Sunday, December 22, 2024
Novel

പ്രണയകീർത്തനം : ഭാഗം 14

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


ഹരി എത്തുകയാണ്…
നേടുമ്പാശ്ശേരിയിലാണ് എത്തുന്നത്…

ചിത്രയപ്പച്ചിയുടെ വീട്ടിൽ കയറി അപ്പച്ചിയെയും വരുണിനെയും കണ്ടിട്ടു രണ്ടു ദിവസം കഴിഞ്ഞേ ഒറ്റപ്പാലത്തെക്കുള്ളൂ എന്നു അവൻ ശ്രീബാലനോട് വിളിച്ചു പറഞ്ഞിരുന്നു…

അയാൾക്ക് അതത്ര സ്വീകാര്യമായി തോന്നിയില്ലെങ്കിലും ശ്രീലക്ഷ്മിയുടെ വിവാഹക്കാര്യം അനിശ്ചിതത്വത്തിൽ ആയതിനാലും അവൾക്ക് ആ വിവാഹം തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നതിനാലും അയാൾ മറുത്തൊന്നും പറഞ്ഞില്ല…

രാത്രിയോടെ ആണ് ഹരി ചൈത്രത്തിൽ എത്തിയത്…

ഗേറ്റ് പൂട്ടിയിരുന്നില്ല…

രാമനാഥൻ മുറ്റത്ത് ഉലാത്തുന്നുണ്ടായിരുന്നു….

മുൻപ് കണ്ടിട്ടില്ലെങ്കിലും ഹരിയെ കണ്ടപ്പോഴേ അയാൾക്ക് മനസ്സിലായി…

അവനും വരുണ് പറഞ്ഞു രാമൻ മാമനെ അറിയാമായിരുന്നു…

കുശലാന്വേഷണത്തിനു ശേഷം അവൻ വാതിലിൽ മുട്ടി..

ചിത്രയാണ് വാതിൽ തുറന്നത്…

ഉണ്ണിയെ വാർത്തുവെച്ചിരിക്കുന്നത് പോലെയിരിക്കുന്ന ശ്രീഹരിയെ കണ്ടു അവർ മതിമറന്ന് ആഹ്ലാദിച്ചു പോയി..

അപ്പച്ചിയുമായുള്ള സ്നേഹസംഭാഷണത്തിന് ശേഷം ഹരി മുകളിലേക്കുള്ള പടവുകൾ കയറി…

വരുണ് ബാൽക്കണിയിൽ ആയിരുന്നു..

“എന്താടാ നക്ഷത്രങ്ങൾ എണ്ണി തിട്ടപ്പെടുത്തുവാണോ…”ഹരി അവന്റെ പുറകിലൂടെ വന്നു തോളിൽ പിടിച്ചു കുലുക്കിക്കൊണ്ടു ചോദിച്ചു…

“അയ്യോ ഹരിയെട്ടാ…ഇതെപ്പോ എത്തി..” വരുണ് ആശ്ചര്യത്തോടെ അവനെ കെട്ടിപ്പിടിച്ചു…

“ഇപ്പൊ എത്തിയതെയുള്ളൂ…സർപ്രൈസ്…”അവൻ ചിരിച്ചു..

വരുണ് പുഞ്ചിരിയോടെ അവനെ നോക്കി നിന്നു…

“ഉം…എന്താ എന്റെ അനിയൻകുട്ടന്റെ മുഖത്തൊരു വിഷാദ ഭാവം….” ഹരി ചോദിച്ചു…

“ഏയ്‌..ഒന്നൂല്ല ..ഹരിയെട്ടാ…”

“ചിന്നുവുമായുള്ള സൗന്ദര്യപിണക്കം മാറീല്ലേ…”

“അതൊന്നും നടക്കില്ല ഹരിയെട്ടാ…അവൾക്കു വേറെ പ്രൊപ്പോസൽ വന്നു…അവളുടെ അച്ഛന് അതു വല്യ താൽപര്യമാണ്…”

“എന്നു പറഞ്ഞേന്താ…നമുക്കും പ്രൊപ്പോസൽ ആയി തന്നെ മുട്ടാം…പുള്ളിക്ക് സെലക്ട് ചെയ്യാല്ലോ”…

“അവൾക്കെന്നെ വേണ്ടല്ലോ ഹരിയെട്ടാ…പിന്നെന്തിനാ അച്ഛനോട് പറയുന്നേ….”വരുണ് ദൂരേക്ക് മിഴികൾ പായിച്ചു..

ഹരി വരുണിന്റെ തോളിൽ കയ്യമർത്തി..

ഞാൻ ശ്രീമംഗലത് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞു വരാം…എന്നിട്ട് നമുക്ക് ആലോചിച്ചു തീരുമാനിക്കാം…

പിറ്റേദിവസം ഹരി വരുണിന്റെ ഒപ്പം ജൂവലറിയിലും,റെസ്റ്റോറന്റിലും,ഹോം അപ്പ്ലൈൻസസിലും ഒക്കെ പോയി എല്ലാവരെയും പരിചയപ്പെട്ടു…

വരുണിനെ പോലെ തന്നെയിരിക്കുന്ന ശ്രീഹരിയെ കണ്ടു എല്ലാവർക്കും ഭയങ്കര കൗതുകമായിരുന്നു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ശ്രീഹരി ശ്രീമംഗലത്തെത്തി…

എല്ലാവരുമായി വൈകിട്ട് സംസാരിച്ചിരിക്കുന്നതിനിടയിൽ കല്യാണകാര്യം ശ്രീബാലൻ എടുത്തിട്ടു…

“ഇനിയിപ്പോ അത് നോക്കണോ അച്ഛാ…അതല്ല…എല്ലാം അറിഞ്ഞുകൊണ്ട്…” ഹരി ചോദിച്ചു…

“എടാ..ഒരു പ്രായത്തിൽ ഒരിഷ്ടമെല്ലാം എല്ലാവർക്കും ഉണ്ടാകും…വരുണിന്റെ ഇഷ്ടവും അത്രേയുള്ളൂ..” ശ്രീബാലൻ പറഞ്ഞു..

“എന്തോ എനിക്കങ്ങനെ തോന്നുന്നില്ല..” ഹരി ആ വിഷയം അവിടെ അവസാനിപ്പിച്ചു…

അന്ന് രാത്രി കിടക്കുന്നതിനു മുൻപ് ഹരി ശ്രീലക്ഷ്മിയുടെ മുറിയിലേക്ക് ചെന്നു…

അവൾ ഫോണിൽ ആരെയോ വിളിക്കുവാരുന്നു…

അവനെ കണ്ടു ഫോൺ ഓഫ് ചെയ്തു…

“എന്താ ഏട്ടാ..”

“അത്..ശ്രീക്കുട്ടി എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു”…

“എന്തേ…”

“””നീ വരൂണ്മായുള്ള വിവാഹത്തിൽ നിന്നു പിന്മാറണം..

അവൻ ഇഷ്ടപ്പെടുന്ന കുട്ടിയുമായി എന്തോ ഇഷ്യൂസ് ഒക്കെയുള്ളത് ശെരിയാ…

എന്നാലും അവനത് മറക്കാൻ ഒന്നും പറ്റില്ല…

ഇനിയത് നടക്കില്ലെങ്കിൽ പോലും ഒരുപക്ഷേ അവൻ അതിൽ നിന്നു റിക്കവർ ചെയ്യാൻ ഒരുപാട് നാളെടുക്കും…

എനിക്കറിയാം…അവന്റെ ഫീലിംഗ്‌സ്..””

ഹരി തിരികെ റൂമിലേക്ക് പോയി…

ശ്രീലക്ഷ്മി ഫോൺ എടുത്തു വരുണിന്റെ ഫോണിലേക്ക് ഒരു മെസേജ് അയച്ചു…

“””എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം””””

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“എനിക്കിപ്പോ കല്യാണം വേണ്ട അച്ഛാ..”

കീർത്തന ദേവരാജിനോട് പറഞ്ഞു..

“ജെസ്റ്റ് എൻഗേജ്മെന്റല്ലേ നടത്തുന്നുള്ളൂ ചിന്നു…” ശ്രീകല പറഞ്ഞു…

ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു മൂന്നുപേരും കൂടി…

“വേണ്ട അമ്മേ…കോഴ്സ് കഴിയട്ടെ..”

അവൾ കഴിപ്പ് നിർത്തി എഴുന്നേറ്റു…

കൈകഴുകാൻ വാഷ്‌ബേസന്റെ അടുത്തു ചെന്നു നിന്നു അവിടെ പതിച്ചിരുന്ന കണ്ണാടിയിലേക്കു നോക്കി അവൾ…

നിറഞ്ഞു വന്ന മിഴികൾ ആരും കാണാതെ തുടച്ചു തിരിഞ്ഞു നടന്നു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ദേവരാജുമായി ശ്രീകല തന്റെ വീട്ടിലേക്കൊന്നു പോകാനിറങ്ങുമ്പോളായിരുന്നു ഒരു പെണ്കുട്ടി ഗേറ്റ് തുറന്നു അകത്തേക്ക് വരുന്നത് കണ്ടത്…

ശ്രീലക്ഷ്മി ആയിരുന്നു അത്…

“കീർത്തന ഇല്ലേ” അവൾ ചോദിച്ചു…

“ഉണ്ടല്ലോ മോളെ അകത്തേക്ക് ചെല്ലൂ…ഞങ്ങൾ ഒരിടം വരെ പോകാനിറങ്ങിയതാ…” ശ്രീകല പറഞ്ഞു…

ശ്രീലക്ഷ്മി അകത്തേക്ക് കയറി..

ഹാളിന്റെ സൈഡിലുള്ള ഒരു റൂമിന്റെ പാതി ചാരിയ വാതിൽ അവൾ അല്പം കൂടി തുറന്നു…

ഒരു പെണ്കുട്ടി മേശ പുറത്തേക്ക് പാതി ചാഞ്ഞു കിടക്കുന്നു

കയ്യിലൊരു പേനയുണ്ട്…ഒരു നോട്ട് ബുക്ക് മുന്നിൽ തുറന്നിരുപ്പുണ്ട്..

മുടി മറച്ചിരിക്കുന്നത് കാരണം മുഖം കാണാൻ സാധിക്കുന്നില്ല…

നീണ്ട കൈതണ്ടകൾ മാത്രേ കാണാവൂ.. കയ്യിൽ വളകളൊന്നുമില്ല…

ഒരു വെളുത്ത ലോങ്മിടിയാണ് ഇട്ടിരിക്കുന്നത്…

കാൽപാദങ്ങൾ കാണാം…അതിൽ സ്വര്ണപാദസരങ്ങൾ….

“കീർത്തനാ…”ശ്രീലക്ഷ്മി വിളിച്ചു…

“ഏഹ്…”അവൾ ഞെട്ടി തലയുയർത്തി…

“Hai…ഞാൻ ശ്രീലക്ഷ്മി…വരുണിന്റെ…”അവൾ ഇടക്ക് നിർത്തി…

“ഓഹ്…ഇരിക്കൂ…”കീർത്തന അടുത്തു കിടന്ന കസേരയിലേക്ക് വിരൽ ചൂണ്ടി..

വരുണ് പറഞ്ഞു അവൾക്കറിയാമായിരുന്നു ശ്രീമംഗലത്തെ എല്ലാവരെയും..

“പ്രൊപ്പോസൽ എന്തായി..?പെണ്ണുകാണാൻ വന്നോ” ശ്രീലക്ഷ്മി ചോദിച്ചു…

“ഇല്ല”…

“ഞങ്ങളുടെ കാര്യവും അങ്ങനെ തന്നെ..”

“തന്റെ കഴിയട്ടെ എന്നാണ് വരുണിന്…”

“മുൻപ് മനസ്സിലുണ്ടായിരുന്നതല്ലേ…ഞാനത് മനസ്സിലാക്കണമല്ലോ…”

“മുത്തശ്ശിക്കും ചിത്രയപ്പച്ചിക്കും വേഗം നടക്കണമെന്നാ…കുറെ നാളുകൾക്കു ശേഷം ഒരുമിക്കുകയല്ലേ എല്ലാവരും കൂടി…”

“ഞങ്ങൾ രണ്ടാളും അവിടുത്തെ കുട്ടികളല്ലേ…ഞങ്ങൾ ഒന്നിക്കണമെന്നാ അവരുടെയൊക്കെ ആഗ്രഹം…”

ഇതൊക്കെ കീർത്തനക്ക് പുതിയ അറിവായിരുന്നു…

ഉണ്ണ്യേട്ടന്റെ കല്യാണവും തീരുമാനിച്ചോ…ഇങ്ങനെയെങ്കിലും അറിയാൻ സാധിച്ചല്ലോ… ഭാഗ്യം…അവൾ മനസ്സിലോർത്തു…

“ശ്രീലക്ഷ്മി എന്തിനാ എന്നെ കാണാൻ വന്നേ?”അവൾ ചോദിച്ചു…

“അത്…തന്റെ കല്യാണം കഴിഞ്ഞാൽ മാത്രേ ഞങ്ങളുടെ നടക്കൂ…വരുണിന്റെ നിര്ബന്ധമാ അത്…വീട്ടുകാർക്ക് അതറിയില്ല..”

“മുത്തശ്ശി ഇതിനായി കാത്തിരിക്കുകയാ….

താൻ ഒന്നു മനസ്സു വെക്കണം…

ആലോചിച്ചു തീരുമാനിക്കൂ….”

“ഞാൻ പോട്ടെ…”അവൾ പോകാനിറങ്ങി…””””

കീർത്തന കട്ടിലിലേക്കു വീണു…

അങ്ങനെ പൂർണ്ണമായി…എല്ലാത്തിനും തിരശീല വീണിരിക്കുന്നു…

എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കും എന്നു വെറുതെ നിനച്ചിരുന്നു…

മഹാദേവൻ കൈവിടില്ല എന്നുറച്ചു വിശ്വസിച്ചിരുന്നു…പക്ഷെ…

ചുടുകണ്ണീർ അവളുടെ കണ്ണുകളെ പൊള്ളിച്ചു കൊണ്ടു അടർന്നു വീണുകൊണ്ടിരുന്നു…

വികാരവിക്ഷോഭത്താൽ നെഞ്ചുകൾ ഉയർന്നു താണൂ..

ഫോണിൽ വരുണിന്റെ ഫോട്ടോ എടുത്തു നോക്കി…അവൾ വിങ്ങിക്കരഞ്ഞു…

“കഴിയുവോ ഉണ്ണ്യേട്ട…ഈ ജന്മം എനിക്ക് വേറെ ഒരാളെ…”

അവൾ ആ ഫോട്ടോയിൽ ആർത്തുചുംബിച്ചു….

മണിക്കൂറുകൾക്കൊടുവിൽ ദൃഢമായ ഒരു തീരുമാനം എടുത്തു അവൾ അച്ഛൻ വരാനായി കാത്തിരുന്നു…

വൈകിട്ട് അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾ ദേവരാജിനോട് പറഞ്ഞു…

“അച്ഛാ…എനിക്ക് കല്യാണത്തിന് സമ്മതമാണ്…”!!!

ദേവരാജ് സന്തോഷത്തോടെ ഭാര്യയെ നോക്കി….

വേഗം തന്നെ അപ്പൂനെ വിളിച്ചു…

“ഡാ…അപ്പൂ…..കൊച്ചച്ഛനാ….അവൾക്കു സമ്മതമാണെന്നു…ദേ ഇപ്പോൾ എന്നോട് പറഞ്ഞു…

അങ്ങനെയാണെങ്കിൽ അവർ അടുത്താഴ്ച വരാമെന്നല്ലേ പറഞ്ഞേ..
ഒന്നുകൂടി വിളിച്ചു കണ്ഫെം ചെയ്യാമല്ലേ….””

അപ്പുവിന് ഒന്നും പറയാൻ സാധിച്ചില്ല…

“അവൾക്കൊന്നു കൊടുക്കുവോ കൊച്ചച്ചാ…”അവൻ ചോദിച്ചു…

ചിന്നു ഫോൺ വാങ്ങി..

“മോളെ നിനക്കു ഓക്കെ ആണോ”..

“അതേ…അപ്പ്വേട്ട….”അവളുടെ സ്വരം ഇടറി….

“അപ്പോൾ വരുണ്….”????

“ഞാൻ കാരണം ഉണ്ണ്യേട്ടന്റെ വിവാഹം മുടങ്ങേണ്ട…

എല്ലാം ഞാനറിഞ്ഞു…സ്വപ്ന മാറി ശ്രീലക്ഷ്മി ആയല്ലേ…”””

“ശ്രീലക്ഷ്മിയോ..നീയെന്താ പറയുന്നേ”…

“എല്ലാം ഞാനറിഞ്ഞു അപ്പ്വേട്ട…ശ്രീലക്ഷ്മി ഇന്നിവിടെ വന്നിരുന്നു”…

അവൾ എല്ലാകാര്യങ്ങളും അപ്പുവിനോട് പറഞ്ഞു…

“”ഞാൻ നിമിത്തം കുടുംബബന്ധങ്ങൾ അറ്റു പോകേണ്ട….”””

“മോളേ നീ വിചാരിക്കുന്നത് പോലൊന്നുമല്ല…..”

“ഇനിയിപ്പോ എന്തായാലും കുഴപ്പമില്ല ഏട്ടാ…”അവൾ അവന്റെ വാക്കുകൾക്കിടയിൽ കയറി പറഞ്ഞു..

“എനിക്ക് ആദിത്യനെ വിവാഹം കഴിക്കാൻ സമ്മതമാണ്…..”

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°ഒരാഴ്ചക്കു ശേഷമുള്ള ഒരു ഞായറാഴ്ച്ച…

കീർത്തനയെ പെണ്ണുകാണാൻ വരുന്ന ദിവസം…

പെണ്ണുകാണൽ ചടങ്ങു പ്രമാണിച്ചു എല്ലാവരും എത്തീട്ടുണ്ട്….

പിള്ളേർ സെക്ഷൻ എല്ലാമുണ്ട്…

അപ്പു,ആശയും കുഞ്ഞും,അച്ചു,രോഹിത്,ഋതു എല്ലാവരും ഉണ്ട്…

സാധാരണ ഒരു ചുരിദാർ ഇട്ടു നിന്ന കീർത്തനയെ ആശ നിർബന്ധിച്ചു സാരി ഉടുപ്പിച്ചു…സുന്ദരിയാക്കി…

ഒരു ബേബി പിങ്ക് കളർ സാരി…

ഉണ്ണ്യേട്ടന് ഏറ്റവും ഇഷ്ടമുള്ള നിറമാണിത്…കീർത്തന ഓർത്തു…

മനസ് ചുട്ടു പൊള്ളുകയായിരുന്നുവെങ്കിലും ആരും ഒന്നും മനസിലാക്കാതെ ഇരിക്കാൻ അവൾ എല്ലാവരുടെയും മുന്നിൽ ചിരിച്ചുകാണിച്ചു….

ആശയുമായി റൂമിൽ ഇരിക്കുമ്പോഴാണ് ഋതു ഓടി വന്നു പറഞ്ഞതു…

“അവർ വന്നു”…

ആശ ഹാളിലേക്കു പോയി…

കാറിൽ നിന്നും ചെറുക്കനും ഒരു മധ്യവയസ്കനും മധ്യവയസ്സിലുള്ള സ്ത്രീയും ഇറങ്ങി..

എല്ലാവരും കൂടി അവരെ സ്വീകരിച്ചിരുത്തി…

കുറച്ചു കഴിഞ്ഞപ്പോൾ ആശ ഒരു ട്രേയിൽ ചായയുമായി വന്നു…പുറകെ പലഹാരങ്ങളുമായി ഋതുവും…

“വാ…ഞങ്ങൾ കൊണ്ടു വെച്ചോളാം…നീ വെറുതെ വന്നു നിന്നാൽ മതി” ആശ കീർത്തനയോട് പറഞ്ഞു…

ഭാരമേറിയ കാൽപാദങ്ങളോടെ അവൾ ആശയുടെ പിന്നാലെ നടന്നു…

ഹാളിൽ എല്ലാവരുടെയും മുന്നിൽ അവൾ ചെന്നു നിന്നു…

മെല്ലെ മുഖമുയർത്തി നോക്കി…

ഐശ്വര്യവതിയായ ഒരു സ്ത്രീ….ആദിത്യന്റെ അമ്മയാവും…കൂടെയുള്ളത് അച്ഛനും…

“മോളെ …അവൻ ഒരു ഫോൺ വന്നിട്ട് പുറത്തേക്കിറങ്ങി കേട്ടോ…”ആ സ്ത്രീ പറഞ്ഞു…

“കുട്ടാ…കഴിഞ്ഞില്ലേ…”അവർ പുറത്തേക്കു നോക്കി ചോദിച്ചു…

വാതിലിനടുത്ത് ഒരു നിഴലനക്കം…

ഒരാൾ അകത്തേക്ക് വരുന്നു…

നീലകരയുള്ള മുണ്ടും കരിനീല ഷർട്ടും..

കീർത്തന മുഖത്തേക്ക് നോക്കിയില്ല…

ആദിത്യന് മുന്പത്തെക്കാൾ വണ്ണം വെച്ചു…അവൾ ഓർത്തു..

ചെറുക്കൻ വന്നു സെറ്റിയിലിരുന്നു…

ഒന്നു രണ്ടു നിമിഷം കഴിഞ്ഞുപോയി…

കീർത്തന താഴേക്കു തന്നെ നോക്കിനിന്നു…

“നീയൊന്നു ചെക്കനെ നോക്കെടി..” രോഹിത് വന്നു അവളുടെ താടി പിടിച്ചുയർത്തി…

അവൾ യാന്ത്രികമായി അങ്ങോട്ട് നോക്കി…

കണ്ണുകൾ മിഴിഞ്ഞു പോയി അവളുടെ…

ശ്വാസം നിശ്ചലമായി…ഒരു നിമിഷത്തേക്ക്…….

“”””മഹാദേവ!!!!!ഉണ്ണ്യേട്ടൻ!!!!!”””””

അവൾ ചുറ്റും നോക്കി….

എല്ലാമുഖങ്ങളും തന്നിലാണ്…ഈ ഒരു നിമിഷത്തിനായി കാത്തു നിന്ന പോലെ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു് തന്നെത്തന്നെ നോക്കി നിൽക്കുന്നു….

എല്ലാകണ്ണുകളിലും കുസൃതി ചിരി….

അവൾ ഒരിക്കൽ കൂടി ഉണ്ണിയെ നോക്കി…

“താടിയിൽ തടവി തന്നെ നോക്കി ഊറി ചിരിച്ചു കൊണ്ടിരിക്കുന്ന അവന്റെ ഇടതൂർന്ന കണ്പീലികളിൽ തട്ടി ഒരായിരം പ്രണയനക്ഷത്രങ്ങൾ ആ കണ്ണിൽ മിന്നുന്നത് കീർത്തന കണ്ടു…..💕💕💕💕💕

ഒരുപാട് നേരം അവൾക്കു പിടിച്ചുനിൽക്കാനായില്ല…

എല്ലാവരെയും നോക്കി കൈകൂപ്പി തൊഴുതു കൊണ്ടവൾ തന്റെ മുറിയിലേക്കോടി….

മുറിയിൽ ചെന്നവൾ ജനൽക്കമ്പിയിൽ തല ചേർത്തു മിഴികളടച്ചു നിന്നു…

സന്തോഷത്താൽ ഉള്ളം തുടിക്കുന്നതവൾ അറിഞ്ഞു…

ഓംകാരമന്ത്രം കാതോരം മുഴങ്ങുന്നു…

“”ഓം..നമ:ശിവായ..!!!!!””
അവൾ ഉള്ളുരുകി ഭഗവാനെ വിളിച്ചു..

അവളുടെ പുറകെ റൂമിലേക്ക് ഓടി വന്ന ആശയും ഋതുവും അവളെ കെട്ടിപ്പിടിച്ചു…

തൊട്ടു പിന്നാലെ അപ്പുവും വരുണും രോഹിതും അച്ചുവും കൂടി വന്നു…

അപ്പ്വേട്ടനെ കണ്ടപ്പോൾ കീർത്തനയുടെ നിയന്ത്രണം വിട്ടു…

“അപ്പ്വേട്ട..” എന്നു വിളിച്ചു കൊണ്ടവൾ അപ്പുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

അവളെ തടഞ്ഞു …. “”””നോ…നോ..ഇനിയൊക്കെ അവിടെ…”””” എന്നു പറഞ്ഞുകൊണ്ടു അപ്പു അവളെ വരുണിന്റെ നെഞ്ചിലേക്ക് മെല്ലെ തള്ളി…

വേച്ചു വീഴാൻ പോയ കീർത്തനയെ വയറിലൂടെ ചുറ്റിപ്പിടിച്ചു വരുണ് താങ്ങി..

അവനിൽ നിന്നു പിടഞ്ഞുമാറി അവൾ ഭിത്തിയോട് ചേർന്നു നിന്നു….

എല്ലാകണ്ണുകളിലും കുസൃതി മിന്നി…

“”വാ നമുക്ക് പുറത്തേക്ക് പോകാം…അവർ സംസാരിക്കട്ടെ….””അപ്പു പുറത്തേക്കിറങ്ങി…കൂടെ മറ്റുള്ളവരും…

കീർത്തന ശ്വാസം വിലങ്ങി നിന്നു…

വരുണ് അവളുടെ മിഴികളിലേക്കു നോക്കി….

“എന്താ…ആദിത്യൻ കാണാൻ വരുന്നെന്നു കരുതിയാണോ ഇത്രയും സുന്ദരിയായി ഒരുങ്ങിയത്…”?

“ഞാ…ഞാനല്ല…ആശചേച്ചിയാ ഒരുക്കിയെ”…അവൾ പിടയുന്ന മിഴികളോടെ പറഞ്ഞു…

വരുണിന് ചിരി പൊട്ടിയെങ്കിലും പുറമെ കാണിച്ചില്ല…

“ഒരാഴ്ച കഴിഞ്ഞുഎൻഗേജ്‌മെന്റ് ഉണ്ടാവും..ഡേറ്റ് നോക്കിയാരുന്നു…”

“അതു കഴിഞ്ഞു രണ്ടാഴ്ചക്ക് ശേഷം കല്യാണം…”

“നിന്റെ ലാസ്റ്റ് എക്‌സാമിന്റെ തലേ ദിവസമാണ് കല്യാണം…”

“അല്ലെങ്കിൽ പിന്നെ ഒരു മാസവും കൂടി കഴിഞ്ഞേ നടക്കൂ…”

“അതെനിക്ക് സമ്മതമല്ല….പടിക്കാനുള്ളത് നീ നേരത്തെ പഠിച്ചു തീർത്തോളണം..അത് നിന്റെ ഡ്യൂട്ടിയാ..”

“ഉം…”അവൾ മൂളി…

പെട്ടെന്ന് ചിത്രഅമ്മയും കൂടെ വന്ന ആളും കൂടി അകത്തേക്ക് വന്നു…

“”മോളെ….അമ്മയെ അറിയുവോ…””

അവൾ തലയാട്ടി….

അമ്മയെ ആദ്യം കാണ്കയാണ്…. എന്നവൾ ഓർത്തു…

പെണ്ണ് കാണാൻ വരുമ്പോഴേ അമ്മയെ നീ ആദ്യമായി കാണൂ…എന്നു ഉണ്ണ്യേട്ടൻ മുൻപ് പറഞ്ഞിട്ടുണ്ട്…

ചിത്ര അവളെ പിടിച്ചു മകനോട് ചേർത്തു നിർത്തി…സംതൃപ്തിയോടെ ചിരിച്ചു…

അവൾ തല ചരിച്ചു ഉണ്ണിയെ നോക്കി…

എന്തോ പിടിച്ചടക്കിയ അഭിമാനത്തിൽ അമ്മയെ നോക്കി ചിരിക്കുകയാണ് അവൻ..

ചിത്ര രാമൻ മാമനെ അവൾക്കു പരിചയപ്പെടുത്തി…

അവൾ അദ്ദേഹത്തെ നോക്കി കൈകൂപ്പി…

അയാളുടെ മനസ്സ് നിറഞ്ഞു….

കുറച്ചു നേരം കൂടി സംസാരിച്ചിരുന്നതിനു ശേഷം ഭക്ഷണവും കഴിഞ്ഞു അവർ മടങ്ങി…

പോകാൻ നേരം അവന്റെ ഒരു നോട്ടം കീർത്തന പ്രതീക്ഷിച്ചെങ്കിലും അവിടെ ആകെ ഒരു ഗൗരവഭാവം….

കാർ എടുത്തപ്പോൾ മിററിലൂടെ മറ്റാരും കാണാതെ അവളെ ഒന്നു നോക്കി ദഹിപ്പിച്ചു അവൻ…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി….

അത്താഴത്തിനു ശേഷം പിള്ളേർ സെറ്റൊക്കെ കൂടി ടെറസിൽ കൂടിയിരിക്കുകയാണ്…

എല്ലാ കണ്ണുകളും കീർത്തനയിലാണ്…

അവൾക്ക് എന്തൊക്കെയോ അറിയാനുണ്ട്….

അവൾ അപ്പുവിനെ നോക്കി…

“ഉം…ചോദിച്ചോ….”അപ്പു ചിരിയോടെ പറഞ്ഞു….

“അത്…ശ്രീലക്ഷ്മി എന്നെ വന്നു കണ്ടിട്ടു ഇപ്പൊ നാലു ദിവസം…

ഇതിനിടയിൽ എന്താ അപ്പ്വേട്ട..സംഭവിച്ചത്…?”

“”””’ശ്രീലക്ഷ്മി വന്നു സംസാരിച്ചതിൻ പുറത്താണ് നീ ആദിത്യനുമായുള്ള കല്യാണത്തിന് സമ്മതിച്ചതെന്നു എനിക്ക് മനസ്സിലായിരുന്നു….

ഞാൻ അത് വരുണിനോട് പറയുകയും ചെയ്തു…

ആദ്യം തന്നെ നിന്റെ സംശയങ്ങൾ മാറ്റണമായിരുന്നു…

രോഹിതിനോട് വരുണ് കാര്യം പറഞ്ഞു…

സ്വപ്നക്ക് അവൻ മെസേജസ് അയക്കാറുണ്ട് എന്നു നീ പറഞ്ഞിരുന്നല്ലോ….

അവൻ അവന്റെ ഫോൺ ഞങ്ങളെ കാണിച്ചു…

അതിൽ സ്വപ്നയുടെ ഫോണിൽ നിന്നും അവർ പരിചയപ്പെട്ട കാലത്ത് അവൾ അയച്ച കുറെ മെസേജസ് കണ്ടു…അവൻ അതിനു റിപ്ലൈ ചെയ്തിട്ടൊന്നുമില്ല….

പിന്നെ രാജഗോപാൽ സാറിന്റെ നമ്പറിൽ നിന്നും വന്ന മെസേജസ്…

അതാണ് ബാംഗ്ലൂർ നിന്നും അവൻ സ്വപ്നക്ക് അയച്ചെന്നൊക്കെ പറയുന്നത്…

സർ ആണെന്ന് കരുതി അവൻ റിപ്ലൈ കൊടുത്തതാണ്…..

അത് പക്ഷെ അവളാണ് അയച്ചിരുന്നത്….സാറിന്റെ ഫോണിൽ നിന്നും….

ഞങ്ങൾ സാറിന്റെ ഫോണും പിന്നെ ഋതുവിനെ കൊണ്ടു സ്വപ്നയുടെ ഫോണും ഒന്നു ചൂണ്ടിയാരുന്നു…

സാറിന്റെ ഫോണിൽ ഈ മെസേജസ് ഒന്നുമില്ല…തീയതി വെച്ചു നോക്കിയിട്ട് എല്ലാം ഡിലീറ്റഡ് ആണ്….അവൾ എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞിരിക്കും…

സംഭവം ക്ലിയർ അല്ലെ…”””‘

“””പിന്നെ പിറ്റേദിവസം ആദിത്യനെ കാണാൻ പോയി…

ആദർശും അജ്ഞനയും വീട് കണ്ടു പിടിക്കാൻ ഹെല്പ് ചെയ്തു…

ആദർശിനെ കൊണ്ടു ആദിത്യനെ വിളിപ്പിച്ചു ഞങ്ങൾക്കൊന്നു കാണണമെന്ന് പറയിപ്പിച്ചു….

അവിടെ അവന്റെ നാട്ടിൽ ചെന്നു കണ്ടു….കാര്യങ്ങൾ പറഞ്ഞു…

ആദ്യമൊന്നും അവൻ വിശ്വസിക്കാൻ തയ്യാറായില്ല…

പിന്നെ വരുണിന്റെ ഫോണിലുള്ള നീയും അവനും കൂടിയുള്ള ഒരു ഫോട്ടോ കാണിച്ചുകൊടുത്തു…

അത് …അന്ന് നാട്ടിൽ വെച്ചു എങ്ങനെയോ ഋതുവിന്റെ ക്ലിക്ക്ൽ ഒറ്റ ഫ്രെയിമിൽ വന്നു പെട്ട ഒരു ഫോട്ടോയാണ്….

അങ്ങനെ അവൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു…വീട്ടുകാരോട് പറഞ്ഞുകൊള്ളാമെന്നു….

പിന്നെ കൊച്ചച്ഛനെയും ചിറ്റയേയും പറഞ്ഞു മനസിലാകിക്കണമായിരുന്നു…

ആദിത്യന്റെ വീട്ടിൽ നിന്ന് വരുന്ന വഴി ചിറ്റയെ വിളിച്ചു കൊച്ചച്ഛന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞു…

കൊച്ചച്ഛനോട് അരമണിക്കൂർ ഞങ്ങൾക്കായി നീക്കി വെക്കാനും പറഞ്ഞു…

അങ്ങനെ അവിടെ ഓഫീസിലെത്തി…

ചിറ്റ എത്തിയിട്ടുണ്ടായിരുന്നു….

അവിടെ ഓഫീസിന്റെ അടുത്തു വേമ്പനാട് കായലിന്റെ കൈവഴിയായ ആ തോടിന്റെ പടവുകളിൽ ഞങ്ങളിരുന്നു….

കാര്യങ്ങളൊക്കെ പറഞ്ഞു…

ആദിത്യനോട് പറഞ്ഞതും..അവൻ സമ്മതിച്ചതും എല്ലാം….

എല്ലാം കേട്ടു കഴിഞ്ഞ കൊച്ചച്ഛന്റെ അടുത്തു വരുണ് സംസാരിച്ചു…

അമ്മയെ കൊണ്ടു ഇന്ന് തന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു…

സമ്മതിച്ചു അനുഗ്രഹിക്കണമെന്നു പറഞ്ഞു…

അങ്ങനെയെല്ലാം സോൾവ് ആയി…

കൊച്ചച്ഛന്റെ ഐഡിയ ആയിരുന്നു പെണ്ണുകാണൽ സർപ്രൈസ്…””””

അപ്പുചിരിയോടെ പറഞ്ഞു നിർത്തി…

“ഇനിയും നിനക്ക് ചില സംശയങ്ങൾ ബാക്കിയുണ്ടെന്നു ഞങ്ങൾക്കറിയാം

പക്ഷെ അത് പറയാൻ ഞങ്ങൾക്ക് അനുവാദമില്ല…അത് നിന്റെ ആൾ തന്നെ നിന്നോട് പറഞ്ഞോളും….അതാ ഓർഡർ…

രോഹിത് പറഞ്ഞു നിർത്തി..

💕💕💕💕💕

വെളുപ്പിന് തന്നെ എല്ലാവരും മടങ്ങി പ്പോയി….

അവർ ഇറങ്ങിയ ഉടനെ അവൾ തന്റെ മഹാദേവന്റെ നടക്കലേക്ക് നടന്നു…

കളഭം പൂശി കരിയിൽ കണ്ണെഴുതി ത്രിക്കണ് ചെമപ്പിച്ചു ഭസ്മക്കുറിയുമായി തലയിൽ വെള്ളി കിരീടം ചൂടി തന്റെ ദേവൻ….

ആ ഗാംഭീര്യത്തിലും ദേവന്റെ ചുണ്ടിന്റെ കോണിൽ തന്റെ കുട്ടിക്കായി ഒരു പുഞ്ചിരി വിടർന്നിരുന്നു…

കൂവളമാല ചാർത്തി അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു…

“””””ലക്ഷ്മിദേവിക്ക് മഹാവിഷ്ണു എന്ന പോൽ..ഉമക്ക് മഹേശ്വരൻ എന്ന പോൽ… തന്റെ പ്രാണന്റെ പകുതിയെ തന്നോട് ചേർത്തു വെച്ചതിനു…””””””‘ഒരായിരം നന്ദി

ക്ഷേത്രപരിസരത്തെങ്ങും ഓംകാര മന്ത്രം മുഴങ്ങുന്നുണ്ടായിരുന്നു…

തുടരും…💕

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5

പ്രണയകീർത്തനം : ഭാഗം 6

പ്രണയകീർത്തനം : ഭാഗം 7

പ്രണയകീർത്തനം : ഭാഗം 8

പ്രണയകീർത്തനം : ഭാഗം 9

പ്രണയകീർത്തനം : ഭാഗം 10

പ്രണയകീർത്തനം : ഭാഗം 11

പ്രണയകീർത്തനം : ഭാഗം 12

പ്രണയകീർത്തനം : ഭാഗം 13