന്നു.

*****
“ടാ അളിയാ….ഇതിപ്പോൾ ഒക്ടോബർ പകുതി ആയി….ഇനി നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച്‌… വെറും 5 മാസമേ ഉള്ളൂ അല്ലേ നമ്മുടെ +2 ലൈഫ് തീരാൻ…നിങ്ങൾക്ക് അതിനെക്കുറിച്ച് വല്ല ബോധവും ഉണ്ടോ??” കാർത്തിയുടെതു ആയിരുന്നു ചോദ്യം.

“അതിപ്പോൾ എന്തെടാ ചെക്കാ…എല്ലാ വർഷവും ഇങ്ങനെ ആണല്ലോ..ഒരു വർഷം തീരും…എക്സാം നടക്കും…. നമ്മൾ വീണ്ടും അടുത്ത ക്ലാസ്സിലോട്ട് ആകും…അതിനിപ്പോ എന്താ ഒരു പുതുമ??” രാഹുൽ വളരെ വിനയത്തോടെ തന്നെ തന്റെ പുതിയ മണ്ടത്തരം അവതരിപ്പിച്ചു.

“ഇതു എന്തിന്റെ കുഞ്ഞാടാ ഇതു…..എന്തു പറഞ്ഞാലും മണ്ടത്തരം മാത്രേ വിളമ്പൂ എന്നു നീ വല്ല നേർച്ചയും ഇട്ടിട്ടു ഉണ്ടോ എന്റെ പൊന്നു രാഹുലെ നീ???… ഇനി അങ്ങനെ വല്ല നേർച്ചയും ഇട്ടിട്ടു ഉണ്ടെങ്കിൽ എന്റെ പൊന്ന് ഇനി വാ തുറക്കരുത്…

എല്ലാം ഒരു കാതിൽ കൂടി കേട്ടു മറ്റേ കാതിൽ കൂടി അങ്ങു കളഞ്ഞേക്ക്….” വരുൺ തൊഴുതു കൊണ്ടാണ് ഇതു പറഞ്ഞത്.

“ടാ പൊട്ടൻ രാഹുലെ…..ഇനി ഇതിനും മുകളിൽ ഈ സ്കൂളിൽ ഒരു ക്ലാസ്സ്‌ ഇല്ല….5 മാസം കൂടി കഴിഞ്ഞാൽ നമ്മുടെ സ്കൂൾ ലൈഫ് തന്നെ തീരും…

എല്ലാരേയും പിരിയുന്ന ആ നിമിഷം ഒന്നു ഓർത്തു നോക്കിക്കേ” കാർത്തി ഇപ്പോൾ തന്നെ എല്ലാരേയും പിരിയുന്ന ദിവസത്തെ കുറിച്ചു ഓർത്തു വിഷമിച്ചു തുടങ്ങി.

” ടാ പൊട്ടന്മാരെ…അതിനു നമ്മൾ എന്തിനാ വിഷമിക്കുന്നത്??? വിഷമിക്കാൻ ആയിട്ട് നമ്മൾ പിരിയുന്നില്ലല്ലോ….

എത്ര കാലം കഴിഞ്ഞാലും എവിടെ ഒക്കെ പോയാലും നമ്മൾ ഒന്നല്ലെടാ കോപ്പേ..” രാഹുൽ ഈ തവണ പറഞ്ഞതിനോട് മറ്റുള്ളവർക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ല…..

കാരണം എന്തൊക്കെ വന്നാലും ഈ ഫ്രണ്ട്ഷിപ് തകരില്ല എന്നു അവർക്കു ഉറപ്പ് ഉണ്ട്….

“അപ്പോൾ ഈ സ്വപ്‌നക്കൂട്ടിൽ നമ്മൾ രണ്ടും ഇല്ലേ??? അതോ നമ്മൾ രണ്ടും പുറമ്പോക്ക് ആണോ?? ” 4 ചെക്കൻമാരും ചേർന്നു നിൽക്കുന്നതു കണ്ടുകൊണ്ടു വന്ന ഹിമയുടെ ആയിരുന്നു ആ ചോദ്യം….ചുണ്ടിൽ ഒരു കുസൃതി ചിരിയും ആയി ഗീതുവും ഉണ്ടായിരുന്നു ഒപ്പം.

“നിങ്ങൾ രണ്ടും പിന്നെ കാണാതിരിക്കോ??? നിങ്ങളെ നമ്മുടെ കൂട്ടത്തിൽ ഒരാൾ ആയിട്ട് തന്നെ ആണ് കരുതിട്ട് ഉള്ളത്….കേട്ടോടി പൊട്ടിക്കാളി.

“പിന്നെ കൂടെ ഉള്ള കുട്ടിയക്ഷി എന്റെ ജീവന്റെ പാതി ആയിട്ട് എന്റെ ഒപ്പം തന്നെ കാണോല്ലോ!’ “… ശിവയാണ് ഹിമക്കുള്ള മറുപടി നൽകിയത്…അവസാനം പറഞ്ഞത് ശബ്ദം കുറച്ചു അവനു മാത്രം കേൾക്കാൻ പാകത്തിന് ആയിരുന്നു എന്നു മാത്രം.

ശിവ മനസ്സിൽ വിചാരിച്ചതു എന്താണ് എന്നു ഗീതുവിനു അവൻ പറയാതെ തന്നെ അറിയാം….അപ്പോഴും അവൾ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു… മനസ്സിൽ പകയുടെയും പ്രതികാരത്തിന്റെയും ഒരു അഗ്നിപർവതം തന്നെ ഒളിപ്പിച്ചു കൊണ്ടുള്ള ഒരു പുഞ്ചിരി.

“ടാ ശിവ…. നീ എന്താ കഥ മത്സരത്തിൽ പങ്കെടുക്കാഞ്ഞേ??? കഴിഞ്ഞ തവണ സ്റ്റേറ്റിൽ എ ഗ്രേഡ് കിട്ടിയ ചെക്കൻ അല്ലേ നീ??? ഈ തവണ എന്താ വരാഞ്ഞേ?? മാത്രം അല്ല നീ അല്ലായിരുന്നോ കഴിഞ്ഞ തവണത്തെ വയലിൻ സ്റ്റേറ്റ് ഫസ്റ്റ്….എന്നിട്ട് അതിനും പേരു കൊടുത്തില്ല..എന്താ നിന്റെ ഉദ്ദേശം??? “…

ഹിമ കുറച്ചു കലിപ്പിൽ തന്നെ ആണ് അതു ചോദിച്ചത്…കാരണം ഇത്രയും കഴിവുള്ള കൂട്ടുകാരൻ മടിപിടിച്ചു ഇരിക്കുന്നത് കണ്ടാൽ ആർക്കായാലും ദേഷ്യം വരില്ലേ??

“ഞങ്ങളും പറഞ്ഞത് ആണ് ഹിമ….പക്ഷേ ഇവൻ കേട്ടില്ല…അഹങ്കാരം. അല്ലാതെ എന്തോന്ന് പറയാൻ” വരുണിനും ഹിമയുടെ വാക്കുകളോട് യോജിപ്പ് ആയിരുന്നു…

ബാക്കി രണ്ടു പേരുടെയും കാര്യവും വ്യത്യസ്‌മായിരുന്നില്ല….ഗീതു മാത്രം ഒന്നിനോടും പ്രതികരിക്കാതെ നിന്നു.

“ഡി അതു പിന്നെ ലാസ്റ്റ് ഇയർ അല്ലേടി….അതോണ്ട് ഈ തവണ എല്ലാം കണ്ടു എൻജോയ് ചെയ്താൽ മതീന്ന് തീരുമാനിച്ചു.. അല്ലാണ്ട് വേറെ ഒന്നും ഇല്ല…അല്ല… ഈ കുട്ടിപ്പിശാച് ഈ തവണ ഒന്നിനും ഇല്ലേ???

കഴിഞ്ഞ തവണ വീണ ഒക്കെ വായിച്ചു എല്ലാരുടെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയവൾ അല്ലേ?? ഞാൻ പോലും ഒന്നു അഭിനന്ദിച്ചിരുന്നു…അല്ലേ ഗീതുസ്സേ??” ശിവയുടെ ചോദ്യം കേട്ടു ഗീതു ഒന്നു ഞെട്ടി…

കാരണം കഴിഞ്ഞ തവണ അവൻ അഭിനന്ദിച്ചത്‌ ഉമ്മ കൊടുത്തു ആയിരുന്നല്ലോ… ആദ്യ ചുംബനത്തെ കുറിച്ച് ഓർത്തപ്പോൾ അടിവയറ്റിൽ മഞ്ഞു വീഴും പോലൊരു സുഖം ഗീതു അറിയുന്നുണ്ടായിരുന്നു….

“ആഹ്….ഇവളുടെ കാര്യം നിന്നെക്കാളും കഷ്ടം ആണ്….കൊന്നാലും ഈ തവണ ഒന്നിനും ഇല്ലന്നും പറഞ്ഞു നിൽക്കുവാ….

അവൾക്കു ആരുടെയും അഭിനന്ദനങ്ങൾ വേണ്ട പോലും…..രണ്ടെണ്ണവും കണക്കാണ്….പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല…അല്ലേലും അടിക്കാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ! “….ഹിമ തലയിൽ കൈ വെച്ച് പറഞ്ഞു പോയി…

അതൊക്കെ ആർക്ക് ഏൽക്കാൻ ആണ്?? ഗീതുവും ശിവയും ഈ കാര്യത്തിൽ ചക്കിക്കൊത്ത ചങ്കരൻ എന്ന പോലെ 32 പല്ലും പുറത്തിട്ട് ഇളിച്ചു കൊണ്ടു നിന്നു…..

ഈ തവണത്തെ കലോത്സവത്തിന് ശിവയോ കൂട്ടുകാരൻമാരോ ആരും തന്നെ പങ്കെടുത്തിരുന്നില്ല….

അവരുടെ കൂട്ടത്തിൽ നിന്നു ആകെ ഒരു ഐറ്റത്തിനു എങ്കിലും പങ്കെടുത്തത് ഹിമ ആയിരുന്നു…..”വർദ്ധിച്ചു വരുന്ന പീഡനവും നീതിപീഠത്തിന്റെ പരാജയവും” എന്ന വിഷയത്തിൽ ആരെയും പിടിച്ചു ഉലയ്ക്കുന്ന ഒരു പ്രസംഗം കാഴ്ച്ച വെച്ചു ഹിമ ആ ഇനത്തിൽ ഫസ്റ്റ് അടിക്കുകയും ചെയ്തു.

മത്സരത്തിൽ പങ്കെടുത്തില്ല എങ്കിലും പ്രോത്സാഹനവും കൂവലും കൈയടിയും ഒക്കെ ആയി പയ്യന്മാർ നിറഞ്ഞു നിന്നിരുന്നു…. ജീവിതത്തിലെ അവസാന സ്കൂൾ കലോത്സവം ഒരിക്കലും മറക്കാൻ പറ്റാത്ത വിധം ആഘോഷിച്ചു ആ ഓർമ്മകൾ എന്നന്നേക്കും ആയി അവർ മനസ്സിൽ സൂക്ഷിച്ചു…. ഒരു അമൂല്യ നിധി എന്നപോൽ

***
സ്കൂൾ കലോത്സവത്തിന്റെ ആരവം ഒഴിഞ്ഞപ്പോൾ ആയിരുന്നു അടുത്ത ഐറ്റം എത്തിയത്…. നവംബറിൽ ആയിരുന്നു ടൂർ പോകാൻ നിച്ഛയിച്ചതു… കുട്ടികൾ എല്ലാം മിനിമം ഒരു രണ്ടു ദിവസത്തെ ടൂർ എങ്കിലും പ്രതീക്ഷിച്ചിരുന്നു…

പക്ഷേ നിരാശ ആയിരുന്നു ഫലം…രണ്ടു ദിവസത്തെ ടൂർ എന്ന കുട്ടികളുടെ ആവിശ്യം നിരസിക്കാൻ കാരണങ്ങളും ടീച്ചർമാർ നിരത്തി.

പഠിക്കാൻ ഒരുപാട് ഉള്ള ഈ സമയത്തു രണ്ടു ദിവസത്തെ ടൂർ ഒന്നും ശെരി ആകില്ല എന്നത് ആയിരുന്നു അവരുടെ ആദ്യത്തെ ന്യായീകരണം.

അതു അംഗീകരിച്ചു കൊടുക്കാൻ കുട്ടികൾ റെഡി ആയില്ല. 2 ദിവസം ടൂർ പോവുക ആണെങ്കിൽ കൂടെ വരാൻ പല ടീച്ചർമാർക്കും പറ്റില്ല എന്ന രണ്ടാം ന്യായീകരനത്തിനു കുട്ടികൾ പ്രതിവിധി കണ്ടത് ഓരോ ക്ലാസ്സിൽ നിന്നും മിനിമം 5 രക്ഷകർത്താക്കളെ എങ്കിലും ഒപ്പം വരാൻ സമ്മതിപ്പിച്ചു കൊണ്ടു ആയിരുന്നു.

പക്ഷേ ടീച്ചർമാർ നിരത്തിയ മൂന്നാമത്തെ ന്യായത്തിനു മുൻപിൽ മാത്രം കുട്ടികൾ കീഴടങ്ങി… കാരണം അവർക്കും അറിയാം 2 ദിവസത്തെ ടൂറിനു ചെലവ് വളരെ കൂടുതൽ ആയിരിക്കും എന്നും..

അങ്ങനെ ആണെങ്കിൽ തങ്ങളുടെ പല കൂട്ടുകാർക്കും വരാൻ പറ്റാതെ പോകും എന്നും. കൂട്ടുകാർ എല്ലാം ഒപ്പം വേണം എന്ന ഒറ്റ കാരണം കൊണ്ടു മാത്രം പിള്ളേർ എല്ലാം ഒരു ദിവസത്തെ വണ്ടർലാ ടൂറിനു സമ്മതിച്ചു.

ടൂർ പ്ലേസ് വണ്ടർലാ എന്നുള്ളത് മാറ്റാൻ കുട്ടികൾ ഒരുപാട് പറഞ്ഞു നോക്കി എങ്കിലും ടീച്ചർമാർ സമ്മതിച്ചില്ല. കാരണം അവർക്കു അറിയാം കുട്ടികളെയും കൊണ്ടു പോകാൻ ഏറ്റവും സൗകര്യം വണ്ടർലാ ആണെന്ന്.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആ ദിവസം വന്നെത്തി… ടൂറിനു പോകുന്ന സന്തോഷത്തിൽ ആയിരുന്നു കുട്ടികൾ എല്ലാം…

മൂന്നു +2 ക്ലാസുകൾക്കും പ്രതേകം വണ്ടികൾ ഉണ്ടായിരുന്നത് കൊണ്ടു പിള്ളേരുടെ സന്തോഷം ഇരട്ടി ആയിരുന്നു.

രാവിലെ പുറപ്പെട്ടു വഴിക്ക് ഒരു ഹോട്ടലിൽ നിന്നും കാപ്പിയും ഒക്കെ കുടിച്ചു 10 മാണിയോട് കൂടി വണ്ടർലയിൽ എത്തി… പോകുന്ന വഴി മുഴുവൻ പാട്ടും ഡാൻസും ഒക്കെ ആയിട്ട് അടിച്ചു പൊളിച്ചു തന്നെ ആയിരുന്നു യാത്ര…

അതിനൊക്കെ ഒപ്പം വന്ന ടീച്ചർമാരും ഫുൾ സപ്പോർട്ട് ആയിരുന്നു. വണ്ടർലായിൽ പിന്നീട് അങ്ങോട്ട് വൈകുന്നേരം തിരിച്ചു ഇറങ്ങും വരെയും എല്ലാം പിള്ളേരുടെ ഇഷ്ടം ആയിരുന്നു.

ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം എന്ന രീതിയിലേക്ക് അവർ ആ ദിവസത്തെ മാറ്റിയെടുത്തു.

ശിവയും കാർത്തിയും രാഹുലും വരുണും ഹിമയും ഗീതുവും ഒരുമിച്ചു ആയിരുന്നു നടന്നത്…. ചെക്കൻമാർ നാലും കണ്ണിൽ കണ്ട സകല റൈഡുകളിലും കേറി ഇറങ്ങി നടന്നു….

ഹിമക്കും ഗീതുവിനും വലിയ റൈഡുകളിൽ ഒന്നും കേറാൻ താല്പര്യം ഉണ്ടായിരുന്നില്ല….. എങ്കിലും അവന്മാർ ഒപ്പം ഉള്ളത് കൊണ്ട് ഒരു നിമിഷം പോലും ബോറടിച്ചില്ല.

ഈ ടൂറിന്റെ ദിവസം എങ്കിലും ഗീതുവിന്റെ മനസ്സിൽ എന്താണ് എന്നു അറിഞ്ഞേ തീരു എന്നു ശിവ ഉറപ്പിച്ചിരുന്നു..

അതിനു വേണ്ടി കുറച്ചു സമയം അവളോട് ഒറ്റയ്ക്ക് സംസാരിച്ചേ മതിയാകൂ.. തന്റെ മനസ്സിൽ ഉള്ളതു അവൻ മറ്റുള്ളവരെയും അറിയിച്ചിരുന്നു…. ഗീതു വാട്ടർറൈഡുകളിൽ കയറില്ല എന്നു ഹിമക്കു മുൻപേ അറിയാമായിരുന്നു…

അതിന്റെ അടിസ്ഥാനത്തിൽ ഉച്ചക്ക് ശേഷം മുഴുവൻ ഗീതുവിനെ ശിവക്ക് ഒപ്പം വിട്ടു മറ്റുള്ളർ എല്ലാം വാട്ടർറൈഡുകളിൽ ബിസി ആയി…

യഥാർത്ഥത്തിൽ അതു ശിവയേയും ഗീതുവിനെയും പരസ്പരം അടുപ്പിക്കാൻ വേണ്ടി ആദ്യമേ പ്ലാൻ ചെയ്തത് ആയിരുന്നു.

എല്ലാരും ബിസി ആയതു കൊണ്ടു തന്നെ ഗീതു തനിയെ ഒരിടത്തു പോയി ഇരുന്നു…..അതികം ആരുടേയും ശല്യം ഇല്ലാത്ത ഒരു കോണിൽ തനിയെ ഓരോന്ന് ആലോചിച്ചു ഇരിക്കുന്ന തന്റെ പെണ്ണിനെ നോക്കി ശിവ ഏറെ നേരം മാറി നിന്നു….

പിന്നെ മെല്ലെ അവളുടെ അടുത്ത് ചെന്നിരുന്നു. പക്ഷേ ശിവ അടുത്ത് വന്നിരുന്നത് ഒന്നും അറിയാതെ മറ്റേതോ ലോകത്ത് ആയിരുന്നു ഗീതു ആ സമയം…. ജീവിതത്തിൽ ഇന്നു വരെ നടന്ന ഓരോ കാര്യങ്ങൾ ആലോചിച്ചു അവൾ ഇരുന്നു.

ഗീതു തന്നെ ശ്രെദ്ധിക്കുന്നില്ല എന്നു കണ്ടു ശിവ അവളെ തട്ടിവിളിച്ചു. പെട്ടന്ന് ശിവയെ തന്റെ തൊട്ടടുത്തു കണ്ടു ഗീതു ഒന്നു ഞെട്ടി… ശേഷം എപ്പോഴത്തെയും പോലെ വശ്യ മായി പുഞ്ചിരിച്ചു. കുറച്ചു നേരം ഇരുവരും നിശബ്ദരായിരുന്നു. പിന്നീട് ആ നിശബ്ദതയെ ഭേദിച്ചു കൊണ്ടു ശിവ ചോദിച്ചു

“ഗീതു ഞാൻ ഒരു കാര്യം പറയട്ടെ?? ”

തല കുലുക്കി കൊണ്ടു ഗീതു അവനു പറയുവാൻ ഉള്ള അനുവാദം നൽകി. ശിവ അവന്റെ മനസ്സിൽ ഗീതുവിനോടുള്ള പ്രണയം തന്റെ വാക്കുകളിൽ കൂടി പ്രകടിപ്പിക്കാൻ തുടങ്ങി.

” ഗീതു നിനക്ക് അറിയാല്ലോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്…ആ കാര്യം ഞാൻ മുൻപും നിന്നോട് പറഞ്ഞിരുന്നു. പക്ഷെ അതു പറഞ്ഞു ഒരിക്കലും ശല്യം ചെയില്ല എന്നു ഞാൻ നിനക്ക് വാക്കു തന്നിരുന്നു…

പക്ഷേ ഇന്നു എനിക്ക് അറിയണം ഗീതു നിന്റെ ഈ കണ്ണുകളിൽ ഞാൻ എനിക്ക് വേണ്ടി കാണുന്ന പ്രണയം എന്റെ തോന്നൽ ആണോ അതോ സത്യം ആണോ എന്നു… പക്ഷേ മറുപടി പറയും മുൻപ് എനിക്ക് പറയാൻ ഉള്ള ചില കാര്യങ്ങൾ നീ കേൾക്കണം…

എല്ലാരും പറഞ്ഞു നിനക്ക് അറിയാം ആയിരിക്കും ഞാൻ ഒരു കലിപ്പൻ ആണെന്ന്… സത്യം ആണു. എനിക്ക് പെട്ടന്ന് ദേഷ്യം വരും…

ഒരുപാട് പെൺകുട്ടികൾ എന്നോട് ഇഷ്ടം പറഞ്ഞിട്ട് ഉണ്ട്. പക്ഷേ അവരോടൊന്നും തോന്നാത്ത ഒരിഷ്ടം എനിക്ക് നിന്നെ ആദ്യം ആയി കണ്ടപ്പോൾ തോന്നി….

നിന്റെ ഈ കണ്ണുകൾ അതു എന്നെ ഭ്രാന്ത് പിടിപ്പിക്കും. ഞാൻ എത്ര തന്നെ ദേഷ്യത്തിൽ ആയാലും ശെരി നിന്റെ കണ്ണുകൾ മാത്രം ഓർത്താൽ മതി എനിക്ക് ശാന്തമകാൻ…

നിന്റെ ഈ തുടുത്ത ചുണ്ടിൽ നിറഞ്ഞു നിൽക്കുന്ന ഈ പുഞ്ചിരി ഓർത്താൽ മതി എനിക്ക് എന്റെ ഏതു വിഷമവും മറക്കാൻ.

നിനക്ക് അറിയോ ഞാൻ നിന്നെ ആദ്യം ആയി കണ്ടത് എപ്പോൾ ആണെന്ന്…അതു നീ കരുതും പോലെ നീ ആദ്യം ആയി ക്ലാസ്സിൽ വന്ന ദിവസം ആയിരുന്നില്ല…

അതിനും മുന്നേ എന്റെ സ്വപ്‌നങ്ങളിൽ വന്നു നീ എന്റെ മനസ്സ് കവർന്നിരുന്നു….നിന്റെ ഈ ഉണ്ടക്കണ്ണുകൾ കാണാൻ വേണ്ടി മാത്രം ആയിരുന്നു എന്റെ ഉറക്കം പോലും…

നേരിട്ട് ഒരിക്കലും കാണാത്ത നിന്നെ എന്റെ സ്വപ്നങ്ങളിൽ കൊണ്ടു വന്ന ദൈവം പിന്നീട് നിന്നെ എനിക്ക് മുൻപിൽ നേരിട്ട് കൊണ്ടു നിർത്തി എങ്കിൽ ആ ഭഗവാന് പോലും ഇഷ്ടം നമ്മൾ ഒന്നിക്കുന്നത് ആകില്ലേ??

ദൈവത്തിന്റെ ആ ഇഷ്‌ടത്തിനു നമ്മൾ ആയിട്ട് എതിരു നിൽക്കണോ?? എനിക്കും നിന്നെ അത്രക്ക് ഇഷ്ടം ആണെടാ…ഈ കണ്ണുകളും അതിന്റെ ഉടമയെയും ഞാൻ ജീവിതകാലത്തേക്ക് മുഴുവൻ എന്റേത് ആക്കിക്കോട്ടെ??

എന്റെ മാത്രം ആക്കിക്കോട്ടേ നിന്നെ?? ”

താൻ പറയുന്നത് എല്ലാം കണ്ണിമ ചിമ്മാതെ കേട്ടിരിക്കുന്ന ഗീതുവിനെ ശിവ ഒരു നിമിഷം നോക്കി….

ആ കണ്ണുകൾ അവനെ അവളിലേക്ക് കൂടുതൽ അടുക്കാൻ പ്രേരിപ്പിക്കുന്നത് അവന്റെ മനസ്സ് അറിയുന്നുണ്ടായിരുന്നു…

പക്ഷേ ഒരു വാക്ക് പോലും പറയാതെ എണീറ്റു പോകാൻ ഒരുങ്ങിയ ഗീതുവിന്റെ കയ്യിൽ ശിവ കടന്നു പിടിച്ചു….എന്നിട്ട് അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു

“എന്താ ഗീതു നിനക്ക് എന്നെ ഇഷ്ടം അല്ലെ?? ”

ഗീതു അല്ല എന്നു തലകുലുക്കി…. അതു കണ്ടു ശിവയുടെ കൈകൾ മെല്ലെ അയഞ്ഞു…. ഗീതു അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ മുന്നോട്ടു നടന്നു….

അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു….നിറകണ്ണുകളോടെ ഗീതു പോകുന്നതും നോക്കി അവൻ നിന്നു….അവനെ ചേർത്തു പിടിക്കാൻ അടുത്ത നിമിഷം കൂട്ടുകാർ ഓടി എത്തിയിരുന്നു.

“എന്നോട് ക്ഷമിക്കണം ശിവ…എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്….എന്റെ മനസ്സും ശരീരവും ഒക്കെ നിന്റെതു ആകാൻ ആണു കൊതിക്കുന്നത്…. പക്ഷേ ഞാൻ നിസ്സഹായ ആണു ശിവ… നിനക്കു വെറുതെ ആശ തരാൻ ഞാൻ ആഗ്രഹിക്കുന്നില്ല….

എന്റെ ഈ നശിച്ച ജീവിതത്തിലേക്ക് നിന്നെ കൂടി ചേർത്താൽ അതു നിനക്ക് കൂടി ആപത്തു ആകും…. അണയാൻ പോകുന്ന ഈ ദീപത്തിനു ആരുടെയും ജീവിതത്തിലെ വഴികാട്ടി ആകാൻ കഴിയില്ല…

അണഞ്ഞു പോകും മുൻപ് ചിലരുടെ സർവ്വനാശം വരുത്താനെ എനിക്ക് ആകൂ…ആ സർവ്വനാശം ഞാൻ എന്റെ കിച്ചുവിനു കൊടുത്ത വാക്കാണ്….. മരിക്കേണ്ടി വന്നാൽ പോലും അവരെ ഞാൻ ബാക്കി വെക്കില്ല കിച്ചൂ….

വേദന എന്തെന്ന് അറിയിച്ചു തന്നെ കൊല്ലും ഞാൻ അവരെ. അതു എന്റെ കിച്ചുനു ഈ മഹി തരുന്ന വാക്കാണ്. മരിക്കേണ്ടി വന്നാൽ പോലും ഞാൻ അതു തെറ്റിക്കില്ല….അണയും മുൻപ് ആ ചിതയ്ക്ക് ഞാൻ തീ കൊളുത്തിക്കും. എന്റെ കിച്ചുവിന് കൊടുത്ത വാക്ക് പാലിച്ചു കഴിഞ്ഞും ദൈവം എനിക്കായി ഒരു ജീവിതം ബാക്കി വെച്ചാൽ ഞാൻ മടങ്ങി വരും ശിവ….

നിനക്കു വേണ്ടി ഞാൻ മടങ്ങി വരും….ഇപ്പോൾ നിന്നെ വേദനിപ്പിക്കുക അല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഇല്ല…എന്നോട് ക്ഷമിക്കു ശിവ എന്നോട് ക്ഷമിക്കു…നീ എനിക്ക് എനിക്ക് ജീവനേക്കാൾ പ്രിയപ്പെട്ടതു ആണു…

അതു നിന്നോട് പറയുന്ന നിമിഷം ജീവിതത്തിൽ ഉണ്ടാകാൻ ഞാൻ എന്നും പ്രാർത്ഥിക്കാം..” ഗീതു മനസ്സ് കൊണ്ടു ഒരായിരം വട്ടം ശിവയോടു മാപ്പ് ചോദിച്ചു കഴിഞിരുന്നു.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16